Thursday, July 30, 2009

അഭയാ കേസിലെ പരാമര്‍ശം: ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടി

അഭയാ കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിസ്റ്റര്‍ സെഫിക്കെതിരേ സ്ത്രീത്വത്തിന്‌ അപമാനകരമായ വിധത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടി. സംസ്ഥാന ചീഫ്‌ സെക്രട്ടറിയോടാണ്‌ വിശദീകരണം തേടിയിരിക്കുന്നത്‌. വഴിവിട്ട ബന്ധം ഉള്‍പ്പെടെ സിസ്റ്റര്‍ സെഫിയെ വ്യക്തിപരമായ വിധത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങള്‍ സഹിതമാണ്‌ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. താന്‍ കന്യകയാണെന്നും ഇക്കാര്യത്തില്‍ വൈദ്യശാസ്ത്രപരമായ തെളിവു നല്‍കാന്‍ തയാറാണെന്നും സിബിഐ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ നിരത്തുകയാണെന്നും സെഫി അഭിഭാഷകന്‍ മുഖേന നേരത്തെ തന്നെ കോടതിയെ ധരിപ്പിച്ചിരുന്നു. കുറ്റപത്രത്തില്‍ സിസ്റ്റര്‍ സെഫിക്കെതിരേ സിബിഐ നടത്തിയ മോശമായ പരാമര്‍ശങ്ങളില്‍ വിവിധ വനിതാ സംഘടനാ നേതാക്കളും പ്രതിഷേധിച്ചിരുന്നു. അതിനിടെ, അഭയാ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കുറ്റാരോപിതയായ കന്യാസ്ത്രീയെ അപമാനിക്കുന്ന പദപ്ര യോഗങ്ങള്‍ക്കെതിരെ മഹിളാ അ സോസിയേഷന്‍ പ്രവര്‍ത്തകര്‍ ഡ ല്‍ഹിയില്‍ പ്രതിഷേധിച്ചു. ജന്തര്‍മന്ദറില്‍ നടന്ന പ്രതിഷേധ ധര്‍ണയിലും മാര്‍ച്ചിലും വിവിധ വനിതാ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. മധ്യപ്രദേശില്‍ സമൂഹ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ആദിവാസി പെണ്‍കുട്ടികളുടെ ക ന്യകാത്വ പരിശോധന നടത്തിയതിലും വനിതാ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.ഭരണഘടന നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിലും പ്രസംഗകര്‍ ആശങ്ക അറിയിച്ചു. അഡ്വക്കറ്റ്‌ സിസ്റ്റര്‍ മേരി സ്കറിയ (സുപ്രീം കോടതി), ആനി രാജ, (ജനാധിപത്യ മഹിള ഫെഡറേഷന്‍), സുധ സുന്ദരരാമന്‍, മോഹിനി ഗിരി, ഡോ:ജോണ്‍ ദ യാല്‍, സ്വാമി അഗ്നിവേശ്‌, ഡോ: ജോത്സന ചാറ്റര്‍ജി, നിര്‍മല ഫെന്‍ എന്നിവര്‍ പ്രസംഗിച്ചു.

തൊഴിലാളി കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യം: ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി

തൊഴിലാളികളുടെ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന്‌ താമരശേരി രൂപത ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി. സംഘടിത തൊഴിലാളികള്‍ തങ്ങളുടെ തൊഴിലിന്റെ ശരിയായ മൂല്യം തിരിച്ചറിയണം.അവകാശങ്ങള്‍ക്കൊപ്പം അധ്യാത്മികമായ വളര്‍ച്ചയ്ക്കും മുന്‍തൂക്കം നല്‍കണം.കേരള ലേബര്‍ മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്‌ പി.എം.ഒ.സിയില്‍ നടക്കുന്ന ത്രിദിന വൈദിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി. ചടങ്ങില്‍ കെസിബിസി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം അധ്യക്ഷത വഹിച്ചു. കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ.ജെയ്സണ്‍ വടശേരി ആമുഖപ്രഭാഷണം നടത്തി. കെ.എല്‍.എം കോഴിക്കോട്‌ രൂപത സെക്രട്ടറി ഫാ.സെബാസ്റ്റ്യന്‍ കാരക്കാട്ട്‌, കെ.എല്‍.എം സെക്രട്ടറി ശൂരനാട്‌ ഗ്രിഗറി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.കെ.എല്‍.എം സോണല്‍ ഡയറക്ടര്‍ ഫാ.ജോസഫ്‌ മാത്യു സ്വാഗതവും കെ.എല്‍.എം സെക്രട്ടറി ജൂഡ്‌ സെക്വര നന്ദിയും പറഞ്ഞു.തുടര്‍ന്ന്‌ കേരള ലേബര്‍ മൂവ്മെന്റ്‌, ഒരു ആമുഖം എന്നവിഷയത്തില്‍ കെ.എല്‍.എം പ്രസിഡന്റ്‌ ജോസഫ്‌ ജൂഡ്‌ ക്ലാസെടുത്തു. സമ്മേളനത്തില്‍ ഇന്ന്‌ രാവിലെ 6.30ന്‌ നടക്കുന്ന ദിവ്യബലിക്ക്‌ കോഴിക്കോട്‌ രൂപത ബിഷപ്‌ ഡോ.ജോസഫ്‌ കളത്തിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

Wednesday, July 29, 2009

അല്‍ഫോന്‍സാമ്മയെ ജീവിത മാതൃകയാക്കണം: മാര്‍ വര്‍ക്കി വിതയത്തില്‍

“ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍” എന്ന ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ അന്വര്‍ഥമാക്കിയ പുണ്യവതിയായിരുന്നു വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന്‌ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. ഭരണങ്ങാനത്ത്‌ ഇന്നലെ വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെ തിരുനാളില്‍ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു മാര്‍ വിതയത്തില്‍. എല്ലാവരെയും മാറ്റിനിര്‍ത്തി ഞാന്‍ മാത്രം വളരുക എന്നതിനു പകരം എല്ലാവര്‍ക്കുംവേണ്ടി ജീവിക്കാന്‍ ശ്രമിച്ച അല്‍ഫോന്‍സാമ്മയുടെ ജീവിതമാണ്‌ നാം അനുകരിക്കേണ്ടത്‌. അല്‍ഫോന്‍സാമ്മ തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായി മാര്‍ വര്‍ക്കി വിതയത്തില്‍ അനുസ്മരിച്ചു. തനിക്ക്‌ വൈദികപട്ടം ലഭിച്ചയുടന്‍ ഭരണങ്ങാനത്തെത്തി കുര്‍ബാന അര്‍പ്പിക്കാന്‍ സാധിച്ചത്‌ അമ്മയുടെ നിര്‍ബന്ധംമൂലമായിരുന്നു. നമ്മുടെ ജീവിതം സുവിശേഷാത്മകമായി മാറണം. വിശുദ്ധയുടെ തിരുനാള്‍ അതാണ്‌ നമ്മെ അനുസ്മരിപ്പിക്കുന്നത്‌. ശത്രുക്കളെ സ്നേഹിക്കാനും വേദനകള്‍ സഹിക്കാനും അല്‍ഫോന്‍സാമ്മയ്ക്കു സാധിച്ചത്‌ ഇത്തരമൊരു സുവിശേഷാത്മക ജീവിതത്തിന്റെ ഭാഗമായതുകൊണ്ടാണ്‌. അല്‍ഫോന്‍സാമ്മ ജീവിച്ചതുപോലെ ജീവിക്കുക എന്ന സന്ദേശമാണ്‌ ഈ തിരുനാള്‍ നമുക്കുമുമ്പില്‍ തരുന്നത്‌. അത്തരമൊരു ജീവിതശൈലിക്ക്‌ ഈ തിരുനാള്‍ പ്രചോദനമാകട്ടെയെന്ന്‌ മാര്‍ വര്‍ക്കി വിതയത്തില്‍ ആശംസിച്ചു.

Tuesday, July 28, 2009

അശ്ലീല പരാമര്‍ശം സ്ത്രീത്വത്തോടുള്ള അവഹേളനം: കെസിബിസി വിമന്‍സ്‌ കമ്മീഷന്‍

സിസ്റ്റര്‍ സെഫിക്കെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ നടത്തിയിരിക്കുന്ന അശ്ലീലം നിറഞ്ഞ പരാമര്‍ശങ്ങള്‍ മനുഷ്യാവകാശ ലംഘനവും കിരാതവുമാണെന്നു കെസിബിസി വിമന്‍സ്‌ കമ്മീഷന്‍ കുറ്റപ്പെടുത്തി. സ്ത്രീത്വത്തെ മനഃപൂര്‍വം ഇടിച്ചു താഴ്ത്തുന്ന വാക്കുകള്‍ ഉപയോഗിച്ച ഉദ്യോഗസ്ഥരുടെ മേല്‍ മേലധികാരികള്‍ കര്‍ശന നടപടി എടുക്കണമെന്നും വിമന്‍സ്‌ കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസുകളുടെ വിചാരണ വേളയിലും കുറ്റപത്രത്തിലും ഉപയോഗിക്കുന്ന വാക്കുകള്‍ ഭാഷാശൈലി സഭ്യമായിരിക്കമെന്ന കാര്യം ഉറപ്പുവരുത്താന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും കെസിബിസി വിമന്‍സ്‌ കമ്മീഷന്‍ ഓര്‍മിപ്പിച്ചു.

Monday, July 27, 2009

കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ ഓണ്‍ലൈന്‍ വഴി

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ പതിനൊന്നാം ക്ലാസ്‌ മുതല്‍ പി.എച്ച്‌.ഡി വരെ പഠനത്തിന്‌ പ്രോത്സാഹനം നല്‍കുന്നതിന്‌ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ രണ്ട്‌ സ്കോളര്‍ഷിപ്പുകളും ഈവര്‍ഷം മുതല്‍ ഓണ്‍ ലൈന്‍ സംവിധാനത്തിലൂടെ നടപ്പിലാക്കുമെന്നു കോളജ്‌ വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ (പ്ലസ്‌ വണ്‍, പ്ലസ്ടു, എന്‍.സി.വി.ടി അംഗീകൃത സാങ്കേതിക കോഴ്സുകള്‍, പ്രഫഷണല്‍ കോഴ്സുകള്‍ ഒഴികെയുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകള്‍, എം.ഫില്‍, പി.എച്ച്‌.ഡി. കോഴ്സുകള്‍), പ്രഫഷണല്‍ കോഴ്സുകള്‍ക്ക്‌ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള (മെറിറ്റ്‌ കം മീന്‍സ്‌) സ്കോളര്‍ഷിപ്പ്‌ എന്നിവയിലേക്കുള്ള അപേക്ഷകളാണ്‌ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സ്വീകരിക്കുന്നത്‌.ഓണ്‍ലൈന്‍ സംവിധാനം ആദ്യമായാണ്‌ ഏര്‍പ്പെടുത്തുന്നത്‌ എന്നതു പരിഗണിച്ചും വിദ്യാര്‍ഥികള്‍ക്കു പുതിയ സംവിധാനത്തിലുള്ള പരിചയക്കുറവ്‌ കണക്കിലെടുത്തും ഈവര്‍ഷം അപേക്ഷകള്‍ സാധാരണ രീതിയിലും (അപേക്ഷാ ഫോറം വഴി) സ്വീകരിക്കും. അപേക്ഷകള്‍ സ്ഥാപന മേധാവി മുഖേന അയക്കണം. അടുത്ത വര്‍ഷം മുതല്‍ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കൂ.സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെയാണ്‌ ഈ സ്കീമില്‍ ഉള്‍പ്പെടുത്തി യിട്ടുള്ളത്‌.ആദ്യവര്‍ഷം (2007-08) 4309 സ്കോളര്‍ഷിപ്പായിരുന്നു കേരളത്തിന്‌ ലഭിച്ചത്‌. അനുവദിച്ച മുഴുവന്‍ സ്കോളര്‍ഷിപ്പ്‌ തുകയും ഉപയോഗപ്പെടുത്തി എന്നതും 1,20,000 ല്‍പ്പരം അപേക്ഷകള്‍ ലഭിച്ചു എന്നതും പരിഗണിച്ച്‌ രണ്ടാംവര്‍ഷം (2008-09) സ്കോളര്‍ഷിപ്പുകളുടെ എണ്ണം 12,854 ആയി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ഈവര്‍ഷം 51,415 സ്കോളര്‍ഷിപ്പുകള്‍ അനുവദിച്ചിട്ടുണ്ട്‌. കോളജ്‌ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്കോളര്‍ഷിപ്പ്‌ വിഭാഗമാണ്‌ അപേക്ഷകള്‍ സ്വീകരിക്കുന്നതും അര്‍ഹരായവരുടെ ലിസ്റ്റ്‌ അംഗീകാരത്തിനായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്‌ സമര്‍പ്പിക്കുന്നതും. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ പതിനായിരക്കണക്കിന്‌ അപേക്ഷകള്‍ പരിശോധിച്ച്‌ അര്‍ഹരായവരുടെ ലിസ്റ്റ്‌ തയാറാക്കുക ശ്രമകരമായ ജോലിയാണ്‌. ഇത്‌ പരിഗണിച്ച്‌ ഈവര്‍ഷം അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. കൂടുതല്‍ വേഗതയും കൃത്യതയും സുതാര്യതയുമാണ്‌ ഈ മാറ്റംക്കൊണ്ട്‌ ലക്ഷ്യമാക്കു ന്നത്‌.തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌ സെന്ററിന്റെ സഹായത്തോടെയാണ്‌ ഓണ്‍ലൈ ന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ്‌ 15 ആണ്‌. സംസ്ഥാനത്തില്‍ നിന്നുള്ള ലിസ്റ്റ്‌ ഓഗസ്റ്റ്‌ 30 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിച്ചില്ലെങ്കില്‍ അനുവദിച്ച ക്വാട്ട സംസ്ഥാനത്തിന്‌ നഷ്ടപ്പെടും.അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം സ്ഥാപന മേധാവിക്ക്‌ സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം സ്ഥാപനങ്ങളില്‍ ഒരുക്കാനും ഇതിനായി വിദ്യാര്‍ഥികളെ സഹായിക്കാനും എല്ലാ സ്ഥാപന മേധാവികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നും ഡയറക്ടര്‍ അറിയിച്ചു.

Saturday, July 25, 2009

സിബിഐ അന്വേഷണം നിഗൂഢ ലക്ഷ്യത്തോടെ: കെസിബിസി ജാഗ്രതാ സമിതി

അഭയ കേസിന്റെ അന്വേഷണത്തിന്റെ പേരില്‍ സിസ്റ്റര്‍ സെഫിയ കന്യാകാത്യ പരിശോധനയ്ക്കു വിധേയമാക്കിയതിലൂടെ സ്ത്രീയുടെ അഭിമാനത്തെയും അന്തസിനെയും ചവിട്ടിയരയ്ക്കുകയാണ്‌ സിബിഐ ചെയ്തിരിക്കുന്നതെന്ന്‌ കെ.സി.ബി.സി ജാഗ്രതാ സമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അഭയുടെ കൊലപാതകവുമായി യാതൊരു തരത്തിലും ബന്ധിപ്പിക്കാന്‍ സാധിക്കില്ലെന്ന പൂര്‍ണബോധ്യം ഉണ്ടായിട്ടും കുറ്റാരോപിതരെ പൊതുജനമധ്യേ അവഹേളിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു കന്യാകത്വ പരിശോധനയ്ക്കു വിധേയമാക്കിയത്‌. അന്വേഷണ റിപ്പോര്‍ട്ട്‌ തെറ്റിദ്ധാരണാജനകമായി മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്ത സിബിഐയുടെ നടപടി സ്വന്തം വിശ്വാസ്യത തന്നെയാണ്‌ നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടതി നിയോഗിക്കുന്ന മെഡിക്കല്‍ ബോര്‍ഡിനു മുമ്പാകെ വൈദ്യശാസ്ത്രപരമായി തന്റെ കന്യാകത്വം തെളിയിക്കാമെന്ന്‌ സിസ്റ്റര്‍ സെഫി തന്റെ അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചിട്ടും അതിനോടു പ്രതികരിക്കാത്ത സിബിഐ നടപടി നിഗൂഢമാണ.്‌ നാര്‍കോ അനാലിസിസ്‌ സിഡിയില്‍ കൃത്രിമത്വം നടന്നുവെന്ന്‌ കുറ്റാരോപിതരും വാദിഭാഗവും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുകയും ഡോ. മാലിനിയെ സംശയിക്കുകയും ചെയ്തിട്ടും അവരെ വിശ്വസിക്കുന്ന സിബിഐയുടെ അന്വേഷണത്തില്‍ നിന്നും ശാസ്ത്രീയതയും സുതാര്യതയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഫാ. ജോണി കൊച്ചുപറമ്പില്‍ പറഞ്ഞു.

“സിബിഐയുടെ കള്ളക്കളി വെളിച്ചത്താകുന്നു”

സിസ്റ്റര്‍ അഭയാ കേസില്‍ സിബിഐയുടെ നീക്കങ്ങള്‍ സംശയം ജനിപ്പിക്കുന്നുവെന്ന്‌ കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി അഭിപ്രായപ്പെട്ടു. നാര്‍ക്കോ സിഡി പരിശോധിച്ച സിഡിറ്റിന്റെ റിപ്പോര്‍ട്ട്‌ തങ്ങള്‍ ഉദ്ദേശിച്ചപോലെ അല്ലാതായപ്പോള്‍ അവര്‍ക്കെതിരെ ആക്ഷേപമുന്നയിക്കാന്‍ സിബി ഐ ശ്രമിക്കുകയാണ്‌. മറ്റു കേസുകളില്‍ സംശയത്തിന്റെ നിഴലിലുള്ള ഡോ.മാലിനിയുടെ വിശദീകരണത്തില്‍ തൃപ്തിയടയുന്ന സിബിഐ സംഘത്തിന്റെ നിലപാട്‌ സത്യം മറച്ചുവയ്ക്കാനുള്ള ശ്രമമാണെന്ന്‌ കരുതുന്നതായും ജാഗ്രതാസമിതി പറഞ്ഞു.സിബിഐയുടെ കുറ്റപത്രത്തില്‍ സിസ്റ്റര്‍ സെഫിക്കെതിരെ ഉപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത പദപ്രയോഗങ്ങള്‍ ഇന്ത്യയിലെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയുടെ പാപ്പരത്തം വെളിവാക്കുന്നുണ്ട്‌. നിഷ്പക്ഷമായ മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാകാന്‍ തയാറാണെന്നു പറഞ്ഞ സിസ്റ്റര്‍ സെഫിയുടെ പ്രസ്താവനയെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ സിബിഐ തയാറാണോ എന്നറിയാന്‍ സമൂഹത്തിന്‌ അവകാശമുണെ്ടന്ന്‌ ജാഗ്രതാസമിതി ചൂണ്ടിക്കാട്ടി.

Friday, July 24, 2009

അഭയാകേസ്‌: കുറ്റപത്രത്തിലെ നിന്ദ്യ ഭാഷ സ്ത്രീത്വത്തിനു നേര്‍ക്കുള്ള അക്രമം- വൃന്ദ

അഭയാ കേസില്‍ പ്രതിയാക്കപ്പെട്ട കന്യാസ്ത്രീയെക്കുറിച്ച്‌ സിബിഐയുടെ കുറ്റപത്രത്തില്‍ നിന്ദ്യവും അശ്ലീലകരവും അപമാനകരവുമായ പദപ്രയോഗങ്ങള്‍ നടത്തിയത്‌ സ്ത്രീത്വത്തിനു നേര്‍ക്കുള്ള കടന്നാക്രമണമാണെന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദ കാരാട്ട്‌. സ്ത്രീകളുടെ അന്തസ്‌ തകര്‍ക്കുന്ന തരത്തില്‍ ആഭാസ പ്രയോഗം നടത്തിയ സിബിഐയിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തി പ്രോസിക്യൂട്ട്‌ ചെയ്യുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും വേണമെന്നു പ്രധാനമന്ത്രിയോട്‌ വൃന്ദ ആവശ്യപ്പെട്ടു.കൊച്ചിയിലെ കോടതിയില്‍ സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ ഒരു കന്യാസ്ത്രീയെക്കുറിച്ച്‌ നടത്തിയ പദപ്രയോഗങ്ങള്‍ പത്രത്തില്‍ വായിച്ചപ്പോള്‍ നടുക്കവും രോഷവുമാണ്‌ ഉണ്ടായത്‌. ഇതു വായിക്കുന്ന ഏതൊരാള്‍ക്കും ഇതേ പ്രതികരണമുണ്ടാകുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. പ്രതിയായ സിസ്റ്റര്‍ സെഫിക്കെതിരേ കുറ്റപത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അശ്ലീലവും പ്രാകൃതവും അശാസ്ത്രീയവുമാണ്‌. ഇത്‌ സ്ത്രീത്വത്തിന്റെ അന്തസിനു നേര്‍ക്കുള്ള ആക്രമണമാണ്‌. ആ സ്ത്രീയെ അപമാനിക്കലുമാണ്‌. ഒപ്പം വൈകൃത മനോഭാവവും ആണിത്‌. സ്ത്രീകളുടെ അന്തസ്‌ കാക്കാനും പീഡനം, അശ്ലീലത തുടങ്ങിയവ തടയാനുമുള്ള നിയമപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രമിനല്‍ നടപടിക്ക്‌ മതിയായതാണ്‌ ഒരു വനിതയ്ക്കെതിരേ ഉപയോഗിച്ച ഈ ഭാഷ- പ്രധാനമന്ത്രിക്ക്‌ അയച്ച കത്തില്‍ വൃന്ദ ചൂണ്ടി ക്കാട്ടി.ബലാത്സംഗം അടക്കം സ്ത്രീകളുമായി ബന്ധപ്പെട്ട പല കേസുകളിലും ഇരകള്‍ക്കെതിരേ അന്വേഷണ ഏജന്‍സികള്‍ ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും ഏറെ നിന്ദ്യമാണ്‌. ഈ കേസില്‍ പ്രതിയാക്കപ്പെട്ടയാളാണ്‌ സിബിഐയുടെ നിന്ദ്യ ഭാഷയ്ക്ക്‌ ഇരയായത്‌. കൊല്ലപ്പെട്ട കന്യാസ്ത്രീക്ക്‌ നീതി ലഭ്യമാക്കുന്നതിലും കുറ്റക്കാരെ ശിക്ഷിക്കുന്നതിലും എല്ലാ പിന്തുണയുമുണെ്ടന്നും വൃന്ദ പറഞ്ഞു. എന്നാല്‍, സ്ത്രീത്വത്തിന്റെ അന്തസ്‌ കാക്കുന്നതിനോട്‌ ചുരുങ്ങിയ ബഹുമാനമെങ്കിലും കാണിക്കണമെന്ന സന്ദേശം അന്വേഷണ ഏജന്‍സികള്‍ക്ക്‌ നല്‍കേണ്ടതുണ്ട്‌. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി ഇത്തരം നിന്ദ്യമായ ഭാഷ ഉപയോഗിച്ചാല്‍ സ്ത്രീകള്‍ക്ക്‌ പ്രാദേശിക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന്‌ എന്തു പ്രതീക്ഷി ക്കാനാകും?കുറ്റപത്രത്തെക്കുറിച്ചുള്ള പത്രറിപ്പോര്‍ട്ട്‌ ശരിയെങ്കില്‍, സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുകയും പ്രോസിക്യൂഷന്‌ വിധേയരാക്കുകയും വേണമെന്ന്‌ വൃന്ദ ആവശ്യപ്പെട്ടു. സിപിഎം ഓഫീസില്‍നിന്ന്‌ വൃന്ദയുടെ കത്ത്‌ പ്രസിദ്ധീകരണത്തിന്‌ നല്‍കിയിട്ടുണ്ട്‌.

