Monday, February 28, 2011

ലത്തീന്‍കത്തോലിക്കര്‍ സംഘടിക്കുന്നത്‌ ആരുടെയും അവകാശം കവരാനല്ല: ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍

ലത്തീന്‍ കത്തോലിക്കര്‍ സംഘടിക്കുന്നത്‌ ഒരു സമുദായം എന്ന നിലയില്‍ അവരുടെ നിലനില്‍പ്പിനെക്കരുതി മാത്രമാണെന്നും, മറ്റാരുടെയെങ്കിലും അവകാശങ്ങള്‍ കവരാന്‍ വേണ്ടിയല്ലെന്നും വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ വ്യക്തമാക്കി. എറണാകുളം മറൈന്‍ഡ്രൈവില്‍ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക്‌ കൌണ്‍സില്‍ സംഘടിപ്പിച്ച സമുദായസംഗമത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, ആതുരശുശ്രൂഷാ രംഗങ്ങളിലും സാമൂഹ്യ നവോത്ഥാന പരിശ്രമങ്ങളിലും അച്ചടി, മാധ്യമപ്രവര്‍ത്തനം തുടങ്ങി നിരവധി സാംസ്കാരിക മേഖലകളിലും മഹത്തായ സേവനം അര്‍പ്പിച്ച സമുദായമാണു ലത്തീന്‍ കത്തോലിക്കര്‍. തുമ്പയിലെ വിക്രം സാരാഭായ്‌ സ്പേസ്‌ സെണ്റ്ററും കൊച്ചിയിലെ കപ്പല്‍നിര്‍മാണശാലയുമൊക്കെ പൊതുനന്‍മയ്ക്കുള്ള ത്യാഗത്തിണ്റ്റെ സജീവസാക്ഷ്യങ്ങളാണ്‌. പൊതുനന്‍മയ്ക്കു പ്രാമുഖ്യം നല്‍കിയതു സാമൂഹ്യമായും സാമുദായികമായും ലത്തീന്‍ സമുദായത്തിനു വിനയായി എന്നു ചിന്തിക്കുന്നവരുണ്ട്‌. വികസനപ്രക്രിയയുടെ ഇരകള്‍ പലപ്പോഴും ലത്തീന്‍ കത്തോലിക്കരാണ്‌. തീരദേശ വികസനത്തിണ്റ്റെ ഇരകളും സമുദായാംഗങ്ങള്‍ തന്നെ. സാമൂഹ്യമായും രാഷ്ട്രീയമായും സാമ്പത്തികമായും അവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നു. ശക്തികേന്ദ്രങ്ങളില്‍നിന്നും പരമ്പരാഗത തൊഴില്‍മേഖലകളില്‍നിന്നും പറിച്ചെറിയപ്പെടുന്നു ഇനിയും ലത്തീന്‍ സമുദായം ത്യാഗത്തിനു തയാറാണ്‌. പക്ഷേ, സ്വന്തം നിലനില്‍പ്പ്‌ അപകടപ്പെടുത്തിക്കൊണ്ടും ഭാവിയെ പണയംവച്ചുകൊണ്ടും ഇത്തരം സാഹസങ്ങള്‍ക്ക്‌ ഇനി സമുദായത്തെ പ്രതീക്ഷിക്കേണ്ടതില്ല-ആര്‍ച്ച്ബിഷപ്‌ പ്രഖ്യാപിച്ചു.ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നത്‌ അധികാരത്തിണ്റ്റെ എല്ലാ തലങ്ങളിലും, എല്ലാ തരത്തി ലും നീതിപൂര്‍ണമായ പങ്കാളിത്തം എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്തുമ്പോഴാണ്‌. സാമൂഹ്യനീതി ക്കും രാഷ്ട്രീയനീതിക്കും വേണ്ടിയുള്ള മുറവിളിയും പ്രവര്‍ത്തനങ്ങളും രാഷ്്ട്രനിര്‍മാണം തന്നെയാണ്‌. യാഥാര്‍ഥ്യബോധത്തോടെയും ചരിത്രബോധത്തോടെയും യുക്തിപൂര്‍വം കാര്യങ്ങളെ വീക്ഷിക്കുന്നവര്‍ക്കു മറിച്ചൊരു തരത്തില്‍ ചിന്തിക്കാനാവില്ല. പിന്നോക്ക, ദുര്‍ബല, ന്യൂനപക്ഷ സമുദായമായ കേരള ലത്തീന്‍ കത്തോലിക്കര്‍ അവരുടെ നിലനില്‍പ്പിനെക്കരുതി സംഘടിക്കാനും ശക്തരാകാനും ശ്രമിക്കുന്നതു ദുര്‍വ്യാഖ്യാനം ചെയ്ത്‌ അപഹസിക്കുന്ന ചില തത്പരകക്ഷികള്‍ ഉണ്ടെന്ന സത്യം കാണാതിരുന്നുകൂടാ. ഈ സംഗമത്തിന്‌ എതിരായിപ്പോലും അത്തരം ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു. സാമൂഹ്യനീതിയുടെയും രാഷ്്ട്രീയനീതിയുടെയും പങ്കാളിത്ത ജനാധിപത്യത്തിണ്റ്റെയും ആവശ്യങ്ങളും മുദ്രാവാക്യങ്ങളുമാണു ഉയര്‍ത്തിയിട്ടുള്ളത്‌. പാര്‍ശ്വവത്ക രിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങള്‍ക്കും ബാധകമാണിവ.സാമൂഹ്യനീതിയും രാഷ്്ട്രീയനീതിയും പങ്കാളിത്ത ജനാധിപത്യവും നിരന്തരമായി നിരാകരിക്കപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നു ടുണീഷ്യയും ഈജിപ്തും ലിബിയയുമൊക്കെ നമുക്കു കാട്ടിത്തരുന്നുണ്ട്‌. ലത്തീന്‍ കത്തോലിക്കരെപ്പോലുള്ള ദുര്‍ബല, പിന്നോക്ക ജനവിഭാഗങ്ങളുടെ രോദനം കേള്‍ക്കാനും അവകാശങ്ങള്‍ അംഗീകരിക്കാനും തയാറാവുക എന്നാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടും എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളോടും അഭ്യര്‍ഥിക്കാനുള്ളത്‌. ഒരുമയിലേക്കും ശക്തിയിലേക്കുമുള്ള മുന്നേറ്റത്തിണ്റ്റെ തുടക്കം മാത്രമാണ്‌ ഈ സംഗമം-അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികളുടെ കാര്യത്തില്‍ സമുദായത്തിന്‌ ആനുപാതികമായ പ്രാതിനിധ്യം ആവശ്യപ്പെടുമ്പോഴും ജാതിമത ഭേദമന്യേ പൊതുജന നന്‍മയ്ക്കായി പ്രവര്‍ത്തിക്കുന്ന സ്വഭാവശുദ്ധിയും മൂല്യബോധവുമുള്ള സ്ഥാനാര്‍ഥികള്‍ക്കാണു ലത്തീന്‍ കത്തോലിക്കര്‍ മുന്‍ഗണന നല്‍കേണ്ടതെന്നു കെആര്‍എല്‍സിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം ചൂണ്ടിക്കാട്ടി. പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ സമദൂര സമീപനമാണു കൌണ്‍സിലിണ്റ്റെ രാഷ്്ട്രീയനയം. ദൈവവിശ്വാസത്തിനും ക്രിസ്തീയമൂല്യങ്ങളുടെ സംരക്ഷണത്തിനും പരമപ്രാധാന്യം നല്‍കുന്നതാണിത്‌. സമുദായ താത്പര്യങ്ങള്‍ ഉള്‍ക്കൊള്ളാനും അതിണ്റ്റെ വികസനത്തെ സഹായിക്കാനും സന്നദ്ധതയുള്ള രാഷ്്ട്രീയപാര്‍ട്ടികളോടെല്ലാം സമദൂര സമീപനം സ്വീകരിക്കും. ലത്തീന്‍ സമുദായം ശക്തിപ്രാപിച്ചാല്‍ തങ്ങളുടെ വോട്ടുബാങ്കും സ്വാധീനവും നഷ്ടപ്പെടുമെന്നു ഭയക്കുന്നവരുണ്ട്‌. നന്‍മ ആഗ്രഹിക്കുന്ന ആര്‍ക്കുംതന്നെ ഇതൊരു ഭീഷണിയല്ല. പിന്നോക്കംനില്‍ക്കുന്നവര്‍ മുഖ്യധാരയിലേക്കു വരാതെ ക്ഷേമരാഷ്്ട്രസ്വപ്നം സഫലമാവില്ല. മുന്നോക്ക സമുദായങ്ങളിലും അവശതയനുഭവിക്കുന്നവരുണ്ട്‌. അവര്‍ക്കും ക്ഷേമപദ്ധതികള്‍ വേണം. സംവരണം എന്ന സാമൂഹ്യപരിരക്ഷയെ സാമാന്യവത്കരിച്ചു കേവലം ദാരിദ്യ്രനിര്‍മാര്‍ജന പരിപാടിയും തൊഴില്‍ദാനപദ്ധതിയുമായി അവതരിപ്പിച്ച്‌ ആശയക്കുഴപ്പമുണ്ടാക്കുന്നതു ശരിയല്ല. സംവരണംകൊണ്ടുദ്ദേശിക്കുന്ന സാമുദായിക സമുദ്ധാരണം സാധ്യമാക്കാന്‍ ഒരു നിശ്ചിത കാല ത്തേക്ക്‌ ആത്മാര്‍ഥമായി സഹകരിച്ചു തങ്ങളുടെ കൈപിടിച്ച്‌ ഉയര്‍ത്തണമെന്നു മുന്നോക്ക സമുദായങ്ങളോട്‌ അഭ്യര്‍ഥിക്കുന്നു.സംവരണ ക്വോട്ടയില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കുണ്ടായ നഷ്ടം സ്പെഷല്‍ റിക്രൂട്ട്മെണ്റ്റിലൂടെ നികത്തണം. ജാതി സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കണം.കേന്ദ്ര-സംസ്ഥാന ഗവണ്‍മെണ്റ്റുകള്‍ക്കു കെആര്‍എല്‍സിസി സമര്‍പ്പിച്ച 27 ഇന അവകാശപത്രികയില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കു മാത്രമായുള്ള ആവശ്യങ്ങള്‍ കേവലം നാലെണ്ണമാണ്‌. ബാക്കി 23 ഇനവും സമൂഹത്തിലെ ഇതര മത-സമുദായ വിഭാഗങ്ങളു ടെകൂടി ഉന്നമനം ലക്ഷ്യംവയ്ക്കുന്നതാണ്‌. അവകാശപത്രികയിലെ 10 ഇനങ്ങള്‍ കേന്ദ്രസര്‍ക്കാരിണ്റ്റെ പരിധിയില്‍ വരുന്നതായതിനാല്‍ കേന്ദ്രത്തിനു നിവേദനം സമര്‍പ്പിച്ചു. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും അനുഭാവപൂര്‍വമായാണ്‌ ഇതി നോടു പ്രതികരിച്ചത്‌. മദ്യത്തോടുള്ള അമിതമായ ആസക്തി സംസ്ഥാനത്തു ലത്തീന്‍ കത്തോലിക്കരുടെ വികസനത്തെ തടസപ്പെടുത്തുന്ന പ്രധാന സാമൂഹികതിന്‍മയാണ്‌. മൂല്യബോധവും അര്‍പ്പണമനോഭാവവുമുള്ള സുസമ്മതരായ അല്‍മായരുടെ നേതൃനിരയും ശാക്തീകരണവും സമുദായത്തിണ്റ്റെ വികസനത്തിന്‌ ആവശ്യമാണ്‌-ഡോ. സൂസപാക്യം ഓര്‍മിപ്പിച്ചു.

പിന്നോക്കക്കാര്‍ മുഖ്യധാരയിലെത്താന്‍ സമഗ്രവിദ്യാഭ്യാസം അനിവാര്യം: കേന്ദ്രമന്ത്രി കപില്‍ സിബല്‍

ലത്തീന്‍ സമുദായത്തിണ്റ്റെ ഐക്യവും സംഘശക്തിയും വിളിച്ചോതി പതിനായിരങ്ങള്‍ അണിചേര്‍ന്ന ലത്തീന്‍ കത്തോലിക്കാ മഹാസംഗമം കൊച്ചിയില്‍ പുതിയ ചരിത്രമെഴുതി. കേരളത്തിലെ വിവിധ രൂപതകളില്‍നിന്നെത്തിയ സമുദായാംഗങ്ങള്‍ സംഗമിച്ചപ്പോള്‍ മറൈന്‍ ഡ്രൈവ്‌ മനുഷ്യസമുദ്രമായി മാറി.കേരളം നൂറു ശതമാനം സാക്ഷരതയുള്ള സംസ്ഥാനമായി മാറ്റിയതില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കു പങ്കു നിര്‍ണായകമാണെന്നു കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക്‌ കൌണ്‍സില്‍ (കെആര്‍എല്‍സിസി) സംഘടിപ്പിച്ച സമുദായ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടു കേന്ദ്ര മാനവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. വിദ്യാഭ്യാസ, ആതുരസേവന, സാമൂഹിക മേഖലകളില്‍ സമുദായം നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്‌. നിരവധി കാര്യങ്ങളില്‍ സമുദായം ഇപ്പോള്‍അവഗണിക്കപ്പെടുന്നു എന്നതു ദുഃഖകരമാണ്.മൂല്യബോധമുള്ള തലമുറകളെ വളര്‍ത്തിയെടുക്കുന്നതു ക്രൈസ്തവവിഭാഗങ്ങളുടെ പ്രത്യേകതയാണ്‌. രാജ്യത്തിന്‌ ഇതു മാതൃകയത്രേ.സമഗ്രവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം കൊണ്ടേ പിന്നോക്കക്കാര്‍ക്കു മുഖ്യധാരയില്‍ എത്താനാകൂ.

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ചില മാറ്റങ്ങള്‍ വേണം. കോടിക്കണക്കിനു കുട്ടികള്‍ക്ക്‌ ഇനിയും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നില്ല. രാജ്യത്തെ 2600 കോളജുകളെയും800 യൂണിവേഴ്സിറ്റികളെയും നെറ്റ്‌വര്‍ക്കിലൂടെ പരസ്പരം ബന്ധിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്‌. കുട്ടികള്‍ക്ക്‌ അഭിരുചിക്കനുസരിച്ചു വിഷയങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭ്യമാക്കുകയാണു ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ മത്സ്യബന്ധന തൊഴിലാളികള്‍ കൂടുതലുള്ള ഒരു മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫിഷറീസ്‌ ഒരു വിഷയമാക്കി അവതരിപ്പിക്കാന്‍ സാധിക്കും.പത്തു വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിനു രൂപ ചെലവില്‍ ആയിരക്കണക്കിനു കോളജുകളും നൂറുകണക്കിനു യൂണിവേഴ്സിറ്റികളുമാണു രാജ്യത്തു വരാന്‍ പോകുന്നത്‌. കെആര്‍എല്‍സിസി നല്‍കിയ അവകാശപത്രികയിലെ ആവശ്യങ്ങള്‍ ന്യായമാണ്‌. സംവരണത്തിണ്റ്റെ ആനുകൂല്യം വഴി ലഭിച്ച തൊഴിലുകള്‍ നഷ്ടമായതില്‍ ഖേദമുണ്ട്‌. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. പിന്നോക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അധികാരത്തില്‍ പങ്കു ലഭിക്കാതെ ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്രം പൂര്‍ത്തീകരിക്കാനാവില്ല. വനിതാ സംവരണവും പ്രാധാന്യമര്‍ഹിക്കുന്നു- സിബല്‍ പറഞ്ഞു.

ജീവിതംകൊണ്ടു വചനം പ്രഘോഷിക്കണം: മാര്‍ മാത്യു മൂലക്കാട്ട്‌

മനുഷ്യജീവിതത്തിലെ തിന്‍മയുടെ അഴുക്കുചാലില്‍ നിന്നു നന്‍മയുടെ തീരത്തേക്കുള്ള വഴികാട്ടിയാണു വചനമെ ന്നും ജീവിതം കൊണ്ടാണു വചനം പ്രഘോഷിക്കപ്പെടേണ്ടതെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌. നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്നുവന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷണ്റ്റെ സമാപന ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വചനം ശ്രവിക്കുമ്പോഴും അതുകേട്ടു പ്രാര്‍ഥിക്കുമ്പോഴും ഹൃദയത്തില്‍ ചലനമുണ്ടാകും. വചനത്തിണ്റ്റെ ദീപ്തി നമ്മുടെ വഴികളില്‍ ഇരുട്ടകറ്റും. വചനത്തിണ്റ്റെ അഗ്നിയില്‍ ഹൃദയങ്ങള്‍ ശുദ്ധീകരിക്കും, ഹൃദയങ്ങള്‍ ദൈവാത്മാവിണ്റ്റെ അഭിഷേകം കൊണ്ടു നിറയുമ്പോള്‍ തിന്‍മകള്‍ തകരും. ദൈവവചനം ആശയും ആവേശവും ശക്തിയും നല്‍കുന്നതാണ്‌. വചനത്തിനു ജീവിതത്തിലൂടെ മാംസം നല്‍കണം. ഹൃദയത്തിണ്റ്റെ ഉള്ളറകളിലേക്കു വചനമാകുന്ന വിത്ത്‌ കടത്തിവിട്ട്‌ നല്ല വളക്കൂറ്‌ നല്‍കിയാല്‍ അതു പടര്‍ന്നു പന്തലിക്കും. സ്നേഹത്തിണ്റ്റെ വഴിയിലൂടെ നടക്കാനുള്ള ആഹ്വാനമാണു ദൈവം നല്‍കുന്ന ഏറ്റവും വലിയ വരദാനമെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കു വേണ്ടിയും രോഗികള്‍ക്കു വേണ്ടിയും പ്രത്യേക പ്രാര്‍ഥനകളും ആശീര്‍വാദവും ഉണ്ടായിരുന്നു.അഭിഷേകാഗ്നി ശുശ്രൂഷയിലൂടെ രോഗശാന്തി ലഭിച്ച നിരവധി പേര്‍ തങ്ങളുടെ സാക്ഷ്യം കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചു. സമാപനദിവസം നെഹ്‌റു സ്റ്റേഡിയത്തിലേക്ക്‌ ആയിരങ്ങളാണ്‌ ഒഴുകിയെത്തിയത്‌. അഞ്ചുദിവസമായി നടന്നു വന്നകണ്‍വന്‍ഷനില്‍ നിന്നു പരിശുദ്ധാത്മാവിണ്റ്റെ അഭിഷേകാഗ്നി സ്വീകരിച്ച നിറവിലാണു വിശ്വാസ സമൂഹം മടങ്ങിയത്‌.

Saturday, February 26, 2011

ദൈവസ്നേഹത്തെ ഉജ്വലിപ്പിക്കുന്നവരാണു യഥാര്‍ഥ ക്രൈസ്തവര്‍: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌.

യേശു സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുന്നവരാണു യേശുവിണ്റ്റെ അനുയായികളെന്നും ദൈവസ്നേഹത്തെ ഉജ്വലിപ്പിക്കുന്നവരാണു യഥാര്‍ഥ ക്രൈസ്തവരെന്നും ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌. നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷണ്റ്റെ മൂന്നാം ദിവസമായ ഇന്നലെ വചനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്‌.യേശു സ്നേഹിച്ചതു പോലെ സ്നേഹിക്കണമെങ്കില്‍ നമ്മുടെ ഉള്ളില്‍ സ്നേഹം വേണം. സഹോദരങ്ങളെയും സഹജീവികളെയും സ്നേഹിക്കുമ്പോഴാണ്‌ മനുഷ്യന്‍ മനുഷ്യനാകുന്നതെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. വിജയപുരം രൂപത വികാരി ജനറാള്‍ മോണ്‍. ജോസ്‌ നവസിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ ലത്തീന്‍ റീത്തില്‍ വിശുദ്ധ കുര്‍ബാന അര്‍ പ്പിച്ചു. തുടര്‍ന്നു നടന്ന വചന ശുശ്രൂഷയ്ക്ക്‌ ഫാ. സേവ്യര്‍ഖാന്‍ വട്ടാ യില്‍, സാബു കാസര്‍കോഡ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Friday, February 25, 2011

ഇടതുമുന്നണിയുമായി ലത്തീന്‍ സഭയ്ക്ക്‌ ഒരു ധാരണയുമില്ല: ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം

ഇടതുപക്ഷ മുന്നണിയുമായി ലത്തീന്‍ സഭ ഒരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്നു കേരള റീജണ്‍ ലത്തീന്‍ കത്തോലിക്കാ കൌണ്‍സില്‍ പ്രസിഡണ്റ്റും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. സൂസപാക്യം. കേരളത്തിലെ കത്തോലിക്കാസഭ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും സഭയ്ക്ക്‌ ഏറ്റവും വലുത്‌ ഈശ്വരവിശ്വാസവും മൂല്യങ്ങളുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലത്തീന്‍സഭയും ഇടതുസര്‍ക്കാരുമായി ധാരണയുണ്ടാക്കിയെന്ന പത്രറിപ്പോര്‍ട്ടിന്‌ ഒരു അടിസ്ഥാനവുമില്ല. ഊഹാപോഹമാണത്‌. ഇടതുചായ്‌വെന്നതു തെറ്റായ വ്യാഖ്യാനമാണ്‌. കെസിബിസി ഒറ്റക്കെട്ടായി നില്‍ക്കും. തനിക്ക്‌ ഒരു രഹസ്യ അജന്‍ഡയുമില്ല. ഇടതുസര്‍ക്കാരില്‍ നിന്ന്‌ ഒരാനുകൂല്യവും കിട്ടിയിട്ടില്ല. വിദ്യാഭ്യാസ കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിഞ്ഞയാഴ്ചയാണ്‌ ആദ്യമായി മന്ത്രി വരുന്നത്‌. സഭയുടെ അവകാശങ്ങള്‍ ബലികഴിക്കാനാകില്ല. കത്തോലിക്കാസഭ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടില്ല. ഏതെങ്കിലും പാര്‍ട്ടിക്കു വോട്ടു ചെയ്യണമെന്നു പറയില്ല. പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരമാണു നയം. എങ്കിലും ഏറ്റവും വലുത്‌ ഈശ്വരവിശ്വാസമാണ്‌: ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.

ലത്തീന്‍ സമുദായത്തിണ്റ്റെ ആവശ്യങ്ങള്‍ സംബന്ധിച്ചു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, കോണ്‍ഗ്രസ്‌ പ്രസിഡണ്റ്റ്‌ സോണിയാ ഗാന്ധി എന്നിവരെക്കണ്ടു ചര്‍ച്ച നടത്തിയശേഷം മന്ത്രി കെ.വി. തോമസിണ്റ്റെ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ്‌ ഡോ. സൂസപാക്യം സഭയുടെ നിലപാട്‌ അര്‍ഥശങ്കയില്ലാതെ വിശദീകരിച്ചത്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയും വളരെ നല്ല സമീപനമാണു സ്വീകരിച്ചത്‌. കൂടിക്കാഴ്ചയില്‍ ഇരുവരും കാണിച്ച്‌ ആത്മാര്‍ഥത അഭിനയമായിരുന്നില്ല. പാവപ്പെട്ടവരെ സഹായിക്കണമെന്നു പ്രധാനമന്ത്രിയും സോണിയയും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്‌. ദളിത്‌ ക്രൈസ്തവര്‍ക്ക്‌ അവരുടെ സഹോദര സമുദായങ്ങള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതു ശരിയല്ലെന്ന്‌ ഇരുനേതാക്കള്‍ക്കും ബോധ്യപ്പെട്ടതായും ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും വേണ്ടിയാണു സഭ നിലകൊള്ളുന്നത്‌. സഭ രാഷ്ട്രീയത്തില്‍ ഇടപെടും;കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടില്ല.

