Monday, June 20, 2011

റാറ്റ്സിംഗറിണ്റ്റെ വിദ്യാര്‍ത്ഥികള്‍ നവസുവിശേഷവത്ക്കരണം ചര്‍ച്ച ചെയ്യും

നവസുവിശേഷവത്ക്കരണമായിരിക്കും ഈ വര്‍ഷത്തെ റാറ്റ്സിംഗര്‍ വിദ്യാര്‍ത്ഥികളുടെ സംഗമത്തിലെ ചര്‍ച്ചാ വിഷയം. ബനഡിക്റ്റ്‌ 16-ാ മാന്‍ മാര്‍പ്പാപ്പയുടെ വിദ്യാര്‍ത്ഥികളായിരുന്നവരുടെ ഈ വാര്‍ഷീക സമ്മേളനം മാര്‍പ്പാപ്പയുടെ വേനല്‍ക്കാലവസതിയായ കാസ്റ്റല്‍ ഗെണ്ഡോല്‍ഫോയിലായിരിക്കും നടക്കുന്നത്‌. ആഗസ്റ്റു മാസം 26-28- വരെ തീയതികളില്‍ പരിശുദ്ധപിതാവ്‌ വി.കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. മാര്‍പ്പാപ്പ വിവിധ യൂണിവേഴ്സിറ്റികളില്‍ ദൈവശാസ്ത്ര അദ്ധ്യാപകനായിരുന്ന കാലഘട്ടത്തില്‍ തീസിസുകള്‍ സമര്‍പ്പിച്ച നാല്‍പതോളം പേരുടെ ഒത്തുചേരലാണിത്‌. 1977ല്‍ പരിശുദ്ധ പിതാവിനെ മ്യൂണിക്കിലെ ആര്‍ച്ചുബിഷപ്പായും കര്‍ദ്ദിനാളായും നിയമിച്ചതിനേതുടര്‍ന്നാണ്‌ ഇതു പോലെ ഒരു വാര്‍ഷികസമ്മേളനം ആരംഭിച്ചത്‌. 1977 ല്‍ ആരംഭിച്ച ഈ സമ്മേളനം മാര്‍പ്പാപ്പ ആയതിനുശേഷവും തുടരുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌. 2010 ലെ സമ്മേളനത്തിണ്റ്റെ ചര്‍ച്ചാവിഷയം രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിണ്റ്റെ അനുയോജ്യമായ വ്യാഖ്യാനം എന്നതായിരുന്നു

വിദ്യാര്‍ഥികളിലെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

വിദ്യാര്‍ഥികളെ അവരുടെ കഴിവുകള്‍ കണെ്ടത്തി പ്രോത്സാഹിപ്പിക്കാന്‍ സമൂഹത്തിലെ എല്ലാവര്‍ക്കും കടമയുണ്ടെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി മെത്രാപ്പോലീത്തയുമായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു. കേരള കത്തോലിക്ക വിദ്യാര്‍ഥി ലീഗ്‌ (കെസിഎസ്‌എല്‍) അതിരൂപത പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവം കുട്ടികളും വളര്‍ത്തിയെടുക്കണം. വിജ്ഞാനത്തിനു വേണ്ടിയുള്ള വ്യഗ്രതയാണ്‌ ഓരോ വിദ്യാര്‍ഥിയുടെയും വിജയത്തിന്‌ അടിസ്ഥാനം. പഠനത്തിനൊപ്പം ജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിക്കാനും ഓരോ വിദ്യാര്‍ഥിയും ശ്രദ്ധിക്കണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. അതിരൂപത മുന്‍ ഡയറക്ടര്‍ ഫാ. തോമസ്‌ തറയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. യേശുദാസ്‌ പഴമ്പിള്ളി, അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ പുതുവ, ഫാ. ജോസഫ്‌ കിരിയാന്തന്‍, അതിരൂപത പ്രസിഡണ്റ്റ്‌ ഡേവിസ്‌ കല്ലൂക്കാരന്‍, അഡ്വൈസര്‍ ജെയിംസ്‌ കമ്മട്ടില്‍, ചെയര്‍മാന്‍ ജോഫി, എക്സിക്യുട്ടീവ്‌ അംഗം പി.വി. ഔസേഫ്‌, സംസ്ഥാന സെക്രട്ടറി ഒബേത്ത്‌ തോമസ്‌, സിസ്റ്റര്‍ ജീന മരിയ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ മികച്ച പ്രവര്‍ത്തനം നടത്തിയ മേഖലകള്‍ക്കുള്ള പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു

വിശ്വാസ രൂപീകരണത്തില്‍ ജാഗ്രത പാലിക്കണം : മാര്‍ ജോസഫ്‌ പവ്വത്തില്‍

മക്കളുടെ വിശ്വാസ രൂപീകരണത്തില്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അതിരൂപതാ തിരുബാലസഖ്യ ആനിമേറ്റര്‍മാരുടെ സമ്മേളനം സന്ദേശ നിലയം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. ഭൌതിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാട്ടുന്നതിനാല്‍ മാതാപിതാക്കള്‍ക്ക്‌ വിശ്വാസ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പാലിക്കാന്‍ കഴിയുന്നില്ലെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.

പ്രാര്‍ഥനാ ജീവിതത്തിലൂടെ കുട്ടികള്‍ ദൈവവിളിക്ക്‌ കാതോര്‍ക്കണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

കുട്ടികള്‍ പ്രാര്‍ഥനാ ജീവിതത്തിലൂടെ ദൈവവിളിക്ക്‌ കാതേര്‍ക്കണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. അതിരൂപതാ ചെറുപുഷ്പ മിഷന്‍ ലീഗ്‌ പ്രവര്‍ത്തന വര്‍ഷവും നേതൃ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. സമൂഹത്തെ കാര്‍ന്നു നശിപ്പിക്കുന്ന മദ്യ വിപത്തിനെതിരെ കുട്ടികള്‍ സംഘടിത മുന്നേറ്റം നടത്തണമെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു. മാര്‍ഗരേഖ, പഠന പുസ്തകം എന്നിവയുടെ പ്രകാശനവും സമ്മാനദാനവും ആര്‍ച്ച്‌ ബിഷപ്‌ നിര്‍വഹിച്ചു. ബെസ്റ്റ്‌ മേഖലാ ട്രോഫികള്‍ ചങ്ങനാശേരി, കുടമാളൂറ്‍ മേഖലകള്‍ക്കും ബെസ്റ്റ്‌ ശാഖാ ട്രോഫി പൊടിപ്പാറ സണ്‍ഡേസ്കൂളിനും ലഭിച്ചു. അതിരൂപതാ ഡയറക്ടര്‍ റവ. ഡോ. ജോബി കറുകപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ജെറിന്‍ ജോ വര്‍ഗീസിനെ സമ്മേളനത്തില്‍ ആദരിച്ചു

മെഡിക്കല്‍ പ്രവേശന വിവാദത്തെക്കുറിച്ച്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍; അഴിമതിയില്‍നിന്നു ശ്രദ്ധതിരിക്കാന്‍ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സിലിനുനേരേ

