Tuesday, November 30, 2010

മലങ്കര കത്തോലിക്കാ സഭ എപ്പിസ്കോപ്പല്‍ സൂനഹദോസ്‌ തിരുവനന്തപുരത്ത്‌ ആരംഭിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പല്‍ സൂനഹദോസ്‌ തിരുവനന്തപുരത്ത്‌ പട്ടം മേജര്‍ ആര്‍ച്ച്ബിഷപ്സ്‌ ഹൌസില്‍ ആരംഭിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സൂനഹദോസില്‍ ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, ബിഷപ്പുമാരായ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ഏബ്രഹാം മാര്‍ യൂലിയോസ്‌, ജോസഫ്‌ മാര്‍ തോമസ്‌, വിന്‍സണ്റ്റ്‌ മാര്‍ പൌലോസ്‌, തോമസ്‌ മാര്‍ യൌസേബിയൂസ്‌, ജേക്കബ്‌ മാര്‍ ബര്‍ണബാസ്‌, തോമസ്‌ മാര്‍ അന്തോണിയോസ്‌, സാമുവല്‍ മാര്‍ ഐറേനിയോസ്‌, ഫിലിപ്പോസ്‌ മാര്‍ സ്തേഫാനോസ്‌ എന്നീ മെത്രാപ്പൊലീത്തമാര്‍ പങ്കെടുക്കുന്നുണ്ട്‌. സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളി സൂനഹദോസ്‌ കമ്മീഷനുകളുടെ പുനഃസംഘാടനം, കൂരിയാ ബിഷപ്പിണ്റ്റെ കടമകളും അവകാശങ്ങളും, കാതോലിക്കേറ്റ്‌ സെണ്റ്ററിണ്റ്റെ നിര്‍മാണം തുടങ്ങിയ വിവിധ വിഷയങ്ങളെ സംബന്ധിച്ച്‌ സുന്നഹദോസ്‌ ചര്‍ച്ച ചെയ്യും. സൂനഹദോസ്‌ വ്യാഴാഴ്ച സമാപിക്കും.

വിദ്യാര്‍ഥികള്‍ സമൂഹത്തിന്‌ ഓജസ്‌ പകരണം: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

പ്രകാശമായ ദീപത്തെ സ്വീകരിച്ച്‌ ഉള്‍ക്കാഴ്ചയുള്ളവരായി സമൂഹത്തിന്‌ ഓജസ്‌ പകരാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണമെന്നു മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. മാര്‍ സ്ളീവ കോളജ്‌ ഓഫ്‌ നഴ്സിംഗിലെ ലാമ്പ്‌ ലൈറ്റിംഗ്‌ ചടങ്ങിനോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. സമൂഹത്തോടുള്ള പ്രതിബദ്ധത നഴ്സിംഗ്‌ വിദ്യാര്‍ഥികള്‍ വിസ്മരിക്കരുതെന്നും ദീപങ്ങളായി പ്രശോഭിക്കണമെന്നും മാര്‍ കല്ലറങ്ങാട്ട്‌ പറഞ്ഞു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഫിലിപ്പ്‌ ഞരളക്കാട്ട്‌ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. പി.ഇ. മേരി പ്രതിജ്ഞാവചകം ചൊല്ലിക്കൊടുത്തു. തൃശൂറ്‍ അശ്വനി കോളജ്‌ ഓഫ്‌ നഴ്സിംഗ്‌ പ്രസിഡണ്റ്റ്‌ സിസ്റ്റര്‍ തോംസീന മുഖ്യപ്രഭാഷണം നടത്തി. മോന്‍സ്‌ ജോസഫ്‌ എംഎല്‍എ, ഫാ. ജോസഫ്‌ ശ്രാമ്പിക്കല്‍, കോളജ്‌ ഡയറക്ടര്‍ റവ. ഡോ. സൈറസ്‌ വേലംപറമ്പില്‍, ലക്ചറര്‍ ജയ മേരി തെക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Monday, November 29, 2010

ദൈവവചനം ജീവിത വഴികാട്ടി: മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍

ലക്ഷക്കണക്കിനു പേര്‍ മത്സരബുദ്ധിയോടെ ദൈവവചനം പഠിക്കുന്നു എന്നതാണ്‌ ലോഗോസ്‌ ക്വിസിണ്റ്റെ പ്രത്യേകതയെന്ന്‌ കെസിബിസി ബൈബിള്‍ കമ്മീഷണ്റ്റെയും ബൈബിള്‍ സൊസൈറ്റിയുടെയും ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍. കെസിബിസി ബൈബിള്‍ കമ്മീഷനും ബൈബിള്‍ സൊസൈറ്റിയും നടത്തിയ ലോഗോസ്‌ ക്വിസ്‌ സമ്മാനദാന സമ്മേളനത്തിണ്റ്റെ ഉദ്ഘാടനം പിഒസിയില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈബിള്‍ പഠിക്കാനുള്ള ആവേശം അത്‌ ജീവിതത്തില്‍ പകര്‍ത്താനും പ്രകടിപ്പിക്കണം. മനുഷ്യജീവിതത്തിണ്റ്റെ വെളിച്ചവും വഴികാട്ടിയുമാണ്‌ വചനമെന്ന്‌ ഓര്‍മിക്കണം. ഇതൊരു സാഹിത്യസൃഷ്ടിയല്ല. പരിശുദ്ധാത്മാവിണ്റ്റെ ശക്തിയാണ്‌ വചനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. ആ ശക്തി ജീവിതത്തില്‍ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ നമ്മെ സഹായിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു ലക്ഷത്തോളം പേരാണ്‌ ഇത്തവണത്തെ ക്വിസില്‍ പങ്കെടുത്തത്‌. കേരളസഭയ്ക്കു തന്നെ അഭിമാനകരമായി ലോഗോസ്‌ ക്വിസ്‌ മാറിയിരിക്കുന്നുവെന്ന്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി. ലോകത്ത്‌ മറ്റൊരു സ്ഥലത്തും ഇത്ര വിപുലമായി ബൈബിള്‍ ക്വിസ്‌ നടത്തുന്നില്ല- അദ്ദേഹം വ്യക്തമാക്കി. പിഒസി ഡയറക്ടര്‍ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോഷി മയ്യാറ്റില്‍, റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്‌, ഡോ. തോമസ്‌ പാലക്കല്‍, വില്‍സണ്‍കൂള മാസ്റ്റര്‍, കെസിബിസി ബൈബിള്‍ കമ്മീഷന്‍ വൈസ്‌ ചെയര്‍മാന്‍ പി.വി സെബാസ്റ്റ്യന്‍, ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, റവ. ഡോ. സൈറസ്‌ വേലംപറമ്പില്‍, റവ. ഡോ. മരിയന്‍ അറയ്ക്കല്‍, സിസ്റ്റര്‍ ടീന, ആണ്റ്റണി പാലിമറ്റം, ജോസഫ്‌ കാരക്കട, അഡ്വ. തോംസ്റ്റിന്‍ കെ.അഗസ്റ്റിന്‍, ജോസഫ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. 31 രൂപതകളില്‍ നിന്നായി 4,81,170 പേരാണ്‌ മത്സരങ്ങളില്‍ പങ്കെടുത്തത്‌. പിഒസിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 465 പേര്‍ പങ്കെടുത്തു. ഓരോ വിഭാഗത്തില്‍ നിന്ന്‌ മൂന്നു പേര്‍ വീതം വിജയികളായി. ലോഗോസ്‌ പ്രതിഭയ്ക്കു പാലയ്ക്കല്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയിട്ടുള്ള തോമ്മാ മല്‍പാന്‍ മെമ്മോറിയല്‍ അവാര്‍ഡും ലോഗോസ്‌ പ്രതിഭയുടെ രൂപതയ്ക്കു തോമ്മാ മല്‍പാന്‍ എവര്‍റോളിംഗ്‌ ട്രോഫിയും സമ്മാനിച്ചു. ബൈബിള്‍ സൊസൈറ്റിയുടെ 2011 വര്‍ഷത്തെ കലണ്ടര്‍ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ സൌത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഏബ്രഹാം കെ. ജോര്‍ജിന്‌ നല്‍കി പ്രകാശനം ചെയ്തു. അഖില കേരള സാഹിത്യ മത്സരത്തിലെ വിജയികള്‍ക്കും ചട ങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കേരളത്തില്‍ പാവപ്പെട്ടവരുടെ സ്ഥിതി കൂടുതല്‍ മോശമാകുന്നു: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

പണം ദൈവമായി മാറുന്ന കാലഘട്ടത്തിലൂടെയാണ്‌ നാം ഇന്നു കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ പറഞ്ഞു. എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസലിക്കയിലെ സെണ്റ്റ്‌ മേരീസ്‌ കോണ്‍ഫറന്‍സിണ്റ്റെ വജ്രജൂബിലി ആഘോഷത്തിണ്റ്റെ സമാപന സമ്മേളനം ബസിലിക്ക പാരിഷ്‌ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളം അതിണ്റ്റെ എല്ലാ വിധ സൌഭാഗ്യങ്ങളാലും പൂത്തുലയുന്നുവെന്ന്‌ എല്ലാവരും പറയുമ്പോഴും ഇവിടുത്തെ പാവപ്പെട്ടവരുടെ സ്ഥിതി മോശമാണെന്ന സത്യം നാം കാണാതെ പോകുകയാണ്‌. യേശുവിനോടുള്ള കടപ്പാടില്‍ നിന്നുവേണം നമ്മള്‍ സാമൂഹ്യപ്രവര്‍ത്തനം നടത്താന്‍ അപ്പോള്‍ അതിനു ലാവണ്യമേറും ഇതു തന്നെയാണ്‌ വിന്‍സണ്റ്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ പ്രത്യേകത. ക്രൈസ്തവ വിശ്വാസം എന്നുപറയുന്നത്‌ ഒരു പൊതുനന്‍മയാണ്‌. നാം ഒരാള്‍ക്ക്‌ സഹായം ചെയ്യുമ്പോള്‍ അയാള്‍ അതിനര്‍ഹനാണോയെന്ന്‌ ചോദ്യത്തിന്‌ പ്രസക്തിയില്ല. കാരണം ആരുടെയും അര്‍ഹത തീരുമാനിക്കാന്‍ നമുക്ക്‌ കഴിയില്ലെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ പറഞ്ഞു. വജ്രജൂബിലി ആഘോഷത്തിണ്റ്റെ ഭാഗമായി പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനവും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ ചടങ്ങില്‍ പ്രകാശനം ചെയ്തു. സെണ്റ്റ്‌ മേരീസ്‌ ബസിലിക്ക വികാരി ഫാ. ജോസ്‌ ചിറമേല്‍ അധ്യക്ഷത വഹിച്ചു. സെണ്റ്റ്‌ മേരീസ്‌ കോണ്‍ഫറന്‍സിണ്റ്റെ നേതൃത്വത്തില്‍ നടത്തിയ വിവിധ സൌജന്യമെഡിക്കല്‍ ക്യാമ്പുകള്‍ക്ക്‌ നേതൃത്വം നല്‍കിയ ഡോ.വിനോദ്‌ മാത്യു, ഡോ.പി.സി സുനില്‍, ഡോ.സുനില്‍ അലക്സാണ്ടര്‍ എന്നിവരെയും ക്യാമ്പിനു സഹായങ്ങള്‍ ചെയ്ത ഡോ.സി.പി സുധാകരന്‍, സണ്ണിപോള്‍ ഇടശേരി എന്നിവരെയും സെണ്റ്റ്‌ മേരിസ്‌ കോണ്‍ഫറന്‍സിണ്റ്റെ മുന്‍പ്രസിഡണ്റ്റുമാരായ ജോണ്‍ പാനിക്കുളം, ജോണ്‍ കണ്ടത്തില്‍, ചെറിയാന്‍ പുതുശേരി, തോമസ്‌ ഈരത്തറ, ജോര്‍ജ്‌ ചക്യത്ത്‌ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ബേബി തെക്കന്‍,ഇഗ്നേഷ്യസ്‌ ലൂക്കോസ്‌ ആനിത്തോട്ടം,എ.വി ജോണ്‍ ആനംതുരുത്തി, പ്രഫ.പി.ജെ സിറിയക്‌ പുതരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.എം തോമസ്‌ ഈരത്തറ സ്വാഗതവും പോള്‍ ഡി.പാനിക്കുളം നന്ദിയും പറഞ്ഞു.

അല്‍മായര്‍ സഭയുടെ ശബ്ദമാകണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

അല്‍മായര്‍ സഭയുടെ ശബ്ദമായി നിലകൊള്ളണമെന്നും സഭയോട്‌ പ്രതിബദ്ധതയുള്ളവരായിരിക്കണമെ ന്നും കേരള ബിഷപ്സ്‌ കോണ്‍ഫറന്‍സ്‌ അല്‍മായ കമ്മീഷന്‍ ചെയര്‍മാനും ഇടുക്കി ബിഷപ്പുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കോട്ടയത്ത്‌ നടന്ന അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ്‌ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രശ്നങ്ങളില്‍ സഭയുടെ കാഴ്ചപ്പാട്‌ ഉള്‍ക്കൊള്ളണമെന്നും സഭയ്ക്കെതിരായി പ്രവര്‍ത്തിക്കുന്ന പ്രതിലോമശക്തികളെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. ഡേവിഡ്‌ ചിറമ്മേലിനു ഡൊമിനിക്‌ മണ്ണിപ്പറമ്പില്‍ മെമ്മോറിയല്‍ ദിനെബന്ധു എകെസിസി അവാര്‍ഡ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നല്‍കി. എം.ഡി. ജോസഫ്‌ മണ്ണിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. റവ.ഡോ. ആണ്റ്റണി നിരപ്പേല്‍, ഫാ. ജേക്കബ്‌ പാലയ്ക്കാപ്പിള്ളി, ടോമി തുരുത്തിക്കര, അഡ്വ. ബിജു പറയനിലം, പ്രഫ. കെ.കെ. ജോണ്‍, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, പ്രഫ. പി.പി. ജോര്‍ജ്‌, പി.ഐ. ആണ്റ്റണി, സൈബി അക്കര, ബേബിച്ചന്‍ ഏര്‍ത്തയില്‍, ബേബി പെരുമാലില്‍, ജോസ്‌ കൊച്ചുപുര, ജിബോച്ചന്‍ വടക്കന്‍, സാജു അലക്സ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Saturday, November 27, 2010

സമുദായങ്ങള്‍ക്കു രാഷ്ട്രീയനീതിയും സാമൂഹികനീതിയും ഉറപ്പാക്കണം: ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍

ഓരോ സമുദായത്തിനും രാഷ്ട്രീയ നീതിയും സാമൂഹിക നീതിയും ഉറപ്പാക്കണമെന്നു വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ ഓര്‍മിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച വരാപ്പുഴ അതിരൂപത അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക്‌ അതിരൂപത അല്‍മായ കമ്മീഷണ്റ്റെ നേതൃത്വത്തില്‍ എറണാകുളം ആശിര്‍ഭവനില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ഹമായ നീതി ലഭിച്ചെങ്കില്‍ മാത്രമെ ആ സമുദായത്തിനു രാഷ്ട്രത്തിണ്റ്റെ പൊതുനിര്‍മിതിക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ കഴിയു. ജനപ്രതിനിധികള്‍ രാഷ്ട്രീയപ്രബുദ്ധത അധികമായി കൈവരിക്കാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമെ ജനങ്ങള്‍ക്ക്‌ ഉപകാരപ്രദവും സമഗ്രവുമായ പദ്ധതികളെക്കുറിച്ചു ചിന്തിക്കാനും ആസൂത്രണം ചെയ്യാനും കഴിയു. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്കു നിഷേധിക്കാന്‍ പറ്റാത്തവിധത്തിലുള്ള ശബ്ദമായി മാറാന്‍ ഒരോ ജനപ്രതിനിധിയും ശ്രമിക്കണം. എന്തൊക്കെ വെല്ലുവിളികളുണ്ടായാലും അവയെല്ലാം സമചിത്തതയോടെ നേരിട്ടുകൊണ്ട്‌ തെരഞ്ഞെടുപ്പു വേളയില്‍ തങ്ങള്‍ക്കൊപ്പം നിന്ന സമുദായത്തെയും സംഘടനകളെയും മറക്കാതെ ജനങ്ങളുടെ പൊതുനന്‍മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആണ്റ്റണി എം. അമ്പാട്ട്‌ അധ്യക്ഷത വഹിച്ചു. അല്‍മായ കമ്മീഷന്‍ ഡയറക്ടര്‍ മോണ്‍. ജോണ്‍ബോസ്ക്കോ പനക്കല്‍ ആമുഖ പ്രസംഗം നടത്തി. കെആര്‍എല്‍സിസി സെക്രട്ടറി ഷാജി ജോര്‍ജ്‌, ഫാമിലി അപ്പോസ്തലേറ്റ്‌ ഡയറക്ടര്‍ ഫാ. ആണ്റ്റണി ജോണ്‍ പുളിപ്പറമ്പില്‍, കെഎല്‍സിഎ ഡയറക്ടര്‍ ഫാ. ജോണ്‍ ഡിക്കൂഞ്ഞ എന്നിവര്‍ പ്രസംഗിച്ചു. കൊച്ചി മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്തംഗം യേശുദാസ്‌ പറപ്പള്ളി, കടമക്കുടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഷീബ ജെയിംസ്‌, എളംകുന്നപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ബിയാട്രിസ്‌ ജോസഫ്‌, വരാപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മേഴ്സി ജോണ്‍, കോട്ടുവള്ളി പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കെ.എ അഗസ്റ്റ്യന്‍, ഞാറയക്കല്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജൂഡ്‌ പുളിക്കല്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. കെഎല്‍സിഎ പ്രസിഡണ്റ്റ്‌ അഡ്വ. വി.എ ജെറോം സ്വാഗതവും അല്‍മായ കമ്മീഷന്‍ സെക്രട്ടറി ലൂയിസ്‌ തണ്ണിക്കോട്ട്‌ നന്ദിയും പറഞ്ഞു.

വിശ്വാസത്തിണ്റ്റെ വെളിച്ചത്തില്‍ ജീവിതത്തെ പുനഃക്രമീകരിക്കണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിശ്വാസത്തിണ്റ്റെ വെളിച്ചത്തില്‍ ജീവിതത്തെ പുനഃക്രമീകരിക്കണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ഡിവൈന്‍-പോട്ട ടീമിണ്റ്റെ നേതൃത്വത്തില്‍ നടക്കുന്ന അതിരമ്പുഴ കണ്‍വന്‍ഷന്‍ 2010-ല്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മാര്‍ പവ്വത്തില്‍. കര്‍ത്താവിണ്റ്റെ വാക്കുകള്‍ കേള്‍ക്കുകയോ പ്രാര്‍ഥിക്കുകയോ മാത്രം പോരാ, അവിടുന്ന്‌ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കണം. കര്‍ത്താവ്‌ ഒരിക്കലും ഭൌതികമായ സുസ്ഥിതി വാഗ്ദാനം ചെയ്യുന്നില്ല. തന്നെത്തന്നെ പരിത്യജിച്ചു കുരിശുമെടുത്തു തന്നെ അനുഗമിക്കാനാണ്‌ അവിടുന്ന്‌ ആഹ്വാനം ചെയ്യുന്നത്‌. കര്‍ത്താവിനെ അനുഗമിക്കുന്നവര്‍ക്കു കഷ്ടപ്പാടുകളും പീഡകളും ഉണ്ടാകുന്നതും ജീവന്‍തന്നെ നഷ്ടപ്പെടുന്നതും നാം കാണുന്നുണ്ട്‌. പരിപൂര്‍ണരാകാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം പരിത്യജിച്ചു തങ്ങള്‍ക്കുള്ളതെല്ലാം വിറ്റ്‌ പാവങ്ങള്‍ക്കു നല്‍കിയശേഷം അനുഗമിക്കാനാണു കര്‍ത്താവു പറഞ്ഞത്‌. കര്‍ത്താവിനെ അനുഗമിക്കുന്നവര്‍ക്കു ഭൌതിക സുഖങ്ങള്‍ ത്യജിക്കേണ്ടിവരും. സഹനം കൂടാതെ കര്‍ത്താവിണ്റ്റെ അനുയായിയാകാന്‍ ആവില്ല. നമ്മുടെ പ്രാര്‍ഥനയ്ക്ക്‌ ഉത്തരം ലഭിക്കുന്നതു നമ്മുടെ വിശ്വാസത്തിണ്റ്റെ അടിസ്ഥാനത്തിലാണ്‌-മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. രാവിലെ കുറവിലങ്ങാട്‌ ഫൊറോന വികാരി റവ. ഡോ. ജോസഫ്‌ മലേപ്പറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. റവ. ഡോ. മാണി പുതിയിടം സന്ദേശം നല്‍കി. ഫാ. മാത്യു നായ്ക്കംപറമ്പില്‍ വചനപ്രഘോഷണം നടത്തി. ബ്രദര്‍ ജയിംസ്കുട്ടി ചമ്പക്കുളം ശുശ്രൂഷകള്‍ നയിച്ചു.