സിബിഐ നടപടികളില്‍ വീണ്ടും ദുരൂഹത നിറയുന്നു

അഭയാ കേസിലെ നാര്‍കോ അനാലിസിസ്‌ സിഡി പരിശോധനയ്ക്കുള്ള സാങ്കേതിക പരിജ്ഞാനം സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ്‌ ഫോര്‍ ഇമേജിങ്‌ ടെക്നോളജി(സിഡിറ്റ്‌)ക്ക്‌ ഇല്ലെന്ന്‌ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയതോടെ, തങ്ങളുടെ അന്വേഷണത്തിലെ അപാകതകള്‍ സിബിഐ സ്വയം സമ്മതിക്കുകയാണെന്നു ചൂണ്ടിക്കാ ണിക്കപ്പെടുന്നു.നാര്‍കോ അനാലിസിസ്‌ സിഡിയുടെ അടിസ്ഥാനത്തിലാണ്‌ കുറ്റാരോപിതരായ മൂന്നു വ്യക്തികളെ സിബിഐ അറസ്റ്റ്‌ ചെയ്തത്‌. അതുകൊണ്ടു തന്നെ നാര്‍കോ അനാലിസിസ്‌ സിഡിയില്‍ കൃത്രിമത്വം നടന്നില്ലെന്ന്‌ വരുത്തി തീ ര്‍ക്കേണ്ടത്‌ സിബിഐയുടെ ആവശ്യമാണ്‌. സിഡിറ്റിനെ നാര്‍കോ സിഡിയില്‍ കൃത്രിമത്വം നടന്നിട്ടുണേ്ടാ എന്നു പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയതു കോടതിയാണ്‌. സിബിഐ ഉദ്യോഗസ്ഥരുടെയും കോടതി നിയമിച്ച അഭിഭാഷക കമ്മീഷന്റെയും സാന്നിധ്യത്തിലാണ്‌ പരിശോധന നടന്നത്‌. നാര്‍കോ അനാലിസിസ്‌ സിഡിയില്‍ കൃത്രിമത്വം നടന്നുവെന്നു സിഡിറ്റ്‌ സാക്ഷ്യപ്പെടുത്തി. എന്നാല്‍, ഈ ഘട്ടത്തില്‍ സിബിഐ ഇതു നിഷേധിച്ചില്ല, മറിച്ച്‌ പ്രതികളാണ്‌ കൃത്രിമം നടത്തിയതെന്നു പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതു വിനയാകുമെന്നു തിരിച്ചറിഞ്ഞതോടെ വൈകാതെ വീണ്ടും നിലപാട്‌ മാറ്റി.വീണ്ടും ബാംഗളൂര്‍ ഫോറന്‍സിക്‌ ലാബ്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഡോ. മാലിനിയെ ചോദ്യം ചെയ്യുകയും സിഡിയില്‍ കൃത്രിമത്വം നടന്നില്ലെന്നു കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കുകയുമായിരുന്നു. മറ്റൊരു വിദഗ്ധരെയും സമീപിക്കാതെ മാലിനിയുടെ വാക്കു മാത്രം കേട്ടാണ്‌ സിബിഐ സിഡിയില്‍ കൃത്രിമമില്ലെന്നു വാദിച്ചത്‌. വ്യാജരേഖ ചമച്ചതിനു ജോലിയില്‍നിന്നു പുറത്താക്കപ്പെട്ട വ്യക്തിയായ മാലിനിയുടെ മൊഴി സിബിഐ അപ്പാടെ വിശ്വസിച്ചുവെന്നതു തന്നെ ദുരൂഹമാണ്‌.ഡോ. മാലിനിയുടെ മാത്രം മൊഴിയെ ആശ്രയിച്ച്‌ സിഡിയില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്നു കോടതിയില്‍ സിബിഐ നല്‍കിയ മൊഴിയെ നിയമവിദഗ്ധരും വിമര്‍ശിച്ചിരുന്നു. സിഡിറ്റിനെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട്‌ സിഡി പരിശോധിപ്പിച്ചു തങ്ങളുടെ നിലപാട്‌ കൂടുതല്‍ സത്യസന്ധവും ആധികാരികവും ആണെന്നു തെളിയിക്കുന്നതിന്‌ സിബിഐ തയാറാകാത്തതിലും അപാകതയുണെ്ടന്നു പറഞ്ഞിരുന്നു.നാര്‍കോ അനാലിസിസ്‌ സിഡിയില്‍ കൃത്രിമത്വം നടന്നുവെന്നു കുറ്റാരോപിതരും വാദിഭാഗവും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുമ്പോള്‍ കൂടുതല്‍ യുക്തിഭദ്രമായ രീതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയില്ലെങ്കില്‍ അതു കോടതിയുടെ വിമര്‍ശനത്തിന്‌ കാരണമാകുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നിട്ടും സിഡിറ്റിനെ കുറ്റം പറഞ്ഞ്‌ സ്വന്തം മുഖം രക്ഷിക്കുന്നതിനുള്ള ശ്രമമാണ്‌ സിബിഐ നടത്തിക്കൊണ്ടിരിക്കുന്നത്‌. നാര്‍കോ അനാലിസിസ്‌ സിഡിയില്‍ മനപ്പൂര്‍വമുള്ള എഡിറ്റിംഗോ ശബ്ദക്രമീകരണമോ നടത്തിയിട്ടില്ലെന്നും മുമ്പ്‌ നാര്‍കോ അനാലിസിസ്‌ സിഡി പരിശോധിച്ചുള്ള പരിചയം സിഡിറ്റിന്‌ ഇല്ലെന്നും സിബിഐ വാദിക്കുന്നു. എന്നാല്‍, നാര്‍കോ അനാലിസിസ്‌ സിഡിക്കും മറ്റു ദൃശ്യങ്ങള്‍ പകര്‍ത്തിയ സിഡിക്കും തമ്മിലുള്ള വ്യത്യാസം എന്താണെന്നു സിബിഐ ചൂണ്ടിക്കാണിച്ചിട്ടില്ല. എഡിറ്റിംഗും കൂട്ടിച്ചേര്‍ക്കലുമൊ ക്കെ ഏതു സിഡിയില്‍ നടത്തിയാലും ഒരുപോലെയാണെന്നതും സിബിഐ സൗകര്യപൂര്‍വം മറക്കുന്നു.സിഡിറ്റിലെ ഉദ്യോഗസ്ഥരെ രണ്ടാം വട്ടവും ചോദ്യം ചെയ്തതിനുശേഷം അവര്‍ സിഡിയില്‍ കൃത്രിമത്വം നടന്നു എന്ന മൊഴിയില്‍ ഉറച്ചു നിന്നപ്പോള്‍ മാത്രമാണോ അവരുടെ സാങ്കേതിക പരിജ്ഞാനത്തില്‍ സിബിഐ്ക്ക്‌ സംശയമുദിക്കുന്നതെന്ന ചോദ്യവും നിലനില്‍ക്കുന്നു. സിബിഐ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ മുമ്പാകെ സമര്‍പ്പിച്ച 71 പേജുള്ള കുറ്റപത്രത്തില്‍ 133 സാക്ഷികളെയാണ്‌ ചേര്‍ത്തിരിക്കുന്നത്‌. ഇതില്‍ സന്‍ജു പി. മാത്യു, അടയ്ക്കാ രാജു എന്നിങ്ങനെ നാലഞ്ചു സാക്ഷികളെ കൂടാതെ ബാക്കി എല്ലാ സാക്ഷികളെയും സിഡിയുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരെ അറസ്റ്റുചെയ്തതിന്‌ ശേഷമാണ്‌ ചോദ്യംചെയ്തു മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്‌. യുക്തിഭദ്രമായ രീതിയില്‍ തെളിവുകള്‍ കൂട്ടിയിണക്കി, പഴുതികളില്ലാത്തവിധം കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കേണ്ടതിനു പകരം ആദ്യം കുറ്റാരോപിതരെ അറസ്റ്റു ചെയ്യുകയും പിന്നീട്‌ അവര്‍ക്കെതിരായ തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്യുക എന്ന സമീപനമാണ്‌ സിബിഐ അഭയാ കേസില്‍ സ്വീകരിച്ചത്‌. കട്ടിലിന്‌ ഒപ്പിച്ച്‌ കാലു മുറിക്കുന്ന ഈ സമീപനമാണ്‌ ഇപ്പോള്‍ സിബിഐക്ക്‌ വിനയായിരിക്കുന്നത്‌. ഡോ. മാലിനിയെ കൂടുതല്‍ ചോദ്യം ചെയ്യാനോ ശാസ്ത്രീയമായ പരിശോധനകള്‍ക്കോ വിധേയമാക്കാനോ സിബിഐ മടിക്കുന്നത്‌ എന്തുകൊണെ്ടന്നത്‌ ഇനിയും ദുരൂഹതയായി തുടരുന്നു. കുറ്റാരോപിതരുടെ അഭിഭാഷകനും അഭയുടെ പിതാവിന്റെ അഭിഭാഷകനും ഒരേ സ്വരത്തില്‍ ഡോ. മാലിനിയുടെ പ്രവര്‍ത്തികളെ സംശയിച്ചുകൊണ്ട്‌ കോടതിയില്‍ വാദം തുടരുന്ന അവസരത്തില്‍പോലും സിബിഐയുടെ ഗുഡ്ബുക്കിലാണ്‌ അവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌ എന്നത്‌ നിഷ്പക്ഷമതികളെപ്പോലും അത്ദുതപ്പെടുത്തുന്നു.

കന്യകാത്വ പരിശോധന: സിസ്റ്റര്‍ സെഫി മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി

അഭയാ കേസില്‍ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന സംബ ന്ധിച്ച്‌ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ആസൂത്രിതമെന്ന്‌ ആക്ഷേപം. വഴിവിട്ട ബന്ധം ഉള്‍പ്പെടെ സിസ്റ്റര്‍ സെഫിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങള്‍ സഹിതമാണ്‌ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. എന്നാല്‍, താന്‍ കന്യകയാണെന്നും ഇക്കാര്യത്തില്‍ വൈദ്യശാസ്ത്രപരമായ തെളിവു നല്‍കാന്‍ തയാറാണെന്നും സിബിഐ അടിസ്ഥാന രഹിതമായ ആക്ഷേ പങ്ങള്‍ നിരത്തുകയാണെന്നും സെഫി അഭിഭാഷകന്‍ മുഖേന നേരത്തെ തന്നെ കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍, ഇത്‌ പരിഗണിക്കാതെ വ്യ ക്തിപരമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സിസ്റ്റര്‍ സെഫിക്കെതിരേ സിബിഐ കുറ്റ പത്രം തയാറാക്കിയിരിക്കുന്നതെന്നാണ്‌ ആക്ഷേപം. 16 വര്‍ഷം പഴക്കമുള്ള കേസി ന്റെ അന്വേഷണഭാഗമായി തന്നെ സമൂഹമധ്യത്തില്‍ താറടിക്കാന്‍ സിബി ഐ സൃഷ്ടിച്ചതാണ്‌ കന്യകാത്വ പരിശോധനാ റിപ്പോര്‍ട്ടെന്ന്‌ വ്യക്തമാക്കി സിബിഐ ഡയറക്ടര്‍ക്കും കേന്ദ്രസര്‍ക്കാരിനും സിസ്റ്റര്‍ സെഫി പരാതി നല്‍കി.വ്യക്തിപരമായി തേജോവധം ചെയ്യാനും അധിക്ഷേപിക്കാനും സിബിഐ ബോധപൂര്‍വം തയാറാക്കിയ റിപ്പോര്‍ട്ട്‌ മനുഷ്യാവകാശ ലംഘനമാണെന്നു കാണിച്ചു കേന്ദ്രമനുഷ്യാവകാശ കമ്മീഷനെയും സിസ്റ്റര്‍ സെഫി സമീപിച്ചിരിക്കു കയാണ്‌.ഗൂഢതാത്പര്യങ്ങളോടെ യാഥാര്‍ഥ്യ ങ്ങളെ വളച്ചൊടിക്കും വിധം കെട്ടുകഥകള്‍ മെനഞ്ഞ്‌ തയാറാക്കി മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച റിപ്പോര്‍ട്ട്‌ ഇതോടെ വഴിത്തിരിവിലേക്ക്‌ നീങ്ങുകയാണ്‌. സിസ്റ്റര്‍ സെഫി കന്യകയാണെന്നു തെളിയുന്നതോടെ നാളിതേവരെ വ്യക്തി അ ധിക്ഷേപത്തിനു പാത്രമായ ഈ വ്യക്തി യോട്‌ മാധ്യമങ്ങളും വിചാരണക്കാരും എന്തു മറുപടി നല്‍കും എന്ന ചോദ്യത്തിലേക്കാണ്‌ കേസ്‌ നീങ്ങുന്നത്‌. ഇതുമായി ബന്ധപ്പെട്ടു അപവാദപ്രചാരണത്തിന്‌ ഇരയായ വൈദികരും നിയമനടപടികളിലേക്കു നീങ്ങാനുള്ള സാധ്യതയും പ്രസക്തമാകുകയാണ്‌. ഭക്ഷണം കഴിക്കുന്നതിനു വൈദികരും സിസ്റ്ററും പുറത്തുപോയപ്പോഴുള്ള കട്ടിംഗാണ്‌ സിഡിയില്‍ കാണുന്ന എഡിറ്റിംഗ്‌ എന്ന്‌ പറയുന്ന ന്യായവാദം സംബന്ധിച്ചും ദുരൂഹതയേറെയാണ്‌. നാര്‍ക്കോ അനാലിസ്‌ വേളയില്‍ സിസ്റ്റര്‍ സെഫിയുടെ നില വഷളാകുന്നതും രണ്ടു തവണ ഓക്സിജന്‍ കൊടുക്കുന്നതുമായ ദൃശ്യം സിഡിയില്‍ വ്യക്തമാണ്‌. നാര്‍ക്കോ അനാലിസിസ്‌ വേളയില്‍ അര്‍ധബോധാവസ്ഥയില്‍ ഞരക്കവും മൂളലുമായി മറുപടി പറയുന്ന വ്യക്തി തുടരെ തുടരെ വെള്ളം കുടിക്കുകയും ബാത്ത്‌റൂമില്‍ പോകുകയും ചെയ്തു എന്നു പറയുന്നത്‌ സാമാന്യ ബുദ്ധിക്ക്‌ നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മറ്റുളളവര്‍ക്കുവേണ്ടിയും അല്‍ഫോന്‍സാമ്മ സഹിച്ചു: മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

മറ്റുള്ളവരുടെ വേദനകള്‍ സ്വന്തം വേദനകളായി കാണാന്‍ അല്‍ഫോന്‍സാമ്മയ്ക്ക്‌ സാധിച്ചതു കൊണ്ടാണ്‌ ഒട്ടേറെ പ്പേരുടെ വേദനകള്‍ക്കും ദുഃഖങ്ങള്‍ക്കും ആശ്വാസം നല്‍കാന്‍ വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ട അല്‍ഫോന്‍സാമ്മയ്ക്ക്‌ സാധിക്കുന്നതെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ പൂര്‍ണഭാവമെന്നാണ്‌ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിയ ചടങ്ങില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്‌. സ്വര്‍ഗസ്ഥനായ പിതാവ്‌ പൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പൂര്‍ണരായിരിക്കാനാണ്‌ അവിടുന്ന്‌ അരുള്‍ ചെയ്തത്‌. പൂര്‍ണത നാം എത്തിപ്പിടിക്കേണ്ട ലക്ഷ്യമാണ്‌. എത്ര പരിമിതികളെ അതിജീവിച്ചും പരിശ്രമത്തിലൂടെ നാമത്‌ നേടിയെടുക്കണം. അല്‍ഫോന്‍സാമ്മയുടെ ജീവിതം മുഴുവന്‍ അതിനു ള്ള പരിശ്രമമായിരു ന്നു.വേദനകള്‍ മറ്റുള്ളവര്‍ക്കുവേണ്ടി സഹിക്കുമ്പോഴാണ്‌ ശ്രേഷ്ഠതയുണ്ടാകുന്നത്‌. മറ്റുള്ളവരുടെ രോഗങ്ങള്‍ വരെ ഏറ്റെടുത്ത്‌ സ്വന്തം സഹനങ്ങളോട്‌ അല്‍ഫോന്‍സാമ്മ കൂട്ടിച്ചേര്‍ത്തു.-ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. സഹനം അതിനാല്‍ത്തന്നെ മൂല്യങ്ങളുള്ളതല്ല. അതുകൊണ്ടാണല്ലോ കാല്‍വരിയില്‍ നല്ല കള്ളനോടൊപ്പം ചീത്ത കള്ളന്‍ ദൈവചൈതന്യം അവകാശപ്പെടാതിരുന്നത്‌. എന്നാല്‍ നല്ലകള്ളന്‍ സ്വന്തം പരിമിതിയെ ഏറ്റു പറയുകയും ചെയ്തു. സഹനത്തെ നാം എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ്‌ അതിന്റെ മൂല്യം നിശ്ചയിക്ക പ്പെടുന്നത്‌.

വിദ്യാഭ്യാസ വകുപ്പില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും പൊതുസമൂഹത്തിന്‌ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ്‌ സര്‍ക്കാര്‍ എയ്ഡഡ്‌ വിദ്യാലയങ്ങളില്‍ നിന്നും രണ്ടരലക്ഷം വിദ്യാര്‍ഥികള്‍ ഈ വര്‍ഷം മാത്രം കൊഴിഞ്ഞു പോയതെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ ജോസഫ്‌ പവ്വത്തില്‍ വിലയിരുത്തി. അനേകലക്ഷം രൂപ ഓരോ സര്‍ക്കാര്‍ സ്കൂളിനുവേണ്ടിയും ഓരോ വര്‍ഷവും എസ്‌.എസ്‌.എ ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്‌. എന്നാല്‍ അതിന്റെ ഒരു ശതമാനം പോലും അതുപോലെ തന്നെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന എയ്ഡഡ്‌ സ്കൂളുകള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. എന്നിട്ടും സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞു പോകലാണ്‌ പലമടങ്ങായി വര്‍ധിച്ചത്‌ എന്ന കാര്യവും ശ്രദ്ധേയമാണ്‌.മതവിരുദ്ധതയേയും അക്രമ പ്രവര്‍ത്തനങ്ങളേയും ആദര്‍ശവത്ക്കരിക്കുന്നതുമായ പാഠപുസ്തകങ്ങളും, നിലവാരമില്ലാത്ത സിലബസും എല്ലാം പൊതുവിദ്യാഭ്യാസത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. ഹയര്‍ സെക്കന്‍ഡറി പ്രവേശനം പത്തുദിവസം കൊണ്ട്‌ നടന്നിരുന്നത്‌ ഏകജാലകത്തിലാക്കി വിദ്യാര്‍ഥി പ്രവേശനം അവസാന നിമിഷം വരെ അനിശ്ചിതത്തിലാക്കുന്നതും കൊഴിഞ്ഞുപോക്കിന്റെ ഗതിവേഗം വര്‍ധിപ്പിച്ചിരിക്കുന്നു. അധ്യാപക രാഷ്ട്രീയവും സര്‍ക്കാരിന്റെ തലതിരിഞ്ഞ പരിഷ്കരണങ്ങളും കൊഴിഞ്ഞുപോകലിനു കാരണമായെന്നു സുകുമാരപിള്ള കമ്മീഷന്റെ നിഗമനങ്ങളും ശ്രദ്ധേയമാണ്‌. കോളജുകളി ലും മുന്നൊരുക്കമില്ലാതെയും അധ്യാപകനിയമങ്ങള്‍ നടത്താതെയും ക്രെഡിറ്റ്‌ ആന്‍ഡ്‌ സെമസ്റ്റര്‍ രീതി അവംലബിക്കുന്നതും വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ കുടിയേറാന്‍ കാരണമാവുകയാണെന്നും കൗണ്‍സില്‍ നിരീക്ഷിച്ചു.