നാലു വര്‍ഷങ്ങളായി അനുവര്‍ത്തിക്കുന്നതും മെറിറ്റും സാമൂഹിക നീതിയും ഉയര്‍ത്തിപ്പിടിക്കുന്നതും കോടതികളും പഠിക്കുന്ന വിദ്യാര്‍ഥികളും സമൂഹവും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതുമായ കൌണ്‍സിലിണ്റ്റെ സ്വാശ്രയ പ്രഫഷണല്‍ കോഴ്സ്‌ പ്രവേശന നയമാണ്‌ ഈ വര്‍ഷവും തുടരുന്നതെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍. ഇതിനെതിരേ ചിലര്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തപ്പോള്‍ പെട്ടെന്നു രംഗത്തു വരുന്നതില്‍ ദുരൂഹതയുണ്ടെന്നു ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. പ്രത്യയശാസ്ത്രക്കാര്‍ ഭരിക്കുന്ന സ്വാശ്രയ സ്ഥാപനത്തിലെ അഴിമതിയില്‍നിന്നും കെടുകാര്യസ്ഥതയില്‍നിന്നും പൊതുജനശ്രദ്ധ തിരിച്ചുവിടാന്‍ ചിലരെ കരുവാക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. അതിനുവേണ്ടി വര്‍ഗീയത വളര്‍ത്താന്‍ പോലും ശ്രമിക്കുന്നതു ഖേദകരമാണ്‌. 50:50 എന്നത്18 വര്‍ഷം മുമ്പ്‌ ഒരു കോടതി വിധിയില്‍ വന്ന ധാരണയാണ്‌. ഈ നിലപാട്‌ നിയമത്തിനും നീതിക്കും നിരക്കാത്തതായി കണ്ടു സുപ്രീംകോടതിയുടെ പതിനഞ്ചംഗ ബെഞ്ച്‌ റദ്ദു ചെയ്തു. കോടതി റദ്ദു ചെയ്ത നിലപാട്‌ അനുവര്‍ത്തിക്കണമെന്നു പറയുന്നവര്‍ ജനാധിപത്യത്തെയും കോടതിയെയും വെല്ലുവിളിക്കുകയാണ്‌. കീഴ്ക്കോടതി വധശിക്ഷ വിധിച്ചയാളെ നിരപരാധിയായി തിരിച്ചറിഞ്ഞ്‌ ഹൈക്കോടതിയും സുപ്രീം കോടതിയും വെറുതെവിട്ടാലും അയാളെ തൂക്കിക്കൊല്ലണമെന്നു വാശിപിടിക്കുന്നവരുടെ പോലുളള നിലപാട്‌ തന്നെയാണ്‌ കോടതി തളളിക്കളഞ്ഞ 50:50 ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കുളളതെന്നും മാര്‍ പവ്വത്തില്‍ പറഞ്ഞു. അമ്പതുശതമാനം വിദ്യാര്‍ഥികളോട്‌ അനീതികാട്ടി ഇരട്ടി ഫീസ്‌ വാങ്ങി മറ്റ്‌ അമ്പതുശതമാനം വിദ്യാര്‍ഥികളോട്‌ അനുകമ്പകാട്ടി സൌജന്യമായി പഠിപ്പിക്കണമെന്നു പറയുന്നതും അംഗീകരിക്കാനാവില്ല. അമ്പതു ശതമാനം വിദ്യാര്‍ഥികളോടു ക്രൂരത കാട്ടുന്നത്‌ എങ്ങനെ നീതീകരിക്കാനാകും? അതെങ്ങനെ സാമൂഹിക നീതിയാകും? ന്യൂനപക്ഷങ്ങള്‍ സ്വന്തം പണം മുടക്കി സ്ഥാപിച്ച കോളജുകളില്‍ തങ്ങളുടെ വിദ്യാര്‍ഥികളോട്‌ ഈ ക്രൂരമായ അനീതികാണിക്കണമെന്നു കല്‍പിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയാനാകുന്നുണ്ട്‌. മെറിറ്റനുസരിച്ചുമാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച്‌ എല്ലാവര്‍ക്കും കോടതി അംഗീകരിച്ച ന്യായമായ ഫീസ്‌ നടപ്പാ ക്കി പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ്‌ നല്‍കി സൌജന്യമായി പഠിപ്പിക്കുന്ന രീതിയാണ്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ അനുവര്‍ത്തിക്കുന്നത്‌. ഈ സ്ഥാപനങ്ങളില്‍ 35ശതമാനം വരെ ഭൂരിപക്ഷ സമുദായാംഗങ്ങളും അതേ ഫീസില്‍ത്തന്നെ പഠിക്കുന്നുണ്ട്‌. പിന്നോക്കക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കി പ്രവേശനം അനുവദിക്കുന്നു. ഇങ്ങനെ സാമൂഹിക നീതിയും മെറിറ്റും അനുവര്‍ത്തിക്കുകയും സുതാര്യമായി മാത്രം പ്രവര്‍ത്തിക്കുക യും ചെയ്യുന്നവര്‍ക്കെതിരേ ചില ര്‍ കാര്യലാഭങ്ങള്‍ക്കായി രംഗത്തു വരുന്നതു ഖേദകരമാണെ ന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗങ്ങളും തുറന്നമനസോടെ ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്തു തെറ്റിദ്ധാരണകള്‍ മാറ്റി അഭിപ്രായ രൂപവത്കരണം സാധിക്കണമെങ്കില്‍ കാലതാമസമുണ്ടാകും. പെട്ടെന്നു തട്ടിക്കൂട്ടുന്ന ഒത്തു തീര്‍പ്പുകളാണല്ലോ പലപ്പോഴും കേസുകള്‍ക്കിടയാക്കുകയും ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്യുന്നത്‌. ആ സാഹചര്യത്തിലാണ്‌ കഴിഞ്ഞ ഏതാനും വര്‍ഷമായി നിലവിലിരിക്കുകയും കോടതികള്‍ പരോക്ഷമായിട്ടെങ്കിലും അംഗീകരിക്കുകയും ചെയ്തിട്ടുളള രീതി ഈ വര്‍ഷം തുടരട്ടെയെന്നു ധാരണയുണ്ടായത്‌. പ്രശ്നങ്ങളെ എല്ലാവരും നന്നായി മനസിലാക്കി ഒരുമിച്ച്‌ ഒരു ഫോര്‍മൂല രൂപപ്പെടുത്താന്‍ ഏതാനും മാസങ്ങള്‍ക്കുളളില്‍ കഴിയുമെന്നു മാര്‍ പവ്വത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Tuesday, June 14, 2011