Friday, November 26, 2010

ലോഗോസ്‌ ബൈബിള്‍ ക്വിസ്‌ സംസ്ഥാനതല മത്സരം 28ന്‌

കെസിബിസി ബൈബിള്‍ കമ്മീഷനും കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോഗോസ്‌ ബൈബിള്‍ ക്വിസിണ്റ്റെ സംസ്ഥാനതല മത്സരം ഞായറാഴ്ച പിഒസിയില്‍ നടക്കും. രാവിലെ 8.3൦ന്‌ രജിസ്ട്രേഷന്‍. 31 രൂപതകളില്‍നിന്ന്‌ 465 പേര്‍ അഞ്ചു പ്രായ വിഭാഗങ്ങളിലായി മത്സരിക്കും. അതിരൂപതാതലങ്ങളില്‍ നടന്ന മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവരാണ്‌ സംസ്ഥാനതല മത്സരത്തിനു അര്‍ഹത നേടിയിട്ടുള്ളത്‌. പ്രാഥമിക റൌണ്ട്‌ എഴുത്തു പരീക്ഷ രാവിലെ പത്തു മുതല്‍ 11 വരെ നടക്കും. ഓരോ വിഭാഗത്തിലും പത്തു പേരെ വീതം ഫൈനല്‍ മത്സരത്തിലേക്കു തെരഞ്ഞെടുക്കും. ഉച്ചയ്ക്കു രണ്ടിനാരംഭിക്കുന്ന ഫൈനല്‍ മത്സരം അഞ്ചു പരീക്ഷകളായാണ്‌ നടത്തുന്നത്‌. ദൃശ്യ, ശ്രാവ്യ, രചനാ, ഉദ്ധരണി, വാചിക രീതികളിലൂടെ നടക്കുന്ന ഫൈനല്‍ മത്സരം രണ്ടര മണിക്കൂറ്‍ നീളും. അഞ്ചു വിഭാഗത്തിനും ഒരേ സമയമാണു മത്സരം. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ലോഗോസ്‌ പ്രതിഭയ്ക്കു പാലയ്ക്കല്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയ 10,000 രൂപ കാഷ്‌ അവാര്‍ഡു ലഭിക്കും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ യഥാക്രമം 3,൦൦൦, 2,൦൦൦, 1,൦൦൦ രൂപയും സ്വര്‍ണമെഡലും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി നല്‍കും. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനക്കിറ്റുകള്‍ നല്‍കുന്നുണ്ട്‌. വൈകുന്നേരം അഞ്ചിനു ചേരുന്ന സമ്മേളനം ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. ലോഗോസ്‌ ക്വിസില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച രൂപതകള്‍ക്കുള്ള പുരസ്കാരം യഥാക്രമം എറണാകുളം-അങ്കമാലി, തൃശൂറ്‍, പാലക്കാട്‌ രൂപതകള്‍ക്കു ചടങ്ങില്‍ നല്‍കും. ജനസംഖ്യാനുപാതികമായി കൂടുതല്‍ പേരെ പങ്കെടുപ്പിച്ചതിനുള്ള പുരസ്കാരം യഥാക്രമം പാലക്കാട്‌, കണ്ണൂറ്‍, രാമനാഥപുരം രൂപതകള്‍ക്കാണ്‌. ഏറ്റവും കൂടുതല്‍ പേരെ പങ്കെടുപ്പിച്ച ഇടവകയ്ക്കുള്ള പുരസ്കാരം തൃശൂറ്‍ അതിരൂപതയിലെ അരണാട്ടുകരയ്ക്കു ലഭിക്കും. അങ്കമാലി ബസിലിക്ക, കുറുവിലങ്ങാട്‌ ഇടവകകള്‍ക്കാണ്‌ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. ബൈബിള്‍ കമ്മീഷന്‍ പുറത്തിറക്കുന്ന ബൈബിള്‍ കലണ്ടര്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ എസ്‌ഐബി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഏബ്രഹാം കെ. ജോര്‍ജിനു നല്‍കി പ്രകാശനം ചെയ്യും. അഖില കേരള ബൈബിള്‍ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സമ്മേളനത്തില്‍ വിതരണം ചെയ്യും. ഇത്തവണ കേരളത്തിലെ 3൦ രൂപതകള്‍ക്കു പുറമേ തമിഴ്നാട്ടിലെ രാമനാഥപുരവും ലോഗോസ്‌ ക്വിസില്‍ പങ്കെടുക്കുന്നുണ്ട്‌. വിവിധ രൂപതകളില്‍ നടന്ന ക്വിസില്‍ 3,36൦ കേന്ദ്രങ്ങളിലായി 4,83,17൦ പേരാണ്‌ ഇത്തവണ പങ്കെടുത്തതെന്നു കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയും ലോഗോസ്‌ ക്വിസ്‌ ചീഫ്‌ കോ-ഓര്‍ഡിനേറ്ററുമായ റവ.ഡോ.ജോഷി മയ്യാറ്റില്‍ അറിയിച്ചു.

അധ്യാപക നിര്‍ണയത്തിന്‌ വീണ്ടും കമ്മിറ്റി: ഉത്തരവ്‌ പിന്‍വലിക്കണമെന്ന്‌ മാനേജ്മെണ്റ്റ്‌ അസോസിയേഷന്‍

1998-2001 കാലത്തനുവദിച്ച കോഴ്സുകള്‍ക്ക്‌ അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചതിനുശേഷം കോളജ്‌ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും യൂണിവേഴ്സിറ്റിയുടെയും മാനേജ്മെണ്റ്റിണ്റ്റെയും പ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റി ഇക്കാര്യം പുനഃപരിശോധിക്കണമെന്നുള്ള ഉത്തരവ്‌ ഉടന്‍ പിന്‍വലിക്കണമെന്ന്‌ കേരള പ്രൈവറ്റ്‌ കോളജ്‌ മാനേജ്മെണ്റ്റ്‌ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ പ്രഫ. ആര്‍. പ്രസന്നകുമാറും സെക്രട്ടറി റവ. ഡോ. മാത്യു മലേപ്പറമ്പിലും സര്‍ക്കാരിനോട്‌ അഭ്യര്‍ഥിച്ചു. പുനഃപരിശോധനയുടെ മറവില്‍ നിയമിക്കുന്നവരുടെ ശമ്പളം താമസിപ്പിക്കാനുള്ള കുതന്ത്രമാണ്‌ സര്‍ക്കാര്‍ നടത്തുന്നത്‌. സര്‍ക്കാര്‍ സൃഷ്ടിച്ച ഒഴിവുകളില്‍ നിയമന നടപടികളുമായി മാനേജ്മെണ്റ്റുകള്‍ മുമ്പോട്ടു പോകുമെന്നും റവ. ഡോ. മാത്യു മലേപ്പറമ്പില്‍ പറഞ്ഞു.

Thursday, November 25, 2010

പ്രകൃതിവസ്തുക്കളെ കരുതലോടെ ഉപയോഗിക്കണം: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

പ്രകൃതിയെയും പ്രകൃതിവസ്തുക്കളെയും കരുതലോടെ ഉപയോഗിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആഹ്വാനം ചെയ്തു. പരിസ്ഥിതിയും ദൈവശാസ്ത്രവും എന്ന വിഷയത്തില്‍ സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെണ്റ്റര്‍ കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ സംഘടിപ്പിച്ച ത്രിദിന ഗവേഷക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി തലമുറയെ ഓര്‍ത്തുകൊണ്ടാവണം പ്രകൃതിവസ്തുക്കളെ ഉപയോഗിക്കേണ്ടത്‌. ദൈവം സൃഷ്ടിച്ചതു മനോഹരമായ പ്രകൃതിയെയാണ്‌. പ്രകൃതി സംരക്ഷണ വിഷയത്തില്‍ സഭ എക്കാലത്തും വ്യക്തമായ നിലപാടുകളാണ്‌ എടുത്തുവന്നിട്ടുള്ളത്‌. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയും ഈ വിഷയത്തില്‍ ശ്രദ്ധേയമായ പഠനങ്ങളും പരിശ്രമങ്ങളും നടത്തിയിട്ടുണ്ട്‌. ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെണ്റ്റര്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അധ്യക്ഷത വഹിച്ചു. എല്‍ആര്‍സി എപ്പിസ്കോപ്പല്‍ മെംബര്‍ ബിഷപ്‌ മാര്‍ ജോസഫ്്‌ കല്ലറങ്ങാട്ട്‌, ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍, എല്‍ആര്‍സി എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ നടുത്താടം, റവ. ഡോ. പോളി മണിയാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. ഫ്രാന്‍സിസ്‌ വിനീത്‌ മുഖ്യ പ്രഭാഷണം നടത്തി.

പൊതുസമൂഹത്തോടുള്ള കടപ്പാട്‌ അധ്യാപകര്‍ മറക്കരുത്‌: മാര്‍ ജോസഫ്‌ പവ്വത്തില്‍

പൊതുസമൂഹത്തോടുള്ള കടപ്പാട്‌ അധ്യാപകര്‍ മറക്കരുതെന്ന്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. തൊടുപുഴ ന്യൂമാന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസവും കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി മാര്‍ മാത്യു പോത്തനാമൂഴി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത്‌ സമൂഹത്തിനു മാര്‍ഗദര്‍ശനം നല്‍കേണ്ട അധ്യാപകര്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ അവഗാഹമുള്ളവരായിരിക്കണം. വിദ്യാഭ്യാസരംഗത്തെ മൂല്യത്തകര്‍ച്ച സമൂഹത്തെ ബാധിക്കും. വ്യക്തിയുടെ വികാസത്തേക്കാളുപരി സമൂഹത്തിണ്റ്റെ വികാസമാണ്‌ ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്‌. പൊതുസമൂഹത്തിണ്റ്റെ സുസ്ഥിതിക്കും വളര്‍ച്ചയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിവാര്യമാണെന്നും വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവസഭ വര്‍ഗീയത വളര്‍ത്തുന്നുവെന്ന്‌ പറയുന്നത്‌ ലജ്ജാകരമാണ്‌. പതിറ്റാണ്ടുകളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുകയും ജാതിമതഭേദമെന്യേ ഏവര്‍ക്കും അറിവ്‌ പകര്‍ന്നുനല്‍കുകയും ചെയ്യുന്ന സഭയ്ക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌ ഖേദകരമാണ്‌. വര്‍ഗീയ സംഘടനകളും രാഷ്ട്രീയസംഘടനകളുമാണ്‌ ഇത്തരം ആരോപണങ്ങള്‍ക്കുപിന്നിലെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസമേഖലയില്‍ ഏറെ സംഭാവനകള്‍ നല്‍കിയ മാര്‍ മാത്യു പോത്തനാമൂഴി സ്മരിക്കപ്പെടേണ്ട വ്യക്തിയാണ്‌. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും ജനങ്ങള്‍ ജാഗ്രത പാലിക്കാറില്ല. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ സമൂഹത്തെ ഉണര്‍ത്തേണ്ടത്‌ അധ്യാപകരുടെ കടമയാണെന്നും സമൂഹത്തിനു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കേണ്ട ഉത്തരവാദിത്വമാണ്‌ ഇവര്‍ക്കുള്ളതെന്നും മനുഷ്യണ്റ്റെ മൌലികാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. മാര്‍ മാത്യു പോത്തനാമൂഴിയുടെ മഹത്തായ സംഭാവനകളിലൊന്നാണ്‌ ന്യൂമാന്‍ കോളജെന്നും വിദ്യാഭ്യാസ വിചക്ഷണനായിരുന്ന കാര്‍ഡിനല്‍ ന്യൂമാണ്റ്റെ പേരില്‍ ഈ കോളജ്‌ ആരംഭിച്ചത്‌ ഇദ്ദേഹത്തിണ്റ്റെ കഠിനപരിശ്രമംകൊണ്ടാണെന്നും മാര്‍ പുന്നക്കോട്ടില്‍ പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന സാഹചര്യങ്ങളില്‍ പലഭാഗങ്ങളില്‍നിന്നും സംഭാവനകള്‍ സ്വീകരിച്ചാണ്‌ ഈ കലാലയം അദ്ദേഹം ആരംഭിച്ചത്‌. ക്രൈസ്തവമൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്നതോടൊപ്പം സമൂഹപുരോഗതിക്കായി നിലകൊള്ളുന്ന ഈ കോളജ്‌ മാനവമൈത്രിയുടെ പ്രതീകംകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എടത്വ സെണ്റ്റ്‌ അലോഷ്യസ്‌ കോളജ്‌ മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. തോമസ്‌ പോത്തനാമൂഴി ആമുഖപ്രസംഗം നടത്തി. കോളജ്‌ ബര്‍സാര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്‌ സ്വാഗതവും വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ.ജോണ്‍ നന്ദിയും പറഞ്ഞു.

വചനം നല്‍കപ്പെട്ടിരിക്കുന്നത്‌ ജീവിതത്തെ നവീകരിക്കാന്‍: മാര്‍ ജോസഫ്‌ പെരുന്തോട്ടം

വചനം നല്‍കപ്പെട്ടിരിക്കുന്നത്‌ ജീവിതത്തെ നവീകരിക്കാനാണെന്നും നാം പൂര്‍ണമായി ദൈവത്തിണ്റ്റേതായികഴിയുമ്പോഴാണ്‌ നവീകരണം യാഥാര്‍ഥ്യമാകുന്നതെന്നും ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ്‌ പെരുന്തോട്ടം. അതിരമ്പുഴ സെണ്റ്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍ ഡിവൈന്‍ പോട്ട ടീം നയിക്കുന്ന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. വചനാധിഷ്ഠിത ജീവിതത്തിണ്റ്റെ പൂര്‍ണമായി നല്‍കപ്പെടുന്ന രക്ഷയുടെ അനുഭവവും വിശുദ്ധീകരണവും ഏറ്റവുമധികം പ്രദാനം ചെയ്യപ്പെടുന്നത്‌ വിശുദ്ധകുര്‍ബാനയിലൂടെയാണ്. സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉന്നംവച്ചിരിക്കുന്നത്‌ വിശുദ്ധകുര്‍ബാനയിലേക്കാണ്. ക്രൈസ്തവജീവിതത്തിണ്റ്റെ ഉറവിടവും ശക്തിയും വിശുദ്ധകുര്‍ബാനയാണ്‌-മാര്‍ ജോസഫ്‌ പെരുന്തോട്ടം പറഞ്ഞു. വികാരി റവ.ഡോ.മാണി പുതിയിടം, ജനറല്‍കണ്‍വീനര്‍ ഫാ.ജയിംസ്‌ പി.കുന്നത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. ഫാ.സിറിയക്‌ വലിയകുന്നുംപുറം വിശുദ്ധകുര്‍ബാനയര്‍പ്പിച്ചു. ഫാ.മാത്യു തടത്തില്‍, ബ്രദര്‍ ജയിംസ്കുട്ടി ചമ്പക്കുളം എന്നിവര്‍ വചനപ്രഘോഷണത്തിനും സൌഖ്യശുശ്രൂഷയ്ക്കും നേതൃത്വം നല്‍കി.

വിശ്വാസികളെ സ്വര്‍ഗോന്‍മുഖരാക്കുന്ന ദൈവഭവനമാണ്‌ ദേവാലയങ്ങള്‍: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

വിശ്വാസികളെ സ്വര്‍ഗോന്‍മുഖരായി വളര്‍ത്തുന്ന ദൈവഭവനമാണ്‌ ദേവാലയമെന്ന്‌ പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. പുതുതായി നിര്‍മിച്ച വാലാച്ചിറ സെണ്റ്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയുടെ വെഞ്ചരിപ്പ്‌ നിര്‍വഹിച്ച്‌ ദിവ്യബലിയില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ദേവാലയത്തോടുള്ള ചേര്‍ന്നുള്ള വൈദികമന്ദിരത്തിണ്റ്റെ വെഞ്ചരിപ്പ്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നിര്‍വഹിച്ചു. തിരുകര്‍മങ്ങളില്‍ വികാരി ഫാ.മൈക്കിള്‍ ചീരാംകുഴി, ഫാ.കുര്യാക്കോസ്‌ നരിതൂക്കില്‍, ഫാ.ഏബ്രഹാം പുരയിടത്തില്‍ എന്നിവര്‍ സഹകാര്‍മികരായി. വികാരി ഫാ.മൈക്കിള്‍ ചീരാംകുഴിയുടെ നേതൃത്വത്തില്‍ രണ്ടുവര്‍ഷംകൊണ്ടാണ്‌ ഗോതിക്‌ മാതൃകയില്‍ ദേവാലായം പൂര്‍ത്തിയാക്കിയത്‌.

Wednesday, November 24, 2010

അടിസ്ഥാനസൌകര്യ വികസനത്തില്‍ സ്വകാര്യ-പൊതുമേഖല പങ്കാളിത്തം വേണം: മാര്‍ തോമസ്‌ ചക്യത്ത്‌

അടിസ്ഥാനസൌകര്യ വികസനത്തില്‍ സ്വകാര്യ-പൊതു പങ്കാളിത്തം ഉണ്ടാകേണ്ടതുണെ്ടന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ പറഞ്ഞു. തൃക്കാക്കര ഭാരത്മാതാ കോളജിലെ കോമേഴ്സ്‌ വിഭാഗം റോഡ്സ്‌ ആന്‍ഡ്‌ ബ്രിഡ്ജസ്‌ കോര്‍പറേഷണ്റ്റെ സാങ്കേതിക സഹകരണത്തോടെ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാറിണ്റ്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ചേരികളുടെ നിര്‍മാര്‍ജനം അടിസ്ഥാനസൌകര്യ വികസനത്തില്‍ ഒഴിവാക്കാനാവാത്തതാണെന്നും മാര്‍ ചക്യത്ത്‌ ഓര്‍മ്മിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. എം. ബീന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള പദ്ധതികളും ശരിയായ പഠനവും അടിസ്ഥാനസൌകര്യ വികസനത്തിന്‌ അനിവാര്യമാണെന്ന്‌ കളക്ടര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. ലാലിയമ്മ ജോസ്‌, കൊമേഴ്സ്‌ വിഭാഗം മേധാവി പ്രഫ. ജോയ്‌ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. അടിസ്ഥാന നഗരസൌകര്യം ധനകാര്യത്തില്‍ എന്ന വിഷയത്തിലാണ്‌ സെമിനാര്‍. ആമുഖ സെഷനില്‍ ഹഡ്കോ മുന്‍ സിഎംഡി വി. സുരേഷ്‌, പൂനെ സര്‍വകലാശാലയിലെ മാനേജ്മെണ്റ്റ്‌ സയന്‍സ്‌ വിഭാഗം തലവന്‍ ഡോ. ബിബി സാങ്ങ്‌വികാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കേരള സര്‍വകലാശാലയിലെ പ്രഫ. സൈമണ്‍ തട്ടിലിണ്റ്റെ അധ്യക്ഷതയില്‍ കൊച്ചിന്‍ സെണ്റ്റര്‍ ഫോര്‍ പബ്ളിക്‌ പോളിസി റിസര്‍ച്ച്‌ ചെയര്‍മാന്‍ ഡി. ധനരാജ്‌ മുഖ്യവിഷയാവതരണം നടത്തി. തുടര്‍ന്നു നടന്ന സാങ്കേതിക സെഷനില്‍ ജിയോജിത്‌ ഇന്‍വെസ്റ്റ്മെണ്റ്റ്‌ അനലിസ്റ്റ്‌ ഡോ. വി.കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരവികസന നോഡല്‍ ഓഫീസര്‍ ടി.കെ. ജോസ്‌ മുഖ്യപ്രഭാഷണം നടത്തി. വൈകുന്നേരം പബ്ളിക്‌ സെഷനില്‍ കൊച്ചി കോര്‍പറേഷന്‍, തൃക്കാക്കര, കളമശേരി മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കു പരിശീലനവും ആശയവിനിമയ പരിപാടിയും ഉണ്ടായിരുന്നു.