ഏതെങ്കിലും പാര്‍ട്ടിക്കു വോട്ടു ചെയ്യണമെന്നു പറയില്ല. വോട്ട്‌ ഓരോ പൌരണ്റ്റെയും ഭരണഘടനാപരമായ മൌലികാവകാശമാണ്‌. മനഃസാക്ഷിയനുസരിച്ചു വോട്ടുചെയ്യാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യ്രമുണ്ട്‌. എന്നാല്‍, മൂല്യാധിഷ്ഠിതവും വിശ്വാസപരവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ സഭ നല്‍കും. സഭയും രാഷ്ട്രീയവും രണ്ടും രണ്ടാണ്‌. യോജിക്കാവുന്നതും അകന്നു നില്‍ക്കേണ്ടതുമായ മേഖലകളുണ്ട്‌. സഭയുടേതു പൊതുവായ നിലപാടാണെന്നും ആര്‍ച്ച്ബിഷപ്‌ ചൂണ്ടിക്കാട്ടി.പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും സഭാവിശ്വാസികള്‍ ജയിച്ചിട്ടുണ്ട്‌. എന്നാല്‍ യുഡിഎഫില്‍ നിന്നാണ്‌ ഏറ്റവും കുടുതല്‍ ജയിച്ചുവന്നത്‌. സഭാംഗങ്ങള്‍ ഏറെയും പരമ്പരാഗതമായി യുഡിഎഫ്‌ കുടുംബാംഗങ്ങളായതുകൊണ്ടാകാം ഇതെന്നും ഡോ. സൂസപാക്യം വിശദീകരിച്ചു. ഇടതുസര്‍ക്കാരിണ്റ്റെ കാലത്ത്‌ പാഠപുസ്തകത്തിലൂടെ നിരീശ്വരവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായി സംശയമുണെ്ടന്നു ഡോ. സൂസപാക്യം പറഞ്ഞു

ലോകത്തില്‍ കത്തോലിക്കാ ജനസംഖ്യ ഒന്നരകോടി കൂടി

ലോകത്തിലെ കത്തോലിക്ക ജനസംഖ്യ ഒന്നരകോടി കണ്ടു വര്‍ദ്ധിച്ചതായി വത്തിക്കാണ്റ്റെ വെളിപ്പെടുത്തല്‍. 2011 ലെ പൊന്തിഫിക്കല്‍ ഇയര്‍ബുക്കില്‍ (ആനിവാരിയോ പൊന്തിഫിച്ചിയോ) ആണ്‌ വെളിപ്പെടുത്തല്‍ നല്‍കുന്നത്‌. 2956 രൂപതകളിലായിട്ട 1,181,൦൦൦,൦൦൦ കത്തോലിക്കര്‍ ഉണ്ടെന്നാണ്‌ ഇയര്‍ ബുക്കിലെ വിശദാംശങ്ങള്‍ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്‌. 2009ല്‍ 5065 മെത്രാന്‍മാരും 410593 വൈദീകരും സഭയില്‍ ശുശ്രൂഷ ചെയ്യുന്നു.

കമ്മ്യൂണിസ്‌ററ്‌ ലേബര്‍ക്യാമ്പിലെ ഓര്‍മ്മകളുമായി ഹവാന കര്‍ദ്ദിനാള്‍

ക്യൂബയിലെ കമ്മ്യൂണിസ്‌ററ്‌ ലേബര്‍ ക്യാമ്പില്‍ കഴിയേണ്ടി വന്നിട്ടുള്ള ഹവാനയിലെ കര്‍ദ്ദിനാള്‍ ജാമീ ഒര്‍ടേഗ താന്‍ ഒരിക്കലും കമ്യൂണിസ്റ്റ്‌ ക്യൂബ വിട്ടു പോകാന്‍ ആഗ്രഹിച്ചിട്ടില്ല എന്ന്‌ പ്രഖ്യാപിച്ചു. ഫെബ്രുവരി 20-ാം തീയതി 'ക്യബയുമായുളള സംവാദം' അന്തര്‍ദ്ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ .

" വൈദികനായതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ എന്നെ കമ്യൂണിസ്റ്റു ഭരണാധികാരികള്‍ ലേബര്‍ ക്യാമ്പിലേക്കയയ്ക്കുകയായിരുന്നു. കമ്യൂണിസ്റ്റ്‌ വിപ്ളവത്തില്‍ പങ്കു ചേരാന്‍ കഴിയാത്തവരായി കണക്കാക്കിയിരുന്നവരെ ലേബര്‍ക്യാമ്പിലേയ്ക്കയയ്ക്കുക എന്നതായിരുന്നു അക്കാലത്തെ രീതി." ലേബര്‍ ക്യാമ്പില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിണ്റ്റെ പ്രിയ പിതാവ്‌ സ്പെയിനിലേയക്ക്‌ പോകാനുളള പ്ളെയിന്‍ ടിക്കറ്റുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. "മതസ്വാതന്ത്യ്രമുളള ദേശത്തേയ്ക്ക്‌ പോകാന്‍ അദ്ദേഹം നിര്‍ബന്ധിച്ചെങ്കിലും താന്‍ അതിനു തയ്യാറായില്ല." കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി.

തണ്റ്റെ ജനത്തിണ്റ്റെ എല്ലാ ജീവിതസാഹചര്യങ്ങളിലും പങ്കു ചേരാന്‍ നിര്‍ബന്ധം കാണിച്ച കര്‍ദ്ദിനാള്‍ ഒര്‍ടേഗ 2010 ജൂലായ്‌ മുതല്‍ രാഷ്ട്രീയ തടവുകാരെ സ്വതന്ത്രമാക്കുവാന്‍ ക്യൂബന്‍ സര്‍ക്കാരുമായിട്ടുളള ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.

ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച്‌ മരണശിക്ഷക്കു വിധിക്കപ്പെട്ട ആസിയബിബി

പാക്കിസ്ഥാനില്‍ ദൈവദൂഷണകുറ്റത്തിന്‌ അറസ്‌ററിലായ ക്രൈസ്തവകുടുബിനി ആസിയബിബി ദൈവം തണ്റ്റെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന പ്രത്യാശയിലാണ്‌. "ദൈവം എണ്റ്റെ പ്രാര്‍ത്ഥന കേള്‍ക്കും തടവില്‍ നിന്നും സ്വതന്ത്രയായി എണ്റ്റെ കുടുബത്തോടൊപ്പം ചേരാന്‍ എനിക്കു കഴിയും" സ്പാനിഷ്‌ ദിനപത്രം 'എല്‍ പായ്സ്‌' നു നല്‍കിയ അഭിമുഖത്തിലാണ്‌ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന ആസിയബിബി തണ്റ്റെ മനസുതുറന്നത്‌.

കേസിനെകുറിച്ച്‌ ആസിയയ്ക്കുപറയാനുള്ളത്‌ ഇങ്ങനെ ;"അയല്‍വാസിയായ നികുതി പിരിവുകാരണ്റ്റെ മൃഗങ്ങള്‍ തങ്ങളുടെ വീടിനും പരീസരത്തിനും നാശനഷ്ടങ്ങളുണ്ടാക്കി. അതിനെതിരെ പരാതിപറഞ്ഞപ്പോള്‍ അയാള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്‌ എനിക്കെതിരെ ആസൂത്രിതമായ നീക്കങ്ങളാണ്‌ അയാള്‍ നടത്തിയത്‌. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പാടത്തുപണിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ കൂടെ പണിയെടുക്കുന്നവര്‍ക്കു ഞാന്‍ വെള്ളം കൊണ്ടു പോയികൊടുത്തു. ക്രിസ്തിയാനികളുടെ പാത്രത്തില്‍നിന്നും വെള്ളം കുടിക്കാന്‍ പാടില്ല എന്ന്‌ ഇസ്ളാം മതവിശ്വസികളായ അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവരുമായി തര്‍ക്കിച്ചു. പക്ഷേ ഞാന്‍ ഒരിക്കലും പ്രവാചകനെയോ അള്ളാഹുവിനെയോ പ. ഖുറാനെയോ അധിക്ഷേപിച്ചില്ല. അഞ്ചു ദിവസത്തിനുശേഷം ആരുടേയോ പരാതിപ്രകാരം ഞാന്‍ അറസ്റ്റിലായി" അവര്‍ വ്യക്തമാക്കുന്നു.

പാക്കിസ്ഥാനില്‍ മരണശിക്ഷക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന ഏകതടവുകാരിയായ ആസിയാബീബി നിരന്തരം ബൈബിള്‍ വായനയിലും പ്രാര്‍ത്ഥനയിലുമാണ്‌. തടവില്‍ കഴിയുന്ന അവര്‍ മതതീവ്രവാദികള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുമെന്നു ഭയപ്പെട്ടു സ്വയം ഭക്ഷണം പാകം ചെയ്യുന്നു. ഭര്‍ത്താവും 12 വയസ്സുള്ള മകള്‍ക്കും മതതീവ്രവാദികളില്‍ നിന്നും ഭീഷണിയുണ്ട്‌. അതും രണ്ടു വര്‍ഷമായി തടവില്‍ കഴിയുന്ന അവരെ ഭയപ്പെടുത്തുന്നു.

Wednesday, February 23, 2011

ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ വത്തിക്കാന്‍ പ്രവാസികാര്യാലയ സെക്രട്ടറി

വത്തിക്കാന്‍ പ്രവാസികാര്യാലയ സെക്രട്ടറിയായി കോഴിക്കോട്‌ രൂപതാ ബിഷപ്‌ ഡോ.ജോസഫ്‌ കളത്തിപ്പറമ്പില്‍ നിയമിതനായി.കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണു കുടിയേറ്റക്കാരുടെയും ദേശാടനക്കാരുടെയും ശുശ്രൂഷയ്ക്കായുള്ള മന്ത്രാലയത്തിണ്റ്റെ സെക്രട്ടറി സ്ഥാനത്തേക്ക്‌ ഒരു മലയാളി മെത്രാന്‍ നിയമിതനാകുന്നത്‌. ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ അയച്ച നിയമന ഉത്തരവ്‌ കോഴിക്കോട്‌ ബിഷപ്സ്‌ ഹൌസില്‍ നടന്ന പ്രത്യേകചടങ്ങില്‍ ചാന്‍സലര്‍ റവ. ഡോ. ജെറോം ചിങ്ങന്തറ വായിച്ചു. ആര്‍ച്ച്ബിഷപ്‌ അഗസ്റ്റീനോ മര്‍ക്കെത്തൊ വിരമിച്ച ഒഴിവിലാണു പുതിയ നിയമനം. ആര്‍ച്ച്ബിഷപ്‌ അന്തോണിയോ മാരിയോ വേല്ലിയാണ്‌ പ്രവാസികാര്യാലയത്തിണ്റ്റെ ഇപ്പോഴത്തെ പ്രസിഡണ്റ്റ്‌. കോഴിക്കോട്‌ രൂപതയുടെ അഞ്ചാമത്തെ ബിഷപ്പായി 2002 മേയ്‌ 19നു ചുമതലയേറ്റ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ 1985 മുതല്‍ 1989 വരെ വത്തിക്കാണ്റ്റെ കീഴിലുള്ള കൊളേജിയോ സാന്‍പൌളോയുടെ വൈസ്‌ റെക്ടറായും 1989 മുതല്‍ 1996വരെ വരാപ്പുഴ അതിരൂപതാ ചാന്‍സലറായും 1996 മുതല്‍ 2002 വരെ വരാപ്പുഴ അതിരൂപതയുടെ വികാരി ജനറാളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. എറണാകുളം വടുതല കളത്തിപ്പറമ്പില്‍ പരേതനായ അവിരാച്ചണ്റ്റെയും ത്രേസ്യയുടെയും മകനായി 1952 ഒക്ടോബര്‍ ആറിനു ജനിച്ചു. 1978 മാര്‍ച്ച്‌ 13-നു വരാപ്പുഴ അതിരൂപതാ ബിഷപ്‌ ഡോ.ജോസഫ്‌ കേളന്തറയില്‍ നിന്നു വൈദികപട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ സര്‍വകലാശാലയില്‍ നിന്നു കാനോന്‍ നിയമത്തില്‍ ഡോക്്ടറേറ്റ്‌ നേടിയശേഷം റോം സെണ്റ്റ്‌ പോള്‍സ്‌ കോളജിണ്റ്റെ വൈസ്‌ റെക്ടറായും സേവനമനുഷ്ഠിച്ചു.1989ല്‍ ചേംബര്‍ലെയ്ന്‍ ടു ദ ഹോളി ഫാദര്‍ മോണ്‍സിഞ്ഞോര്‍ പദവിയും 2001ജനുവരി ഒന്നിന്‌ ലേഗേറ്റ്‌ ഓഫ്‌ ഓണര്‍ പദവിയും നല്‍കി സഭ ആദരിച്ചു.

ദളിത്‌ ക്രൈസ്തവര്‍ക്കും സംവരണാനുകൂല്യം അനുവദിക്കണം: കെ. എം മാണി

ദളിത്‌ ക്രൈസ്തവര്‍ക്കും സംവരണാനുകൂല്യങ്ങള്‍ അനുവദിക്കണമെന്നു കെ.എം. മാണി ശ്രദ്ധക്ഷണിക്കലില്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ക്രിസ്തുമത വിശ്വാസികളായെന്ന ഒറ്റക്കാരണത്താല്‍ ഇവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കുന്നതു നീതിക്കു നിരക്കാത്തതാണ്‌. മതത്തിണ്റ്റെ പേരിലുള്ള ഈ വിവേചനം ഭരണഘടനയുടെ മതേതര സ്വഭാവത്തിനു വിരുദ്ധമാണ്‌. മതപരിവര്‍ത്തനം ചെയ്തതുകൊണ്ട്‌ ദളിത്‌ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയ്ക്കു മാറ്റം വന്നിട്ടില്ല. ഇന്ത്യയില്‍ സിക്കുമതത്തിലേക്കും ജൈനമതത്തിലേക്കും പരിവര്‍ത്തനം ചെയ്തവര്‍ക്കു പട്ടികവിഭാഗക്കാര്‍ക്കു നല്‍കുന്നതിനു സമാനമായ എല്ലാ ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ ദളിത്‌ ക്രൈസ്തവരെ അവഗണിക്കുന്നതു വിവേചനപരമാണ്‌. ഇതു പരിഹരിക്കാന്‍ നിയമം കൊണ്ടുവരണം. ദളിത്‌ ക്രൈസ്തവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ 1995-ല്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞു കത്തയച്ചിരുന്നു. എന്നാല്‍, ഇതിന്‌ ഇതുവരെ മറുപടി നല്‍കാത്ത ആറു സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്‌. ഇക്കാര്യത്തില്‍ കേരളത്തിണ്റ്റെ അഭിപ്രായം ഉടന്‍ കേന്ദ്രത്തെ അറിയിക്കണം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ദളിത്‌ ക്രൈസ്തവ സംവരണ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധികാരത്തിണ്റ്റെ ഉറവിടം ദൈവം: ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം

മാനുഷികമായ എല്ലാ അധികാരങ്ങളുടെയും ഉറവിടം ദൈവമാണെന്നും ഇന്ന്‌ ദൈവം മനുഷ്യരെ നയിക്കുന്നത്‌ അവരില്‍നിന്ന്‌ പ്രത്യേകമായി തെരഞ്ഞെടുക്കപ്പെടുന്നവരിലൂടെയാണെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. മാതൃജ്യോതിസ്‌-പിതൃവേദി പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയോടനുബന്ധിച്ച്‌ നടത്തിയ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ചെറിയാന്‍ വര്‍ഗീസ്‌ ക്ളാസ്‌ നയിച്ചു. ഫാ. സിറിയക്‌ കോട്ടയില്‍, ഫാ. മാത്യു ചൂരവടി, ജോസ്‌ കൈലാത്ത്‌, ആണ്റ്റണി പ്രാക്കുഴി, മറിയാമ്മ ജോണ്‍, സാറാമ്മ ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, February 22, 2011

മതമൈത്രിയില്‍ മുന്നോട്ടു പോകും: ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി

മതമൈത്രിയുടെയും സാഹോദര്യത്തിണ്റ്റെയും സംഗമസ്ഥാനമായ കൊടുങ്ങല്ലൂരിലുള്ള ഇന്ത്യയിലെ ആദ്യത്തെ മുസ്ളിം ദേവാലയമായ ചേരമാന്‍ ജുമാമസ്ജിദില്‍ കോട്ടപ്പുറം ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി സൌഹൃദസന്ദര്‍ശനം നടത്തി. സ്നേഹത്തിണ്റ്റെയും സഹകരണത്തിണ്റ്റെയും സൌഹൃദത്തിണ്റ്റെയും അനുഭവത്തില്‍ മുന്നോട്ടു പോകുന്നതിനു സന്ദര്‍ശനം സഹായകമാകുമെന്നു ബിഷപ്‌ പറഞ്ഞു. മസ്ജിദില്‍ എത്തിയ ഡോ. കാരിക്കശേരിയെ ഇമാം വി.എം സുലൈമാന്‍ മൌലവി, പ്രസിഡണ്റ്റ്‌ ഡോ. പി.എ മുഹമ്മദ്‌ സെയ്ദ്‌, സെക്രട്ടറി എസ്‌.എ അബ്ദുള്‍ഖയൂം, വി.എ. സെയ്ദ്‌ മുഹമ്മദ്‌, ഇ.ബി ഫൈസല്‍ തുടങ്ങിയ ഭാരവാഹികള്‍ ചേര്‍ന്നു സ്വീകരിച്ചു. കോട്ടപ്പുറം രൂപതാ ചാന്‍സലര്‍ റവ. ഡോ. നിക്സണ്‍ കാട്ടാശേരി, പിആര്‍ഒ ഫാ. റോക്കി റോബി കളത്തില്‍, ജോസ്‌ കുരിശിങ്കല്‍ എന്നിവരും ബിഷപ്പിനോടൊപ്പമുണ്ടായിരുന്നു.

വികസനത്തിന്‌ വിഭാഗീയ ചിന്തകള്‍ തടസമാകരുത്‌ : മാര്‍ ജോസഫ്‌ പവ്വത്തില്‍

വികസനത്തിന്‌ വിഭാഗീയ ചിന്തകള്‍ തടസമാകരുതെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ചങ്ങനാശേരി വികസന സമിതി എസ്ബി കോളജ്‌ സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. നിസാര കാര്യങ്ങളുടെ പോലും പേരിലുളള ചേരിതിരിവ്‌ വികസനത്തെ തളര്‍ത്തും. രാഷ്ട്രീയത്തിന്‌ അപ്പുറത്ത്‌ ഐക്യത്തോടെയുളള ചര്‍ച്ചയും പ്രവര്‍ത്തനവും കൊണ്ട്‌ മാത്രമേ വികസനം സാധിക്കുകയുളളുവെന്നും മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിണ്റ്റെ നയങ്ങള്‍ വികസന പദ്ധതികളെയും വിദ്യഭ്യാസ വളര്‍ച്ചയേയും നിരുത്സാഹപ്പെടുത്തുന്നുണ്ട്‌. സ്വകാര്യ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കേണ്ടതിനു പകരം കൈപ്പടിയിലൊതുക്കി ഞെരുക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. വിദ്യാഭ്യാസ, വികസന രംഗങ്ങളില്‍ ധാര്‍മ്മികത വളര്‍ന്നെങ്കിലേ വികസനം പൂര്‍ണ്ണമാകുകയുളളു. അഴിമതിപോലുളള ധാര്‍മ്മിക അപചയങ്ങള്‍ വികസനത്തെ പിന്നോട്ടടിക്കും. പാവപ്പെട്ടവരെ പരിഗണിക്കാന്‍ കഴിയുന്ന കരുണയുടെ സ്പര്‍ശം വികസന പദ്ധതികളിലുണ്ടാവണം മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. ആവിഷ്കരിക്കുന്ന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ഭരണ സംവിധാനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ജാഗ്രതയുണ്ടാകണം. ചങ്ങനാശേരി എണ്റ്റേതാണെന്ന ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നും മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. വികസന സമിതി ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സീസ്‌ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വികസന സമിതിയുടെ നേതൃത്വത്തില്‍ വികസനത്തിനായി ഒട്ടേറെ പോരാട്ടങ്ങള്‍ നടത്തി വിജയം നേടാന്‍ കഴിഞ്ഞതായി സാജന്‍ ഫ്രാന്‍സിസ്‌ പറഞ്ഞു. കെ.എ. ലത്തീഫ്‌, പ്രഫ. കെ.കെ. ജോണ്‍, ഡോ. ബോബന്‍ ജോസഫ്‌, സാംസണ്‍ വലിയപറമ്പില്‍, പാപ്പച്ചന്‍ കാര്‍ത്തികപ്പ ളളി എന്നിവര്‍ വിദ്യഭ്യാസം, ശുദ്ധജല ലഭ്യത, ആരോഗ്യം, കലാകായിക, സാംസ്കാരികം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ആംഗന്‍വാടി മുതല്‍ കോളജ്‌ തലത്തില്‍വരെ വിദ്യാര്‍ഥികള്‍ക്ക്‌ ശുചിത്വ ബോധവല്‍ക്കരണം നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന്‌ പാറേല്‍ പളളി വികാരി ഫാ. ആണ്റ്റണി നെരയത്ത്‌ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഓമന ജോര്‍ജ്‌, കെ.എച്ച്‌.എം ഇസ്മായില്‍, കെ.വി.ശശികുമാര്‍, ജോര്‍്ജ്‌ ഏബ്രഹാം, കെ.കെ. പടിഞ്ഞാറേപ്പുറം, റോയി മാത്യൂസ്‌, എം.എ. ദേവസ്യാ, മറ്റപ്പളളി ശിവശങ്കരപ്പിളള, സിബി വാണിയപ്പുരയ്ക്കല്‍, എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രഫ. ജോസഫ്‌ ടിറ്റോ മോഡറേറ്ററായിരുന്നു. ഒട്ടേറെ വൈതരണികള്‍ തരണം ചെയ്ത്‌ പൂര്‍ത്തിയാക്കിയ ചങ്ങനാശേരി ബൈപാസ്‌ നഗരത്തിണ്റ്റെ വികസനത്തിന്‌ വാതായനം തുറക്കുന്നതാണെന്ന്‌ സി.എഫ്‌. തോമസ്‌ എംഎല്‍എ പറഞ്ഞു. എം.സി റോഡിന്‌ സമാന്തരമായി ആകെയുളള ബൈപാസുകളില്‍ ഒരു ബൈപാസാണിതെന്നും സി.എഫ്‌. തോമസ്‌ പറഞ്ഞു. കറ്റോട്‌, കല്ലിശേരി പദ്ധതികള്‍ കൂടാതെ നാല്‌ പഞ്ചായത്തുകള്‍ക്കായി മണിമലയാറിണ്റ്റെ മനക്കച്ചിറ ഭാഗത്തുനിന്നും വെള്ളം പമ്പ്‌ ചെയ്യത്തക്ക വിധമുളള പുതിയ ശുദ്ധജല പദ്ധതിയുടെ നടപടികള്‍ നടന്നുവരികയാണ്‌. വോള്‍ട്ടേജ്‌ ക്ഷാമം പരിഹരിക്കുന്നതിനായി 11 കോടിരൂപയുടെ പുതിയ പദ്ധതികള്‍ നഗരത്തില്‍ ഉടനെ നടപ്പാക്കും. വനിതകള്‍ക്കായി താലൂക്ക്‌ ആശുപത്രിയില്‍ പുതിയ വാര്‍ഡിന്‌ അടുത്ത ആഴ്ചയില്‍ ശിലാസ്ഥാപനം നടത്തും. എസ്ബി കോളജ്‌ പ്രിന്‍സിപ്പല്‍ ഫാ. ടാമി പടിഞ്ഞാറേവീട്ടില്‍ സ്വാഗതവും അസമ്പ്ഷന്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ സുമ റോസ്‌ നന്ദിയും പറഞ്ഞു. ബേ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ വി.ജെ. ലാലി, മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ മാത്യൂസ്‌ ജോര്‍ജ്‌, എസ്ബി കോളജ്‌ വൈസ്‌ പ്രില്‍സിപ്പല്‍ ഡോ. ജേക്കബ തോമസ്‌, അസമ്പ്ഷന്‍ കോളജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മേഴ്സി നെടുമ്പുറം, എന്‍എസ്‌എസ്‌ കോളജ്‌ മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ആര്‍. എസ്്‌ പണിക്കര്‍, ബേബിച്ചന്‍ മുക്കാടന്‍ തുടങ്ങിയവര്‍ പങ്കടുത്തു.