വിശുദ്ധ ഗ്രന്ഥത്തിണ്റ്റെ ചരിത്രവഴികളുമായി എക്സിബിഷന്‍ ശ്രദ്ധേയമാകുന്നു

വിശുദ്ധ ഗ്രന്ഥത്തിണ്റ്റെ ചരിത്രവഴികളും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന ബൈബിള്‍ എക്സിബിഷന്‍ ശ്രദ്ധേയമാകുന്നു. കെസിബിസി ബൈബിള്‍ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച അഖണ്ഡ ബൈബിള്‍ പാരായണയജ്ഞത്തോടനുബന്ധിച്ചാണ്‌ എക്സിബിഷന്‍ ഒരുക്കിയിട്ടുള്ളത്‌. നാല്‍പ്പത്തിരണ്ടു ഭാഷകളില്‍ അച്ചടിച്ച ബൈബിളുകള്‍ തുടങ്ങി ഒരു ദിവസം കൊണ്ടു പകര്‍ത്തിയ സമ്പൂര്‍ണബൈബിളിണ്റ്റെ കൈയെഴുത്തുപ്രതിവരെ പ്രദര്‍ശനത്തിലുണ്ട്‌. മലയാളത്തില്‍ ആദ്യമായി അച്ചടിച്ച ബൈബിള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്‌. 1811 ല്‍ പുറത്തിറങ്ങിയ ഈ ബൈബിള്‍ മുംബൈയില്‍ നിന്നാണ്‌ എത്തിച്ചത്‌. പഴയ മലയാള ലിപിയാണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌. മലയാളത്തില്‍ പുറത്തിറങ്ങിയ ബൈബിളിണ്റ്റെ വിവിധ പതിപ്പുകളും വ്യാഖ്യാനങ്ങളും പ്രദര്‍ശനത്തിലുണ്ട്‌. ബൈബിള്‍ സംഭവങ്ങള്‍ ചിത്രീകരിച്ചു പുറത്തിറങ്ങിയ വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകളുടെയും പ്രദര്‍ശനം ഇവിടെ ഒരുക്കിയിട്ടുണ്ട്‌. അറുപത്തിയേഴു രാജ്യങ്ങളുടെ 1507 സ്റ്റാമ്പുകളാണ്‌ ആകര്‍ഷകമായ തരത്തില്‍ പ്രദര്‍ശനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്‌. സൃഷ്ടി മുതല്‍ പന്തക്കുസ്ത വരെയുള്ള ബൈബിള്‍ സംഭവങ്ങളാണ്‌ സ്റ്റാമ്പുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. ഉത്പത്തിയുടെ ചിത്രീകരണവുമായി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇന്ത്യ പുറത്തിറക്കിയ 50 പൈസയുടെ സ്റ്റാമ്പ്‌ കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്‌. ബൈബിളിനെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാനും അറിയാനും ആഗ്രഹിക്കുന്നവര്‍ക്കു സഹായകമായ നിരവധി കാര്യങ്ങള്‍ പ്രദര്‍ശനത്തില്‍ നിന്നു ലഭിക്കുമെന്നു ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോഷി മയ്യാറ്റില്‍ പറഞ്ഞു.

അഖണ്ഡ ബൈബിള്‍ പാരായണ യജ്ഞത്തിനു തുടക്കം

ആത്മാവിനെയും മനസിനെയും ദൈവികമാക്കാന്‍ കരുത്തുള്ളതാണു വചനവായനയെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. കെസിബിസി ബൈബിള്‍ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച അഖണ്ഡ ബൈബിള്‍ പാരായണയജ്ഞം, നൂറുമേനി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവലം വായനാനുഭവത്തിനപ്പുറം ദൈവാത്മാവിണ്റ്റെ പ്രവര്‍ത്തനം ബൈബിള്‍ പാരായണത്തില്‍ സംഭവിക്കുന്നുണ്ട്‌. പ്രഘോഷിക്കപ്പെടേണ്ടതാണു വചനം. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നതാണു ദൈവവചനം. എല്ലാ പ്രപഞ്ചവസ്തുക്കളിലും ദൈവികസാന്നിധ്യം തിരിച്ചറിയാന്‍ നമുക്കാവണം. വചനവായനയില്‍ നാം ദൈവവുമായി സംസാരിക്കുക മാത്രമല്ല, ദൈവം നമ്മെ കേള്‍ക്കുക കൂടി ചെയ്യുന്നുണ്ട്‌. വചനവായന കൂടുതല്‍ മനുഷ്യോന്‍മുഖമാകണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. ആശ്വാസദായകവും കൃപാവരങ്ങളുടെ ഉറവിടവുമായ വചനം സമാനതകളില്ലാത്ത ശക്തിയാണെന്ന്‌ അദ്ദേഹം പറഞ്ഞു. പഴയനിയമഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ബൈബിള്‍ കമ്മീഷന്‍ തയാറാക്കിയ ഓഡിയോ സി ഡി മാര്‍ പുന്നക്കോട്ടില്‍ പ്രകാശനം ചെയ്തു. കെസിബിസി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ്‌ വിതയത്തില്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ബൈബിള്‍ പാരായണയജ്ഞത്തോടനുബന്ധിച്ച്‌ ഒരുക്കിയ ബൈബിള്‍ എക്സിബിഷണ്റ്റെ ഉദ്ഘാടനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ.സ്റ്റീഫന്‍ ആലത്തറ നിര്‍വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോഷി മയ്യാറ്റില്‍, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ആണ്റ്റണി സച്ചിന്‍, പ്രഫ. കൊച്ചുറാണി ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുശേഷം താലപ്പൊലി, വര്‍ണക്കുടകള്‍, മാര്‍ഗംകളി എന്നിവയുടെ അകമ്പടിയോടെ വിശുദ്ധഗ്രന്ഥം, പാരായണയജ്ഞം നടക്കുന്ന ലിറ്റില്‍ ഫ്ളവര്‍ ഹാളിലേക്ക്‌ എത്തിച്ചു. വിശുദ്ധഗ്രന്ഥം വഹിച്ച ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയാണു പാരായണയജ്ഞത്തില്‍ ആദ്യത്തെ വായന നിര്‍വഹിച്ചത്‌. തുടര്‍ന്നു മാര്‍ പുന്നക്കോട്ടിലും ബൈബിള്‍ പാരായണം നടത്തി. ബൈബിളിലെ 73 പുസ്തകങ്ങളിലെയും മുഴുവന്‍ അധ്യായങ്ങളും തുടര്‍ച്ചയായി പാരായണം ചെയ്യുന്ന അഖണ്ഡ ബൈബിള്‍ പാരായണയജ്ഞം നൂറു മണിക്കൂറ്‍ പൂര്‍ത്തിയാക്കി 17ന്‌ അവസാനിക്കും. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ ചൈനീസ്‌, ജാപ്പനീസ്‌, ഇംഗ്ളീഷ്‌, ലാറ്റിന്‍ തുടങ്ങിയ ഭാഷകളിലും ബൈബിള്‍ പാരായണമുണ്ട്‌. ലോഗോസ്‌ കപ്പലില്‍ കൊച്ചിയിലെത്തിയ ജര്‍മനി, ഹോളണ്ട്‌, ഫിന്‍ലന്‍ഡ്‌, ദക്ഷിണ കൊറിയ, പോര്‍ച്ചുഗല്‍, റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ സ്വന്തം ഭാഷകളില്‍ ഇന്നലെ ബൈബിള്‍ പാരായണം നടത്തിയതു ശ്രദ്ധേയമായി. കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്‌, ജോസ്‌ തെറ്റയില്‍ എംഎല്‍എ, മേയര്‍ ടോണി ചമ്മണി, ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ തുടങ്ങിയവരും ഇന്നലെ ബൈബിള്‍ വായിക്കാനെത്തി.