പുതുതലമുറയ്ക്ക്‌ വിദ്യാഭ്യാസ വെളിച്ചം പകരാന്‍ സഭ മുന്നിലുണ്ടാകും: മാര്‍ മാത്യു മൂലക്കാട്ട്‌

ആധുനിക തലമുറ ഇന്ന്‌ അനുഭവിക്കുന്ന സൌകര്യങ്ങളേക്കാള്‍ നല്ല നാളെ വരും തലമുറയ്ക്കായി കരുതി വിദ്യാഭ്യാസ വെളിച്ചം പകര്‍ന്നു നല്‍കാന്‍ സഭ എന്നും മുന്നിലുണ്ടാകുമെന്ന്‌ കോട്ടയം ആര്‍ച്ച്ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണജൂബിലി സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പള്ളിയോടൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ച സഭയുടെ സേവനങ്ങള്‍ തള്ളിപ്പറയുന്നവര്‍ക്ക്‌ വിദ്യയിലൂടെ വെളിച്ചം പകര്‍ന്നുകൊടുത്തു നാം മറുപടി പറയുമ്പോഴാണു ജൂബിലി ആഘോഷങ്ങള്‍ക്കു പ്രസക്തിയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ അവകാശമാണെന്നും ഇതുനല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അര്‍ഹമായവര്‍ക്കു അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കുന്നുണെ്ടങ്കില്‍ അതു ഗൌരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. കള്ളാര്‍ പഞ്ചായത്തു പ്രസിഡണ്റ്റ്‌ എച്ച്‌.വിഘ്നേശ്വര ഭട്ട്‌, അഡ്വ.ഫാ.ജോസഫ്‌ കീഴങ്ങാട്ട്‌, എ.എം ജോസ്‌, ഫാ.ജോസ്‌ കുറുപ്പുന്തറ, വി.കുഞ്ഞിക്കണ്ണന്‍, ജിജി കുര്യന്‍, സിസ്റ്റര്‍ ജിന്‍സി പ്രസംഗിച്ചു. ഫാ.ജോസ്‌ കടവില്‍ചിറയില്‍ സ്വാഗതവും സിസ്റ്റര്‍ ജിന്‍സി നന്ദിയും പറഞ്ഞു.

നേതൃത്വം ഉത്സാഹത്താല്‍ സ്വായത്തമാക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍

നേതൃത്വം വില കൊടുത്ത്‌ വാങ്ങാവുന്നതല്ലെന്നും അത്‌ ഓരോ വ്യക്തിയും സ്വന്തം ശ്രമത്താലും ഉത്സാഹത്താലും ഇഛാശക്തിയാലും സ്വായത്തമാക്കേണ്ടതാണെന്നും നേതൃത്വം ഇല്ലാതായാല്‍ സമൂഹം നിശ്ചലമാകുമെന്നും രൂപതാ ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. നഗരസഭയിലേക്ക്‌ തെരഞ്ഞടുക്കപ്പട്ട 41 ജനപ്രതിനിധികള്‍ക്കും രൂപതാഭവനത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. സ്വന്തം കഴിവുകൊണ്ട്‌ സാഹചര്യത്തെ രൂപപ്പെടുത്താന്‍ പ്രാപ്തരായവര്‍ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ പുരോഗതി താനേ കൈവരും. അതിന്‌ പ്രാപ്തരെന്ന്‌ കണ്ട്‌ ജനാധിപത്യ സംവിധാനത്തിലൂടെ ജനം തെരഞ്ഞെടുത്ത്‌ അധികാരം ലഭിച്ച നേതാക്കള്‍ക്ക്‌ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇരിങ്ങാലക്കുട രൂപതയുടെ എല്ലാവിധ സഹകരണവും പിന്തുണയും പ്രാര്‍ഥനയും ബിഷപ്‌ വാഗ്ദാനം ചെയ്തു. മതസൌഹാര്‍ദത്തിനും മതമൈത്രിക്കും പേരുകേട്ട ഇരിങ്ങാലക്കുട ഒരു സാംസ്കാരിക കേന്ദ്രവും വിദ്യാഭ്യാസപരമായും സാമൂഹികമായും ആര്‍ക്കും അഭിമാനിക്കാവുന്ന ഒരു നഗരമാണ്‌. ഇത്തരത്തിലുള്ള ഈ പുണ്യഭൂമിയെ കൂടുതല്‍ നന്‍മയിലേക്കും വളര്‍ച്ചയിലേക്കും നയിക്കാന്‍ അധികാരമേറ്റിരിക്കുന്ന പുതിയ നേതൃനിരക്ക്‌ സാധ്യമാകട്ടെയെന്ന്‌ ബിഷപ്‌ ആശംസിച്ചു. ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍, അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എംഎല്‍എ, പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി പ്രഫ.പി.എല്‍. ആണ്റ്റണി, വികാരി ജനറാള്‍മാരായ മോണ്‍ വിന്‍സെണ്റ്റ്‌ ആലപ്പാട്ട്‌, മോണ്‍ ഡേവീസ്‌ അമ്പൂക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വൈസ്‌ ചെയര്‍മാന്‍ എ.ജെ. ആണ്റ്റണി, എം.വി. ജസ്റ്റിന്‍ തുടങ്ങിയവര്‍ മറുപടി പ്രസംഗം നടത്തി. രൂപതാഭവനത്തിലെ മുഴുവന്‍ വൈദീകരും ഇരിങ്ങാലക്കുട നഗരത്തിലെ പള്ളികളിലെയും സ്ഥാപനങ്ങളിലെയും വൈദീകരും സമര്‍പ്പിതരും അല്‍മായ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുത്തു.

Tuesday, November 23, 2010

മതവിദ്വേഷവും വര്‍ഗീയതയും സാമൂഹ്യവിപത്ത്‌: ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത

മതവിദ്വേഷവും വര്‍ഗീയതയും രണ്ടും നാടിനു സാമുഹ്യവിപത്താണെന്നും പ്രപഞ്ചത്തിണ്റ്റെയും മാനവരാശിയുടേയും ഐക്യം നിലനിര്‍ത്താന്‍ നിയോഗിക്കപ്പെട്ടവരാണെന്ന തിരിച്ചറിവ്‌ പുരോഹിതന്‍മാര്‍ക്കുണ്ടാകണമെന്നും കെസിബിസി അധ്യക്ഷന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. ചുനക്കര ചെറുപുഷ്പ ബഥനി സ്കൂളില്‍ ബിനോയ്‌ ജോര്‍ജ്‌, ജോബിന്‍ കുര്യാക്കോസ്‌, ബ്ളസന്‍ ജോര്‍ജ്‌, ഷൈജു മാത്യു എന്നിവരുടെ തിരുപ്പട്ട സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുപ്പട്ട ശുശ്രൂഷകള്‍ക്ക്‌ തോമസ്‌ മാര്‍ അന്തോണിയോസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജെറോം പീടികപ്പറമ്പില്‍, ഫാ. മത്തായി കടവില്‍, ഫാ. ജോസ്‌ മരിയദാസ്‌, ഫാ. അലോഷ്യസ്‌ കരിമരത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

സേവനദൌത്യത്തില്‍ തദ്ദേശഭരണവുമായി സഹകരിക്കണം: ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടു സഹകരിച്ചുകൊണ്ടു സഭയുടെ സാമൂഹികസേവന ദൌത്യം ഭംഗിയായി നിര്‍വഹിക്കാനാകുമെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ അഭിപ്രായപ്പെട്ടു. എറണാകുളം ആശിര്‍ഭവനില്‍ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക്‌ കൌണ്‍സിലിണ്റ്റെ എക്സിക്യൂട്ടീവ്‌ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം അധ്യക്ഷത വഹിച്ചു. രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ യുവജനങ്ങളെ പങ്കാളികളാക്കാന്‍ അവര്‍ക്കു സാമൂഹിക രാഷ്്ട്രീയ അവബോധം നല്‍കേണ്ടതുണെ്ടന്ന്‌ അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 15ന്‌ പതിനൊന്നു ലത്തീന്‍ കത്തോലിക്കാ രൂപതകളിലും വിവിധ പരിപാടികളോടെ ലത്തീന്‍ കത്തോലിക്കാദിനമായി ആചരിക്കും. അടുത്ത ജനുവരിയിലെ കെആര്‍എല്‍സിസി ജനറല്‍ അസംബ്ളിക്കു യുവജനങ്ങളുടെ സാമൂഹിക രാഷ്്ട്രീയ മുന്നേറ്റം നവസമൂഹത്തിന്‌ എന്ന വിഷയം പ്രമേയമായി സ്വീകരിച്ചു. ജനുവരിയില്‍ എറണാകുളത്ത്‌ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചു സമുദായ പ്രതിനിധി സമ്മേളനം നടത്തും. ഇതിന്‌ 11 അംഗ കമ്മിറ്റി രൂപീകരിച്ചു. കെആര്‍എല്‍സിസിയുടെ നിയമാവലിയില്‍ വരുത്തേണ്ട ഭേദഗതിയെക്കുറിച്ചും യോഗം ചര്‍ച്ച നടത്തി. കെആര്‍എല്‍സിസി ട്രഷറര്‍ പ്രഫ.എസ്‌.റെയ്മണ്‍ ആര്‍ച്ച്ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ അനുസ്മരണപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ കുളക്കായത്തില്‍, ഫാ.പയസ്‌ ആറാട്ടുകുളം, ഷാജി ജോര്‍ജ്‌, ജയിന്‍ ആന്‍സില്‍ എന്നിവര്‍ പ്രസംഗിച്ചു.

മോണ്‍. ജോസഫ്‌ മറ്റത്തിണ്റ്റെ സേവനം അമൂല്യം: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

പാലാ രൂപതയ്ക്കും സഭയ്ക്കും മറ്റത്തിലച്ചന്‍ സമര്‍പ്പിച്ച സേവനം അതുല്യവും അമൂല്യവുമാണെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്. മുന്‍ വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ മറ്റം അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. മെച്ചപ്പെട്ടതും സമര്‍ഥവുമായ നേതൃത്വത്തിനുടമയായിരുന്നു മറ്റത്തിലച്ചന്‍. സഭയ്ക്കു ഹൃദയം നല്‍കുകയും എല്ലാ രംഗങ്ങളിലും ഹൃദയപൂര്‍വം പ്രവര്‍ത്തിക്കുകയും ചെയ്ത മാതൃകാ വൈദികനായിരുന്നു മോണ്‍. ജോസഫ്‌ മറ്റം എന്നും മാര്‍ കല്ലറങ്ങാട്ട്‌ വ്യക്തമാക്കി. ആഴമാര്‍ന്ന ചിന്തയുടെയും തിളക്കമാര്‍ന്ന വ്യക്തിത്വത്തിണ്റ്റെയും ഉടമയായിരുന്ന മറ്റത്തിലച്ചണ്റ്റെ ഓര്‍മ കാലങ്ങളോളം നിലനില്‍ക്കുമെന്നും മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. മറ്റത്തിലച്ചന്‍ നല്ല വൈദികനായിരുന്നു എന്ന്‌ അനുസ്മരണ പ്രഭാഷണത്തില്‍ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ പറഞ്ഞു. പൌരോഹിത്യത്തിണ്റ്റെ വിശുദ്ധി കാത്തുസൂക്ഷിച്ച അനുകരണനീയനായ വൈദികനായിരുന്നു മറ്റത്തിലച്ചനെന്ന്‌ കെ.എം. മാണി എംഎല്‍എ ഓര്‍മിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍, ദീപിക ചീഫ്‌ എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ, ഡോ. എ.ടി. ദേവസ്യ, റവ. ഡോ. അലക്സ്‌ കോഴിക്കോട്ട്‌, ജോണ്‍ കച്ചിറമറ്റം, സിസ്റ്റര്‍ ജെസി മരിയ, ഫാ. ജോര്‍ജ്‌ മുളങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. മോണ്‍. ജോര്‍ജ്‌ ചൂരക്കാട്ട്‌ സ്വാഗതവും സാബു ഡി. മാത്യു നന്ദിയും പറഞ്ഞു.

Saturday, November 20, 2010

അനന്തമൂര്‍ത്തി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ഉന്നതവിദ്യാഭ്യാസ മേഖല തകര്‍ക്കാന്‍: മാനേജ്മെണ്റ്റ്‌ അസോസിയേഷന്‍

ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിണ്റ്റെ അനന്തമൂര്‍ത്തി കമ്മീഷനും അനന്തകൃഷ്ണ കമ്മീഷനും എയ്ഡഡ്‌ കോളജുകളുടെ മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍വേണ്ടി രൂപം കൊടുത്തവയാണെന്ന്‌ കേരളാ പ്രൈവറ്റ്‌ കോളജ്‌ മാനേജ്മെണ്റ്റ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റവ.ഡോ. മാത്യു മലേപ്പറമ്പില്‍ പ്രസ്താവിച്ചു. എയ്ഡഡ്‌ കോളജുകളുടെ അടിസ്ഥാന സൌകര്യം സമൂഹത്തില്‍നിന്നുള്ള സംഭാവനകൊണ്ടുണ്ടാക്കിയതാണെന്ന്‌ ഏവരും അംഗീകരിക്കും. അതിണ്റ്റെ ഗുണഭോക്താക്കളും സമൂഹം തന്നെയാണ്‌. 36 ഗവണ്‍മെണ്റ്റ്‌ കോളജുകള്‍ മാത്രമുള്ള കേരളത്തില്‍ ജനങ്ങളും വിദ്യാഭ്യാസാവശ്യം നിറവേറ്റുന്നത്‌ 15൦ ഓളം സ്വകാര്യ എയ്ഡഡ്‌ കോളജുകളും 58 സ്വാശ്രയ ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളുമാണെന്നകാര്യം സര്‍ക്കാര്‍ വിസ്മരിക്കുകയാണ്‌. പ്രത്യയശാസ്ത്രം തലയ്ക്കുപിടിച്ചിരിക്കുന്ന ഏതാനും വ്യക്തികളെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ കമ്മിറ്റി ഇഷ്ടാനുസരണം ഉണ്ടാക്കിയ റിപ്പോര്‍ട്ടാണിത്‌. ഇതു ഭരണഘടനാവിരുദ്ധവുമാണ്‌. അഖിലേന്ത്യാതലത്തില്‍ യുജിസി ടെസ്റ്റ്‌ ഉള്ളപ്പോള്‍ പിന്നെന്തിന്‌ ഇവിടൊരു കോളജ്‌ സര്‍വീസ്‌ കമ്മീഷനും ടെസ്റ്റും? വിദ്യാര്‍ഥി പ്രതിനിധിയേയും അധ്യാപക അനധ്യാപക പ്രതിനിധിയേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗവേണിംഗ്‌ ബോഡി കോളജ്‌ ഭരണക്രമത്തെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ. ഒരുവശത്ത്‌ കേന്ദ്രീകൃത അലോട്ട്മെണ്റ്റും മറുവശത്ത്‌ സെമസ്റ്റര്‍ രീതിയും കൊണ്ടുവന്നതോടെ ഉന്നത വിദ്യാഭ്യാസരംഗം താറുമാറായിരിക്കുകയാണ്‌. ഒരു സെമസ്റ്ററില്‍ 90 ദിവസം വേണ്ടിടത്ത്‌ അലോട്ട്മെണ്റ്റ്‌ കഴിഞ്ഞ്‌ 60 ദിവസം പോലും തികയുന്നില്ല. റാങ്ക്‌ ലിസ്റ്റു പോലും ആര്‍ക്കും കാണാന്‍ സാധിക്കാത്ത അലോട്ട്മെണ്റ്റിന്‌ സുതാര്യതയില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കഴിഞ്ഞ അന്‍പതുവര്‍ഷത്തെ തകര്‍ച്ചയുടെ കാരണം വഴിവിട്ട വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനമാണെന്ന്‌ കോടതികളും പൊതുജനവും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടും ഇനിയും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം അനുവദിക്കണം എന്നു പറയുന്നതിലെ ഗൂഡോദ്ദേശ്യം വ്യക്തമാണ്‌. എയ്ഡഡ്‌ കോളജുകളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഒരൊറ്റ എയ്ഡഡ്‌ കോഴ്സു പോലും അനുവദിക്കുന്നില്ല. ഇതുമൂലം എയ്ഡഡ്‌ കോളജുകളുടെ വളര്‍ച്ചനിന്നു പോയിരിക്കുകയാണ്‌.ക്ളസ്റ്റര്‍ കോളജ്‌ വ്യവസ്ഥിതി സ്വകാര്യ കോളജുകളെ സാവധാനം ഇല്ലായ്മ ചെയ്യാന്‍വേണ്ടി കരുതിക്കൂട്ടി ഉണ്ടാക്കിയതാണ്‌. കോളജുകളെ ക്ളസ്റ്ററിണ്റ്റെ കീഴില്‍ കൊണ്ടുവന്ന്‌ പരീക്ഷയും പുതിയ കോഴ്സുകളും ക്ളസ്റ്ററിണ്റ്റെ കീഴില്‍ ആക്കി സ്വകാര്യ കോളജുകളെ സാവധാനം ഉന്‍മൂലനം ചെയ്യാനുള്ള ശ്രമത്തെ മാനേജ്മെണ്റ്റ്‌ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും റവ.ഡോ. മാത്യു മലേപ്പറമ്പില്‍ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ നയരേഖ പരിഷ്കരിക്കണം: ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നൂറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന മതസമുദായങ്ങളെ അധിക്ഷേപിക്കുകയും പ്രൈവറ്റ്‌ എയ്ഡഡ്‌ കോളജുകളെ ഉത്മൂലനം ചെയ്യാന്‍ തന്ത്രങ്ങള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്യുന്നതാണ്‌ ഉന്നത വിദ്യാഭ്യാസ സമിതിയുടെ നയരേഖയെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ പ്രസ്താവിച്ചു. ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനു പകരം പ്രത്യയശാസ്ത്ര നിലപാടുകളുടെ നിലനില്‍പ്പും സുസ്ഥിതിയുമാണ്‌ നയരേഖയ്ക്ക്‌ രൂപം നല്‍കിയവര്‍ ലക്ഷ്യമിടുന്നത്‌. ദൂരെവ്യാപകമായ ദുര്‍ഫലങ്ങള്‍ സൃഷ്ടിക്കുന്ന നയരേഖ സമൂലം പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കണം. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ ഏറ്റവും നല്ല ഉന്നതവിദ്യാഭ്യാസം നല്‍കുന്നത്‌ സ്വകാര്യ എയ്ഡഡ്‌ കോളജുകളാണ്‌.സര്‍ക്കാരിണ്റ്റെ സഹകരണത്തോടെ നടത്തുന്ന ഈ കോളജുകള്‍ക്ക്‌ സര്‍ക്കാര്‍ കോളജുകളില്‍ ചെലവഴിക്കുന്നതിനെക്കാള്‍ തുലോം തുച്ഛമായ തുക മാത്രമാണ്‌ പൊതുഖജനാവില്‍നിന്നു ലഭ്യമാകുന്നത്‌. സര്‍ക്കാര്‍ കോളജുകളില്‍ സൌകര്യവും വിദ്യാഭ്യാസവും മോശമെന്ന്‌ സമ്മതിക്കുന്ന നയരേഖ സ്വകാര്യ എയ്ഡഡ്‌ കോളജുകളെ യാഥാര്‍ഥ്യങ്ങള്‍ മറന്ന്‌ പൊതുവില്‍ ആക്ഷേപിക്കുന്ന രീതിയാണ്‌ അവലംബിച്ചിരിക്കുന്നത്‌. ഇതു തികച്ചും ദൌര്‍ഭാഗ്യകരമാണ്‌. അധ്യാപക നിയമനത്തിന്‌ കോളജ്‌ സര്‍വീസ്‌ കമ്മീഷന്‌ രൂപം നല്‍കാനും കോളജുകളുടെ ക്ളസ്റ്ററുകള്‍ക്ക്‌ രൂപം നല്‍കി എയ്ഡഡ്‌ കോളജുകളുടെ ഭരണം ചില സമിതികള്‍ക്ക്‌ തീറെഴുതിക്കാനുമുള്ള ശ്രമങ്ങള്‍ ഉന്നത വിദ്യാഭ്യസരംഗത്തെ പിന്നോട്ടടിക്കാനേ സഹായിക്കൂ-മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.

