Saturday, January 29, 2011

സഭയെ അവഹേളിക്കാനുള്ള ശ്രമം ചെറുക്കും: താമരശേരി രൂപത ജാഗ്രതാ സമിതി

അധ്യാപക പരിശീലനത്തിനായി ക്ളസ്റ്ററില്‍ പ്രദര്‍ശിപ്പിച്ച സിഡിയിലൂടെ ക്രൈസ്തവ സഭയെ അവഹേളിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തെ താമരശേരി രൂപത മാധ്യമ ജാഗ്രതാ സമിതി അപലപിച്ചു. വിദ്യാഭ്യാസ - ആതുര സേവനങ്ങളില്‍ സഭയ്ക്കു കച്ചവടതാല്‍പര്യമാണുള്ളതെന്നു വരുത്താന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ശ്രമിച്ചു വരികയാണ്‌. സഭയുടെ വൃദ്ധസദനങ്ങള്‍ കച്ചവട സ്ഥാപനങ്ങളാണെന്നു പ്രചരിപ്പിക്കാനുള്ള ശ്രമവും ഇതിണ്റ്റെ ഭാഗമാണ്‌. താമരശേരി രൂപതയുടെ മുന്‍ അധ്യക്ഷനെതിരേ നടത്തിയ മോശമായ പരാമര്‍ശത്തിണ്റ്റെ മുറിവുണങ്ങും മുമ്പു വീണ്ടും രൂപതയ്ക്കെതിരേ ഉയര്‍ത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സമിതി നേതൃത്വം നല്‍കുമെന്നു ഭാരവാഹികള്‍ മുന്നറിയിപ്പ്‌ നല്‍കി.

അല്‍മായര്‍ നീതിക്കായി പ്രവര്‍ത്തിക്കണം: ഏബ്രഹാം മാര്‍ യൂലിയോസ്‌

അല്‍മായര്‍ സമൂഹത്തിണ്റ്റെ പ്രകാശമായി നീതിക്കായി പ്രവര്‍ത്തിക്കണമെന്ന്‌ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ്‌. മലങ്കര കാത്തലിക്‌ അസോസിയേഷന്‍ രൂപത സമിതി സംഘടിപ്പിച്ച അല്‍മായ നേതൃസംഗമം വാഴപ്പിള്ളി വിമലഗിരി ഇണ്റ്റര്‍നാഷണല്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രൂപത വൈദിക ഉപദേഷ്ടാവ്‌ മോണ്‍. വര്‍ഗീസ്‌ ഈശ്വരന്‍കുടിയില്‍ അധ്യക്ഷത വഹിച്ചു. കാത്തലിക്‌ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്റ്റ്‌ ജേക്കബ്‌ എം. ഏബ്രഹാം മുഖ്യാതിഥിയായിരുന്നു. വികാരി ജനറാള്‍ മോണ്‍. ഐസക്‌ കൊച്ചേരി, രാമമംഗലം പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ വില്‍സണ്‍ കെ. ജോണ്‍, രൂപത ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജുകുട്ടി, ട്രഷറര്‍ ജേക്കബ്‌ ഞാറക്കാട്ട്‌, അഡ്വ. ഘോഷ്‌ യോഹന്നാന്‍, ഷീല അലക്സ്‌ എന്നിവര്‍ പ്രസംഗിച്ചു.

മൂല്യബോധമുളള തലമുറ ഭാവിയിലേക്കുള്ള നിക്ഷേപം: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

മൂല്യബോധമുളള തലമുറ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും അതിനായി കരുതലുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്കു നല്‍കണമെന്നും എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ പറഞ്ഞു. എറണാകുളം സെണ്റ്റ്‌ അഗസ്റ്റിന്‍സ്‌ സ്കൂളിണ്റ്റെ നവതി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി നഗരത്തിന്‌ 90വര്‍ഷമായി വിദ്യാഭ്യാസം നല്‍കുന്ന ഈ സ്ഥാപനം കാത്തു സൂക്ഷിക്കേണ്ടതും ഭാവിയിലേക്ക്‌ കരുതേണ്ടതും ഓരോരുത്തരുടെയും കടമയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട്‌ മേയര്‍ ടോണി ചമ്മണി പറഞ്ഞു. ഡൊമിനിക്‌ പ്രസണ്റ്റേഷന്‍ എംഎല്‍എ ചടങ്ങില്‍ ഫോട്ടോ അനാശ്ചാദനം നടത്തി. ഉപഹാരസമര്‍പ്പണം ഫാ.ജേക്കബ്‌ ജി.പാലയ്ക്കാപ്പിള്ളിയും നവതി സുവനീര്‍ പ്രകാശനം റവ.ഫാ.ഡോ.ആണ്റ്റണി സി ജോസഫും നിര്‍വഹിച്ചു.

കുഞ്ഞുങ്ങള്‍ ഭാവിയിലെ സമ്പാദ്യം: ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്‌

ഈശ്വരന്‍ തരുന്ന മക്കളാണ്‌ കുഞ്ഞുങ്ങള്‍. അവരെ വളര്‍ത്തി നല്ല പൌരന്‍മാരാക്കി സുരക്ഷിതമായ ഭാവികെട്ടിപ്പടുക്കുന്നത്‌ നോക്കി കാണേണ്ടവരാണ്‌ നാമെന്ന്‌ തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്‌. നെല്ലിമൂട്‌ സെണ്റ്റ്ക്രിസോസ്റ്റംസ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂളിണ്റ്റെ 59-ാം വാര്‍ഷികദിനാഘോഷവും സ്തുത്യര്‍ഹമായ സേവനശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ്‌ സിസ്റ്റര്‍ ആനി ജോസഫ്‌, അധ്യാപികമാരായ ലൈലകുമാരി, എം.കെ.ശാന്ത, കെ.ഉഷാകുമാരി, സിസ്റ്റര്‍ മേഴ്സിറ്റ എന്നിവരുടെ യാത്രയയപ്പ്‌ സമ്മേളനത്തിലും അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍ക്ക്‌ വലിയ സമ്പാദ്യമുണ്ടാകില്ല. പക്ഷേ, കുഞ്ഞു ങ്ങള്‍ അവരുടെ നിക്ഷേപങ്ങളാണ്‌. ഇത്രയും സമ്പന്നമായ ഒരു ബന്ധം മറ്റാര്‍ക്കുമുണ്ടാവില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പാഠപുസ്തകം പഠിച്ചതുകൊണേ്ടാ ലബോറട്ടറികളില്‍ പരിശീലനം നേടിയതുകൊണേ്ടാ ദേശീയ ബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനാകില്ല. വായനയിലൂടെ മാത്രമേ അത്‌ നേടാനാകൂ. എല്ലാതലങ്ങളിലും ഇന്ന്‌ മായം ചേര്‍ന്നിരിക്കുന്നു. വായു, വെള്ളം, മണ്ണ്‌ എന്നിവ മലിനമാക്കി പ്രകൃതിയെ വല്ലാതെ പ്രതികരിക്കത്തക്ക രീതിയില്‍ കൊണ്ടുവന്നതു മനുഷ്യരാണെന്ന്‌ അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രമണി പി. നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാലി ജേക്കബ്‌ സിസ്റ്റര്‍ മേരി സ്റ്റീഫന്‍ എന്നിവര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത്‌ അംഗം സി.എഫ്‌. ലെനിന്‍ സ്മരണിക പ്രകാശനം ചെയ്തു. ഫാ.തോമസ്‌ പൂവണ്ണാന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അതിയന്നൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ശശികുമാര്‍ എസ്‌.അശോക്്കുമാര്‍, സിസ്റ്റര്‍ കാരുണ്യ എന്നിവര്‍ പ്രസംഗിച്ചു.

Friday, January 28, 2011

ക്രൈസ്തവസഭയെ അവഹേളിച്ച്‌ വീണ്ടും അധ്യാപക പഠനസഹായി

ക്രൈസ്തവ സഭയെ മനഃപൂര്‍വം അവഹേളിക്കാന്‍ ഉദ്ദേശിച്ചു മലയാളം അധ്യാപകരുടെ ജില്ലാതല ക്ളസ്റ്ററില്‍ സിഡി പ്രദര്‍ശനം. വൃദ്ധസദനങ്ങള്‍ പ്രത്യേകിച്ചു ക്രൈസ്തവസഭയുടെ നേതൃത്വത്തിലുള്ളവ കച്ചവടസ്ഥാപനങ്ങളാണെന്നു സ്ഥാപിക്കുന്ന വിധത്തിലാണു സിഡിയിലെ അവതരണം. തേഞ്ഞ കാലടികളിലൂടെ എന്ന പേരിലുള്ള സിഡി ജിഎച്ച്‌എസ്‌എസ്‌ തടത്തില്‍പറമ്പില്‍ സ്കൂളിലെ ഒന്‍പത്‌ സി ക്ളാസിലെ കുട്ടികള്‍ തയാറാക്കിയതെന്നാണു ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഏതാനും സ്കൂള്‍ കുട്ടികളുടെ സംഭാഷണങ്ങളും ചില വൃദ്ധജനങ്ങളെയും കാണിച്ചശേഷം, വൃദ്ധസദനങ്ങളും കച്ചവട സ്ഥാപനങ്ങളാണെന്നുള്ള വിലയിരുത്തല്‍ ഡോ.ഡി.ശശിധരന്‍ എന്ന മനഃശാസ്ത്രജ്ഞന്‍ സിഡിയിലൂടെ നല്‍കുന്നു. അതിനുശേഷം കാണിക്കുന്നതു ഒരു ബോര്‍ഡാണ്‌. കരുണാഭവന്‍(Home of Compassion), താമരശേരി രൂപത, വൃന്ദാവന്‍ കോളനി. താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ആരംഭിച്ചതാണു ചേവായൂരിലെ കരുണാഭവന്‍. 56 വൃദ്ധജനങ്ങള്‍ ഈ സ്ഥാപനത്തില്‍ അന്തേവാസികളാണ്‌. വിവിധ മതസ്ഥരായ നല്ലവര്‍ പ്രതിദിനം നല്‍കുന്ന സാമ്പത്തികസഹായംവഴിയാണു സ്ഥാപനം നടന്നുപോകുന്നത്‌. ബോര്‍ഡില്‍ പേരുപറഞ്ഞു പ്രസ്തുത സ്ഥാപനത്തെ അവഹേളിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണു നടത്തിയിട്ടുള്ളതെന്നു വ്യക്തം. ചേവായൂറ്‍ പള്ളി വികാരിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വൃദ്ധസദനത്തെ അവഹേളിക്കുന്നതുവഴി കത്തോലിക്കാ സഭ നടത്തുന്ന മറ്റു സ്ഥാപനങ്ങളെയും സംശയത്തിണ്റ്റെ പുകമറിയില്‍ നിര്‍ത്താനാണ്‌ അധികൃതരുടെ ശ്രമം. ഒമ്പതാം ക്ളാസിലെ മലയാള പാഠാവലി രണ്ടാം യൂണിറ്റിലെ രണ്ടു പാഠഭാഗങ്ങള്‍ കൂടുതല്‍ വിശദീകരിക്കാനെന്ന വ്യാജേനയാണു സിഡി പ്രദര്‍ശിപ്പിച്ചത്‌. പാഠഭാഗമായ കാണക്കാണെയില്‍ അശോകന്‍ ചെരുവിലിണ്റ്റെ എഴുപതുകാരുടെ യോഗം എന്ന ലേഖനത്തില്‍ വൃദ്ധരുടെ ഒരു സമിതിയും മാസത്തിലൊരിക്കല്‍ ചേരുന്ന സമിതിയോഗങ്ങളില്‍ അവര്‍ പങ്കുവയ്ക്കുന്ന സങ്കടങ്ങളും ചേര്‍ത്തിരിക്കുന്നു. വൃദ്ധരെക്കുറിച്ചു പറയുന്ന രണ്ടാമത്തെ പാഠഭാഗമായ ഇടശേരി ഗോവിന്ദന്‍നായരുടെ അങ്ങേവീട്ടിലേക്ക്‌ എന്ന കവിതയും ക്ളസ്റ്ററില്‍ വിശദീകരിക്കാനാണ്‌ സിഡി പ്രദര്‍ശിപ്പിച്ചത്‌. അങ്ങേവീട്ടിലേക്ക്‌ എന്ന കവിതയില്‍ ദരിദ്രനായ ഒരു പിതാവ്‌ തണ്റ്റെ മകളെ ധനാഢ്യണ്റ്റെ പുത്രനു വിവാഹംചെയ്തു കൊടുക്കുന്നു. മരുമകനാല്‍ അവഹേളിക്കപ്പെടുന്ന ആ പിതാവ്‌ വയസായി, വഴിതെറ്റിവന്നതാണ്‌, അപ്പുറത്തെ വീട്ടിലേക്കു പോകേണ്ടയാള്‍ എന്നു മനഃപൂര്‍വം അപരിചിതത്വം കാണിച്ചു രംഗത്തുനിന്നു മായുന്ന ചിത്രം വായനക്കാരുടെ മനസില്‍ വേദന പകരാന്‍ പര്യാപ്തമാണ്‌. ഈ രണ്ടു പാഠഭാഗങ്ങളും പഠിപ്പിക്കാന്‍ ആനുകാലികങ്ങളായ പല സംഭവങ്ങളുമുള്ളപ്പോഴാണ്‌ സഭയെ അവഹേളിക്കാനായി ബോധപൂര്‍വമായ ശ്രമമുണ്ടായത്‌. വൃദ്ധജനങ്ങളെ ആദരിക്കാനും ബഹുമാനിക്കാനും ശുശ്രൂഷിക്കാനുമായി തയാറാക്കിയിരിക്കുന്ന ഈ പാഠഭാഗങ്ങള്‍ നല്ലതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും അതിണ്റ്റെ മറവില്‍ ക്രൈസ്തവ സഭയെ അവഹേളിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌.

