Saturday, January 30, 2010
അധ്യാപക നിയമനത്തില്‍ കൈകടത്താനുള്ള നീക്കം അംഗീകരിക്കില്ല: ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ നേരിടും : ഡോ.എം.സൂസപാക്യം
Friday, January 29, 2010
വെല്ലുവിളികള്‍ നേരിടുവാന്‍ നൂതന സംസ്കാരം വളര്‍ത്തിയെടുക്കണം: മാര്‍ മാത്യു അറയ്ക്കല്‍
അല്‍മായ കമ്മീഷന്‍ യൂത്ത് ഡയറക്ടേഴ്സ് കോണ്‍ഫറന്‍സ് നാലിന്
Thursday, January 28, 2010
കെആര്‍എല്‍സിസി ജനറല്‍ ബോഡി 29, 30 തീയതികളില്‍
Tuesday, January 26, 2010
മലങ്കര കത്തോലിക്കാസഭയ്ക്ക് രണ്ടു പുതിയ രൂപതകള്‍; നാല് പുതിയ ബിഷപ്പുമാര്‍
മലങ്കര കത്തോലിക്കാസഭയില്‍ രണ്ടു പുതിയ രൂപതകള്‍ രൂപീകരിച്ചു. നാല് പുതിയ ബിഷപ്പുമാരെയും നിയമിച്ചു. രണ്ടു ബിഷപ്പുമാരെ മാറ്റി പുതിയ രൂപതകളില്‍ നിയമിച്ചു. പത്തനംതിട്ട, കര്‍ണാടകയിലെ പുത്തൂര്‍ എന്നിവയാ ണ് പുതിയ രൂപതകള്‍. റവ.ഡോ. വിന്‍സന്റ് കുളപ്പുറവിളൈ-മാര്‍ത്താണ്ഡം, റവ.ഡോ.സാമുവല്‍ കാട്ടുകല്ലില്‍ -തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍, റവ.ഡോ സ്റ്റീഫന്‍ തോട്ടത്തില്‍- തിരുവല്ല അതിരൂപത സഹായമെത്രാന്‍, റവ.ഡോ. ആന്റണി വലിയവിളയില്‍ -സഭാ കൂരിയ എന്നിവരാണ് പുതിയ ബിഷപ്പുമാര്‍. മാര്‍ത്താണ്ഡം രൂപതയിലെ ഇപ്പോഴത്തെ ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമാണ് പത്തനംതിട്ട രൂപതയുടെ പുതിയ ബിഷപ്. ബത്തേരി രൂപതയുടെ ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസാണ് പുത്തൂര്‍ രൂപതയുടെ ബിഷപ്. വടക്കേ അമേരിക്കയുടേയും യൂറോപ്പിന്റേയും അപ്പസ്തോലിക് വിസിറ്റര്‍ ജോസഫ് മാര്‍ തോമസ് ബത്തേരി രൂപതയു ടെ പുതിയ മെത്രാനായി നിയമിതനായി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്നലെ പട്ടം കത്തീഡ്രലില്‍ മലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പ്രഖ്യാപനം നടത്തിയത്. ഈ സമയം പള്ളി മണികള്‍ മുഴങ്ങി. വിശ്വാസികള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് കരഘോഷം മുഴക്കി.പുതിയ മെത്രാന്‍മാരെയും രൂപതകളും പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ് റോമിലും സഭയുടെ ആസ്ഥാനമായ തിരുവനന്തപുരത്തും ഇന്ത്യന്‍ സമയം 4.30നാണ് നടന്നത്. തിരുവല്ല, മാര്‍ത്താണ്ഡം, ബത്തേരി ദ്രാസന കേന്ദ്രങ്ങളിലും തത്സമയം പ്രഖ്യാപനങ്ങള്‍ നടന്നു. സഭയിലെ മെത്രാപ്പോലീത്താമാരുടേയും സന്യാസ സമൂഹ ശ്രേഷ്ഠന്‍മാരുടേയും വൈദികരുടേയും സന്യസ്തരുടേയും അല്‍മായരുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.കൂരിയ വൈസ് ചാന്‍സലര്‍ ഫാ.ജോണ്‍ കൊച്ചുതുണ്ടില്‍ ആണ് റോമില്‍ നിന്നുള്ള അറിയിപ്പ് വായിച്ചത്. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നിയുക്ത മെത്രാന്മാരെ സ്ഥാനചിഹ്നങ്ങളണിയിച്ചു. ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ചുവന്ന ഇടക്കെട്ടും ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം കറുത്ത മേലങ്കിയും അണിയിച്ചു. പത്തനംതിട്ടയുടെ പുതിയ ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമിനെ ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് ഷാള്‍ അണിയിച്ചു. തുടര്‍ന്ന് ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് നിയുക്ത മെത്രാന്മാരെ അനുമോദിച്ച് പ്രസംഗിച്ചു. മൂന്നു നോമ്പിന്റെ ഒമ്പതാം യാമ പ്രാര്‍ഥനയോടെയാണ് ശുശ്രൂഷ ആരംഭിച്ചത്. മാതാവിന്റെ കുക്കിലിയോണ്‍ പ്രാര്‍ഥിച്ചുകൊണ്ട് ശുശ്രൂഷ പൂര്‍ത്തിയാക്കി. പിതാക്കന്മാരുടെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയും നടത്തി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം, കോര്‍എപ്പിസ്കോപ്പാമാരായ ജോണ്‍പുത്തന്‍വിള, തോമസ് കുമ്പുകാട്ട്, തോമസ് താന്നിക്കാക്കുഴി എന്നിവരും മോണ്‍.ജയിംസ് പാറവിള, ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി സിബി മാത്യൂസ്, മുന്‍ ചീഫ് സെക്രട്ടറിമാരായ ജോണ്‍ മത്തായി, ലിസി ജേക്കബ് എന്നിവരും ലിഡ ജേക്കബ്, ഡോ.ജോര്‍ജ് ഓണക്കൂര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. നാലു മെത്രാന്മാരുടേയും അഭിഷേകം ഒരുമിച്ച് മാര്‍ച്ച് 13ന് തിരുവനന്തപുരത്തു നടത്തും. പുത്തൂര്‍, പത്തനംതിട്ട, ബത്തേരി, മാര്‍ത്താണ്ഡം രൂപതാ മെത്രാന്മാരുടെ സ്ഥാനാരോഹണം അതത് രൂപതകളില്‍ നടക്കും. തീയതി തീരുമാനിച്ചിട്ടില്ല. തിരുവന ന്തപുരം മേജര്‍ അതിഭദ്രാസനം വിഭജിച്ചാണ് പുതിയ പത്തനംതിട്ട ഭദ്രാസനം രൂപീകരിച്ചത്. പത്തനംതിട്ട, റാന്നി-പെരുനാട്, പന്തളം എന്നീ വൈദിക ജില്ലകളും അടൂര്‍ വൈദീക ജില്ലയിലെ ആനന്ദപ്പള്ളി, അങ്ങാടിക്കല്‍, ചന്ദനപ്പള്ളി, പൊങ്ങലടി, തട്ട എന്നീ ഇടവകകളും പുതിയ ഭദ്രാസനത്തില്‍ പെടുന്നു. 100 ഇടവകകളാണ് പുതിയ ഭദ്രാസനത്തിലുള്ളത്. ബത്തേരി ഭദ്രാസനത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പുത്തൂര്‍ ഭദ്രാസനം സ്ഥാപിച്ചത്. കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ, ചാമരാജ് നഗര്‍, ചിക്കമംഗലൂര്‍, ഹസന്‍, കുടക്, മാണ്ഡ്യ, മൈസൂര്‍, ഷിമോഗ, ഉഡുപ്പി എന്നീ ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്നു ഈ ഭദ്രാസനം. 21 ഇടവകകള്‍ ആണ് ഈ ഭദ്രാസനത്തിന് കീഴിലുള്ളത്മദ്യവിപത്തിനെതിരെ പ്രതികരിക്കുക: ബിഷപ് കാരിക്കശേരി
മദ്യനയം: മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് മദ്യവിരുദ്ധസമിതി
Monday, January 25, 2010
ജനുവരി 31 മദ്യവിരുദ്ധ ഞായര്‍; മദ്യം ഉപേക്ഷിക്കണമെന്ന് സര്‍ക്കുലര്‍
നിയമനാംഗീകാരം: മാനേജ്മെന്റ് നിലപാടില്‍ മാറ്റമില്ലെന്നു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി
നിയമന നിബന്ധനകള്‍ അവകാശലംഘനം: കെസിബിസി
Saturday, January 23, 2010
കടുകുമണി ബൈബിള്‍ ക്വിസ് ഏപ്രില്‍ 10ന്
അധ്യാപക നിയമനം: സര്‍ക്കാര്‍ നിബന്ധന ചോദ്യം ചെയ്യപ്പെടുന്നു
Thursday, January 21, 2010
പങ്കുചേരലും ഐക്യവുമാണ് ദൈവവിളിയുടെയും സഭയുടെയും മഹത്വം: മാര്‍ തോമസ് ചക്യത്ത്
മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി: ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍
മത്സ്യബന്ധന നിയമത്തിലെ വ്യവസ്ഥകള്‍ ഉപേക്ഷിക്കണം: കെആര്‍എല്‍സിസി
Wednesday, January 20, 2010
ക്രൈസ്തവരെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റി വേണം: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ
സംവരണ കാര്യത്തില്‍ മതവിവേചനം അനീതി: സിബിസിഐ
കെസിബിസി യുവജന പുരസ്കാരം സിബിക്കും മെന്‍സിക്കും
Tuesday, January 19, 2010
സീറോ മലബാര്‍ സഭയില്‍ പുതിയ ആറ് ബിഷപ്പുമാര്‍
സീറോ മലബാര്‍ സഭയ്ക്കു പുതുതായി രണ്ട് രൂപതകളും പുതിയ ആറു ബിഷപ്പുമാരെയും പ്രഖ്യാപിച്ചു. മോണ്‍. റെമീജിയസ് ഇഞ്ചനാനിയില്‍- താമരശേരി, മോണ്‍. പോളി കണ്ണൂക്കാടന്‍- ഇരിങ്ങാലക്കുട, മോണ്‍. റാഫേല്‍ തട്ടില്‍- തൃശൂര്‍ അതിരൂപത സഹാ യ മെത്രാന്‍, മോണ്‍. ബോസ്കോ പുത്തൂര്‍- സീ റോ മലബാര്‍ സഭാ കൂരിയ ബിഷപ്, മോണ്‍. ജോര്‍ജ് ഞരളക്കാട്ട്- മാണ്ഡ്യ, മോണ്‍. പോള്‍ ആലപ്പാട്ട് - രാമനാഥപുരം എന്നിവരാണ് പുതിയ ബിഷപ്പുമാര്‍. മാനന്തവാടി രൂപത വിഭജിച്ച് കര്‍ണാടകയിലെ മാണ്ഡ്യ, ഹാസന്‍, മൈസൂര്‍, ചാമരാജ് നഗര്‍ എന്നീ ജില്ലകള്‍ ഉള്‍പ്പെടുത്തി മാണ്ഡ്യ രൂപതയും പാലക്കാട് രൂപത യുടെ തമിഴ്‌നാട്ടിലുള്ള കോയമ്പത്തൂര്‍, ഈറോഡ്, കാരൂര്‍, തിരുപ്പൂര്‍ ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി രാമനാഥപുരം രൂപതയും രൂപീകരിച്ചു. ഭദ്രാവതി രൂപതയുടെ അതിര്‍ത്തി മാനന്തവാടി രൂപതയുടെ ചിക്ക്മംഗളൂര്‍ പ്രദേശം കൂടി ഉള്‍പ്പെടുത്തി പുനഃനിര്‍ണയിച്ചു. സീറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലാണ് ഇന്നലെ ഇതുസംബന്ധിച്ച കല്‍പന പുറപ്പെടുവിച്ചത്. താമരശേരി രൂപതാധ്യ ക്ഷപദവിയൊഴിയുന്ന ബിഷപ് മാര്‍ പോള്‍ ചിറ്റില പ്പിള്ളിയുടെ പിന്‍ഗാമിയായിട്ടാണ് മോണ്‍. റെമീജിയസ് ഇഞ്ചനാനി നിയമിതനായത്. ഇരിങ്ങാലക്കുട രൂപതാധ്യക്ഷപദവിയൊഴിയുന്ന മാര്‍ ജയിംസ് പഴയാറ്റിലിന്റെ പിന്‍ഗാമിയായി മോണ്‍. പോളി കണ്ണൂക്കാടനും തൃശൂര്‍ അതിരൂപതയുടെ സ ഹായ മെത്രാനായി മോണ്‍. റാഫേല്‍ തട്ടിലും നിയമിതരായി. കാക്കനാട് സീറോ മലബാര്‍ സഭാ കാര്യാലയത്തിലെ ആദ്യത്തെ കൂരിയ മെത്രാനായിട്ടാ ണ് മോണ്‍. ബോസ്കോ പുത്തൂരിന്റെ നിയമനം. പുതുതായി രൂപീകൃതമാകുന്ന മാണ്ഡ്യ രൂപതാ ബിഷപ്പായി മോണ്‍. ജോര്‍ജ് ഞരളക്കാട്ടും രാമനാഥപുരം രൂപതയുടെ ബിഷപ്പായി മോണ്‍. പോള്‍ ആലപ്പാട്ടും നിയമിതരായി. മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ഉത്തരവാദിത്വങ്ങളില്‍ സഹായിക്കാനാണ് കൂരിയാ ബിഷപ്പിനെ നിയമിച്ചത്. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സ്ഥാനത്ത് ഏതെങ്കിലും കാരണവശാല്‍ ഒഴിവു വന്നാല്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ ആയി ചുമതല ഏറ്റെടുക്കേണ്ടതും കൂരിയാ ബിഷപ്പാണ്. ഇന്നലെ വൈകുന്നേരം 4.30-ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കാര്യാലയത്തിലും അതതു രൂപതാ ആസ്ഥാനങ്ങളിലും, ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വ ത്തിക്കാനിലും പുതിയ ബിഷപ്പുമാരുടെ നിയമന വാര്‍ത്തയും മറ്റു കല്‍പനകളും പ്രസിദ്ധീകരിച്ചു.സീറോ മലബാര്‍ സഭയ്ക്ക് 29 രൂപതകള്‍