Wednesday, July 22, 2009

സ്വവര്‍ഗ ലൈംഗികതയ്ക്ക്‌ അംഗീകാരം നല്‍കരുത്‌: ആര്‍ച്ച്‌ ബിഷപ്‌

അധാര്‍മികവും പ്രകൃതി വിരുദ്ധവുമായ സ്വവര്‍ഗ ലൈംഗികതയ്ക്ക്‌ അംഗീകാരം നല്‍കരുതെന്ന്‌ തിരുവല്ല അതിരുപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ.തോമസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത. അതിരൂപതയുടെ പതിമൂന്നാമത്‌ പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാമതു സമ്മേളനം തിരുവല്ല ശാന്തിനിലയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരേ ഷാജി പൂച്ചേരില്‍ പ്രമേയം അവതരിപ്പിച്ചു.2009- 10 സാര്‍വത്രികസഭ വൈദികവര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി അതിരൂപതയിലെ വിവിധ കര്‍മപരിപാടികള്‍ക്കു യോഗം രൂപം നല്‍കി. വൈദികര്‍ക്കു തുടര്‍പരിശീലന പദ്ധതി നടപ്പാക്കുന്നതിനും എല്ലാ മേഖലയിലും വൈദികവര്‍ഷത്തെ സംബന്ധിച്ച പഠനം നടത്തുന്നതിനും അതിരൂപത അസംബ്ലി വിളിച്ചുകൂട്ടുന്നതിനും കൗണ്‍സില്‍ തീരുമാനിച്ചു.വൈദിക ജീവിതവും സമര്‍പ്പണവും എന്ന വിഷയത്തില്‍ മാവേലിക്കര രൂപത വികാരി ജനറാള്‍ ഫാ.ഡോ.ജോണ്‍ പടിപ്പുരയ്ക്കല്‍ ക്ലാസ്‌ നയിച്ചു. യോഗത്തില്‍ വികാരി ജനറാള്‍മാരായ ഫാ.ഡോ.ആന്റണി കാക്കനാട്ട്‌, മോണ്‍.ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്കോപ്പ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രഫ.കെ.സി മത്തായി, ഫാ.ജോ ഋജ്‌ തേക്കടയില്‍, ഫാ.റോയി ആഞ്ഞിലിമൂട്ടില്‍, ജയ്സ്‌ കോഴിമണ്ണില്‍, പ്രഫ. ജേക്കബ്‌ എം. ഏബ്രഹാം, ബാബു കല്ലുങ്കല്‍, എജി പാറപ്പാട്ട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു

അല്‍ഫോന്‍സാമ്മയുടെ വിശുദ്ധി ജീവിത മാതൃകയാവണം: ഡോ. ജോസഫ്‌ കരിയില്‍

വിശുദ്ധി എന്നത്‌ ഏതു മണ്ണിലും ഫലം പുറപ്പെടുവിക്കുന്ന വിത്താണെന്നു കൊച്ചി ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍. ഭരണങ്ങാനത്ത്‌ അല്‍ഫോന്‍സാ തിരുനാളാഘോഷ ത്തോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു അ ദ്ദേഹം.വിശുദ്ധരാകാന്‍ എല്ലാവരും പരിശ്രമിക്കണം. ഇത്തരത്തിലുള്ള ചിന്തയും തീരുമാനവുമാണ്‌ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലെത്തുന്ന ഓരോ വിശ്വാസിക്കുമുണ്ടാകേണ്ടത്‌- ഡോ.ജോസഫ്‌ കരിയില്‍ ആഹ്വാനം ചെയ്തു.വിശുദ്ധിയിലേക്കു പ്രവേശിക്കാന്‍ മനഃസാക്ഷിയുടെ നന്മയ്ക്കായുള്ള മുറവിളി ഉപേക്ഷ കൂടാതെ ചെവിക്കൊണ്ടവളാണ്‌ അല്‍ഫോന്‍സാമ്മ. സഭ ഉയര്‍ത്തുന്നതിനു മുമ്പു തന്നെ അല്‍ ഫോന്‍സാമ്മ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയിരുന്നു. വിശു ദ്ധരെ ഭയഭക്തി ബഹുമാന ത്തോടെ ദൂരെ നിന്നു നോക്കിക്കാണാതെ നമ്മുടെ ഹൃദയങ്ങളില്‍ കുടിയിരുത്താന്‍ ശ്രമിക്കണം. സ്വന്തം അഗ്നി പരീക്ഷകളെ നേരിട്ടു വിജയിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്‌ അ ല്‍ഫോന്‍സാമ്മയ്ക്ക്‌ കുട്ടികളുടെ പരീക്ഷകളില്‍ സഹായിക്കാന്‍ കഴിഞ്ഞത്‌. എന്നാല്‍, ഇന്നത്തെ ലോകം എല്ലാ പരീക്ഷകളെയും ഭയക്കുന്നു - ബിഷപ്‌ പറഞ്ഞു. കുരി ശുമായി ഭാരം ചുമന്നു തളരു മ്പോള്‍ താങ്ങാവുന്ന അ ത്താണിയായി മാറാനാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. അല്ലാതെ, കുരിശുകള്‍ മാറ്റിക്കളയുവാനല്ല. ഭാരമില്ലാതെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ ലോകത്ത്‌ കുരിശുകള്‍ വഹിക്കുന്നവരുടെ സ്ഥാനം മഹത്തരമാണെന്നും ഡോ.കരിയില്‍ പറഞ്ഞു. ഇന്ന്‌ വിശുദ്ധ കുര്‍ബാനയില്‍ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ മുഖ്യ കാര്‍മികത്വം വഹിച്ച്‌ സന്ദേശം നല്‍കും.

Tuesday, July 21, 2009

അല്‍ഫോന്‍സാമ്മ സഹനത്തെ മഹത്വവത്കരിച്ചു: ഡോ. സ്റ്റാന്‍ലി റോമന്‍

സഹനത്തിന്റെ മൂല്യം ലോകത്തെ അറിയിച്ച അസാധാരണവ്യക്തിയായിരുന്നു വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന്‌ കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍. ഭരണങ്ങാനത്ത്‌ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഭാരതത്തിനു സ്വന്തമെന്നു പറയാന്‍ സഭ നമുക്ക്‌ നല്‍കിയ സമ്മാനമാണ്‌ അല്‍ഫോ ന്‍സാമ്മ. ലോകത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി ദൈവം നല്‍കിയ സഹനത്തെ ഈ സഹോദരി സന്തോഷപൂര്‍വം സ്വീകരിച്ചു. നമ്മുടെ കാലഘട്ടത്തില്‍ തന്നെ ജീവിച്ച വ്യക്തിയെന്ന നിലയില്‍ അല്‍ ഫോന്‍സാമ്മ നമുക്ക്‌ ഉദാത്തമായ മാതൃകയാണ്‌.- ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. സാധാരണ പശ്ചാത്തലത്തില്‍ ജനിച്ച്‌ അധികമാരാലും അറിയപ്പെടാതെ ജിവിച്ച്‌ കഷ്ടപ്പാടുകള്‍ സഹിച്ചു മരിച്ച അ ല്‍ഫോന്‍സാമ്മയുടെ സഹനങ്ങളെ ദൈവം മഹത്വീകരിച്ചു. ജീവിതത്തിലെ ദുരിതങ്ങളിലും വേദനകളിലും അല്‍ഫോന്‍സാമ്മ യുടെ മാതൃക വിശ്വാസിക്ക്‌ പ്രത്യാശയും ആശ്വാസവും പകരും- ഡോ. സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. അല്‍ഫോന്‍സാ മ്മയുടെ കബറിടം സന്ദര്‍ശിച്ച്‌ അനുഗ്രഹം പ്രാപിക്കാനും ഭൗതികാവശിഷ്ടങ്ങള്‍ വണങ്ങാനും അഭൂതപൂര്‍വമായ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. തീര്‍ഥാടകര്‍ക്ക്‌ കുമ്പസാരം, ആശിര്‍വാദം ഉള്‍പ്പെടെയുള്ള ശുശ്രൂഷകള്‍ക്ക്‌ ക്രമീകരണങ്ങളുണെ്ടന്ന്‌ റെക്ടര്‍ റവ.ഡോ ജോസഫ്‌ തടത്തില്‍ അറിയിച്ചു. ഇന്ന്‌ കൊച്ചി ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍ രാവിലെ 11ന്‌ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കും.ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തിലെ ഫോണ്‍: ഓഫീസ്‌: 04822-236244. റെക്ടര്‍: 04822-238644.

സത്യത്തില്‍ സ്നേഹം: മലയാള പരിഭാഷ പ്രസിദ്ധീകരിക്കും

ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രഥമ സാമൂഹിക ചാക്രികലേഖനമായ ‘സത്യത്തില്‍ സ്നേഹ’ത്തിന്റെ, കെസിബിസിയുടെ അംഗീകാരമുള്ള ഔദ്യോഗിക മലയാള പരിഭാഷ പിഒസി ഓഗസ്റ്റ്‌ ഒന്നിന്‌ പ്രസിദ്ധീകരിക്കും. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മാനവകുലത്തിനും മനുഷ്യന്റെ സമഗ്രവികസനത്തിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന ചാക്രികലേഖനത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ മാത്രം ഇതിനോടകം ആറു ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്‌. സാമ്പത്തിക, സാമൂഹിക. ശാസ്ത്രമേഖലയില്‍ ചര്‍ച്ചചെയ്യപ്പെട്ട ചാക്രികലേഖനത്തിലെ ഉള്ളടക്കം ഈ മാസം എട്ടു മുതല്‍ 10 വരെ ഇറ്റലിയിലെ ലാക്വിലയില്‍ നടന്ന ജി എട്ട്‌ രാജ്യങ്ങളുടെ ഉച്ചകോടിയിലും ചര്‍ച്ച ചെയ്തിരുന്നു. ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ, ദൈവം സ്നേഹമാകുന്നു, പ്രത്യാശയില്‍ രക്ഷ എന്നീ ചാക്രിക ലേഖനങ്ങളും മുമ്പു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സത്യത്തില്‍ സ്നേഹത്തെക്കുറിച്ച്‌ ഓഗസ്റ്റ്‌ ഒന്നിന്‌ ഏകദിന പഠനശിബിരം പിഒസി യില്‍ സംഘടിപ്പിക്കും. കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്ഘാടനം ചെയ്യുന്ന പഠനശിബിരത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷനായിരിക്കും. സത്യത്തില്‍ സ്നേഹമെന്ന ചാക്രികലേഖനത്തിന്റെ ചരിത്ര പശ്ചാത്തലവും പ്രധാന ആശയങ്ങളും എന്ന വിഷയത്തെക്കുറിച്ച്‌ റവ. ഡോ. ജോസ്‌ കോട്ടയില്‍, ചാക്രിക ലേഖനത്തിന്റെ ധാര്‍മിക-ആധ്യാത്മിക മാനങ്ങളെക്കുറിച്ച്‌ റവ. ഡോ. ഷാജി ജര്‍മന്‍, ആഗോള സാമ്പത്തിക രംഗത്ത്‌ മാര്‍പാപ്പ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ.വി.എ ജോസഫ്‌ എന്നിവര്‍ പഠനശിബിരത്തില്‍ ക്ലാസുകള്‍ നയിക്കും. പ്രീപബ്ലിക്കേഷന്‍ നിരക്കില്‍ 25 രൂപയ്ക്ക്‌ 31 വരെ കോപ്പികള്‍ ലഭ്യമാകും. പഠനശിബിരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും പ്രീപബ്ലിക്കേഷന്‍ നിരക്കില്‍ ചാക്രികലേഖനത്തിന്റെ കോപ്പികള്‍ ആവശ്യമുള്ളവരും പിഒസിയില്‍ 0484-2805722, 2805815 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്‌.

Monday, July 20, 2009

വിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലൊതുക്കാന്‍ സര്‍ക്കാര്‍ശ്രമം: മാര്‍ പവ്വത്തില്‍

സംസ്ഥാനത്ത്‌ സ്വകാര്യവിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലൊതുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ശ്രമങ്ങള്‍ നിരാശാജനകമാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കൈനടി എ.ജെ ജോണ്‍ മെമ്മോറിയല്‍ ഹൈസ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനയോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളെ സംരക്ഷിക്കേണ്ടത്‌ പൊതുസമൂഹത്തിന്റെ ആവശ്യമാണ്‌. ന്യൂനപക്ഷവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ സംഘടിതശ്രമമാണ്‌ നടക്കുന്നത്‌. ഇതിനെ ചെറുത്തു തോല്‍പ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സര്‍ക്കാര്‍ സ്കൂളുകളില്‍പോലും സമൂഹത്തിലെ പിന്നോക്കവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിലാണ്‌ ക്രൈസ്തവസഭകള്‍ വിദ്യാഭ്യാസമേഖലയില്‍ രംഗപ്രവേശം നടത്തിയത്‌. അതു കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തികരംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു നാന്ദികുറിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ തെറ്റായ ധാരണകളില്‍ കുരുങ്ങിക്കിടക്കുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ മാത്രമേ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താവൂയെന്നത്‌ തെറ്റായ ചിന്താഗതിയാണ്‌. ധാര്‍മികമൂല്യം പകര്‍ന്നുകൊടുക്കാനുപകരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കുറവ്‌ രാജ്യത്ത്‌ പുരോഗതിക്ക്‌ തടസം നില്‍ക്കുന്നു. അല്ലെങ്കില്‍ അതു വികൃതമായ സമൂഹത്തെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വവര്‍ഗ ലൈംഗികത: പ്രോലൈഫ്‌ സമിതി ലക്ഷം കത്തുകള്‍ അയയ്ക്കും

സ്വവര്‍ഗ ലൈംഗികതയ്ക്ക്‌ നിയമപരിരക്ഷ നല്‍കാനുള്ള ശ്രമം അധാര്‍മികവും പ്രകൃതി നിയമത്തിന്‌ വിരുദ്ധവുമാണെന്നു കെസിബിസി പ്രോലൈഫ്‌ സമിതി വിലയിരുത്തി. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിയും ഇതു കുറ്റമായി കണക്കാക്കുന്ന ഐ.പി. സി 377-ാ‍ം വകുപ്പ്‌ റദ്ദാക്കണമെന്ന കോടതി ശിപാര്‍ശയും ധാര്‍മിക മൂല്യങ്ങള്‍ കണക്കിലെടുക്കാതെയുള്ളതാണ്‌. നിലവിലുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയിലുള്ള കേസില്‍ കക്ഷിചേരുവാന്‍ കെസിബിസി പ്രൊലൈഫ്‌ സമിതി തീരുമാനിച്ചു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വകുപ്പ്മന്ത്രിമാര്‍ക്കും പ്രോലൈഫ്‌ സമിതിയുടെ നേതൃത്വത്തില്‍ ലക്ഷം കത്തുകള്‍ അയയ്ക്കുന്നതിന്റെ ഉദ്ഘാടനം സിബിസിഐ പ്രസിഡന്റ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നിര്‍വഹിച്ചു.പി.ഒ.സിയില്‍ നടന്ന പ്രോലൈഫ്‌ സമിതി അഖിലകേരള സമ്മേളനത്തില്‍ പ്രസിഡന്റ്‌ റവ. ഡോ.ജോസ്‌ കോട്ടയില്‍ അധ്യ ക്ഷത വഹിച്ചു. എബ്രഹാം പുത്തന്‍കുളം, ജോര്‍ജ്‌ സേവ്യര്‍, സാബു ജോസ്‌, അഡ്വ.ജോസി സേവ്യര്‍, ജേക്കബ്‌ മാത്യു പള്ളിവാതുക്കല്‍, ബെന്നി പുളിക്കന്‍, അഡ്വ.തോമസ്‌ തണ്ണിപ്പാറ, ഡോ.ജേര്‍ജ്‌ ലിയോണ്‍ എന്നിവര്‍ പ്രസംഗിച്ചു.ഡല്‍ഹിയില്‍ പാര്‍ലമെന്റിന്‌ മുമ്പില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണകളില്‍ പ്രൈ ലൈഫ്‌ സമിതിയംഗങ്ങള്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. വിവിധ സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി ഓഗസ്റ്റ്‌ ഒമ്പതിന്‌ പി.ഒ.സിയില്‍ സെമിനാര്‍ സംഘടിപ്പിക്കാനും സമിതി തീരുമാനിച്ചു.