Wednesday, January 26, 2011

സ്ത്രീകള്‍ സമൂഹത്തിണ്റ്റെ മുഖ്യധാരയിലെത്തണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

സ്ത്രീകള്‍ സമൂഹത്തിണ്റ്റെ മുഖ്യധാരയിലേക്കു കടന്നുവരണമെന്ന്‌ ഇടുക്കി രൂപത മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ വിവിധ രൂപതകളിലെ വനിതാ സംഘടനാ ഡയറക്ടര്‍മാരുടെയും പ്രതിനിധികളുടെയും യോഗം കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സഭയുടെ വിവിധ സമിതികളില്‍ സ്ത്രീകള്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ട്‌. നിയമനിര്‍മാണ രംഗത്തും പ്രാഗത്ഭ്യമുള്ള സ്ത്രീകള്‍ കടന്നുവരേണ്ടതുണെ്ടന്നും മാര്‍ ആനിക്കുഴിക്കാട്ടില്‍ അഭിപ്രായപ്പെട്ടു. എകെസിസി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജേക്കബ്‌ ജി. പാലക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ്‌ കോട്ടയില്‍, സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, കെസിബിസി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, ലിസി വര്‍ഗീസ്‌, സിസ്റ്റര്‍ ജാന്‍സി, മറിയാമ്മ ജോണ്‍, ടീന ജോണ്‍ മുളയ്ക്കല്‍, ഡെല്‍സി ലൂക്കാച്ചന്‍, സാറാമ്മ ജോണ്‍, ആനി മത്തായി മുതിരേന്തി എന്നിവര്‍ പ്രസംഗിച്ചു. അല്‍മായ വനിതാ ഫോറത്തിണ്റ്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ഫാ.ജേക്കബ്‌ പാലയ്ക്കപ്പള്ളി കണ്‍വീനറായി വിവിധ രൂപതാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ൧൮ അംഗ കോര്‍ ഗ്രൂപ്പ്‌ രൂപീകരിച്ചു. എലിസബത്ത്‌ മുണ്ടപ്പള്ളി (തലശേരി), ലിസി വര്‍ഗീസ്‌ (തൃശൂറ്‍), സെലിന്‍ ജെയിംസ്‌ (താമരശേരി), ആനി മത്തായി (എറണാകുളം), ജെസീന്ത ദേവസി കല്ലേലി (ഇരിങ്ങാലക്കുട), ജിജി ജേക്കബ്‌ (കാഞ്ഞിരപ്പള്ളി), റോസ്‌ ഷോബി (പാലക്കാട്‌), ഡെല്‍സി ലൂക്കാച്ചന്‍ (കോതമംഗലം) മോളി കരിമ്പനക്കുഴി (മാനന്തവാടി), സിജി ലൂക്ക്സണ്‍ (പാലാ), ആനിയമ്മ ആണ്റ്റണി (ഇടുക്കി), മറിയാമ്മ ജോണ്‍ (ചങ്ങനാശേരി), ഫാ. ജോസ്‌ കൊച്ചുപറമ്പില്‍, ഫാ. ഫ്രഡറിക്‌ എലവുത്തിങ്കല്‍, സിസ്റ്റര്‍ ജാന്‍സി മരിയ, സിസ്റ്റര്‍ ജെസി മരിയ എന്നിവരാണ്‌ കോര്‍ ഗ്രൂപ്പ്‌ അംഗങ്ങള്‍.

നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയ രജതജൂബിലി 30ന്‌

നിലയ്ക്കല്‍ സെണ്റ്റ്‌ തോമസ്‌ എക്യുമെനിക്കല്‍ ദേവാലയ രജതജൂബിലി ആഘോഷം 30നു നടക്കും. കേരളത്തിലെ ക്രൈസ്തവ സഭാ പിതാക്കന്‍മാരുടെ മുഖ്യകാര്‍മികത്വത്തിലാണു വിവിധ പരിപാടികള്‍ ജൂബിലിയോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നതെന്നു മാവേലിക്കര രൂപതാധ്യക്ഷനും സംഘാടക സമിതി ചെയര്‍മാനുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ജൂബിലിയോടനുബന്ധിച്ച എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ 28ന്‌ ഉച്ചയ്ക്ക്‌ 12ന്‌ ആരംഭിക്കും. റവ.ഡോ.ഒ.തോമസ്‌ നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ്‌ 2.30നു വൈദികരുടെ എക്യുമെനിക്കല്‍ കൂട്ടായ്മ ഫാ.ജോസ്‌ മരിയദാസ്‌ നയിക്കും. 29നു രാവിലെ പത്തിന്‌ എക്യുമെനിക്കല്‍ കണ്‍വന്‍ഷനു ഫാ.ബോബി ജോസ്‌ കുറ്റിക്കാട്ടും ഉച്ചകഴിഞ്ഞ്‌ എക്യുമെനിക്കല്‍ യൂത്ത്ഫോറത്തിനു ജോസഫ്‌ പുന്നൂസും നേതൃത്വം നല്‍കും. 30നു രാവിലെ 8.30നു ജോഷ്വാ മാര്‍ നിക്കോദിമോസ്‌ മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. പുതുതായി പണികഴിപ്പിച്ച കുരിശടിയുടെ കൂദാശ ഉച്ചകഴിഞ്ഞ്‌ രണ്ടിനു വിവിധ സഭാ മേലധ്യക്ഷന്‍മാരുടെ കാര്‍മികത്വത്തില്‍ നടക്കും. ജൂബിലി സമ്മേളനം ഹ്യൂമന്‍ റിസോഴ്സ്‌ ഡവല്‍പ്മെണ്റ്റ്‌ പാര്‍ലമെണ്റ്ററി കമ്മിററി ചെയര്‍മാന്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസ്‌ ഉദ്ഘാടനം ചെയ്യും. നിലയ്ക്കല്‍ സെണ്റ്റ്‌ തോമസ്‌ എക്യുമെനിക്കല്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ, മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ, ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ഡോ.ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ടില്‍, ആര്‍ച്ച്‌ ബിഷപ്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ വലിയ മെത്രാപ്പോലീത്ത, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സിഎസ്‌ഐ ബിഷപ്‌ തോമസ്‌ ശമുവേല്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, ഡബ്ള്യുസിസി സെക്രട്ടറി മാത്യു ജോര്‍ജ്‌, സ്വാമി ഗോകോലാനന്ദ, വി.എച്ച്‌.അലിയാര്‍ മൌലവി തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും.കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡണ്റ്റ്‌ എം.ഡി.ജോസഫ്‌ മണ്ണിപ്പറമ്പില്‍ അനുസ്മരണ പ്രസംഗം നടത്തും. എക്യുമെനിക്കല്‍ ദേവാലയത്തിണ്റ്റെ ആദ്യകാല പ്രവര്‍ത്തകരായിരുന്ന ഏഴുപേരെ ആദരിക്കല്‍ ചടങ്ങിനു ഏബ്രഹാം ഇട്ടിച്ചെറിയ നേതൃത്വം നല്‍കും. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, എംപിമാരായ ആണ്റ്റോ ആണ്റ്റണി, പ്രഫ.പി.ജെ.കുര്യന്‍, എംഎല്‍എമാരായ കെ.എം.മാണി, പി.ജെ.ജോസഫ്‌, രാജു ഏബ്രഹാം, അടൂറ്‍ പ്രകാശ്‌, ജില്ലാ കളക്ടര്‍ എസ്‌.ലളിതാംബിക, എസ്പി കെ.സഞ്ജയ്കുമാര്‍, എക്യുമെനിക്കല്‍ ട്രസ്റ്റ്‌ ജോയിണ്റ്റ്‌ സെക്രട്ടറി റവ.ഡോ.ആണ്റ്റണി നിരപ്പേല്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ പി.വി.വര്‍ഗീസ്‌, മെംബര്‍ രാധമ്മ കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. നിലയ്ക്കല്‍ ദേവാലയം അഡ്മിനിസ്ട്രേറ്റര്‍ ഫാ.ഇഗ്നേഷ്യസ്‌ ജോര്‍ജ്‌, കമ്മിറ്റിയംഗങ്ങളായ റവ.എം.ടി.തര്യന്‍, അഡ്വ.സാബു തോമസ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