Monday, February 21, 2011

വിദ്യാഭ്യാസപുരോഗതിക്കു വൈദികസമൂഹത്തിണ്റ്റെ പങ്ക്‌ നിസ്തുലം: ഡോ. സുകുമാര്‍ അഴീക്കോട്‌

കേരളത്തിണ്റ്റെ വിദ്യാഭ്യാസ പുരോഗതിക്കു പിന്നില്‍ അത്മസമര്‍പ്പണം ചെയ്ത വൈദിക സമൂഹത്തിണ്റ്റെ അക്ഷീണ പ്രയത്നമുണ്ടെന്ന്്‌ ഡോ.സുകുമാര്‍ അഴീക്കോട്‌. ഈ രംഗത്ത്‌ മഹനീയ സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട്‌ ദേവഗിരി സെണ്റ്റ്‌ ജോസഫ്സ്‌ കോളജിണ്റ്റെ വളര്‍ച്ച ഇതിനു തെളിവാണ്‍്‌. പൌരാണിക സംസ്കാരത്തിലേക്ക്‌ തിരിച്ചുവിടുന്ന ദേവഗിരി എന്ന പേര്‌ അന്വര്‍ഥമാക്കുന്നതാണ്‌ ഈ കോളജിണ്റ്റെ പ്രവര്‍ത്തനമെന്ന്‌ കാലം തെളിയിച്ചു കഴിഞ്ഞു- ദേവഗിരി സെണ്റ്റ്‌ ജോസഫ്സ്‌ കോളജിണ്റ്റെ സ്ഥാപക പ്രിന്‍സിപ്പല്‍ ഫാ. തിയോഡോഷ്യസ്‌ സി.എം.ഐയുടെ ജന്‍മശതാബ്ദി ആഘോഷത്തിണ്റ്റെ ഭാഗമായി സംഘടിപ്പിച്ച ദേവസംഗമം പരിപാടിയില്‍ ഫാ.തിയോഡോഷ്യസ്‌ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഡോ.സുകുമാര്‍ അഴീക്കോട്‌.

വിദ്യാഭ്യാസരംഗത്ത്‌ ക്രൈസ്തവ സഭ നല്‍കുന്ന സംഭാവന മഹത്തരമാണെന്ന്‌ ഫാ.തിയോഡോഷ്യസ്‌ ജന്‍മശതാബ്ദി ആഘോഷവും പൂര്‍വവിദ്യാര്‍ഥി സംഗമവും ഉദ്ഘാടനം ചെയ്ത എം.കെ രാഘവന്‍ എംപി പറഞ്ഞു. ഫാ. തിയോഡോഷ്യസിനെ ആദരിക്കുമ്പോള്‍ അതു വൈദീക സമൂഹം തന്നെ ആദരിക്കപ്പെടുന്നതിനു തുല്യമാണെന്നു ചടങ്ങി ല്‍ ഫാ.തിയോഡോഷ്യസ്‌ മെമ്മോറിയല്‍ ഓഡിറ്റോറിയം കോംപ്ളക്സിണ്റ്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച താമരശേരി രൂപത ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു. വരുംതലമുറക്കുവേണ്ടി ചെയ്യുന്ന ഏറ്റവും വലിയ സംരംഭമാണ്‌ ഓഡിറ്റോറിയമെന്നും അദ്ദേഹം പറഞ്ഞു. കോളജിണ്റ്റെ ഏറ്റവും വലിയ സമ്പത്തും സമ്പാദ്യവും പ്രഗത്ഭരായ അധ്യാപകരും വിദ്യാര്‍ഥികളുമാണെന്ന്‌ സിഎംഐ സെണ്റ്റ്‌ തോമസ്‌ പ്രൊവിന്‍ഷ്യാല്‍ ഫാ. ജോണി പനന്തോട്ടം വ്യക്തമാക്കി. ആദ്യകാല നേതൃത്വം കാണിച്ച വഴിയിലൂടെയാണ്‌ കോളജിണ്റ്റെ പ്രയാണം. എല്ലാ മേഖലയിലും മികവുറ്റ വിദ്യാഭ്യാസം കുട്ടികള്‍ക്കുനല്‍കുക എന്നതാണു ലക്ഷ്യം. കോഴിക്കോട്ടെ പൌരജീവിതത്തില്‍ വലിയ സംഭവം തന്നെയായിരുന്നു ഈ കോളജിണ്റ്റെ തുടക്കമെന്ന്‌ പ്രശസ്ത ചരിത്രകാരന്‍ ഡോ എം.ജി.എസ.്‌ നാരായണന്‍ പറഞ്ഞു. കേരളത്തിണ്റ്റെ സാംസ്കാരിക പരിഷ്കരണത്തിലും പാരമ്പര്യത്തിലും ക്രിസ്ത്യന്‍ പള്ളികള്‍ വഹിച്ച പങ്ക്‌ നിര്‍ണായകമാണ്‌. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ രംഗത്ത്‌ സര്‍ഗാത്മകമായ കുതിപ്പുണ്ടാകണമെങ്കില്‍ സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്‌.്‌ ജീര്‍ണിച്ച വിദ്യാഭ്യാസ രംഗത്താണ്‌ ഇന്ന്‌ കേരളം. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥയെ പിറകിലാക്കി ദേവഗിരി കോളജ്‌ മാതൃകയാവുകയാണെന്നും എംജിഎസ്‌ അഭിപ്രായപ്പെട്ടു.

കോളജിണ്റ്റെ മുന്നോട്ടുള്ള യാത്രയില്‍ പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഗമങ്ങള്‍ പ്രചോദനമാകുമെന്ന്‌ കോളജ്‌ മാനേജര്‍ ഫാ.ജോസ്‌ ഇടപ്പാടിയില്‍ സിഎംഐ പറഞ്ഞു. പ്രിന്‍സിപ്പലായിരുന്ന ഫാ. ജോസഫ്‌ പൈകട സിഎംഐ തണ്റ്റെ കലാലയ ജീവിതാനുഭവങ്ങള്‍ അനുസ്മരിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ബെന്നി സെബാസ്റ്റ്യന്‍ തോട്ടനാനി സിഎംഐ സ്വാഗതം പറഞ്ഞു. പൂര്‍വ വിദ്യാര്‍ഥി സംഘാടനാ പ്രസിഡണ്റ്റ്‌ സി.ഗോപിരാജ്‌ അധ്യക്ഷത വഹിച്ചു. ഫാ.തിയോഡോഷ്യസ്‌ മെമ്മോറിയല്‍ ഓഡിറ്റോറിയത്തെക്കുറിച്ചു ശില്‍പിയും പൂര്‍വ വിദ്യാര്‍ഥിയുമായ എ.കെ.പ്രശാന്ത്‌ സംസാരിച്ചു. കോളജിലെ ഇംഗ്ളീഷ്‌ ഡിപ്പാര്‍ട്ടുമെണ്റ്റ്‌ മേധാവിയായിരുന്ന പ്രഫ.പി.കെ.ജി വിജയറാം, കെ.ടി തോമസ്‌ കരിപ്പാപറമ്പില്‍, പൂര്‍വ വിദ്യാര്‍ഥി സംഘടുടെ ബാംഗളൂറ്‍ ഘടകം പ്രസിഡണ്റ്റ്‌ വേണുഗോപാല്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ വൈസ്‌ പ്രസിഡണ്റ്റ്‌ രാധാകൃഷ്ണന്‍, സ്പോര്‍ട്സ്‌ ചാപ്റ്റര്‍ പ്രസിഡണ്റ്റ്‌ സെബാസ്റ്റ്യന്‍ ജോര്‍ജ്‌, പി.ടി.എ പ്രസിഡണ്റ്റ്‌ വി.പി സനല്‍കുമാര്‍, കോളജ്‌ യൂണിയന്‍ വൈസ്‌ ചെയര്‍പേഴ്സണ്‍ മഞ്ചു എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടന ബാംഗ്ളൂറ്‍ ഘടകത്തിണ്റ്റെ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ ചെക്ക്‌ കോളജ്‌ പ്രിന്‍സിപ്പലിനു പ്രസിഡണ്റ്റ്‌ വേണുഗോപാല്‍ കൈമാറി. പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി പ്രഫ. കെ.വി.ചാക്കോ നന്ദി പറഞ്ഞു.

മദര്‍തെരേസയുടെ നാമത്തില്‍ സര്‍വ്വകലാശാലയില്‍ പഠനപീഠം

ഇന്ത്യയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി മദര്‍ തെരേസയുടെ നാമത്തില്‍ ഒരു പഠനപീഠം (chair) സൃഷ്ടിക്കുന്നു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയാണ്‌ 'മദര്‍ തെരേസ ചെയര്‍' എന്ന പേരില്‍ പഠനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്‌. മാസ്റ്റര്‍ ഓഫ്‌ സോഷ്യല്‍ വര്‍ക്ക്‌ കോഴ്സ്‌ (MSW) കൂടാതെ എച്ച്‌ .ഐ .വി ബാധിതര്‍, തെരുവുകുട്ടികള്‍, അഭയാര്‍ത്ഥികള്‍ തുടങ്ങിയ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെക്കുറിച്ചുളള പഠനങ്ങള്‍ ഈ കേന്ദ്രത്തിണ്റ്റെ നേതൃത്വത്തില്‍ ക്രമീകരിക്കുമെന്ന്‌ യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.

സൌഹാര്‍ദവും സ്നേഹവും ക്രൈസ്തവ സാക്ഷ്യത്തിണ്റ്റെ മുഖമുദ്ര: മാര്‍ ജോസഫ്‌ പെരുന്തോട്ടം

എല്ലാവരോടും സ്നേഹത്തില്‍ യോജിച്ചു മുന്നോട്ടു പോകുകയും ശുശ്രൂഷ ചെയ്യുകയുമെന്നതാണ്‌ ക്രൈസ്തവ വിശ്വാസത്തിണ്റ്റെ സാക്ഷ്യമെന്നു ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. സീറോ മലബാര്‍ സഭ, കാഞ്ഞിരപ്പള്ളി രൂപതയുടെ പത്തനംതിട്ട, റാന്നി മിഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്നേഹത്തിണ്റ്റെ ശുശ്രൂഷ ചെയ്യാനാകണം. ദൈവം സഭയെ ഏല്‍പിച്ച ദൌത്യമാണിത്‌. എല്ലാ ജനത്തിനും നന്‍മ ഉണ്ടാകണമെന്നതായിരിക്കണം പ്രവര്‍ത്തനലക്ഷ്യം. സേവനം, സ്നേഹം, സാഹോദര്യം എന്നിവയുടെ അന്തരീക്ഷം എല്ലായ്പോഴും സംജാതമാകണമെന്നും സഭ ആഗ്രഹിക്കുന്നു. മിഷന്‍ രൂപീകരണം അധികാരത്തിണ്റ്റെ വ്യാപനമല്ലെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി. ദൈവജനത്തെ കൂടുതല്‍ സ്നേഹത്തോടെ കരുതാനും സേവിക്കാനുമാണിത്‌. ഐക്യം കൂടുതല്‍ ശക്തമാകേണ്ട കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. നല്ല ബന്ധത്തിലൂന്നിയ ക്രൈസ്തവസാക്ഷ്യമാണ്‌ ആവശ്യം. മതസൌഹാര്‍ദം പുലരേണ്ട മണ്ണാണിത്‌. എക്യുമെനിക്കല്‍ പ്രസ്ഥാനത്തിനും സഭാ ഐക്യസംരംഭങ്ങള്‍ക്കും വേരോട്ടമുള്ള പത്തനംതിട്ടയില്‍ ഹൃദയത്തിണ്റ്റെ ഐക്യത്തോടെ മുന്നോട്ടുപോകാന്‍ പുതിയ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയണമെന്നും മാര്‍ ജോസഫ്‌ പെരുന്തോട്ടം പറഞ്ഞു. വിശ്വാസത്തിണ്റ്റെ ഒരു ദീപമാണ്‌ പുതിയ മിഷനിലൂടെ തെളിഞ്ഞിരിക്കുന്നതെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. മാര്‍ത്തോമ്മാ സഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌ എപ്പിസ്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തി. എംഎല്‍എമാരായ കെ.ശിവദാസന്‍ നായര്‍, രാജു ഏബ്രഹാം, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ എ.സുരേഷ്‌ കുമാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പിരീയര്‍ സിസ്റ്റര്‍ ബെന്‍സിറ്റ സിഎംസി, പാസ്റ്ററല്‍ കൌണ്‍ സില്‍ മെംബര്‍ കൊച്ചുത്രേസ്യ പുല്‍പ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തെക്കന്‍മേഖലയില്‍ ആദ്യകാലഘട്ടങ്ങളില്‍ നടുനായകത്വം വഹിച്ച ഫാ.അലക്സാണ്ടര്‍ വയലുങ്കലിനെയും ദേശീയ സ്കൂള്‍ കായികമേളയില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ നീ എലിസബേത്ത്‌ ബേബിയെയും യോഗത്തില്‍ ആദരിച്ചു. വികാരി ജനറാള്‍ റവ.ഡോ. ജോസ്‌ പുളിക്കല്‍ മറുപടി പ്രസംഗം നടത്തി. വികാരി ജനറാള്‍ ഫാ.മാത്യു പായിക്കാട്ട്‌ സ്വാഗതവും പത്തനംതിട്ട ഫൊറോന വികാരിയായിരുന്ന ഫാ.അജി അത്തിമൂട്ടില്‍ നന്ദിയും പറഞ്ഞു.

Thursday, February 17, 2011

തിരുവചനം സാക്ഷ്യമാകുന്നില്ലെങ്കില്‍ ഭീകരത സംജാതമാകും: മാര്‍ മാത്യു അറയ്ക്കല്‍

വചനം മാംസം ധരിച്ച ഓരോ ക്രൈസ്തവനും ദൈവവചനത്തില്‍ ഉറച്ചു നിന്നെങ്കില്‍ മാത്രമേ ക്രിസ്തുവിണ്റ്റെ ശിഷ്യത്വത്തിലേക്കു കടന്നുവരാനാകുകയുള്ളൂവെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. മാരാമണ്‍ കണ്‍വന്‍ഷനില്‍ നടന്ന എക്യുമെനിക്കല്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യണ്റ്റെ യഥാര്‍ഥ സ്വാതന്ത്യ്രം ദൈവവചനത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. സത്യം മനസിലാക്കിയെങ്കില്‍ വചനത്തില്‍ ഉറച്ചുനില്‍ക്കാനാകൂ. വചനത്തിണ്റ്റെ യഥാര്‍ഥ സാക്ഷികളായി നാം മാറിയില്ലെങ്കില്‍ അതിണ്റ്റെ ഫലം ഭീകരതയായിരിക്കും. ക്രിസ്മസിനു മുമ്പായി പരിശുദ്ധ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ എഴുതിയ അപ്പോസ്തോലിക ലേഖനത്തില്‍ വചനത്തില്‍ ആഴപ്പെട്ടു ജീവിക്കാനാണ്‌ ഉദ്ബോധിപ്പിക്കുന്നത്‌. ഉണ്ടാകട്ടെ എന്ന വചനം പാലിക്കപ്പെട്ടതോടെയാണ്‌ ലോകത്തില്‍ തിരുവചനം യാഥാര്‍ഥ്യമായത്‌. കാലത്തിണ്റ്റെ പൂര്‍ത്തീകരണത്തില്‍ വചനം ഉണ്ണിയായി ബേത്ളഹേമില്‍ പിറന്നു. ഇതു നമ്മുടെ വിശ്വാസത്തിണ്റ്റെ അടിസ്ഥാനമെങ്കില്‍ ഓരോ ക്രിസ്ത്യാനിയും മറ്റൊരു ക്രിസ്തുവാണ്‌. വചനം മാംസം ധരിച്ചവനാണ്‌. ഈ വചനം നമ്മെ സ്വതന്ത്രരാക്കും. ദൈവത്തിണ്റ്റെ മക്കളാകാനുള്ള വലിയ സ്വാതന്ത്യ്രത്തിലേക്കു മിശിഹ നമ്മെ കൂട്ടിയിരിക്കുകയാണെന്നു ബിഷപ്‌ ഓര്‍മിപ്പിച്ചു.

കര്‍ത്താവു നല്‍കിയ പ്രമാണങ്ങള്‍പോലും സൌകര്യപൂര്‍വം വിസ്മരിച്ചു മുന്നോട്ടുപോകുന്നവന്‍ ഈ സ്വാതന്ത്യ്രത്തിനു പങ്കാളിയാണോയെന്നു ചിന്തിക്കണം. നീ എവിടെ, നിണ്റ്റെ സഹോദരനെവിടെ എന്ന ചോദ്യത്തിണ്റ്റെ പ്രസക്തി നിലനില്‍ക്കുന്നു. മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കിയിരിക്കുന്ന തലമുറ ജീവനുപോലും വിലകല്‍പിക്കുന്നില്ല. വിവാഹം ആചാരം മാത്രമായി നിലനിര്‍ത്താനാഗ്രഹിക്കുന്ന സമൂഹമാണിത്‌. ദൈവം യോജിപ്പിച്ചതിനെ വേര്‍തിരിക്കാന്‍ മനുഷ്യന്‌ അവകാശമില്ലെന്നു ക്രിസ്തുവാണു നമ്മെ പഠിപ്പിച്ചത്‌. കൌദാശികമായ ശുശ്രൂഷയെപ്പോലും മനുഷ്യന്‍ തണ്റ്റെ താത്പര്യത്തിന്‌ അനുസരിച്ചു വേര്‍തിരിക്കുന്നു. സ്നേഹവും ജീവനും പങ്കുവയ്ക്കുകയെന്നതു വിവാഹത്തിണ്റ്റെ പരമപ്രധാനമായ കര്‍ത്തവ്യമാണ്‌. പഴയനിയമകാലം മുതല്‍ പിതാക്കന്‍മാരുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌ ഇതാണ്‌. ഒന്നുമില്ലായ്മയില്‍ പോലും പങ്കിടലിനു യാതൊരു കുറവും വരുത്താത്തവരായിരുന്നു പഴയ തലമുറ. എന്നാല്‍ സൌകര്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ ദൈവത്തിനെതിരേ പിറുപിറുക്കുന്നവരുടെ എണ്ണം പെരുകി. ജീവന്‍ പങ്കുവയ്ക്കുന്നതിനു തടസം നില്‍ക്കുന്നത്‌ അപകടകരമായ സാഹചര്യത്തിലേക്കു നമ്മെ നയിക്കുമെന്നതു ക്രൈസ്തവസമൂഹം മനസിലാക്കണം. ക്രൈസ്തവശൈലി വിപ്ളവം നിറഞ്ഞതാണെന്നതില്‍ തര്‍ക്കമില്ല. പ്രധാന വിപ്ളവകാരി ദൈവം തന്നെ. രണ്ടാമത്തെ വിപ്ളവകാരിയായി പരിശുദ്ധ കന്യകമറിയമാണ്‌. ഹൃദയത്തിലും വചനത്തിലും മാതാവില്‍ നിന്നു ശക്തി ലോകത്തിലേക്കു പ്രവഹിക്കുകയായിരുന്നു. ദൈവത്തെ പൂര്‍ണമായി വിശ്വസിച്ചവര്‍ക്കേ ഈ വിപ്ളവത്തിണ്റ്റെ അര്‍ഥം മനസിലാക്കാനാകൂ. ദൈവസ്നേഹത്തിണ്റ്റെ ആഴങ്ങളിലേക്കു വചനത്തില്‍ വേരൂന്നി സഞ്ചരിക്കുമ്പോള്‍ സഭകളുടെ ഐക്യം ഉണ്ടാകും. പരിശുദ്ധ പിതാവ്‌ ബനഡിക്ട്‌ പതിനാറാമന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നതും ലോകത്തിനു മുമ്പില്‍ ക്രിസ്തുവിണ്റ്റെ സാക്ഷ്യം നിര്‍വഹിക്കാന്‍ സഭകള്‍ ഐക്യത്തിലാകണമെന്നും അതിലൂടെ കൂടുതല്‍ തിളക്കത്തോടെ നമുക്കു പ്രവര്‍ത്തിക്കാനുമാകുമെന്നതാണ്‌ - മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ, മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ.ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത, ക്നാനായ സഭ കല്ലിശേരി മേഖലാധ്യക്ഷന്‍ കുര്യാക്കോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, മാര്‍ത്തോമ്മാ സഭയിലെ ഡോ.സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, തോമസ്‌ മാര്‍ തിമോത്തിയോസ്‌, ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ്‌, ഡോ.യുയാക്കിം മാര്‍ കൂറിലോസ്‌, ഡോ.ഏബ്രഹാം മാര്‍ പൌലോസ്‌ എന്നിവരും പങ്കെടുത്തു.

കത്തോലിക്കാസഭയില്‍ വൈദീകരുടെ എണ്ണം വര്‍ദ്ധിച്ചു

1999ല്‍ ഉണ്ടായിരുന്നതിനേക്കള്‍ 5൦൦൦ വൈദീകരാണ്‌ കത്തോലിക്കാസഭയില്‍ പത്തുവര്‍ഷം കൊണ്ടു കൂടിയത്‌. 1999 ല്‍ 4,05,009 വൈദീകരുണ്ടായപ്പോള്‍ 2009ല്‍ 4,10,593 വൈദീകരുണ്ടായി. ഇക്കാലയളവില്‍ ഇടവക വൈദീകരുടെ എണ്ണം 1൦൦൦൦ കണ്ടു വര്‍ദ്ധിച്ചു. അതേ സമയം സന്ന്യാസവൈദീകരുടെ എണ്ണത്തില്‍ അയ്യായിരത്തോളം കുറവുണ്ടാകുകയും ചെയ്തുവെന്നാണ്‌ 'ഒസര്‍വത്തോരെ റൊമാനോ' എന്ന വത്തിക്കാണ്റ്റെ മുഖപത്രത്തിണ്റ്റെ വെളിപ്പെടുത്തല്‍.

വടക്കേ അമേരിക്ക, യൂറോപ്പ്‌, ഓഷ്യാന എന്നീ ഭൂഖണ്ഡങ്ങളില്‍ ഇടവകവൈദീകരുടേയും സന്ന്യസ്തവൈദീകരുടേയും എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ വൈദീകരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു.

Wednesday, February 16, 2011

ലോകം നിലനില്‍ക്കുന്നത്‌ ഈശ്വരകാരുണ്യത്താല്‍: കാതോലിക്കാ ബാവ

ലോകം നിലനില്‍ക്കുന്നത്‌ ഒരു മതം കൊണ്ടു മാത്രമല്ല, സര്‍വേശ്വരണ്റ്റെ കാരുണ്യം കൊണ്ടു മാത്രമാണെന്ന തിരുവനന്തപുരം മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ. ഇന്നലെ ഗാന്ധിപാര്‍ക്കില്‍ നടന്ന നബിദിന മഹാസമ്മേളനത്തിണ്റ്റെ സമാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരകടാക്ഷം കൊണ്ടാണ്‌ പുണ്യജന്‍മങ്ങള്‍ നമുക്കുണ്ടാകുന്നത്‌. ആചാര്യന്‍മാരുടെ പവിത്രമായ ജന്‍മം കൊണ്ടും ജീവിതം ദര്‍ശനം കൊണ്ടും അനുഗ്രഹീതമായ ഒരു പൈതൃകം നമ്മിലുണ്ട്‌. ആപൈതൃകത്തിണ്റ്റെ ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ ആണ്‌ നാമിന്ന്‌ നബി തിരുമേനിയുടെ ജന്‍മദിനം ആഘോഷിക്കുന്നത്‌. ദൈവം അയച്ച പ്രവാചകന്‍ ആണ്‌ നബി തിരുമേനി. സനാതന ധര്‍മത്തെക്കുറിച്ചും മനുഷ്യനോട്‌ കാണിക്കേണ്ട മനോഭാവത്തെക്കുറിച്ചും വ്യക്തമായ ദര്‍ശനം പ്രബോധനമായി നബി നമുക്ക്‌ നല്‍കിയെന്നും കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു. സ്നേഹവും കരുണയും വറ്റിപ്പോയ ഒരു കാലഘട്ടത്തിലാണ്‌ പ്രവാചകനായ നബി തിരുമേനി ജന്‍മം കൊണ്ടത്‌. ദൈവത്തിണ്റ്റെ കരുണയും നീതിയും ലോകത്തോട്‌ പറയുന്നതിന്‌ ദൈവം നബിയെ ഉപയോഗിച്ചു. ക്രിസ്തുവിനെക്കുറിച്ചും നബിയെക്കുറിച്ചും ശ്രീരാമനെക്കുറിച്ചും അനേകം നന്‍മകള്‍ പറയുന്നതിന്‌ നമുക്ക്‌ കഴിയും. ഈ മഹാനുഭാവന്‍മാരുടെ ജീവിതക്രമം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി ലോകത്തിന്‌ നല്‍കാന്‍ കടപ്പെട്ടവരാണ്‌ നമ്മളെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കെപിസിസി പ്രസിഡണ്റ്റ്‌ കെ.മുരളീധരനാണ്‌ ഗാന്ധിപാര്‍ക്കില്‍ നടന്ന നബിദിന മഹാസമ്മേളനത്തിണ്റ്റെ സമാപന ചടങ്ങ്‌ ഉദ്ഘാടനം ചെയ്തത്‌. ചടങ്ങില്‍ എ.സമ്പത്ത്‌ എംപി, സ്വാമി ജ്യോതി രൂപ ജ്ഞാന തപസ്യ, പൂഴനാട്‌ സുധീര്‍, ഹുസൈന്‍ മൌലവി മുണ്ടക്കയം തുടങ്ങിയവര്‍ പങ്കെടുത്തു.