Saturday, July 18, 2009

അര്‍ഹമായതു കവര്‍ന്നെടുക്കുന്നത്‌ സാമൂഹ്യനീതിയല്ല: മാര്‍ ജോസഫ്‌ പവ്വത്തില്‍

സത്യം എപ്പോഴെങ്കിലും പുറത്തുവരാതിരിക്കില്ല എന്നതാണു സാമാന്യതത്വം. ഇത്രനാളും സാമൂഹ്യപ്രതിബദ്ധതയുടെ ലക്ഷ്മണരേഖയെന്നു കരുതിയ 50:50 ഇപ്പോള്‍ വെറും അഭ്യാസം മാത്രമായിരുന്നെന്നു തിരിച്ചറിഞ്ഞിരിക്കുന്നു. ഈയിടെ ഒരു സമുന്നത നേതാവുതന്നെ ന്യൂനപക്ഷങ്ങള്‍ക്കു നൂറുശതമാനം സീറ്റും അവകാശപ്പെട്ടതാണെന്നും ഇതില്‍നിന്നും കുറെ പിടിച്ചെടുക്കാനാണ്‌ ധാരണയ്ക്കുവേണ്ടി ശ്രമിക്കുന്നതെന്നും ഏറ്റുപറഞ്ഞതു ശ്രദ്ധേയമാണ്‌. ഇപ്പോള്‍ കരാറുകാര്‍ തന്നെ 60-70 ശതമാനം നേടിക്കഴിഞ്ഞെന്നാണ്‌ പത്രവാര്‍ത്ത. യാഥാര്‍ഥ്യബോധമില്ലാതെ മുദ്രാവാക്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിസംഘടനകളും മറ്റും ഇതിനെ എപ്പോഴും എതിര്‍ക്കുന്നത്‌ സ്വാഭാവികം. അവര്‍ പ്രത്യയശാസ്ത്രത്തിന്റെ സാങ്കല്‍പിക ലോകത്തിലാണല്ലോ ജീവിക്കുക!! ന്യൂനപക്ഷാവകാശം പരിമിതപ്പെടുത്താനുള്ളതല്ലനേതാവിന്റെ പ്രഖ്യാപനത്തോടു ചേര്‍ത്തു ചില കാര്യങ്ങള്‍ നാം മനസിലാക്കേണ്ടതുണ്ട്‌. രാഷ്ട്രീയക്കാര്‍ പലപ്പോഴും മറന്നു പോകുന്ന കാര്യങ്ങളാണവ. എന്നാല്‍, ഇവിടത്തെ കോടതികള്‍ പലപ്പോഴും അവ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പ്രത്യേകിച്ച്‌ ഭരണഘടനാ രൂപീകരണഘട്ടത്തോട്‌ അടുത്ത കാലങ്ങളില്‍ ഉണ്ടായ ചില കോടതിവിധികള്‍ പ്രത്യേകം ശ്രദ്ധേയമെന്നു പറയാതെ വയ്യ. സുപ്രസിദ്ധമായ സെന്റ്‌ സേവ്യേഴ്സ്‌ കോളജ്‌ കേസിലെ വിധിതീര്‍പ്പ്‌ ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ്‌. പ്രസ്തുത കോളേജ്‌ ഒരു എയ്ഡഡ്‌ കോളേജ്‌ ആണെകാര്യവും ഓര്‍മിക്കുന്നതു നന്ന്‌. പ്രസ്തുത വിധിയില്‍ ജസ്റ്റിസ്‌ ഖാന്ന ഖണ്ഡിതമായി പറഞ്ഞുവച്ച കാര്യം ഈ ഭരണഘടന നിലവിലിരിക്കുന്നിടത്തോളംകാലം ന്യൂനപക്ഷാവകാശത്തെ വെട്ടിക്കുറയ്ക്കാന്‍ ആരും ശ്രമിക്കരുതെന്നാണ്‌. ആരെങ്കിലും അതിനു ശ്രമിച്ചാല്‍ അത്‌ ഒരു വാഗ്ദാനലംഘനമായിരിക്കും, കോടതികള്‍ അതു തള്ളിക്കളയുകയും ചെയ്യും എന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയത്‌.
(As long as the Constitution stands as it is today, no tampering with those rights can be countenanced. Any attempt to do so would be not only an act of breach of faith, it will be constitutionally impermissible and liable to be struck down by the Courts" (para. 79).
ന്യൂനപക്ഷാവകാശങ്ങള്‍ എന്തൊക്കെയാണെന്നു കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വിദ്യാര്‍ഥി പ്രവേശനം, അധ്യാപക നിയമനം, ഗവേണിംഗ്‌ ബോഡി രൂപീകരണം, ഫീസ്ഘടന നിര്‍ണയിക്കുക, ശിക്ഷണം പാലിക്കുക, തുടങ്ങിയവയാണ്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍. ഇതിലേതെങ്കിലും കൈയടക്കാനായി സര്‍ക്കാര്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നാണു കോടതി വിധികള്‍ ചൂണ്ടിക്കാട്ടുന്നത്‌. ന്യായമായ നിയന്ത്രണങ്ങളാകാം, എന്നാല്‍ അതിന്റെ പേരില്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പറ്റില്ല എന്നാണ്‌ 1957ലെ കേരള വിദ്യാഭ്യാസ ബില്ലിനെക്കുറിച്ചുതന്നെ കോടതി പറഞ്ഞുവച്ചത്‌:”
That did not, however, mean that state legislature could, in the exercise of its powers of legislation under arts. 245 and 246 of the Constitution override the fundamental rights by employing indirect methods, for what it had no power to do directly, it could not do indirectly" (quoted in para. 95). ആ കോടതിവിധിതന്നെ തുടര്‍ന്ന്‌ വ്യക്തമാക്കിയത്‌ ഒരു വിദ്യാലയത്തിന്‌ അംഗീകാരം നല്‍കുന്നതിന്‌ ന്യൂനപക്ഷാവകാശം അടിയറവയ്ക്കേണ്ടിവരുന്ന രീതിയിലുള്ള വ്യവസ്ഥകള്‍ വയ്ക്കുന്നത്‌ മൗലികാവകാശ നിഷേധമാണെന്നായിരുന്നു
(ibid 96).വാസ്തവത്തില്‍ 1957ലെ സര്‍ക്കാര്‍ ചെയ്തതുപോലെ പരോക്ഷമായി മാനേജുമെന്റുകളെ പ്രലോഭിപ്പിച്ചും പേടിപ്പിച്ചും അവകാശം അടിയറവയ്പ്പിക്കാനാണ്‌ ഇന്നത്തെ സര്‍ക്കാരും ധാരണയുണ്ടാക്കാന്‍ എന്നപേരില്‍ ശ്രമിക്കുന്നത്‌. 1959ലെ വിധിയില്‍ ഇത്തരം നീക്കങ്ങള്‍ ശരിയല്ലെന്ന്‌ ആവര്‍ത്തിച്ചു കോടതി പ്രഖ്യാപിച്ചുവെന്നതാണ്‌ വസ്തുത.രാഷ്ട്രീയാധികാരം അവകാശ നിഷേധത്തിനല്ല ഉപയോഗിക്കേണ്ടത്ജസ്റ്റീസ്‌ കെ.കെ മാത്യുവും ഇങ്ങനെ പരോക്ഷമായി മൗലികാവകാശം കവര്‍ന്നെടുക്കാനുള്ള സര്‍ക്കാരുകളുടെ നീക്കത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു (para. 184189). അദ്ദേഹവും കേരള വിദ്യാഭ്യാസ ബില്ലിലെ വിധിതീര്‍പ്പ്‌ ഉദ്ധരിക്കുന്നുണ്ട്‌. പ്രസ്തുതവിധിയില്‍ ചീഫ്‌ ജസ്റ്റീസ്‌ പറഞ്ഞത്‌ ഇന്ന്‌ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സഹായം കൂടാതെ നടത്താന്‍ സാധിക്കില്ല എന്നും ആ സഹായത്തിനു ന്യൂനപക്ഷാവകാശം ബലികഴിക്കേണ്ടിവരുന്നത്‌ ശരിയല്ലെന്നുമായിരുന്നു (ref.187188).
ജനാധിപത്യ സംവിധാനം അവകാശങ്ങള്‍ നിഷേധിക്കാനല്ല, സംരക്ഷിക്കാനുള്ളതാണ്‌. വ്യക്തികളുടെയും കീഴ്ഘടകങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലൂടെയാണ്‌ ജനാധിപത്യ സമ്പ്രദായം ശക്തമാകുന്നത്‌. സര്‍ക്കാരിന്റെ വിഭവശേഷിയും അധികാരശക്തിയും ഉപയോഗിച്ച്‌ ചിലരുടെയെങ്കിലും അവകാശങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയും. പക്ഷേ, അത്രത്തോളം ജനാധിപത്യം കുരുതി കഴിക്കപ്പെടുകയാണെന്നോര്‍ക്കണം.ന്യൂനപക്ഷാവകാശങ്ങള്‍ ഔദാര്യപൂര്‍വം വ്യാഖ്യാനിക്കപ്പെടണംസെന്റ്‌ സേവ്യേഴ്സ്‌ കോളേജ്‌ കേസില്‍ ജസ്റ്റിസ്‌ ഖാന്ന പറഞ്ഞ ഒരു കാര്യം നിയമനിര്‍മാതാക്കളും കോടതിതന്നെയും ഓര്‍മയില്‍ വയ്ക്കേണ്ടതാണ്‌. അദ്ദേഹം ആദ്യമേ ചൂണ്ടിക്കാട്ടുന്നത്‌ ഭരണഘടന രൂപപ്പെടുത്തിയവര്‍ ന്യൂനപക്ഷാവകാശത്തോട്‌ ഒരു ഔദാര്യപൂര്‍വമായ സമീപനം സ്വീകരിച്ചു എന്ന കാര്യമാണ്‌ (ibid para. 104).ജാഗ്രതയുള്ള ന്യൂനപക്ഷങ്ങള്‍ അവകാശം വെട്ടിച്ചുരുക്കാനുള്ള ശ്രമത്തെ എന്നും എതിരിട്ടുവെന്നും അദ്ദേഹം പിന്നീട്‌ പറഞ്ഞു. അദ്ദേഹം വ്യക്തമാക്കിയത്‌ കോടതികള്‍ അന്നുവരെ എപ്പോഴും ന്യൂനപക്ഷാവകാശം സംരക്ഷിക്കാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌ എന്നായിരുന്നു (ibid).
ഈ പശ്ചാത്തലത്തില്‍ അദ്ദേഹം പറയുന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌: ന്യൂനപക്ഷാവകാശങ്ങളോടു ബന്ധപ്പെട്ട അവകാശങ്ങള്‍ക്ക്‌ രൂപം നല്‍കുന്നതില്‍ സ്വീകരിച്ച പലകാര്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള സമീപനങ്ങള്‍ ഇടുങ്ങിയ ജുഡീഷ്യല്‍ വ്യാഖ്യാനംകൊണ്ട്‌ അപ്രസക്തമാക്കരുത്‌ എന്ന തത്വം കോടതിയുടെ വിവിധ തീരുമാനങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്‌. ഭൂരിപക്ഷത്തേ പ്പോലെ തന്നെ ന്യൂനപക്ഷവും ഈ മണ്ണിന്റെ മക്കളാണ്‌. അതുപോലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ അവര്‍ ഈ സമൂഹത്തിന്റെ തന്നെ ഭാഗമാണെന്ന അവബോധവും സുരക്ഷിതത്വബോധവും നഷ്ടപ്പെടുത്തുന്ന ഒരു കാര്യവും ചെയ്തുകൂടാ എു‍റപ്പുവരുത്തുന്ന നിലപാടും ഉണ്ടായിരിക്കണം... ഭരണഘടനാ പിതാക്കള്‍ അതിന്റെ 29 ഉം 30 ഉം വകുപ്പുകള്‍ക്ക്‌ രൂപം കൊടുക്കുകയും അതു മൗലികാവകാശങ്ങളുടെ ഭാഗമാക്കുകയും ചെയ്തപ്പോള്‍ കാണിച്ച അതേ ഔദാര്യപൂര്‍ണവും, സ്വതന്ത്രവും, കാരുണ്യപൂര്‍ണവുമായ സമീപനം കോടതി സ്വീകരിക്കേണ്ടതാണ്‌.
{"The principle which can be discerned in the various decisions of this Court is that the Catholic approach which led to the drafting of the provisions relating to minority rights should not be set at naught by narrow judicial interpretation. The minorities are as much children of the soil as the majority and the approach has been to ensure that nothing should be done as might deprive the minorities of a sense of belonging and a feeling of security… The same generous, liberal and sympathetic approach should weigh with the Courts in construing articles 29 and 30 as marked the deliberations of the constitution makers in drafting those articles and making them part of the fundamental rights (ibid 104).}
ഇത്‌ സുപ്രധാനമായ നിരീക്ഷണവും, കോടതികള്‍ മനസില്‍ സൂക്ഷിക്കേണ്ട സന്ദേശവുമാണ്‌: മാധ്യമങ്ങളും രാഷ്ട്രീയക്കാരുംകൂടി സൃഷ്ടിക്കു പൊതുജനാഭിപ്രായത്തിന്റെ സമ്മര്‍ദവും സാങ്കേതികതയുമല്ല കോടതികളെ നയിക്കേണ്ടത്‌: ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ഒരു ഔദാര്യപൂര്‍വമായ സമീപനമാണ്‌ ന്യായാധിപന്‍മാര്‍ക്ക്‌ ന്യൂനപക്ഷ വിഷയത്തില്‍ ഉണ്ടാകേണ്ടത്‌. എങ്കിലേ ന്യൂനപക്ഷങ്ങളുടെ പൈതൃകം സംരക്ഷിക്കപ്പെടൂ, അവരുടെ നിലനില്‍പ്പ്‌ ഉറപ്പാക്കാന്‍ കഴിയൂ. മൗലികാവകാശം അടിയറവയ്പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല ജസ്റ്റിസ്‌ കെ.കെ മാത്യു ഇക്കാര്യം തന്റെ വിധിത്തീര്‍പ്പില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്‌ (judgement 167188).ഗവണ്‍മെന്റിന്റെ വമ്പിച്ച സമ്പത്തിന്റെയും അധികാരത്തിന്റെയും പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ കൂടുതല്‍ എളുപ്പമാവുകയാണ്‌ എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതോടു ചേര്‍ന്ന്‌ അദ്ദേഹം മറ്റൊരുകാര്യവും എടുത്തുപറയുന്നുണ്ട്‌. ഭരണഘടന 30(1) ല്‍ നല്‍കപ്പെട്ടിരിക്കുന്ന മൗലികാവകാശം അങ്ങനെ അടിയറവയ്ക്കാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടോ എന്ന ചോദ്യമാണ്‌ അദ്ദേഹം ഉയര്‍ത്തുന്നത്‌. അതു സാധ്യമാണെന്ന്‌ അദ്ദേഹം കരുതുന്നില്ല. കാരണം, അത്‌ ഒരു സമൂഹത്തിന്‌ പൊതുവായി നല്‍കപ്പെട്ടിട്ടുള്ളതാണ്‌. ഇന്നത്തെ ആളുകള്‍ക്ക്‌, നാളത്തെ തലമുറയും അനുഭവിക്കേണ്ട മൗലികാവകാശം തീറെഴുതിക്കൊടുക്കാന്‍ അധികാരമുണേ്ടാ എന്നാണദ്ദേഹത്തിന്റെ ചോദ്യം. മൗലികാവകാശം പിന്‍തുടര്‍ച്ചാവകാശം മൂലം ലഭിക്കുന്നതല്ല. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍
" By a voluntary act of affiliation of an educational institution established and administered by a religious minority, the past members of the community cannot surrender the right of the future members of that community. The future members of the community do not derive the right under article 30(1) by succession or inheritance"(ibid 189). അതുമാത്രമല്ല ഒരു സമൂഹത്തിന്റെ അധ്യക്ഷനുപോലും ആ സമൂഹത്തിലെ അംഗങ്ങളുടെ മൗലികാവകാശം- സംസാരസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം- തുടങ്ങിയവ തീറെഴുതിക്കൊടുക്കാന്‍ അധികാരമില്ലെന്നുവേണം പറയാന്‍. ന്യൂനപക്ഷാവകാശം മാനിച്ചുകൊണ്ടു പിന്നോക്ക സംരക്ഷണം നിര്‍വഹിക്കാം.ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കാമെന്നുള്ള ധാരണ വളര്‍ത്താനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്‌. ഉപായങ്ങള്‍ പ്രയോഗിച്ച്‌ അവരെ വരുതിയിലാക്കുകയുമല്ല വേണ്ടത്‌. ഇവിടെ സമുദായങ്ങള്‍ നടത്തുന്ന ന്യൂനപക്ഷ വിദ്യാലയങ്ങള്‍ ആ സമുദായങ്ങളിലെ ആളുകള്‍ക്കു മുന്‍ഗണന നല്‍കുമെങ്കിലും ഒരിക്കലും മറ്റു വിഭാഗങ്ങളെ അവഗണിച്ചിട്ടില്ല. പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കു കഴിയുന്നത്ര പരിഗണന നല്‍കാനാണ്‌ ശ്രമിക്കുക. ന്യൂനപക്ഷസമുദായ ങ്ങളെ വിശ്വാസത്തിലെടുക്കണം, ആക്ഷേപിക്കുകയല്ല വേണ്ടത്‌. പക്ഷേ, പിന്നോക്കക്കാരെയും പാവപ്പെട്ടവരെയും മുഴുവനായി സഹായിക്കാന്‍ സര്‍ക്കാര്‍ ഫണ്ടുകളും ഉപയോഗിച്ചാലേ സാധിക്കൂ. ഒരു വിദ്യാലയത്തിലെ അമ്പതു ശതമാനം വിദ്യാര്‍ഥികളെ മറ്റേ അമ്പതു ശതമാനം (അതും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍) പഠിപ്പിക്കണമെന്നു പറയുന്നതില്‍ എന്താണു സാമൂഹ്യനീതി? പാവപ്പെട്ട വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിന്‌ പൊതുമുതല്‍ കൈയാളുന്നവര്‍ക്കുള്ള പ്രാഥമികമായ ചുമതല വിസ്മരിക്കുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. പൊതുമുതല്‍ ഗവണ്‍മെന്റു വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ക്കുവേണ്ടി മാത്രം വിനിയോഗിക്കാനുള്ളതാണോ? വിദ്യാലയം പണിതുയര്‍ത്തിയ സ്വകാര്യ ഏജന്‍സി തന്നെ പകുതിപ്പേരെ സൗജന്യമായി പഠിപ്പിക്കുകയും വേണം എന്നു പറയുന്നതില്‍ എന്താണു ന്യായം? സ്വകാര്യ വിദ്യാലയങ്ങള്‍ക്ക്‌ കാലക്രമത്തില്‍ ഫണ്ടുകള്‍ ശേഖരിച്ചു കൂടുതല്‍ കൂടുതല്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ കഴിയും. പക്ഷേ, ആദ്യ ഘട്ടത്തില്‍ അത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. സര്‍ക്കാര്‍ ഈ രംഗത്ത്‌ അതിന്റെ ചുമതല നിര്‍വഹിക്കുകയും ബാങ്കുകളുടെയും മറ്റും സഹകരണം തേടുകയും സ്വകാര്യ സ്ഥാപനങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നം നിഷ്പ്രയാസം പരിഹരിക്കാവുന്നതാണ്‌. സ്വകാര്യ സ്ഥാപനങ്ങളിലൂടെ സര്‍ക്കാരിന്റെ ഭാരം വളരെ ലഘൂകരിക്കപ്പെടുകയാണെന്നതില്‍ സംശയമില്ല. വാസ്തവത്തില്‍ ന്യൂനപക്ഷങ്ങളെക്കൊണ്ട്‌ അവരുടെ അവകാശങ്ങള്‍ ബലികഴിപ്പിക്കുന്ന ഒരു ധാരണ ഉണ്ടാക്കാനാണ്‌ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗം മുഴുവന്‍ സ്തംഭിപ്പിക്കുകയും അലങ്കോലപ്പെടുത്തുകയും ചെയ്യുന്നത്‌. ധാരണയുണ്ടാക്കുന്നവര്‍ക്കേ പി.ജിയും മറ്റു കോഴ്സുകളും അനുവദിക്കുകയുള്ളു എന്ന്‌ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ! ഇതു കടുത്ത വിവേചനവും സമ്മര്‍ദതന്ത്രവുമാണ്‌. ഈ വ്യഗ്രത ഉപേക്ഷിച്ചു കേരളത്തിലെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ കൂട്ടായി ശ്രമിക്കുകയാണു വേണ്ടത്‌. ന്യൂനപക്ഷാവകാശം കവര്‍ന്നെടുത്തല്ല സാമൂഹ്യപ്രതിബദ്ധത കാട്ടേണ്ടത്‌

Friday, July 17, 2009

സര്‍ക്കാര്‍ നിലപാട്‌ ജനാധിപത്യ കൈയേറ്റം: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം അടിയറവുവച്ച്‌ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടാല്‍ മാത്രമേ പുതിയ കോഴ്സുകളും കോളജുകളും ന്യൂനപക്ഷങ്ങള്‍ക്ക്‌ അനുവദിക്കുകയുള്ളൂവെന്ന്‌ കഴിഞ്ഞദിവസം നിയമസഭയില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നിലപാട്‌ ജനാധിപത്യ ത്തിന്മേലുള്ള കൈയേറ്റമാണെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ വക്താവ്‌ ഫാ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ പ്രസ്താവിച്ചു. ഭരണഘടനയനുസരിച്ചുമാത്രം ഭരിച്ചു കൊള്ളാമെന്നു പ്രതിജ്ഞയെടുത്ത്‌ അധികാരമേറ്റവര്‍ തന്നെ ഭരണഘടനാവിരുദ്ധമായ കരാറുകള്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്നത്‌ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ഭീതിയോടെയാണു കാണുന്നത്‌. ഭരണഘടന സംരക്ഷിക്കുന്ന അവകാശം ബലം പ്രയോഗിച്ച്‌ കവര്‍ന്നെടുക്കാന്‍ നടത്തുന്ന ശ്രമം നിര്‍ഭാഗ്യകരമാണെന്നും കൗണ്‍സില്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ പ്രശ്നകലുഷിതമാക്കുന്നു: ചെന്നിത്തല

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വീണ്ടും പ്രശ്നകലുഷിതമാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത്‌ ഉന്നതനിലവാരം പുലര്‍ത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കു നേരെ പ്രതികാര ബുദ്ധിയോടെ നടപടികള്‍ കൈക്കൊള്ളാനും അങ്ങനെ തങ്ങളുടെ വരുതിയിലാക്കാനുള്ള ഇപ്പോഴത്തെ നീക്കങ്ങള്‍ ഇതിന്റെ ഭാഗമാണെന്ന്‌ രമേശ്‌ ചെന്നിത്തല ചൂണ്ടിക്കാട്ടി.സര്‍ക്കാരും കാലിക്കറ്റ്‌ സര്‍വകലാശാലയിലെ സിപിഎമ്മിനു ഭൂരിപക്ഷമുള്ള സിന്‍ഡിക്കറ്റും ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള നാലു മെഡിക്കല്‍ കോളജുകളുടെ അംഗീകാരം എടുത്തുകളഞ്ഞത്‌ ഈ നടപടികളുടെ തുടര്‍ച്ചയാണ്‌. അതുപോലെ വളരെ പ്രസിദ്ധമായ പാലാ എന്‍ജിനിയറിംഗ്‌ കോളജിന്റെ അഫിലിയേഷനും എടുത്തുകളഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത പരാജയത്തിനു പിന്നില്‍ ചില സമുദായങ്ങള്‍ക്കും പങ്കുണെ്ടന്നതിന്റെ പേരില്‍ ആ സമുദായങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ ശക്തമായി ചെറുത്തു തോല്‍പ്പിക്കുമെന്ന്‌ ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

Thursday, July 16, 2009

സിബിഐയുടെ ഒത്തുകളി പുറത്താകുന്നു: കെസിബിസി ജാഗ്രതാസമിതി

അഭയാ കേസില്‍ സിബിഐയും ഫോറന്‍സിക്‌ ലാബ്‌ മുന്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഡോ. മാലിനിയും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന ഹൈക്കോടതി ജഡ്ജി കെ.ഹേമയുടെ പരാമര്‍ശം വളരെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന്‌ കെസിബിസി ജാഗ്രതാ സമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഇപ്പോള്‍ കുറ്റവാളികളെന്ന്‌ തെറ്റിദ്ധരിക്കപ്പെടുന്നവരുടെ പേരില്‍ കുറ്റം കെട്ടിവെച്ച്‌ എത്രയും പെട്ടെന്ന്‌ കേസ്‌ തെളിയിച്ചു എന്നവകാശപ്പെടാനുള്ള വ്യഗ്രതയല്ലാതെ മറ്റൊന്നും ഇതുവരെയുള്ള സിബിഐയുടെ നടപടികളില്‍ കാണുന്നില്ല. എന്നാല്‍, സിബിഐ ഇതിനു സ്വീകരിക്കുന്ന എല്ലാ മാര്‍ഗങ്ങളും കോടതിയുടെ കടുത്ത വിമര്‍ശനത്തിന്‌ വിധേയമാകുകയാണ്‌. ഇനിയെങ്കിലും ഇത്തരം സ്വയം പരിഹാസ്യമാകുന്ന അന്വേഷണത്തില്‍ നിന്നു പിന്മാറി സ്വാര്‍ഥലക്ഷ്യത്തോടെയല്ലാതെ അഭയാ കേസിനെ സിബിഐ സമീപിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. നാര്‍കോ അനാലിസിസ്‌ സിഡിയില്‍ കൃത്രിമം നടത്തിയത്‌ സിബിഐ ആണെന്ന്‌ ജസ്റ്റീസ്‌ രാംകുമാര്‍ പറഞ്ഞപ്പോള്‍ അതിനെതിരെ പ്രതികരിക്കാതിരുന്ന സിബിഐ തന്റെ ജാമ്യവിധിന്യായത്തില്‍ ഡോ. മാലിനിയെ സംശയിക്കുന്നതായി പറഞ്ഞപ്പോള്‍ ആ പരാമര്‍ശം നീക്കിക്കിട്ടുന്നതിനായി സുപ്രീംകോടതിയെ സമീപിച്ചതിനെയും ജസ്റ്റീസ്‌ ഹേമ വിമര്‍ശിക്കുന്നുണ്ട്‌. ഇതെല്ലാം വെളിവാക്കുന്നത്‌ ചില ഗൂഢലക്ഷ്യത്തോടെയാണ്‌ ഇക്കാലമത്രയും സിബിഐ പ്രവര്‍ത്തിച്ചതെന്നാണ്‌. ഇത്തരത്തില്‍ തെറ്റായ അന്വേഷണ രീതികളില്‍ നിന്നും മാധ്യമങ്ങളിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന ശ്രമത്തില്‍ നിന്നും സിബിഐ പിന്മാറണമെന്നും കെസിബിസി ജാഗ്രതാ സമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.

സത്യാവസ്ഥ കണെ്ടത്തണം: ജാഗ്രതാസമിതി

അഭയാ കേസില്‍ നാര്‍കോ പരിശോധനയുടെ കാര്യത്തില്‍ സി.ബി.ഐയും ഡോ.മാലിനിയും ഒത്തുകളിക്കുകയാണെ ന്ന ഹൈക്കോടതി നിരീക്ഷണം ഏറെ ഗൗരവമര്‍ഹിക്കുന്നുവെന്ന്‌ കോട്ടയം അതിരൂപതാ ജാഗ്രതാസമിതി അഭിപ്രായപ്പെട്ടു. നാര്‍കോ വിവാദത്തില്‍ സംശയത്തിന്റെ നിഴലിലുള്ള സി.ബി.ഐ ഇതേപ്പറ്റി അന്വേഷണം നടത്തുന്നത്‌ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സഹായിക്കില്ല. ഈ കേസില്‍ അന്വേഷണ ഏജന്‍സിയുടെ നടപടികള്‍ ഏറെ ദുരൂഹതകള്‍ ഉണര്‍ത്തുന്നതാണെ ന്ന അതിരൂപതയുടെ ആദ്യം മുതലുള്ള നിലപാടുകള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ്‌ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌. നാര്‍കോ സിഡിയിലെ കൃത്രിമം സംബന്ധിച്ച്‌ സത്യാവസ്ഥ കണെ്ടത്താന്‍ ബന്ധപ്പെട്ടവര്‍ നീതിപൂര്‍വകമായ ഇടപെടല്‍ നടത്തണമെന്ന്‌ ജാഗ്രതാസമിതി അഭ്യര്‍ഥിച്ചു

Wednesday, July 15, 2009

ജനാധിപത്യ രക്ഷയ്ക്കുവേണ്ടിയുള്ള സഭയുടെ ഇടപെടലായിരുന്നു വിമോചനസമരം: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ തകര്‍ത്ത 1957-ലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ ദുര്‍ചെയ്തികള്‍ക്കെതിരെ സ്വാഭാവികമായുണ്ടായ ജനവികാരമായിരുന്നു വിമോചനസമരമെന്നും ജനാധിപത്യരക്ഷയ്ക്കു വേണ്ടിയുള്ള കത്തോലിക്കാ സഭയുടെ ഇടപെടലായിരുന്നു അതെന്നും കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍. എറണാകുളം - അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. പോളണ്ട്‌, ഹംഗറി, ഫിലപ്പൈന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ സഭയുടെ സമാനമായ ഇടപെടല്‍ ഉണ്ടായിട്ടുണെ്ടന്നും അദ്ദേഹം അനുസ്മരിച്ചു. യോഗത്തില്‍ മാര്‍ തോമസ്‌ ചക്യത്ത്‌ അധ്യക്ഷം വഹിച്ചു.വിമോചനസമരം ഉണ്ടായില്ലായിരുന്നെങ്കില്‍ വര്‍ത്തമാന കേരളത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നെന്നും ജനക്ഷേമത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പാര്‍ട്ടിക്ക്‌ വേണ്ടി പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്തു. ഏകാധിപത്യ നടപടികള്‍ക്കെതിരെയുള്ള ജനങ്ങളുടെ ചെറുത്തുനില്‍പ്പായിരുന്നു അതെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സ്വവര്‍ഗ ലൈംഗികത നിയമാനുസൃതമാക്കുന്ന ഡല്‍ഹി ഹൈക്കോടതി വിധി സാമൂഹ്യ അരാജകത്വത്തിന്‌ വഴി വയ്ക്കു മെന്നും സാംസ്കാരിക പൈതൃകങ്ങള്‍ തകര്‍ക്കുന്ന ഈ വിധി പ്രകൃതിവിരുദ്ധവും സ്വാഭാവിക മനുഷ്യബന്ധങ്ങളോടുള്ള വെല്ലുവിളിയാകുന്നതുകൊണ്ട്‌ അത്‌ റദ്ദ്‌ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും ഒരു പ്രമേയം വഴി ആവശ്യപ്പെട്ടു. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, റവ.ഡോ.പോള്‍ തേലക്കാട്ട്‌, റവ.ഡോ.ജോസ്‌ ചിറമേല്‍, അഡ്വ.ജോസ്‌ വിതയത്തില്‍, ഫാ.ജോസ്‌ വയലിക്കോടത്ത്‌, സിസ്റ്റര്‍ ജോളി, ബാബു ജോസഫ്‌, അഡ്വ.ചാര്‍ളി പോള്‍, അഡ്വ. ബിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഐസക്ക്‌ മാടവന, ഫാ. വര്‍ക്ഷീസ്‌ പുരിക്കല്‍, ലിസി ബേബി, ഡേവീസ്‌ കല്ലൂക്കാരന്‍, ഫാ.ജോസഫ്‌ കല്ലറയ്ക്കല്‍, പി.ടി.പൗലോസ്‌, ബേബി ജോണ്‍, ഫാ.ജോര്‍ജ്‌ നേരെവീട്ടില്‍, സെബാസ്റ്റ്യന്‍ വടശ്ശേരി, ഫാ.ജോസ്‌ പുതിയേടത്ത്‌, ഫാ.പോള്‍ കാരാച്ചിറ, ഫാ.ജേക്കബ്‌ കോറോത്ത്‌, ഫാ.ഫ്രാന്‍സിസ്‌ ക്രിസ്റ്റി, ജിബിന്‍ തേക്കാനത്ത്‌ എന്നിവര്‍ ചര്‍ച്ചകളില്‍ സംസാരിച്ചു.

