1. അഴിമതിക്കെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്ത്.. കക്കാനും നില്‍ക്കാനും ശരിയാം വിധം അറിയാത്ത യുഡിഎഫിന്റെ സ്ഥാനത്ത് കക്കാനും നില്‍ക്കാനും നില്‍പ്പില്‍ പിഴവ് വന്നാല്‍ അന്വേഷണം തടയാനും അറിയാവുന്ന പിണറായിക്കും, മെര്‍ക്കിസ്റ്റണ്‍, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും എന്തിന് എഴുപത്തിയഞ്ചു ശതമാനം പഞ്ചായത്തുകളും ഭരിക്കുന്ന എല്‍ഡിഎഫ് പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്ന് വെളിപ്പെടുത്തിയതും പാലൊളി തന്നെയാണ്. ഇങ്ങനെയുള്ള അഴിമതിക്കെതിരെയുള്ള വിധിയെഴുത്താണിത്.
2. അഹങ്കാരത്തിനെതിരെയുള്ള ജനങ്ങളുടെ മധുരപ്രതികാരം. എന്തുകാണിച്ചാലും എന്ത് ആരെ പറഞ്ഞാലും ഒരാളും ചോദിക്കാനില്ലെന്ന അഹങ്കാരമാണ് സി.പി.എമ്മിനെ ഈ വന്‍ പരാജയത്തിലേക്കെത്തിച്ചത്. മതമേലദ്ധ്യക്ഷന്മാരെയും പ്രതിപക്ഷ നേതാക്കളെയും അധിക്ഷേപിക്കുകയും സ്വന്തം മുന്നണിയില്‍ തന്നെ വല്യേട്ടന്‍ മനോഭാവം കാട്ടി മറ്റു പാര്‍ട്ടിക്കാരെ ചവിട്ടി പുറത്താക്കുകയും ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്തവര്‍ക്കുള്ള മറുപടി.
3. അക്രമത്തിനെതിരെയുള്ള ജനങ്ങളുടെ താക്കീത്. സി.പി.എമ്മില്‍ ഭൂരിപക്ഷമുള്ളയിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയും തങ്ങളുടെ പാര്‍ട്ടിയിലുള്ളവര്‍ക്കു തന്നെ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് പോകുവാനുള്ള അവകാശം നിഷേധിക്കുകയും അവരെ ആക്രമിക്കുകയും വധിക്കുകയും അവരുടെ കുടുംബങ്ങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഫാസിസത്തിനെതിരെ ... ജനങ്ങളുടെ താക്കീത്.
4. വര്‍ഗ്ഗീയ- അവസരവാദ നിലപാടുകള്‍ക്കെതിരെ... പിഡിപി ജമാഅത്ത്് ഇസ്ലാമി തുടങ്ങിയ കക്ഷികളുമായും ഉമാ ഉണ്ണിയുടെ ജനപക്ഷവുമായുള്ള ധാരണയും ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണനവും സ്വന്തം മുന്നണിയിലുള്ളവരെ പോലും പത്ത് വോട്ടിനു വേണ്ടി കറിവേപ്പിലയാക്കുന്ന വര്‍ഗ്ഗീയ - അവസരവാദ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയത്തിനെതിരെയുള്ള ജനങ്ങളുടെ ജനവിധി.
5. ഭരണത്തിലേറി മൂന്നു വര്‍ഷമായിട്ടും പരസ്പരം പാരവെപ്പും വികസനത്തോട് പിന്തിരിഞ്ഞ് നില്‍പ്പും ജനക്ഷേമപരമായ കേന്ദ്ര പദ്ധതികള്‍ പോലും നടപ്പാക്കുന്നതിനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ കഴിവില്ലായ്മയും ഇടതുപക്ഷത്തിന്റെ പരാജയത്തിന് ആക്കമേറ്റി.
6. പാവപ്പെട്ടവനോടും ദളിതരോടും അടക്കമുള്ള പാര്‍ട്ടിയുടെയും സംസ്ഥാനഭരണകര്‍ത്താക്കളുടെയും നിഷേധാത്മകമായ നിലപാടുകള്‍ ഏതാണ്ട് പാര്‍ട്ടിയെ ദളിത് ന്യൂനപക്ഷങ്ങളെ ഏറെ അകറ്റി. പാര്‍ട്ടിപരമായ ഒരു മെക്കാനിസം യു.ഡി.എഫില്‍ ഇല്ലാതിരുന്നിട്ടും ഇടതുപക്ഷത്തോടുള്ള വിരോധവും കേന്ദ്രഭരണത്തിന്റെ മേന്മയും ഇപ്പോഴത്തെ കേരളഭരണം മുന്‍ യു.ഡി.എഫിന്റെ ഭരണത്തിന്റെ ഏഴ് അയല്‍പക്കത്ത് എത്താതിരുന്നതും പരാജയത്തിന്റെ ആമുഖ കാരണങ്ങളാണ്.