Friday, November 19, 2010

പുരോഹിതര്‍ ക്രിസ്തുവിണ്റ്റെ സഹനജീവിതത്തില്‍ പങ്കുചേരേണ്ടവര്‍: മാര്‍ വര്‍ക്കി വിതയത്തില്‍

പൌരോഹിത്യം സഹനത്തിലേക്കുള്ള വിളിയാണെന്നും ക്രിസ്തുവിണ്റ്റെ രക്ഷാകരമായ സഹനജീവിതത്തില്‍ പങ്കുചേരേണ്ടവരാണു പുരോഹിതരെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സീറോ മലബാര്‍ സഭ സിനഡിണ്റ്റെ കീഴിലുള്ള ക്ളര്‍ജി കമ്മീഷണ്റ്റെ നേതൃത്വത്തില്‍ കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ നടന്ന ജൂബിലേറിയന്‍ വൈദികസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യവംശത്തിനു വേണ്ടി സഹനങ്ങള്‍ ഏറ്റെടുത്ത ക്രിസ്തുവിനേപ്പോലെ ദൈവരാജ്യസൃഷ്ടിക്കായി സഹനങ്ങള്‍ സ്വീകരിക്കാന്‍ നമുക്കാവണം. ഏതു സാഹചര്യത്തിലും ക്രിസ്തുവിശ്വാസം മുറുകെപ്പിടിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്‌. പൌരോഹിത്യത്തിണ്റ്റെ ജൂബിലി കൃതജ്ഞതയുടെ സമയമാണ്‌. അളവില്ലാത്ത ദൈവാനുഗ്രഹത്തിണ്റ്റെ നിറവാണു പൌരോഹിത്യത്തിണ്റ്റെ രജത, സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വൈദികരിലൂടെ സഭ ദര്‍ശിക്കുന്നത്‌. -കര്‍ദിനാള്‍ പറഞ്ഞു. ക്ളര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ അധ്യക്ഷത വഹിച്ചു. പൌരോഹിത്യത്തിണ്റ്റെ രജത, സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സഭയിലെ വൈദികര്‍ക്കു ചടങ്ങില്‍ കര്‍ദിനാള്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ജൂബിലി ആഘോഷിക്കുന്ന ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റിലിനാണ്‌ ആദ്യത്തെ ഉപഹാരം നല്‍കിയത്‌. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്‌ പ്രസംഗിച്ചു. സമൂഹബലിയില്‍ ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചയ്ക്കുശേഷം ജൂബിലേറിയന്‍മാര്‍ പൌരോഹിത്യ ജീവിതത്തിണ്റ്റെ അനുഭവങ്ങള്‍ പങ്കുവച്ചതു ശ്രദ്ധേയമായി. ബിഷപ്‌ മാര്‍ ചക്യത്ത്‌ സമാപന സന്ദേശം നല്‍കി. സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍നിന്നു പൌരോഹിത്യത്തിണ്റ്റെ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വൈദികര്‍ പരിപാടിയില്‍ പങ്കെടുത്തു.

ആര്‍ച്ച്ബിഷപ്‌ ഡോ.എം. സൂസപാക്യം കെആര്‍എല്‍സിബിസി പ്രസിഡണ്റ്റ്‌

കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക്‌ ബിഷപ്സ്‌ കൌണ്‍സിലിണ്റ്റെയും (കെആര്‍എല്‍സിബിസി) കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക്‌ കൌണ്‍സിലിണ്റ്റെയും (കെആര്‍എല്‍സിസി) പ്രസിഡണ്റ്റായി ആര്‍ച്ച്ബിഷപ്‌ ഡോ.എം.സൂസപാക്യത്തെ വീണ്ടും തെരഞ്ഞെടുത്തു. വരാപ്പുഴ ആര്‍ച്ച്ബിഷപ്സ്‌ ഹൌസില്‍ നടന്ന കെആര്‍എല്‍സിബിസി വാര്‍ഷിക സമ്മേളനമാണ്‌ ആര്‍ച്ച്ബിഷപ്‌ സൂസപാക്യത്തെ വീണ്ടും പ്രസിഡണ്റ്റായി തെരഞ്ഞെടുത്തത്‌. വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കലാണു പുതിയ വൈസ്‌ പ്രസിഡണ്റ്റ്‌. സെക്രട്ടറിയായി കൊച്ചി ബിഷപ്‌ ഡോ. ജോസഫ്‌ കരിയിലിനെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്‍മാരായി ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപറമ്പില്‍ (ലിറ്റര്‍ജി കമ്മീഷന്‍), ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍ (വിദ്യാഭ്യാസം), ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ (അല്‍മായ കമ്മീഷന്‍), ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ (വൈദിക-സന്യസ്ത കമ്മീഷന്‍), ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി (ഫാമിലി കമ്മീഷന്‍), ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ (മീഡിയ കമ്മീഷന്‍), ബിഷപ്‌ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ (ഇവാഞ്ചലൈസേഷന്‍ ആന്‍ഡ്‌ എക്യുമെനിസം), ബിഷപ്‌ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (തീരദേശ വികസനം), ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍ (മതബോധന കമ്മീഷന്‍) എന്നിവരെ തെരഞ്ഞെടുത്തു. സഭയുടെ കീഴിലുള്ള സെമിനാരികളുടെ ചുമതല ആര്‍ച്ച്ബിഷപ്‌ സൂസപാക്യം, ആര്‍ച്ച്ബിഷപ്‌ ്ഫ്രാന്‍സിസ്‌ കല്ലറക്കല്‍, ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ എന്നിവര്‍ക്കു നല്‍കി. പുതിയതായി രൂപീകരിച്ച യൂത്ത്‌ കമ്മീഷണ്റ്റെ ചെയര്‍മാനായി ബിഷപ്‌ ഡോ. വിന്‍സെണ്റ്റ്‌ സാമുവലിനെയും സാമൂഹ്യ സേവന വിഭാഗം ചെയര്‍മാനായി ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരിയേയും നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടുള്ളത്‌.ഡിസംബര്‍ അഞ്ചു കേരളത്തിലെ ലത്തീന്‍ രൂപതകളില്‍ സമുദായദിനമായി ആചരിക്കാനും മെത്രാന്‍ സമിതി തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം അധ്യക്ഷനായിരുന്നു.

Thursday, November 18, 2010

യുവാക്കള്‍ പ്രബുദ്ധരാകണം: ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം

വിശ്വാസത്തിണ്റ്റെ ചുവടുപിടിച്ച്‌ യുവാക്കള്‍ പ്രബുദ്ധ രാകണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. സൂസാപാക്യം ആഹ്വാനം ചെയ്തു. സമന്വയ വിഷന്‍ മിഷന്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിണ്റ്റെ നേതൃ ത്വത്തില്‍ മാറനല്ലൂരില്‍ സംഘടിപ്പിച്ച യൂത്ത്‌ എക്സ്പോ- 2010 ണ്റ്റെ സമാപനത്തോടനുബന്ധിച്ച്‌ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാറ്റത്തിണ്റ്റെ കൊടുങ്കാറ്റായി നവസമൂഹത്തെ മാറ്റി മറിക്കുന്ന ശാസ്ത്രം സത്യത്തിലേയ്ക്കുള്ള മാര്‍ഗമാണ്‌. എന്നാല്‍ ശാസ്ത്രം സത്യമാണെന്ന മിഥ്യാധാരണ യ്ക്കു പിന്നില്‍ ദൈവത്തെ മറക്കുന്ന കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. ഈ അവസ്ഥയിലാണ്‌ അശാന്തിയുടെയും അസമാധാനത്തിണ്റ്റെയും ഇരുള്‍ പരക്കുന്നത്‌. വിശ്വാസാടിസ്ഥാനത്തിണ്റ്റെ അഭാവമാണ്‌ യുവാക്കളുടെ തകര്‍ച്ചയ്ക്കു മൂലാധാരം. ദൈവം കൂടെയുള്ള അനുഭവമാണ്‌ സമൂഹത്തിണ്റ്റെ കേന്ദ്രമെന്നും ആര്‍ച്ച്‌ ബിഷപ്പ്‌ ഓര്‍മിപ്പിച്ചു. നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ മോണ്‍. ജി. ക്രിസ്തു ദാസ്‌ അധ്യക്ഷനായിരുന്നു. റവ. ഡോ. വിന്‍സെണ്റ്റ്‌ കെ. പീറ്റര്‍ ആമുഖപ്രഭാഷണവും കെ. മുരളീധരന്‍ എക്സ്‌ എം.പി മുഖ്യ സന്ദേശവും നല്‍കി. എന്‍. ശക്തന്‍ എംഎല്‍എ, സുരേഷ്‌ കുമാര്‍, ഉദയകുമാര്‍, എരുത്താവൂറ്‍ ചന്ദ്രന്‍, മലയിന്‍കീഴ്‌ വേണു ഗോപാല്‍, ശാന്താ പ്രഭാകരന്‍, ബിന്ദു, കുമാര്‍, റവ. സിസ്റ്റര്‍ വെറോനിക്ക പള്ളിയില്‍, ബ്രദര്‍ സതീഷ്‌ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത്‌ എക്സ്പോയുടെ ഭാഗമായി നേരത്തെ നടന്ന പാനല്‍ ചര്‍ച്ചയില്‍ തിരുവനന്ത പുരം അതിരൂപത എപ്പി സ്കോപ്പല്‍ മോണ്‍. ടി. നിക്കോളാസ്‌ മോഡറേറ്ററായിരുന്നു. അഡ്വ. വിജയകുമാര്‍, റോബിന്‍സണ്‍, നെത്സണ്‍, ടി.എം. ബീന എന്നിവര്‍ പ്രസംഗിച്ചു. കുടുംബം യുവത്വപൂര്‍ണതയ്ക്ക്‌ എന്ന വിഷയം ആസ്പദ മാക്കി ചര്‍ച്ച നടന്നു. തിരുവനന്തപുരം അതിരൂപത ശുശ്രൂഷാ കോര്‍ഡിനേറ്റര്‍ ഫാ. റൂഫസ്‌ പയസ്ളീന്‍ മോഡറേറ്ററായിരുന്നു. ഫാ. ഷാജ്കുമാര്‍, അഡ്വ. വിജയകുമാര്‍ അവണാകുഴി, എസ്‌.ബി ചിത്ര, ജോസ്‌ ലാല്‍, ഹരീഷ്‌ കീഴാറൂറ്‍, ഇഗ്നേഷ്യസ്‌ എന്നിവര്‍ പങ്കെടുത്തു. ദൈവസ്നേഹത്തിണ്റ്റെ കേന്ദ്രമായ ക്രിസ്തുവില്‍ നിന്ന്‌ യുവചൈതന്യം ഉള്‍ക്കൊണ്ട്‌ സര്‍വരോടും പ്രതിബദ്ധത കാട്ടാനുള്ള കാലഘട്ടമാണ്‌ യുവത്വമെന്നും സാധാരണക്കാ രോടും രോഗികളോടും ദുഃഖിതരോടും പ്രതിബദ്ധതയുള്ളവരായി തീരുവാനുള്ള ഏക മാര്‍ഗം ക്രിസ്തു നല്‍കിയ മാനവശുശ്രൂഷയാണെന്നും അതിണ്റ്റെ മാനസികതലത്തെ സ്വാധീനിക്കുന്ന സ്നേഹവും പ്രതിബദ്ധതയും ആദ്യ പടികളാകണമെന്നും സിംപോസിയം വ്യക്തമാക്കി.

മതാധ്യാപകര്‍ സ്നേഹത്തിണ്റ്റെ പ്രവാചകരാവണം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

മതാധ്യാപകര്‍ സ്നേഹത്തിണ്റ്റെ പ്രവാചകരായി മാറേണ്ടവരാണെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ ആഹ്വാനം ചെയ്തു. അതിരൂപത മതബോധനകേന്ദ്രം തയാറാക്കിയ എയ്ഞ്ചത്സ്‌ ഡാന്‍സ്‌ എന്ന ആക്ഷന്‍ സോംഗ്‌ സിഡിയുടെ പ്രകാശനം കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ുട്ടികള്‍ക്ക്‌ അറിവിനൊപ്പം ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ അധ്യാപകര്‍ക്കു കടമയുണ്ട്‌. മാനുഷിക മൂല്യങ്ങള്‍ വേണ്ടവിധത്തില്‍ സ്വീകരിക്കാന്‍ കുട്ടികള്‍ക്ക്‌ അവസരം ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്‌. ഇവിടെ മതാധ്യാപകര്‍ മാനുഷിക മൂല്യങ്ങളും നന്‍മയും സ്നേഹവും പകര്‍ന്നുകൊടുക്കുന്നവരാവണം. വീടുകളിലും സ്കൂളിലും സ്നേഹം ലഭിക്കാത്ത കുട്ടികള്‍ക്ക്‌ ആവോളം സ്നേഹം നല്‍കുന്നവരാവണം മതാധ്യാപകരെന്നും മാര്‍ എടയന്ത്രത്ത്‌ ഓര്‍മിപ്പിച്ചു. എളമക്കര പള്ളിയിലെ പ്രധാന അധ്യാപിക ലൈസമ്മ ജോര്‍ജിനു നല്‍കിയാണ്‌ 108 ആക്ഷന്‍ സോംഗുകള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ സിഡി ബിഷപ്‌ പ്രകാശനം ചെയ്തത്‌. വിവിധ മതബോധനയൂണിറ്റുകളിലെ പ്രധാന അധ്യാപകരുടെ യോഗം അതിരൂപതാ മതബോധന ഡയറക്ടര്‍ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്‌ ഉദ്ഘാടനം ചെയ്തു. അസിസ്റ്റണ്റ്റ്‌ ഡയറക്ടര്‍ ഫാ. ജോമോന്‍ ശങ്കുരിക്കല്‍, കുറ്റിപ്പുഴ പള്ളിയിലെ പ്രധാന അധ്യാപകന്‍ കെ.ഡി ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്കു ശേഷം മതബോധന ജനറല്‍ കൌണ്‍സില്‍ യോഗം നടന്നു.

Wednesday, November 17, 2010

എന്‍ഡോസല്‍ഫാന്‍; സമ്പൂര്‍ണ നിരോധനം വൈകരുത്‌: മാര്‍ ജോസ്‌ പൊരുന്നേടം

എന്‍ഡോസല്‍ഫാണ്റ്റെ വിനിയോഗം രാജ്യത്ത്‌ പൂര്‍ണമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന്‌ മാനന്തവാടി രൂപത ബിഷപ്‌ മാര്‍ ജോസ്‌ പെരുന്നേടം. കാസര്‍ ഗോഡും കേരളത്തിണ്റ്റെ ഇതര പ്രദേശങ്ങളിലും ഈ കീടനാശിനി മനുഷ്യ ജീവനു നല്‍കിയ നിരവധി ദുരിതങ്ങളുടെ നേര്‍ക്കാഴ്ച പത്രമാധ്യമങ്ങളിലൂടെ ലോകം ദര്‍ശിക്കുകയാണ്‌. ആയിരക്കണക്കിന്‌ ജനങ്ങളുടെ ദുരിതാനുഭവങ്ങള്‍ നമുക്ക്‌ മുന്നിലുള്ളപ്പോള്‍ ഇനിയുമൊരു ശാസ്ത്രീയ പഠന റിപ്പോര്‍ട്ടിനായി ഭരണകൂടം കാത്തിരിക്കരുത്‌. അറുപതിലേറെ ലോകരാഷ്ട്രങ്ങള്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ കോര്‍പ്പറേറ്റ്‌ വ്യവസായികളുടെ താത്പര്യം സംരക്ഷിക്കാനായി ഇന്ത്യയില്‍ വിറ്റഴിക്കുന്നത്‌ ജനങ്ങളോടുള്ള വെല്ലുവിളിയും കടുത്ത ക്രൂരതയുമാണ്‌. മാരകമായ കീടനാശിനികളുടെ ഉപയോഗം കാര്‍ഷിക മേഖലകളില്‍ വ്യാപകമായിരിക്കുന്നു. ജില്ലയിലെ ചില കിണറുകളിലെ ജലത്തിലും എന്‍ഡോസള്‍ഫാണ്റ്റെ അംശങ്ങള്‍ കണെ്ടത്തിയത്‌ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഗൌരവമായെടുക്കണം. ജനങ്ങളുടെ ആരോഗ്യത്തിനും സുസ്ഥിതിക്കും ഹാനികരമായിട്ടുള്ള വളപ്രയോഗങ്ങളും കീടനാശിനികളും പരാമവധി കുറയ്ക്കണം. ജൈവവളങ്ങളും, ജൈവകീടനാശിനികളും പ്രചരിപ്പിക്കാന്‍ കൃഷി മന്ത്രാലയവും കാര്‍ഷിക രംഗത്തെ ശാസ്ത്രജ്ഞന്‍മാരും മുന്‍ കൈ എടുക്കണം. കേരളത്തില്‍ കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗങ്ങള്‍ കൃഷി വകുപ്പിണ്റ്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരികയും വേണമെന്നും ബിഷപ്‌ ആവശ്യപ്പെട്ടു. കാസര്‍ഗോഡ്‌ ജില്ലയെ ദുരിത ബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും, ദുരിതമനുഭവിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും സമ്പൂര്‍ണ സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബിഷപ്‌ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസരംഗം സര്‍വാധിപത്യത്തിനു കീഴിലാക്കാന്‍ ശ്രമം: ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ മുഴുവന്‍ പ്രത്യയശാസ്ത്രക്കാരുടെയും സര്‍ക്കാരിണ്റ്റെയും സര്‍വാധിപത്യത്തിനു കീഴിലാക്കി ഞെരുക്കാനുള്ള ആസൂത്രിതവും വ്യാപകവുമായ ശ്രമമാണ്‌ ഉന്നതവിദ്യാഭ്യാസമിതിയുടെ നയരേഖയില്‍ കാണാന്‍ കഴിയുന്നതെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ഇന്ത്യയുടെ മഹത്തായ ജനാധിപത്യഭരണഘടനയെയും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തേയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വികലമായി ചിത്രീകരിക്കുന്ന നയരേഖ അതിനു രൂപം നല്‍കിയവരുടെ പ്രത്യയശാസ്ത്രതിമിരമാണു വെളിപ്പെടുത്തുന്നത്‌. ഭാഷാ-മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനും സംരക്ഷണത്തിനുമായി ഭരണഘടന ഉറപ്പുതരുന്നതാണ്‌ അവരുടെ വിദ്യാഭ്യാസ അവകാശം. അതിനെ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള നല്‍കുന്ന സംവരണത്തിനു തുല്യമായി വ്യാഖ്യാനിച്ച്‌ അനുകൂലവിവേചനമായി ചിത്രീകരിക്കുന്നു. ഇവിടത്തെ ഭാഷാ മതന്യൂനപക്ഷങ്ങള്‍ക്ക്‌ കൂടുതല്‍ സ്ഥാപനങ്ങളുള്ളതുകൊണ്ട്‌ വിദ്യാഭ്യാസ അവകാശം വിപരീത വിവേചനമാണെന്ന്‌ ആക്ഷേപിക്കുന്നതായി കാണാം. കേരളത്തില്‍ ഏറ്റവും ഗുണമേന്‍മയുള്ള ഉന്നതവിദ്യാഭ്യാസം ഏറ്റവും പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കുന്നത്‌ പ്രൈവറ്റ്‌ എയ്ഡഡ്‌ കോളജുകളാണ്‌. ഈ കോളജുകളെ അധിക്ഷേപിച്ചും സാമൂഹ്യനിയന്ത്രണമെന്ന പേരില്‍ കൈയേറിയും ഉന്നതവിദ്യാഭ്യാസരംഗംതന്നെ താറുമാറാക്കാനുള്ള ശ്രമമാണ്‌ നയരേഖയില്‍ കാണാന്‍ കഴിയുന്നത്‌. ഈ നീക്കത്തെ എല്ലാവരോടും ചേര്‍ന്ന്‌ എതിര്‍ക്കുകതന്നെ ചെയ്യും. ഓരോവര്‍ഷവും കോടിക്കണക്കിനു രൂപ പൊതുഖജനാവില്‍നിന്നും ചെലവിടുന്ന സര്‍ക്കാര്‍ കോളജുകളിലെ വിദ്യാഭ്യാസം മോശമാണെന്നു വിലയിരുത്തുന്ന രേഖ എന്തുകൊണ്ട്‌ ഈ നിലവാരത്തകര്‍ച്ച എന്നു പരിശോധിക്കുന്നില്ല, എന്നാല്‍, സര്‍ക്കാര്‍ കോളജുകളില്‍ ചെലവിടുന്നതിനേക്കാള്‍ തുലോം തുച്ഛമായ തുകമാത്രം ലഭ്യമാകുന്ന പ്രൈവറ്റ്‌ എയ്ഡഡ്‌ കോളജുകള്‍ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നു. ഈ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസം തകര്‍ക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്‌ ഉന്നത വിദ്യാഭ്യാസസമിതി. കോളജുകളുടെ ക്ളസ്റ്ററുകള്‍ക്ക്‌ രൂപം നല്‍കി അനധികൃത ദേശസാത്കരണമാണ്‌ നിര്‍ദേശങ്ങളില്‍ കാണാന്‍ കഴിയുന്നത്‌. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഇപ്പോഴുള്ള അല്‍പമാത്രമായ സ്വാതന്ത്യ്രം പോലും കോളജുകളില്‍ ഇല്ലാതാക്കാനാണ്‌ നയരേഖ നിര്‍ദേശിക്കുന്നത്‌. വിദ്യാഭ്യാസരംഗത്തെ സ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രപതിയായിരുന്ന ഡോ. രാധാകൃഷ്ണണ്റ്റെ നിലപാടിനെ തള്ളിക്കളയുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. അധ്യാപക നിയമനത്തില്‍ കടന്നുകയറി ന്യൂനപക്ഷാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമം അനുവദിക്കുകയില്ല.