കുടുംബങ്ങളിലെ ആത്മീയ ചൈതന്യം തിരികെ കൊണ്ടുവരാന്‍ ജീസസ്‌ യൂത്തിന്‌ കഴിയും: മാര്‍ പോളി കണ്ണൂക്കാടന്‍

കുടുംബങ്ങളിലെ ആത്മീയ ചൈതന്യം തിരികെ കൊണ്ടുവരാനും വളര്‍ത്താനും ജീസസ്‌ യൂത്തിന്‌ കഴിയുമെന്ന്‌ ഇരിങ്ങാലക്കുട രൂപത ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത ജീസസ്‌ യൂത്ത്‌ സംഘടിപ്പിച്ച പെന്തക്കുസ്താ ദിനാഘോഷങ്ങളുടെ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അനുകൂലമായതിനെ തെരഞ്ഞെടുക്കുകയല്ല ശരിയെ തെരഞ്ഞെടുക്കുകയാണ്‌ യഥാര്‍ഥ ക്രൈസ്തവണ്റ്റെ കടമ. ആവശ്യക്കാരനെ കണ്ടറിഞ്ഞ്‌ അനുകമ്പയിലൂടെയും ആര്‍ദ്രതയിലൂടെയും അവനോട്‌ പക്ഷം ചേരുകയെന്നതാണ്‌ യഥാര്‍ഥ നീതിബോധമെന്ന്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.ഇരിങ്ങാലക്കുട സെണ്റ്റ്‌ ജോസഫ്സ്‌ കോളജില്‍ നടന്ന പെന്തക്കുസ്ത ദിനാഘോഷം ജീസസ്‌ യൂത്തിണ്റ്റെ 25 മുന്‍കാല നേതാക്കള്‍ 25നിലവിളക്കുകള്‍ തെളിച്ച്‌ ഉദ്ഘാടനം ചെയ്തു.

യുവജനങ്ങള്‍ നന്‍മയുടെ വക്താക്കളാകണം: മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍

യുവജനങ്ങള്‍ ആധുനിക സമൂഹത്തില്‍ നന്‍മയുടെയും സ്നേഹത്തിണ്റ്റെയും വക്താക്കളാകണമെന്ന്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ പറഞ്ഞു. കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ യൂത്ത്‌ ആനിമേറ്റേഴ്സ്‌ ട്രെയിനിംഗ്‌ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. യുവജനം രാഷ്ട്രവിക സനത്തിനു നിര്‍ണായക പങ്കു വഹിക്കേണ്ടവരാണെന്നും വിശ്വാസത്തില്‍ ആഴപ്പെട്ടു ജീവിക്കണമെന്നും മാര്‍ പള്ളിക്കാപറമ്പില്‍ പറഞ്ഞു.

അധ്യാപകര്‍ സമൂഹത്തിണ്റ്റെ ശക്തി: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

കേരള വിദ്യാഭ്യാസരംഗത്ത്‌ സമഗ്ര വികസനത്തിണ്റ്റെ പാത തുറന്ന ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചണ്റ്റെ വിദ്യാഭ്യാസ ദര്‍ശനത്തിണ്റ്റെ തെളിവുകളാണ്‌ പള്ളിക്കൂടങ്ങളെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. അറിവിണ്റ്റെ ക്ഷതമില്ലാത്ത വിഗ്രഹം അക്ഷരമായി വിദ്യാര്‍ഥിഹൃദയത്തില്‍ പഠിപ്പിക്കാന്‍ സന്നദ്ധരായ അധ്യാപകരാണ്‌ ഈ സമൂഹത്തിണ്റ്റെ ശക്തിയെന്ന്‌ ബിഷപ്‌ ഓര്‍മിപ്പിച്ചു. ചാവറ പബ്ളിക്‌ സ്കൂളിലെ മെറിറ്റ്‌ ഡേ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. സിബിഎസ്‌ഇ പത്ത്‌, പന്ത്രണ്ട്‌ ക്ളാസുകളില്‍ നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിച്ചു. ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റും കാഷ്‌ അവാര്‍ഡും സമ്മാനിച്ചു.

Saturday, June 11, 2011

സംരക്ഷണവും സഹായവും മധുരവും ഏറ്റുവാങ്ങി കുരുന്നുകള്‍ ബിഷപ്സ്‌ ഹൌസില്‍

സംരക്ഷണത്തിണ്റ്റെ കുടയും സഹായത്തിണ്റ്റെ സാമ്പത്തികവും സമ്മാനിച്ച്‌ ഒന്നാം ക്ളാസിലെ കുരുന്നുകള്‍ക്ക്‌ ഗംഭീര സ്വീകരണം. പാലാ ബിഷപ്സ്‌ ഹൌസാണ്‌ ഇന്നലെ വേറിട്ട സംഗമത്തിന്‌ വേദിയായത്‌. പാലാ കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള സ്കൂളുകളില്‍ ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്കാണു ബിഷപ്സ്‌ ഹൌസില്‍ സാമ്പത്തികസഹായം വിതരണം ചെയ്തത്‌. വിദ്യാഭ്യാസരംഗത്ത്‌ രൂപത ഇളംതലമുറയോടു പുലര്‍ത്തുന്ന സംരക്ഷണത്തിണ്റ്റെ പ്രതീകമെന്നോണം മുഴുവന്‍ കുരുന്നുകള്‍ക്കും കുട സമ്മാനിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും അനുബന്ധ പരിപാടികള്‍ക്കുമായുള്ള ചെലവുകള്‍ കണെ്ടത്താന്‍ നിര്‍ധന കുടുംബങ്ങള്‍ക്കു കൈത്താങ്ങാകുംവിധം സാമ്പത്തികസഹായവും സമ്മാനിച്ചു. കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള നൂറുകണക്കിനു കുരുന്നുകളും അധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു. മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ്‌ വിദ്യാഭ്യാസ ലോകത്തെ നവാതിഥികളായ ഒന്നാം ക്ളാസുകാര്‍ക്ക്‌ ഉപഹാരങ്ങള്‍ കൈമാറിയത്‌. കുരുന്നുകള്‍ക്കെല്ലാം മധുരപലഹാരങ്ങളും നല്‍കി.