മുഹമ്മദ്നബിയുടെ ജീവിതസന്ദേശം മാനവഐക്യത്തിന്‌ ശക്തിപകര്‍ന്നു: ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജീവിതസന്ദേശം ലോകജനതയ്ക്ക്‌ അനുഗ്രഹമേകുന്നതിനൊപ്പം മാനവഐക്യത്തിന്‌ ശക്തിയേകുന്ന മഹത്തായ സന്ദേശങ്ങളായി തീര്‍ന്നെന്ന്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത. മുസ്ളിം യൂത്ത്‌ മൂവ്മെണ്റ്റ്‌ താലൂക്ക്‌ കമ്മിറ്റി അറുനൂറ്റിമംഗലം ശാലേം അഗതിമന്ദിരത്തില്‍ അഗതികള്‍ക്ക്‌ സ്നേഹിവിരുന്നൊരുക്കി സംഘടിപ്പിച്ച നബിദിനാഘോഷവും മാനവസൌഹൃദ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. കാരുണ്യത്തിണ്റ്റെ പ്രകാശദീപമാണ്‌ മുഹമ്മദ്നബി, മനുഷ്യരില്‍ ഇന്ന്‌ അക്രമവാസന വളരാന്‍ കാരണം സാമൂഹ്യപ്രതിബന്ധത നഷ്ടമായതും ഈശ്വരാരാധനയ്ക്ക്‌ കുറവുസംഭവിച്ചതും മൂലമാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ഇമാം നാസറുദ്ദീന്‍ മന്നാനി മുഖ്യപ്രഭാഷണം നടത്തി. യൂത്ത മൂവ്മെണ്റ്റ്‌ ജില്ലാപ്രസിഡണ്റ്റ്‌ നൌഷാദ്‌ മാങ്കാംങ്കുഴി അധ്യക്ഷത വഹിച്ചു. തഴക്കര പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ അഡ്വ. കോശി എം.കോശി, ജില്ലാ പഞ്ചായത്തംഗം എം. ഓമനക്കുട്ടിയമ്മ, അഡ്വ. മുജീബ്‌ റഹ്മാന്‍, സിനില്‍ മുണ്ടപ്പള്ളി, അഡ്വ. പി. ഷാജഹാന്‍, കെ. അജി, സിസ്റ്റര്‍ ഷൈനോ എന്നിവര്‍ പ്രസംഗിച്ചു.

മനുഷ്യണ്റ്റെ സമഗ്രവളര്‍ച്ച സഭയുടെ ലക്ഷ്യം: മാര്‍ ജോസഫ്‌ പവ്വത്തില്‍

മനുഷ്യണ്റ്റെ സമഗ്രവളര്‍ച്ചയാണ്‌ സഭ ലക്ഷ്യം വയ്ക്കുന്നതെന്ന്‌ ്‌ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അതിരൂപത പിതൃവേദി- മാതൃജ്യോതിസ്‌ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത്‌ പ്രതിനിധികളുടെ സംഗമം എസ്ബി കോളജിലെ മാര്‍ പടിയറ ഹാളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്ന ആര്‍ച്ച്ബിഷപ്‌. സഭാംഗങ്ങളായ ജനപ്രതിനിധികള്‍ സഭാ പ്രബോധനങ്ങള്‍ മനസിലാക്കി ക്രൈസ്തവസാക്ഷ്യം നല്‍കണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. ആദര്‍ശങ്ങള്‍ ബലികഴിക്കാതെ മനുഷ്യനന്‍മയ്ക്കുവേണ്ടി തീരുമാനമെടുക്കാനും സ്വജനപക്ഷപാതം കൂടാതെ പ്രവര്‍ത്തിക്കാനും ജന പ്രതിനിധികള്‍ക്ക്‌ കഴിയണമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ചെറിയാന്‍ വര്‍ഗീസ്‌ ക്ളാസ്‌ നയിച്ചു. ഡയറക്ടര്‍ ഫാ. സിറിയക്‌ കോട്ടയില്‍, ഫാ. മോബന്‍ ചൂരവടി, ജോസ്‌ കൈലാത്ത്‌, മറിയാമ്മ ജോണ്‍, ആണ്റ്റണി പ്രാക്കുഴി, സാറാമ്മ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, February 15, 2011

സ്വാശ്രയ കോളജ്‌ പ്രവേശനം: സര്‍ക്കാര്‍ നിര്‍ദേശം സ്വീകാര്യമല്ലെന്നു കെസിബിസി

സ്വാശ്രയ കോളജ്‌ പ്രശ്നം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശത്തോടു യോജിക്കാനാവില്ലെന്ന്‌ ഇന്നലെ ചേര്‍ന്ന കേരള കാത്തലിക്‌ ബിഷപ്സ്‌ കൌണ്‍സില്‍ (കെസിബിസി) വിദ്യാഭ്യാസ കമ്മീഷണ്റ്റെയും സ്വാശ്രയ കോളജ്‌ മാനേജ്മെണ്റ്റുകളുടെയും സംയുക്ത യോഗം വിലയിരുത്തി. പാവപ്പെട്ട വിദ്യാര്‍ഥികളില്‍നിന്നു ഫീസ്‌ വാങ്ങി പണക്കാരെ പഠിപ്പിക്കുകയെന്നതു ന്യായീകരിക്കാന്‍ കഴിയില്ലെന്നാണു കെസിബിസിയുടെ നിലപാട്‌. സ്വാശ്രയകോളജ്‌ പ്രശ്നത്തില്‍ ക്രൈസ്തവ സഭയും വിദ്യാഭ്യാസ മാനേജ്മെണ്റ്റുകളുമായി സമവായത്തിലെത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയായിരുന്നു. കെസിബിസി വിദ്യാഭ്യാസ കമ്മീഷനും വിദ്യാഭ്യാസത്തിനായുള്ള ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സിലുമായി പല തലത്തില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ്‌ സീറ്റ്‌ വിഭജനത്തിണ്റ്റെ അനുപാതവും ഫീസ്‌ ഘടനയും സംബന്ധിച്ച്‌ സര്‍ക്കാര്‍ ഒത്തുതീര്‍പ്പു ഫോര്‍മുല മുന്നോട്ടുവച്ചത്‌. സീറ്റു പങ്കുവയ്ക്കാന്‍ തയാറാണ്‌. എന്നാല്‍, പാവപ്പെട്ട കുട്ടികളില്‍ നിന്ന്‌ കൂടുതല്‍ ഫീസ്‌ വാങ്ങി സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന ക്രോസ്‌ സബ്സിഡി ഫീസ്‌ ഘടന സ്വീകാര്യമല്ല എന്നാണു കെസിബിസിയുടെയും മാനേജ്മെണ്റ്റുകളുടെയും നിലപാട്‌.

സ്വാശ്രയ മെഡിക്കല്‍ കോളജ്‌ പ്രവേശനത്തിണ്റ്റെ കാര്യത്തില്‍ ആദ്യം ധാരണയിലെത്താനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. സര്‍ക്കാരിനും മാനേജ്മെണ്റ്റിനും 50:50 എന്ന ധാരണയില്‍ സീറ്റുകള്‍ പങ്കുവയ്ക്കുമ്പോള്‍ ആദ്യത്തെ 50 ശതമാനത്തില്‍ 35 ശതമാനത്തിന്‌ 5.5 ലക്ഷം രൂപ വാര്‍ഷികഫീസും അഞ്ചു ലക്ഷം രൂപ ഡെപ്പോസിറ്റും, 15 ശതമാനം എന്‍ആര്‍ഐ സീറ്റിന്‌ ഒന്‍പതു ലക്ഷം രൂപ ഫീസുമാണു നിര്‍ദേശിച്ചിട്ടുള്ളത്‌. അടുത്ത 50 ശതമാനത്തില്‍ 20 ശതമാനം സീറ്റുകള്‍ കോളജ്‌ മാനേജ്മെണ്റ്റുമായി ബന്ധപ്പെട്ട സമുദായത്തില്‍ പെടുന്നവരും എന്‍ട്രന്‍സ്‌ കമ്മീഷണര്‍ നല്‍കുന്ന പട്ടികയിലുള്ളവരുമായ വിദ്യാര്‍ഥികള്‍ക്കു നല്‍കണം. ഇതില്‍ 15 ശതമാനം സീറ്റിന്‌ മൂന്നു ലക്ഷം രൂപയാണു വാര്‍ഷിക ഫീസ്‌. അഞ്ചു ശതമാനത്തിന്‌ 1.40 ലക്ഷം രൂപയും. 15 ശതമാനം ഓപ്പണ്‍ മെരിറ്റ്‌ സീറ്റിന്‌ 1.40 ലക്ഷം രൂപ ഫീസ്‌. സാമുദായികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള ആറു ശതമാനം സീറ്റിന്‌ 45,൦൦൦ രൂപ ഫീസ്‌, ബിപിഎല്‍ വിഭാഗത്തിനായുള്ള ആറു ശതമാനം സീറ്റിന്‌ 25,000 രൂപ ഫീസ,്‌ മൂന്നു ശതമാനം പട്ടികജാതി-വര്‍ഗ സീറ്റിന്‌ സര്‍ക്കാര്‍ നല്‍കുന്ന 2.5 ലക്ഷം രൂപ ഫീസ്‌. ഈ ഫീസ്‌ ഘടനയില്‍ കോളജ്‌ നടത്തിക്കൊണ്ടുപോകാന്‍ സാധ്യമല്ലെന്നു മാനേജ്മെണ്റ്റുകള്‍ വ്യക്തമാക്കി. പ്രവേശനപരീക്ഷ പാസായി വരുന്നവരില്‍ 5.5ലക്ഷം രൂപ വാര്‍ഷിക ഫീസ്‌ നല്‍കാന്‍ കഴിയുന്നവര്‍ കുറവായിരിക്കും. സമുദായാംഗങ്ങളായ കുട്ടികള്‍ക്കു ദോഷകരമായ വ്യവസ്ഥ സ്വീകാര്യമല്ലെന്നും മാനേജ്മെണ്റ്റുകള്‍ പറയുന്നു.

സ്വാശ്രയ കോളജുകളുടെ കാര്യത്തില്‍ സഭ ഒറ്റക്കെട്ടായി നില്‍ക്കും. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണെ്ടന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കത്തില്‍ ഇന്നലെ ചേര്‍ന്ന യോഗം പ്രതിഷേധിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്‌ ബസേലിയോസ്‌ മാര്‍ ക്ളീമിസ്‌ കാതോലിക്കാ ബാവ, കെസിബിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ എന്നിവര്‍ ഉള്‍പ്പെടെ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സഭകളിലെ ബിഷപ്പുമാരും വികാരി ജനറല്‍മാരും പങ്കെടുത്ത യോഗത്തില്‍ സ്വാശ്രയ കോളജ്‌ മാനേജ്മെണ്റ്റ്‌ പ്രതിനിധികളായി ജോര്‍ജ്‌ എസ്‌. പോള്‍, കുര്യന്‍ ജോര്‍ജ്‌ കണ്ണന്താനം,പി. ജെ. ഇഗ്നേഷ്യസ്‌ തുടങ്ങിയവരും സംബന്ധിച്ചു. സര്‍ക്കാരുമായി തുടര്‍ന്നും ചര്‍ച്ചകള്‍ നടത്തും. പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ്‌ കെസിബിസിയുടെയും മാനേജ്മെണ്റ്റുകളുടെയും നിലപാട്‌. സര്‍ക്കാരിണ്റ്റെ നിലപാടിനെ ആശ്രയിച്ചായിരിക്കും തുടര്‍ചര്‍ച്ചകള്‍. സ്വാശ്രയ മേഖലയില്‍ 11എന്‍ജിനീയറിംഗ്‌ കോളജുകളും നാലു മെഡിക്കല്‍ കോളജുകളും 21 നഴ്സിംഗ്‌ കോളജുകളുമാണ്‌ ക്രൈസ്തവ മാനേജുമെണ്റ്റുകള്‍ക്കു കീഴിലുള്ളത്‌.

Monday, February 14, 2011

ആതുരസേവന-വിദ്യാഭ്യാസരംഗത്തു ക്രൈസ്തവസഭയുടെ സംഭാവന പ്രശംസനീയം: വയലാര്‍ രവി

ആതുര സേവന- വിദ്യാഭ്യാസ രംഗത്തു ക്രൈസ്തവ സഭയുടെ സംഭാവന പ്രശംസനീയമാണെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി. പാലാ രൂപത ചേര്‍പ്പുങ്കലില്‍ നിര്‍മിക്കുന്ന മാര്‍ സ്ളീവ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആതുര സേവന രംഗത്ത്‌ ദൈവകാരുണ്യത്തിണ്റ്റെ പ്രവര്‍ത്തനമാണു സഭ ചെയ്യുന്നത്‌. സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇല്ലാതെ രാജ്യത്ത്‌ ആരോഗ്യമേഖലയ്ക്ക്‌ നിലനില്‍പ്പില്ല. സാമൂഹിക രംഗത്തു കേരളത്തിന്‌ ഒന്നാം സ്ഥാനത്ത്‌ എത്താനായത്‌ വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലെ മുന്നേറ്റം മൂലമാണ്‌. ഈ നേട്ടത്തിനു പിന്നില്‍ ക്രൈസ്തവ മിഷണറിമാര്‍ നടത്തിയിട്ടുള്ള സേവനം നിസ്തുലമാണ്‌. രോഗീശുശ്രൂഷ ദൈവാരാധനയാണെന്നു തിരിച്ചറിഞ്ഞ്‌ പാലാ രൂപത ഈ രംഗത്തു നടത്തുന്ന സേവനം അഭിനന്ദനാര്‍ഹവും മാത്യകാപരവുമാണ്‌. -കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ധനസഹായം ചെയ്യുന്നത്‌ ആരോഗ്യ രക്ഷയ്ക്കാണ്‌. ഇക്കാര്യത്തില്‍ ഗ്രാമീണ തല പഠനത്തിനായി ഒട്ടേറെപ്പേര്‍ സേവനം ചെയ്യുന്നുണെ്ടന്നും ഗ്രാമീണ ജനതയുടെ ആരോഗ്യം ഏറെ വലുതാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. സമ്മേളനത്തിണ്റ്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

വേദനിക്കുന്നവനു സൌഖ്യം പ്രദാനം ചെയ്യുന്ന ക്രിസ്തീയതയാണു മാര്‍ സ്ളീവ സൂപ്പര്‍ സ്പെ്ഷ്യാലിറ്റി ആശുപത്രിയിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. കേരളത്തിനു മുഴുവന്‍ ആരോഗ്യം പ്രദാനം ചെയ്യാനും ജീവനോടുള്ള ആദരവ്‌ പ്രകടിപ്പിക്കാനുമാണു രൂപതയുടെ ശ്രമം. പാലായുടെ നൈറ്റിംഗലായി മറ്റുള്ളവര്‍ ആശുപത്രിയെ അംഗീകരിക്കണമെന്നാണു രൂപതയുടെ ആഗ്രഹം.- മാര്‍ കല്ലറങ്ങാട്ട്‌ പറഞ്ഞു. ആതുരസേവനരംഗത്തു മിഷണറിമാര്‍ കാണിച്ച പാതയില്‍ മൂല്യങ്ങള്‍ സൂക്ഷിക്കുന്ന പ്രകാശഗോപുരമായി മാറാന്‍ പുതിയ ആശുപത്രിക്കു കഴിയണമെന്ന്്‌ അനുഗ്രഹപ്രഭാഷണത്തില്‍ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പൌവ്വത്തില്‍ പറഞ്ഞു. മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടും മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പിലും ചേര്‍ന്ന്‌ ആശുപത്രിയുടെ അടിസ്ഥാന ശിലാസ്ഥാപനം നിര്‍വഹിച്ചു. മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍, എംഎല്‍എമാരായ കെ.എം. മാണി, പി.ജെ. ജോസഫ്‌, പി.സി. ജോര്‍ജ്‌, മോന്‍സ്‌ ജോസഫ്‌, റോഷി അഗസ്റ്റിന്‍, രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ പ്രസിഡണ്റ്റ്‌ ഡോ. എ.ടി ദേവസ്യ, ചേര്‍പ്പുങ്കല്‍ മാര്‍സ്ളീവ ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, കൊഴുവനാല്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ പ്രഫ. കൊച്ചുത്രേസ്യ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. ജോസഫ്‌ കുഴിഞ്ഞാലില്‍ സ്വാഗതവും മോണ്‍. ഫിലിപ്പ്‌ ഞരളക്കാട്ട്‌ നന്ദിയും പറഞ്ഞു.

വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ്‌ ചൂരക്കാട്ട്‌, മോണ്‍. ഈനാസ്‌ ഒറ്റത്തെങ്ങുങ്കല്‍, നഗരസഭാധ്യക്ഷന്‍ കുര്യക്കോസ്‌ പടവന്‍, ദീപിക ചീഫ്‌ എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ, വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ്‌ തടത്തില്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. അലക്സ്‌ കോഴിക്കോട്ട്‌, ഫാ. ഏബ്രഹാം കണിയാംപടി, വക്കച്ചന്‍ മറ്റത്തില്‍ എക്സ്‌ എംപി, എക്സ്‌ എംഎല്‍എമാരായ ജോര്‍ജ്‌ ജെ. മാത്യു, പി.എം. മാത്യു, ജോയി ഏബ്രഹാം, തുടങ്ങിയവരും ബാബു മണര്‍കാട്ട്‌, ജോസ്മോന്‍ മുണ്ടയ്ക്കല്‍, ബോബി മാത്യു, ജോസി സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ വര്‍ക്കി, സിസ്റ്റര്‍ ലൂസിന്‍ മേരി, സിസ്റ്റര്‍ മരിയ ഫ്രാന്‍സിസ്‌, സിസ്റ്റര്‍ പൌളിനോസ്‌, സിസ്റ്റര്‍ ജെസി മരിയ, സിസ്റ്റര്‍ അല്‍ഫോന്‍സ തോട്ടുങ്കല്‍, സിസ്റ്റര്‍ ആഗ്നറ്റ്‌, സിസ്റ്റര്‍ വിമല, സിസ്റ്റര്‍ സ്നോമേരി എന്നിവര്‍ സമ്മേളന വേദിയില്‍ സന്നിഹിതരായിരുന്നു.

കോട്ടപ്പുറം രൂപത ബിഷപ്പായി ഡോ. കാരിക്കശേരി സ്ഥാനമേറ്റു

തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിണ്റ്റെ പ്രാര്‍ത്ഥനാമഞ്ജരികള്‍ക്കിടെ ദീപ്തവും ലളിതവുമായ ചടങ്ങുകളോടെ കോട്ടപ്പുറം ലത്തീന്‍ രൂപതയുടെ ദ്വിതീയമെത്രാനായി വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ജോസഫ്‌ കാരിക്കശേരി സ്ഥാനമേറ്റ കോട്ടപ്പുറം സെണ്റ്റ്‌ മൈക്കിള്‍സ്്‌ കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിനു രൂപതയുടെ പ്രഥമ മെത്രാനും വരാപ്പുഴ ആര്‍ച്ചുബിഷപ്പുമായ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. ഡോ. ജോസഫ്‌ കാരിക്കശേരിയെ കോട്ടപ്പുറം ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള ബനഡിക്ട്‌ പതിന്നാലാമന്‍ മാര്‍പാപ്പയുടെ ഉത്തരവ്‌ വായിച്ചശേഷം ഡോ. കല്ലറയ്ക്കല്‍ അംശവടി കൈമാറുകയും മെത്രാണ്റ്റെ സ്ഥാനികസിംഹാസനത്തില്‍ ഉപവിഷ്ടനാക്കുകയും ചെയ്തു. തുടര്‍ന്ന്‌ പൊന്തിഫിക്കല്‍ ദിവ്യബലിക്ക്‌ ഡോ. ജോസഫ്‌ കാരിക്കശേരി മുഖ്യകാര്‍മികനായി. തൃശൂറ്‍ അതിരൂപത ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡണ്റ്റുമായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ വചനപ്രഘോഷണം നടത്തി. ദിവ്യബലിയില്‍ കേരളത്തിലെ മൂന്നു റീത്തുകളിലെ ബിഷപ്പുമാരും വൈദികരും സഹകാര്‍മികരായിരുന്നു. തിരുവനന്തപുരം ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം, പുനലൂറ്‍ മെത്രാന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കൊച്ചി ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍, കണ്ണൂറ്‍ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍, കൊല്ലം ബിഷപ്പ്‌ ഡോ.സ്റ്റാന്‍ലി റോമന്‍, ആലപ്പുഴ ബിഷപ്‌ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, കോഴിക്കോട്‌ ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍, ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജയിംസ്‌ പഴയാറ്റില്‍, സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂറ്‍, വിജയപുരം ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, എറണാകുളം അങ്കമാലി സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, കോട്ടയം സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍, മാവേലിക്കര ബിഷപ്‌ ഡോ.ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌, തിരുവല്ല ആര്‍ച്ച്ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ. വിന്‍സെണ്റ്റ്‌ സാമുവല്‍ എന്നിവര്‍ സഹകാര്‍മികരായി. ബത്തേരി ബിഷപ്‌ ജോസഫ്‌ മാര്‍ തോമസ്‌, തിരുവനന്തപുരം മലങ്കര സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയസ്‌, മൂവാറ്റുപുഴ മെത്രാന്‍ ഏബ്രഹാം മാര്‍ യൂലിയോസ്‌ എന്നിവരും പങ്കെടുത്തു.

സ്ഥാനമേല്‍ക്കാനെത്തിയ ഡോ. കാരിക്കശേരിയെയും മുഖ്യകാര്‍മികനായ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കലിനെയും കത്തീഡ്രല്‍ കവാടത്തില്‍ പരിചമുട്ടുകളി, ചവിട്ടുനാടകം, മാര്‍ഗംകളി, തിരുവാതിരക്കളി, ദഫ്മുട്ട്‌ എന്നീ കലാരൂപങ്ങളും ബാന്‍ഡ്‌ മേളങ്ങളും പേപ്പല്‍ പതാകയും ബലൂണുകളേന്തിയ കുട്ടികളുമൊക്കെയായി വിശ്വാസികള്‍ വരവേറ്റു. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ കുന്നത്തൂറ്‍, ചാന്‍സലര്‍ റവ. ഡോ. നിക്സണ്‍ കാട്ടാശേരി, കത്തീഡ്രല്‍ വികാരി റവ. ഡോ. ഫ്രാന്‍സിസ്കോ പടമാടന്‍, കിഡ്സ്‌ ഡയറക്ടര്‍ റവ. ഡോ. ജോണ്‍സണ്‍ പങ്കേത്ത്‌, അഡ്വ. റാഫേല്‍ ആണ്റ്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഉച്ചയ്ക്കു രൂപതാ അതിര്‍ത്തിയില്‍ ഫൊറോന വികാരി ഫാ. ഡൊമിനിക്‌ ചിറയത്ത്‌, വികാരി ഫാ. ജോര്‍ജ്‌ ഇലഞ്ഞിക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന്‌ പുതുവൈപ്പില്‍നിന്ന്‌ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ കോട്ടപ്പുറത്തേക്ക്‌ ആനയിക്കുകയായിരുന്നു. വൈകുന്നേരം നടന്ന സ്വീകരണസമ്മേളനം കേന്ദ്ര വ്യോമയാന - പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ആര്‍ച്ചുബിഷപ്‌ ഡോ. സൂസപാക്യം അധ്യക്ഷനായി. ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ അനുഗ്രഹപ്രഭാഷണവും മാവേലിക്കര രൂപത മെത്രാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മുഖ്യപ്രഭാഷണവും നടത്തി. ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്‌, റവന്യൂ മന്ത്രി അഡ്വ. കെ.പി. രാജേന്ദ്രന്‍, ഫിഷറീസ്‌ മന്ത്രി എസ്‌. ശര്‍മ, കെ.പി. ധനപാലന്‍ എംപി, വി.ഡി. സതീശന്‍ എംഎല്‍എ, കൊടുങ്ങല്ലൂറ്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുമ ശിവന്‍, സിപ്പി പള്ളിപ്പുറം, ലാലി ജേറോം എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി മറുപടിപ്രസംഗം നടത്തി.