സഭൈക്യ സംരംഭങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്‌ കൂട്ടായ്മയുടെ ചൈതന്യം ഉള്‍ക്കൊള്ളുമ്പോള്‍: മാര്‍ ജോസഫ്‌ പെരുന്തോട്ടം

ആദിമക്രൈസ്തവസമൂഹത്തിണ്റ്റെ പ്രാര്‍ഥനയുടെയും പങ്കുവയ്ക്കലിണ്റ്റെയും കൂട്ടായ്മയുടെയും ചൈതന്യം ഉള്‍ക്കൊള്ളുമ്പോഴാണു സഭൈക്യസംരംഭങ്ങള്‍ ഫലദായകമാകുന്നതെന്നു ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പും സീറോ മലബാര്‍ സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ചങ്ങനാശേരിയില്‍ വിവിധ ക്രൈസ്തവസഭകളുടെ ആഭിമുഖ്യത്തില്‍ നടന്ന സഭൈക്യപ്രാര്‍ഥനാവാരത്തിണ്റ്റെ സമാപനത്തില്‍ സെണ്റ്റ്‌ പോള്‍ സിഎസ്‌ഐ പള്ളിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജറുസലേമിലെ സഭയെക്കുറിച്ചുള്ള വിചിന്തനങ്ങളാണ്‌ ഈ വര്‍ഷത്തെ സഭൈക്യ പ്രാര്‍ഥനാവാരത്തില്‍ ക്രൈസ്തവസഭകള്‍ക്കെല്ലാമായി നല്‍കപ്പെട്ടിരുന്നത്‌. സ്വര്‍ഗീയ ജറുസലേമിലേക്കു തീര്‍ഥാടനം ചെയ്യുന്നവരാണ്‌ എല്ലാ സഭാംഗങ്ങളും എന്ന ചിന്തപുലര്‍ത്തുവാന്‍ കഴിയണം. അത്‌ സഭകള്‍ തമ്മിലുള്ള ബന്ധം പുലര്‍ത്തുവാന്‍ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സെണ്റ്റ്‌ പോള്‍ സിഎസ്‌ഐ പള്ളി വികാരി റവ. കെ. ജി തോംസണ്‍, റവ. ഡാനിയല്‍ മാമ്മന്‍, റവ. പി.എം. സക്കറിയ, ഫാ. ഫിലിപ്പ്‌ നെല്‍പുരപ്പറമ്പില്‍, ഫാ. ജോബി കറുകപ്പറമ്പില്‍ എന്നിവര്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.

സ്റ്റെയിന്‍സ്‌ വധക്കേസ്‌ വിധിയിലെ പരാമര്‍ശം സുപ്രീംകോടതി തിരുത്തി

ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സ്‌ വധക്കേസുമായി ബന്ധപ്പെട്ടു മതപരിവര്‍ത്തനത്തെക്കുറിച്ചു നടത്തിയ രണ്ടു വിവാദ പരാമര്‍ശങ്ങള്‍ സുപ്രീംകോടതി സ്വമേധയാ തിരുത്തി. ഒരു മതം മറ്റൊന്നിനേക്കാള്‍ മെച്ചമാണെന്നു തെറ്റിദ്ധരിപ്പിച്ചു ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നതു ന്യായീകരിക്കാനാവില്ലെന്ന പരാമര്‍ശമാണ്‌ തിരുത്തിയത്‌. ഇതിനു പകരം മറ്റൊരാളുടെ മതവിശ്വാസത്തില്‍ ഇടപെടുന്നതു ശരിയല്ലെന്ന വാചകം കൂട്ടിച്ചേര്‍ത്തു.ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്ന മുഖ്യപ്രതി ദാരാസിംഗിണ്റ്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചുകൊണ്ടുള്ള ഒറീസ ഹൈക്കോടതി വിധി ശരിവച്ചു പുറപ്പെടുവിച്ച ഉത്തരവിലാണ്‌ മതപരിവര്‍ത്തനത്തെക്കുറിച്ചു വിവാദ പരാമര്‍ശങ്ങള്‍ വന്നത്‌. ഗ്രഹാം സ്റ്റെയിന്‍സിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും കൊലപ്പെടുത്തിയത്‌ മതപരിവര്‍ത്തനം നടത്തുന്ന കാര്യത്തില്‍ ഗ്രഹാം സ്റ്റെയിന്‍സിനെ ഒരു പാഠം പഠിപ്പിക്കാനായിരുന്നുവെന്ന നിരീക്ഷണവും തിരുത്തിയിട്ടുണ്ട്‌. ഉത്തരവിലെ ഈ വാചകം ' ഏതായാലും കുറ്റകൃത്യം നടത്തിയിട്ട്‌ 12 വര്‍ഷത്തിലേറെ ആയതുകൊണ്ട്‌ മുന്‍ ഖണ്ഡികകളില്‍ വിശദീകരിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍, ഹൈക്കോടതി ഉത്തരവിട്ട്‌ ജീവപര്യന്തം തടവ്‌ വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം' എന്നു തിരുത്തിയിട്ടുണ്ട്‌. വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സ്വമേധയാ തിരുത്തല്‍ വരുത്താന്‍ ജസ്റ്റീസുമാരായ പി. സദാശിവവും ബി.എസ്‌. ചൌഹാനും തീരുമാനിക്കുകയായിരുന്നു. വാഹനത്തില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും പെട്രോളൊഴിച്ചു ചുട്ടുകൊന്ന കേസ്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നു വിലയിരുത്തിയാണ്‌ ഒറീസ ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവച്ചത്‌.

Tuesday, January 25, 2011

സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ തര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണം: കാത്തലിക്‌ ഫെഡറേഷന്‍

സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളജുകളുടെ അഫിലിയേഷന്‍ പുതുക്കി കൊടുക്കുകയില്ലെന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി തികച്ചും നിരുത്തരവാദവും പ്രതിഷേധാര്‍ഹവുമാണെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ എക്സിക്യുട്ടീവ്‌ യോഗം കുറ്റപ്പെടുത്തി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്വാശ്രയവിദ്യാഭ്യാസമേഖലയെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടുകൂടി ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്ന വിവിധ നടപടികളുടെ അവസാനത്തെ ഉദാഹരണമാണ്‌ വിദ്യാഭ്യാസ വകുപ്പിണ്റ്റെ നടപടി. ദേശീയ പ്രസിഡണ്റ്റ്‌ അഡ്വ.പി.പി.ജോസഫിണ്റ്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റവ.ഡോ. മാണി പുതിയിടം, ഫാ.എബി പുതുക്കുളങ്ങര, ഹെണ്റ്റി ജോണ്‍, തോമസ്‌ സെബാസ്റ്റ്യന്‍ വൈപ്പിശേരി, ഡോ.ഐസക്ക്‌ ആണ്റ്റണി, പ്രഫ. ജെ. സി. മാടപ്പാട്‌, ബീ ന സെബാസ്റ്റ്യന്‍, ജോസ്‌ മാത്യു ആനത്താനം, സതീശ്‌ മറ്റം എന്നിവര്‍ പ്രസംഗിച്ചു.

പാലായില്‍ കെസിബിസി മദ്യവിരുദ്ധസമിതിസ്ഥാപിച്ച പ്രചാരണ ബോര്‍ഡ്‌ നശിപ്പിച്ചു

കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ൩൦ നു പാലാ യില്‍ നടത്തുന്ന മദ്യവിമുക്ത വിളംബര ജപമാല റാലിയുടെ പ്രചാരണാര്‍ഥം പാലാ ടൌണില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഫ്ളക്സ്‌ ബോര്‍ഡ്‌ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. മതമേലധ്യക്ഷന്‍മാരുടെയും മദ്യവിരുദ്ധസമിതി ഭാരവാഹികളുടെയും ചിത്രങ്ങളടങ്ങിയ ബോര്‍ഡാണ്‌ കയര്‍ അറത്തുമാറ്റിയും പട്ടികകള്‍ തകര്‍ത്തും പട്ടാപ്പകല്‍ നശിപ്പിക്കപ്പെട്ടത്‌. പാലാ സ്റ്റേഡിയം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ്‌ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്‌. മൂന്നംഗ സംഘമാണു ബോര്‍ഡ്‌ നശിപ്പിച്ചതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവ മറി ഞ്ഞു സ്ഥലത്തെത്തിയ സമിതി നേതാക്കള്‍ ഉടന്‍ തന്നെ പാലാ പോലീസില്‍ വിവരമറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. പ്രചാരണ ബോര്‍ഡ്‌ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. മദ്യവിപത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ രൂപതയിലെ 1൦ ഫൊറോനകളും പിന്നിട്ടു വിളംബര ജാഥ മുന്നേറുന്നതിനിടെയാണ്‌ പ്രചാരണ ബോര്‍ഡ്‌ തകര്‍ത്തിരിക്കുന്നത്‌. ജപമാല റാലിയുടെ വിജയത്തിനായി രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും ക്രമീകരണങ്ങളും നടന്നുവരുന്നതിനിടെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ടം വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്‌. സംഭവം നടന്ന ഉടന്‍ തന്നെ സമിതി പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തു പ്രതിഷേധ യോഗം നടത്തി. ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.ജേക്കബ്‌ വെള്ളമരുതുങ്കല്‍, പ്രസാദ്‌ കുരുവിള, ജോസ്‌ ഫ്രാന്‍സിസ്‌, സിബി ചെരുവില്‍പുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

മദ്യ നിരോധന സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നത്‌ പ്രതിഷേധാര്‍ഹം: ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍

മദ്യ നിരോധന അധികാരത്തിനുവേണ്ടി മലപ്പുറത്തു നടക്കുന്ന അനിശ്ചിതകാലസമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നത്‌ പ്രതിഷേധാര്‍ഹമാണെന്നു കോഴിക്കോട്‌ ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍. മലപ്പുറം കളക്ടറേറ്റിനു മുന്നില്‍ കേരള മദ്യനിരോധന സമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ൮൮൯ ദിവസം പിന്നിട്ടിരിക്കുകയാണ്‌. കൂടുതല്‍ സംഘടനകളും പ്രസ്ഥാനങ്ങളും ഈ സമരരംഗത്ത്‌ ഇറങ്ങണമെന്നും ലക്ഷ്യം നേടുന്നതുവരെ സത്യഗ്രഹം ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നും ബിഷപ്‌ ജോസഫ്‌ കളത്തിപ്പറമ്പില്‍ പറഞ്ഞു. സമരത്തിനു ഐക്യാര്‍ഢ്യവും പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. സമരപന്തല്‍ സന്ദര്‍ശിച്ച ബിഷപിനെ സമരസമിതി നേതാക്കളായ ഫാ. വര്‍ഗീസ്‌ മുഴുത്തേറ്റ്‌, രക്ഷാധികാരി ഫാ.ഡോ. തോമസ്‌ പനയ്ക്കല്‍, അഡ്വ. സുജാത എസ്‌. വര്‍മ, മുഖ്യസത്യഗ്രഹി ടി.വി. മുംതാസ്‌, സ്വാതന്ത്യ്രസമരസേനാനി അപ്പനായര്‍, ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹി വി. വാസുദേവന്‍നായര്‍ പുന്നാട്‌ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