എറണാകുളം-അങ്കമാലി അതിരൂപത: മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍
ചങ്ങനാശേരി അതിരൂപത: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം
കാഞ്ഞിരപ്പള്ളി: മാര്‍ മാത്യു അറയ്ക്കല്‍
പാലാ: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
തക്കല:മാര്‍ ജോര്‍ജ് ആലഞ്ചേരി
കോട്ടയം അതിരൂപത: ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്
തൃശൂര്‍ അതിരൂപത:ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
ഇരിങ്ങാലക്കുട: മാര്‍ ജയിംസ് പഴയാറ്റില്‍ (നിയുക്ത ബിഷപ് - മോണ്‍. പോളി കണ്ണൂക്കാടന്‍)
പാലക്കാട്: മാര്‍ ജേക്കബ് മനത്തോടത്ത്
രാമനാഥപുരം: മോണ്‍. പോള്‍ ആലപ്പാട്ട്
തലശേരി അതിരൂപത: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം
ബല്‍ത്തങ്ങാടി: മാര്‍ ലോറന്‍സ് മുക്കുഴി
ഭദ്രാവതി: മാര്‍ ജോസഫ് അരുമച്ചാടത്ത്
മാനന്തവാടി: മാര്‍ ജോസ് പൊരുന്നേടം
താമരശേരി: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (നിയുക്ത ബിഷപ്- മോണ്‍.റെമീജിയസ് ഇഞ്ചനാ നിയില്‍)
മാണ്ഡ്യ: മോണ്‍. ജോര്‍ജ് ഞരളക്കാട്ട്
അദിലാബാദ്: മാര്‍ ജോസഫ് കുന്നത്ത്
ബിജ്നോര്‍: മാര്‍ ജോണ്‍ വടക്കേല്‍
ഛാന്ദാ: മാര്‍ വിജയാനന്ദ് നെടുമ്പുറം
ഗോരഖ്പൂര്‍: മാര്‍ തോമസ് തുരുത്തിമറ്റം
ജഗദല്‍പൂര്‍: മാര്‍ സൈമണ്‍സ്റ്റോക്ക് പാലാത്ര
കല്യാണ്‍: മാര്‍ തോമസ് ഇലവനാല്‍
രാജ്കോട്ട്: മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍
സാഗര്‍: മാര്‍ ആന്റണി ചിറയത്ത്
സാത്ന: മാര്‍ മാത്യു വാണിയംക്കിഴക്കേല്‍
ഉജ്ജൈന്‍ : മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍
ഷിക്കാഗോ: മാര്‍ ജേക്കബ് അങ്ങാടിയത്ത്
വികസനം സാധ്യമാക്കുന്നതിന് മനോഭാവത്തില്‍ മാറ്റംവരണം: മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
Saturday, January 16, 2010
പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതികളുമായി കത്തോലിക്കസഭ
ജീവന്റെ സംരക്ഷണം വിശ്വാസികളുടെ ഉത്തരവാദിത്തം: മെത്രാന്‍ സിനഡ്
Friday, January 15, 2010
2009-ലെ കെസിബിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സഭാസ്വത്തുക്കളുടെ ഭരണത്തില്‍ സര്‍ക്കാര്‍ കൈ കടത്തരുത്: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ
പ്രഫ.മേനാച്ചേരിയുടെ രചനമുതല്‍ക്കൂട്ട്: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍
Wednesday, January 13, 2010
അസംഘടിത തൊഴിലാളികള്‍ക്ക് സുരക്ഷാ പദ്ധതിയുമായി കത്തോലിക്കാസഭ
പോട്ട ബൈബിള്‍ കണ്‍വന്‍ഷന് തുടക്കം
Tuesday, January 12, 2010
മാര്‍ക്സിസവും ദൈവവിശ്വാസവും ഒന്നിച്ചുപോകില്ല: എകെസിസി