വിദ്യാഭ്യാസമേഖലയിലെ പുതിയ പരിഷ്കാരങ്ങള്‍ മൂല്യത്തകര്‍ച്ചയിലേക്ക്‌ നയിക്കുന്നു: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ ഇപ്പോള്‍ വരുത്തുന്ന പരിഷ്കാരങ്ങള്‍ മൂല്യത്തകര്‍ച്ചയിലേക്ക്‌ നയിക്കുന്നവയാണെന്ന്‌ പാലക്കാട്‌ രൂപതാമെത്രാന്‍ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ അഭിപ്രായപ്പെട്ടു. ചേര്‍ത്തല സെണ്റ്റ്‌ മേരീസ്‌ ഗേള്‍സ്‌ ഹൈസ്കൂളിണ്റ്റെ 78-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യബോധമുള്ള തലമുറയെ സൃഷ്ടിക്കുകയെന്നതാണ്‌ വിദ്യാഭ്യാസത്തിണ്റ്റെ ലക്ഷ്യം. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്‌ ക്രൈസ്തവസമൂഹമാണ്‌. ജാതിമത ചിന്തകള്‍ക്കതീതമായി ധാര്‍മികബോധം വളര്‍ത്താന്‍ വിദ്യാഭ്യാസത്തിനു കഴിയണം. ഈ ലക്ഷ്യത്തോടെ ക്രൈസ്തവസമൂഹം പുതിയ തലമുറയെ രൂപപ്പെടുത്താന്‍ വര്‍ഷങ്ങളായി പരിശ്രമിക്കുകയാണ്‌. എന്നാല്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ വിദ്യാഭ്യാസമേഖലയില്‍ വരുത്തുന്ന പരിഷ്കാരങ്ങള്‍ മൂല്യത്തകര്‍ച്ചയിലേക്ക്‌ നയിക്കുന്നതാണ്‌. കാലഘട്ടത്തിണ്റ്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുന്നതരത്തില്‍ കുരുന്നുപ്രതിഭകള്‍ക്ക്‌ പരിശീലനം നല്‍കാന്‍ വിദ്യാഭ്യാസത്തിലൂടെ കഴിയണമെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ ക്രൈസ്തവസഭ നല്‍കുന്ന സംഭാവനകള്‍ ഭാരതത്തിലെ മറ്റുസംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ഥിനികളായ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, പത്രപ്രവര്‍ത്തകയായ സിസി ജേക്കബ്‌, വാര്‍ഡ്‌ കൌണ്‍സിലര്‍ ഷേര്‍ളി ജോസ്‌, ഹെഡ്മിസ്ട്രസ്‌ സിസ്റ്റര്‍ മേബിള്‍ മേരി, എന്‍.പി. ഡൊമിനിക്‌, കുമാരി ചിപ്പി ബേബി, പിടിഎ പ്രസിഡണ്റ്റ്‌ ഡോ. പി.ജെ. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ജെസി ആണ്റ്റണി വാര്‍ഷികറിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ സെലിന്‍ ജോണ്‍. പി.വി. ലൂസിയാമ്മ, ക്ളര്‍ക്ക്‌ കെ.ജെ. എല്‍സമ്മ എന്നിവര്‍ നന്ദിപ്രസംഗം നടത്തി.

അവഗണിക്കപ്പെടുന്നവരുടെ നന്‍മയ്ക്കായി പ്രവര്‍ത്തിക്കണം: ബിഷപ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

അവഗണിക്കപ്പെടുന്നവണ്റ്റെയും അടിച്ചമര്‍ത്തപ്പെട്ടവണ്റ്റെയും ആലംബഹീനരുടെയും നന്‍മയ്ക്കു വേണ്ടി പൊരുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്‌ യഥാര്‍ഥ ജീവകാരുണ്യ പ്രവര്‍ത്തനമെന്ന്‌ ബിഷപ്‌ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌. ഫാ.വടക്കന്‍-ബി.വെല്ലിംഗ്ടണ്‍ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മദര്‍ തെരേസ ജന്‍മശതാബ്ദി ആഘോഷവും മൂന്നാമത്‌ ജീവകാരുണ്യ സാംസ്കാരിക പ്രവര്‍ത്തക സംഗമവും അംബ്രോസ്‌ പി.ഫേണ്‍സ്‌ അനുസ്മരണവും കൊല്ലം സെണ്റ്റ്‌ ജോസഫ്സ്‌ കോണ്‍വണ്റ്റ്‌ സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. ദുഃഖിതനെയും അശരണനെയും സഹായിക്കുന്നതാണ്‌ യഥാര്‍ഥ ഈശ്വരപൂജ. നീതിന്യായ കോടതിയില്‍ നിന്നു പോലും നീതി നിഷേധിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകരുടെ പ്രസക്തിയേറുകയാണെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. സേവാരത്ന അവാര്‍ഡുദാനം മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു. പ്രസിഡണ്റ്റ്‌ അലക്സ്‌ താമരശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അല്‍ഫോ ണ്‍സാ ജോണ്‍, ഫാ.പോള്‍ ക്രൂസ്‌, മഠത്തില്‍ ഉണ്ണിക്കൃഷ്ണപിള്ള, കോയിവിള രാമചന്ദ്രന്‍, ബി.ശങ്കരനാരായണ പിള്ള, സജീവ്‌ പരിശവിള, ജോസഫ്‌ അരവിള, വലിയത്ത്‌ ഇബ്രാഹിംകുട്ടി, ഡോ. ഡി. അനില്‍കുമാര്‍, ജോസഫ്‌ വര്‍ ഗീസ്‌, പ്രദീപ്‌ മാര്‍ട്ടിന്‍, ചവറ വിജയന്‍ പിള്ള, ഡോ.വിനോദ്‌ ജേക്കബ്‌ എന്നിവര്‍ പ്രസംഗിച്ചു. ജീവകാരുണ്യ അവാര്‍ഡ്‌ അഡ്വ.ഷംസുദീന്‍ കരുനാഗപ്പള്ളിക്കും സേവാരത്ന അവാര്‍ഡ്‌ ഡോ.അലക്സാണ്ടര്‍, പുനലൂറ്‍ സോമരാജന്‍, വലിയത്ത്‌ ഇബ്രാഹിംകുട്ടി, ഫ്രാന്‍സിസ്‌, ജോര്‍ജ്‌ എഫ്‌.സേവ്യര്‍, കുഞ്ഞച്ചന്‍ ആറാടന്‍, ഏലിയാമ്മ ജേക്കബ്‌, സിസ്റ്റര്‍ സോഫി മേരി, സിസ്റ്റര്‍ തെരേസ, സിസ്റ്റര്‍ ദീപ്തി, സിസ്റ്റര്‍ ആന്‍സി, ബി.മിനീഷ്യസ്‌ എന്നിവര്‍ ഏറ്റുവാങ്ങി.

Saturday, February 12, 2011

ചരിത്രബോധം നാളേയ്ക്കുള്ള വഴികാട്ടി: ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍

ചരിത്രത്തെക്കുറിച്ചുള്ള സമഗ്രമായ അവബോധമാണു നാളേയ്ക്കുള്ള വഴികാട്ടിയെന്നു വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക്‌ ഹിസ്റ്ററി അസോസിയേഷന്‍ സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വസ്തുനിഷ്ഠമായി രചിക്കപ്പെടേണ്ടതാണു ചരിത്രം. അത്തരത്തില്‍ രൂപപ്പെടുന്ന ചരിത്രത്തിനു മാത്രമേ വിലയുണ്ടാകൂ. നിരവധി മിഷനറിമാരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ചരിത്രമുണ്ട്‌ ലത്തീന്‍ സഭയ്ക്ക്‌. സഭയുടെ ഈ കുതിപ്പിണ്റ്റെ കാലഘട്ടത്തില്‍ അതിണ്റ്റെ ചരിത്രത്തെക്കുറിച്ചുള്ള പൂര്‍ണമായ അറിവ്‌ ആവശ്യമാണെന്നും ആര്‍ച്ച്ബിഷപ്‌ കല്ലറയ്ക്കല്‍ പറഞ്ഞു. മോണ്‍. ജോര്‍ജ്‌ വെളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പാപ്പുക്കുട്ടി ഭാഗവതര്‍, ചെറിയാന്‍ ആന്‍ഡ്രൂസ്‌ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. ജോണ്‍ ഓച്ചന്‍തുരുത്ത്‌, ഡോ. എഡ്വേര്‍ഡ്‌ എടേഴത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

ഒ.എന്‍.വി. നാടിണ്റ്റെ മഹാഗുരു: സാമുവല്‍ മാര്‍ ഐറേനിയസ്‌

ഒ.എന്‍.വി കുറുപ്പ്‌ നടിണ്റ്റെ മഹാഗുരുവാണെന്ന്‌ തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയസ്‌. ഒ.എന്‍.വി കുറുപ്പിണ്റ്റെ ശിഷ്യസംഗമം തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷരജ്ഞാനമില്ലാത്തവര്‍ക്കും ഉള്ളവര്‍ക്കുമെല്ലാം അദ്ദേഹം നാടക ഗാനങ്ങളിലൂടെയും കവിതകളിലൂടെയും മുമ്പേ സുപരിചിതനാണ്‌. എല്ലാവരേയും രൂപപ്പെടുത്തുന്നതിലും പ്രകൃതിയോടും മനുഷ്യരോടും ഉള്ള സമീപനം വരച്ചുകാട്ടുന്നതിലും അദ്ദേഹത്തിന്‌ കഴിഞ്ഞു. അങ്ങനെ അദ്ദേഹം എല്ലാവരുടേയും ഗുരുവാണ്‌. മലയാളം അവഗണിക്കപ്പെട്ടു കിടക്കന്നതിനെതിരേ അദ്ദേഹം വാചാലനായി. തനിക്ക്‌ എപ്പോഴൊക്കെ അംഗീകാരം കിട്ടിയിട്ടുണേ്ടാ അപ്പോഴെല്ലാം അദ്ദേഹം അത്‌ മലയാളത്തിണ്റ്റേയും മലയാളിയുടേയും അംഗീകാരമായി ഉറക്കെ പറഞ്ഞു. അദ്ദേഹത്തിണ്റ്റെ ആശീര്‍വാദം സ്വീകരിച്ച്‌ വരുന്ന തലമുറ യ്ക്ക്ഗുരുത്വത്തിണ്റ്റെ പാഠം പകര്‍ന്നുകൊടുക്കാന്‍ ഗുരുവിണ്റ്റെ ശിഷ്യര്‍ക്ക്്‌ ഒരു ഉത്തരവാദിത്തം ഉണ്ട്‌. ശിഷ്യര്‍ അതിനുള്ള പ്രതിജ്ഞയെടുക്കണം. ശിഷ്യനായിരുന്നപ്പോള്‍ കവി തന്നോട്‌ പ്രത്യേക വ്ത്സല്യമാണ്‌ കാണിച്ചിരുന്നതെന്നും ബിഷപ്്‌ പറഞ്ഞു. തുടര്‍ന്ന്‌ കവിയെ പൊന്നാട അണിയിച്ച്‌ അദ്ദേഹം ആദരിച്ചു. ഒ.എന്‍.വിയെ കുറിച്ചുള്ള പുസ്തകങ്ങളും ഒ.എന്‍.വി എഴുതിയ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്്തു. എം.എം.ഹസന്‍, പി.വത്സല, ചെറിയാന്‍ഫിലിപ്പ്‌ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Friday, February 11, 2011

കോട്ടപ്പുറം നിയുക്ത മെത്രാണ്റ്റെ സ്ഥാനാരോഹണചടങ്ങ്‌ മതസൌഹാര്‍ദ വേദിയാകും

കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാന്‍ ഡോ. ജോസഫ്‌ കാരിക്കശേരിയുടെ സ്ഥാനാരോഹണചടങ്ങ്‌ മതസൌഹാര്‍ദത്തിണ്റ്റെ സംഗമവേദിയാകും. ഞായറാഴ്ച വൈകീട്ട്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന സ്ഥാനാരോഹണത്തെ തുടര്‍ന്ന്‌ കത്തീഡ്രല്‍ മൈതാനത്ത്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ കൊടുങ്ങല്ലൂറ്‍ കോവിലകത്തെ വലിയതമ്പുരാന്‍ കെ.ഗോദവര്‍മരാജയും ഇന്ത്യയിലെ ആദ്യത്തെ മുസ്ളിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ്‌ ഇമാം സുലൈമാന്‍ മൌലവിയും മഹല്ല്‌ ഭാരവാഹികളും സംബന്ധിക്കും. സര്‍വമതങ്ങളുടെയും സംഗമഭൂമിയായ കൊടുങ്ങല്ലൂറ്‍ ചരിത്രനഗരിയില്‍ നടക്കുന്ന സ്ഥാനാരോഹണചടങ്ങ്‌ ഭക്തിസാന്ദ്രവും പ്രൌഢവുമായ സംഭവമാക്കി മാറ്റാന്‍ രൂപതയില്‍ വാന്‍ ഒരുക്കങ്ങളാണ്‌ നടക്കുന്നത്‌. ഇതുസംബന്ധിച്ച്‌ ഇന്നലെ രൂപതി വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ കുന്നത്തൂറ്‍, ചാന്‍സലര്‍ ഡോ. നിക്സന്‍ കാട്ടാശേരി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. റാഫേല്‍ ആണ്റ്റണി എന്നിവരുടെ നേതൃത്വത്തില്‍ ബിഷപ്‌ ഹൌസില്‍ ചേര്‍ന്ന യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വരാപ്പുഴയില്‍നിന്നും രൂപതയിലെ വൈദികരുടേയും അല്‍മായരുടേയും നേതൃത്വത്തില്‍ യാത്രതിരിക്കുന്ന നിയുക്ത ബിഷപ്പിനെ കോട്ടപ്പുറം രൂപതാതിര്‍ത്തിയായ ചെറുവൈപ്പിനില്‍ ഉച്ചയ്ക്ക്‌ രണ്ടിന്‌ ഊഷ്മളമായ വരവേല്‍പ്പ്‌ നല്‍കും. തുടര്‍ന്ന്‌ നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പറവൂറ്‍ വഴി മൂന്നരയോടെ കോട്ടപ്പുറം സെണ്റ്റ്‌ മൈക്കിള്‍സ്‌ കത്തീഡ്രല്‍ ദേവാലയത്തിണ്റ്റെ മുഖ്യകവാടത്തില്‍ എത്തിച്ചേരും. അവിടെ ബാണ്റ്റ്‌ മേളത്തിണ്റ്റേയും സാംസ്കാരിക കലാരൂപങ്ങളുടേയും അകമ്പടിയോടെ മുത്തുക്കുടയും ലത്തീന്‍ കത്തോലിക്കരുടെ തനതു കലകള്‍ അവതരിപ്പിച്ചുകൊണ്ട്‌ ഓപ്പക്കാരും വൈദികരും സന്യസ്തരും ചേര്‍ന്ന്‌ കത്തീഡ്രലിലേക്ക്‌ ആനയിക്കും. നാലിന്‌ കത്തീഡ്രലില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സീസ്‌ കല്ലറയ്ക്കലിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി ആരംഭിക്കും. ദിവ്യബലിയില്‍ ബിഷപ്പുമാരും വൈദികരും സഹകാര്‍മികരായിരിക്കും. സ്ഥാനാരോഹണചടങ്ങിനുശേഷം നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര വ്യോമയാനമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിമാരും എംപിമാരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

ഫാ. റോബി കണ്ണന്‍ചിറ കെസിബിസി കമ്മീഷന്‍ സെക്രട്ടറിയായി ചുമതലയേറ്റു

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മതാന്തര സംവാദത്തിനും സഭൈക്യത്തിനുമുള്ള കമ്മീഷണ്റ്റെ സെക്രട്ടറിയായി സിഎംഐ സഭാംഗവും എറണാകുളം ചാവറ കള്‍ച്ചറല്‍ സെണ്റ്റര്‍ ഡയറക്ടറുമായ ഫാ.റോബി കണ്ണന്‍ചിറ ചുമതലയേറ്റു. ഇടുക്കി രൂപതയിലെ കിളിയാര്‍കണ്ടം ഇടവകാംഗമായ ഫാ. റോബി കണ്ണന്‍ചിറ 1998ല്‍ തണ്റ്റെ ഇരട്ടസഹോദരനായ ഫാ.റോയി കണ്ണന്‍ചിറ (കൊച്ചേട്ടന്‍, ദീപിക ബാലസഖ്യം, കോട്ടയം)യോടൊപ്പം സിഎംഐ സഭയില്‍ വൈദികനായി. 2005 മുതല്‍ കൊച്ചിയിലെ ചാവറ കള്‍ച്ചറല്‍ സെണ്റ്ററിണ്റ്റെ ഡയറക്ടറായി സേവനം ചെയ്യുന്ന ഇദ്ദേഹം നാളുകളായി മതാന്തരസംവാദമേഖലയില്‍ സജീവമാണ്‌. യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ്‌ നാടുകളിലും നടന്ന ലോക മതസമ്മേളനങ്ങളില്‍ പങ്കെടുത്തു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ലോകമതാന്തര സംവാദ സംഘടനയായ വേള്‍ഡ്‌ ഫെല്ലോഷിപ്‌ ഓഫ്‌ ഇണ്റ്റര്‍ റിലീജിയസ്‌ കൌണ്‍സിലിണ്റ്റെ സെക്രട്ടറിയാണ്‌. കൊച്ചിയില്‍ വിവിധ സമുദായിക, മത സംഘടനകളോടു ചേര്‍ന്നു മതസൌഹാര്‍ദമേഖലയിലും കലാസാംസ്കാരിക രംഗത്തും നേതൃത്വം നല്‍കി വരുന്നു.

Wednesday, February 9, 2011

എല്ലാവരും വിശുദ്ധിയിലേക്ക്‌ വിളിക്കപ്പെട്ടവര്‍: ഡോ. സൂസാപാക്യം

എല്ലാവരും വിശുദ്ധിയിലേക്ക്്‌ വിളിക്കപ്പെട്ടവരാണെന്നും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും ലോകമെങ്ങും പോയി പ്രസംഗിച്ചതും വിശുദ്ധിക്കുവേണ്ടിയായിരുന്നെന്നും തിരുവനന്തപുരം ലത്തീന്‍ അതി രൂപതാ ആര്‍ച്ച്ബിഷപ്‌ ഡോ. എം. സൂസാപാക്യം. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തിരുവനന്തപുരം സെണ്റ്റ്‌ ജോസഫ്സ്‌ കത്തീഡ്രല്‍ സന്ദര്‍ശിച്ചതിണ്റ്റെ 25-ാം വാര്‍ഷികദിനത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പയുടെ സന്ദര്‍ശനം അനുഭൂതി നല്‍കുന്നതായിരുന്നു. മാര്‍പാപ്പയുമായി അടുത്ത ബന്ധമാണ്‌ ഉണ്ടായിരുന്നത്‌. എല്ലാവര്‍ക്കും പ്രാപ്യമായ വ്യക്തിയായിരുന്നു അദ്ദേഹം. ആരേയും പേടിക്കാതെ ശക്തമായ സന്ദേശങ്ങളിലൂടെ തിന്‍മയെ എതിര്‍ക്കുകയും സുഹൃദ ജീവിതത്തെ പരിപോഷിപ്പിക്കുകയും ചെയ്തിരുന്നു. ജീവിതം അസ്വസ്ഥമാകാതിരിക്കണമെങ്കില്‍ ഒന്നുമാത്രം മതി എന്ന്‌ അദ്ദേഹം വിശ്വസിച്ചു. സ്വര്‍ഗസ്ഥനായ പിതാവ്‌ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുക എന്നാണ്‌ യേശു പഠിപ്പിച്ചത്‌. അതുതന്നെയാണ്‌ ജോണ്‍പോള്‍ മാര്‍പാപ്പയ്ക്കും പറയാനുണ്ടായിരുന്നത്‌.നമ്മെ വിശുദ്ധരാക്കാനാണ്‌ യേശു ലോകത്തിലേക്ക്‌ വന്നത്‌. മാര്‍പാപ്പ കേരളത്തില്‍ വന്നതും ഈ സന്ദേശവുമായിട്ടായിരുന്നു. 27 കൊല്ലം സഭയുടെ തലവനായിരുന്ന അദ്ദേഹം 1386 പേരെ വാഴ്ത്തപ്പെട്ടവരാക്കി. 482 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു. വിശുദ്ധിക്കുവേണ്ടി പ്രവര്‍ത്തിച്ച മാര്‍പാപ്പ സ്വയം വിശുദ്ധനായിത്തീരുകയുമായിരുന്നു. വിശുദ്ധരെ കുറിച്ച്‌ ഏറെ തെറ്റിധാരണകള്‍ ഉണ്ട്‌. സാധാരണക്കാര്‍ക്ക്‌ വിശുദ്ധരാകാന്‍ കഴിയില്ല എന്നതാണ്‌ ഒന്നാമത്തേത്‌. മനസുവച്ചാല്‍ എല്ലാവര്‍ക്കും വിശുദ്ധരാകാന്‍ കഴിയും. പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൌസേപ്പും സാധാരണക്കാരായിരുന്നു. അത്ഭുതങ്ങള്‍ ഒന്നും അവര്‍ പ്രവര്‍ത്തിച്ചില്ല. എന്നിട്ടും വിശുദ്ധരായി. വിശുദ്ധര്‍ ലോകത്തില്‍ സന്തോഷമില്ലാതെ ജീവിക്കുന്നവരാണ്‌ എന്നതാണ്‌ മറ്റൊരു തെറ്റുധാരണ. എന്നാല്‍ വിശുദ്ധരേപ്പോലെ ലോകത്തില്‍ ഇത്രയധികം സന്തോഷം അനുഭവിക്കുന്നവര്‍ വേറെയില്ല. ലോകത്തിണ്റ്റേതായ പലതും തേടി നടന്ന്‌ ഉത്കണ്ഠപ്പെടുന്നവര്‍ക്ക്‌ സന്തോഷവും സമാധാനവും ഇല്ല. ഏറ്റവും വലിയ സന്തോഷം യേശുവില്‍ നിന്നുള്ളതാണ്‌. ദൈവം നമ്മെ വിളിച്ചിരിക്കുന്നത്‌ വിശുദ്ധരാകാനാണ്‌ എന്നും അദ്ദേഹം

തെറ്റിപ്പോകുന്ന കണക്കുകളെ ദൈവം ശരിയാക്കിത്തരുന്നു: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

സമര്‍പ്പിത ജീവിതത്തില്‍ തെറ്റിപ്പോകുന്ന നമ്മുടെ കണക്കുകളെ ശരിയാക്കിത്തരുന്ന ദൈവത്തിണ്റ്റെ അനന്ത കാരുണ്യത്തെ പരിചയപ്പെടേണ്ടതാണെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്്‌. അതിരൂപതയിലെ സമര്‍പ്പിതരുടെ 14-ാമത്‌ സംഗമത്തില്‍ കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ ദിവ്യബലിയര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമര്‍പ്പിത ജീവിതത്തിണ്റ്റെ രജത, സൂവര്‍ണ ജൂബിലികള്‍ ആഘോഷിക്കുന്നവരെ അഭിനന്ദിച്ചുകൊണ്ട്‌ മാര്‍ തോമസ്‌ ചക്യത്ത്‌ സംസാരിച്ചു. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. തുടര്‍ന്ന്‌ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. അതിരൂപതാ വൈസ്‌ ചാന്‍സലര്‍ ഫാ. വര്‍ഗീസ്‌ പൊട്ടയ്ക്കല്‍, റിന്യൂവല്‍ സെണ്റ്റല്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ്‌ കാട്ടുപറമ്പില്‍, ഫാ. മാത്യു കിലുക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. ആണ്റ്റണി പുന്നശേരി സ്വാഗതവും സിഎംഐ സഭാ പ്രൊവിന്‍ഷ്യാള്‍ ഫാ. ആണ്റ്റണി കരിയില്‍ നന്ദിയും പറഞ്ഞു.

വിദ്യാഭ്യാസത്തിലൂടെ ധാര്‍മികതയും ലക്ഷ്യബോധവും നേടണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിദ്യാഭ്യാസത്തിലൂടെ ആധ്യാത്മികതയിലൂന്നിയ ജീവിത ദര്‍ശനവും ലക്ഷ്യബോധവും നേടണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കുറുമ്പനാടം സെണ്റ്റ്‌ പീറ്റേഴ്സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളിണ്റ്റെ നവതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. വിദ്യാഭ്യാസത്തിലൂടെ ഭൌതികസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടൊപ്പം ജീവിതത്തെ ക്രമവത്കരിക്കണം. മാധ്യമങ്ങളെ വിശകലനം ചെയ്ത്‌ ശരിയും തെറ്റും വിവേചിച്ചറിയാന്‍ കഴിവ്‌ നേടണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. സര്‍വീസില്‍നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ പി.ജെ. ജോര്‍ജ്‌, അധ്യാപിക സിസ്റ്റര്‍ ടെസി മരിയ എഫ്സിസി എന്നിവര്‍ക്ക്‌ സമ്മേളനത്തില്‍ യാത്രയയപ്പ്‌ നല്‍കി. മാനേജര്‍ റവ. ഡോ. സേവ്യര്‍ ജെ. പുത്തന്‍കളം അധ്യക്ഷത വഹിച്ചു. അതിരൂപത കോര്‍പറേറ്റ്‌ മാനേജര്‍ ഫാ. മാത്യു നടമുഖത്ത്‌ അവാര്‍ഡ്‌ ദാനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി.എ. കുര്യച്ചന്‍, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. ജോര്‍ജ്‌, ബ്രിഗേഡിയര്‍ ജോസഫ്‌ മാത്യു, സ്റ്റാഫ്‌ സെക്രട്ടറി തോമസ്‌ ജെ. മാന്തറ, കണ്‍വീനര്‍ ബിജു ജോസഫ്‌, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡണ്റ്റ്‌ പ്രഫ. കെ.വി. ജോസഫ്‌, പിടിഎ പ്രസിഡണ്റ്റ്‌ ടി.എ. ജോസഫ്‌, വിദ്യാര്‍ഥി പ്രതിനിധി ടിനു ടി. മുക്കട, അധ്യാപക പ്രതിനിധി സാലിമ്മ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ പി.ജെ. ജോര്‍ജ്‌, സിസ്റ്റര്‍ ടെസി മരിയ എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി.