Thursday, June 9, 2011

കലാപങ്ങളില്‍ നിന്നും ന്യൂനപക്ഷളെ സംരക്ഷിക്കാനുതകുന്ന ബില്‍ പാര്‍ലമെണ്റ്റില്‍ വരും

സമുദായിക കലാപങ്ങളില്‍ നിന്നും മത-ഭാഷ- സാംസ്കാരികന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനായി പാര്‍ലിമെണ്റ്റില്‍ കൊണ്ടുവരാനിരിക്കുന്ന വര്‍ഗ്ഗീയ അക്രമ ബില്‍(Communal Violence Bill)ഹിന്ദു തീവ്രവാദികളുടെ വിമര്‍ശനത്തിനുകാരണമായി. ദേശീയ ഉപദേശസമിതി അംഗീകരിച്ച ഈ ബില്‍ അനുസരിച്ച്‌ കേന്ദ്രഗവണ്‍മെണ്റ്റിന്‌ സാമുദായിക കലാപങ്ങളുടെ സാഹചര്യത്തില്‍ സംസ്ഥാനത്തിണ്റ്റെ ആവശ്വപ്പെടലും അംഗീകാരവും ഇല്ലാതെ തന്നെ ഇടപെടാനാകും. മതവംശീയ സാംസ്കാരിക ന്യൂനപക്ഷങ്ങങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ നിഷ്ക്രിയത പുലര്‍ത്തിയാല്‍ ഇപ്പോഴത്തെ നിയമമനുസരിച്ച്‌ കേന്ദ്രഗവണ്‍മെണ്റ്റിന്‌ ഫലപ്രദമായിഇടപെടാന്‍കഴിയില്ല. ഈ സാഹചര്യത്തിലാണ്‌ ന്യൂനപക്ഷങ്ങള്‍ക്കു നേരേയുള്ളഅക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാരിനു ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന വിധത്തില്‍ നിയമനിര്‍മ്മാണം നടക്കുന്നത്‌. ബജരംഗദള്‍ പോലെയുള്ള അക്രമപ്രവണത പുലര്‍ത്തുന്ന വര്‍ഗ്ഗീയ സംഘടനകള്‍ ഈ ബില്ല്‌ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമായും ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമായും അധിക്ഷേപിക്കുന്നു. ബില്ലിനെതിരേ ദേശവ്യാപകമായി പ്രതിക്ഷേധം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌ അവര്‍. എന്നാല്‍ മനുഷ്യാവകാശ സമിതികളും മത-ന്യൂനപക്ഷങ്ങളും ഹിന്ദുമതവിശ്വാസികളില്‍ വളരെ നല്ലപങ്കും അക്രമത്തെ എതിര്‍ക്കുന്നവരും ഈ ബില്ലിനെ അനുകൂലിച്ചുകൊണ്ടു രംഗത്തു വരുമെന്ന്‌ സി ബി.സി ഐ യുടെ വക്താവ്‌ പ്രസ്താപിച്ചു. .

എല്ലാ അഞ്ചുമിനിട്ടിലും ഒരു ക്രൈസ്തവന്‍ രക്തസാക്ഷിയാകുന്നു

യൂറോപ്യന്‍ സെക്യൂരിറ്റി ഓര്‍ഗനൈസേഷനെ പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യശാസ്ത്രകാരണ്റ്റെ പഠനമനുസരിച്ച്‌ ക്രൈസ്തവിശ്വാസത്തിനുവേണ്ടി ജീവന്‍ കൊടുക്കേണ്ടിവന്നവരുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നു. കണക്കുകള്‍ അനുസരിച്ച്‌ ഓരോ അഞ്ചുമിനിട്ടിലും ഒരു ക്രൈസ്തവന്‍ രക്തസാക്ഷിത്വം വരിക്കുന്നു. മാസ്സിമോ ഇന്‍ട്രോവീഗ്നേ എന്ന സഹകരണത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള യൂറോപ്യന്‍ സംഘടനാംഗമാണ്‌ (OSCE)ഈ സ്ഥിതിവിവരങ്ങള്‍ ക്രിസ്തീയ-മുസ്ളിം-യഹൂദ മതാന്തരസംവാദസമിതിയില്‍ അവതരിപ്പിച്ചത്‌. ഹംഗറിയില്‍ നടന്ന സമ്മേളനം ജൂണ്‍ രണ്ടാം തീയതി സമാപിച്ചു. ഓരോ വര്‍ഷവും 105,000 ക്രൈസ്തവര്‍ അവര്‍ ക്രൈസ്തവരായതു കൊണ്ടുമാത്രം കൊലചെയ്യപ്പെടുന്നുണ്ട്‌. ആഭ്യന്തരയുദ്ധങ്ങളിലും മറ്റു യുദ്ധങ്ങളിലും കൊല്ലപ്പെടുന്നവരെ എല്ലാം ഒഴിവാക്കിക്കൊണ്ടുള്ള കണക്കുകളാണ്‌ ഇത്‌.

Wednesday, June 8, 2011

ക്രൈസ്തവ വിശ്വാസം ജീവസുറ്റതാകുന്നത്‌ പാവങ്ങളുടെ സംരക്ഷകരാകുമ്പോള്‍: മാര്‍ കണ്ണൂക്കാടന്‍

പാവങ്ങളുടെ പങ്കുചേര്‍ന്ന്‌ അവരുടെ സംരക്ഷകരാകുമ്പോഴാണ്‌ ക്രൈസ്തവ വിശ്വാസം ജീവസുറ്റതാകുന്നതെന്ന്‌ ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ബോധിപ്പിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ സമഗ്ര കുടുംബക്ഷേമ പദ്ധതിയായ ബ്ളസ്‌ എ ഹോം പദ്ധതിയുടെ കുടുംബ കൂട്ടായ്മ രൂപതാ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. അനേകം കുടുംബങ്ങള്‍ക്ക്‌ കാരുണ്യത്തിണ്റ്റെയും കരുതലിണ്റ്റെയും സ്നേഹത്തിണ്റ്റെയും നിറവ്‌ നല്‍കുന്നതാണ്‌ ബ്ളസ്‌ എ ഹോം പദ്ധതിയെന്ന്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. മാര്‍ ജെയിംസ്‌ പഴയാറ്റില്‍ അനുഗ്രഹ സന്ദേശം നല്‍കി.

പ്രവാസി ജീവിതത്തിലും പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന അല്‍മായ സമൂഹം സഭയ്ക്കഭിമാനം: മാര്‍ മാത്യു അറയ്ക്കല്‍

പ്രവാസിജീവിതകാലത്ത്‌ പ്രതിസന്ധികള്‍ ഏറെ നേരിടുമ്പോഴും സീറോ മലബാര്‍ സഭയുടെ ചൈതന്യവും വിശ്വാസവും കാത്തുസൂക്ഷിച്ചുകൊണ്ട്‌ പാരമ്പര്യത്തിലും പൈതൃകത്തിലും അടിയുറച്ചു മുന്നേറുന്ന അല്‍മായ സമൂഹം അഭിമാനമാണെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സിംഗപ്പൂറ്‍ അല്‍മായ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ അല്‍ജുനൈഡ്‌ സെണ്റ്റ്‌ സ്റ്റീഫന്‍സില്‍ അല്‍മായ സമൂഹത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. ലോകം മുഴുവന്‍ നിറഞ്ഞ സാന്നിധ്യമായി സീറോ മലബാര്‍ സഭ വളര്‍ന്നിരിക്കുന്നു. വിശ്വാസ തീഷ്ണതയിലും, പ്രാര്‍ഥന ചൈതന്യത്തിലും സഭാ മക്കളുടെ അടിയുറച്ച ജീവിതം അഭിമാനം പകരുന്നു. വിവിധ രാജ്യങ്ങളിലായി ചിതറി ജീവിക്കുന്ന സഭാമക്കളെ മുഖ്യധാരയില്‍ കോര്‍ത്തിണക്കി കൂടുതല്‍ നന്‍മകള്‍ വര്‍ഷിക്കുവാന്‍ ശക്തിപ്പെടുത്തുകയാണ്‌ അല്‍മായ കമ്മീഷണ്റ്റെ ആഗോള അല്‍മായ സന്ദര്‍ശനത്തിണ്റ്റെ ലക്ഷ്യമെന്ന്‌ മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