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്രൈസ്തവര്‍ക്കും സംവരണം അനുവദിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്
Monday, January 11, 2010
ദൈവ വിശ്വാസിക്ക് ചേര്‍ന്നതല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി: കെസിവൈഎം
സ്ത്രീകള്‍ കടമകള്‍ നിര്‍വഹിക്കാന്‍ മുന്നോട്ടുവരണം: മാര്‍ആനിക്കുഴിക്കാട്ടില്‍
Saturday, January 9, 2010
ഡിവൈന്‍ ടിവിയില്‍ കടുകുമണി ബൈബിള്‍ ക്വിസ് മത്സരം
Friday, January 8, 2010
സിബിഐ അന്വേഷണം വിദ്യാഭ്യാസ വകുപ്പിനേറ്റ തിരിച്ചടി: കാത്തലിക് ഫെഡറേഷന്‍
മേജര്‍ സുപ്പീരിയേഴ്സ് സമ്മേളനം കാക്കനാട് മൗണ്ട് സെന്തോമസില്‍
യേശു തന്നെത്തന്നെ ദാനംചെയ്തു: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്
Thursday, January 7, 2010
റവ. ഡോ. ജോഷി മയ്യാറ്റില്‍ ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി
Wednesday, January 6, 2010
ക്രൈസ്തവര്‍ ലോകത്തിന് പ്രകാശം പകരണം: മാര്‍ പെരുന്തോട്ടം
രംഗനാഥ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം: എകെസിസി
Tuesday, January 5, 2010
മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം: ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍
ദളിത് സമുദായങ്ങളില്‍നിന്നു ക്രൈസ്തവ, മുസ്ലീം മതം സ്വീകരിച്ചവര്‍ക്കു പട്ടികജാതി - പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള രംഗനാഥ മിശ്ര കമ്മീഷന്‍ നിര്‍ദേശം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നു കാത്തലിക് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലെ പ്രനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ജസ്റ്റീസ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നതായി എഐസിയു ദേശീയ വൈസ് പ്രസിഡന്റ് തോമസ് സെക്യൂറ, സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ് വിതയത്തില്‍, ദേശീയ സെക്രട്ടറി തോമസ് ജോണ്‍ തേവാരത്ത് എന്നിവര്‍ പറഞ്ഞു. അഡ്വ.എഡ്വേര്‍ഡ് ആരോഗ്യദാസ്, പ്രഫ.വി.എ വര്‍ഗീസ്, ജോസഫ് വിക്്ടാര്‍ മരക്കാശേരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള പത്രികയും നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്നും എഐസിയു നേതാക്കള്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിക്കിട്ടുന്നതിന് ഫെബ്രുവരി മാസത്തില്‍ തിരുവനന്തപുരത്ത് ദളിത് ക്രൈസ്തവരുടെ റാലി സംഘടിപ്പിക്കും. ആവശ്യം ഉന്നയിച്ചു പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനും യോഗം ആവശ്യപ്പെട്ടു. ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് ആദ്യവാരത്തില്‍ കൂട്ട ധര്‍ണയും സംഘടിപ്പിക്കും. മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടി ക്രമം തീരുമാനിക്കാന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുന്നതിന് കേരളത്തില്‍നിന്നുള്ള എംപി മാര്‍ മുന്‍കൈ എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