Tuesday, November 16, 2010

വിവരാവകാശ നിയമം ജനാധിപത്യം ഉറപ്പാക്കും:മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

സുതാര്യ ജനാധിപത്യം ഉറപ്പാക്കുന്നതിന്‌ വിവരാവകാശ നിയമം ഏറെ സഹായിക്കുമെന്ന്‌ ആര്‍്ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ പറഞ്ഞു. വിവരാവകാശ നിയമം-സ്വാതന്ത്യ്രത്തിണ്റ്റെ കാല്‍പ്പാടുകള്‍ എന്ന പുസ്തകത്തിണ്റ്റെ പ്രകാശനം നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. പുസ്തകത്തിണ്റ്റെ പ്രകാശനം ബൈജു ഇമ്മാനുവലിന്‌ നല്‍കി ആര്‍ച്ച്ബിഷപ്‌ നിര്‍വഹിച്ചു. അതിരൂപത സിഎല്‍സി ഹാളില്‍ നടന്ന ചടങ്ങില്‍ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ചാന്‍സലര്‍ ഫാ. റാഫേല്‍ ആക്കമറ്റത്തില്‍, അഡ്വ. ബിജു കുണ്ടുകുളം എന്നിവര്‍ പ്രസംഗിച്ചു.

ദൈവാത്മാവ്‌ പുനര്‍സൃഷ്ടി നടത്തുന്നു: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

ദൈവത്തിണ്റ്റെ ആത്മാവ്‌ പ്രവര്‍ത്തിക്കുന്നിടത്ത്‌ ക്രമവും പുനര്‍സൃഷ്ടിയും നടക്കുന്നുവെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ നഗര്‍ ബൈബിള്‍ കണ്‍വന്‍ഷന്‌ ഒരുക്കമായി നടന്ന സന്യാസിനി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. ദൈവം സൃഷ്ടിച്ച ലോകത്തിണ്റ്റെ ക്രമം നാം കാത്തുസൂക്ഷിക്കുകയും നമ്മില്‍ ഓരോരുത്തരിലുമുള്ള തിന്‍മയുടെ ശക്തിയെ ദൈവാത്മാവിനാല്‍ കീഴ്പ്പെടുത്തുകയും ഒരു പുതിയ സൃഷ്ടിയായി നാം ഓരോരുത്തരും മാറുകയും ചെയ്യണമെന്നു മാര്‍ കല്ലറങ്ങാട്ട്‌ പറഞ്ഞു. അട്ടപ്പാടി സെഹിയാന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സന്തോഷ്‌ കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കി. രൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ജോസഫ്‌ കുഴിഞ്ഞാലില്‍, ഫാ. ജോസഫ്‌ ശ്രാമ്പിക്കല്‍, ഫാ. വിന്‍സെണ്റ്റ്‌ മൂങ്ങാമാക്കല്‍, സിസ്റ്റര്‍ ബന്നറ്റ്‌, സിസ്റ്റര്‍ ജോസ്മി, ഇ.എം. ദേവസ്യ ഈരൂരിക്കല്‍, തങ്കച്ചന്‍ ശ്രാമ്പിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Monday, November 15, 2010

മൂല്യാധിഷ്ഠിത വികസനത്തിന്‌ മുന്‍കൈയെടുക്കണം: ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍

കോട്ടപ്പുറം രൂപത അല്‍മായ സമിതി, കെഎല്‍സിഎ, കെസിവൈഎം എന്നിവയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക്‌ സ്വീകരണം നല്‍കി. കോട്ടപ്പുറം വികാസില്‍ ചേര്‍ന്ന സമ്മേളനം ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ മൂല്യങ്ങളില്‍നിന്നും വ്യതിചലിക്കാതെ പാവങ്ങളോട്‌ പക്ഷംചേര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ടവരാണ്‌ ജനപ്രതിനിധികളെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു. വികസന മുന്നേറ്റത്തില്‍ ഏറ്റവും താഴെക്കിടയിലുള്ള സാധാരണക്കാരെ മറന്നുള്ള വികസനം ശരിയല്ലെന്നും ജനപ്രതിനിധികള്‍ മൂല്യാധിഷ്ഠിത വികസനത്തിനായി മുന്‍കൈയെടുക്കണമെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധികള്‍ക്ക്‌ മെമണ്റ്റോകള്‍ നല്‍കി ആദരിച്ചു. സിബിസിഐ യൂത്ത്‌ അവാര്‍ഡ്‌ ജേതാവ്‌ ശില്‍പ ജോണ്‍സനെയും ആദരിച്ചു. പി.ജെ. തോമസ്‌ അധ്യക്ഷത വഹിച്ചു. ജെ.ബി. രാജന്‍, ഡോ. നിക്്സണ്‍ കാട്ടാശേരി, ജെയിംസ്‌ തിയ്യടി, ഫാ. ജോസ്‌ കുര്യാപ്പിള്ളി, പി.എഫ്‌. ലോറന്‍സ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനപ്രതിനിധികള്‍ക്കുള്ള ഉപഹാരവിതരണം മോണ്‍. സെബാസ്റ്റ്യന്‍ കുന്നത്തൂറ്‍ നിര്‍വഹിച്ചു. ജനപ്രതിനിധികളുടെ മറുപടിപ്രസംഗം അല്‍ഫോന്‍സ ഗോതുരുത്ത്‌, പ്രസീല ബാബു വള്ളിപ്പുറം, ഒ.സി. ജോസഫ്‌ കൊടുങ്ങല്ലൂറ്‍ എന്നിവര്‍ നടത്തി. ഇ.ഡി. ഫ്രാന്‍സിസ്‌ സ്വാഗതവും ടി.ജി. ബാബു നന്ദിയും പറഞ്ഞു.

കെസിബിസി മാധ്യമ കമ്മീഷന്‍ അഖില കേരള നാടകമേളയുടെ അവാര്‍ഡുകള്‍ സമ്മാനിച്ചു

കെസിബിസി മാധ്യമ കമ്മീഷന്‍ സംഘടിപ്പിച്ച 24-ാമത്‌ അഖില കേരള പ്രഫഷണല്‍ നാടകമേളയുടെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇന്നലെ പാലാരിവട്ടം പിഒസിയില്‍ നടന്ന 44 -ാമത്‌ ലോക സമ്പര്‍ക്ക ദിനാഘോഷവും നാടകമേള അവാര്‍ഡ്‌ ദാനചടങ്ങും കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാനും എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാനുമായ മാര്‍ തോമസ്‌ ചക്യത്ത്‌ ഉദ്ഘാടനം ചെയ്തു. പുതിയ മാധ്യമലോകത്തെ കുറിച്ച്‌ നാം പഠിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ ഉദ്ഘാടന പ്രസംഗത്തില്‍ മാര്‍ തോമസ്‌ ചക്യത്ത്‌ പറഞ്ഞു. ആധുനിക ലോകത്തെ പുതിയ സമ്പര്‍ക്ക മാധ്യമങ്ങളെ കുറിച്ച്‌ പഠിക്കാനുള്ള ഉത്തരവാദിത്വം വൈദികര്‍ക്ക്‌ മാത്രമല്ല, മെത്രാന്‍മാരും പഠിച്ചെടുക്കണം. കൂടുതല്‍ പഠനങ്ങള്‍ നടത്താനുള്ള വേദിയായി പുതിയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ നന്‍മയിലേക്ക്‌ നയിക്കുന്ന ഒന്നാണ്‌ കലാരൂപങ്ങളെന്ന്‌ ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. കേരളത്തില്‍ നാടകരംഗത്ത്‌ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ കെസിബിസി നാടകമേളിയിലൂടെ സാധിച്ചിട്ടുണ്ട്‌. മൂല്യമുള്ളതും മനുഷ്യരെ നന്‍മയിലേക്ക്‌ നയിക്കുന്ന നാടകങ്ങള്‍ക്ക്‌ രൂപം കൊടുക്കാന്‍ നാടകമേളയ്ക്കായിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു. ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ അവാര്‍ഡുകള്‍ വിതരണം ചെയ്തു. നാടകമേളയില്‍ അവതരിപ്പിച്ച നാടകങ്ങളെക്കുറിച്ച്‌ ഷേര്‍ളി സോമസുന്ദരം അവലോകനം നടത്തി. കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ്‌ നിക്കോളാസ്‌ സ്വാഗതവും പിഒസി അസിസ്റ്റണ്റ്റ്‌ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്‌ കുരുക്കൂറ്‍ നന്ദിയും പറഞ്ഞു.

മികച്ച നാടകത്തിനുള്ള അവാര്‍ഡ്്‌ പാലാ കമ്യൂണിക്കേഷന്‍സിണ്റ്റെ മധുരം ഈ ജീവിതം എന്ന നാടകത്തിനും, മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാര്‍ഡ്‌ ഓച്ചിറ നാടകരംഗത്തിണ്റ്റെ അമ്മ വാത്സല്യത്തിനും ലഭിച്ചു. ചെറുന്നിയൂറ്‍ ജയപ്രസാദ്‌ (മികച്ച രചന, ഇവിടെ അശോകനും ജീവിച്ചിരുന്നു, തിരുവനന്തപുരം സാഹിതി തിയേറ്റേഴ്സ്‌), പ്രദീപ്‌ റോയ്‌ (മികച്ച സംവിധായകന്‍, ഭൂമിയിലെ നക്ഷത്രങ്ങള്‍, കാഞ്ഞിരപ്പിള്ളി അമല കമ്യൂണിക്കേഷന്‍സ്‌), ആലപ്പി വിവേകാനന്ദന്‍ (മികച്ച സംഗീത സംവിധായകന്‍), സി.എസ്‌ വേണു (മികച്ച നടന്‍, ഇവിടെ അശോകനും ജീവിച്ചിരുന്നു), അനിത സി. നായര്‍ (മികച്ച നടി, മധുരം ഈ ജീവിതം), അതിരുങ്കല്‍ സുഭാഷ്‌ (മികച്ച സഹനടന്‍, പഞ്ചനക്ഷത്ര സ്വപ്നം, കൊല്ലം അസീസി ആര്‍ട്സ്‌ ക്ളബ്‌), വത്സ രവി (മികച്ച സഹനടി, ഭൂമിയിലെ നക്ഷത്രങ്ങള്‍) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന്‌ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ട മധുരം ഈ ജീവിതം അരങ്ങേറി.

ഇടവക ദൈവാലയം കൂട്ടായ്മയുടെ പ്രതീകം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

ഇടവക ദൈവാലയം ക്രസ്തീയ കൂട്ടായമയുടെ പ്രതീകവും സ്നേഹത്തിണ്റ്റ പ്രകാശനവുമാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. വിപുലീകരിച്ച ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ ഔദ്യോഗിക പ്രവേശനത്തിന്‌ ശേഷം നടന്ന സമൂഹബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. ദൈവാലയത്തില്‍ ദൈവസാന്നിധ്യം അനുഭവവേദ്യമായതിനാല്‍ ദൈവാലയം പരിശുദ്ധമാണ്‌. ദൈവേഷ്ടത്തിന്‌ നിരക്കാത്ത കാര്യങ്ങള്‍ നമ്മില്‍ സംഭവിക്കാന്‍ പാടില്ലെന്നും മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. പുതിയതായി നിര്‍മിച്ച കുരിശടിയുടെ വെഞ്ചരിപ്പും മാര്‍ ജോസഫ്‌ പെരുന്തോട്ടം നിര്‍വഹിച്ചു. തുടര്‍ന്ന്‌ നടന്ന ഇടവക ദിന സമ്മേളനത്തില്‍ വികാരി ഫാ. ജെയിംസ്‌ തയ്യില്‍ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെ ജാഗ്രത വേണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിദ്യാലയങ്ങളുടെ നടത്തിപ്പിന്‌ വിഘാതം സൃഷ്ടിക്കുന്ന തരത്തിലുളള രാഷ്ട്രീയ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അതിരൂപതാ കോര്‍പറേറ്റ്‌ മാനേജ്മെണ്റ്റ്‌ സ്കൂളുകളിലെ പിറ്റിഎയുടെ കേന്ദ്രസമിതിയായ സെന്‍ട്രല്‍ പിറ്റിഎയുടെ 15-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട്‌ വിദ്യാലയങ്ങളെ ശ്വാസം മുട്ടിക്കുന്ന നയങ്ങളാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന നിയമങ്ങള്‍ക്കെതിരേ പിറ്റിഎകള്‍ തക്കസമയത്ത്‌ ഇടപെട്ട്‌ പ്രതികരിക്കണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. വിദ്യാലയങ്ങളില്‍ രാഷ്ട്രീയം കുത്തിതിരുകുവാനുളള നീക്കം എന്തു വില കൊടുത്തും തടയേണ്ടതാണെന്നും ആര്‍ച്ച്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.റവ. ഡോ. കുര്യന്‍ എളംകുളം സെമിനാര്‍ നയിച്ചു. അഞ്ച്‌ ജില്ലകളിലെ നൂറ്‌ സ്കൂളുകളില്‍ നിന്നായി 5൦൦ പ്രതിനിധികള്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ്‌ നടന്ന വാര്‍ഷികം മോന്‍സ്‌ ജോസഫ്‌ എംഎല്‍എ ഉദ്ഘാടനം ചെയ്തു.അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ നടുവിലേഴം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അക്വിന്‍സ്‌ മാത്യു, തോമസ്‌ ജോസഫ്‌, ഫിലിപ്പ്‌ അഗസ്റ്റിന്‍, ബോബന്‍ തോമസ്‌, ജോസി കല്ലുകളം, സണ്ണി മുരിയന്‍കരി, എന്നിവര്‍ പ്രസംഗിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ്‌ ഹൈസ്കൂളും എല്‍പി വിഭാഗത്തില്‍ കെനടി ഇ.ജെ. ജേണ്‍ മെമ്മോറിയല്‍ സ്കൂളും ബെസ്റ്റ്‌ പിറ്റിഎകളായി തെരഞ്ഞടുക്കപ്പെട്ടു.

Saturday, November 13, 2010

പരിസ്ഥിതിയെയും വ്യവസ്ഥിതിയെയും സംരക്ഷിക്കാനുള്ള ചുമതല രാഷ്ട്രീയപ്രവര്‍ത്തകര്‍ ഏറ്റെടുക്കണം: മാര്‍ ബോസ്കോ പുത്തൂറ്‍

പരിസ്ഥിതിയെയും വ്യവസ്ഥിതിയെയും സംരക്ഷിച്ച്‌ അടുത്ത തലമുറയ്ക്കു കൈമാറാനുള്ള ചുമതല രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നു സീറോ മലബാര്‍ കൂരിയ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂറ്‍ ഉദ്ബോധിപ്പിച്ചു. ജനജീവിതം സുരക്ഷിതമാവുമ്പോഴാണു ജനാധിപത്യം സുന്ദരമാവുന്നതെന്നു ഡോ. കോശി ഈപ്പന്‌ യു.ജെ തര്യന്‍ സ്മാരക ഫൌണേ്ടഷന്‍ പുരസ്കാരം കൈമാറി മാര്‍ ബോസ്കോ പുത്തൂറ്‍ പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്നു സൃഷ്ടിപരമായ സംഭാവനകളാണു സമൂഹം പ്രതീക്ഷിക്കുന്നതെന്ന്‌ യു.ജെ തര്യന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എം ജേക്കബ്‌ പറഞ്ഞു. മാറ്റത്തെ ഉള്‍ക്കൊള്ളാത്ത പ്രസ്ഥാനം അവഗണിക്കപ്പെടും എന്നതിനു സമാനമായ സംഭവങ്ങളാണ്‌ ഇന്നു കാണാന്‍ കഴിയുന്നതെന്ന്‌ മുഖ്യപ്രഭാഷണത്തില്‍ ഡോ. കെ.എസ്‌ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എ.എം യൂസഫ്‌ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ വി.കെ ഇബ്രാഹിംകുഞ്ഞ്‌ എംഎല്‍എ, മുന്‍ എംഎല്‍എ കെ. മുഹമ്മദാലി, സിസ്റ്റര്‍ കര്‍മലത, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ടി ജേക്കബ്‌, വൈസ്‌ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, ജോര്‍ഡി തര്യന്‍, മാത്യു ജോസ്‌ ഉറുമ്പത്ത്‌, അഡ്വ. ജോസ്‌ വിതയത്തില്‍, എം.എന്‍ സത്യദേവന്‍, ജോസി ആന്‍ഡ്രൂസ്‌, ജേക്കബ്‌ മണ്ണാറപ്രായില്‍ കോര്‍എപിസ്കോപ്പ, എം.എന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രത്യുത്പാദന ബില്ല്‌: കേന്ദ്ര സര്‍ക്കാര്‍ നിലപാടു തിരുത്തണമെന്ന്‌ അല്‍മായ കമ്മീഷന്‍