Saturday, January 22, 2011

മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിണ്റ്റെ രജതജൂബിലി: കൊച്ചിയിലെ ദിവ്യബലിക്ക്‌ എല്ലാ കത്തോലിക്കാ മെത്രാന്‍മാരും

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിണ്റ്റെ രജതജൂബിലി ആചരണത്തോടനുബന്ധിച്ച്‌ ഫെബ്രുവരി ഏഴിന്‌ എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലിയില്‍ കേരളത്തിലെ എല്ലാ കത്തോലിക്കാ മെത്രാന്‍മാരും പങ്കെടുക്കും. ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായെത്തുന്ന കര്‍ദിനാള്‍ കോര്‍മാക്‌ മര്‍ഫി ഒകോണര്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം നാലിനാണു ദിവ്യബലി. വിശുദ്ധ കുര്‍ബാനയില്‍ പങ്കു ചേരാനെത്തുന്നവരെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സ്വാഗതം ചെയ്യും. സിബിസിഐ പ്രസിഡണ്റ്റ്‌ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ ആമുഖപ്രഭാഷണവും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ്‌ സാല്‍വത്തോരെ പെനാക്കിയോ അനുഗ്രഹ പ്രഭാഷണവും നടത്തും. കെസിബിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ കൃതജ്ഞത അര്‍പ്പിക്കും. ഏഴിന്‌ വരാപ്പുഴ ആര്‍ച്ച്ബിഷപ്സ്‌ ഹൌസില്‍ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കലിണ്റ്റെ ആതിഥേയത്വത്തില്‍ പേപ്പല്‍ പ്രതിനിധിസംഘത്തോടൊപ്പം എല്ലാ മെത്രാന്‍മാരുടെയും ക്ഷണിക്കപ്പെട്ടവരുടെയും സമ്മേളനം. ജൂബിലി ആചരണത്തോടനുബന്ധിച്ചു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും കേരളത്തിലെ സഭാസമൂഹങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കാ ഹാളില്‍ ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന സിമ്പോസിയം സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്‌ ക്ളാസ്‌ നയിക്കും. ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ മര്‍ഫി ഒകോണര്‍ കൊച്ചിക്കു പുറമേ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, റാഞ്ചി എന്നിവിടങ്ങളില്‍ നടക്കുന്ന ജൂബിലി ആചരണപരിപാടികളിലും പങ്കെടുക്കും.

വിജ്ഞാനം സമൂഹനന്‍മയ്ക്കായി വിനിയോഗിക്കപ്പെടണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിദ്യാഭ്യാസത്തിലൂടെ നേടുന്ന വിജ്ഞാനം സമൂഹ നന്‍മയ്ക്കായി വിനിയോഗിക്കപ്പെടണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. തൃക്കൊടിത്താനം കിളിമല എസ്‌എച്ച്‌ പബ്ളിക്‌ സ്കൂളില്‍ നടന്ന പത്താം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. വിദ്യാഭ്യാസത്തിലൂടെ വ്യക്തിയെ സാമൂഹ്യ ബന്ധവും പ്രതിബദ്ധതയുമുളളവനായി മാറ്റിയെടുക്കണം. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസത്തെക്കുറിച്ച്‌ സമഗ്രദര്‍ശന മുളളവരാകണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഡോ. സിറിയക്‌ തോമസ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു. അധ്യാപകന്‍ കാര്യക്ഷമതാ നിലവാരം പുലര്‍ത്തണമെന്നും എങ്കിലേ വിദ്യാര്‍ഥികള്‍ക്ക്‌ ഗുണകരമായ വിദ്യാഭ്യാസം ലഭ്യമാകുകയുള്ളുവെന്നും സിറിയക്‌ തോമസ്‌ അഭിപ്രായപ്പെട്ടു. കൊടിക്കുന്നില്‍ സുരേഷ്‌ എംപി സുവനീര്‍ പ്രകാശനം ചെയ്തു. സ്കൂള്‍ മാനേജര്‍ മോണ്‍. ജോസഫ്‌ നടുവിലേഴം, ഇമാം കൌണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ്‌ നദിര്‍ മൌലവി, പ്രിന്‍സിപ്പല്‍ ഫാ. മാത്യു താന്നിയത്ത്‌, ബര്‍സാര്‍ ഫാ. തോമസ്‌ പറത്താനം, സിനി ആര്‍ട്ടിസ്റ്റ്‌ റ്റിനി ടോം, പിറ്റിഎ പ്രസിഡണ്റ്റ്‌ സി.ജെ. ജോസഫ്‌, പഞ്ചായത്ത്‌ മെമ്പര്‍ സിബി ചാമക്കാല, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി ജസ്റ്റിന്‍ ജോര്‍ജ്‌, സ്കൂള്‍ ലീഡര്‍ അലക്സ്‌ ജയിംസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Friday, January 21, 2011

രാഷ്ട്രീയവത്കരണം പൊതുവിദ്യാഭ്യാസത്തെ നശിപ്പിച്ചു: അബ്ദുള്‍ സമദ്‌ സമദാനി

കേരളത്തില്‍ കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ രാഷ്ട്രീയാതിപ്രസരം മൂലം പൊതുവിദ്യാഭ്യാസം തകര്‍ന്നുവെന്ന്‌ അബ്ദുള്‍ സമദ്‌ സമദാനി. പാലാരിവട്ടം പിഒസിയില്‍ നടന്ന ചാവറ അനുസ്മരണ ചടങ്ങില്‍ പൊതുവിദ്യാഭ്യാസം: പ്രശ്നങ്ങളും പ്രസക്തിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പതിനഞ്ചു പേര്‍ ചേര്‍ന്ന്‌ ആയിരങ്ങളുടെ വിദ്യാഭ്യാസം മുടക്കുന്ന നിലയിലേക്കു വിദ്യാഭ്യാസരംഗം മാറി. നിലവാരത്തകര്‍ച്ച പൊതുമുദ്രയായി. ഭരിക്കുന്ന പാര്‍ട്ടിയുടെ നോട്ടീസായി പാഠപുസ്തകങ്ങളെ മാറ്റി. പാര്‍ട്ടി നേതാക്കളെ പ്രകീര്‍ത്തിക്കുന്ന വിദ്യാഭ്യാസമാണു വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്‌. ഇങ്ങനെയുള്ള പ്രവൃത്തികള്‍ നടക്കുന്ന ലോകത്തിലെ ഒരേയൊരു സ്ഥലം കേരളമാണ്‌. എത്ര നിന്ദ്യമായാണു നമ്മള്‍ വിദ്യാഭ്യാസത്തെ കാണുന്നതെന്നതിനുള്ള തെളിവാണിത്‌. കാമ്പസുകളെ അക്കാദമികളാക്കാന്‍ കഴിയാതായിരിക്കുന്നു. വഴിപിഴച്ച രാഷ്ട്രീയ സങ്കല്‍പ്പം തിരുത്താതെ ഇതില്‍നിന്നു രക്ഷപ്പെടാനാകില്ല. ആ സംസ്കാരത്തെ ഇവിടത്തെ കാമ്പസുകളിലേക്കു വലിച്ചിഴച്ചു കൊണ്ടുവരികയാണ്‌. എന്നാല്‍, ഇതു രാഷ്്ട്രീയമല്ല, രാഷ്ട്രീയത്തിണ്റ്റെ അതിപ്രസരമാണ്‌. അതു കേരളത്തെയാകെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. വിദ്യാഭ്യാസത്തിണ്റ്റെ വിശ്വാസ്യത നഷ്ടപ്പെടാന്‍ അതു കാരണമായി. സഹവര്‍ത്തിത്വത്തിണ്റ്റെ സന്ദേശമുയര്‍ത്തിയാണ്‌ ചാവറയച്ചനെപോലുള്ളവരുടെ നേതൃത്വത്തില്‍ ക്രൈസ്തവ സമുദായം കേരളത്തിണ്റ്റെ പൊതുവിദ്യാഭ്യാസരംഗത്തെ മഹത്വവത്കരിച്ചത്‌. ബഹുസ്വരതയുടെ കോണിലൂടെയാണ്‌ അവര്‍ വിദ്യാഭ്യാസത്തെ വീക്ഷിച്ചത്‌. എല്ലാ മനുഷ്യരുടെയും അന്ത:സത്ത ഉള്‍ക്കൊള്ളുന്ന സംസ്കാരമുണ്ടാകണമെന്നാണ്‌ അവര്‍ ആഗ്രഹിച്ചത്‌. അതുകൊണ്ടാണു കേരളത്തിനു മികച്ച സംസ്കാരമുണ്ടായത്‌. ഇത്രയും കാര്യങ്ങള്‍ ചെയ്തതിനു കഴിഞ്ഞ നാലര വര്‍ഷക്കാലം അവര്‍ കേള്‍ക്കേണ്ടിവന്ന പഴികളെത്രയാണ്‌! രൂപത എന്ന സുന്ദരവും വിശുദ്ധവുമായ പദത്തെപോലും എത്രമാത്രം അവമതിച്ചു. മതത്തെ പരിഹസിക്കലാണോ സ്കൂളുകളില്‍ പഠിപ്പിക്കേണ്ടത്‌? അറിവ്‌ ചോദ്യം ചെയ്യാനും മുദ്രാവാക്യം വിളിക്കാനും മാത്രമാക്കി മാറ്റിയിരിക്കുന്നു. പ്രതിലോമവിദ്യാഭ്യാസമാണ്‌ ഇതിലൂടെ വളര്‍ത്താന്‍ ശ്രമിക്കുന്നത്‌. കഴിയുന്നിടത്തോളം ഭാഷയെ അവഗണിക്കുകയാണ്‌ ഈ സര്‍ക്കാര്‍ ചെയ്യുന്നത്‌. ഭാഷയെ ഒഴിച്ചു നിര്‍ത്തിയുള്ള ഒരു വിദ്യാഭ്യാസം അസാധ്യമാണ്‌. മാതൃഭാഷയെയും അറബി, ഉറുദു, സംസ്കൃതം തുടങ്ങിയവയെയും അവഗണിക്കുകയാണ്‌. കേരളത്തിലെ എല്ലാ ഭാഷാധ്യാപകരും സമരമാര്‍ഗത്തിലാണ്‌. ഭാഷ മനുഷ്യണ്റ്റെ സ്വത്വപ്രകാശത്തിണ്റ്റെ മാധ്യമമാണെന്ന തിരിച്ചറിവ്‌ ഇവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനു പകരം ലൈംഗിക വിദ്യാഭ്യാസമാണ്‌ ഈ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്‌. ഇതു പാശ്ചാത്യസംസ്കാരത്തില്‍നിന്നു കടമെടുത്തതാണ്‌. പിതാവിനെ നിഷേധിക്കുന്ന സംസ്കാരം ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ വ്യാപകമാണ്‌. ആ സംസ്കാരത്തിണ്റ്റെ കടമെടുപ്പാണ്‌ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്‌. മാതാപിതാക്കളോടുള്ള ബഹുമാനമായിരുന്നു നമ്മുടെ പാരമ്പര്യ വിദ്യാഭ്യാസത്തിണ്റ്റെ അടിസ്ഥാനം. സ്കൂളില്‍ ഇതു പഠിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞുപോകുമെന്നാണ്‌ ചിലര്‍ കരുതുന്നത്‌. വിദ്യാഭ്യാസത്തെ മൂല്യത്തിണ്റ്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കാനുള്ള ശ്രമമാണു വേണ്ടത്‌. ലോകത്തിണ്റ്റെ ഇന്നിണ്റ്റെ ഏറ്റവും വലിയ പ്രശ്നം സ്നേഹശൂന്യതയാണ്‌. ക്ളാസ്‌ മുറികളിലേ ഇതു പുനര്‍നിര്‍മിക്കാനാകൂ. എല്ലാ ശാസ്ത്രവും പുണ്യമാണെന്ന നിഗമനം തള്ളിപ്പറയേണ്ടി വരും. ജീവിതത്തെ തകര്‍ക്കുന്ന വിദ്യാഭ്യാസം വേണ്ടെന്നു വയ്ക്കാന്‍ നമ്മള്‍ തയാറാകണമെന്നും സമദാനി ആവശ്യപ്പെട്ടു. സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ്‌ പന്തപ്ളാംതൊട്ടിയില്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഡോ. കെ.എസ്‌. രാധാകൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ആശംസ നേര്‍ന്നു. കാക്കനാട്‌ ചാവറ സെക്രട്ടേറിയറ്റ്‌ സെക്രട്ടറി റവ.ഡോ. തോമസ്‌ ഐക്കര സിഎംഐ ഉപഹാര സമര്‍പ്പണം നടത്തി. ചാവറ കള്‍ച്ചറല്‍ സെണ്റ്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ സ്വാഗതവും ജോണ്‍ പോള്‍ നന്ദിയും പറഞ്ഞു.