സീറോ മലബാര്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ: ബിഷപ്‌ പാട്രിക്‌ ഡണ്‍

സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ അല്‍മായ സമ്മേളനങ്ങള്‍ക്കു മുന്നോടിയായി ന്യൂസിലാന്‍ഡ്‌ കാത്തലിക്‌ ബിഷപ്സ്‌ കോണ്‍ഫറന്‍സ്‌ സെക്രട്ടറി ജനറല്‍ ബിഷപ്‌ മോസ്റ്റ്‌ റവ. പാട്രിക്‌ ഡണുമായി ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തി. ന്യൂസിലാന്‍ഡിലെ സീറോ മലബാര്‍ സഭാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്ന്‌ കൂടിക്കാഴ്ചയില്‍ ബിഷപ്‌ പാട്രിക്‌ ഡണ്‍ വ്യക്തമാക്കി. സഭയിലെ വിശ്വാസി സമൂഹത്തിണ്റ്റെ പ്രാര്‍ഥനാ ജീവിതവും സഭാപ്രവര്‍ത്തനവും മാതൃകാപരമാണെന്ന്‌ ബിഷപ്‌ പറഞ്ഞു.

റോമില്‍ കേരള ലത്തീന്‍ കത്തോലിക്ക സംഗമം

യൂറോപ്പിലുള്ള കേരളീയരായ ലത്തീന്‍ കത്തോലിക്കരുടെ പ്രഥമ സംഗമം കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്‌ ഡോ.സൂസപാക്യം ഉദ്ഘാടനം ചെയ്തു. വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഇറ്റലിയിലെ കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക്‌ സമൂഹത്തിണ്റ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഇറ്റലി, ഫ്രാന്‍സ്‌, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്‌, ഓസ്ട്രിയ, ദുബായ്‌ എന്നിവിടങ്ങളില്‍നിന്നുള്ള ആയിരത്തില്‍പ്പരം പ്രതിനിധികള്‍ പങ്കെടുത്തു. പ്രവാസികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ബിഷപ്‌ ഡോ.ജോസഫ്‌ കളത്തിപ്പറമ്പില്‍, കെആര്‍എല്‍സിസിഐ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ.ആണ്റ്റണി ജോര്‍ജ്‌ പാട്ടപ്പറമ്പില്‍, സെക്രട്ടറി വക്കച്ചന്‍ ജോര്‍ജ്‌ കല്ലറയ്ക്കല്‍, അഗസ്റ്റിന്‍ ജോര്‍ജ്‌ പാലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിലെ എല്ലാ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍മാര്‍ക്കും ചടങ്ങില്‍ സ്വീകരണം നല്‍കി. യൂറോപ്യന്‍ സംഗമത്തോടനുബന്ധിച്ചു നവസുവിശേഷവത്കരണവും പ്രവാസവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സെമിനാര്‍ കണ്ണൂറ്‍ ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഒബ്ളേറ്റ്സ്‌ ഓഫ്‌ സെണ്റ്റ്‌ ജോസഫ്‌ സന്യാസ സഭ വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ ജെക്കോബി, കൊച്ചി ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍, പുനലൂറ്‍ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, റവ.ഡോ.അഗസ്റ്റിന്‍ മുള്ളൂറ്‍, റവ. ഡോ. ആണ്റ്റണി പാട്ടപ്പറമ്പില്‍, ഗര്‍വാസീസ്‌ മുളക്കര, അഗസ്റ്റിന്‍ പാലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

ദൈവവചനത്തിനു ചേര്‍ന്ന സാക്ഷ്യജീവിതം നയിക്കണം: മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

ദൈവവചനത്തോടു യോജിച്ചുപോകുന്ന സാക്ഷ്യജീവിതമായിരിക്കണം ഓരോ സമര്‍പ്പിതര്‍ക്കും ഉണ്ടായിരിക്കേണ്ടതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ആഹ്വാനം ചെയ്തു. കെസിബിസി-കെസിഎംഎസ്‌ സംയുക്ത സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ക്രിസ്തുവിണ്റ്റെ സാക്ഷികളായി ജീവിച്ച്‌ ഓരോ സന്യാസസഭയും കാലഘട്ടത്തിന്‌ അനുസൃതമായ സേവനമേഖലകള്‍ കണ്ടെത്തണം. ഓരോ രൂപതയും സാര്‍വത്രികസഭയുടെ ചെറുപതിപ്പാണ്‌. ഈ ചിന്തയ്ക്ക്‌ അനുസൃതമായിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഓരോ സന്യാസസഭയും പ്രാര്‍ഥിച്ചും ചിന്തിച്ചും പ്രവര്‍ത്തിച്ചും അവരവര്‍ക്കുള്ള ദൈവവിളിയുടെ സ്വഭാവം കണ്ടെത്തുകയും അതനുസരിച്ചു പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുകയും വേണം. പിഒസിയുടെ സാരഥിയായി1986മുതല്‍ 1992 വരെ പ്രവര്‍ത്തിച്ചതുമൂലം മൂന്നു വ്യക്തിസഭകളെയും ഒന്നായി കണ്ടുകൊണ്ട്‌ ശുശ്രൂഷിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു -മാര്‍ ആലഞ്ചേരി പറഞ്ഞു. ദൈവരാജ്യത്തിണ്റ്റെ മുന്നാസ്വാദനങ്ങളാണു സമര്‍പ്പിതരെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കെസിബിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ പറഞ്ഞു. ഓരോ സന്യാസസഭയും അവയുടെ സ്ഥാപകര്‍ ലക്ഷ്യമിട്ട കാരിസത്തിണ്റ്റെ ചൈതന്യം ഏറ്റുവാങ്ങി പ്രവര്‍ത്തിക്കണം. വ്യക്തിയും സന്യാസസമൂഹവും യേശുവിനെക്കുറിച്ചുള്ള ആത്മബോധത്തിലൂടെ ജീവിതദര്‍ശനം ക്രമപ്പെടുത്തണമെന്നും ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. കെസിഎംഎസ്‌ പ്രസിഡണ്റ്റ്‌ റവ.ഡോ.ഫ്രാന്‍സീസ്‌ കൊടിയന്‍, സെക്രട്ടറി സിസ്റ്റര്‍ നിത്യ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ഡോ.ബ്രിജിത്ത്‌ ക്ളാസ്‌ നയിച്ചു. മെത്രാന്‍മാരും കേരളത്തിലെ വിവിധ സന്യാസ-സമര്‍പ്പിത സമൂഹങ്ങളുടെ സുപ്പീരിയര്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു

Saturday, June 4, 2011

സഭയില്‍ പ്രേഷിതാഭിമുഖ്യം ശക്തമാക്കണം: മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

സഭയുടെ എല്ലാ തലങ്ങളിലും പ്രേഷിതാഭിമുഖ്യം സജീവമാക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ആഹ്വാനം ചെയ്തു. പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ശക്തിപകരാന്‍ മിഷന്‍ വര്‍ഷാചര ണം ഫലപ്രദമായി നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സീറോ മലബാര്‍ സഭപ്രേഷിതവര്‍ഷാചരണത്തിന്‌ ഒരുക്കമായി വിവിധ രൂപതാ സന്യാസസഭ പ്രതിനിധികളുടെ സമ്മേളനം കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയവും പൌരസ്ത്യവുമായ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സീറോ മലബാര്‍ സഭയ്ക്ക്‌ ഈ പാരമ്പര്യങ്ങളില്‍ ഉറച്ചുനിന്നുതന്നെ പ്രേഷിതപ്രവര്‍ത്തനം നടത്താനാകും. അതിണ്റ്റെ സാക്ഷ്യമാണു വിവിധ മിഷന്‍ രൂപതകള്‍. ഈ വര്‍ഷം ഓഗസ്റ്റ്‌ 15 മുതല്‍ 2012 ഓഗസ്റ്റു വരെയാണു സീറോ മലബാര്‍ സഭ പ്രേഷിതവര്‍ഷമായി ആചരിക്കുന്നത്‌. സമ്മേളനത്തില്‍ മിഷന്‍വര്‍ഷാചരണ സംഘാടകസമിതി സെക്രട്ടറി ഫാ. ജോസഫ്‌ ചെറിയമ്പനാട്ട്‌ വിവിധ സമിതികളുടെ ഉത്തരവാദിത്വങ്ങളും പ്രഖ്യാപിതപരിപാടികളും വിശദീകരിച്ചു. മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഫാ. ആണ്റ്റണി കൊള്ളന്നൂറ്‍, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ ഫാ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍, ഫാ. ജോര്‍ജ്‌ താഞ്ചന്‍, ഫാ. കുര്യന്‍ കൊച്ചേത്തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

സഭയും രാഷ്ട്രവും ഒന്നിച്ചുപോകേണ്ടവ: മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

സഭ ലോകത്തിണ്റ്റെ മനഃസാക്ഷിയാണെന്നും സഭയും രാഷ്ട്രവും ഒന്നിച്ചു പോകേണ്ട യാഥാര്‍ഥ്യങ്ങളാണെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തിലെ എട്ടുമട്ട മണ്ഡപത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സഭയെയും രാഷ്ട്രത്തെയും ഐക്യത്തില്‍ രഞ്ജിപ്പിക്കണമേ എന്നാണു വിശുദ്ധ കുര്‍ബാനയില്‍ സഭ പ്രാര്‍ഥിക്കുന്നത്‌. അധികാരത്തില്‍ വരുന്നവര്‍ സഭയുമായി ഐക്യത്തോടെ പ്രവര്‍ത്തിക്കണം. എല്ലാവരും സഭയുടെ മനഃസാക്ഷിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണു വേണ്ടത്‌. ഐക്യം കാത്തുസൂക്ഷിക്കാന്‍ സഭ പ്രാര്‍ഥിക്കും. മാര്‍ത്തോമ ക്രിസ്ത്യാനികളുടെ ഐക്യം ഭാരതത്തിന്‌ ആവശ്യമാണ്‌. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ എന്ന നിലയില്‍ സഭാംഗങ്ങളുടെയും മെത്രാന്‍മാരുടെയും ഐക്യം ശക്തിപ്പെടുത്താന്‍ യത്നിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. "ഞാന്‍ എല്ലാ സഭകളെയും സ്വന്തമായി കാണുന്നു. നിങ്ങള്‍ എന്നെയും സ്വന്തമായി കാണണം" സഭാശുശ്രൂഷകരായ അജപാലകര്‍ ദൈവസ്നേഹത്തില്‍ ഐക്യപ്പെടണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. സഭ നേരിടുന്ന വെല്ലുവിളികള്‍ താന്‍ മനസിലാക്കുന്നു ഒരോ പിതാവിനും സ്വന്തമായ അജപാലന ശൈലി ഉണ്ടായിരിക്കും. ഈ ശൈലിയിലൂടെയാണു പിതാക്കന്‍മാര്‍ സഭയ്ക്കു നേതൃത്വം നല്‍കുന്നത്‌ മതസൌഹാര്‍ദം രാഷ്ട്രത്തിന്‌ അനിവാര്യമാണ്‌. നശീകരണ ശക്തികളെ ഉപേക്ഷിച്ചു ദൈവിക പാതയില്‍ മുന്നേറാന്‍ കഴിയണം. പൊതുപ്രശ്നങ്ങളില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണം. അമ്മയുടെ ഉദരത്തില്‍ ജന്‍മം കൊള്ളുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കുന്ന പ്രവണതയ്ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു. ആര്‍ഷഭാരതത്തിണ്റ്റെ സാംസ്കാരിക പാരമ്പര്യം വീണ്ടെടുക്കാന്‍ സഭയും സമൂഹവും ഒറ്റക്കെട്ടായി നീങ്ങണമെന്നും മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ ഉദ്ബോധിപ്പിച്ചു

Wednesday, June 1, 2011

കേരളത്തിലെ ലത്തീന്‍ മെത്രാന്‍മാര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