മനുഷ്യബന്ധങ്ങളിലും കുടുംബപശ്ചാത്തലങ്ങളിലും അരാജകത്വം സൃഷ്ടിക്കുന്ന പ്രത്യുത്പാദന സാങ്കേതികവിദ്യ നിയന്ത്രണ ബില്ല്‌ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട്‌ പരസ്യമായി പ്രഖ്യാപിക്കണം. ദമ്പതികള്‍ പരസ്പരം സ്നേഹം നല്‍കുകയും പുതിയൊരു ജീവന്‍ ലക്ഷ്യംവയ്ക്കുകയും ചെയ്യുക എന്ന വിവാഹജീവിതത്തിണ്റ്റെ ജീവദായക-സ്നേഹദായക അര്‍ഥങ്ങള്‍ തകര്‍ത്തുകൊണ്ട്‌ മനുഷ്യവംശത്തിണ്റ്റെ രൂപം തന്നെ മാറ്റുന്ന നിയമനിര്‍മാണങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്‌. സ്വത്വം നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഭാവിയില്‍ പിതാവിനെ കണെ്ടത്താന്‍ പിതൃത്വ പരിശോധന നടത്തേണ്ടിവരുന്ന സങ്കീര്‍ണവും ക്രൂരവുമായ അവസ്ഥയുണ്ടാകും. ഇതുമൂലം കുടുംബങ്ങളുടെ പരിശുദ്ധിക്കും പവിത്രതയ്ക്കും കളങ്കമേല്‍ക്കുകയും ചെയ്യുന്നു. ഇന്ത്യയിലുടനീളം പ്രത്യുല്‍പാദന ക്ളിനിക്കുകള്‍ തുടങ്ങാന്‍ അനുവാദവും രജിസ്ട്രേഷനും നല്‍കാനാണ്‌ കേന്ദ്ര തീരുമാനം. ഇതിനായി 21 അംഗ ദേശീയ-സംസ്ഥാന ഭരണസമിതിയും രൂപീകരിച്ചിട്ടുണ്ട്‌. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണു പ്രവര്‍ത്തനങ്ങള്‍ നിയമനടപടികളായി കണക്കാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. തന്ത്രപരമായി ആവിഷ്കരിച്ചിരിക്കുന്ന നിഗൂഢപദ്ധതിയുടെ ഭാഗമായിട്ടുവേണം ഇതിനെ കണക്കാക്കാന്‍. മനുഷ്യാവകാശങ്ങളും ബയോമെഡിസിനും സംബന്ധിച്ച 2001-ലെ യൂറോപ്യന്‍ കണ്‍വന്‍ഷന്‍ 18-ാം അനുഛേദത്തില്‍ ഭ്രൂണങ്ങളിലുള്ള പരീക്ഷണവും ഉത്പാദനവും വിലക്കിയിട്ടുള്ളതാണ്‌. പാശ്ചാത്യരാജ്യങ്ങളില്‍ പോലും വിലക്കിയിരിക്കുന്ന നിയമവ്യവസ്ഥകള്‍ ഭാരതത്തില്‍ അടിച്ചേല്‍പ്പിക്കുകവഴി നൂറുകോടിയില്‍ പരം ജനങ്ങളെ വിദേശ ഏജന്‍സികളുടെ ഉപകരണങ്ങളാക്കുകയാണ്‌. ആഗോള കമ്പോളത്തില്‍ വില്‍പനച്ചരക്കുകളാക്കി മാറ്റുന്ന ഇത്തരം ദുരവസ്ഥയെക്കുറിച്ച്‌ പൊതുസമൂഹം ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യണമെന്ന്‌ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിനു കാരണം മനുഷ്യണ്റ്റെ സ്വാര്‍ഥത: ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍

ധാര്‍മിക മൂല്യങ്ങള്‍ക്കു വിരുദ്ധമായി മനുഷ്യര്‍ പ്രകൃതിയെ ഉപയോഗിക്കുന്നതാണ്‌ ലോകം അഭിമുഖീകരിക്കുന്ന സമകാലിക ദുരന്തമായ കാലാവസ്ഥ വ്യതിയാനത്തിനു കാരണമെന്നു ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ പറഞ്ഞു. പിലാത്തറ സെണ്റ്റ്‌ ജോസഫ്സ്‌ കോളജില്‍ ആരംഭിച്ച 'കാലാവസ്ഥ വ്യതിയാനം-അതിണ്റ്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യജീവിതത്തിലും പരിസ്ഥിതിയിലും' എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ വേദനിപ്പിച്ചാല്‍ അതിനെതിരായ പ്രതിപ്രവര്‍ത്തനം പ്രകൃതിയില്‍ നിന്നുാകും. പ്രപഞ്ചത്തിണ്റ്റെയും സമസ്ത വസ്തുക്കളുടെയും ഉറവിടം ദൈവമാണ്‌. സ്രഷ്ടാവിനെ മറന്നുള്ള പ്രകൃതി ചൂഷണ പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്‌ ആശാസ്യമില്ല. പ്രകൃതി കേന്ദ്രീകൃത ജീവിതം എന്ന അവബോധത്തിലേക്ക്‌ സമൂഹം വളരണമെന്നും ബിഷപ്‌ പറഞ്ഞു. മോണ്‍. ദേവസി ഈരത്തറ അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ്‌ ഓഷ്യന്‍സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി മുന്‍ ഡയറക്ടര്‍ ഡോ. കെ.ടി ദാമോദരന്‍ നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ണിനെയും മനുഷ്യനെയും ബാധിക്കുന്ന കാലാവസ്ഥ മാറ്റത്തിനെതിരേ കൂട്ടായ പ്രതിരോധ പ്രവര്‍ത്തനം അനിവാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഡോ. വി. ലിസി മാത്യു, ഡോ. ഇ.ഡി ജോസഫ്‌, പി.ജെ ജോണ്‍, മെര്‍ലിന്‍ മാത്യു, ജയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ ഉപരിതല ജലസ്രോതസുകളില്‍ കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ ഡോ. കെ.ടി ദാമോദരന്‍ നമ്പ്യാര്‍, ഭൂഗര്‍ഭജല സ്രോതസുകളിലുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച്‌ ഡോ. കമലാക്ഷന്‍ കൊക്കാലിന്‍ ജൈവ വൈവിധ്യവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ ഡോ, എം.എ മുഹമ്മദ്‌ അസ്്ലം, ഹരിതഗൃഹ പ്രഭാവവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ ഡോ. എം.കെ സതീഷ്കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

കെസിവൈഎം സംസ്ഥാന സമ്മേളനത്തിനു തിരിതെളിഞ്ഞു

32-ാമത്‌ കെസിവൈഎം സംസ്ഥാന സമ്മേളനത്തിനു തൊടുപുഴയില്‍ തിരിതെളിഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി വരാപ്പുഴ, ഇടുക്കി, പാലാ രൂപതകളുടെ നേതൃത്വത്തില്‍ സമ്മേളനവേദിയില്‍ സ്ഥാപിക്കാനുള്ള ദീപശിഖയും കെസിവൈഎം പതാകയും വിശുദ്ധ തോമസ്മൂറിണ്റ്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ഛായാചിത്രങ്ങളും നഗരത്തിണ്റ്റെ അതിര്‍ത്തിയായ വെങ്ങല്ലൂരില്‍ എത്തിച്ചു. ഇവിടെനിന്നു കെസിവൈഎം ത്രിവര്‍ണ പതാകയേന്തി നൂറുക്കണക്കിന്‌ ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമ്മേളന നഗരിയായ ന്യൂമാന്‍ കോളജിലേക്ക്‌ ആനയിച്ചു. സംസ്ഥാന പ്രസിഡണ്റ്റ്‌ ദീപക്‌ ചേര്‍ക്കോട്ട്‌ ദീപശിഖയും, കോതമംഗലം രൂപത പ്രസിഡണ്റ്റ്‌ റോയിസണ്‍ കുഴിഞ്ഞാലില്‍ കെസിവൈഎം പതാകയും, സംസ്ഥാന അസിസ്റ്റണ്റ്റ്‌ ഡയറക്ടര്‍ സിസ്റ്റര്‍ ആന്‍സി ആണ്റ്റണി വിശുദ്ധ തോമസ്‌ മൂറിണ്റ്റെ ഛായാചിത്രവും കോതമംഗലം രൂപത ഡയറക്ടര്‍ ഫാ. ജോസഫ്‌ കൊച്ചുപറമ്പില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രവും ഏറ്റുവാങ്ങി. തുടര്‍ന്ന്‌ സമ്മേളനത്തിനു തുടക്കം കുറിച്ച്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ എ.ബി. ജസ്റ്റിന്‍ പതാക ഉയര്‍ത്തി. സംസ്ഥാന ഡയറക്ടര്‍ ഫാ. ജയ്സണ്‍ കൊള്ളന്നൂറ്‍, ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ശൂരനാട്‌, സന്തോഷ്‌ മൈലം, ട്വിങ്കിള്‍ ഫ്രാന്‍സീസ്‌, ലിജോ പയ്യപ്പിള്ളില്‍, ടിറ്റു തോമസ്‌, ജയ്സണ്‍ അറയ്ക്കല്‍, ജോണി ആണ്റ്റണി, ബോബി പാലയ്ക്കല്‍, റോബിന്‍ തയ്യില്‍, ഫാ. ജോസ്‌ മോനിപ്പിള്ളി, ഫാ. ജോസ്‌ പുല്‍പ്പറമ്പില്‍. ഫാ.ജിയോ ചെമ്പരത്തി, സിസ്റ്റര്‍ ജിസ്മിത എസ്ഡി, ഷൈജു ഇഞ്ചയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരാപ്പുഴ അതിരൂപത കെസിവൈഎമ്മിണ്റ്റെ നേതൃത്വത്തില്‍ വല്ലാര്‍പാടം ബസിലിക്കയില്‍നിന്ന്‌ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സീസ്‌ കല്ലറയ്ക്കല്‍ അതിരൂപത പ്രസിഡണ്റ്റ്‌ ഐ.എം. ആണ്റ്റണിക്ക്‌ ദീപശിഖ കൈമാറി. ഇടുക്കി രൂപത കെസിവൈഎമ്മിണ്റ്റെ നേതൃത്വത്തില്‍ സമ്മേളനവേദിയില്‍ ഉയര്‍ത്താനുള്ള പതാക ബിഷപ്‌ ഹൌസില്‍നിന്ന്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ശൂരനാട്‌, രൂപത പ്രസിഡണ്റ്റ്‌ മാത്യൂസ്‌ ഐക്കര എന്നിവര്‍ക്കു കൈമാറി. ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍നിന്നും വിശുദ്ധ തോമസ്‌ മൂറിണ്റ്റെയും വിശുദ്ധ അല്‍ഫോന്‍സമ്മായുടെയും ഛായാചിത്ര പ്രയാണം ഫോറോന പള്ളിവികാരി ഫാ. സെബാസ്റ്റ്യന്‍ മുണ്ടുകുഴിക്കര ഫ്ളാഗ്‌ ഓഫ്‌ ചെയ്തു. രൂപത പ്രസിഡണ്റ്റ്‌ സിബി കിഴക്കേല്‍, രൂപത ഡയറക്ടര്‍ ഫാ.ജോസഫ്‌ ആലഞ്ചേരില്‍, ഷിജോ ചെന്നേലില്‍, സിജു കണ്ണംത്തറപ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Friday, November 12, 2010

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം: കെസിബിസി

എന്‍ഡോസള്‍ഫാന്‍ കീടനാശിനി പൂര്‍ണമായും നിരോധിക്കണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. കാസര്‍ഗോഡ്‌ ജില്ലയിലെ പതിനൊന്നു ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി വിതച്ച മാരകമായ ദുരന്തം അനുഭവിച്ചു ജീവിക്കുന്നവരാണുള്ളത്‌. ഈ സാഹചര്യത്തില്‍ ജനീവയില്‍ നടന്ന ലോക കീടനാശിനി റിവ്യൂകമ്മിറ്റിയുടെ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‌ അനുകൂലമായ നിലപാടു കേന്ദ്രഗവണ്‍മെണ്റ്റ്‌ സ്വീകരിച്ചതു ഖേദകരമാണ്‌. യൂറോപ്യന്‍ യൂണിയനടക്കം 63 രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും ഇന്ത്യ ഇനിയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ മടികാണിക്കുന്നതു ജീവവിരുദ്ധമാണ്‌. എന്‍ഡോസള്‍ഫാനെക്കുറിച്ചു മാത്രമല്ല സംസ്ഥാനത്ത്‌ ഉപയോഗിക്കുന്ന മറ്റു കീടനാശിനികളെക്കുറിച്ചും വിശദമായ പഠനവും അന്വേഷണവും നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അമിതമായ കീടനാശിനി ഉപയോഗവും രാസവളവും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പെരുകിക്കൊണ്ടിരിക്കുന്ന പല രോഗങ്ങളും വിരല്‍ചൂണ്ടുന്നത്‌ അമിതമായ വിഷപ്രയോഗത്തിലേക്കാണ്‌. മനുഷ്യജീവണ്റ്റെ വില മനസിലാക്കി ഭക്ഷ്യ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ കീടനാശിനികളെക്കുറിച്ചും സമഗ്ര അന്വേഷണവും പഠനവും നടത്തണമെന്നും കെസിബിസി പ്രസിഡണ്റ്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Thursday, November 11, 2010

കെസിവൈഎം സംസ്ഥാന സമ്മേളനം തൊടുപുഴയില്‍ 12 മുതല്‍

കെസിവൈഎം 32-ാം സംസ്ഥാന സമ്മേളനം 12, 13, 14 തീയതികളില്‍ തൊടുപുഴയില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോതമംഗലം യുവദീപ്തി- കെസിവൈഎമ്മിണ്റ്റെ ആതിഥേയത്തത്തില്‍ നടക്കുന്ന സമ്മേളനത്തിണ്റ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വികസിത രാഷ്ട്രം -വിശ്വാസയുവതയിലൂടെ എന്ന ആപ്തവാക്യവുമായി പതിനായിരങ്ങള്‍ അണിചേരും. 12ന്‌ വൈകുന്നേരം നാലിന്‌ സമ്മേളനത്തിണ്റ്റെ മുന്നോടിയായി ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തില്‍ ഇടുക്കിയില്‍ നിന്ന്‌ പതാക പ്രയാണവും വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ ദീപശിഖ പ്രയാണവും പാലാരൂപതയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ തോമസ്‌ മൂറിണ്റ്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ഛായാചിത്രപ്രയാണവും സമ്മേളനനഗരിയായ ന്യൂമാന്‍ കോളജ്‌ ഗ്രൌണ്ടിലെത്തിക്കും. സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ അനിത ആന്‍ഡ്രൂ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന്‌ തുടക്കമാകും. 13ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ന്യൂമാന്‍ കോളജില്‍ നിന്ന്‌ ആരംഭിക്കുന്ന യുവജന റാലി കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. തോമസ്‌ മലേക്കുടി ഫ്ളാഗ്‌ ഓഫ്‌ ചെയ്ത്‌ സന്ദേശം നല്‍കും. റാലിയില്‍ കേരളത്തിലെ 30രൂപതകളില്‍ നിന്നായി അരലക്ഷം യുവജനങ്ങള്‍ പങ്കെടുക്കും. റാലിയുടെ ഏറ്റവും മുന്നിലായി കെസിവൈഎമ്മിണ്റ്റെ ത്രിവര്‍ണ പതാകയും തൊട്ടുപിന്നിലായി സംസ്ഥാന ഭാരവാഹികളും സിന്‍ഡിക്കറ്റ്‌ അംഗങ്ങളും അണിനിരക്കും. ഇവര്‍ക്ക്‌ പിന്നിലായി അക്ഷരമാല ക്രമത്തില്‍ ആലപ്പുഴ മുതല്‍ വിജയപുരം വരെയുള്ള രൂപതകളില്‍ നിന്നുള്ളവര്‍ അണിനിരക്കും. റാലിയുടെ ഏറ്റവും പിന്നില്‍ ആതിഥേയ രൂപതയായ കോതമംഗലം രൂപത പങ്കെടുക്കും. വാദ്യഘോഷങ്ങളും വിശ്വാസപൈതൃകം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും നാടന്‍ കലരൂപങ്ങളും റാലിക്ക്‌ കൊഴുപ്പേകും. റാലി മുനിസിപ്പല്‍ മൈതാനിയില്‍ എത്തുമ്പോള്‍ പൊതുസമ്മേളനം ആരംഭിക്കും. സംസ്ഥാന പ്രസിഡണ്റ്റ്‌ ദീപക്‌ ചെര്‍ക്കോട്ട്‌ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഡയറക്ടര്‍. ഫാ. ജയ്സണ്‍ കൊള്ളന്നൂറ്‍ അമുഖ പ്രഭാഷണം നടത്തും. കെസിബിസി പ്രസിഡണ്റ്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മുഖ്യപ്രഭാഷണം നടത്തും. സിബിസിഐ വൈസ്‌ പ്രസിഡണ്റ്റ്‌ കോതമംഗലം രൂപത അധ്യക്ഷനുമായി മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും. പി.ടി.തോമസ്‌ എംപി, പി.ജെ.ജോസഫ്‌ എംഎല്‍എ, ഐസിവൈഎം. ദേശീയജനറല്‍ സെക്രട്ടറി ജോയ്സ്‌ മേരി ആണ്റ്റണി, കെസിവൈഎം കോതമംഗലം രൂപത പ്രസിഡണ്റ്റ്‌ റോയിസണ്‍ കുഴിഞ്ഞാലില്‍ , നഗരസഭ ചെയര്‍മാന്‍ ടി.ജെ.ജോസഫ്‌, കെ.സിവൈഎം രൂപത ഡയറക്ടര്‍ റവ.ഡോ. ജോസഫ്‌ കൊച്ചുപറമ്പില്‍, കെ.സിവൈഎം മുന്‍ സംസ്ഥാന പ്രസിഡണ്റ്റ്‌ സണ്ണി കടൂത്താഴെ, ഫാ. ജോസ്‌ മോനിപ്പിള്ളി എന്നിവര്‍ പ്രസംഗിക്കും. സംസ്ഥാന ജനറല്‍സെക്രട്ടറി ജോണ്‍സണ്‍ ശൂരനാട്‌ സ്വാഗതവും സംസ്ഥാന സെക്രട്ടറി സന്തോഷ ്‌ മൈലം നന്ദിയും പറയും. വൈകുന്നേരം ആറിന്‌ ന്യൂമാന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം നടക്കും. ഫാ. ആണ്റ്റണി പുത്തന്‍കുളം ദിവ്യകാരുണ്യ ആരാധനക്കും ജപമാലക്കും നേതൃത്വം നല്‍കും. തുടര്‍ന്ന്‌ നടക്കുന്ന കലാസന്ധ്യ സിനിമാതാരം ഭഗത്‌ മാനുവല്‍ ഉദ്ഘാടനം ചെയ്യും. 14ന്‌ രാവിലെ കെസിബിസി യൂത്ത്‌ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ.വിന്‍സണ്റ്റ്‌ സാമൂവല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും.

അനന്തകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കരുത്‌: കാത്തലിക്‌ ഫെഡറേഷന്‍

ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളെ കവര്‍ന്നെടുത്ത്‌ എയ്ഡഡ്‌ കോളജുകളെ സര്‍വകലാശാലകളുടെ വരുതിയിലാക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ഡോ.എം.അനന്തകൃഷ്ണന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ വിദ്യാഭ്യാസ പരിഷ്കരണത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വിരുദ്ധമായതിനാല്‍ അത്‌ സര്‍ക്കാര്‍ തള്ളിക്കളയണമെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം ആവശ്യപ്പെട്ടു.വിദ്യാഭ്യാസ സ്വയംഭരണത്തിലൂടെയാണ്‌ രാജ്യത്തിണ്റ്റെയും ലോകത്തിണ്റ്റെയും വളര്‍ച്ചയെന്ന്‌ ലോക നേതാക്കള്‍ പ്രഘോഷിക്കുമ്പോള്‍ അതിനു വിരുദ്ധമായി ഇവിടെ വിദ്യാഭ്യാസത്തെ എങ്ങനെ സര്‍വകലാശാലയുടെയും അത്‌ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരുടെയും വരുതിയിലാക്കാമെന്ന്‌ ചിന്തിക്കുകയും അതിനനുസൃതമായ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ സംഘടിപ്പിക്കയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി തികച്ചും വിരോധാഭാസമാണെന്നും കാത്തലിക്‌ ഫെഡറേഷന്‍ കുറ്റപ്പെടുത്തി. അനന്തകൃഷ്ണന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ സമരപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കാനും കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചു. കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡണ്റ്റ്‌ അഡ്വ.പി.പി. ജോസഫിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ.ഡോ. മാണി പുതിയിടം, ഹെന്‍റി ജോണ്‍, അഡ്വ.ജോര്‍ജ്‌ വര്‍ഗീസ്‌ കോടിക്കല്‍, അഡ്വ.സതീശ്‌ മറ്റം, കാതറിന്‍ ജോസഫ്‌, അഡ്വ.അജി ജോസഫ്‌, കെ.സി. ആണ്റ്റണി എന്നിവര്‍ പ്രസംഗിച്ചു.