അഫിലിയേഷന്‍ പിന്‍വലിച്ച നടപടി റദ്ദാക്കണം: ഉമ്മന്‍ചാണ്ടി

കോഴിക്കോട്‌ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള നാല്‌ സ്വാശ്രയ പ്രഫഷണല്‍ കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കാനുള്ള യൂണിവേഴ്സിറ്റിയുടെ ഏകപക്ഷീയമായ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും വിദ്യാര്‍ഥി പ്രവേശനവും തുടര്‍ നടപടികളും സ്വീകരിക്കുവാന്‍ കോളജുള്‍ക്ക്‌ അനുമതി നല്‍കണമെന്നും യു.ഡി.എഫ്‌. നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.എം മാണി, സി.ടി അഹമ്മദാലി എന്നിവര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. അമല ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ തൃശൂര്‍, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ തൃശൂര്‍, ജ്യോതി എന്‍ജിനിയറിംഗ്‌ കോളജ്‌ തൃശൂര്‍, സഹൃദയ കോളജ്‌ ഓഫ്‌ എന്‍ജിനിയറിംഗ്‌ ആന്‍ഡ്‌ ടെക്നോളജി കൊടകര എന്നീ നാല്‌ സ്വാശ്രയ പ്രഫഷണല്‍ കോളജുകളുടെ 2009-10 വര്‍ഷത്തെ അഫിലിയേഷനാണ്‌ സിന്‍ഡിക്കറ്റ്‌ റദ്ദാക്കിയത്‌

Tuesday, July 14, 2009

അക്കാദമിക്‌ അത്തേയിസം; മതന്യൂനപക്ഷങ്ങള്‍ ജാഗ്രത പാലിക്കണം:ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

കേരളത്തിലെ മത-സാംസ്കാരികമൂല്യങ്ങളെ കരണ്ടുതിന്നുന്ന രണ്ടു മാറാരോഗങ്ങളാണ്‌ അക്കാദമിക്ക്‌ അത്തേയിസവും മാധ്യമ അത്തേയിസവും. ജനാധിപത്യം എന്നത്‌ ഒരു ഭരണസമ്പ്രദായം മാത്രമല്ല; അത്‌ ഒരു ജീവിതരീതിയെ കുറിക്കുന്നു. ജനാധിപത്യത്തില്‍ വ്യക്തിക്കാണ്‌ പ്രാധാന്യം. അധികാരം ജനങ്ങളില്‍നിന്ന്‌ ലഭിച്ചതാണ്‌. സര്‍വാധിപത്യത്തില്‍ രാഷ്ട്രത്തിനും. വ്യക്തിയുടെ ജീവിതത്തില്‍ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ്‌ സ്റ്റേറ്റിന്റെ ചുമതല. ജന നന്മയുടെ കാവല്‍ക്കാര്‍ ആകേണ്ടവരാണ്‌ ജനാധിപത്യഭരണാധികാരികള്‍. നമ്മള്‍ അന്യാധിപത്യത്തില്‍നിന്ന്‌ ജനാധിപത്യത്തിലേക്കെത്തിയെങ്കിലും നമ്മുടെ ഭരണാധികാരികള്‍ കാണിക്കുന്നത്‌ സര്‍വാധിപത്യപ്രവണതകള്‍ മാത്രമാണ്‌. മതാത്മകതയേയും സ്വകാര്യതയേയും ഭംഗപ്പെടുത്തുംവിധം മതജീവിതത്തിലേക്കും വ്യക്തിജീവിതത്തിലേക്കും രാഷ്ട്രം അതിക്രമിച്ച്‌ കടക്കുകയാണ്‌. ഏകാധിപത്യപ്രവണതക്കാരെ സംബന്ധിച്ചിടത്തോളം മതവും സംസ്കാരവും ഭീഷണിയാണ്‌. എന്തു വിലകൊടുത്തും ഇവയുടെ ശക്തിയും സ്വാധീനവും ഇല്ലാതാക്കാന്‍ രാഷ്ട്രം ശ്രമിച്ചുകൊണ്ടിരിക്കും. കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രങ്ങള്‍ ഉരുക്കുമുഷ്ടികൊണ്ടാണ്‌ അധികാരം പ്രയോഗിച്ചിരുന്നതെങ്കില്‍ ആധുനികകാലത്ത്‌ സംശയത്തിനിടനല്‍കാത്തവിധം ബുദ്ധികൂര്‍മതയോടെയാണ്‌ അധികാരം പ്രയോഗിക്കുന്നത്‌. കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ അതിനു കണെ്ടത്തിയ മേഖലയാണ്‌ വിദ്യാഭ്യാസരംഗം. പാഠപുസ്തകങ്ങളിലൂടെ ഈശ്വരനിഷേധം പ്രചരിപ്പിക്കുക, ഇതാണ്‌ അക്കാദമിക്‌ അത്തേയിസം. അതിനെ പ്രോത്സാഹിപ്പിക്കാന്‍ മാധ്യമങ്ങളും. ചൂഷിതവര്‍ഗക്കാര്‍ക്കുവേണ്ടിയാണ്‌ തങ്ങള്‍ നിലനില്‍ക്കുന്നതെന്ന്‌ പറഞ്ഞ്‌ അവരെ തെറ്റിദ്ധരിപ്പിച്ച്‌ ശാസ്ത്രീയമായ രീതിയില്‍ ചൂഷണം നടത്തുന്നു. മതത്തിന്റെയും സംസ്കാരത്തിന്റെയും കീര്‍ത്തിക്ക്‌ ഹാനി തട്ടുന്ന ഇത്തരം പ്രവൃത്തികള്‍ ക്ഷന്തവ്യമല്ല. മതന്യൂനപക്ഷങ്ങള്‍ തികഞ്ഞ ജാഗ്രത പാലിക്കേണ്ട സമയമാണിത്‌.പാഠ്യപദ്ധതിയില്‍നിന്നു മതചിന്തകളും ദൈവവിചാരവും പാടേ ഉപേക്ഷിക്കുന്നത്‌ ഏറ്റവും അപകടകരമായ ഒരു സമീപനമാണ്‌. പാഠ്യപദ്ധതിക്ക്‌ സമഗ്രസ്വഭാവം ഉണ്ടാകണം. എല്ലാ ജനവിഭാഗങ്ങളുടെയും മതങ്ങളെക്കുറിച്ചുള്ള ആധികാരികമായ അറിവ്‌ വിശ്വാസമണ്ഡലത്തില്‍ മാത്രമല്ല വൈജ്ഞാനികരംഗത്തും വലിയ ഒരു മുതല്‍ക്കൂട്ടാണ്‌. സത്യവും ധാര്‍മികതയും കുട്ടികള്‍ കണ്ടുമുട്ടുന്നത്‌ ഇത്തരം പഠനങ്ങളിലൂടെയാണ്‌. സെക്കുലര്‍ അറിവ്‌ അത്‌ എത്ര വികസിച്ചാലും പരിമിതികളുള്ളതാണ്‌. “ദൈവികമാനത്തെ കുറച്ചുകാണിക്കുക, അല്ലെങ്കില്‍ ഛേദിച്ചുകളയുക എന്ന പ്രവണത നിങ്ങള്‍ അനുവദിച്ചാല്‍ ശേഷിക്കുന്ന വൈജ്ഞാനികമേഖല വെറും തുണ്ടുകഷണങ്ങളായി ചിതറിക്കപ്പെടും” എന്ന കാര്‍ഡിനല്‍ ന്യൂമാന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്‌. എല്ലാറ്റിനെയും കോര്‍ത്തിണക്കുന്ന സാര്‍വത്രികമൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോഴാണ്‌ ഈ ചിതറിക്കല്‍ നടക്കുന്നത്‌. “ശാസ്ത്രവും തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും തമ്മില്‍ കോര്‍ത്തിണക്കിയാല്‍ മാത്രമേ ബൗദ്ധികതയുടെ, യുക്തിഭദ്രതയുടെ മേഖലകളെ വലുതാക്കാനും സത്യത്തിന്റെയും നന്മയുടെയും വലിയ മേഖലയിലേക്ക്‌ കടക്കാനും സാധിക്കൂ. സത്യത്തെക്കുറിച്ചുള്ള ഈ അവബോധമാണ്‌ എല്ലാം തമ്മില്‍ കോര്‍ത്തിണക്കുന്നത്‌. മതപരമായ മാനം സംസ്കാരത്തെ സംബന്ധിച്ചിടത്തോളം നൈസര്‍ഗികമാണ്‌, ആന്തരമാണ്‌. ഈ മാനമാണ്‌ ഒരു വ്യക്തിയുടെ ആകമാനവളര്‍ച്ചയെ സഹായിക്കുന്നത്‌. ഇപ്രകാരമാണ്‌ അറിവ്‌ യഥാര്‍ഥ വിജ്ഞാനമായി മാറുന്നത്‌” (ബനഡിക്ട്‌ 16-ാ‍മന്‍ മാര്‍പാപ്പ). ഈ സ്വഭാവസവിശേഷതയാണ്‌ നമ്മുടെ വിദ്യാഭ്യാസമേഖലയില്‍നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌. അത്‌ ക്രമേണ ഒരു ബൗദ്ധിക അത്തേയിസം എന്ന പന്ഥാവിലേക്ക്‌ വഴി തെളിക്കുകയാണ്‌. കുട്ടികളില്‍നിന്നു ദൈവവിചാരം നഷ്ടപ്പെടുന്നത്‌ ആത്യന്തികമായി രാജ്യത്തിന്റെ ഭാവിയെ ബാധിക്കും. വിദ്യാഭ്യാസ വിചക്ഷണനായ ഡോ. രാധാകൃഷ്ണന്‍ വിദ്യാഭ്യാസമേഖലയില്‍ ധാര്‍മികശാസ്ത്രത്തിന്റെയും മതസംബന്ധമായ വിദ്യാഭ്യാസത്തിന്റെയും ആവശ്യകത സവിശേഷമായ രീതിയില്‍ എടുത്തുകാട്ടിയ വ്യക്തിയായിരുന്നു.അക്കാദമിക്‌ അത്തേയിസവും മാധ്യമ അത്തേയിസവും തേര്‍വാഴ്ച നടത്തുന്ന ഈ അവസരത്തില്‍ മതന്യൂനപക്ഷങ്ങള്‍ തങ്ങളുടെ ന്യൂനപക്ഷാവകാശത്തെക്കുറിച്ച്‌ കൂടുതല്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്‌. ന്യൂനപക്ഷങ്ങള്‍ കരുത്താര്‍ജിക്കേണ്ടതുണ്ട്‌. ജനാധിപത്യത്തിനു ജന്മസിദ്ധമായ ഒരു വൈകല്യമുണ്ട്‌ എന്നു പറയാറുണ്ട്‌. ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമായി ജനാധിപത്യം അധഃപതിക്കാനുള്ള സാധ്യതയാണ്‌ അത്‌. എല്ലാ ജനാധിപത്യഭരണഘടനകളിലും അതിനുള്ള ചില പരിഹാരമാര്‍ഗങ്ങളും എഴുതിച്ചേര്‍ത്തിട്ടുണ്ട്‌. ഇന്ത്യന്‍ ഭരണഘടനയില്‍ ഈ നിയമങ്ങള്‍ ന്യൂനപക്ഷാവകാശങ്ങളുടെ രൂപമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. ‘ന്യൂനപക്ഷം’ എന്ന പദത്തിന്റെ വ്യംഗ്യാര്‍ഥതലങ്ങള്‍ അതിന്റെ വാച്യാര്‍ഥത്തെ ഇല്ലാതാക്കുന്നില്ല. ന്യൂനപക്ഷത്തിന്‌ പുതിയ നിര്‍വചനം നല്‍കാന്‍ ശ്രമിക്കുന്നവരും, ന്യൂനപക്ഷപദവിതന്നെ എടുത്തുകളയാന്‍ ശ്രമിക്കുന്നവരും ഭരണഘടനതന്നെയും ഭരണഘടനാവിരുദ്ധമാണെന്ന്‌ വാദിക്കുന്നവരാണ്‌! നിയമസഭയുടെ അധികാരത്തിന്‌ ഭരണഘടനാപരമായ പരിധികള്‍ ഇല്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നതിന്‌ ഉത്തമനിദര്‍ശനമാണ്‌ 2006-ലെ കേരള പ്രഫഷണല്‍ കോളജ്‌ ആക്ട്‌.അക്കാദമിക്‌ അത്തേയിസമെന്ന വിഷബാധയ്ക്കുള്ള മറുമരുന്നാണ്‌ ന്യൂനപക്ഷാവകാശം എന്ന ടോണിക്ക്‌. ഓരോ സമുദായത്തോടും ചേര്‍ന്നുള്ള സാംസ്കാരികവും, മതാത്മകവും ധാര്‍മികവും ഭാഷാപരവുമായ പൈതൃകം പരിരക്ഷിക്കാനും പുഷ്ടിപ്പെടുത്താനുമാണ്‌ ന്യൂനപക്ഷാവകാശങ്ങള്‍. അത്‌ രാഷ്ട്രീയക്കാരുടെ സൗകര്യംപോലെ പുനര്‍നിര്‍വചിക്കാനോ എടുത്തുകളയാനോ വേണ്ടിയല്ല. വളരെ അടിസ്ഥാനസ്വഭാവമുള്ള ദാര്‍ശനിക കാഴ്ചപ്പാടുകള്‍ അതിന്റെ പിന്നിലുണ്ട്‌. അത്‌ മതസമൂഹങ്ങളോട്‌ അസ്തിത്വപരമായ ബന്ധം പുലര്‍ത്തുന്നവയുമാണ്‌. ന്യൂനപക്ഷങ്ങള്‍തന്നെ ഈ ദാര്‍ശനിക കാഴ്ചപ്പാടിനെപ്പറ്റി കൂടുതല്‍ അവബോധമുള്ളവരായാല്‍ മാത്രമേ ന്യൂനപക്ഷാവകാശത്തിന്റെ ഔന്നത്യം മനസിലാവുകയുള്ളൂ. തത്ത്വജ്ഞാനികളുടെ രാജാവ്‌ എന്നു വിശേഷിപ്പിക്കപ്പെട്ട ഡോ. രാധാകൃഷ്ണന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകപ്രസിദ്ധ ദാര്‍ശനികനായ ബര്‍ട്രാന്‍ഡ്‌ റസ്സല്‍ പറഞ്ഞത്‌: “ദാര്‍ശനികര്‍ ഭരണാധികാരികളാകുമ്പോള്‍ രാഷ്ട്രം ഒന്നത്യം പ്രാപിക്കുന്നു” എന്നാണ്‌. മതത്തെയും സംസ്കാരത്തെയും ഒരു ദാര്‍ശനിക ലെന്‍സില്‍ക്കൂടി വായിച്ചെടുക്കുമ്പോഴാണ്‌ ന്യൂനപക്ഷാവകാശങ്ങളുടെ അര്‍ഥഗരിമയും അര്‍ഥഭാരവും നമുക്ക്‌ തിരിച്ചറിയാന്‍ കഴിയുക.പ്രത്യേകവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കാനാണ്‌ ഭരണഘടന ന്യൂനപക്ഷാവകാശവും സംവരണവും ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇവ രണ്ടും തമ്മില്‍ സാമ്യമുണ്ട്‌. എന്നാല്‍, നാം അറിഞ്ഞിരിക്കേണ്ട വസ്തുത എന്തുകൊണ്ടാണ്‌ സംവരണത്തിന്റെ കാര്യത്തില്‍ എന്നപോലെ ഒരു നിശ്ചിത ക്വോട്ടാ നല്‍കാതെ ന്യൂനപക്ഷങ്ങള്‍ക്കായി ന്യൂനപക്ഷാവകാശം നല്‍കാന്‍ ഭരണഘടന തീരുമാനിച്ചത്‌ എന്നാണ്‌. രണ്ടുകൂട്ടര്‍ക്കും നല്‍കപ്പെട്ട അവകാശങ്ങളുടെ ഉദ്ദേശ്യം വ്യത്യസ്തമാണ്‌ എന്നതിനാലാണത്‌. മാത്രമല്ല ആനുകൂല്യവും അവകാശവും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്‌. സാമ്പത്തികമായും സാമൂഹികമായും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ഉദ്ദേശിച്ചാണ്‌ സംവരണം. ചില വിഭാഗങ്ങള്‍ ചരിത്രപരമായി അവകാശനിഷേധങ്ങള്‍ക്ക്‌ വിധേയമാക്കപ്പെട്ടവരും മറ്റുള്ളവരുമായി തുല്യവ്യവസ്ഥകളില്‍ മത്സരിക്കാന്‍ ശേഷിയില്ലാത്തവരുമാണ്‌. അടിസ്ഥാനപരമായ സമത്വം നേടുന്നതുവരെ ചില വിഭാഗങ്ങള്‍ക്ക്‌ ചില പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന്‌ സാമൂഹ്യനീതിയുടെ തത്ത്വങ്ങള്‍ നിഷ്കര്‍ഷിക്കുന്നു. സമത്വം കൈവരിക്കുമ്പോള്‍ സംവരണം നല്‍കുന്ന ആനുകൂല്യങ്ങളും അവസാനിക്കും. എന്നാല്‍ ന്യൂനപക്ഷപദവി അല്ലെങ്കില്‍ അവകാശം ഒരിക്കലും തീര്‍ന്നുപോകുന്നതല്ല. ന്യൂനപക്ഷങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരാകണമെന്നുമില്ല. ജനാധിപത്യത്തില്‍ അതിനുള്ള സാധ്യത എപ്പോഴും നിലനില്‍ക്കുന്നു എങ്കില്‍പോലും. ഒരു പ്രത്യേക മതവിഭാഗം വളര്‍ന്നുകഴിഞ്ഞു. അതുകൊണ്ട്‌ അവരെ സംരക്ഷിക്കാന്‍ ഇനി ന്യൂനപക്ഷപദവി വേണ്ട എന്നു പറയുന്നതും ഏതെങ്കിലും സര്‍വകലാശാല ഒരു പ്രത്യേകവിഭാഗത്തിന്റെ ന്യൂനപക്ഷപദവി എടുത്തുകളയാന്‍ പരിശ്രമിക്കുന്നതും ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകളാണ്‌. നമ്മുടെ ഭരണഘടനയുടെ ശില്‍പികള്‍ വിദ്യാഭ്യാസാവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ നല്‍കിയത്‌ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം നോക്കിയോ അവരുടെ സാമൂഹ്യസ്ഥിതി അവലോകനം ചെയ്തോ അല്ല. തനതായ ഭാഷയും സംസ്കാരവും പരിപുഷ്ടമാക്കാനാണ്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഈ അവകാശങ്ങള്‍ നല്‍കിയിരിക്കുന്നത്‌. അത്‌ ഒരിക്കലും തീര്‍ന്നുപോകുന്ന അവകാശമല്ല. അത്‌ എന്നും നിലനില്‍ക്കേണ്ട അവകാശമാണ്‌. ഈ അവകാശം നിലനിര്‍ത്തുന്നതുവഴിയാണ്‌ രാജ്യത്തോടും സമുദായത്തോടുമുള്ള കടമ നിര്‍വഹിക്കുന്നതും. ഒരു സാംസ്കാരിക നവോത്ഥാനത്തിന്‌ വഴി ഒരുക്കുന്നതും ഇപ്രകാരമാണ്‌. മതപരമായ മാനത്തിന്‌ ഇതില്‍ നിര്‍ണായക പങ്കുണ്ട്‌. വിദ്യാഭ്യാസം ഒരു ധര്‍മസ്ഥാപനമോ മേറ്റ്ന്തെങ്കിലുമോ എന്നത്‌ ന്യൂനപക്ഷാവകാശം നല്‍കുന്നതില്‍ പ്രസക്തമല്ല. സാമൂഹികമൂല്യങ്ങള്‍ വരുംതലമുറയ്ക്ക്‌ കൈമാറ്റം ചെയ്യുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാനമാണ്‌ വിഷയം. എങ്കില്‍ത്തന്നെയും ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ സാമൂഹ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരും വളര്‍ത്തുന്നവരും ക്രൈസ്തവരാണെന്ന്‌ ഏവര്‍ക്കും അറിവുള്ള കാര്യവുമാണ്‌.ന്യൂനപക്ഷാവകാശം സമുദായത്തിനുള്ള അവകാശമാണ്‌. കേവലം വ്യക്തിപരമായിട്ടു ചിന്തിച്ച്‌ എനിക്ക്‌ നന്മ കിട്ടിയോ എന്നല്ല സമുദായത്തിന്‌ കിട്ടിയോ എന്നതാണ്‌ പരിഗണിക്കേണ്ടത്‌. കുട്ടികളുടെ വിദ്യാലയപ്രവേശനം, അധ്യാപകനിയമനം തുടങ്ങിയ അവസരങ്ങളിലെല്ലാം ന്യൂനപക്ഷങ്ങള്‍തന്നെ ഈ അവകാശങ്ങളെ വേണ്ടരീതിയില്‍ മനസിലാക്കാതെയും വിലമതിക്കാതെയും പെരുമാറുന്നതായി കാണുന്നുണ്ട്‌. ഈ സമുദായചിന്ത ഒരിക്കലും നഷ്ടമാവരുത്‌. സാമൂദായിക ഐക്യത്തില്‍നിന്നുകൊണ്ടു മാത്രമേ ഒരു ധാര്‍മിക ശക്തിയായും ഒരു സാംസ്കാരികബോധിനിയായും രാഷ്ട്രനിര്‍മാണത്തിലെ കൂട്ടുത്തരവാദിത്വത്തിന്റെ പ്രധാന കണ്ണിയായും പ്രവര്‍ത്തിക്കാനാവൂ. വ്യക്തിപരമായ അവകാശങ്ങള്‍ക്കപ്പുറത്തുള്ള ഒരു വലിയ സാമുദായിക അവകാശമായിട്ട്‌ ഇതിനെ ന്യൂനപക്ഷങ്ങള്‍തന്നെ തിരിച്ചറിയണം. അതുപോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ന്യൂനപക്ഷാവകാശം സമത്വത്തിനുള്ള അവകാശം മാത്രമല്ല എന്ന തിരിച്ചറിവാണ്‌. ന്യൂനപക്ഷാവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശത്തോടാണ്‌ കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്‌. ഭൂരിപക്ഷസമുദായത്തോട്‌ തുല്യമാകുമ്പോള്‍ ഈ സ്വാതന്ത്ര്യം അവസാനിക്കുന്നില്ല. മള്‍ട്ടികള്‍ച്ചറലിസത്തില്‍ (ജനാധിപത്യത്തില്‍) തഴച്ചുവളരുന്ന ന്യൂനപക്ഷങ്ങള്‍ ഉണ്ടാകാം. അത്‌ ആ സമുദായത്തിന്റെ ധാര്‍മികവും മൂല്യാധിഷ്ഠിതവും സത്യാധിഷ്ഠിതവുമായ പ്രവര്‍ത്തനശൈലിയില്‍നിന്നും കഠിനാധ്വാനത്തില്‍നിന്നും ഉരുത്തിരിയുന്നതാണ്‌. മേല്‍പ്പറഞ്ഞ മാനങ്ങള്‍ ന്യൂനപക്ഷസമുദായങ്ങള്‍ക്ക്‌ ബലിഷ്ഠമായ ഒരു അച്ചടക്ക സംവിധാനം ഉറപ്പുവരുത്തുന്നുണ്ട്‌. അച്ചടക്കമില്ലാത്ത സമൂഹത്തിന്‌ സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ പറ്റില്ല. ജയമായാലും അപജയമായാലും ഈ അച്ചടക്കത്തോടുകൂടിയ സ്വാതന്ത്ര്യമാണ്‌ ന്യൂനപക്ഷമതസമുദായങ്ങളുടെ കരുത്ത്‌. ഭരിക്കുക എന്നാല്‍ നേര്‍വഴിക്ക്‌ ജീവിക്കുക എന്ന വീക്ഷണമാണ്‌ മതസമുദായങ്ങള്‍ നല്‍കുന്ന ദിശാബോധം. തഴച്ചുവളരുന്ന ന്യൂനപക്ഷങ്ങള്‍ ജനാധിപത്യസംവിധാനത്തിന്റെ ആരോഗ്യത്തെയാണ്‌ കാണിക്കുന്നത്‌. അതു ജനാധിപത്യത്തിന്‌ ഒരിക്കലും ഭീഷണിയല്ല. അത്‌ രാജ്യത്തിന്റെ മുഴുവന്‍ ഭരണക്രമത്തിനും സുരക്ഷിതത്വം നല്‍കുകയും ഏകാധിപത്യപ്രവണതകളില്‍നിന്ന്‌ ഭരണകൂടത്തെ സംരക്ഷിക്കുകയും ചെയ്യും. അതുകൊണ്ടാണ്‌ ന്യൂനപക്ഷാവകാശങ്ങളെ സ്ഥിരമായും സംവരണാനുകൂല്യങ്ങളെ താത്കാലികമായും നിശ്ചയിച്ചിരിക്കുന്നത്‌. ന്യൂനപക്ഷാവകാശങ്ങളില്‍ രാഷ്ട്രപുരോഗതിക്കുള്ള വലിയ അവകാശമാണ്‌ അന്തര്‍ലീനമായിരിക്കുന്നത്‌. ഒരു പ്രത്യേക സമുദായം തഴച്ചുവളരുന്നു, അതുകൊണ്ട്‌ അവര്‍ ന്യൂനപക്ഷാവകാശങ്ങള്‍ അര്‍ഹിക്കുന്നില്ല എന്ന്‌ ആര്‍ക്കും പറയാന്‍ സാധ്യമല്ല. അവകാശത്തിലൂടെ നടക്കുന്നത്‌ പരിപോഷിപ്പിക്കലും വളര്‍ത്തലും വര്‍ധിപ്പിക്കലുമാണ്‌. ന്യൂനപക്ഷങ്ങള്‍ വൈവിധ്യത്തിലെ ഐക്യത്തിന്റെ അടയാളങ്ങളുമാണ്‌. സംവരണം എന്നു പറയുന്നത്‌ ഞാന്‍ തുല്യനാകുന്നതുവരെ, വളരുന്നതുവരെയുള്ള ചില ആനുകൂല്യങ്ങള്‍ മാത്രമാണ്‌. ഈ ബോധ്യം ന്യൂനപക്ഷസമുദായങ്ങള്‍ക്കു വേണം. ബോധ്യമില്ലായ്മ ന്യൂനപക്ഷസമുദായങ്ങളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യും. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതെ പോകുമ്പോള്‍ വരുംതലമുറയുടെ അവകാശങ്ങളാണ്‌ നിഷേധിക്കപ്പെടുന്നത്‌ എന്നും മറക്കരുത്‌. ഈ അവബോധത്തോടെയാവണം, ന്യൂനപക്ഷങ്ങള്‍ അക്കാദമിക്‌ അത്തേയിസത്തെ നേരിടേണ്ടതും ചെറുത്തുനില്‍ക്കേണ്ടതും.