സമൂഹനന്‍മ വിദ്യാഭ്യാസത്തിണ്റ്റെ ലക്ഷ്യം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

സമൂഹനന്‍മയാണ്‌ വിദ്യാഭ്യാസത്തിണ്റ്റെ ലക്ഷ്യമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. തൃക്കൊടിത്താനം കിളിമല എസ്‌എച്ച്‌ പബ്ളിക്‌ സ്കൂള്‍ ആന്‍ഡ്‌ ജൂണിയര്‍ കോളജിണ്റ്റെ പത്താം വാര്‍ഷികാഘോഷത്തിണ്റ്റെ ഭാഗമായി നിര്‍മിച്ച ഓഡിറ്റോറിയത്തിണ്റ്റെ ആശിര്‍വാദവും ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. വിദ്യാഭ്യസത്തിലൂടെ പൌരബോധം വളരണമെന്നും മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. സ്കൂളിണ്റ്റെ ആരംഭകാലം മുതല്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക, അനധ്യാപകരെ സമ്മേളനത്തില്‍ പാരിതോഷികങ്ങള്‍ നല്‍കി മാര്‍ പെരുന്തോട്ടം ആദരിച്ചു. തുടര്‍ന്ന്‌ ആര്‍ച്ച്ബിഷപ്പിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും നടന്നു.

Thursday, January 20, 2011

ക്രൈസ്തവ ജീവിതത്തിണ്റ്റെ സ്വത്ത്‌ പ്രത്യാശ: ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌

ജീവിതയാത്രയില്‍ നിരാശ അനുഭവപ്പെടുമ്പോള്‍ പ്രത്യാശ അനുഭവിക്കാന്‍ കഴിയേണ്ടവരാണ്‌ ക്രൈസ്തവരെന്ന്‌ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ.ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത. മല്ലപ്പള്ളി മണല്‍പ്പുറത്ത്‌ 19-ാമത്‌ കരിസ്മാറ്റിക്‌ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ ജീവിതത്തില്‍ സ്വത്തായി സംരക്ഷിക്കപ്പെടേണ്ടതാണ്‌ പ്രത്യാശ. നിരാശയെ ചെറുത്തുതോല്‍പിക്കാനാകുന്നതു പ്രത്യാശയുടെ അനുഭവത്തിലാണ്‌. ആത്മീയശക്തിയിലൂടെ മാത്രമേ പ്രത്യാശയുടെ പൂര്‍ണത അനുഭവിക്കാനാകൂ. ഇതിനു ദൈവത്തില്‍ പൂര്‍ണമായി വിധേയപ്പെടേണ്ടതുണെ്ടന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഫാ.ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ.ഈപ്പച്ചന്‍ കിഴക്കേത്തലയ്ക്കല്‍, ഫാ.ജോണ്‍ കുന്നത്തുകുഴി, ഫാ.മാത്യു വാഴയില്‍, ഫാ.കുര്യന്‍ കിഴക്കേക്കര എന്നിവര്‍ പങ്കെടുത്തു. അട്ടപ്പാടി സെ ഹിയോന്‍ ധ്യാനകേന്ദ്രം നയിക്കുന്ന കണ്‍വന്‍ഷന്‍ 23നു സമാപിക്കും.

ത്യാഗത്തിണ്റ്റെ ആത്മാവിനെ ഉള്‍ക്കൊള്ളണം: സാമുവല്‍ മാര്‍ ഐറേനിയോസ്‌

ദൈവവചനം നിരന്തരം സ്വീകരിക്കുമ്പോള്‍ ആര്‍ത്തിയുടെയും ആസക്തിയുടെയും ആത്മാവിനെ വെടിഞ്ഞ്‌ ത്യാഗത്തിണ്റ്റെ ആത്മാവിനെ ഉള്‍ക്കൊള്ളുവാന്‍ മനുഷ്യനു കഴിയുമെന്ന്‌ മേജര്‍ അതിരൂപതാ സഹായ മെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ്‌ അഭിപ്രായപ്പെട്ടു. യുണൈറ്റഡ്‌ ക്രിസ്ത്യന്‍ മൂവ്മെണ്റ്റിണ്റ്റെ നേതൃത്വത്തില്‍ ആരംഭിച്ച അഷ്ടദിന ഐക്യ പ്രാര്‍ഥനയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു ബിഷപ്‌. ലോകത്തിണ്റ്റെ ആത്മാവ്‌ മനുഷ്യനെ പരസ്പരം ഭിന്നിപ്പിക്കുമ്പോള്‍ ദൈവത്തിണ്റ്റെ ആത്മാവ്‌ മനുഷ്യനെ ഒന്നിപ്പിക്കുന്നുവെന്ന്‌ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കേശവദാസപുരം സെണ്റ്റ്‌ തോമസ്‌ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌ വികാരി റവ. കെ.സി. ചെറിയാന്‍ അധ്യക്ഷതവഹിച്ചു. സെണ്റ്റ്‌ പീറ്റേഴ്സ്‌ യാക്കോബായ കത്തീഡ്രല്‍ വികാരി ഫാ. അനീഷ്‌ വര്‍ഗീസ്‌, യു.സി.എം പ്രസിഡണ്റ്റ്‌ ഷെവലിയാര്‍ കോശി എം. ജോര്‍ജ്‌, സെക്രട്ടറി എയ്ഞ്ചല്‍ മൂസ്‌, യൂണിറ്റി ഒക്ടേവ്‌ ചെയര്‍മാന്‍ കുഞ്ചെറിയ തോമസ്‌, കണ്‍വീനര്‍ കമാണ്റ്റര്‍ ജേക്കബ്‌ മലയാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. ഐക്യപ്രാര്‍ഥന 25ന്‌ സമാപിക്കും.

Wednesday, January 19, 2011

യുവജനങ്ങള്‍ വചനത്തിണ്റ്റെ വക്താക്കളാകണം: മാര്‍ മാത്യു അറയ്ക്കല്‍

യുവജനങ്ങള്‍ വചനത്തിണ്റ്റെയും ദൈവത്തിണ്റ്റെയും വക്താക്കളാകണമെന്ന്‌ ബിഷപ്‌ മാര്‍ മാത്യു അറയ്ക്കല്‍. 2011-12 പ്രവര്‍ത്തന വര്‍ഷത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. സമൂഹത്തിണ്റ്റെ പ്രശ്നങ്ങളില്‍ ഇടപെടുകയും സാമൂഹ്യ തിന്‍മകള്‍ക്കെതിരേ പടപൊരുതുവാനും യുവജനങ്ങള്‍ക്കു കഴിയണം. സഭയുടെ കാവല്‍ഭടന്‍മാരായി സജീവ സാക്ഷ്യത്തിലൂടെ യുവജന ശുശ്രൂഷ നിര്‍വഹിക്കുവാന്‍ പ്രാപ്തരാകണമെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. രാവിലെ നടന്ന കൃതജ്ഞാബലിക്ക്‌ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ളാക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. പ്രവര്‍ത്തന വര്‍ഷത്തിലെ ഭാരവാഹികള്‍ക്കൊപ്പം ഇവരുടെ മാതാപിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു

സഭൈക്യം ശക്തിപ്പെടേണ്ടത്‌ അനിവാര്യം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിശ്വാസവിരുദ്ധ ചിന്തകള്‍ വളരുന്ന സാഹചര്യത്തില്‍ ക്രൈസ്തവരുടെ കൂട്ടയ്മയും ഐക്യവും ശക്തിപ്പെടേണ്ടത്‌ അനിവാര്യമാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ ആരംഭിച്ച സഭൈക്യ വാരാചരണം പാറേല്‍ പളളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. സ്നേഹത്തിലുളള ഐക്യമാണ്‌ ശക്തിപ്പെടേണ്ടത്‌. മുന്‍വിധികളും തെറ്റിദ്ധാരണകളും മാറ്റി ഹൃദയ പരിവര്‍ത്തനത്തിലൂടെ മാത്രമേ ഐക്യം സധിക്കുകയുളളൂവെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോദിപ്പിച്ചു. വികാരി ഫാ. ആണ്റ്റണി നെരയത്ത്‌ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നയിച്ചു. മെത്രാപ്പോലീത്തന്‍ പളളി വികാരി ഫാ. തോമസ്‌ തുമ്പയില്‍, ഫാ. ജോസഫ്‌ പൂവത്തിങ്കല്‍, ഫാ. ജോബി കറുകയില്‍, ഫാ. സഖറിയ നൈനാന്‍, റവ. ഡോ. ആര്‍.സി. തോമസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Tuesday, January 18, 2011