പുതുമയുള്ള പ്രവര്‍ത്തനശൈലികളുടെ വക്താക്കളാകണം: മാര്‍ ജോസ്‌ പൊരുന്നേടം

സഭയുടെയും, സഭാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ അനുകരണങ്ങളല്ല, പുതുമകളാണ്‌വേണ്ടതെന്ന്‌ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ്‌ പൊരുന്നേടം. മാനന്തവാടി വിന്‍സണ്റ്റ്‌ഗിരിയില്‍ നടന്ന വി. വിന്‍സണ്റ്റ്‌ ഡി പോളിണ്റ്റേയും, വി,ലൂയിസ്‌ ഡി മാരില്ലാക്കിണ്റ്റെയും 350-ാംചരമവാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്‌. സാങ്കേതിക വിദ്യകളും, അതിണ്റ്റെ നിത്യനൂതനങ്ങളായ ശൃഖലകളും അതിവിപുലമായിരിക്കുന്ന ഈ കാലഘട്ടത്തില്‍, കാലിക പ്രശ്നങ്ങളോടുള്ള നമ്മുടെ സമീപനങ്ങള്‍ പരമ്പരാഗത ശൈലികളില്‍തുടര്‍ന്നാല്‍ ഫലപ്രാപ്തിയുണ്ടാവില്ല. കാലോചിതവും പ്രസക്തവുമായ പരിഹാരങ്ങള്‍ പെട്ടെന്നുണ്ടാവണം. ഇത്‌ സന്യസ്ഥരും, സമര്‍പ്പിതരും ദൈവജനം മുഴുവന്‍ വെല്ലുവിളിയായെടുക്കണം. ഇല്ലെങ്കില്‍ പ്രശ്നപരിഹാരവുമായി നാമെത്തുമ്പോഴേക്കും സാഹചര്യങ്ങള്‍ മാറിയിരിക്കും നമ്മുടെപ്രവര്‍ത്തനം അപ്രസക്തമാവും. സഭാസമൂഹങ്ങള്‍ക്ക്‌ വഴികാട്ടികളായ വിശുദ്ധരുടെ അതേ അരൂപി നാം തുടരുമ്പോഴും, ശൈലികളിലുള്ള കാലോചിതമായ വ്യതിയാനം അനിവാര്യമാണെന്നും തനിമയും പുതുമയുള്ള ശൈലികളുമായി ഇറങ്ങുമ്പോള്‍ ആരോടും മത്സരിക്കേണ്ടിവരില്ലെന്നും അദ്ദേഹംപറഞ്ഞു. വിന്‍സണ്റ്റ്ഗിരി സിസ്റ്റേഴ്സ്‌ എന്നറിയപ്പെടുന്ന സിസ്റ്റേഴ്സ്‌ ഓഫ്‌ ചാരിറ്റി ഓഫ്‌ സെണ്റ്റ്‌ വിന്‍സണ്റ്റ്ഡിപോള്‍ എന്ന സന്യാസിനി സമൂഹത്തിണ്റ്റെ മാനന്തവാടിയിലുള്ള ജനറലേറ്റില്‍ വെച്ചാണ്‌അനുസ്മരണ ചടങ്ങ്‌ നടന്നത്‌. 1734-ല്‍ ഫ്രാന്‍സിലെ സ്ട്രസ്ബുര്‍ഗില്‍ സ്ഥാപിതമായ വിന്‍സന്‍ഷ്യന്‍സന്യാസിനി സമൂഹം ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്‌ 1975 ലായിരുന്നു. 21 കോണ്‍വണ്റ്റുകളിലായി 230 സിസ്റ്റേഴ്സ്‌ കേരളം, കര്‍ണ്ണാടകം, ആഡ്രാപ്രദേശ്‌ , ജര്‍മ്മനി, അമേരിക്ക എന്നിവിടങ്ങളിലായി സേവനമനുഷ്ഠിക്കുന്നു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, മദ്യാസക്തരുടെ ചികിത്സ, മാനസികരോഗികളുടെ ചികിത്സയും പരിചരണവും, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ നൂതനവും കാലോചിതവുമായ പ്രവര്‍ത്തനങ്ങള്‍ഏറ്റെടുത്ത്, വി.വിന്‍സണ്റ്റ്‌ ഡി പോളിണ്റ്റെ ചൈതന്യം സ്വന്തമാക്കി പ്രതിസംസ്കാരത്തിണ്റ്റെ വാഗ്ദാക്കളായി തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ സജീവ സാന്നിദ്ധ്യമായി കൊണ്ടിരിക്കുകയാണിവര്‍. സമൂഹത്തിണ്റ്റെ നാനാ തുറകളില്‍ നിന്നുള്ള പ്രഗത്ഭരും, അനാഥാലയത്തിലെ അന്തേവാസികളുമടക്കംനൂറുകണക്കിനാളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു. സുപ്പീരിയര്‍ ജനറല്‍ സി. പ്രിമോസ സ്വാഗതവും സി. ക്രിസ്റ്റീന നന്ദിയും പറഞ്ഞു.

മാനന്തവാടി രൂപതയ്ക്ക്‌ പുതിയ വികാരി ജനറാള്‍

മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി ദീപ്തിഗിരി പള്ളി വികാരിയും രൂപതാജൂഡീഷ്യല്‍ വികാരിയുമായ റവ.ഫാ. മാത്യു മാടപ്പള്ളിക്കുന്നേലിനെ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ്‌ പൊരുന്നേടം നിയമിച്ചു. രൂപതാവികാരി ജനറാളായിരുന്ന മോണ്‍. ജോര്‍ജ്‌ മൂലയില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വിരമിക്കുന്ന ഒഴിവിലേയ്ക്കാണ്‌ ബഹു.മാത്യു മാടപ്പള്ളിക്കുന്നേല്‍ നിയമിതനായത്‌. മണിമൂളിയില്‍ അസി.വികാരിയായും ആറാട്ടുതറ, ഏലപ്പീടിക എന്നിവിടങ്ങളില്‍ വികാരിയായും മാനന്തവാടി രൂപത മൈനര്‍ സെമിനാരിയില്‍ വൈസ്‌ റെക്ടറായും ജോര്‍ദ്ദാനിയ, സെമിനാരി വില്ല എന്നീ എസ്റ്റേറ്റുകളില്‍ മാനേജരായും ദ്വാരക പാസ്റ്ററല്‍ സെണ്റ്റര്‍ ഡയറക്ടറായും രൂപതാ കുടുംബ പ്രേക്ഷിതത്വത്തിണ്റ്റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷിഠിച്ചിട്ടുണ്ട്‌. റോമിലെ ഹോളി ക്രോസ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ട്രറേറ്റും സഭാ അഡ്മിനിസ്ട്രേഷനില്‍ ഡിപ്ളോമയും അച്ചന്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. ദ്വാരക സെണ്റ്റ്‌ അല്‍ഫോന്‍സാ പള്ളി ഇടവകാംഗമാണ്‌.

Wednesday, November 10, 2010

സമൂഹനിര്‍മിതിയില്‍ സഭയ്ക്കു നിര്‍ണായക പങ്ക്‌: കെസിബിസി

കേരളത്തിണ്റ്റെ സാമൂഹികനിര്‍മിതിയില്‍ സഭയ്ക്കു നിര്‍ണായകമായ പങ്കുണെ്ടന്നു കെസിബിസി പ്രസിഡണ്റ്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ ഓര്‍മിപ്പിച്ചു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പരസ്നേഹത്തിണ്റ്റെയും ശുശ്രൂഷയുടെയും മാര്‍ഗത്തിലൂടെ സമൂഹസേവനത്തില്‍ കാലഘട്ടത്തിണ്റ്റെ അടയാളങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഏവര്‍ക്കും കടമയുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിബിസിയുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സഭയ്ക്ക്‌ ഐക്യത്തിണ്റ്റെ മുഖം നല്‍കാന്‍ കഴിഞ്ഞിട്ടുണെ്ടന്ന്‌ പാസ്റ്ററല്‍ ഓറിയണ്റ്റേഷന്‍ സെണ്റ്ററില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെസിബിസി ജനറല്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ പറഞ്ഞു. സഭാശുശ്രൂഷയില്‍ കമ്മീഷന്‍ സെക്രട്ടറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കു ക്രിയാത്മകമായ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും മാര്‍ താഴത്ത്‌ അഭിപ്രായപ്പെട്ടു. യോഗത്തില്‍ 18 കമ്മീഷന്‍ സെക്രട്ടറിമാരും കെസിബിസിയുടെ 10ഡിപ്പാര്‍ട്ടുമെണ്റ്റുകളുടെ ഡയറക്ടര്‍മാരും വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. അടുത്തവര്‍ഷത്തില്‍ കമ്മീഷനുകളും ഡിപ്പാര്‍ട്ടുമെണ്റ്റുകളും നടപ്പിലാക്കുന്ന കര്‍മപരിപാടികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. പ്രവര്‍ത്തനമേഖലകളില്‍ പങ്കാളിത്തവും സഹകരണവും മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു.

Tuesday, November 9, 2010

ആനിക്കാട്‌ പള്ളിയില്‍ തീപിടിത്തം

കാഞ്ഞിരപ്പള്ളി രൂപതയില്‍പ്പെട്ട ആനിക്കാട്‌ സെണ്റ്റ്‌ മേരീസ്‌ പള്ളിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ തീപിടിത്തം. 150 വര്‍ഷം പഴക്കമുള്ള പള്ളി പുതുക്കിപ്പണിതുകൊണ്ടിരിക്കെ ഇന്നലെ രാത്രി പത്തോടെ അള്‍ത്താരയുടെ മുകള്‍വശത്ത്‌ തീ പടര്‍ന്നുകയറുകയായിരുന്നു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്ന്‌ സംശയിക്കുന്നു. പള്ളിയുടെ മേല്‍ത്തട്ട്‌ ഏറെക്കുറെ കത്തിനശിച്ചു. കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമന സേന തീകെടുത്താന്‍ ശ്രമം നടത്തിവരുന്നു. ഈമാസം 28ന്‌ പള്ളിയുടെ വെഞ്ചരിപ്പ്‌ നടത്താനിരിക്കെയാണ്‌ തീപിടിത്ത മുണ്ടായത്‌. രാത്രി പതിനൊന്നരയോടെ തീ നിയന്ത്രണവിധേയമായി. വികാരി ഫാ.ജോസഫ്‌ വാഴപ്പനാടിയുടെ നേതൃത്വത്തില്‍ ഇടവകജനങ്ങളും നാട്ടുകാരും പള്ളിയില്‍ ഓടിക്കൂടി. ദേവാലയനിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ വിശുദ്ധകുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും പാരിഷ്ഹാളിലാണ്‌ നടന്നിരുന്നത്‌. പള്ളിയിലെ തിരുരൂപങ്ങളും മറ്റു പൂജ്യവസ്തുക്കളും പള്ളിയിലുണ്ടായിരുന്നില്ല.

Monday, November 8, 2010

വര്‍ഗീയത ഏറ്റവും വലിയ വിപത്ത്‌: മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവ

വര്‍ഗീയവിദ്വേഷം കേരളത്തില്‍ വളരുന്ന ഏറ്റവും വലിയ വിപത്തായി മാറുകയാണെന്ന്‌ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവ. ദേശം പുരോഗമിക്കുമ്പോള്‍ പൈശാചികശക്തികള്‍ അടങ്ങിയിരിക്കില്ല. ലോകത്തിണ്റ്റെ ഉന്നതസ്ഥാനത്തേക്ക്‌ ഇന്ത്യ വളരുമ്പോള്‍ രാജ്യത്തെ തകര്‍ക്കാനും കേരളം പുരോഗമിക്കുമ്പോള്‍ അതിനു തടയിടാനും പൈശാചിക ശക്തികള്‍ രംഗത്തുവരുന്നു. ആധുനിക രൂപത്തിലാണ്‌ ഇന്ന്‌ പൈശാചിക ശക്തികള്‍ അവതരിക്കുന്നത്‌. പള്ളിയിലും അമ്പലത്തിലും മോസ്കിലും പോകുന്നവര്‍ ഒരേ ആഗ്രഹമുള്ളവരാണ്‌. ഇവരുടെ ഇടയില്‍ പൈശാചിക ശക്തികള്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുകയാണ്‌. സാമൂഹികബന്ധങ്ങള്‍ക്കും സാംസ്കാരത്തിണ്റ്റെ ഊഷ്മളതയ്ക്കും മങ്ങലേല്‍പ്പിച്ചു മനുഷ്യരെ കൊന്നൊടുക്കുന്നത്‌ കണ്ടുകൊണ്ടിരിക്കാന്‍ സഭയ്ക്കാവില്ല. വര്‍ഗീയത ഇല്ലാതാക്കാനും സാമൂഹ്യ ഉന്നതിക്കുമായി സഭ മുന്നോട്ടുവരണം. രാഷ്ട്രീയ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചവര്‍ വീണ്ടും ജയിക്കാനും തോല്‍ക്കുന്നവര്‍ ജയിക്കാനും കാട്ടുന്ന ശ്രമങ്ങള്‍ക്കിടയില്‍പെട്ട്‌ യാതനയനുഭവിക്കുന്ന മനുഷ്യരെ രാഷ്ട്രീയനേതൃത്വം കാണണം. ജനാധിപത്യത്തിണ്റ്റെ മൂല്യങ്ങള്‍ തകരാതെ സൂക്ഷിക്കാന്‍ സഭയ്ക്ക്‌ ബാധ്യതയുണ്ട്‌. ജനമാണ്‌ സഭയുടെയും രാഷ്ട്രീയത്തിണ്റ്റെയും കേന്ദ്രബി ന്ദു. ജനങ്ങളുടെ സമാധാനജീവിതത്തിനും ക്ഷേമത്തിനും സഭയുടെയും മതാധ്യക്ഷന്‍മാരുടെയും ഇടപെടലുകള്‍ ഉണ്ടാകണം. നാടിണ്റ്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ സഭ നേതൃത്വംനല്‍കണം. ഹൈറേഞ്ചിണ്റ്റെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി മലങ്കര കത്തോലിക്കാസഭ ഇടുക്കി മേഖലാധ്യക്ഷന്‍ സെക്രട്ടേറിയറ്റുപടിക്കല്‍ സത്യഗ്രഹം അനുഷ്ഠിച്ചാലും സഭ അതിനെ അനുഗ്രഹമായി കാണും. വിഭാഗീയത ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന്‌ ഇടുക്കി മേഖലയുടെ സാരഥ്യം ഏറ്റെടുത്ത ഫീലിപ്പോസ്‌ മാര്‍ സ്തേഫാനോസ്‌ തെളിയിക്കണമെന്ന്‌ കാതോലിക്കാബാവ പറഞ്ഞു. മലങ്കര കത്തോലിക്കാസഭ ഇടുക്കി മേഖലയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി കട്ടപ്പന ഓക്സീലിയം സ്കൂള്‍ ഗ്രൌണ്ടില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു കാതോലിക്കാബാവ.

വിശുദ്ധ ഫ്രാന്‍സിസ്‌ അസീസിയുടെ ചൈതന്യം പകരുക: ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍

വിശുദ്ധ ഫ്രാന്‍സിസ്‌ അസീസിയുടെ ചൈതന്യം ലോകമെങ്ങും പകരാന്‍ വിളിക്കപ്പെട്ടവരാണ്‌ ഫ്രാന്‍സിസ്കന്‍ അല്‍മായ സഭാംഗങ്ങളെന്ന്‌ വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍. വരാപ്പുഴ അതിരൂപത ഫ്രാന്‍സിസ്കന്‍ അല്‍മായ സഭ എറണാകുളം ആശിര്‍ഭവനില്‍ സംഘടിപ്പിച്ച ഫ്രാന്‍സിസ്കന്‍ ദിനസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം ക്രിസ്തുവെന്ന്‌ അറിയപ്പെട്ടിരുന്ന വിശുദ്ധ ഫ്രാന്‍സിസിണ്റ്റെ മൂല്യം ഇന്നത്തെ ലോകത്തിന്‌ കാണിച്ചുകൊടുക്കുകയും സാക്ഷ്യം വഹിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ്കന്‍ അല്‍മായ സഭ വരാപ്പുഴ അതിരൂപത ചെയര്‍മാന്‍ അലക്സ്‌ ആട്ടുള്ളില്‍ അധ്യക്ഷനായിരുന്നു. കപ്പുച്ചിന്‍ സഭ പ്രൊവിന്‍ഷ്യല്‍ റവ. ഡോ.ജോണ്‍ ബാപ്റ്റിസ്റ്റ്‌ കപ്പുച്ചിന്‍ മുഖ്യപ്രഭാഷണം നടത്തി.വരാപ്പുഴ അതിരൂപത അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആണ്റ്റണി അമ്പാട്ട്‌, എസ്‌എഫ്‌ഒ ഡയറക്ടര്‍ ഫാ.മാനുവല്‍ മെണ്റ്റസ്‌ കപ്പുച്ചിന്‍, കേരള ഫ്രാന്‍സിസ്കന്‍ ഫാമിലി യൂണിയന്‍ പ്രസിഡണ്റ്റ്‌ സിസ്റ്റര്‍ റോസിലണ്റ്റ്‌, മാതൃവേദി വരാപ്പുഴ അതിരൂപത പ്രസിഡണ്റ്റ്‌ മിനി ആണ്റ്റണി, റാഫേല്‍ നമ്പൂരത്ത്‌, എ.എ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

ദൈവജനം വിശ്വാസത്തില്‍ ഒന്നായിത്തീരണം: ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍

ദൈവജനം വിശ്വാസത്തിലും വചനാധിഷ്ഠിതമായ ജീവിതത്തിലും ഒന്നായിത്തീരണമെന്നു ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍. വിജയപുരം രൂപതയുടെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന വിശ്വാസ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ആരുടെയും പിന്നിലാകുക എന്നതല്ല ഒപ്പം നില്‍ക്കാനും എല്ലാവരെയും ഒരുമിച്ചു നിര്‍ത്തുവാനുമുള്ള ഐക്യമാണ്‌ വിജയപുരം രൂപത നല്‍കുന്നതെന്നു ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. വിജയപുരം രൂപതാഘോഷങ്ങള്‍ കൃതജ്ഞതാബലിയോടെ സമാപിച്ചു. നൂറുകണക്കിന്‌ വിശ്വാസികളാണ്‌ ഉച്ചയോടെ പൈങ്ങനയില്‍നിന്ന്‌ ആരംഭിച്ച വിശ്വാസ പ്രഘോഷണ റാലിയില്‍ പങ്കെടുത്തത്‌. കെസിവൈഎമ്മിണ്റ്റെ നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണമായിരുന്നു റാലിയുടെ മുന്‍നിരയില്‍. തുടര്‍ന്ന്‌ ആതിഥേയത്വം വഹിച്ച മുണ്ടക്കയം ഫൊറോന, 80മാലാഖാമാരുടെ വേഷം ധരിച്ച കുട്ടികള്‍, നഴ്സിംഗ്‌ വിദ്യാര്‍ഥികള്‍ എന്നിവര്‍ റാലിയില്‍ അണിനിരന്നു. അഞ്ചു ജില്ലകളിലെ 84 ഇടവകകളില്‍നിന്നുള്ള വിശ്വാസികള്‍ വിശ്വാസ പ്രഘോഷണ റാലിയില്‍ പങ്കെടുത്തു. സമാപന പരിപാടികളോടനുബന്ധിച്ചു സ്നേഹവിരുന്നും നടന്നു.