കത്തോലിക്കനും ആദിവാസിയുമായ ദിലീപ്‌ ടിര്‍ക്കി ഒറീസയിലെ 'ഏറ്റവും ഉന്നത വ്യക്തിത്വം'

ഇന്ത്യന്‍ ഹോക്കി ടീമിണ്റ്റെ മുന്‍ ക്യാപ്റ്റനും കത്തോലിക്കാസഭാംഗവുമായ ദിലീപ്‌ ടിര്‍ക്കി ഒറീസ്സയിലെ ഏറ്റവും ഉന്നത വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ടു. മുപ്പത്തിമൂന്നുകാരനായ ദിലീപ്‌ ടിര്‍ക്കിക്ക്‌ ഫെബ്രുവരി 5-ാം തീയതിയാണ്‌ മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ പ്രിയ ഓഡിയ - 2010 (ഒറീസ്സയിലെ ഏറ്റവും ഉന്നത വ്യക്തി ത്വം) അവാര്‍ഡ്‌ നല്‍കിയത്‌. രാഷ്ട്രീയക്കാരും സി്നിമാ താരങ്ങളും ക്രിക്കറ്റ്‌ കളിക്കാരും കലാകാരന്‍മാരും സാഹിത്യകാരന്‍മാരും അടങ്ങുന്നവരുടെ ലിസ്റ്റില്‍നിന്നാണ്‌ ജനങ്ങളില്‍ നിന്നും ലഭിച്ച വോട്ടിണ്റ്റെ അടിസ്ഥാനത്തില്‍ ദിലീപ്‌ ഈ അവാര്‍ഡിന്‌ അര്‍ഹനായത്‌. ഈ അവാര്‍ഡ്‌ ആദ്യം ലഭിച്ചത്‌ ഒറീസമുഖ്യമന്ത്രിയ്ക്കു തന്നെയാണ്‌.

സാമൂഹ്യപ്രവര്‍ത്തകനായ ബിമല കുജൂറ്‍ ആദിവാസി സമൂഹത്തിണ്റ്റെ അഭിമാന നിമിഷമായിട്ടാണ്‌ ഈഅവവാര്‍ഡ്‌ ദാനത്തെ വിശേഷിപ്പിച്ചത്‌. "വര്‍ഗ്ഗീയ അസ്വാരസ്യങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒറീസയില്‍ അതിര്‍വരമ്പുകളെ അതിലംഘിക്കുന്ന വ്യക്തിയായും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ബന്ധിപ്പിക്കുന്ന പാലമായും ദിലീപ്‌ ടിര്‍ക്കി മാറിയിരിക്കുന്നു"വെന്ന്‌ ബിമല സാക്ഷ്യപ്പെടുത്തുന്നു.

മൂന്ന്‌ ഒളിമ്പിക്സിലും മൂന്ന്‌ ലോകകപ്പിലും പങ്കെടുത്ത ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ടിര്‍ക്കി; ഏഴുവര്‍ഷം ഇന്ത്യന്‍ ക്യാപ്റ്റനും. രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്‌. ഹോക്കികളിക്കാര്‍ക്കു മാത്രമല്ല കത്തോലിക്കാവിശ്വാസികള്‍ക്കും എന്നും വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ ശ്രദ്ധിക്കുന്ന ദിലീപ്‌ ടിര്‍ക്കി മാതൃകയാണെന്ന്‌ അദ്ദേഹത്തിണ്റ്റെ പേരിലുളള ട്രസ്റ്റിണ്റ്റെ തലവനായ ഫാ. ഡിബാക്കര്‍ സാക്ഷ്യപ്പെടുത്തുന്നു.

Tuesday, February 8, 2011

ദിവ്യസന്ദര്‍ശനത്തിണ്റ്റെ നിറവാര്‍ന്ന ഓര്‍മയില്‍

മലയാളമണ്ണിലേക്ക്‌ ആദ്യമായൊരു മാര്‍പാപ്പയെത്തിയ ആ സുദിനത്തിണ്റ്റെ ഹൃദ്യസ്മരണയുടെ നിറവിലായിരുന്നു കൊച്ചി നഗരം. കേരള കത്തോലിക്കസഭാ ചരിത്രത്തിലെ നിര്‍ണായക അധ്യായമായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കേരളസന്ദര്‍ശനത്തിനൊപ്പം ചേര്‍ത്തു വായിക്കപ്പെടും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറമുളള പകല്‍. കേരളം സന്ദര്‍ശിച്ച ഏക മാര്‍പാപ്പയായ ജോണ്‍ പോള്‍ രണ്ടാമണ്റ്റെ ഭാരതസന്ദര്‍ശനത്തിണ്റ്റെ രജതജൂബിലിയാചരണം കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭാതലവന്‍മാരുടെയും വിശ്വാസികളുടെയും സമാനതകളില്ലാത്ത ആഹ്ളാദത്തിണ്റ്റെ ആവിഷ്കാരമായി. ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി കര്‍ദിനാള്‍ മര്‍ഫി ഓകോണര്‍, ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്‌ സാല്‍വത്തൊരെ പെനാക്കിയോ, ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡണ്റ്റ്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ എന്നിവര്‍ക്കൊപ്പം കേരളത്തിലെ മൂന്നു സഭകളിലെയും മെത്രാന്‍മാരും വൈദികരും വിശ്വാസികളും പരിപാടിയില്‍ പങ്കെടുക്കാനെത്തി. എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ കെസിബിസിയുടെ ആഭിമുഖ്യത്തിലാണു രജതജൂബിലി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്‌. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ കുടുംബങ്ങള്‍ -ഒരു വിലയിരുത്തല്‍ എന്ന സെമിനാറോടെയാണു പരിപാടികള്‍ക്കു തുടക്കമായത്‌. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എഡിജിപി അലക്സാണ്ടര്‍ ജേക്കബ്‌ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ 30 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. നാലിനു വരാപ്പുഴ അതിരൂപത ആസ്ഥാന മന്ദിരത്തില്‍നിന്നു കര്‍ദിനാള്‍ ഡോ. മര്‍ഫി ഒക്കോണര്‍, ആര്‍ച്ച്ബിഷപ്‌ ഡോ. സാല്‍വത്തൊരെ പെനാക്കിയോ, കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ എന്നിവരെ ഘോഷയാത്രയായി സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയിലേക്ക്‌ ആനയിച്ചു. മൂന്നു റീത്തുകളിലെയും അഞ്ഞൂറോളം വൈദികര്‍, മോണ്‍സിഞ്ഞോര്‍മാര്‍, ബിഷപ്പുമാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍ എന്നിവര്‍ അണിനിരന്നു. ഏറ്റവും പിന്നിലായി കര്‍ദിനാള്‍ ഡോ. മര്‍ഫി ഒക്കോണര്‍ നടന്നുനീങ്ങി. ഘോഷയാത്രയ്ക്ക്‌ അകടമ്പടിയായി ബലൂണുകളും പൂക്കളുമായി കുട്ടികളും നിരന്നിരുന്നു. സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ കര്‍ദിനാള്‍ ഡോ. മര്‍ഫി ഒക്കോണര്‍ തിരിതെളിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സ്വാഗതം ചെയ്തു.


ജൂബിലി ആചരണത്തില്‍ പങ്കെടുക്കുന്നതിനു ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ തണ്റ്റെ പ്രതിനിധിയായി കര്‍ദിനാള്‍ മര്‍ഫി ഒക്കോണറെ നിയോഗിച്ചുകൊണ്ടുള്ള കത്ത്‌ കര്‍ദിനാളിണ്റ്റെ സെക്രട്ടറി ഫാ. മാര്‍ട്ടിന്‍ കെല്ലി വായിച്ചു. കേരള സഭയ്ക്കുള്ള മാര്‍പാപ്പയുടെ ഉപഹാരം കര്‍ദിനാള്‍ മര്‍ഫി ഒക്കോണര്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനു സമ്മാനിച്ചു. സീറോ മലങ്കര, സീറോ മലബാര്‍, ലത്തീന്‍ റീത്തുകളെ പ്രതിനിധീകരിച്ച്‌ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ, ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ എന്നിവരും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. സിബിസിഐ പ്രസിഡണ്റ്റ്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ ആമുഖപ്രഭാഷണം നടത്തി. തുടര്‍ന്നു കര്‍ദിനാള്‍ ഡോ. മര്‍ഫി ഒക്കോണറുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. മൂന്നു റീത്തുകളിലെയും ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും വൈദികരും സഹകാര്‍മികരായി. കെസിബിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ നന്ദി പറഞ്ഞു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശന വേളയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ പാടിയ ലത്തീന്‍, മലയാളം, ഇംഗ്ളീഷ്‌ ഗാനങ്ങളാണു ജൂബിലിയാചരണത്തിലെ സമൂഹബലിയിലും ആലപിച്ചത്‌.

1986 ഫെബ്രുവരി 8 സീറോ മലബാര്‍ സഭയുടെ പുണ്യദിനം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയം സന്ദര്‍ശിച്ച 1986 ഫെബ്രുവരി എട്ട്‌ സീറോ മലബാര്‍ സഭയുടെ പുണ്യദിനമാണെന്നു ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. അന്നാണു സീറോ മലബാര്‍ സഭയുടെ പൌരസ്ത്യസുറിയാനി ക്രമത്തിലെ പുനരുദ്ധരിച്ച റാസക്കുര്‍ബാന അര്‍പ്പിച്ചുകൊണ്ടു പരിശുദ്ധ പിതാവ്‌ റാസക്രമം ഉദ്ഘാടനം ചെയ്തത്‌.ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെയും അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ആഘോഷത്തോടനുബന്ധിച്ചാണു പരിശുദ്ധ പിതാവ്‌ റാസക്കുര്‍ബാന അര്‍പ്പിച്ചത്‌ -ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. കുര്‍ബാനക്രമത്തിണ്റ്റെ പുനരുദ്ധാരണം സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ്‌. സഭയെ സംബന്ധിച്ചിടത്തോളം വിശ്വാസജീവിതത്തിണ്റ്റെ ഊര്‍ജസ്രോതസാണു വിശുദ്ധ കുര്‍ബാന. സഭയുടെ ഹൃദയമാണ്‌ അത്‌. സഭ ജന്‍മംകൊള്ളുന്നതുതന്നെ വിശുദ്ധ കുര്‍ബാനയില്‍നിന്നാണെന്ന്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പഠിപ്പിക്കുന്നു.വിശുദ്ധ കുര്‍ബാന സഭയുടെ ഹൃദയമാണെങ്കില്‍, സീറോ മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം അവളുടെ ഹൃദയം നൂറ്റാണ്ടുകളായി മുറിവേറ്റ അവസ്ഥയിലായിരുന്നു. അതിനൊരു പരിഹാരം ഉണ്ടാകുന്നതിനു സീറോ മലബാര്‍ സഭയുടെ ആരാധനക്രമ പുനരുദ്ധാരണത്തിന്‌ 1934 ല്‍ പതിനൊ ന്നാം പീയൂസ്‌ മാര്‍പാപ്പയുടെ കല്‍പനപ്രകാരം നടപടികളാരംഭിച്ചു. ഈ പുനരുദ്ധാരണ നടപടികളിലെ ഏറ്റവും നിര്‍ണായകമായ സംഭവമായിരുന്നു 1986 ഫെബ്രുവരി എട്ടിനു കോട്ടയത്തു മാര്‍പാപ്പ, പുനരുദ്ധരിക്കപ്പെട്ട റാസക്കുര്‍ബാന അര്‍പ്പിച്ചതെന്നും മാര്‍ ജോസഫ്‌ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.

പീസ്‌ ഹോം മാര്‍പാപ്പയുടെ സന്ദര്‍ശനത്തിണ്റ്റെ സ്മാരകം: മാര്‍ റാഫേല്‍ തട്ടില്‍

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിണ്റ്റെ ജീവിക്കുന്ന സ്മാരകമാണ്‌ പീസ് ഹോമെന്ന്‌ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍. ഈ എളിയവരില്‍ ഒരുവന്‌ നിങ്ങള്‍ ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ്‌ അതു ചെയ്തുതന്നത്‌ എന്ന ക്രിസ്തുവിണ്റ്റെ വാക്കുകള്‍ ഇവിടെയാണ്‌ അന്വര്‍ഥമാകുന്നത്‌. യഥാര്‍ഥ ആരാധന, ബലി എല്ലാം നടക്കുന്നത്‌ ഇവിടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിണ്റ്റെ രജതജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍ പരിശുദ്ധ പിതാവിണ്റ്റെ തൃശൂറ്‍ സന്ദര്‍ശനത്തിണ്റ്റെ സ്മാരകമായി നിലകൊള്ളുന്ന പോപ്പ്‌ ജോണ്‍പോള്‍ പീസ്‌ ഹോമില്‍ വിശുദ്ധബലിയര്‍പ്പിച്ച്‌ ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയായിരുന്നു ബിഷപ്‌. പീസ്‌ ഹോം രജതജൂബിലി സ്മാരകമായി മാര്‍ റാഫേല്‍ തട്ടിലും മോണ്‍. ജോസഫ്‌ വിളങ്ങാടനും ചേര്‍ന്ന്‌ വൃക്ഷത്തൈയും നട്ടു.

അല്‍മായരുടെ പ്രവാചക ദൌത്യത്തിനു പ്രസക്തിയേറുന്നു: ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍

സഭയിലും സമൂഹത്തിലും അല്‍മായരുടെ പ്രവാചകദൌത്യത്തിനു പ്രസക്തി വര്‍ധിച്ചുവരികയാണെന്നു കെസിബിസി അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍ പറഞ്ഞു. കെസിബിസി അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ കത്തോലിക്കാരൂപതകളിലെ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാരുടെയും കേരള കാത്തലിക്‌ ഫെഡറേഷന്‍ ഭാരവാഹികളുടെയും യോഗം കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യങ്ങള്‍ തകരുന്ന വര്‍ത്തമാനകാലത്തില്‍ സഭയിലെ ഭൂരിപക്ഷം വരുന്ന അല്‍മായര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. സമൂഹത്തിണ്റ്റെ സമസ്ത തലങ്ങളിലും പ്രകാശമേകാന്‍ അല്‍മായര്‍ക്കാവണം. ഏകവും ശ്ളൈഹികവും സാര്‍വത്രികവും വിശുദ്ധവുമായ സഭയിലെ അംഗങ്ങളാണു തങ്ങളെന്ന അഭിമാനബോധം ഓരോ അല്‍മായനുമുണ്ടാവണം. ഭൌതികകാര്യങ്ങള്‍ക്ക്‌ അമിതമായ പ്രാധാന്യം നല്‍കുമ്പോള്‍ സ്നേഹം ഇല്ലാതാവുകയാണ്. രക്ഷിക്കാനാകുന്നതു സ്നേഹത്തിണ്റ്റെ തത്ത്വ ശാസ്ത്രത്തിനു മാത്രമാണ്‌ - ഡോ. ചക്കാലയ്ക്കല്‍ ഓര്‍മിപ്പിച്ചു. കെസിബിസി അല്‍മായ കമ്മീഷന്‍ വൈസ്‌ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗം ബിഷപ്‌ ജോസഫ്‌ മാര്‍ തോമസ്‌ അനുഗ്രഹപ്രഭാഷണം നടത്തി. കെസിബിസി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ്‌ വിതയത്തില്‍, എകെസിസി സ്പിരിച്വല്‍ അഡ്വൈസര്‍ ഫാ. ജേക്കബ്‌ ജി. പാലക്കാപ്പിള്ളി, കെസിബിസി വനിതാ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ റവ.ഡോ. ജോസ്‌ കോട്ടയില്‍, കെസിഎഫ്‌ പ്രസിഡണ്റ്റ്‌ പ്രഫ.ജേക്കബ്‌ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ അല്‍മായ കമ്മീഷണ്റ്റെ സാമൂഹ്യ-രാഷ്്ട്രീയ പ്രമേയവും, കെസിഎഫ്‌ ജനറല്‍ സെക്രട്ടറി സൈബി അക്കര വിദ്യാഭ്യാസ പ്രമേയവും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ മോഡറേറ്റയായിരുന്നു. അല്‍മായ കമ്മീഷന്‍ ജോയിണ്റ്റ്‌ സെക്രട്ടറി റെജി മാത്യു പ്രസംഗിച്ചു. കെസിബിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ സമാപന സന്ദേശം നല്‍കി.

Monday, February 7, 2011

ഭാരതമണ്ണില്‍ തീര്‍ഥാടകണ്റ്റെ പാദമുദ്ര: ജെക്കോബി

ഇറ്റലിയിലെ ഏറ്റവും വലിയ വിമാനം, അലിറ്റാലിയയുടെ ബോയിംഗ്‌ 747 ജംബോ ജെറ്റാണു ജനുവരി 31-നു രാത്രി റോമിലെ ഫ്യുമിച്ചിനോ ലെയൊനാര്‍ദോ ഡാവിഞ്ചി വിമാനത്താവളത്തില്‍ ഡല്‍ഹിക്കു പുറപ്പെടാന്‍ പരിശുദ്ധ പിതാവിനും സംഘത്തിനുംവേണ്ടി ഒരുങ്ങിനിന്നത്‌. ആല്‍പ്സ്‌ പര്‍വതത്തിലെ സ്കീയിംഗ്‌ കേന്ദ്രമായ ചെര്‍വീനിയയുടെ പേരാണു വത്തിക്കാന്‍ രാഷ്ട്രത്തിണ്റ്റെയും പരിശുദ്ധ സിംഹാസനത്തിണ്റ്റെയും മുദ്ര പതിച്ച ആ വിമാനത്തിനു നല്‍കിയിരുന്നത്‌. വത്തിക്കാനിലെ മണികളുടെ കവാടത്തില്‍ നിന്ന്‌ ഇരുണ്ട നീല നിറമുള്ള എസ്സിവി - 1 മേഴ്സിഡസ്‌ കാറില്‍ മാര്‍പാപ്പ ഫ്യുമിച്ചിനോയില്‍ വന്നിറങ്ങുമ്പോള്‍ മഞ്ഞുകാലത്തെ ചാറ്റല്‍മഴയില്‍ കുതിര്‍ന്നുകിടക്കുകയായിരുന്നു ചെര്‍വീനിയ. വെളുത്ത കുടക്കീഴില്‍ രാത്രി 9.40-നു ജോണ്‍ പോള്‍ മാര്‍പാപ്പ ഫ്ളൈറ്റ്‌ എ. സെഡ്‌ 4786-ല്‍ ടോപ്‌ ക്ളാസിലേക്കുള്ള പടവുകള്‍ കയറി. പന്ത്രണ്ടു പേര്‍ക്ക്‌ ഇരിക്കാവുന്ന ടോപ്‌ ക്ളാസ്‌ മാര്‍പാപ്പയ്ക്കുവേണ്ടി ഒരു സ്വീകരണ മുറിയുടെ മാതൃകയില്‍ അലിറ്റാലിയ സജ്ജമാക്കിയിരുന്നു. ഒരു മേശയും മുഖാഭിമുഖം രണ്ടു കസേരകളും, ഒരു വിരികൊണ്ടു മറച്ച കട്ടിലും. ബിസിനസ്‌ ക്ളാസില്‍ മൂന്നു കര്‍ദിനാള്‍മാരും - വത്തിക്കാന്‍ സ്റ്റേറ്റ്‌ സെക്രട്ടറി അഗസ്തീനോ കസറോളി, സൈമണ്‍ ലൂര്‍ദുസ്വാമി, ജോസഫ്‌ ടോംകോ - മൂന്ന്‌ ആര്‍ച്ച്ബിഷപ്പുമാരും മൂന്നു മോണ്‍സിഞ്ഞോര്‍മാരും ഉള്‍പ്പെടുന്ന ഔദ്യോഗിക പേപ്പല്‍ സംഘം. ഇക്കണോമി സോണില്‍, ലോകത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 75 മാധ്യമപ്രവര്‍ത്തകര്‍. അക്കൂട്ടത്തില്‍ ഇന്ത്യക്കാരായി ഞങ്ങള്‍ മൂന്നുപേരുണ്ടായിരുന്നു - മാതൃഭൂമിയുടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി വി.കെ. മാധവന്‍കുട്ടി, ദീപികയുടെ ഇന്നത്തെ ചീഫ്‌ എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട, മലയാള മനോരമ പ്രതിനിധിയായി ഞാനും. ആകെ 432യാത്രക്കാര്‍ക്കു കയറാവുന്ന ചെര്‍വീനിയയില്‍ 22 വിമാന ജീവനക്കാര്‍ ഉള്‍പ്പെടെ 128 പേര്‍ മാത്രം.


പേപ്പല്‍ ഫ്ളൈറ്റ്‌ ഗ്രീസ്‌ അതിര്‍ത്തി കടന്നു സൈപ്രസിലെത്തിയപ്പോള്‍ സമയവും തീയതിയും മാറി - ഫെബ്രുവരി ഒന്ന്‌, ഒരു മണി 13 മിനിറ്റ്‌. സിറിയയും ജോര്‍ദാനും സൌദി അറേബ്യയും യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്സും ഒമാനും പാക്കിസ്ഥാനും കടന്നു ചെര്‍വീനിയ ഡല്‍ഹി പാലം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 7,017 കിലോമീറ്റര്‍ പറന്നെത്തിയതു നിശ്ചിത സമയത്തിന്‌ 25മിനിറ്റു മുമ്പ്‌. രാവിലെ പത്തിനാണു ചെര്‍വീനിയയുടെ വാതില്‍ തുറന്നു പുണ്യദര്‍ശനത്തിണ്റ്റെ പ്രഭാതത്തിലേക്കു ഭൂമുഖത്തെ ഏറ്റവും മഹിമയേറിയ തീര്‍ഥാടകന്‍ അനുഗ്രഹവര്‍ഷത്തിണ്റ്റെ കരങ്ങള്‍ വിടര്‍ത്തി നിന്നത്‌. രാത്രി പരിശുദ്ധ പിതാവിനു നേര്‍ത്ത പനിയുണ്ടായിരുന്നതിനാല്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ടോപ്ക്ളാസില്‍നിന്ന്‌ ഇറങ്ങിവന്നില്ല. സ്വര്‍ഗത്തിണ്റ്റെയും ഭൂമിയുടെയും താക്കോല്‍ ലഭിച്ച വലിയ മുക്കുവണ്റ്റെ പിന്‍ഗാമിയോടൊപ്പം ആകാശത്തു ചെലവഴിച്ച 482മിനിറ്റ്‌ - ഒരായുസിണ്റ്റെ പുണ്യം - ഒരു നിമിഷം പോലും പാഴാക്കാതിരിക്കാന്‍ ആ രാവില്‍ ഞാന്‍ ഒരുപോള കണ്ണടച്ചില്ല. മഹാ ആഗമനത്തിണ്റ്റെ ജാഗരം. വത്തിക്കാന്‍ പ്രസ്‌ ഓഫീസില്‍വച്ചു കണ്ടപ്പോഴൊക്കെ പാശ്ചാത്യ വാര്‍ത്താലേഖകര്‍ എന്നോടു പ്രധാനമായും ചോദിച്ച മൂന്നു കാര്യങ്ങളുണ്ട്‌: ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ഇറ്റലിക്കാരിയായ പത്നി സോണിയാഗാന്ധി വിമാനത്താവളത്തില്‍ പാപ്പയെ സ്വീകരിക്കാനെത്തുമ്പോള്‍ മുട്ടുകുത്തി പരിശുദ്ധ പിതാവിണ്റ്റെ കൈ മുത്തുമോ? അപ്പസ്തോലിക സന്ദര്‍ശനത്തെ എതിര്‍ക്കുന്ന ഹൈന്ദവ തീവ്രവാദികള്‍ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കുമോ? കോല്‍ക്കത്തയില്‍ മദര്‍ തെരേസയോടൊപ്പം നിന്നു മാര്‍പാപ്പ ഇന്ത്യാ ഗവണ്‍മെണ്റ്റിണ്റ്റെ കുടുംബാസൂത്രണ നയത്തെ വിമര്‍ശിക്കുമോ? ഡല്‍ഹി വിമാനത്താവളത്തില്‍ മാര്‍പാപ്പയെ രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗും പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും ചേര്‍ന്നു സ്വീകരിക്കുമ്പോഴും ഇറ്റാലിയന്‍ ടിവി കാമറകള്‍ സോണിയാഗാന്ധിയെ തെരയുകയായിരുന്നു.