സ്ത്രീശാക്തീകരണത്തിണ്റ്റെ കാതല്‍ അറിവ്‌ സമ്പാദിക്കല്‍: മാര്‍ തോമസ്‌ ചക്യത്ത്‌

അറിവാകുന്ന ശക്തി സമ്പാദിക്കുകയാണ്‌ സ്ത്രീശാക്തീകരണത്തിണ്റ്റെ കാതലായ വശമെന്നും അറിവുള്ളവരാണ്‌ സമൂഹത്തെ നയിക്കുന്നതെന്നും എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. വിമന്‍ വെല്‍ഫെയര്‍ സര്‍വീസസിണ്റ്റെ അങ്കമാലി ഫൊറോനാ വാര്‍ഷികം വനിതോത്സവ്‌-2011 ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. സമൂഹത്തിണ്റ്റെ അവസ്ഥയെക്കുറിച്ച്‌ ബോധവാന്‍മാരായാല്‍ മാത്രമേ അതിനനുസൃതമായി പെരുമാറാന്‍ കഴിയുകയുള്ളൂ. നമ്മുടെ ചുറ്റുപാടുകള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള കഴിവ്‌ സ്വയം നേടിയെടുക്കാനും അതു മക്കളിലേക്ക്‌ പകര്‍ന്നുനല്‍കാനും അമ്മമാര്‍ പരിശ്രമിക്കണം. കുട്ടികളില്‍ സ്നേഹത്തിണ്റ്റേയും ക്ഷമയുടേയും പെരുമാറ്റശൈലി വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കേണ്ടതും അമ്മമാരാണ്‌. കുട്ടികളെ മത്സരിപ്പിച്ച്‌ പഠിപ്പിച്ച്‌ എങ്ങനേയും ഒന്നാമനാക്കുകയെന്ന ചിന്തയോടെ മുന്നോട്ടുപോകുമ്പോള്‍ നല്ല മൂല്യങ്ങള്‍ കൈമോശം വരുന്നു. കുട്ടികള്‍ മൂല്യങ്ങളില്‍ അടിയുറച്ച്‌ വളര്‍ന്നില്ലെങ്കില്‍ ഭാവിയില്‍ കെട്ടുറപ്പുള്ള കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെടും. സ്ത്രീയുടെ കഴിവുകള്‍ ഉപയോഗിക്കാതിരിക്കുന്നത്‌ സമൂഹത്തിന്‌ നഷ്ടമാണെന്ന തിരിച്ചറിവില്‍ നിന്നാണ്‌ ക്രൈസ്തവസഭ ഇത്തരത്തിലൊരു സ്ത്രീ കൂട്ടായ്മയ്ക്ക്‌ രൂപം കൊടുത്തതെന്നും മാര്‍ തോമസ്‌ ചക്യത്ത്‌ അനുസ്മരിച്ചു. സെണ്റ്റ്‌ ജോര്‍ജ്‌ ബസിലിക്ക പാരിഷ്‌ ഹാളില്‍ നടന്ന സമ്മേളനത്തില്‍ റെക്ടര്‍ ഫാ. ജോസഫ്‌ കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വിമെന്‍ വെല്‍ഫെയര്‍ സര്‍വീസസ്‌ അതിരൂപതാ ഡയറക്ടര്‍ ഫാ. പോള്‍ കല്ലൂക്കാരന്‍, മേഖലാ സെക്രട്ടറി മോളി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോനാ പ്രസിഡണ്റ്റ്‌ സിസ്റ്റര്‍ ഷാലോം എഫ്സിസി സ്വാഗതവും വൈസ്‌ പ്രസിഡണ്റ്റ്‌ ലിസി ബേബി നന്ദിയും പറഞ്ഞു.

കൂട്ടായ്മയില്‍ സമൂഹപുരോഗതി കൈവരിക്കണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

അരാജകത്വവും സ്വാര്‍ഥതയും പെരുകുന്ന കാലഘട്ടത്തില്‍ കൂട്ടായ്മയില്‍ സഹകരിച്ച്‌ സമൂഹപുരോഗതിക്കായി യത്നിക്കണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ചാസ്‌ കുടുംബോദ്ധാരണ പദ്ധതിയില്‍ അംഗങ്ങളായവരുടെ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. കൂട്ടായ്മയില്‍ ഉറച്ച്‌ സമൂഹത്തിണ്റ്റെ വളര്‍ച്ചയ്ക്കും ശ്രേയസിനുമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.സേവ്‌ എ ഫാമിലി പ്ളാന്‍ കാനഡ സഹസ്ഥാപകനും മുന്‍ പ്രസിഡണ്റ്റുമായ ഫാ. മൈക്കിള്‍ റയാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സേവ്‌ എ ഫാമിലി പ്ളാന്‍ കേന്ദ്രസംഘം പ്രസിഡണ്റ്റ്‌ ലൂയിസ്‌ കോട്ട്‌ അനുഗ്രഹപ്രഭാഷണവും ഇന്ത്യ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ഭരണിക്കുളങ്ങര മുഖ്യപ്രഭാഷണവും നടത്തി. വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍, ചാസ്‌ ഡയറക്ടര്‍ ഫാ. ജേക്കബ്‌ കാട്ടടി, അസിസ്റ്റണ്റ്റ്‌ ഡയറക്ടര്‍ ഫാ. അനില്‍ കരിപ്പിങ്ങാംപുറം, പ്രോഗ്രാം ഓഫീസര്‍ ജോസ്‌ പുതുപ്പള്ളി, പി.എ. ജോസഫ്‌, ബീന ജോയി എന്നിവര്‍ പ്രസംഗിച്ചു.

Saturday, January 15, 2011

സാമൂഹിക തിന്‍മകള്‍ക്കെതിരേ സത്വര നടപടികള്‍ വേണം: സീറോ മലബാര്‍ സഭ

നാടിനെയും കുടുംബത്തെയും വളരുന്ന തലമുറയെയും തകര്‍ക്കുന്ന മദ്യപാനം, പാന്‍മസാല തുടങ്ങിയ സാമൂഹിക തിന്‍മകള്‍ക്കെതിരേ സത്വരനടപടികള്‍ സ്വീകരിക്കണമെന്നു സീറോ മലബാര്‍ സഭ മെത്രാന്‍മാരുടെ സിനഡ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മദ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന വൈദികരോടും സന്യാസിനിമാരോടും അല്‍മായസുഹൃത്തുക്കളോടും സിനഡ്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മദ്യത്തിണ്റ്റെ ലഭ്യത പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടു തിരുത്തണം. പഞ്ചായത്ത്‌ രാജ്‌-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ പുന: സ്ഥാപിക്കണം. വിവാഹം, തിരുനാള്‍, പ്രഥമ ദിവ്യകാരുണ്യസ്വീകരണം, ക്രിസ്മസ്‌ തുടങ്ങിയ അവസരങ്ങള്‍ മദ്യവിമുക്തമാക്കാനും സിനഡ്‌ ആഹ്വാനം ചെയ്തു. കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത സെക്രട്ടറി അഡ്വ.ചാര്‍ളി പോളാണു സിനഡില്‍ മദ്യവിപത്തിനെ സംബന്ധിച്ച വിഷയാവതരണം നടത്തിയത്‌.സഭയും സമൂഹവും ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളുടെ മുമ്പില്‍ വിശ്വാസതീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാന്‍ സിനഡ്‌ ആഹ്വാനം ചെയ്തു. വിശ്വാസത്തകര്‍ച്ച, കുടുംബത്തകര്‍ച്ച, മദ്യപാനം, പ്രകൃതിചൂഷണം, തീവ്രവാദം തുടങ്ങിയ തിന്‍മകളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചും സിനഡ്‌ ചര്‍ച്ചചെയ്തു. പരിസ്ഥിതിപ്രശ്നം വളരെ ആശങ്ക ജനിപ്പിക്കുന്നതായി സിനഡ്‌ വിലയിരുത്തി. കഴിഞ്ഞ മേജര്‍ ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ അസംബ്ളിയിലും ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെണ്റ്ററിണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിലും ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി രൂപതകളുടെയും ഇടവകകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ നിര്‍ദേശിച്ചു. ചില പരിസ്ഥിതി വിഷയങ്ങളില്‍ വിദഗ്ധപഠനം ആവശ്യമാണെന്നും സമിതി വിലയിരുത്തി. സീറോ മലബാര്‍ സഭയിലെ പ്രവാസികളുടെ പ്രശ്നങ്ങളും സിനഡ്‌ ചര്‍ച്ച ചെയ്തു. സീറോ മലബാര്‍ സഭയുടെ ആദ്യത്തെ മിഷന്‍ രംഗമായ ചാന്ദയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ച്‌ ഈ വര്‍ഷം ഓഗസ്റ്റ്‌ 15 മുതല്‍ 2012 ഓഗസ്റ്റ്‌ 15 വരെ പ്രേഷിതവര്‍ഷമായി ആചരിക്കുമെന്നു സിനഡ്‌ പ്രഖ്യാപിച്ചു. അഖിലേന്ത്യാ തലത്തിലുള്ള ജൂബിലി ആചരണങ്ങള്‍ക്കു സമിതി രൂപം നല്‍കി. സഭയുടെ പൊതുപ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി സഭാതലത്തില്‍ സാമൂഹ്യക്ഷേമ ഫണ്ടും സന്യസ്തര്‍ക്കുവേണ്ടി കമ്മീഷനും രൂപീകരിക്കും. സന്യസ്തര്‍ സഭയ്ക്കുവേണ്ടി ചെയ്യുന്ന സേവനങ്ങള്‍ അമൂല്യമാണെന്നും കൂട്ടായപ്രവര്‍ത്തനങ്ങള്‍ക്കു വഴിതെളിയിക്കാന്‍ ഈ കമ്മീഷണ്റ്റെ പ്രവര്‍ത്തനം ഉപകരിക്കുമെന്നും സിനഡ്‌ വിലയിരുത്തി. സഭയുടെ കാര്യാലയ പ്രവര്‍ത്തനം, അല്‍മായര്‍, യുവാക്കള്‍, സ്ത്രീകള്‍, ദളിതര്‍ എന്നിവരുടെ ശാക്തീകരണം, വിവാഹക്രമം, ആരാധനാക്രമ സംഗീതം, വൈദികരുടെ തുടര്‍പരിശീലനം, മെത്രാന്‍മാരുടെ റോമിലേക്കുള്ള ആദ്‌ ലീമിന സന്ദര്‍ശനം തുടങ്ങിയവയും ചര്‍ച്ചാവിഷയമായി. തിങ്കളാഴ്ച ആരംഭിച്ച സിനഡ്‌ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആണ്‌ ഉദ്ഘാടനം ചെയ്തത്‌. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ്‌ ഡോ.സാല്‍വത്തോരെ പെനോക്കിയോ ആദ്യദിവസം സമ്മേളനത്തെ അഭിസംബോധന ചെയ്തു