Monday, July 13, 2009

തെരഞ്ഞെടുപ്പില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ പ്രാതിനിധ്യം നല്‍കണം: ഡോ.അച്ചാരുപറമ്പില്‍

നിയമസഭയിലേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും തെരഞ്ഞടുപ്പില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കണമെന്ന്‌ കെആര്‍എല്‍സിസി പ്രസിഡന്റും കെസിബിസി അധ്യക്ഷനുമായ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ ആവശ്യപ്പെട്ടു. കെആര്‍എല്‍സിസി സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച്‌ എറണാകുളത്ത്‌ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്കു പ്രത്യേക ബോധവത്കരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.സഭ വൈദിക വര്‍ഷമായി ആചരിക്കുന്ന കാലയളവില്‍ വിശ്വാസികളേയും വൈദികരേയും രണ്ടു തട്ടിലാക്കാനുള്ള ശ്രമം ചിലകേന്ദ്രങ്ങളില്‍ നിന്ന്‌ കാണുന്നു. ഇത്‌ ഗൗരവമായി കാണണം. സാമ്പത്തിക മാന്ദ്യം എല്ലാമേഖലയിലെ തൊഴിലാളികളെയും ബുദ്ധിമുട്ടിക്കുകയാണ്‌. ദുരിതം അനുഭവിക്കുന്ന മത്സ്യ, നിര്‍മാണ, തോട്ടം മേഖലകളിലെ തൊഴിലാളികളെ പ്രത്യേകം പരിഗണിക്കണം. കുട്ടനാടന്‍ മാതൃകയില്‍ തീരദേശതൊഴിലാളികള്‍ക്ക്‌ സമഗ്രമായ വികസനപാക്കേജ്പ്രഖ്യാപിച്ച്കേന്ദ്രസര്‍ക്കാര്‍നടപ്പാക്കാന്‍ തയാറാവണം.മത്സ്യത്തൊഴിലാളികളുടെയുംതീരദേശനിവാസികളുടെയും വികസനസാധ്യതകള്‍ ഉറപ്പുവരുത്താന്‍ കേണ്ട-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്വവര്‍ഗ രതിക്ക്‌ അനുകൂലമായ രീതിയില്‍ നിയമനിര്‍മാണത്തിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഇത്‌ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുന്ന സ്കോളര്‍ഷിപ്പിന്റെ എണ്ണം വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ സമ്മേളനം സ്വാഗതം ചെയ്തു.പത്രസമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റും കെസിബിസി അധ്യക്ഷനുമായ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍, കെആര്‍എല്‍സിസി വൈസ്‌ പ്രസിഡന്റ്‌ ബിഷപ്‌ വിന്‍സെന്റ്‌ സാമുവല്‍, പുനലൂര്‍ ബിഷപ്‌ സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ കുളക്കയത്തില്‍, ഇഗ്നേഷ്യസ്‌ ഗോണ്‍സാല്‍വസ്‌ എന്നിവര്‍ പങ്കെടുത്തു

സ്വവര്‍ഗ ലൈംഗികതയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കണം: ജാഗ്രതാ സമിതി

അധാര്‍മികവും പ്രകൃതിവിരുദ്ധവുമായ സ്വവര്‍ഗലൈംഗികതയെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കണമെന്നു കെസിബിസി ജാഗ്രതസമിതി ആവശ്യപ്പെട്ടു. കുടുംബമൂല്യങ്ങളേയും ഭാരതസംസ്ക്കാരത്തേയും കാറ്റില്‍പറത്തുന്ന സ്വവര്‍ഗലൈംഗികതയ്ക്കു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ സമൂഹത്തിന്റെ നിലനി ല്‍പ്പിനുതന്നെ ദോഷകരമായി ബാധിക്കും. ഇതു ദൈവനീതിയുടെയും പ്രകൃതിനിയമങ്ങളുടെയും നിഷേധമായിട്ടാണ്‌ സഭ കാണുന്നത്‌. സ്വവര്‍ഗ ലൈംഗികതയ്ക്കു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കരുതെന്നു കെസിബിസി ജാഗ്രതാ സമിതി സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു

അനുകരണീയമായ ജീവിത മാതൃകകള്‍ ആദരിക്കപ്പെടണം: ഡോ. സൂസപാക്യം

പൊതുജീവിതത്തില്‍ ധാര്‍മികതയും മൂല്യങ്ങളും സംരക്ഷിക്കുന്ന വ്യക്തികളുടെ അഭാവം ഏറെ ബാധിക്കുമെന്നും മൂല്യാധിഷ്ഠിത വ്യക്തിത്വങ്ങള്‍ വളരാന്‍ സാഹചര്യമൊരുക്കണമെന്നും ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം പറഞ്ഞു. വിവിധ മേഖലകളിലെ പ്രമുഖരെ ആദരിക്കാന്‍ കെആര്‍എല്‍സിസി സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുകരണീയമായ ജീവിതമാതൃകകള്‍ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനും ബോധപൂര്‍വകമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ഉദ്ബോധിച്ചു. സപ്തതി ആഘോഷിക്കുന്ന ആര്‍ച്ച്ബിഷപ്‌ ഡാനിയല്‍ അച്ചാരുപറമ്പില്‍, കൊച്ചി ബിഷപ്പ്‌ ഡോ.ജോസഫ്‌ കരിയില്‍, പുനലൂര്‍ മെത്രാന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കേരള ഹൈക്കോടതി ജഡ്ജി ജോസഫ്‌ ഫ്രാന്‍സിസ്‌, ആലപ്പുഴ ജില്ലാ കളക്ടര്‍ മിനി ആന്റണി ഐഎഎസ്‌, ലീഗല്‍ മെട്രോളജി വകുപ്പ്‌ സെക്രട്ടറി അനില്‍ സേവ്യര്‍ ഐഎഎസ്‌., കൊച്ചി യൂണിവേഴ്സിറ്റി പ്രോ-വൈസ്‌ ചാന്‍സലര്‍ ഡോ. ഗോഡ്ഫ്രെ ലൂയിസ്‌, മികച്ച നടനുള്ള സംസ്ഥാന സിനിമ അവാര്‍ഡ്‌ നേടിയ ലാല്‍ എന്നിവരെ സമ്മേളനം ആദരിച്ചു. ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, ഷാജി ജോര്‍ജ്‌ , പ്രഫ. എസ്‌. റെയ്മണ്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌ എന്നിവര്‍ പ്രസംഗിച്ചു.ബിഷപ്‌ ഡോ. വിന്‍സന്റ്‌ സാമുവല്‍, ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍, ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, ബിഷപ്‌. ഡോ. ജോസഫ്‌ കാരിക്കശേരി, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ ക്യപ്റ്റന്‍ വി.ജെ സേവ്യര്‍, സിഎസ്‌എസ്‌ ജനറല്‍ സെക്രട്ടറി കെ.എം ജോസഫ്‌ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. സമ്മേളനത്തിന്റെ സമാപനദിവസമായ ഇന്ന്‌ രാവിലെ ഏഴിന്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മെത്രാന്‍മാരും വൈദികരും പ്രതിനിധികളും വല്ലാര്‍പാടം തീര്‍ഥാടന കേന്ദ്രം സന്ദര്‍ശിക്കും. തുടര്‍ന്ന്‌ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ സമൂഹ ദിവ്യബലി അര്‍പ്പിക്കും. ദിവ്യബലി മധ്യേ ബിഷപ്പ്‌ ഡോ. ജോസഫ്‌ കരിയില്‍ പ്രസംഗിക്കും. ഉച്ചയ്ക്ക്‌ 12.30ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രഫ.കെ.വി തോമസ്‌ പങ്കെടുക്കും

Saturday, July 11, 2009

യുവത്വം മനുഷ്യവംശത്തിന്റെ സ്വത്ത്‌: കെസിബിസി യൂത്ത്‌ കമ്മീഷന്‍

യുവത്വം മനുഷ്യവംശത്തിന്റെ മുഴുവന്‍ സ്വത്താ ണെന്നും ആ സര്‍ഗശക്തി ദൈവരാജ്യത്തിന്റെ നിര്‍മിതിക്ക്‌ ഉപയോഗപ്പെടുത്തണമെന്നും കെസിബിസി ചെയര്‍മാന്‍ ഡോ. വിന്‍സന്റ്‌ സാമുവല്‍. രാഷ്ട്രസേവനത്തിനായുള്ള സ ന്നദ്ധ പ്രവര്‍ത്തനത്തിനു യുവാക്കള്‍ മുന്‍തൂക്കം നല്‍കണമെന്നും യുവജനദിനത്തോടനുബന്ധിച്ച്‌ കെസിബിസി യൂത്ത്‌ കമ്മീഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. എല്ലാ യുവജനങ്ങളും ഇടവകകളിലെ ഏതെങ്കിലും കത്തോലിക്കായുവജനപ്രസ്ഥാനങ്ങളില്‍ പങ്കുചേര്‍ന്ന്‌ സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയരംഗത്ത്‌ മതമൂല്യങ്ങള്‍ക്കും വിശ്വാസസംഹിതകള്‍ക്കും സ്ഥാനം ഉണ്ടാകണമെ ന്ന പക്ഷക്കാരനായിരുന്നു നമ്മുടെ രാഷ്ട്രപിതാവ്‌. ഈശ്വരവിശ്വാസവും മൂല്യബോധവുമുള്ള വ്യക്തികളാണ്‌ രാഷ്ട്രത്തെ നയിക്കേണ്ടതെന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്‌. ഈ പശ്ചാത്തലത്തില്‍്‌ ‘യുവജനം വിശ്വാസതീക്ഷ്ണത യോടെ രാഷ്ട്രസേവനത്തിന്‌’ എന്ന പ്രമേയമാണ്‌ യൂത്ത്കമ്മീഷനും കെസിവൈഎമ്മും മുന്നോട്ടുവയ്ക്കുന്നത്‌. രാഷ്ട്രസേവനം ഒരു കടമയായി നമ്മുടെ യുവജനങ്ങള്‍ ഏറ്റെടുക്കണം. തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മൂല്യബോധവും വിശ്വാസതീക്ഷ്ണതയുള്ളവരുമായ യുവജനങ്ങള്‍ ജനപ്രതിനിധികളായി വിവിധ തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടണം. അതിനുപയുക്തമായ പ്രവര്‍ത്തനങ്ങള്‍ ഇടവകതലത്തിലും പ്രാദേശികതലത്തിലും നേരത്തേതന്നെ ആവിഷ്കരിച്ചു നടപ്പിലാക്കണം. കഴിവും പ്രാപ്തിയും ത്യാഗമനോഭാവവും സേവനസന്നദ്ധതയും താത്പര്യവും ഉള്ള യുവജനങ്ങളെ മുന്‍കൂട്ടിത്തന്നെ കണെ്ടത്തി ആവശ്യമായ പരിശീലനം നല്‍കണം. രാഷ്ട്രീയരംഗത്തെ ശുദ്ധീകരിക്കാന്‍ യുവജനങ്ങള്‍ മുന്നോട്ടുവരേണ്ടത്‌ അനിവാര്യമാണെന്നു സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമാധിപത്യത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയും ശക്തമായ സ്വാധീനം പുതിയ സംസ്കാരത്തിനും മൂല്യവ്യവസ്ഥിതിക്കും രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്‌. യഥാര്‍ഥ വിശ്വാസം യുവജനങ്ങള്‍ക്കു പകര്‍ന്നുനല്‍കുന്നതിനായി യുവജനമതബോധനം ഇടവകതലത്തില്‍ നടത്തുക ആവശ്യമാണ്‌. യുവജനധ്യാനങ്ങള്‍, പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ എന്നിവയും യുവജനങ്ങള്‍ക്കുവേണ്ടി സംഘടിപ്പിക്കണം. എല്ലാ ഇടവകകളിലും കെ.സി. വൈ.എം. സംഘടന ഉണെ്ടന്ന്‌ ഉറപ്പുവരുത്തുകയും യുവജനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്‌.

Friday, July 10, 2009

സ്വവര്‍ഗലൈംഗികത: സഭാനിലപാടിന്‌ പിന്തുണയേറുന്നു

സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിവിധി രാജ്യത്തെങ്ങും ചൂടേറിയ വാഗ്വാദങ്ങള്‍ക്കിടയാക്കിയിരിക്കെ, കത്തോലിക്കാസഭ സ്വീകരിച്ച നിലപാടിന്‌ പിന്തുണയേറുന്നു. അധാര്‍മികവും പ്രകൃതിവിരുദ്ധവുമായ സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കുക വഴി കുടുംബം, വിവാഹം, ധാര്‍മികത എന്നിവയെ തകര്‍ക്കുമെന്നും സ്വവര്‍ഗ ലൈംഗികത പല സാമൂഹിക വിപത്തുകള്‍ക്കും വഴിതെളിക്കുമെന്നാണ്‌ കത്തോലിക്കാസഭയുടെ നിലപാട്‌. സഭയുടെ നിലപാടിനോട്‌ യോജിച്ചുകൊണ്ട്‌ ഇതിനോടകം ഡല്‍ഹിയിലെ മുസ്ലിം മതപ ണ്ഡിതന്മാരും സിഖ്‌ -ജൈന മതനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്‌. പ്രധാനമന്ത്രിക്ക്‌ നിവേദനം നല്‍കുവാന്‍ ഇവര്‍ തീരുമാനിച്ചു. കുടുംബജീവിതത്തിന്‌ ഊന്നല്‍ നല്‍കിയുള്ള ഭാരതീയപാരമ്പര്യത്തില്‍ മുറുകെ പിടിക്കുന്ന സംഘ്പരിവാര്‍ സംഘടനകളും ഡല്‍ഹി ഹൈക്കോടതിവിധിയ്ക്കെ തിരേ രംഗത്തുവരാന്‍ ഒരുങ്ങുകയാണ്‌. അതേസമയം, ക്രൈസ്തവസഭ ശക്തമായി എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വവര്‍ഗലൈംഗികതയെ സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കേന്ദ്രമന്ത്രിമാര്‍ പ്രത്യേക യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം, ആരോഗ്യമന്ത്രി ഗുലാംനബി ആസാദ്‌, നിയമമന്ത്രി വീരപ്പമൊയ്‌ലി എന്നിവരാണ്‌ പ്രത്യേക യോഗം ചേര്‍ന്നത്‌.തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുപ്രകാരം പ്രധാനമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്നാണ്‌ നിയമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞത്‌. അതേസമയം, സ്വര്‍ഗ ലൈംഗികത നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാ‍ം വകുപ്പ്‌ ഭേദഗതി ചെയ്യുന്നതിനോടു പ്രധാനമന്ത്രി ഡോ.മാന്‍ മോഹന്‍സിംഗിന്‌ യോജിപ്പില്ലെന്നാണ്‌ അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്‌. മതവിഭാഗങ്ങളെ വെറുപ്പിച്ചുകൊണ്ട്‌ യാതൊരു തീരുമാനവും പാടില്ലെന്നും വിഷയത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മന്ത്രിമാരോട്‌ നിര്‍ദ്ദേശിച്ചതായും സൂചനയുണ്ട്‌. ഡല്‍ഹി ഹൈക്കോടതി വിധിയ്ക്കെതിരേ ബിജെപിയും കോണ്‍ ഗ്രസും ഇതുവരെ പരസ്യമായ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. എന്നാല്‍, ആര്‍ജെഡി അധ്യക്ഷനും മുന്‍ കേന്ദ്ര റെയില്‍വേമന്ത്രിയുമായ ലാലുപ്രസാദ്‌ യാദവ്‌ ഇന്നലെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്‌. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന കോടതിവിധി അത്യന്തം അപകടകരമാണെന്നും എത്രയും പെട്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ലാലുപ്രസാദ്‌ യാദവ്‌ ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യാതൊരു കാരണവശാലും ഇത്‌ ഇന്ത്യയില്‍ നിയമവിധേയമാക്കരുത്‌. ചിലരുടെ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തീരുമാനമെടുക്കരുത്‌. നമ്മുടെ സമൂഹത്തില്‍ യാതൊരു കാരണവശാലും വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണ്‌ ഇത്തരം അധാര്‍മിക ചെയ്തികള്‍-ലാലു വ്യക്തമാക്കി. നമ്മുടെ സംസ്കാരത്തിന്‌ നിരക്കാത്ത, സമൂഹത്തെ മോശമായി ബാധിക്കുന്ന ഇത്തരം കോടതിവിധികള്‍ അംഗീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ രതിക്കാര്‍ക്ക്‌ ചുരുങ്ങിയത്‌ പത്തുവര്‍ഷമെങ്കിലും തടവുശിക്ഷ ലഭ്യമാക്കണമെന്നും ലാലു ആവശ്യപ്പെട്ടു. അതേസമയം, സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയ കോടതി വിധി സംബന്ധിച്ച്‌ ദേശവ്യാപകമായ ചര്‍ച്ച വേണമെന്ന്‌ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ ഗിരിജാവ്യാസ്‌ പറഞ്ഞു. ഇതൊരു സങ്കീര്‍ണ്ണമായ വിഷയമാണെന്നും ആഴത്തില്‍ പഠിക്കേണ്ടതുണെ്ടന്നും അവര്‍ വ്യക്തമാക്കി.കോടതിവിധി നമ്മുടെ കുടുംബവ്യവസ്ഥിതിയിലും സമൂഹജീവിതത്തിലും ഏതെങ്കിലും തരത്തില്‍ ബാധിക്കുമോയെന്ന്‌ പഠിച്ചശേഷം മാത്രമേ അന്തിമതീരുമാനം ഉണ്ടാകാന്‍ പാടുള്ളൂവെന്നും ഗിരിജാവ്യാസ്‌ വ്യക്തമാക്കി