അപ്പസ്തോലിക സന്ദര്‍ശനത്തിണ്റ്റെ തുടക്കത്തില്‍ പതിവുള്ളതുപോലെ ജോണ്‍ പോള്‍ മാര്‍പാപ്പ മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു ഭാരതമണ്ണില്‍ ചുംബിച്ചു. ഐക്യത്തിലേക്കുള്ള നാഥണ്റ്റെ വിളി എന്ന മുഖവാക്യമായിരുന്നു ഇരുമിഴി ദീപവും കുരിശും ആലേഖനം ചെയ്ത അപ്പസ്തോലിക സന്ദര്‍ശനത്തിണ്റ്റെ ഔദ്യോഗിക മുദ്ര. വരവേല്‍പ്പിനു നന്ദി പറഞ്ഞുകൊണ്ട്‌, നമസ്തേ എന്ന അഭിസംബോധനയില്‍ തുടങ്ങി ജയ്‌ ഹിന്ദില്‍ അവസാനിച്ച ആമുഖപ്രഭാഷണത്തില്‍ മാനവ മഹത്വത്തെയും സമൂഹത്തില്‍ സമത്വത്തിനായുള്ള ഓരോ വ്യക്തിയുടെയും അവകാശത്തെയുംകുറിച്ചു പരാമര്‍ശിക്കവെ പാപ്പ രവീന്ദ്രനാഥ ടാഗോറിണ്റ്റെ ഗീതാഞ്ജലിയില്‍നിന്നുള്ള വരികള്‍ ഉദ്ധരിച്ചു:

എവിടെ നിര്‍ഭയമാകുന്നു മാനസം,
എവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം,
എവിടെ വിജ്ഞാനം പൂര്‍ണ സ്വതന്ത്രമായ്‌
അവികലമായി വിരാജിപ്പു നിത്യവും
മുക്തിതണ്റ്റെയാ സ്വര്‍ഗരാജ്യത്തിലേക്കെണ്റ്റെ
നാടൊന്ന്‌ ഉണരണേ ദൈവമേ...


വിമാനത്താവളത്തില്‍നിന്നു ന്യൂഡല്‍ഹിയിലെ തിരുഹൃദയ കത്തീഡ്രലില്‍ എത്തിയ മാര്‍പാപ്പ എല്ലാവരോടും നമസ്കാര്‍ പറഞ്ഞു. സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഡല്‍ഹി അതിരൂപതയെ തിരുഹൃദയത്തിനു സമര്‍പ്പിച്ചശേഷം അമലോത്ഭവ മാതാവിണ്റ്റെ ഗ്രോട്ടോയില്‍ അല്‍പനേരം ധ്യാനിച്ചു നിന്നു.ഭാരതപര്യടനത്തിനുള്ള ഒരുക്കത്തിണ്റ്റെ ഭാഗമായി പാപ്പ മലയാളത്തിലും ഹിന്ദിയിലും തമിഴിലും ബംഗാളിയിലും മറാത്തിയിലും ഗോവന്‍ കൊങ്കണിയിലും കന്നഡയിലും ഏതാനും വാക്യങ്ങള്‍ പറയാനുള്ള തീവ്രപരിശീലനത്തില്‍ മുഴുകിയിരുന്നു. ഇന്ത്യക്കാരായ അഞ്ചു വൈദികരെയും മൂന്നു സന്യാസിനികളെയും മാര്‍പാപ്പ തണ്റ്റെ അരമനയില്‍ അത്താഴത്തിനു ക്ഷണിച്ചുവരുത്തിയാണ്‌ ഇന്ത്യയുടെ ഭാഷാവൈവിധ്യത്തിണ്റ്റെ വെല്ലുവിളി നേരിടാന്‍ ശ്രമിച്ചത്‌. വത്തിക്കാന്‍ നയതന്ത്രജ്ഞനായ ചേര്‍ത്തല കൊക്കമംഗലം സ്വദേശി മോണ്‍. ജോസഫ്‌ ചേന്നോത്ത്‌ ആണു മലയാളം പഠിപ്പിക്കാന്‍ നിയുക്തനായത്‌. (പിന്നീട്‌ ആര്‍ച്ച്ബിഷപ്പായ ജോസഫ്‌ ചേന്നോത്ത്‌ ഇപ്പോള്‍ ടാന്‍സാനിയയില്‍ വത്തിക്കാന്‍ സ്ഥാനപതിയാണ്‌) ലത്തീന്‍ ലിപിയില്‍ എഴുതി എടുത്തും കാസറ്റില്‍ റിക്കാര്‍ഡു ചെയ്ത ഭാഗങ്ങള്‍ ശ്രവിച്ചുമാണു മാര്‍പാപ്പ മലയാളവും മറ്റ്‌ ഇന്ത്യന്‍ ഭാഷകളും, കൂട്ടത്തില്‍ ഏതാനും സംസ്കൃത ശ്ളോകങ്ങളും കൈകാര്യം ചെയ്യാന്‍ പഠിച്ചത്‌.ഭാരതീയ തത്ത്വചിന്തകളുടെയും ആധ്യാത്മികതയുടെയും അനുഷ്ഠാനങ്ങളുടെയും ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ ശ്രമിച്ച പരിശുദ്ധ പിതാവ്‌ റോമിലെ ഉര്‍ബന്‍ സര്‍വകലാശാലയില്‍ റെക്ടറും ഹൈന്ദവപഠന പ്രഫസറുമായിരുന്ന കര്‍മലീത്താ സഭാംഗമായ ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലിനെയും (പിന്നീട്‌ വരാപ്പുഴ ആര്‍ച്ച്ബിഷപ്പായി ഇദ്ദേഹത്തെ മാര്‍പാപ്പ നിയമിച്ചു) ജോര്‍ജിയന്‍ സര്‍വകലാശാലയില്‍ പ്രഫസറായിരുന്ന തമിഴ്നാട്ടുകാരനായ ഈശോസഭാംഗം ഡോ. മരിയ സൂസൈതവമണിയെയും പലവട്ടം വത്തിക്കാന്‍ അരമനയിലേക്കു ക്ഷണിച്ചുവരുത്തി ഗാഢമായ ചര്‍ച്ചകളില്‍ മുഴുകി. ഗാന്ധിയന്‍ ദര്‍ശനവും രവീന്ദ്രനാഥ ടാഗോറിണ്റ്റെയും ഡോ. എസ്‌. രാധാകൃഷ്ണണ്റ്റെയും കൃതികളും അദ്ദേഹത്തിനു പരിചിതമായിരുന്നു.


ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതിഭവനിലെ സ്വീകരണത്തിണ്റ്റെ ഔപചാരിക ചടങ്ങുകള്‍ കഴിഞ്ഞു യമുനാതീരത്തെ രാജ്ഘട്ടില്‍ എത്തിയ മാര്‍പാപ്പ, മഹാത്മാഗാന്ധിയുടെ സമാധിയിലേക്കു നഗ്നപാദനായി നടന്നു. പുഷ്പചക്രം അര്‍പ്പിച്ച്‌ ആദരവോടെ സമാധിയില്‍ മുട്ടുകുത്തിയ പാപ്പയ്്ക്കു ചുറ്റുമുള്ള ലോകം ആറു മിനിറ്റോളം നിശ്ചലമായതുപോലെ തോന്നി. ധ്യാനത്തില്‍നിന്ന്‌ ഉണര്‍ത്താന്‍ പ്രോനുണ്‍ഷ്യോ അഗസ്തീനോ കാഷ്യവിലനു പരിശുദ്ധ പിതാവിണ്റ്റെ ചെവിയില്‍ മന്ത്രിക്കേണ്ടിവന്നു. രാജ്ഘട്ടില്‍ നിന്നു വിടവാങ്ങുന്നതിനു മുമ്പു മാര്‍പാപ്പ പറഞ്ഞു: ഞാന്‍ ഗാന്ധിജിയെപ്പറ്റി വായിക്കുംതോറും എത്ര സത്യമാണ്‌ അദ്ദേഹത്തിണ്റ്റെ പ്രബോധനങ്ങള്‍ എന്നു മനസിലാക്കുന്നു.രാജ്ഘട്ടിലെ പ്രസംഗത്തിണ്റ്റെ അവസാനം പാപ്പ ഹിന്ദിയില്‍ പറഞ്ഞു, മഹാത്മാഗാന്ധി അമര്‍ ഹേ. സത്യ, അഹിംസ അമര്‍ ഹേ...രാജ്ഘട്ടില്‍ പാപ്പ ഒരു മാവിന്‍തൈ നട്ടു. അപ്പസ്തോലിക സന്ദര്‍ശനത്തിന്‌ എത്തിയ മാര്‍പാപ്പയ്ക്ക്‌ ഔദ്യോഗിക ബഹുമതികളോടെയാണു വരവേല്‍പ്പു നല്‍കിയതെങ്കിലും പത്തു ദിവസം നീണ്ട തീര്‍ഥാടനത്തിനിടെ ഒരിടത്തും അദ്ദേഹം രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ അതിഥിമന്ദിരങ്ങളില്‍ തങ്ങിയില്ല. ഡല്‍ഹിയില്‍ അപ്പസ്തോലിക നുണ്‍ഷ്യേച്ചറിലും, മറ്റിടങ്ങളിലെല്ലാം മെത്രാസനമന്ദിരങ്ങളിലുമാണു താമസിച്ചത്‌. ഡല്‍ഹിയില്‍ ഏഷ്യന്‍ ഗെയിംസ്‌ വേദിയായിരുന്ന ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു മാര്‍പാപ്പയുടെ ദിവ്യബലിയും മത-സാംസ്കാരിക അനുഭവ പരിപാടിയും.നുണ്‍ഷ്യേച്ചറില്‍ ടിബറ്റന്‍ ബുദ്ധമതാചാര്യനായ ദലൈ ലാമയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ജോണ്‍ പോള്‍ മാര്‍പാപ്പ പറഞ്ഞു: ഞാന്‍ ഇപ്പോള്‍ ടിബറ്റുകൂടി സന്ദര്‍ശിച്ചതുപോലെയായി. അങ്ങ്‌ ഇവിടെ വന്നല്ലോ, എണ്റ്റെ മുമ്പില്‍ ടിബറ്റായി ധര്‍മശാലയില്‍നിന്നു പാപ്പയെ കാണാനെത്തിയ ദലൈ ലാമ ടിബറ്റുകാര്‍ സൌഹൃദത്തിണ്റ്റെ അടയാളമായി കാണുന്ന ഖടക്‌ എന്ന വെണ്‍പട്ടു ഷാളും ഓപ്പണിംഗ്‌ ദി ഐ ഓഫ്‌ ന്യൂ അവേര്‍നസ്‌ എന്ന തണ്റ്റെ പുസ്തകവും അദ്ദേഹത്തിനു സമ്മാനിച്ചു. പാപ്പ അദ്ദേഹത്തിനു ജപമാലയും മെഡലും നല്‍കി. അസീസിയില്‍ വിളിച്ചുകൂട്ടുന്ന ലോക മതസമ്മേളനത്തിണ്റ്റെ കാര്യം ദലൈ ലാമയെ ഓര്‍മിപ്പിക്കുകയും ചെയ്തു.

ഉയര്‍ന്ന മൂല്യബോധംകൊണ്ട്‌ രാഷ്ട്രീയരംഗം സംശുദ്ധമാക്കണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

ഉയര്‍ന്ന മൂല്യബോധം കൊണ്ട്‌ രാഷ്ട്രീയരംഗം സംശുദ്ധമാക്കണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ജനപ്രതിനിധികളോട്‌ ആഹ്വാനം ചെയ്തു. ചങ്ങനാശേരി അതിരൂപതാംഗങ്ങളായ ത്രിതല പഞ്ചായത്ത്‌ പ്രതിനിധികളുടെ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌.സ്വന്തം നേട്ടങ്ങളെ വിസ്മരിച്ചുകൊണ്ട്‌ യഥാര്‍ഥ നേതാക്കളായി പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു കഴിയണം. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാവരുടെയും പ്രതിനിധികളാണെന്ന ബോധം മനസിലെ വിഭാഗീയതകളെല്ലാം വെടിയാന്‍ പര്യാപ്തമാകണം മെത്രാപ്പോലീത്താ തുടര്‍ന്നു പറഞ്ഞു. സന്ദേശനിലയം ഹാളില്‍ നടന്ന സമ്മേളനം ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്‌ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ നടുവിലേഴം, പിആര്‍ഒ ഡോ.പി.സി.അനിയന്‍കുഞ്ഞ്‌, പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി തോമസ്‌ സെബാസ്റ്റ്യന്‍ വൈപ്പിശേരി, അഡ്വ. പി.പി.ജോസഫ്‌, ഫാ. ജോസഫ്‌ പുതുക്കുളങ്ങര, കുര്യാച്ചന്‍ പുതുക്കാട്ടില്‍, ലാലി വി.ജെ, ജോണ്‍സണ്‍, തോമസ്‌ ജേക്കബ്‌, മോളി അലക്സ്‌, പോളി തോമസ്‌, ജോസഫ്‌ ചാമക്കാല, മോന്‍സി സോണി എന്നിവര്‍ പ്രസംഗിച്ചു.

സമൂഹത്തിണ്റ്റെ ഗുണനിലവാരം ഉയര്‍ത്തേണ്ടത്‌ അധ്യാപകര്‍: മാര്‍ മാത്യു അറയ്ക്കല്‍

ഏതൊരു സമൂഹത്തിണ്റ്റെയും ഗുണനിലവാരം ഉയര്‍ത്തുന്നത്‌ അധ്യാപകരാണെന്നും ഇക്കാരണത്താല്‍ സമര്‍ഥരായ വിദ്യാര്‍ഥികള്‍ അധ്യാപനരംഗത്തേക്ക്‌ കടന്നുവരണമെന്നും മാര്‍ മാത്യു അറയ്ക്കല്‍. ഭാവിയില്‍ അധ്യാപകരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട്‌ മരിയന്‍ കോളജില്‍ ആരംഭിച്ച 'ഗുരുവര'ത്തിണ്റ്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനേജര്‍ ഫാ. റൂബന്‍ ജെ. താന്നിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റൂബിള്‍ രാജ്‌, കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജയിംസ്‌ കോഴിമല എന്നിവര്‍ പ്രസംഗിച്ചു. ഡോ. കുരുവിള ജോസഫ്‌, ഡോ. അനീഷ്‌ കെ.ആര്‍, പ്രഫ. അജിമോന്‍ ജോര്‍ജ്‌, പ്രഫ. ഭാരതി രാജ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.

Saturday, February 5, 2011

കസ്തൂര്‍ബാഗാന്ധി സ്ത്രീത്വത്തിണ്റ്റെ മാഹാത്മ്യം പകര്‍ന്നു: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

സ്ത്രീത്വത്തിണ്റ്റെ മാഹാത്മ്യം ലോകത്തിനു പകര്‍ന്നു നല്‍കിയ മഹതിയായിരുന്നു കസ്തൂര്‍ബാഗാന്ധിയെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. സെണ്റ്റ്‌ തോമസ്‌ കോളജ്‌ ഇഗ്നോ സ്റ്റഡി സെണ്റ്ററിണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തിയ കസ്തൂര്‍ബാഗാന്ധി കേരളീയം ചലഞ്ച്‌ ട്രോഫി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. മോഹന്‍ദാസില്‍നിന്നും ഗാന്ധിജിയിലേക്കുള്ള പരിണാമത്തിലെ ചാലകശക്തിയായിരുന്നു കസ്തൂര്‍ബാഗാന്ധിയെന്നും ത്യാഗോജ്വല ജീവിതമാണ്‌ കസ്തൂര്‍ബാഗാന്ധി നയിച്ചതെന്നും ബിഷപ്‌ പറഞ്ഞു. ചലഞ്ച്‌ ട്രോഫിയും കാഷ്‌ അവാര്‍ഡും മാന്നാനം സെണ്റ്റ്‌ എഫ്രേം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നേടി. ആനക്കല്ല്‌ സെണ്റ്റ്‌ ആണ്റ്റണീസ്‌ പബ്ളിക്‌ സ്കൂള്‍ രണ്ടാംസ്ഥാനവും, അരുവിത്തുറ സെണ്റ്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാംസ്ഥാനവും നേടി. പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. ജോസ്‌, പ്രഫ. കെ.കെ. ഏബ്രഹാം, ഡയറക്ടര്‍ ഡോ. വി.വി. ജോര്‍ജുകുട്ടി, ഡോ. പി.ജെ. സെബാസ്റ്റ്യന്‍, ഡോ. ഡേവിസ്‌ സേവ്യര്‍, അരുണ്‍ തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാഭ്യാസത്തിന്‌ പ്രത്യയ ശാസ്ത്രങ്ങളുടെ കൂച്ചുവിലങ്ങ്‌ വേണ്ട: മാര്‍ ജോസഫ്‌ പവ്വത്തില്‍

സ്വതന്ത്രമായ വിദ്യാഭ്യാസ നയമാണ്‌ ഇന്നിണ്റ്റെ ആവശ്യമെന്നും അതിന്‌ പ്രത്യയ ശാസ്ത്രങ്ങളുടെ കൂച്ചുവിലങ്ങ്‌ ഉണ്ടാകരുതെന്നും ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ്‌ പവ്വത്തില്‍. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിണ്റ്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിണ്റ്റെ വിസ്ഫോടനം അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന ലോകമാണ്‌ ഇന്നത്തേത്‌. ഇവിടെ കുട്ടികള്‍ പിന്തള്ളപ്പെട്ടു പോകാതിരിക്കണമെങ്കില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഗുണപരമായ അംശങ്ങളെ സ്വാംശീകരിക്കേണ്ടതുണെ്ടന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. കേരള ജസ്യൂട്ട്‌ സഭ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസഫ്‌ കല്ലേപ്പള്ളില്‍ എസ്ജെ അധ്യക്ഷതവഹിച്ചു. പുതുതായി നിര്‍മിച്ച ഗോള്‍ഡന്‍ ജൂബിലി ബ്ളോക്കിണ്റ്റെ സമര്‍പ്പണം ആണ്റ്റോ ആണ്റ്റണി എംപിയും ഫാ. കുരുവിള മെമ്മോറിയല്‍ ലയോള ബ്ളോക്കിണ്റ്റെ സമര്‍പ്പണം വാഴൂറ്‍ എംഎല്‍എ പ്രഫ. എന്‍. ജയരാജും നിര്‍വഹിച്ചു. മാനേജര്‍ ഫാ. എം.ജെ. അഗസ്റ്റിന്‍ എസ്ജെ, പ്രിന്‍സിപ്പല്‍ ഫാ. ബാബു പോള്‍ എസ്ജെ, റവ. ഡോ. മാത്യു പായിക്കാട്ട്‌, ബേബി വട്ടയ്ക്കാട്ട്‌, സിനി ജിബു, പ്രഫ. ജോയി ജോസഫ്‌, ഷാജി വര്‍ക്കി, ബാബു കോര, അജ്്മല്‍ഖാന്‍, അജ്മല്‍ ബിന്‍ ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Friday, February 4, 2011

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശന രജതജൂബിലിക്കു കൊച്ചി ഒരുങ്ങി

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിണ്റ്റെ രജതജൂബിലി ആഘോഷങ്ങള്‍ക്കായി കൊച്ചി ഒരുങ്ങി. സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭാതലവന്‍മാരുടെയും വിശ്വാസികളുടെയും ആഹ്ളാദകരമായ ഒത്തുചേരലായി ജൂബിലി സമ്മേളനം മാറും. ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി കര്‍ദിനാള്‍ മര്‍ഫി ഒക്കോണര്‍, ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്‌ ഡോ. സാല്‍വത്തൊരെ പെനാക്കിയോ, സിബിസിഐ പ്രസിഡണ്റ്റ്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ എന്നിവരും കര്‍ദിനാള്‍ ഒക്കോണറോടൊപ്പം രജതജൂബിലിയാഘോഷങ്ങള്‍ക്കായി കൊച്ചിയിലെത്തുന്നുണ്ട്‌.ജോണ്‍ പോള്‍ രണ്ടാമണ്റ്റെ കേരളസന്ദര്‍ശനത്തിണ്റ്റെ രജതജൂബിലിയാഘോഷങ്ങള്‍ കെസിബിസിയുടെ ആഭിമുഖ്യത്തില്‍ ഏഴിനാണു നടക്കുന്നത്‌. രാവിലെ 11.30-നു മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി കൊര്‍മാക്‌ കര്‍ദിനാള്‍ മര്‍ഫി ഒക്കോണര്‍ നെടുമ്പാശേരിയില്‍ എത്തും. കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌, അപ്പസ്തോലിക്‌ ന്യുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്‌ സാല്‍വത്തൊരെ പെനാക്കിയോ എന്നിവരോടൊപ്പമെത്തുന്ന കര്‍ദിനാള്‍ മര്‍ഫിയെ കെസിബിസി ഭാരവാഹികളായ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍, ആര്‍ച്ച്ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും. 12.45-നു എറണാകുളം കാര്‍ഡിനല്‍ ഹൌസിലെത്തുന്ന വിശിഷ്്ടാതിഥികള്‍ക്ക്‌ ഉച്ചഭക്ഷണം വരാപ്പുഴ അതിരൂപത കാര്യാലയത്തിലാണ്‌. അല്‍മായ-സന്യസ്ത-പുരോഹിതപ്രതിനിധികളുടെ സെമിനാര്‍ എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയുടെ പാരീഷ്ഹാളില്‍ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കും. 'ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ കുടുംബങ്ങള്‍ - ഒരു വിലയിരുത്തല്‍' എന്ന വിഷയത്തിലുള്ള സെമിനാര്‍ മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. എറണാകുളം - അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ അധ്യക്ഷത വഹിക്കും. അഡീഷണല്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്‌ മുഖ്യപ്രഭാഷണം നടത്തും. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ്‌ കോട്ടയില്‍, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ്‌ വിതയത്തില്‍ എന്നിവര്‍ പ്രസംഗിക്കും. കേരളത്തിലെ 30 രൂപതകളില്‍നിന്നു തെരഞ്ഞെടുക്കുന്ന പ്രതിനിധികളായിരിക്കും സെമിനാറില്‍ പങ്കെടുക്കുക. സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ വൈകുന്നേരം നാലിനാണു ജൂബിലിയോടനുബന്ധിച്ചുള്ള ദിവ്യബലി. ലത്തീന്‍ റീത്തില്‍ ഇംഗ്ളീഷില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ കര്‍ദിനാള്‍ മര്‍ഫി മുഖ്യകാര്‍മികനാകും. ഭാരതീയ പാരമ്പര്യത്തിണ്റ്റെ പ്രതീകമായി അള്‍ത്താരയില്‍ സ്ഥാപിച്ചിട്ടുള്ള നിലവിളക്ക്‌ കര്‍ദിനാള്‍ കൊളുത്തുന്നതോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ദിവ്യബലിക്കു മുമ്പായി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സ്വാഗതമാശംസിക്കും. സിബിസിഐ പ്രസിഡണ്റ്റ്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ ആമുഖപ്രഭാഷണം നടത്തും. മുഖ്യകാര്‍മികനായ കര്‍ദിനാള്‍ മര്‍ഫി തന്നെയായിരിക്കും ദിവ്യബലി മധ്യേയുള്ള വചനപ്രഘോഷണവും നടത്തുക. കെസിബിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ നന്ദി പറയും. ദിവ്യബലിയില്‍ മിക്ക ഗാനങ്ങളും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനവേളയില്‍ പാടിയവയായിരിക്കുമെന്ന്‌ ലിറ്റര്‍ജി സംബന്ധിച്ച കമ്മിറ്റിയുടെ കണ്‍വീനര്‍മാരായ ഫാ. ജോസ്‌ പടിയാരംപറമ്പിലും ഫാ. ജോസ്‌ ചിറമേലും പറഞ്ഞു. ഫാ. ക്യാപ്പിസ്റ്റന്‍ ലോപ്പസായിരിക്കും ഗായകസംഘത്തെ നയിക്കുക. മെത്രാന്‍മാര്‍, കെസിബിസി കമ്മീഷന്‍ സെക്രട്ടറിമാര്‍, രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാര്‍, സന്യാസസഭകളുടെ സുപ്പീരിയര്‍ ജനറല്‍മാര്‍, മറ്റു ക്ഷണിതാക്കള്‍ എന്നിവര്‍ക്കായി രാത്രി ഏഴിനു വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ സ്വീകരണംനല്‍കും. റെക്സ്‌ ബാന്‍ഡിണ്റ്റെ ഗായകര്‍ പ്രാര്‍ഥനാഗാനങ്ങള്‍ ആലപിക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ സ്വാഗതമാശംസിക്കും. കര്‍ദിനാള്‍ മര്‍ഫി ഒക്കോണര്‍, കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ എന്നിവര്‍ പ്രസംഗിക്കും.കെസിബിസി സെക്രട്ടറി ആര്‍ച്ച്ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ നന്ദി രേഖപ്പെടുത്തും. കര്‍ദിനാള്‍ മര്‍ഫി ഒക്കോണറും മറ്റു വിശിഷ്ടാതിഥികളും എട്ടിനു മടങ്ങിപ്പോകും.