Friday, January 14, 2011

കുടുംബങ്ങളില്‍ സുവിശേഷവത്കരണം കാലഘട്ടത്തിണ്റ്റെ ആവശ്യം: മാര്‍ ജോസഫ്‌ പവ്വത്തില്‍

കുടുംബങ്ങളുടെ പുനര്‍സുവിശേഷവത്കരണം കാലഘട്ടത്തിണ്റ്റെ ആവശ്യമാണെന്നും ആ ഉത്തരവാദിത്വം കുടുംബപ്രേഷിതര്‍ ഏറ്റെടുക്കണമെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അതിരൂപത മാതൃജ്യോതിസ്‌, പിതൃവേദി പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളെ മാത്രമല്ല, സമൂഹത്തെയൊന്നാകെ രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയില്‍ വിശ്വാസികള്‍ക്ക്‌ അണിനിരക്കാനാകണമെന്ന്‌ അദ്ദേഹം പറഞ്ഞു. അതിരൂപത ഡയറക്ടര്‍ ഫാ. സിറിയക്‌ കോട്ടയില്‍ അധ്യക്ഷത വഹിച്ചു. ഷീല ചെറിയാന്‍, അസി. ഡയറക്ടര്‍ ഫാ. മാത്യു ചൂരവടി, ജോസ്‌ കൈലാത്ത്‌, മറിയമ്മ ജോണ്‍, ഓമന ജോര്‍ജ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Thursday, January 13, 2011

കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ സിസിബിഐ പ്രസിഡണ്റ്റ്‌, ബിഷപ്‌ ഡോ. ചക്കാലയ്ക്കല്‍ സെക്രട്ടറി ജനറല്‍

കോണ്‍ഫറന്‍സ്‌ ഓഫ്‌ കാത്തലിക്‌ ബിഷപ്സ്‌ ഓഫ്‌ ഇന്ത്യ(സിസിബിഐ)യുടെ സെക്രട്ടറി ജനറലായി കണ്ണൂറ്‍ ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലയ്ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പുമാരുടെ ദേശീയ സമിതിയാണ്‌ സിസിബിഐ. ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളി മെത്രാനാണു ഡോ.ചക്കാലക്കല്‍. സിസിബിഐയുടെ കാനന്‍ ലോ കമ്മീഷണ്റ്റെയും വൈദിക-സന്യസ്ത കമ്മീഷണ്റ്റെയും വൈസ്‌ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചെന്നൈയിലെ പൂനമല്ലി സെമിനാരിയില്‍ കഴിഞ്ഞദിവസം നടന്ന 170 അംഗങ്ങളുള്ള മെത്രാന്‍ സമിതിയുടെ പ്ളീനറി സമ്മേളനമാണു പുതിയ ഭാരവാഹികളെ തെര ഞ്ഞെടുത്തത്‌. പ്രസിഡണ്റ്റായി റാഞ്ചി ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോയും വൈസ്‌ പ്രസിഡണ്റ്റായി ഗോവ ആര്‍ച്ച്ബിഷപ്‌ ഡോ.ഫിലിപ്പ്‌ നേരിയും തെരഞ്ഞെടുക്കപ്പെട്ടു. കെസിബിസി സെക്രട്ടറിയും സിബിസിഐ സഭാ വിജ്ഞാനീയ കമ്മീഷന്‍ വൈസ്‌ ചെയര്‍മാനുമായിരുന്ന ഡോ.ചക്കാലക്കല്‍ ഇപ്പോള്‍ കെസിബിസിയുടെ അല്‍മായ കമ്മീഷന്‍ ചെയര്‍മാനായും ഫാമിലി കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവയുടെ വൈസ്‌ ചെയര്‍മാനായും സേവനമനുഷ്ഠിച്ചുവരുന്നു. തൃശൂറ്‍ മാള പള്ളിപ്പുറത്തു ചക്കാലക്കല്‍ ഔസേപ്പ്‌-മറിയം ദമ്പതികളുടെ മകനായി 1953 ഫെബ്രുവരി ഏഴിനു ജനി ച്ചു. 1981 ഏപ്രില്‍ രണ്ടിനു പൌരോഹിത്യം സ്വീകരിച്ചു.മംഗലാപുരം സെമിനാരിയില്‍ പ്രഫസറായിരിക്കെ 1999 ഫെബ്രുവരി ഏഴിനു കണ്ണൂറ്‍ രൂപതയുടെ പ്രഥമമെത്രാനായി അഭിഷിക്തനായി. അറിയപ്പെടുന്ന വാഗ്മിയും ധ്യാനഗുരുവും എഴുത്തുകാരനും ഗായകനുമാണു ബിഷപ്‌ ഡോ. ചക്കാലയ്ക്കല്‍.

Tuesday, January 11, 2011

വ്യത്യാസങ്ങളെ സമ്പന്നമാക്കുന്ന ഐക്യം കാത്തുസൂക്ഷിക്കുക: ആര്‍ച്ച്ബിഷപ്‌ ഡോ. സാല്‍വത്തോരെ പിനോക്കിയോ

സഭകള്‍ തമ്മില്‍ നിലവിലുള്ള വ്യത്യാസങ്ങളെ ബലഹീനതകളായി കാണാതെ അവയെ ശക്തിസമ്പന്നമാക്കുന്ന ഐക്യം കാത്തുസൂക്ഷിക്കാന്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്‌ ഡോ. സാല്‍വത്തോരെ പിനോക്കിയോ ആഹ്വാനം ചെയ്തു. കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ സീറോ മലബാര്‍ സഭാ മെത്രാന്‍മാരുടെ സിനഡിണ്റ്റെ ആദ്യദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാന്‍ സ്ഥാനപതിയായതിനുശേഷം ആദ്യമായാണ്‌ അദ്ദേഹം സിനഡിനെ അഭിസംബോധന ചെയ്യുന്നത്‌. റീത്തു വ്യത്യാസങ്ങളുള്ളപ്പോഴും ഇന്ത്യയിലെ മൂന്നു സഭകളും ഒരേ സാര്‍വത്രിക കത്തോലിക്കാസഭയുടെ ഭാഗമാണ്‌. വിവിധ വര്‍ണങ്ങളുടെയും സുഗന്ധങ്ങളുടെയും പുഷ്പങ്ങള്‍ ചേര്‍ന്ന പുഷ്പമഞ്ജരിപോലെ നമ്മെ ഐക്യപ്പെടുത്തുന്നവയില്‍ നാം ബലപ്പെടുകയും ഭിന്നിപ്പിക്കുന്നവയില്‍ നിന്ന്‌ അകന്നിരിക്കുകയും വേണം. തോമാശ്ളീഹായുടെ വിശ്വാസപൈതൃകത്തിണ്റ്റെ മഹത്വം പേറുന്നവരെങ്കിലും ഇന്ത്യയിലും സാംസ്കാരികമായ ലൌകികവത്കരണത്തിണ്റ്റെ ഫലമായി വിശ്വാസത്തനിമ നഷ്ടപ്പെടുന്ന പ്രതിസന്ധിയുണ്ട്‌. വിശ്വാസത്തിണ്റ്റെ പുനഃസുവിശേഷീകരണത്തിനു വേണ്ടത്ര ഔത്സുക്യം പുലര്‍ത്തണം - ആര്‍ച്ച്ബിഷപ്‌ ഓര്‍മിപ്പിച്ചു. ഭാരതം മതവൈവിധ്യങ്ങളുടെ നാടാണെന്നത്‌ മതാന്തരസംഭാഷണം അനിവാര്യമാക്കുന്നുണ്ട്‌. അടുത്തകാലത്ത്‌ ഈജിപ്റ്റിലും ഇറാക്കിലും ക്രൈസ്തവസഭകള്‍ക്കെതിരേ ആക്രമണങ്ങളുണ്ടായതു മതാന്തരസംഭാഷണത്തില്‍ നമ്മെ ഭഗ്നാശരാക്കരുത്‌. മറ്റു മതങ്ങളുടെ സാന്നിധ്യം ദൈവം സകല ജനതകളോടും സംസാരിക്കുന്നു എന്നതിണ്റ്റെ തെളിവാണ്‌. മതവിവേചനം, വര്‍ഗീയത, മൌലികവാദം, അസഹിഷ്ണുത എന്നിവ മൂലം മറ്റുള്ളവരുടെ അവകാശങ്ങളും അന്തസും ആദരിക്കപ്പെടാതെ പോകുന്നു. ദുഃഖകരമായ ഓര്‍മകളുടെ ചികിത്സയും വ്യക്തിപരമായ വിമലീകരണവും പരസ്പരസംഭാഷണത്തിന്‌ ആവശ്യമാണ്‌. ഇന്നലെകളുടെ തെറ്റുകള്‍ ഏറ്റുപറയുന്നതും ദൌര്‍ഭാഗ്യകരമായ ഓര്‍മകളെ മായ്ച്ചുകളയുന്നതും പുതിയ കൂട്ടായ്മകള്‍ സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിന്‌ ആവശ്യമാണെന്നും ആര്‍ച്ച്ബിഷപ്‌ പിനോക്കിയോ പറഞ്ഞു. മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സീറോ മലബാര്‍ സഭയിലെ 44 മെത്രാന്‍മാര്‍ പങ്കെടുക്കുന്നുണ്ട്‌. സഭ ആരംഭിക്കുന്ന സാമൂഹ്യക്ഷേമപദ്ധതിയുടെ ഉദ്ഘാടനം സിനഡില്‍ നടക്കും. ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി രചിച്ച സീ റോ മലബാര്‍ പാത്രിയാര്‍ക്കേറ്റ്‌ എന്ന പുസ്തകം സിനഡില്‍ പ്രകാശനം ചെയ്തു. സീറോ മല ബാര്‍ സഭയെ ഒരു പാത്രിയാര്‍ക്കല്‍ സഭയാക്കി മാറ്റണമെന്ന ആവശ്യമാണ്‌ പുസ്തകത്തിണ്റ്റെ ഉള്ളടക്കം. സഭയിലെ ആനുകാലികപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനഡ്‌ 14-ന്‌ സമാപിക്കും.