സിബിഐ സാമാന്യബുദ്ധിക്കുനേരേ കൊഞ്ഞനം കുത്തുന്നു: തിരുഹൃദയ ദാസസമൂഹം

അഭയാ കേസുമായി ബന്ധപ്പെട്ട നാര്‍ക്കോ പരിശോധനയുടെ ടേപ്പില്‍ എഡിറ്റിംഗ്‌ നടന്നുവെന്ന്‌ സിഡിറ്റ്‌ വെളിപ്പെടുത്തിയപ്പോള്‍, ആ എഡിറ്റിംഗ്‌ മതരാഷ്ട്രീയ നേതാക്കളെ രക്ഷിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്നും നടത്തിയതാണെന്നു പ്രചരിപ്പിച്ച സിബിഐ ഇപ്പോള്‍ ടേപ്പില്‍ എഡിറ്റിംഗ്‌ നടന്നിട്ടില്ലെന്നു പറയുന്നതു സാമാന്യബുദ്ധിയെ കൊഞ്ഞനംകുത്തുന്നതാണെന്നു തിരുഹൃദയദാസസമൂഹം പുറപ്പെടുവിച്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അഭയാകേസിലും അതിനോടു ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും സിബിഐ സത്യമല്ല അന്വേഷിക്കുന്നത്‌ എന്നും കൈയടി നേടാന്‍വേണ്ടി തെളിവുകളില്ലാതെ നടത്തിയ അറസ്റ്റിന്‍ കുപ്രചാരണങ്ങളിലൂടെ പുകമറ സൃഷ്ടിച്ച്‌ ന്യായീകരിക്കാനുള്ള ശ്രമം മാത്രമാണ്‌ നടത്തുന്നത്‌ എന്നതിനുള്ള തെളിവാണ്‌ ഈ മലക്കംമറിച്ചില്‍.ടേപ്പില്‍ എഡിറ്റിംഗ്‌ നടന്നുവെന്നും അതിനു പിന്നില്‍ ആരാണെന്നും വ്യക്തമാകുന്നത്‌, തങ്ങളുടെ ലക്ഷ്യം നിശ്ചയിച്ച അന്വേഷണത്തിനു തടസമാകും എന്നതുകൊണ്ടല്ലേ എന്നു സംശയിക്കണമെന്നും തിരുഹൃദയദാസ സമൂഹം ചൂണ്ടിക്കാട്ടി.നാര്‍ക്കോ പരിശോധനയുടെ ടേപ്പില്‍ എഡിറ്റിംഗ്‌ നടന്നുവെന്നു സംശയാതീതമായി നിരീക്ഷിച്ച ഹൈക്കോടതി ജഡ്ജിമാരുടെ കണെ്ടത്തലുകളെക്കുറിച്ചു സിബിഐക്ക്‌ എന്താണു പറയാനുള്ളത്‌ എന്നറിയാന്‍ സാമാന്യജനത്തിന്‌ അവകാശമുണ്ട്‌. സിബിഐ സംഘം ബാംഗളൂരിലേക്കു പോയത്‌ ടേപ്പിനെ സംബന്ധിച്ച്‌ സത്യം അന്വേഷിക്കാനാണോ അതോ ഡോ. മാലിനിയുടെ അഭിപ്രായം ആരായാനോ എന്നു വ്യക്തമാക്കണമെന്നും തിരുഹൃദയദാസ സമൂഹത്തിനുവേണ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. മാത്യു കന്നുവെട്ടിയേല്‍ ആവശ്യപ്പെട്ടു

ഹൈക്കോടതി വിധി കുടുംബഭദ്രതയെ തകര്‍ക്കും: കെസിബിസി

സ്വവര്‍ഗലൈംഗികത നിയമവിധേയമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധി കുടുംബഭദ്രതയെ തകര്‍ക്കുമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. അധാര്‍മികവും പ്രകൃതിവിരുദ്ധവുമായ സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കുക വഴി കുടുംബം, വിവാഹം, ധാര്‍മികത എന്നിവയെ തകര്‍ക്കും. സ്വവര്‍ഗരതി പല സാമൂഹിക വിപത്തുകള്‍ക്കും വഴിതെളിക്കും. അത്‌ ലൈംഗികതയെയും വ്യക്തിത്വ രൂപീകരണത്തെയും പ്രതികൂലമായി ബാധിക്കും. സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്നതുകൊണ്ട്‌ സമൂഹത്തിന്‌ യാതൊരു ഗുണവും ഉണ്ടാകാനില്ല മറിച്ച്‌, എയ്ഡ്സ്‌, മയക്കുമരുന്ന്‌ ഉപയോഗം തുടങ്ങിയ വിപത്തുകള്‍ സമൂഹത്തില്‍ പടരാ നേ കാരണമാകൂ. ഇത്‌ ഒരു രോഗമാണ്‌. രോഗത്തെ ചികിത്സിച്ചു ഭേദമാക്കാതെ രോഗത്തിന്‌ ലൈസന്‍സ്‌ നല്‍കുകയാണ്‌ ഹൈക്കോടതി ഈ വിധിയിലൂടെ ചെയ്തിരിക്കുന്നത്‌. ആര്‍ഷഭാരതസംസ്കാരത്തിനും സമൂഹത്തിന്റെ സന്തുലിതാവസ്ഥയ്ക്കും കെട്ടുറപ്പിനും ഇത്തരത്തിലുള്ള വിധി ഒരിക്കലും യോജിച്ചതല്ല. സ്വവര്‍ഗ ലൈംഗികതയുള്ളവരെ അ നുഭാവപൂര്‍വം കണ്ടുകൊണ്ട്‌ രോഗത്തില്‍നിന്ന്‌ വിടുതല്‍ നല്‍കാന്‍ സഹായിക്കുകയുമാണ്‌ വേണ്ടത്‌. ആസക്തിയെ ഒരു പരിധിവരെ ചികിത്സയിലൂടെയും കൗണ്‍സലിംഗിലൂടെയും മാറ്റിയെടുക്കാന്‍ സാധിക്കും. രോഗത്തെ ചികിത്സിച്ചു ഭേദമാക്കാതെ അതിനെ പ്രോത്സാഹിപ്പിക്കുന്നത്‌ സമൂഹത്തിന്റെ നാശത്തിന്‌ കാരണമാ കും. സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന്‌ ഡല്‍ഹി ഹൈക്കോടതി വിധിച്ചതോടെ രാജ്യം അരക്ഷിതത്വത്തിലേക്ക്‌ വഴുതിവീഴും. ലൈംഗികതയുടെ ഒരു പ്രധാനപ്പെട്ട മാനമാണ്‌ പ്രത്യുത്പാദനം. അതിനെ നിഷേധിക്കുകയാണ്‌ സ്വവര്‍ഗലൈംഗികത. എയ്ഡ്സ്‌ ഉള്‍പ്പെടെയുള്ള ലൈംഗികരോഗങ്ങള്‍ ഏറ്റവും അധികമുള്ളതും ഇത്തരം ബന്ധങ്ങള്‍ പുലര്‍ത്തുന്നവരിലാണ്‌. സമൂഹത്തിന്‌ ദോഷകരവും മാരകരോഗം പരത്തുന്നതുമായ സ്വവര്‍ഗലൈംഗികതയെ അനുവദിക്കുന്നത്‌ അപകടകരമാണെന്നു കെസിബിസി പ്രസിഡ ന്റ്‌ ആര്‍ച്ച്ബിഷപ്പ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബിഷപ്പ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Saturday, July 4, 2009

സഭാദര്‍ശനങ്ങള്‍ ആഴത്തില്‍ പഠിക്കണം: മാര്‍ പുന്നക്കോട്ടില്‍

സഭാംഗങ്ങള്‍ സഭയുടെ ദര്‍ശനങ്ങള്‍ ആഴത്തില്‍ ഹൃദിസ്ഥമാക്കണമെന്ന്‌ കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍. അല്‍മായര്‍ക്കുവേണ്ടിയുള്ള ദൈവശാസ്ത്ര പഠനകേന്ദ്രമായ മാര്‍ത്തോമ്മാ വിദ്യാനികേതന്റെ വാര്‍ഷികവും മാര്‍ത്തോമ്മാ പുരസ്കാര ദാനവും ചങ്ങനാശേരി അതിരൂപതാ സന്ദേശ നിലയം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെല്ലുവിളികളെ നേരിടാനും ഇതിനെതിരേ പ്രതികരിക്കാനും സഭാംഗങ്ങള്‍ കഴിവുനേടണം. സഭയെക്കുറിച്ചുള്ള അവബോധത്തിലൂടെ സഭയുടെ പൈതൃകം സഭാമക്കള്‍ കാത്തുപരിപാലിക്കണമെന്നും മാര്‍ പുന്നക്കോട്ടില്‍ കൂട്ടിച്ചേര്‍ത്തു. ആറാമത്‌ മാര്‍ത്തോമ്മാ പുരസ്കാരം റവ.ഡോ. ഗീവര്‍ഗീസ്‌ ചേടിയത്തിന്‌ ബിഷപ്‌ സമ്മാനിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ നടുവിലേഴം അധ്യക്ഷതവഹിച്ചു. വിദ്യാനികേതനില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ കോട്ടയം പൗരസ്ത വിദ്യാപീഠം പ്രസിഡന്റ്‌ റവ.ഡോ. മാത്യു മണക്കാട്ട്‌ ബിരുദാനന്തര ബിരുദം സമ്മാനിച്ചു. വിദ്യാനികേതന്‍ ഡയറക്ടര്‍ റവ.ഡോ. ജോസ്‌ കൊച്ചുപറമ്പില്‍, എ.കെ.സി.സി മുന്‍ പ്രസിഡന്റ്‌ ജോണ്‍ കച്ചിറമറ്റം, പ്രഫ. കെ.ടി സെബാസ്റ്റ്യന്‍, ഡോ.സിസ്റ്റര്‍ പ്രസന്ന, അഡ്വ. ജോര്‍ജ്‌ വര്‍ഗീസ്‌, പി.ടി ജോസഫ്‌ പെരുമ്പള്ളില്‍, ഫാ. ജോസഫ്‌ പുതുക്കുളങ്ങര, ലാലുമോന്‍ മുപ്പത്തെട്ടില്‍ച്ചിറ എന്നിവര്‍ പ്രസംഗിച്ചു.വത്തിക്കാനില്‍ നടന്ന മെത്രാന്മാരുടെ സിനഡില്‍ പങ്കെടുത്ത ഡോ. പി.സി അനിയന്‍ കുഞ്ഞിനെ ചടങ്ങില്‍ ആദരിച്ചു. രാവിലെ മോണ്‍. മാത്യു വെള്ളാനിക്കലിന്റെ പൗരോഹിത്യ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ പ്ലാസിഡ്‌ സിമ്പോസിയം നടന്നു. മൂവാറ്റുപുഴ രൂപതാ മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ യൂലിയോസ്‌ ഉദ്ഘാടനം ചെയ്തു. മോണ്‍. മാത്യു വെള്ളാനിക്കല്‍, റവ.ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍, റവ.ഡോ. ജോസ്‌ കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫാ. ജോസ്‌ പി. കൊട്ടാരം, ഫാ. ജോസഫ്‌ പുതുക്കുളങ്ങര, ഫാ. മാത്യു മുല്ലശേരി, പി.ജെ ജയിംസ്‌ കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു

സ്വവര്‍ഗ ലൈംഗികത പ്രകൃതിവിരുദ്ധം: വര്‍ക്കല രാധാകൃഷ്ണന്‍

സ്ത്രീപുരുഷ ബന്ധങ്ങളില്‍ മായം ചേര്‍ക്കാനാണ്‌ സ്വവര്‍ഗ ലൈംഗികത നിയമപരമാക്കുന്നതെന്ന്‌ സിപിഎം നേതാവും മുന്‍ എംപിയുമായ വര്‍ക്കല രാധാകൃഷ്ണന്‍ ആരോപിച്ചു. സ്വവര്‍ഗ ലൈംഗികത പ്രകൃതി വിരുദ്ധമാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാ‍ം വകുപ്പ്‌ ഭേദഗതി ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വവര്‍ഗ ലൈംഗികത അനുവദിച്ചാല്‍ പല നിയമങ്ങള്‍ക്കും ഭേദഗതി വേണ്ടിവരും. പിന്‍തുടര്‍ച്ചാവകാശ നിയമത്തിനും സ്വത്ത്‌ അവകാശ നിയമത്തിനും ദത്തെടുക്കല്‍ നിയമത്തിനും ഭേദഗതികള്‍ ആവശ്യമായി വരുമെന്നും വര്‍ക്കല രാധാകൃഷ്ണന്‍ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ ജീവപര്യന്തം തടവ്‌ ശിക്ഷ ലഭിക്കാവുന്ന ഈ കുറ്റം നിയമ വിധേയമാക്കിയല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ മുന്നറിയിപ്പു നല്‍കി.സ്വവര്‍ഗ ലൈംഗികത മൗലികാവകാശമാണെന്നു പറയുന്നത്‌ അര്‍ഥശൂന്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ സ്വവര്‍ഗ ലൈംഗികത മൗലികാവകാശമായി അംഗീകരിച്ചാല്‍ അടുത്ത പടിയായി പരസ്യമായി ലൈംഗിക ബന്ധം നടത്തുന്നതിനുള്ള അനുമതിയും വസ്ത്രം ധരിക്കാതെ നഗ്നരായി സഞ്ചരിക്കാനുള്ള അവകാശവും മൗലികാവകാശത്തില്‍പ്പെടുത്തേണ്ടിവരുമെന്നും വര്‍ക്കല മുന്നറിയിപ്പു നല്‍കി. പെണ്‍കുട്ടികള്‍ക്ക്‌ ബലാത്സംഗത്തിലൂടെയോ അല്ലാതെയോ ലൈംഗിക ബന്ധത്തിന്‌ സമ്മതം നല്‍കാന്‍ 16 വയസും വിവാഹത്തിലൂടെ 18 വയസും നിശ്ചയിച്ചിരിക്കുന്നത്‌ നിയമമാണ്‌ രാജ്യത്ത്‌ നിലനില്‍ക്കുന്നത്‌. ഇത്‌ അങ്ങേയറ്റം പരിഹാസ്യമാണ്‌. ഈ നിയമങ്ങളിലാണ്‌ ഭേദഗതികള്‍ വേണ്ടതെന്നു അദ്ദേഹം ലേഖനത്തില്‍ പറയുന്നു. അതോടൊപ്പം തന്നെ സ്വവര്‍ഗ ലൈംഗികത നിയമപരമാക്കിയാല്‍ 16 വയസിനു മുകളിലുള്ള ആണ്‍ വാണിഭവും ആണ്‍ താത്തമാരും ഉദയം ചെയ്യുമെന്നും വര്‍ക്കല രാധാകൃഷ്ണന്‍ ലേഖനത്തില്‍ മുന്നറിയിപ്പു നല്‍കി.

ഹൈക്കോടതി വിധി കുടുംബഭദ്രതയെ തകര്‍ക്കും: കെസിബിസി

സ്വവര്‍ഗലൈംഗികത നിയമവിധേയമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധി കുടുംബഭദ്രതയെ തകര്‍ക്കുമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. അധാര്‍മികവും പ്രകൃതിവിരുദ്ധവുമായ സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കുക വഴി കുടുംബം, വിവാഹം, ധാര്‍മികത എന്നിവയെ തകര്‍ക്കും. സ്വവര്‍ഗരതി പല സാമൂഹിക വിപത്തുകള്‍ക്കും വഴിതെളിക്കും. അത്‌ ലൈംഗികതയെയും വ്യക്തിത്വ രൂപീകരണത്തെയും പ്രതികൂലമായി ബാധിക്കും. സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്നതുകൊണ്ട്‌ സമൂഹത്തിന്‌ യാതൊരു ഗുണവും ഉണ്ടാകാനില്ല മറിച്ച്‌, എയ്ഡ്സ്‌, മയക്കുമരുന്ന്‌ ഉപയോഗം തുടങ്ങിയ വിപത്തുകള്‍ സമൂഹത്തില്‍ പടരാ നേ കാരണമാകൂ. ഇത്‌ ഒരു രോഗമാണ്‌. രോഗത്തെ ചികിത്സിച്ചു ഭേദമാക്കാതെ രോഗത്തിന്‌ ലൈസന്‍സ്‌ നല്‍കുകയാണ്‌ ഹൈക്കോടതി ഈ വിധിയിലൂടെ ചെയ്തിരിക്കുന്നത്‌. ആര്‍ഷഭാരതസംസ്കാരത്തിനും സമൂഹത്തിന്റെ സന്തുലിതാവസ്ഥയ്ക്കും കെട്ടുറപ്പിനും ഇത്തരത്തിലുള്ള വിധി ഒരിക്കലും യോജിച്ചതല്ല. സ്വവര്‍ഗ ലൈംഗികതയുള്ളവരെ അ നുഭാവപൂര്‍വം കണ്ടുകൊണ്ട്‌ രോഗത്തില്‍നിന്ന്‌ വിടുതല്‍ നല്‍കാന്‍ സഹായിക്കുകയുമാണ്‌ വേണ്ടത്‌. ആസക്തിയെ ഒരു പരിധിവരെ ചികിത്സയിലൂടെയും കൗണ്‍സലിംഗിലൂടെയും മാറ്റിയെടുക്കാന്‍ സാധിക്കും. രോഗത്തെ ചികിത്സിച്ചു ഭേദമാക്കാതെ അതിനെ പ്രോത്സാഹിപ്പിക്കുന്നത്‌ സമൂഹത്തിന്റെ നാശത്തിന്‌ കാരണമാ കും. സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന്‌ ഡല്‍ഹി ഹൈക്കോടതി വിധിച്ചതോടെ രാജ്യം അരക്ഷിതത്വത്തിലേക്ക്‌ വഴുതിവീഴും. ലൈംഗികതയുടെ ഒരു പ്രധാനപ്പെട്ട മാനമാണ്‌ പ്രത്യുത്പാദനം. അതിനെ നിഷേധിക്കുകയാണ്‌ സ്വവര്‍ഗലൈംഗികത. എയ്ഡ്സ്‌ ഉള്‍പ്പെടെയുള്ള ലൈംഗികരോഗങ്ങള്‍ ഏറ്റവും അധികമുള്ളതും ഇത്തരം ബന്ധങ്ങള്‍ പുലര്‍ത്തുന്നവരിലാണ്‌. സമൂഹത്തിന്‌ ദോഷകരവും മാരകരോഗം പരത്തുന്നതുമായ സ്വവര്‍ഗലൈംഗികതയെ അനുവദിക്കുന്നത്‌ അപകടകരമാണെന്നു കെസിബിസി പ്രസിഡ ന്റ്‌ ആര്‍ച്ച്ബിഷപ്പ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബിഷപ്പ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