വിദ്യാര്‍ഥികളുടെ സമഗ്ര ജീവിതദര്‍ശനം ക്രൈസ്്തവ വിദ്യാലയങ്ങളുടെ ലക്ഷ്യം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിദ്യാര്‍ഥികളുടെ സമഗ്ര ജീവിത ദര്‍ശനവും ഭദ്രതയുമാണ്‌ ക്രൈസ്തവ വിദ്യാലയങ്ങളുടെ അടിസ്ഥാന ലക്ഷ്യമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂളിണ്റ്റെ 120-ാം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. വിദ്യാര്‍ഥികളെ മനസിലാക്കി അറിവും ദര്‍ശനങ്ങളും പകരാന്‍ അധ്യാപകര്‍ക്ക്‌ കഴിയണം. നേടുന്ന അറിവ്‌ സമൂഹത്തിന്‌ ഗുണകരമായി വിനിയോഗിക്കാനും വിദ്യാര്‍ഥികള്‍ക്ക്‌ പരിശീലനം നല്‍കണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. ശതോത്തര രജത ജൂബിലി ഭവന പദ്ധതി പ്രകാരം നിര്‍മിച്ച ആദ്യ ഭവനത്തിണ്റ്റെ താക്കോല്‍ദാന കര്‍മവും മാര്‍ പവ്വത്തില്‍ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ്‌ പി. കൊട്ടാരം അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകന്‍ ഫാ. ആണ്റ്റണി നെരയത്തിന്‌ സമ്മേളനത്തില്‍ യാത്രയയപ്പ്‌ നല്‍കി. ബര്‍ക്കുമാന്‍സ്‌ അവാര്‍ഡ്‌ ദാനം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ നടുവിലേഴം നിര്‍വഹിച്ചു. കോര്‍പറേറ്റ്‌ മാനേജര്‍ ഫാ. മാത്യു നടമുഖത്ത്‌ സി.ഡി. പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.ജെ. ഏബ്രഹാം, ഹെഡ്മാസ്റ്റര്‍ ടി.ഡി. ജോസുകുട്ടി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്‌ ടെസി എം.ടി, മുനിസിപ്പല്‍ കൌണ്‍സിലര്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡണ്റ്റ്‌ ആണ്റ്റണി തോമസ്‌, മദര്‍ പിടിഎ പ്രസിഡണ്റ്റ്‌ റോസമ്മ തോമസ്‌, സ്കൂള്‍ പാര്‍ലമെണ്റ്റ്‌ ചെയര്‍മാന്‍ സോനു ജോസഫ്‌, സ്റ്റാഫ്‌ സെക്രട്ടറി തോമസ്‌ ടി തോമസ്‌, ജോയിണ്റ്റ്‌ സ്റ്റാഫ്‌ സെക്രട്ടറി ബിന്‍സു ജേക്കബ്‌ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ആണ്റ്റണി നെരയത്ത്‌ മറുപടി പ്രസംഗം നടത്തി. ബെര്‍ക്ക്മാന്‍സ്‌ അവാര്‍ഡ്‌ ജേതാക്കളായ ജോര്‍ജി സി ലൂക്ക്‌, ഔസേപ്പ്‌ ജോണ്‍, അഭിലാഷ്‌ അനില്‍ നായര്‍ എന്നിവര്‍ക്ക്‌ അവാര്‍ഡുകള്‍ നല്‍കി.

ഇന്ത്യയെ ലോകത്തിണ്റ്റെ നെറുകയിലെത്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ കഴിയണം: മാര്‍ ബസേലിയോസ്‌ ക്ളീമീസ്‌ കാതോലിക്കാ ബാവ

രാജ്യത്തെ ലോകത്തിണ്റ്റെ നെറുകയിലെത്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ കഴിയണമെന്ന്‌ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ചുബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമീസ്‌ കാതോലിക്കാ ബാവ. നാലാഞ്ചിറ മാര്‍ ബസേലിയോസ്‌ എന്‍ജിനീയറിംഗ്‌ കോളജിണ്റ്റെ വാര്‍ഷികാഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാരാജ്യം പുതിയ തലമുറയ്ക്ക്‌ നല്‍കുന്ന അവസരങ്ങള്‍ നിരവധിയാണ്‌. നിരവധി പ്രമുഖരെ വാര്‍ത്തെടുക്കാന്‍ ബസേലിയോസ്‌ കോളജിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഈ കാമ്പസ്‌ നല്‍കുന്ന അവസരങ്ങള്‍ രാജ്യത്തിനുള്ള സംഭാവനകളാക്കി മാറ്റുന്നതിന്‌ വിദ്യാര്‍ഥികള്‍ക്ക്‌ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തനിക്ക്‌ ബസേലിയസ്‌ കോളജുമായുള്ള ആത്മബന്ധവും കാതോലിക്കാ ബാവ പ്രസംഗത്തില്‍ അനുസ്മരിച്ചു. കോളജ്‌ സ്പീക്കര്‍ ഡയന ക്രിസ്റ്റി എഡിസണ്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ.ടി.എം. ജോര്‍ജ്‌ കോളജ്‌ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ചടങ്ങില്‍ അടുത്തകാലത്ത്‌ അന്തരിച്ച കോളജിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെണ്റ്റിലെ അധ്യാപിക ആര്‍.വി. ചിത്രയെ അനുസ്മരിച്ചു കൊണ്ടുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായ കോളജിലെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ കാതോലിക്കാ ബാവയില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കോളജ്‌ ബര്‍സാര്‍ ഫാ.വില്‍സണ്‍ തട്ടാരുതുണ്ടില്‍ ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ഥി കോ-ഓര്‍ഡിനേറ്റര്‍ ഉസ്മന്‍ ആസാദ്‌ നന്ദി പറഞ്ഞു

ദൈവോന്‍മുഖ ജീവിതത്തിന്‌ ഊന്നല്‍ നല്‍കണം: ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍

സുഖോന്‍മുഖരായി ജീവിക്കുക എന്നതിനേക്കാള്‍ ദൈവോന്‍മുഖരായും മനുഷ്യോന്‍മുഖരായും ജീവിക്കുകയാണ്‌ വേണ്ടതെന്ന്‌ കണ്ണൂറ്‍ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍. പ്രമുഖ മരിയന്‍തീര്‍ഥാടന കേന്ദ്രമായ ഏഴിമല ലൂര്‍ദ്‌ മാതാ തീര്‍ഥാടന കേന്ദ്രത്തിലെ തിരുനാളിനു കൊടിയേറ്റി സംസാരിക്കുകയായിരുന്നു ബിഷപ്‌. ജീവിതത്തിണ്റ്റെ ആരംഭവും അവസാനവും ദൈവത്തിലാണ്‌. പകയോ വിദ്വേഷമോ കാലുഷ്യമോ ഉണെ്ടങ്കില്‍ അവ മാറ്റിവച്ച്‌ സ്നേഹത്തിണ്റ്റെ കൂട്ടായ്മയിലേക്ക്‌ വരണമെന്നും ബിഷപ്‌ പറഞ്ഞു. നവീകരിച്ച അള്‍ത്താരയുടെ പുനപ്രതിഷ്ഠയും ബിഷപിണ്റ്റെ കാര്‍മികത്വത്തില്‍ നടന്നു. ചടങ്ങില്‍ നിരവധി വൈദികരും വിശ്വാസികളും പങ്കെടുത്തു.

ആതുര ശുശ്രൂഷാ മേഖലയില്‍ നേഴ്സുമാരുടെ പങ്ക്‌ നിര്‍ണായകം: മാര്‍ ബോസ്കോ പുത്തൂറ്‍

ആതുര ശുശ്രൂഷാ മേഖലയില്‍ നേഴ്സുമാര്‍ വഹിക്കുന്ന പങ്ക്‌ നിര്‍ണായകമാണെന്നും അതിന്‌ അവര്‍ സ്വമേധയാ തയാറാകണമെന്നും കൂരിയ മാര്‍ ബോസ്കോ പുത്തൂറ്‍ അഭിപ്രായപ്പെട്ടു.ചൂണ്ടല്‍ സെണ്റ്റ്‌ ജോസഫ്‌ നേഴ്സിംഗ്‌ സ്കൂളില്‍ വിദ്യാര്‍ഥികളുടെ ലാമ്പ്‌ ലൈറ്റിനിംഗ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ആണ്റ്റണി കാക്കനാട്‌ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം സി.സി. ശ്രീകുമാര്‍, സിസ്റ്റര്‍മാരായ നയോളി, കാതറിന്‍ പോള്‍, അല്‍ഫോന്‍സ്‌ മിയ, കാര്‍മ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

Thursday, February 3, 2011

ബോധ്യത്തില്‍നിന്നാണ്‌ സമര്‍പ്പണം സാധ്യമാകുന്നത്‌ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

അനുഭവത്തില്‍ നിന്ന്‌ ബോധ്യത്തിലേക്കും ബോധ്യത്തില്‍ നിന്ന്‌ ഈശ്വരാനുഭവത്തിലേക്കും ഈശ്വരാനുഭവത്തില്‍നിന്നാണ്‌ സമര്‍പ്പണം സാധ്യമാകുന്നതെന്നും പുനലൂറ്‍ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. പുനലൂറ്‍ രൂപതാ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ പത്തനാപുരം സെണ്റ്റ്‌ സേവ്യേഴ്സ്‌ ആനിമേഷന്‍ സെണ്റ്ററില്‍ നടന്ന രൂപതാ സന്യാസി- സന്യാസിനി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. സന്യാസ ജീവിതം ദൈവത്തിലേക്ക്‌ മനുഷ്യനെ കൂടുതല്‍ അടുപ്പിക്കുന്നുവെന്ന്‌ ആശംസാ സന്ദേശത്തില്‍ രൂപതാ ചാന്‍സലര്‍ മോണ്‍. ജോണ്‍സണ്‍ ജോസഫ്‌ പറഞ്ഞു. സന്യാസജീവിതത്തിണ്റ്റ അടിസ്ഥാനം ദൈവത്തെ അന്വേഷിക്കുക, ദൈവവുമായി ഒന്നായിത്തീരുക എന്നതാണെന്ന്‌ സന്യാസ ജീവിതവും ആധുനിക സമൂഹവും എന്ന വിഷയത്തെക്കുറിച്ച്‌ ക്ളാസ്‌ നയിച്ച ഫാ. പീറ്റര്‍ തോമസ്‌ ഉദ്ബോധിപ്പിച്ചു. സന്യാസ ജീവിതത്തില്‍ രജത ജൂബിലി ആഘോഷിക്കുന്ന രൂപതാ സന്യാസി സന്യാസിനികളെ ബിഷപ്‌ പൊന്നാടയണിച്ച്‌ ആദരിച്ചു. തുടര്‍ന്ന്‌ ബിഷപ്പിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടന്നു. രൂപതാ രജത ജൂബിലി ജനറല്‍ കണ്‍വീനര്‍ റവ.ഡോ. ക്രിസ്റ്റി ജോസഫ്‌ സ്വാഗതവും ഫാ. തോമസ്‌ മൂങ്ങാമാക്കല്‍ നന്ദിയും പറഞ്ഞു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പുനലൂറ്‍ രൂപതയിലെ വിവിധ സന്യാസ ഭവനങ്ങളില്‍നിന്ന്‌ നൂറോളം സന്യാസി-സന്യാസിനികള്‍ പങ്കെടുത്തു. ഫാ. തോമസ്‌ മൂങ്ങാമാക്കല്‍, ഫാ. ജൂഡ്‌ തദേവൂസ്‌, സിസ്റ്റര്‍ ബീനാ തോമസ്‌, സിസ്റ്റര്‍ റീത്ത, സിസ്റ്റര്‍ ലൊറേറ്റ എന്നിവര്‍ കൂട്ടായ്മയ്ക്ക്‌ നേതൃത്വം നല്‍കി

Tuesday, February 1, 2011

പഠനസഹായിയിലെ മോശമായ ചിത്രീകരണം ആസൂത്രിത ശ്രമത്തിണ്റ്റെ ഭാഗം: മാര്‍ ജോസഫ്‌ പവ്വത്തില്‍

മതവിരുദ്ധത അധ്യാപകരിലും വിദ്യാര്‍ഥികളിലും കുത്തിവയ്ക്കാന്‍ പ്രത്യയശാസ്ത്രക്കാര്‍ നടത്തുന്ന ആസൂത്രിതവും വ്യാപകവുമായ ശ്രമത്തിണ്റ്റെ ഭാഗമായിട്ടാണ്‌ ഒമ്പതാം ക്ളാസിലെ പഠനസഹായിയില്‍ മതവിശ്വാസികള്‍ നടത്തുന്ന സ്ഥാപനങ്ങളെ മോശമായി ചിത്രീകരിക്കുന്ന രചന ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. പാഠപുസ്തകങ്ങളിലൂടെയും പഠനസഹായികളിലൂടെയും ചോദ്യപേപ്പറുകളിലൂടെയും അധ്യാപകരുടെ ക്ളസ്റ്ററുകളിലൂടെയുമെല്ലാം ഈയൊരു പ്രത്യയശാസ്ത്ര പ്രചാരണം നടക്കുന്നുവെന്ന്‌ ഇതിനുമുമ്പുണ്ടായിട്ടുളള സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്‌. കേരളത്തില്‍ ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ഏയ്ഡ്സ്‌ രോഗികള്‍ക്കും അനാഥര്‍ക്കും വേണ്ടി നടത്തുന്ന സ്ഥാപനങ്ങളില്‍ നല്ലപങ്കും ക്രൈസ്തവരുടേതാണ്‌. ഇത്തരത്തില്‍ ഏറ്റവുമധികം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി മതവിശ്വാസികളുടെ നേതൃത്വത്തില്‍ മികച്ച സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്‌. ഈ സ്ഥാപനങ്ങളെ, പ്രത്യേകിച്ചു ക്രൈസ്തവസ്ഥാപനങ്ങളെ, കരിതേച്ചു കാണിക്കാന്‍ ശ്രമിക്കുന്നതു സാമൂഹ്യരംഗത്തെ കൈയേറ്റമായേ കാണാന്‍ കഴിയൂ.തെറ്റുകാര്‍ക്കെതിരേ നടപടിയെടുക്കാനും തെറ്റുതിരുത്താനും വിദ്യാഭ്യാസവകുപ്പു തയാറാകണമെന്ന്‌ മാര്‍ പവ്വത്തില്‍ ആവശ്യപ്പെട്ടു.

മദ്യവിമുക്തമായ കേരളം കെട്ടിപ്പെടുക്കാന്‍ സുമനസുകള്‍ ഒന്നിച്ച്‌ പോരാടണം: ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍

മദ്യവിമുക്തമായ കേരളം കെട്ടിപ്പെടുക്കാന്‍ സുമനസുകള്‍ ഒന്നിച്ചണിചേരണമെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 12-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിണ്റ്റെയും മയക്കുമരുന്നിണ്റ്റെയും വര്‍ധിച്ച ലഭ്യതയും ഉപയോഗവും വ്യക്തികളെയും കുടംബങ്ങളെയും വൈകാരികമായും സാമ്പത്തികമായും ശാരീരികമായും ധാര്‍മികമായും ബൌദ്ധികമായും തകര്‍ക്കുമെന്നത്‌ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്‌. മദ്യവിപത്തിനെതിരെയുള്ള സഭയുടെ ഇടപെടലുകള്‍ക്ക്‌ സമൂഹത്തിണ്റ്റെ വിവിധ തലങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണ ഏറെ പ്രതീക്ഷ നല്‍കുന്നുണെ്ടന്നും ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ പറഞ്ഞു. പ്രസിഡണ്റ്റ്‌ കെ.വി ക്ളീറ്റസ്‌ അധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പള്ളില്‍, ഫാ.വര്‍ഗീസ്‌ മുഴുത്തേറ്റ്‌, ഫാ.വിന്‍സെണ്റ്റ്‌ വാരിയത്ത്‌.ജെയിംസ്‌ കോറംമ്പേല്‍,ബേബി ആണ്റ്റണി,സിസ്റ്റര്‍.ആന്‍,സിസ്റ്റര്‍. പ്ളാസിഡ്‌, ഐ.സി ആണ്റ്റണി, എം.ഡി റാഫേല്‍, കെ.വി സെബാസ്റ്റ്യന്‍, ആഗ്നസ്‌ സെബാസ്റ്റ്യന്‍, മോളി പീറ്റര്‍, ബേബി എബ്രാഹം, സിസ്റ്റര്‍ എലിനോറ, സിസ്റ്റര്‍ പ്രമീള, സിസ്റ്റര്‍ ജസീന്ത തുടങ്ങിയവര്‍ പ്രസംഗിച്ചു.

മദ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങേണ്ടതു സര്‍ക്കാര്‍ : മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

സംസ്ഥാനത്തു പെരുകുന്ന മുഴുവന്‍ തിന്‍മകള്‍ക്കും കാരണം മദ്യമാണെന്നും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങേണ്ടതു സര്‍ക്കാര്‍ തന്നെയാണെന്നും പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. കെസിബിസി മദ്യവിരുദ്ധസമിതി പാലാ രൂപത സമിതി മദ്യവിരുദ്ധദിനാചരണത്തിണ്റ്റെ ഭാഗമായി സംഘടിപ്പിച്ച ജപമാലറാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവണ്റ്റെ പോക്കറ്റടിക്കുന്ന നിലപാടാണു സംസ്ഥാനത്തെ മദ്യനയം. മദ്യവരുമാനത്തെചൊല്ലിയുള്ള സര്‍ക്കാരിണ്റ്റെ ആവേശത്തിനുള്ള എതിര്‍പ്പ്‌ ചെറുതല്ല. വിവാഹ മോചനം, വാഹനാപകടം, മരണം എന്നിവക്കു മദ്യം വഴിതെളിക്കുമ്പോള്‍ മദ്യം വില്‍ക്കുന്ന സര്‍ക്കാരാണു കുറ്റവാളിയാകുന്നത്‌. സംസ്ഥാനത്ത്‌ മദ്യത്തിണ്റ്റെ ലഭ്യത കുറയ്ക്കണം. ഷാപ്പുകളുടെ ദൂരപരിധിയില്‍ പുനഃക്രമീകരണം വേണം- അദ്ദേഹം ആവശ്യപ്പെട്ടു. മദ്യവിരുദ്ധപ്രവര്‍ത്തനം രൂപതയുടെ ആത്മാംശമായി ഏറ്റെടുക്കുന്നതായും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷംപേരെ പങ്കെടുപ്പിച്ചു മദ്യവിരുദ്ധരൂപതയുടെ പ്രതിജ്ഞാവാചകം ചൊല്ലുമെന്നും മദ്യവിമുക്തമെന്ന ആത്മീയചിന്തയാണു ലക്ഷ്യമെന്നും ബിഷപ്‌ ഓര്‍മിപ്പിച്ചു. രൂപതയിലെ എല്ലാ ഇടവകകളിലും മദ്യവിരുദ്ധസമിതിയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കണം. മദ്യവിമുക്ത പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കൌണ്‍സിലിംഗ്‌ സെണ്റ്ററുകള്‍ തുടങ്ങും. സ്കൂളുകളിലെ പിടിഎകളില്‍ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. മാധ്യമങ്ങളുടെ സഹകരണത്തോടെ ബോധവത്കരണ ശ്രമങ്ങള്‍ നടത്തും. ലഹരി മോചന ചികിത്സാ വാര്‍ഡുകള്‍ എല്ലാ ആശുപത്രികളിലും തുടങ്ങും. ലഹരി വിരുദ്ധ പാഠങ്ങള്‍ മതബോധനപഠനത്തിണ്റ്റെ ഭാഗമാക്കും. എല്ലാ ദിവസങ്ങളിലും കലാലയങ്ങളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞകള്‍ ചൊല്ലും-മാര്‍ കല്ലറങ്ങാട്ട്‌ വ്യക്തമാക്കി.

ക്രൈസ്തവമൂല്യങ്ങളുടെ സാഹിത്യ ആവിഷ്കാരത്തിന്‌ തയ്യാറാവണം: ഡോ. ജോസഫ്‌ കരിയില്‍

ക്രൈസ്തവമൂല്യങ്ങളുടെ സാഹിത്യ ആവിഷ്കാരം നിര്‍വഹിക്കേണ്ടത്‌ ആ മതത്തിലുള്ളവര്‍ തന്നെയാണെന്ന്‌ കെസിബിസി മാധ്യമകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍. കെസിബിസി മാധ്യമ അവാര്‍ഡ്ദാന സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിനു വ്യാകരണവും നിഘണ്ടുവും പ്രസാധന സംരംഭങ്ങളും സംഭാവന ചെയ്ത ക്രൈസ്തവര്‍ അക്ഷരത്തിണ്റ്റെ ഉത്പാദനമേഖലയെന്നു വിശേഷിപ്പിക്കുന്ന സാഹിത്യത്തില്‍ പിന്തള്ളപ്പെട്ടത്‌ എന്തുകൊണ്ടാണെന്നു ചിന്തിക്കണം. എന്നാല്‍, ഗുണദോഷ വിവേചനശേഷി കൂടുതലുള്ളതിനാല്‍ നിരൂപണമേഖലയില്‍ ക്രൈസ്തവര്‍ പിന്നിലല്ല. എം.പി പോള്‍, ജോസഫ്‌ മുണ്ടശേരി മുതലുള്ള നിരൂപകര്‍ ഇതാണ്‌ വ്യക്തമാക്കുന്നത്‌. നല്ലതും ചീത്തയും വേര്‍തിരിച്ചു പറയുന്നവര്‍ക്കു നല്ലതൊന്നു സൃഷ്ടിക്കാന്‍ കഴിയണമെന്നില്ല. നിരൂപകനായിരുന്ന മുണ്ടശേരി എഴുതിയ കൊന്തയില്‍ നിന്നു കുരിശിലേക്ക്‌ എന്ന നോവലിന്‌ ഏറ്റുവാങ്ങേണ്ടിവന്ന വിമര്‍ശനം നിസാരമല്ലെന്നും ബിഷപ്്‌ ഡോ.ജോസഫ്‌ കരിയില്‍ ഓര്‍മിപ്പിച്ചു. പിഒസി ഡയറക്ടര്‍ ഡോ.സ്റ്റീഫന്‍ ആലത്തറ അധ്യക്ഷത വഹിച്ചു. ഫാ.ജോസഫ്‌ നിക്കോളാസ്‌, ഫാ.ജോസ്‌ കോട്ടയില്‍, റവ.ഡോ.ഫ്രാന്‍സിസ്‌ അറയ്ക്കല്‍, റവ.ഡോ.മരിയന്‍ അറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവും ബാലസാഹിത്യകാരനുമായ സിപ്പിപള്ളിപ്പുറത്തെ ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു. വിവിധമേഖലകളിലായി ബ്രദര്‍ ലൂയിസ്‌ മഞ്ഞളി.ഡോ.എംഎം മൈക്കിള്‍, മോണ്‍.ജോര്‍ജ്‌ വെളിപ്പറമ്പില്‍(ഗുരുപൂജ പുരസ്ക്കാരങ്ങള്‍),കെ.വി ബേബി(സാഹിത്യം), ഫാ.പോള്‍ മണവാളന്‍(ദാര്‍ശനികം), ഫാ.വി.പി ജോസഫ്‌ (മാധ്യമം), ഡോ.കെ.എസ്‌. രാധാകൃഷ്ണന്‍(സംസ്കൃതി പുരസ്ക്കാരം), സംഗീത്‌ വര്‍ഗീസ്‌(യുവ പ്രതിഭ) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.