Saturday, November 6, 2010

ജീവണ്റ്റെ സംഋദ്ധിയിലൂടെ സഭയെ സമ്പന്നമാക്കണം: മാര്‍ മാത്യു അറയ്ക്കല്‍

ജീവിതത്തില്‍ അടിയുറച്ച്‌ ജീവണ്റ്റെ സംഋദ്ധിയില്‍ നിറയുമ്പോഴാണ്‌ സഭ സമ്പന്നമാകുന്നതെന്നും വിശ്വാസത്തെ തകര്‍ക്കുന്ന മരണ സംസ്കാരത്തിനെതിരേ പ്രതികരിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. പ്രാര്‍ത്ഥനാ ജീവിതവും കുടുംബ പ്രാര്‍ഥനകളും കൂടുതല്‍ സജീവമാകുകയും അരൂപിയില്‍ നിറയുകയും ചെയ്യുമ്പോള്‍ കൂട്ടായ്മകള്‍ ശക്തിപ്പെടുകയും സഭ വളരുകയും ചെയ്യും. ആധുനിക കാലഘട്ടങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ മുന്നേറുമ്പോഴും പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കണമെന്ന്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. വിശ്വാസ ജീവിതവും ജീവണ്റ്റെ സംരക്ഷണവും എന്ന വിഷയത്തില്‍ വികാരി ജനറാള്‍ റവ. ഡോ. മാത്യു പായിക്കാട്ട്‌, ഫാ. ജോസഫ്‌ മരുതുക്കുന്നേല്‍ എന്നിവര്‍ വിഷയാവതരണം നടത്തി. രൂപത ചാന്‍സിലര്‍ റവ. ഡോ. കുര്യന്‍ താമരശേരി, അമല കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കിടങ്ങത്താഴെ എന്നിവര്‍ പ്രസംഗിച്ചു. രൂപതയുടെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ജീവണ്റ്റെ സംഋദ്ധിക്കായി എന്ന സിഡിയുടെ പ്രകാശനം അഡ്വ. ഏബ്രഹാം മാത്യു പന്തിരുവേലിക്കു നല്‍കി മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിച്ചു. സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളിയുടെ തീരുമാനങ്ങള്‍ കൌണ്‍സിലില്‍ പങ്കുവച്ചു.

Friday, November 5, 2010

ജോലിസ്ഥലങ്ങളിലെ ലൈംഗിക പീഡനം: ബില്ലിന്‌ മന്ത്രിസഭയുടെ അംഗീകാരം

ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക ചൂഷണങ്ങള്‍ തടയുന്നതിനുള്ള ബില്ലിനു കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കി. അസംഘടിത മേഖലയിലുള്‍പ്പെടെയുള്ള മുഴുവന്‍ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലും വനിതകള്‍ക്കു സുരക്ഷിതമായ തൊഴിലന്തരീക്ഷം ഉറപ്പാക്കുന്ന ബില്ല്‌ ചൊവ്വാഴ്ച തുടങ്ങുന്ന പാര്‍ലമെണ്റ്റ്‌ സ്മ്മേളനത്തില്‍ അവതരിപ്പിക്കും. പ്രൊട്ടക്്ഷന്‍ ഓഫ്‌ വിമണ്‍ എഗന്‍സ്റ്റ്‌ സെക്്ഷ്വല്‍ ഹരാസ്മെണ്റ്റ്‌ അറ്റ്‌ വര്‍ക്ക്പ്ളേസ്‌ ബില്ല്‌- 2010' എന്ന പേരിലുള്ള നിയമനിര്‍മാണത്തോടെ തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പരാതി പരിഹാരത്തിന്‌ പ്രത്യേക സംവിധാനം രൂപീകരിക്കും. കുറഞ്ഞത്‌ പത്തു വനിതാ ജീവനക്കാരെങ്കിലുമുള്ള സ്ഥാപനങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സമിതി (ഇണ്റ്റേണല്‍ കംപ്ളെയിണ്റ്റ്സ്‌ കമ്മിറ്റി- ഐസിസി) രൂപീകരിക്കണം. നിയമം നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത തൊഴിലുടമകള്‍ 50,൦൦൦ രൂപ വരെ പിഴ അടയ്ക്കണമെന്നു ബില്ലില്‍ വ്യവസ്ഥയുണ്ട്‌. സ്ത്രീ ശാക്തീകരണ രംഗത്തെ വലിയ ചുവടുവയ്പാകും നിയമമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ സ്ത്രീകളുടെയും രാജ്യത്തിണ്റ്റെയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാനാകുമെന്ന്‌ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ലൈംഗിക പീഡനമെന്ന പേരില്‍ ഉന്നയിക്കുന്ന വ്യാജവും ദുരുദ്ദേശ്യപരവുമായ പരാതികളില്‍ നിന്നു സംരക്ഷണം നല്‍കുന്ന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍, പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാനായില്ലെന്നതിണ്റ്റെയോ, മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിണ്റ്റെയോ പേരില്‍ പരാതിക്കാരികളെ ശിക്ഷിക്കില്ല. പരാതിക്കാരിക്ക്‌ ആവശ്യമെങ്കില്‍ തീരുമാനം വരുന്നതു വരെ അവധിയില്‍ പ്രവേശിക്കാനോ, സ്ഥലമാറ്റത്തിനോ ബില്ലിലെ വ്യവസ്ഥയനുസരിച്ച്‌ അവകാശമുണ്ടാകും. ജോലിസ്ഥലങ്ങളില്‍ ഉണ്ടാകാവുന്ന പല തരത്തിലുള്ള ലൈംഗികാതിക്രമങ്ങളെ തടയുന്നതിനുള്ള സുപ്രീം കോടതി നിര്‍ദേശത്തിണ്റ്റെ അടിസ്ഥാനത്തിലാണ്‌ ബില്ലിന്‌ രൂപം നല്‍കിയത്‌. 1997ലെ വി. വിശാഖയും രാജസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള കേസിലെ സുപ്രീം കോടതി വിധിയില്‍ പറഞ്ഞ പ്രകാരമാണ്‌ സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ ബില്ലില്‍ നിര്‍വചനം ചെയ്തിട്ടുള്ളത്‌. സ്ത്രീകള്‍ക്കു തൊഴില്‍ വാഗ്ദാനമോ, സ്ഥാനക്കയറ്റം അടക്കമുള്ള തൊഴിലിണ്റ്റെ ഭാവിയെ സംബന്ധിച്ച ഭീഷണിപ്പെടുത്തലോ ഉള്‍പ്പെടെ തൊഴിലന്തരീക്ഷത്തിനു വിരുദ്ധമായ കാര്യങ്ങളും പീഡനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കു പുറമേ അവിടെയെത്തുന്ന മറ്റു സ്ത്രീകള്‍ക്കും സംരക്ഷണം ഉറപ്പാക്കുന്നുണ്ട്‌. ഉപഭോക്താക്കള്‍, അപ്രണ്റ്റീസുകള്‍, ദിവസക്കൂലിക്കാര്‍, വിദ്യാര്‍ഥിനികള്‍, ഗവേഷകര്‍ തുടങ്ങിയ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും ബില്ലനുസരിച്ച്‌ സംരക്ഷണത്തിന്‌ വ്യവസ്ഥകളുണ്ട്‌. പത്തില്‍ കുറവ്‌ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കുക പ്രയാസമായതിനാല്‍ ജില്ലാ, സബ്‌ ജില്ലാ തലത്തില്‍ നിയുക്തനായ ജില്ലാ ഓഫീസര്‍ പ്രാദേശിക പരാതി പരിഹാരസമിതി രൂപീകരിക്കണം. അംസഘടിത മേഖലയിലേതടക്കം ചെറുസ്ഥാപനങ്ങളിലെ സ്ത്രീകളുടെ പരാതികള്‍ പ്രാദേശിക സമിതിയാകും പരിശോധിച്ചു നടപടി ശിപാര്‍ശ ചെയ്യുക. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ളതും ഭാഗികമായെങ്കിലും നിയന്ത്രണമുള്ളതുമായ ഓഫീസുകളിലും സ്ഥാപനങ്ങളിലും നിയമം നടപ്പാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്കാകും ഉത്തരവാദിത്വം. തങ്ങളുടെ പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങളിലും ബില്ലു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ഉത്തരവാദിത്വമുണ്ട്‌. സ്വന്തം സ്ഥാപനങ്ങളില്‍ ബില്ലിലെ വ്യവസ്ഥകള്‍ നടപ്പാക്കേണ്ടത്‌ ഓരോ തൊഴിലുടമയുടെയും ബാധ്യതയാണ്‌.

മാര്‍ട്ടിനച്ചന്‍ പിതാവിണ്റ്റെ സ്നേഹം ദൈവമക്കള്‍ക്ക്‌ പകര്‍ന്നു നല്‍കി: ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

പിതാവിണ്റ്റെ സ്നേഹം ദൈവത്തിണ്റ്റെ മക്കള്‍ക്ക്‌ പകര്‍ന്നു നല്‍കിയ വൈദികനാണ്‌ മാര്‍ട്ടിന്‍ പി.ഫെര്‍ണാണ്ടസെന്ന്‌ പുനലൂറ്‍ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. എഴുപത്തിയഞ്ച്‌ വയസ്‌ തികഞ്ഞ പുനലൂറ്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. മാര്‍ട്ടിന്‍ പി.ഫെര്‍ണാണ്ടസിനെ പൊന്നാട അണിയിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ദൈവസ്നേഹത്തിണ്റ്റെ മഹത്വം വിശ്വാസികള്‍ക്ക്‌ മനസിലാക്കിക്കൊടുക്കാന്‍ വൈദികന്‌ കഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടാണ്‌ മാര്‍ട്ടിനച്ചന്‍ വൈദികര്‍ക്കിടയില്‍ മാതൃകയാകുന്നതെന്ന്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. സ്നേഹവും ആത്മാര്‍ഥതയുമാണ്‌ ജീവിതത്തില്‍ മനുഷ്യനെ മുന്നോട്ട്‌ നയിക്കുന്നതെന്നും അതുകൊണ്ടുതന്നെ ദൈവസ്നേഹം വിശ്വാസികള്‍ക്ക്‌ പകര്‍ന്നുകൊടുക്കുകയാണ്‌ താന്‍ ചെയ്തതെന്നും വികാരി ജനറാള്‍ ഫാ.മാര്‍ട്ടിന്‍ പി.ഫെര്‍ണാണ്ടസ്‌ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മാര്‍ട്ടിനച്ചനെ പിറന്നാളാശംസകള്‍ അറിയിക്കാന്‍ നൂറുകണക്കിന്‌ വൈദികരും കന്യാസ്ത്രീകളും പൊതുപ്രവര്‍ത്തകരും വിശ്വാസികളും എത്തിയിരുന്നു.

Thursday, November 4, 2010

ഗാനങ്ങള്‍ രോഗികള്‍ക്കു പ്രത്യാശ നല്‍കുന്ന ദിവ്യൌഷധങ്ങള്‍: മാര്‍ പോളി കണ്ണൂക്കാടന്‍

ഗാനങ്ങള്‍ രോഗികള്‍ക്ക്‌ പ്രത്യാശ നല്‍കുന്ന ദിവ്യൌഷധങ്ങളാണെന്ന്‌ ഇരിങ്ങാലക്കുട രൂപത ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍. അമലയിലെ രോഗികള്‍ക്ക്‌ സാന്ത്വനം പകരാനായി ഒരുക്കിയ സ്വര്‍ഗീയലേപനം എന്ന ഓഡിയോ സിഡി പുറത്തിറക്കി സംസാരിക്കുകയായിരുന്നു ബിഷപ്‌. പറവൂറ്‍ ജോര്‍ജ്‌ സിഡിയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. അമല ഹോസ്പിറ്റലാണ്‌ 12 ഗാനങ്ങളടങ്ങിയ സിഡി പുറത്തിറക്കിയിരിക്കുന്നത്‌. ഗാനരചന നിര്‍വഹിച്ച ഫാ. ജോഷി കണ്ണൂക്കാടന്‍, സംഗീതം നല്‍കിയ ബൈജു മാത്യു, ഗായകന്‍ വില്‍സന്‍ പിറവം, അമല ഡയറക്ടര്‍ ഫാ. പോള്‍ ആച്ചാണ്ടി, അസോസിയേറ്റ്‌ ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പിന്നണിഗായകരായ ജി. വേണുഗോപാല്‍, സുജാത, മധു ബാലകൃഷ്ണന്‍, ജ്യോത്സ്ന, വിധുപ്രതാപ്‌, കെസ്റ്റര്‍, വില്‍സന്‍ പിറവം എന്നിവരാണ്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌.

Wednesday, November 3, 2010

ശരിയായ വിദ്യാഭ്യാസം നല്ല സമൂഹത്തെ രൂപപ്പെടുത്തും: മാര്‍ ജോസഫ്‌ പെരുന്തോട്ടം

നല്ല വിദ്യാഭ്യാസമാണ്‌ നല്ല സമൂഹത്തെ രൂപപ്പെടുത്തുന്നതെന്നും വിദ്യാഭ്യാസം ശരിയായ പാതയിലാണെങ്കില്‍ മാത്രമേ നല്ല ലക്ഷ്യത്തിലെത്തുകയുള്ളൂവെന്നും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ചങ്ങനാശേരി അസമ്പ്ഷന്‍ കോളജില്‍ നടന്ന സേവ്യര്‍ ബോര്‍ഡ്‌ കേരള സൌത്ത്‌ റീജിയണ്റ്റെ ആഭിമുഖ്യത്തിലുള്ള ഏകദിനസെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. മാനേജര്‍ മോണ്‍. ജോസഫ്‌ നടുവിലേഴം, പ്രഫ. കെ.കെ.ജോസ്‌, പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ സുമറോസ്‌, പ്രഫ. റോസിലിന്‍ ഫിലിപ്പ്‌, പ്രഫ. പി.സി. അനിയന്‍കുഞ്ഞ്‌, എം.ജി. യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ്‌ മെംബര്‍ ഡോ. സി.ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Monday, November 1, 2010

അല്‍മായ സമൂഹത്തെ ശക്തിപ്പെടുത്തും: മാര്‍ മാത്യു അറയ്ക്കല്‍

സുറിയാനി കത്തോലിക്കരുടെ മഹത്തായ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിച്ച്‌ അത്മായ സമൂഹത്തെ ശക്തിപ്പെടുത്താന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നു കെസിബിസി അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു അറയ്ക്കല്‍. ഡല്‍ഹിയിലെ സീറോ മലബാര്‍ അത്മായ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗോള്‍ഡാഖാന കത്തീഡ്രലിനോടനുബന്ധിച്ചുള്ള യൂസഫ്‌ സദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡല്‍ഹിയിലെ അപ്പസ്തോലിക്‌ വിസിറ്റേറ്റര്‍ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ സമ്മേളനത്തില്‍ ആദരിച്ചു. കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗം ഡോ.സിറിയക്‌ തോമസ്‌, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം വി.വി. അഗസ്റ്റിന്‍, ദയാബായി, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ഡല്‍ഹി സീറോ മലബാര്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.ജോസ്‌ ഇടശേരി, അല്‍മായ കമ്മീഷന്‍ ശാസ്ത്ര- സാങ്കേതിക ഫോറം എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ റവ.ഡോ.മാത്യു ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലോകത്തെ ഏതാണ്ടെല്ലാ രാജ്യത്തും സുറിയാനി കത്തോലിക്കരായ സന്യസ്തരും അല്‍മായരും പ്രേഷിതപ്രവര്‍ത്തനത്തിനുണ്ടെന്നത്‌ അഭിമാനാര്‍ഹമാണെന്ന്‌ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ പറഞ്ഞു. സഭാ പ്രവര്‍ത്തനങ്ങളില്‍ അത്മായരെ ഉപദേശക പദവിയില്‍ പരിമിതപ്പെടുത്താതെ പങ്കാളിത്തത്തിലേക്ക്‌ മാറ്റേണ്ടത്‌ സഭയുടെ വളര്‍ച്ചയ്ക്ക്‌ അനിവാര്യമാണെന്ന്‌ ഡോ. സിറിയക്‌ തോമസ്‌ ചൂണ്ടിക്കാട്ടി. കത്തോലിക്കര്‍ അണുകുടുംബങ്ങളായി മാറുന്ന പ്രവണത മാറ്റാനും പരസ്പരം സഹായിക്കുന്നതിനും മുന്‍കൈയെടുക്കണമെന്നു വി.വി. അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ സോഷ്യല്‍ മിഷന്‍ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ഫാ.വര്‍ഗീസ്‌ ചക്കുങ്കല്‍, ഡല്‍ഹി സീറോ മലബാര്‍ കാത്തലിക്‌ അസോസിയേഷന്‍ ഭാരവാഹികളായ തങ്കച്ചന്‍ ജോസ്‌, പി.ജെ. തോമസ്‌, സിറിയക്‌ ചാഴികാടന്‍, ശാന്തി ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്നേഹവും സാഹോദര്യവും നിലനിര്‍ത്താന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: ഡോ. വിന്‍സെണ്റ്റ്‌ സാമുവല്‍

സ്നേഹം സാഹോദര്യം തുടങ്ങിയവയില്‍ നിന്നും സമൂഹം അകന്നു പോയ്ക്കൊണ്ടിരിക്കുകയാണെന്നും യേശുവിണ്റ്റെ വചനങ്ങളില്‍ അധിഷ്ഠിതമായ സ്നേഹത്തേയും സാഹോദര്യത്തേയും സമൂഹത്തില്‍ നിലനിര്‍ത്താന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്നും കെസിബിസി യൂത്ത്‌ കമ്മീഷന്‍ ചെയര്‍മാനും നെയ്യാറ്റിന്‍കര ബിഷപ്പുമായ ഡോ. വിന്‍സെണ്റ്റ്‌ സാമുവല്‍ സമൂഹത്തെ ഉദ്ബോധിപ്പിച്ചു. ഓച്ചന്തുരുത്ത്‌ കുരിശിങ്കല്‍ ഇടവകയില്‍ സമ്പൂര്‍ണ യുവജനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. പരിശുദ്ധ പോംപെ മാതാവിണ്റ്റെ നൂറ്റിപ്പത്താമത്‌ വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും പുനര്‍നിര്‍മിച്ച കപ്പേളയുടെ വെഞ്ചരിപ്പും ഇതോടൊപ്പം ബിഷപ്‌ നിര്‍വഹിച്ചു. സമ്മേളനത്തില്‍ ഫാ. മാത്യു ഡിക്കൂഞ്ഞ അധ്യക്ഷനായിരുന്നു. എം.കെ പുരുഷോത്തമന്‍ എംഎല്‍എ, കെസിവൈഎം സംസ്ഥാനഡയറക്ടര്‍ ഫാ. ജെയ്സന്‍ കൊള്ളനൂറ്‍, ഫാ. ജോണ്‍ തുണ്ടിയില്‍ ഐ.എം ആണ്റ്റണി, ജോബ്‌ കുണ്ടോണി, സി. ജീന്‍മേരി, ഫാ. പോള്‍സണ്‍ സിമേന്തി, ഫാ. ജോളിജോണ്‍ ഓടത്തക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഇടവകാതിര്‍ത്തിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറു ജനപ്രതിനിധികളെ ആദരിച്ചു. തുടര്‍ന്ന്‌ സാമൂഹ്യ സാംസ്കാരിക മേഖലയും തൊഴില്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊതു സംവാദങ്ങള്‍, ചര്‍ച്ചകള്‍ കലാപരിപാടികള്‍ തുടങ്ങിയവ നടത്തി. ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സീസ്‌ ഷെന്‍സണ്‍ കെ.സി.വൈ.എം യൂണിറ്റ്‌ പ്രസിഡണ്റ്റ്‌ ജോര്‍ജ്‌ ഡിക്സണ്‍, മേഖല സെക്രട്ടറി നെബിന്‍ ഡിസില്‍വ, കണ്‍വീനര്‍ ജോണ്‍ ജോബ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.