കേരളത്തിലെ ലത്തീന്‍ സഭാ മേലധ്യക്ഷന്‍മാര്‍ 'ആദ്ലീമിന'സന്ദര്‍ശനത്തിണ്റ്റെ ഭാഗമായി വത്തിക്കാനില്‍ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഓരോ മെത്രാനെയും വ്യക്തിപരമായി കണ്ടു രൂപതാഭരണത്തെക്കുറിച്ച്‌ അന്വേഷിച്ചറിഞ്ഞ പരിശുദ്ധ പിതാവ്‌ മേയ്‌ 30നു രാവിലെ പത്തിനു വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ മെത്രാന്‍മാരെ പൊതുവായി അഭിസംബോധന ചെയ്തു പ്രസംഗിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍, തിരുവനന്തപുരം ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം, നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സണ്റ്റ്‌ സാമുവല്‍, കോട്ടപ്പുറം ബിഷപ്‌ ഡോ.ജോസഫ്‌ കാരിക്കശേരി, ആലപ്പുഴ ബിഷപ്‌ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, വിജയപുരം ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍, കൊച്ചി ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍, കണ്ണൂറ്‍ ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലക്കല്‍, പുനലൂറ്‍ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കോഴിക്കോട്‌ രൂപത അഡ്മിനിസ്ട്രേറ്റര്‍ മോണ്‍. വിന്‍സെണ്റ്റ്‌ അറയ്ക്കല്‍ എന്നിവര്‍ ആദ്‌ ലീമിന സന്ദര്‍ശനത്തിണ്റ്റെ ഭാഗമായി വത്തിക്കാന്‍ സെണ്റ്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയില്‍ വിശുദ്ധ പത്രോസിണ്റ്റെയും വിശുദ്ധ പൌലോസിണ്റ്റെയും കല്ലറകള്‍ സന്ദര്‍ശിച്ചു ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ഥിച്ചു.വത്തിക്കാന്‍ കാര്യാലയത്തിലെ വിവിധ വകുപ്പുകള്‍ സന്ദര്‍ശിച്ച മെത്രാന്‍മാര്‍ കേരളത്തിലെ ലത്തീന്‍ സഭയുടെ പൊതുവായ പ്രവര്‍ത്തനങ്ങളും സഭ നേരിടുന്ന പ്രശ്നങ്ങളും വകുപ്പു മേധാവികളായ കര്‍ദിനാള്‍മാരുമായി ചര്‍ച്ച ചെയ്തു.വിശുദ്ധ പത്രോസിണ്റ്റെയും വിശുദ്ധ പൌലോസിണ്റ്റെയും കല്ലറകള്‍ സ്ഥിതിചെയ്യുന്ന മഹാദേവാലയങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ഥിക്കാനും പരിശുദ്ധ സിംഹാസനത്തിനു റിപ്പോര്‍ട്ടു നല്‍കാനും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മെത്രാന്‍മാര്‍ നിത്യനഗരത്തിലേക്കു നടത്തുന്ന കാനോനിക തീര്‍ഥാടനമാണ്‌ 'ആദ്ലീമിനഅപ്പോസ്തലോരും' സന്ദര്‍ശനം.

പ്രസിഡണ്റ്റ്‌ സ്ഥാനാര്‍ത്ഥികള്‍ കുടുംബത്തോടുള്ള നിലപാടു വ്യക്തമാക്കണം; പെറുവിലെ മെത്രാന്‍

പെറുവില്‍ വരുന്ന ദിവസങ്ങളില്‍ നടക്കുന്ന പ്രസിഡണ്റ്റ്‌ തെരഞ്ഞടുപ്പിലെ രണ്ടു സ്ഥാനാര്‍ത്ഥികളും തങ്ങള്‍ക്ക്‌ കുടുംബത്തെ സംബന്ധിച്ചും ജീവനെ സംബന്ധിച്ചും ഉള്ള നിലപാടു വ്യക്തമാക്കണമെന്ന്‌ ആര്‍ച്ചുബിഷപ്പ്‌ ജോസ്‌ അന്തോണിയോ എഗുരേന്‍ ആവശ്യപ്പെട്ടു. പെറുവിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിണ്റ്റെ ഫാമിലി കമ്മീഷന്‍ അദ്ധ്യക്ഷനാണ്‌ ആര്‍ച്ചുബിഷപ്പ്‌ ജോസ്‌ അന്തോണിയോ "കുടുംബത്തെക്കുറിച്ചും ജീവനെക്കുറിച്ചുമുള്ള നിലപാടു സുപ്രധാനമാണ്‌. ചിലര്‍ വിമര്‍ശിക്കുന്നതു പോലെ ഇതു രണ്ടും കേവലം മതപരമായകാര്യമല്ല. മനുഷ്യവംശത്തിണ്റ്റെ തന്നെ പ്രശ്നമാണ്‌" അദ്ദേഹം വ്യക്തമാക്കി. പെറുവിയന്‍ പത്രമായ 'എല്‍ കൊമേഴ്സിയോ'യില്‍ എഴുതിയ ലേഖനത്തിലാണ്‌ പ്രസിഡനൃ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ നിലപാടു വ്യക്തമാക്കണമെന്ന്‌ ആര്‍ച്ചുബിഷപ്പ്‌ ആവശ്യപ്പെട്ടത്‌.

"നിസംഗത" ഉണ്ടാക്കുന്ന പ്രതിസന്ധി നവസുവിശേഷവത്ക്കരണത്തിണ്റ്റെ ആവശ്യം വ്യക്തമാക്കുന്നു; മാര്‍പ്പാപ്പ

സുവിശേഷ സന്ദേശത്തോട്‌ വിരുദ്ധമായ മനോഭാവങ്ങള്‍ വളര്‍ന്നു വരുന്ന ലോകത്തില്‍ ആധുനിക സമൂഹത്തെ സുവിശേഷവത്ക്കരിക്കുക അത്യാവശ്യമാണെന്ന്‌ പരിശുദ്ധപിതാവ്‌ ബനഡിക്റ്റ്‌ 16-ാമന്‍ മാര്‍പ്പാപ്പ വ്യക്തമാക്കി. "ദൈവത്തെ ജനജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതും ക്രൈസ്തവ വിശ്വാസത്തോടെ പൊതുവില്‍ നിസംഗത പുലര്‍ത്തുന്നതും ക്രൈസ്തവ വിശ്വാസത്തെ പാര്‍ശ്വവല്‍ക്കരിക്കുകപോലും ചെയ്യുന്ന ഒരു പ്രത്യേക പ്രതിസന്ധിയിലൂടെയാണ്‌ നമ്മള്‍ കടന്നുപോകുന്നത്‌". നവസുവിശേഷ വല്‍ക്കരണത്തിനുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിണ്റ്റെ അഗംങ്ങളുടെ 2012 ലെ സിനഡിന്‌ ഒരുക്കമായുള്ള സമ്മേളനത്തിലാണ്‌ പരിശുദ്ധപിതാവ്‌ ഇതു വ്യക്തമാക്കിയത്‌ "നവസുവിശേഷവത്ക്കരണം' എന്ന പദപ്രയോഗം പുതിയ രീതിയിലുള്ള സുവിശേഷവത്ക്കരണത്തിണ്റ്റെ ആവശ്യത്തെ അനുസ്മരിപ്പിക്കുന്നു. പ്രത്യകിച്ചും സെക്കുലറിസത്തിണ്റ്റ വളര്‍ച്ച പരമ്പരാഗതക്രൈസ്തവ രാജ്യങ്ങളില്‍ പോലും വിശ്വാസജീവിതത്തിനു പോറലേല്‍പിക്കുന്ന വിരുദ്ധ അടയാളങ്ങള്‍ സൃഷ്ടിക്കുന്ന ഇക്കാലത്ത്‌ പുതിയ രീതിയിലുള്ള സുവിശേഷവത്ക്കരണം അത്യവശ്യമാണ്‌. ഈശോയെ ഏകലോകരക്ഷകനായി പ്രഖ്യാപിക്കുക എന്നത്‌ പണ്ടെന്നത്തേക്കാളുമേറെ സങ്കീര്‍ണ്ണമാണ്‌. പക്ഷേ നമ്മുടെ ദൌത്യം ചരിത്രത്തിണ്റ്റെ ആദ്യഘട്ടത്തില്‍ എന്നതുപോലെ ഇന്നും തുടരുന്നു" മാര്‍പ്പാപ്പ വിശദീകരിച്ചു.