തോമാശ്ലീഹാ പകര്‍ന്ന വിശ്വാസ ചൈതന്യം കാത്തു സൂക്ഷിക്കണം: മാര്‍ പെരുന്തോട്ടം

ഭാരതത്തിന്റെ അപ്പസ്തോലന്‍ വിശുദ്ധ തോമാശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസ ചൈതന്യം സഭാമക്കള്‍ കാത്തുസൂക്ഷിക്കണമെന്ന്‌ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. നിരണം മാര്‍ത്തോമാ ശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ദേവാലയത്തിന്റെ ശില ആശീര്‍വാദ ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. സഭയുടെ കൂട്ടായ്മയും വിശ്വാസ ത്തിലുള്ള ഐക്യവുമാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. ആദിമ കാലത്ത്‌ ക്രൈസ്തവസഭ പീഡനങ്ങള്‍ കൂട്ടായ്മയോടെയാണ്‌ നേരിട്ടത്‌. ഇത്‌ സഭയുടെ വളര്‍ച്ചയ്ക്ക്‌ ഉപകരിച്ചു. പൂര്‍വകാലത്തിലെ സഭയുടെ ഐക്യം അനുസ്യൂതം തുടരാനാണ്‌ സഭ പരിശ്രമിക്കുന്നത്‌. തോമാശ്ലീഹാ രൂപം കൊടുത്ത സഭാസമൂഹത്തിലൊന്നാണ്‌ നിരണത്തുള്ളത്‌. വിശ്വാസ വിശുദ്ധി യുടെയും ആത്മീയ ചൈതന്യത്തി ന്റെയും കേന്ദ്രമായി നിരണം മാറണം. ഭാരതത്തിന്റെ സംസ്കാരവും ആത്മീയതയും ഉള്‍ക്കൊണ്ട്‌ സഭാമക്കള്‍ ക്രിസ്തുവിന്‌ സാക്ഷ്യം വഹിക്കണമെന്നും മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.സായാഹ്ന പ്രാര്‍ഥനയ്ക്കു ശേഷമാണ്‌ ശിലാ ആശീര്‍വാദ ചടങ്ങ്‌ നടന്നത്‌. അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍, മോണ്‍. ജോസഫ്‌ നടുവിലേഴം, തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ.ആന്റണി കമുകുംപള്ളി എന്നിവര്‍ ശുശ്രൂഷകള്‍ക്ക്‌ സഹകാര്‍മികരായിരുന്നു. ചടങ്ങിനു മുമ്പ്‌ കല്‍വിളക്കില്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം ദീപം തെളിയിച്ചു. തുടര്‍ന്ന്‌ മാര്‍ പെരുന്തോട്ടം കൊടിയേറ്റും നിര്‍വഹിച്ചു. തിരുവല്ല പൊടിയാടി ജംഗ്ഷനില്‍ നിന്നു നിരണം മാര്‍തോമാശ്ലീഹാ കേന്ദ്രത്തിലേക്ക്‌ നടന്ന തീര്‍ഥാടനം മാര്‍ ജോസഫ്‌ പെരു ന്തോട്ടം നയിച്ചു.വൈദികര്‍, സന്യാസിനികള്‍ ഉള്‍പ്പെടെ നൂറുകണക്കിന്‌ വിശ്വാസികള്‍ തീര്‍ഥാടനത്തിലും തുടര്‍ ശുശ്രൂഷകളിലും പങ്കെടുത്തു

അമിത ലാഭേച്ഛ മനുഷ്യ നന്മയ്ക്ക്‌ വിരുദ്ധം: മാര്‍ ക്ലീമിസ്‌ ബാവ

വര്‍ധിച്ച കമ്പോളവത്ക്കരണവും അമിത ലാഭേച്ഛയും മാനവരാശിയുടെ നന്മയ്ക്ക്‌ വിരുദ്ധമായ ഘടകങ്ങളാണെന്ന്‌ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. തിരുവല്ല മാര്‍ അത്തനേഷ്യസ്‌ കോളജ്‌ ഫോര്‍ അഡ്വാന്‍സ്ഡ്‌ സ്റ്റഡീസും (മാക്ഫാസ്റ്റ്‌) തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും സംയുക്തമായി സംഘടിപ്പിച്ച ‘രണ്ടാം ഹരിതവിപ്ലവം സാമൂഹ്യവും ധാര്‍മികവുമായ പ്രശ്നങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ചുള്ള അന്തര്‍ദേശീയ സിംപോസിയം ബയോസ്പെ ക്ട്രം 2009 ല്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബാവ. കൊളോണിയല്‍ ശക്തികളെ ഇന്ന്‌ ഭയപ്പെടേണ്ടതില്ല. ജനാധിപ ത്യം സജീവമായി നിലനില്‍ക്കുന്നു. വിദ്യാഭ്യാസം കൂടുതലാളുകള്‍ക്ക്‌ ലഭ്യമാകുന്നു, മാധ്യമങ്ങള്‍ ജാഗ്രതയോടെ നിലകൊള്ളുന്നു, ശാസ്ത്രീയ നേട്ടങ്ങള്‍ കുടുംബങ്ങളിലെ ഓരോരുത്തര്‍ക്കും സ്വീകരിക്കാനാവുന്ന അവസ്ഥയുണ്ട്‌. എങ്കിലും ശാസ്ത്രത്തിന്റെ ഫലങ്ങള്‍ ജനങ്ങള്‍ക്ക്‌ മധുരതരമായി അനുഭവപ്പെടുന്നില്ല. മുറിവേല്‍പ്പിക്കുന്നതും അടിമത്വത്തിലേക്ക്‌ നയിക്കുന്നതുമായി അത്‌ മാറുന്നു. ദൈവിക ജ്ഞാനമാണ്‌ എല്ലാ കണ്ടുപിടുത്തങ്ങളിലൂടെയും പ്രകടമാകുന്നത്‌. എന്നാല്‍, നിക്ഷിപ്ത താല്‍പര്യങ്ങളും അത്യാഗ്രഹവും നമ്മുടെ പരിസ്ഥിതിയെ ദുര്‍ബലമാക്കുന്നു. തലമുറകള്‍ക്കു വേണ്ടി കാത്തു സൂക്ഷിക്കേണ്ട ഭൂമിയെ ദുരുപയോഗിക്കുന്നു- കാതോലിക്കാ ബാവാ പറഞ്ഞു.രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ പ്രഫ.എം. രാധാകൃഷ്ണപിള്ള സിംപോസിയം ഉദ്ഘാടനം ചെയ്തു. മാക്ഫാസ്റ്റ്‌ പ്രിന്‍സിപ്പല്‍ റവ.ഡോ.എബ്രഹാം മുളമൂട്ടില്‍, ഡോ.സി.ബാലഗോപാലന്‍, ഡോ. പി.കെ എബ്രഹാം, ഡോ.സീഷ്‌ മുണ്ടയൂര്‍, ബിജു ധര്‍മപാലന്‍ എ ന്നിവര്‍ പ്രസംഗിച്ചു. ഡോ.പി. കെ.കെ നായര്‍ സ്മരണിക പ്രകാശനം ചെയ്തു. ശാസ്ത്രജ്ഞരും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കുന്ന സിംപോസിയം നാളെ സമാപിക്കും.

Friday, July 3, 2009

Thursday, July 2, 2009

വൈദികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കൊല്ലുമെന്ന്‌ വീണ്ടും ഭീഷണി

കോടതി വരാന്തയില്‍ അഭിഭാഷകന്റെ മര്‍ദനത്തിനിരയായ വൈദികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനവിലാസം ഉത്ഥാനാശ്രമം സുപ്പീരിയര്‍ ഫാ. ലോറന്‍സ്‌, ബ്രദര്‍ യേശുദാസ്‌ എന്നിവരെയാണ്‌ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ബ്രദറിന്റെ കര്‍ണപടത്തിന്‌ സാരമായ പരിക്കേറ്റിട്ടുണ്ട്‌. തിങ്കളാഴ്ച ഉച്ചയോടെ പീരുമേട്‌ കോടതി വരാന്തയിലാണ്‌ വൈദികരെ അഡ്വ. ലാല്‍ ഏബ്രഹാം മര്‍ദിച്ചത്‌. ലാലിന്റെ സഹോദരന്‍ പ്രിന്‍സ്‌ ഉപ്പുതറ പോലീസ്‌ സ്റ്റേഷനില്‍ നല്‍കിയ വ്യാജ പരാതിയേ തുടര്‍ന്നുണ്ടായ കേസില്‍ കോടതിയില്‍ ജാമ്യത്തിന്‌ എത്തിയതായിരുന്നു വൈദികര്‍. ഇവരെ ത്തേടി ഗുണ്ടാസംഘം കോടതിക്ക്‌ വെളിയില്‍ കാത്തുനില്‍ക്കുന്നതറിഞ്ഞ്‌ മജിസ്ട്രേറ്റിന്റെ ചേംബറില്‍ ഇവര്‍ നേരിട്ടെത്തി പരാതി നല്‍കിയതിനേതുടര്‍ന്ന്‌ ഇരുവര്‍ക്കും കോടതി പോലീസ്‌ സംരക്ഷണത്തിന്‌ ഉത്തരവിട്ടിരുന്നു.കോടതി വരാന്തയില്‍ പോലീസിനെ കാത്തുനില്‍ക്കവേയാണ്‌ അഭിഭാഷകന്‍ പരസ്യമായി ഇവരെ ആക്രമിച്ചത്‌. കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സാന്നിധ്യത്തിലാണ്‌ ആക്രമണം നടന്നതെങ്കിലും അക്രമിയെ അറസ്റ്റു ചെയ്യാന്‍ പോലീസ്‌ തയാറായില്ല. തുടര്‍ന്ന്‌ പോലീസിന്റെ സംരക്ഷണത്തോടെ ആശ്രമത്തിലെത്തിയ വൈദികരെ ഫോണില്‍ വിളിച്ചു കൊല്ലുമെന്ന്‌ അഭിഭാഷകന്‍ വീണ്ടും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്‌. ജനവാസമേഖലയില്‍നിന്നും ഏറെ ഒറ്റപ്പെട്ടുകിടക്കുന്ന ആശ്രമത്തില്‍ കഴിയുന്നത്‌ വൈദികര്‍ക്ക്‌ ഇപ്പോള്‍ സുരക്ഷിതമല്ലാതായിരിക്കുകയാണ്‌.അഭിഭാഷകന്റെ സഹോദരന്‍ പ്രിന്‍സിനെ അസഭ്യം പറഞ്ഞുവെന്നാണ്‌ വൈദികര്‍ക്കെതിരേയുള്ള കേസ്‌. പഞ്ചായത്ത്‌ മെംബറായ പ്രിന്‍സിന്റെ പരാതിയില്‍ അന്വേഷണം നടത്താതെ വൈദികര്‍ക്കെതിരേ പോലീസ്‌ കേസ്‌ ചാര്‍ജു ചെയ്യുകയായിരുന്നു. അന്വേഷണം നടത്താതെ പ്രവര്‍ത്തിച്ച പോലീസിനെതിരേ നടപടിയുണ്ടാകുമെന്നാണ്‌ സൂചന. രാഷ്ട്രീയ സ്വാധീനത്തില്‍ നിരപരാധികളായ വൈദികര്‍ക്കെതിരേ പോലീസ്‌ കേസെടുക്കുകയായിരുന്നു. 22 പേരാണ്‌ ആശ്രമത്തിലുള്ളത്‌. കന്നുകാലികളെ വളര്‍ത്തിയും മറ്റ്‌ കൃഷികളില്‍നിന്നുള്ള വരുമാനവുമാണ്‌ ആശ്രമത്തിനുള്ളത്‌. അന്തേവാസികള്‍തന്നെയാണ്‌ ഇവിടുത്തെ ജോലികള്‍ ചെയ്യുന്നത്‌. ഇവിടെനിന്നുള്ള വരുമാനം മറ്റ്‌ സംഘടനകള്‍വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ആശ്രമം നല്‍കുന്നത്‌. ധ്യാനവും പ്രാര്‍ഥനയും അധ്വാനവുമാണ്‌ ഇവരുടെ ജീവിതശൈലി. സുപ്പീരിയറിനും ബ്രദര്‍ യേശുദാസിനും മാത്രമാണ്‌ പുറംലോകവുമായി ബന്ധമുള്ളത്‌. ബാക്കിയുള്ളവര്‍ ആശ്രമത്തില്‍തന്നെ പ്രാര്‍ഥനാനിരതരാണ്‌. ഇങ്ങിനെയുള്ളവര്‍ക്കെതിരേയാണ്‌ അസഭ്യം പറഞ്ഞെന്ന പേരില്‍ പോലീസ്‌ കള്ളക്കേസെടുത്തത്‌. ഇറ്റലി സ്വദേശിയായ വൈദികനാണ്‌ ആശ്രമ സുപ്പീരിയര്‍. അക്രമം സംബന്ധിച്ച്‌ എംബസിയില്‍ പരാതി നല്‍കുമെന്നും ബാര്‍ കൗണ്‍സിലില്‍ വക്കീലിനെതിരേ പരാതിപ്പെ ടുമെന്നും ബ്രദര്‍ യേശുദാസ്‌ പറഞ്ഞു.വിജയപുരം രൂപതാ മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേ ച്ചേരില്‍, വികാരി ജനറാള്‍ ഫാ. ജോസ്‌ നവാസ്‌, പ്രൊക്കുറേറ്റര്‍ ഫാ. ഹെന്‍ട്രി കൊച്ചുപറമ്പില്‍ എന്നിവര്‍ ആശുപത്രിയിലെത്തി വൈദികരെ സന്ദര്‍ശിച്ചു.

സിസ്റ്റര്‍ ടീനയെ സഭ പുറത്താക്കിയിട്ടില്ല, സ്വയം വിടുതല്‍ വാങ്ങി: സൂപ്പീരിയര്‍ ജനറല്‍

സിസ്റ്റര്‍ ടീനയെ സഭ പുറത്താക്കിയിട്ടില്ലെന്നും സ്വയം വിടുതല്‍ നല്‍കണമെന്ന്‌ നിര്‍ബന്ധിച്ച്‌ ആവശ്യപ്പെട്ടതാണെന്നും ഇത്‌ സഭ അംഗീകരിക്കുകമാത്രമാണ്‌ ചെയ്തതെന്നും സി.എം.സി സഭ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എഡ്വര്‍ഡ്‌ സി.എം.സി അറിയിച്ചു. സിസ്റ്റര്‍ ടീന സഭയില്‍ നിന്ന്‌ പുറത്തായതിനെ സംബന്ധിച്ചു തെറ്റിദ്ധാരണ ഉളവാക്കുന്ന വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ്‌ ഇത്തരമൊരു പത്രക്കുറിപ്പ്‌ സൂപ്പീരിയര്‍ ജനറല്‍ പുറപ്പെടുവിച്ചത്‌. സൂപ്പീരിയര്‍ ജനറലിന്റെ പത്രക്കുറിപ്പില്‍ പറയുന്നത്‌ : 2009 ജനുവരിയില്‍ സി.എം.സി സഭാംഗമായി തുടരുവാന്‍ തൃപ്തിയില്ലെന്നും സന്യാസസഭയില്‍നിന്നു തനിക്ക്‌ വിടുതല്‍ നല്‍കണമെന്നും കാണിച്ച്‌ സിസ്റ്റര്‍ ടീന മേലധികാരികള്‍ക്കു കത്ത്‌ നല്‍കി. വളരെ ചിന്തിച്ചും പ്രാര്‍ഥിച്ചും സാവകാശം മാത്ര മേ ഇപ്രകാരമുള്ള തീരുമാനമെടുക്കാവൂ എന്ന പറഞ്ഞു പ്രസ്തുത കത്ത്‌ മേലധികാരികള്‍ സിസ്റ്റര്‍ക്കു തിരികെ നല്‍കി. ഒന്നരമാസത്തിനുശേഷം സഭയില്‍നിന്നു വിടുതല്‍ നല്‍കണമെന്ന്‌ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ട്‌ വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. സഭാനിയമം അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷം സീറോമലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ സിസ്റ്റര്‍ ടീനയെ സഭയില്‍നിന്നു വിടുതല്‍ ചെയ്തു. പ്രസ്തുത ഉത്തരവ്‌ എറണാകുളം പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ തന്റെ കൗണ്‍സിലറിന്റെ സാന്നിധ്യത്തില്‍ സിസ്റ്റര്‍ ടീനയ്ക്ക്‌ കൈമാറി. ഇത്‌ സിസ്റ്റര്‍ ടീന കൈപ്പറ്റി. അതോടെ സിസ്റ്റര്‍ സി.എം.സി സഭാംഗമല്ലാതായി. മഠത്തില്‍നിന്നു മാറുന്നതിന്‌ 10 ദിവസത്തെ സാവകാശമാണ്‌ സിസ്റ്റര്‍ ചോദിച്ചത്‌. എന്നാല്‍, പത്ത്‌ ദിവസം കഴിഞ്ഞും പോകാതിരുന്നപ്പോള്‍ സഭാംഗമല്ലാത്തതിനാല്‍ മഠത്തില്‍ താമസിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നുള്ള കാര്യം സുപ്പീരിയര്‍ രേഖാമൂലം ടീനയേയും സഹോദരന്‍ ജറോമിനെയും അറിയിച്ചു. വീട്ടിലേക്കു കൂട്ടി കൊണ്ട്‌ പോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന്‌ സഹോദരനോടും ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന്‌ അധികാരികളെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള മറുപടിയാണ്‌ ലഭിച്ചത്‌. മേയ്‌ 19ന്‌ സഭ വിട്ടുപോകുന്നതിനുള്ള തന്റെ അപേക്ഷ പിന്‍വലിക്കുന്നുവെന്നു കാണിച്ച്‌ സഭ സുപ്പിരിയര്‍ ജനറലിന്‌ സിസ്റ്റര്‍ ടീന കത്തയച്ചു. ഈ കത്ത്‌ ലഭിച്ചുവെങ്കിലും സിസ്റ്റര്‍ ടീനയെ തിരിച്ചെടുക്കാന്‍ സഭാനിയമം അനുവദിക്കുന്നില്ലെന്ന്‌ അധികാരികള്‍ രേഖാമൂലം വീണ്ടും അറിയിച്ചു. ഇതിനിടയില്‍ ഉണ്ടായ ബസപകടത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ടീനയ്ക്ക്‌ മാനുഷിക പരിഗണനയോടെ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കും ആവശ്യമായ ചെലവുകളെല്ലാം സി.എം. സി അധികാരികള്‍ വഹിച്ചെങ്കിലും സി.എം.സിയിലെ അംഗമാണെന്ന നിലയിലുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കില്ല. എന്നാല്‍, ടീന ഇപ്പോഴും താന്‍ സി.എം.സി സന്യാസിനീ സഭാംഗമാണെന്ന്‌ അവകാശപ്പെടുന്നു. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ്‌ ചെയ്തെങ്കിലും വീട്ടുകാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ തയാറായിട്ടില്ല. അതിനാല്‍ ടീന ആശുപത്രിയില്‍ കഴിയുകയാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Wednesday, July 1, 2009

വിമോചന സമരത്തെ പുച്ഛിക്കുന്നത്‌ ജനങ്ങള്‍ കമ്യൂണിസം ഉപേക്ഷിക്കുമെന്ന ഭയം മൂലം: സിഎല്‍സി

ജനാധിപത്യ വിശ്വാസികളുടെ ത്യാഗോജ്വലമായ വിമോചനസമരത്തെ ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ പുച്ഛിക്കുന്നത്‌ സമരത്തിന്റെ യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ അറിഞ്ഞാല്‍ കമ്യൂണിസം ഉപേക്ഷിക്കും എന്ന ഭയം കൊണ്ടാണെന്ന്‌ സിഎല്‍സി സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭിപ്രായപ്പെട്ടു. വിമോചനസമരത്തിന്റെ സന്ദേശം സാമൂഹ്യപാഠപുസ്തകത്തില്‍ ചേര്‍ക്കുന്നത്‌ ജനാധിപത്യവ്യവസ്ഥിതിയെ പോഷിപ്പിക്കും. ഈ ധര്‍മസമരത്തില്‍ പങ്കെടുത്തവര്‍ക്ക്‌ അര്‍ഹിക്കുന്ന പെന്‍ഷന്‍ അനുവദിക്കണമെന്ന്‌ സെക്രട്ടറിയേറ്റ്‌ യോഗം ആവശ്യപ്പെട്ടു. 1957-ലെ കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ സേച്ഛാധിപത്യത്തിലേക്ക്‌ വഴിതെറ്റിയപ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ നടത്തിയ ധര്‍മസമരമായിരുന്നു വിമോചനസമരം. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനാല്‍ പതിനഞ്ചുപേരുടെ ജീവന്‍ പോലീസ്‌ വെടിവയ്പില്‍ പൊലിഞ്ഞു. വിദ്യാഭ്യാസ ബില്ലിലൂടെ ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുക മാത്രമല്ല വിദ്യാഭ്യാസ രംഗമാകെ താറുമാറാക്കുകയും ചെയ്തു. രണ്ടുലക്ഷത്തോളം പേരാണ്‌ വിമോചചനസമരത്തില്‍ അറസ്റ്റ്‌ വരിച്ചത്‌. സമരത്തില്‍ പങ്കെടുത്ത ചില സംഘടനകള്‍ സമരത്തിന്റെ അമ്പതാം വാര്‍ഷികം ആചരിക്കുമ്പോള്‍ മൗനം പാലിക്കുകയാണെന്നും സെക്രട്ടറിയേറ്റ്‌ യോഗം ചൂണ്ടികാട്ടി. പാലാരിവട്ടം പി.ഒ.സി. യില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രമോട്ടര്‍ ഫാ. ജോസ്‌ വയലിക്കോടത്ത്‌, പ്രസിഡണ്ട്‌ സണ്ണി പൗലോസ്‌, സെക്രട്ടറി ഡെന്നീസ്‌ കെ. ആന്റണി , സിസ്റ്റര്‍ ജ്യോതിസ്‌, റിജൂ കാഞ്ഞൂക്കാരന്‍, സി.ഡി. ജോസ്‌ എ.ഡി.ഷാജു എന്നിവര്‍ പ്രസംഗിച്ചു.

സ്വവര്‍ഗരതിക്കു ലൈസന്‍സരുത്‌: മാര്‍ വര്‍ക്കി വിതയത്തില്‍

സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ്‌ റദ്ദാക്കരുതെന്ന്‌ കാത്തലിക്‌ ബിഷപ്സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ പ്രസിഡണ്ട്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ വര്‍ക്കി വിതയത്തില്‍ ആവശ്യപ്പെട്ടു. ഒരു കാര്യം ശിക്ഷയ്ക്കു വിധേയമാക്കുന്നില്ല എന്നതിന്റെ അര്‍ത്ഥം അത്‌ ധാര്‍മികമാണ്‌ എന്നല്ല. എന്നാല്‍ നിയമാനുസൃതമായതെല്ലാം ധാര്‍മികമാണെന്ന ധാരണയാണ്‌ സാമാന്യജനങ്ങള്‍ക്കുണ്ടാവുന്നത്‌. ഈ സാഹചര്യത്തില്‍ സ്വവര്‍ഗരതിയ്ക്കു ലൈസന്‍സ്‌ നല്‍കി അധാര്‍മികതയെ പ്രോത്സാഹിപ്പിക്കരുതെന്ന്‌ മാര്‍ വര്‍ക്കി വിതയത്തില്‍ ചൂണ്ടികാട്ടി. സ്വവര്‍ഗ വിവാഹം അനുവദിക്കന്ന രാജ്യങ്ങളില്‍ കുടുംബം, വിവാഹം തുടങ്ങിയ അടിസ്ഥാന സാമൂഹിക ഘടകങ്ങള്‍ തകരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ധാര്‍മികമായ ആത്മനിയന്ത്രണമാണ്‌ ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ കാതല്‍, അതു കാത്തു സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.