സന്യാസിനികള്‍ യേശുവിനൊപ്പം അയയ്ക്കപ്പെടാന്‍ വിളിക്കപ്പെട്ടവര്‍: ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

സന്യാസിനികള്‍ യേശുവിനൊപ്പം ആയിരിക്കാനും അയക്കപ്പെടാനും വിളിക്കപ്പെട്ടവരാണെന്നു ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌. ഭാരതത്തിലെ സന്യാസിനി സഭാ സുപ്പീരിയര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ കോണ്‍ഫറന്‍സ്‌ ഓഫ്‌ റിലിജിയസ്‌ വിമന്‍ ഇന്ത്യയുടെ 46-ാം പ്ളീനറി സമ്മേളനത്തിണ്റ്റെ ഭാഗമായി ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.യേശുവിനു സാക്ഷ്യം വഹിക്കുന്നതിണ്റ്റെ മനോഹാരിത മഹത്തരമാണ്‌. ഈ മനോഹാരിത സ്വന്തം ജീവിതത്തില്‍ ആവിഷ്കരിക്കാന്‍ സന്യാസിനികള്‍ക്കാവണം. സന്യാസിനികള്‍ ഇന്നു സഭയുടെ പ്രചോദനവും നട്ടെല്ലുമാണെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. വിവിധ സെഷനുകള്‍ക്ക്‌ സിആര്‍ഐ ദേശീയ സെക്രട്ടറി ബ്രദര്‍ മാണി മേക്കുന്നേല്‍, സിബിസിഐ വനിതാ കമ്മീഷന്‍ സെക്രട്ടറി സിസ്റ്റര്‍ ലില്ലി ഫ്രാന്‍സിസ്‌, സുപ്രീംകോടതിയിലെ അഭിഭാഷക സിസ്റ്റര്‍ മേരി സ്കറിയ, ബാംഗളൂറ്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഡയറക്ടര്‍ ഫാ. കെ.കെ. ജോര്‍ജ്‌ എന്നിവര്‍ നേതൃത്വം നല്‍കി. സിസ്റ്റര്‍ ശ്രീജ ഡേവിഡ്‌ മോഡറേറ്ററായിരുന്നു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Monday, January 10, 2011

ക്രിസ്തുദൌത്യവുമായി അനുരൂപപ്പെടുന്നതാവണം വൈദികരുടെ വ്യക്തിത്വം: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

വൈദികര്‍ തങ്ങളുടെ വ്യക്തിത്വം ക്രിസ്തുദൌത്യവുമായി അനുരൂപപ്പെടുത്തണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആഹ്വാനം ചെയ്തു. കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ സീറോ മലബാര്‍ സഭയിലെ നവവൈദികരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിണ്റ്റെ സ്നേഹവും ത്യാഗവും വൈദികര്‍ തങ്ങളുടെ ജീവിതത്തില്‍ അനുകരിക്കണം. എന്നില്‍ ക്രിസ്തുവുണ്ടെന്ന ബോധ്യം ജീവിതാവസാനം വരെ വൈദികര്‍ക്കുണ്ടാവണം. എളിമയും വിനയവും മുറുകെപ്പിടിക്കുന്ന ജീവിതമാവണം നമ്മുടേത്‌ - കര്‍ദിനാള്‍ പറഞ്ഞു. ക്രിസ്തുവിണ്റ്റെ പൌരോഹിത്യത്തില്‍ പങ്കുചേരുന്ന വൈദികര്‍ തങ്ങള്‍ക്കു ലഭിച്ച ദൈവവിളിക്കു ദൈവത്തോടു നന്ദിയുള്ളവരാവണം. ലൌകികസുഖങ്ങള്‍ ഉപേക്ഷിച്ച്‌ പൌരോഹിത്യ ജീവിതത്തിലേക്കിറങ്ങിയ നാം ക്രിസ്തുവിലുള്ള പരിപൂര്‍ണ വിശ്വാസവും സമര്‍പ്പണവുമാണ്‌ ഏറ്റുപറയുന്നത്‌. ദൈവരാജ്യം പ്രസംഗിക്കുന്നതില്‍ വൈദികര്‍ കൂടുതല്‍ തീക്ഷ്ണത പുലര്‍ത്തണമെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. വൈദികര്‍ക്കും സന്യാസികള്‍ക്കും വേണ്ടിയുളള സീറോ മലബാര്‍ സിനഡല്‍ കമ്മീഷണ്റ്റെ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി ഫാ. ജിമ്മി പൂച്ചക്കാട്ട്‌, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. അനീഷ്‌ ഈറ്റക്കക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഹോളി ഫാമിലി സഭയിലെ സന്യാസിനികള്‍ നവവൈദികര്‍ക്കു ഗാനരൂപത്തില്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന്‌ മാര്‍ തോമസ്‌ ചക്യത്തിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. ഉച്ചയ്ക്കു ശേഷം പൊതു അവലോകനയോഗം കൂരിയാ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍ ഉദ്ഘാടനം ചെയ്തു. കൂരിയ ചാന്‍സലര്‍ ഫാ. ആണ്റ്റണി കൊളളന്നൂറ്‍, പ്രൊക്യുറേറ്റര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെണ്റ്റര്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ നെടുംതടം തുടങ്ങിയവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലും സന്യാസ സഭകളിലുമായി ശുശ്രൂഷാമേഖലകളിലേക്കു പ്രവേശിക്കുന്ന നവവൈദികര്‍ പരിപാടിയില്‍ പങ്കെടുത്തു. വൈദികര്‍ക്കും സന്യാസികള്‍ക്കും വേണ്ടിയുളള സീറോ മലബാര്‍ സിനഡല്‍ കമ്മീഷനാണു നവവൈദികസംഗമം സംഘടിപ്പിച്ചത്‌.

വിശ്വാസത്തിണ്റ്റെ പേരില്‍ ദളിത്‌ സമൂഹത്തിന്‌ നീതി നിഷേധിക്കരുത്‌: മാര്‍ മാത്യു അറയ്ക്കല്‍

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്നതിണ്റ്റെ പേരില്‍ ദളിത്‌ സമൂഹത്തിനു സംവരണവും സാമൂഹ്യ നീതിയും നിഷേധിക്കരുതെന്നു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എല്ലാ സീറോ മലബാര്‍ രൂപതകളിലെയും ദളിത്‌ നേതാക്കളുടെ സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദളിത്‌ സമൂഹത്തിണ്റ്റെ വളര്‍ച്ചയ്ക്കായി രാജ്യം നല്‍കുന്ന എല്ലാവിധ പ്രോത്സാഹനവും സഹായവും ദളിത്‌ ക്രൈസ്തവര്‍ക്കും അര്‍ഹതപ്പെട്ടതാണ്‌. ക്രൈസ്തവസഭ ദളിത്‌ വിശ്വാസികള്‍ക്കായി ഒട്ടനവധി ക്ഷേമപദ്ധതികള്‍ ഉദ്യോഗ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൂടെ നടപ്പിലാക്കുന്നുണ്ട്‌. വളരെയേറെയാളുകള്‍ ഇതിണ്റ്റെ ഗുണഭോക്താക്കളുമാണ്‌. ദളിത്‌ ക്രൈസ്തവരുടെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. ഇന്നത്തെ ലോകത്ത്‌ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ നേട്ടങ്ങള്‍ കൈവരിക്കാനാകൂ എന്നും മാര്‍ മാത്യു അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ഡിസിഎംഎസ്‌ സംസ്ഥാന പ്രസിഡണ്റ്റ്‌ ടി. ജെ. ഏബ്രഹാം അധ്യക്ഷതവഹിച്ചു. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ദളിത്‌ ഫോറം സെക്രട്ടറി സ്കറിയ ആണ്റ്റണി മറ്റത്തില്‍, സാലിക്കുട്ടി ജോണി, സെവിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കാഞ്ഞിരപ്പള്ളി രൂപത ഡിസിഎംഎസ്‌ ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം മോഡറേറ്ററായിരുന്നു. റവ. ഡോ.മാത്യു കിഴക്കേ അരഞ്ഞാലില്‍ സമാപന സന്ദേശം നല്‍കി. ദളിത്‌ ക്രൈസ്തവരുടെ എല്ലാവിധ അവകാശങ്ങളും നടപ്പിലാക്കണമെന്ന രംഗനാഥ്‌ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ എത്രയും വേഗം നടപ്പിലാക്കണമെന്നു സമ്മേളനം കേന്ദ്ര സര്‍ക്കാരിനോടു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

രാഷ്ട്രീയപാര്‍ട്ടികളില്‍ ഉള്ളത്‌ ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന യുവനേതൃത്വം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന യുവനേതൃത്വമാണ്‌ ഇടതു-വലത്‌ രാഷ്്ട്രീയപാര്‍ട്ടികളില്‍ ഉള്ളതെന്നും ഇതു തിരിച്ചറിയണമെന്നും ഇടുക്കി രൂപതാ ബിഷപ്പും ഫാമിലി കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കേരള കാത്തലിക്‌ ഫെഡറേഷന്‍ സംസ്ഥാന നേതൃസമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്കു നല്ല രീതിയില്‍ ബോധവത്കരണം നടത്തണം. നമ്മുടെ ശബ്ദം ശക്തമായി ഉയര്‍ന്നാല്‍ മാത്രമേ രാഷ്ട്രീയ നേതൃത്വത്തിണ്റ്റെ ശ്രദ്ധയുണ്ടാവുകയുള്ളൂ. ന്യൂനപക്ഷ അവകാശങ്ങള്‍ എവിടെയാണെന്ന അവസ്ഥയിലാണ്‌ ലിഡാ ജേക്കബ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തയാറാക്കിയിരിക്കുന്നത്‌. വിദ്യാഭ്യാസരംഗത്ത്‌ ഏര്‍പ്പെടുത്താന്‍ പോകുന്ന പുതിയ പരിഷ്കാരങ്ങള്‍ വലിയ അപകടങ്ങളാണ്‌ സൃഷ്ടിക്കാന്‍ പോകുന്നതെന്നും ഇതിനെതിരെ കെസിഎഫ്‌ ശക്തമായ ബോധവത്കരണം നടത്തണമെന്നും മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. നാടിനെ നശിപ്പിക്കുന്ന വിധത്തില്‍ കേരളത്തില്‍ മദ്യപന്‍മാരുടെ എണ്ണം വര്‍ധിച്ചുവരുന്നത്‌ ആശങ്കാജനകമാണ്‌. ഇതിനെതിരെയും ബോധവത്കരണവുമായി കെസിഎഫ്‌ രംഗത്തുവരണം. ഏതു മേഖലയിലാണെങ്കിലും കെസിഎഫിണ്റ്റെ ശബ്ദം മുഴങ്ങിക്കേള്‍ക്കണമെന്നും ഇതിനായുളള കര്‍മ പരിപാടികള്‍ക്ക്‌ രൂപം നല്‍കണമെന്നും മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. പ്രസിഡണ്റ്റ്‌ പ്രഫ.ജേക്കബ്‌ എം. ഏബ്രാഹാം അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികള്‍ക്ക്‌ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെസിഎഫ്‌ ആത്മീയ ഉപദേഷ്ടാവ്‌ ഫാ. ജോസ്‌ കോട്ടയില്‍, ഷെവലിയര്‍ വി.സി. ആണ്റ്റണി, സൈബി അക്കര, ഷിബു വര്‍ഗീസ്‌, അഡ്വ.ജോസ്‌ വിതയത്തില്‍, ജോളി പാവേലില്‍, ടോമി തുരുത്തിക്കര, ഷാജി ജോര്‍ജ്‌, അഡ്വ. സി. ജോസ്‌ ഫിലിപ്പ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദരിദ്രര്‍ക്കു സുവിശേഷമായി സന്യസ്തര്‍ മാറണം: ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍

ദരിദ്രരോടു സുവിശേഷം പറയാനാണ്‌ യേശു അഭിഷിക്തനായതെന്നും ഇതേ വിളി തന്നെയാണ്‌ സന്യസ്തര്‍ക്കു ലഭിച്ചിരിക്കുന്നതെന്നും ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍. സന്യാസിനി സഭാ സുപ്പീരിയര്‍മാരുടെ അഖിലേന്ത്യ സംഘടനയായ കോണ്‍ഫറന്‍സ്‌ ഓഫ്‌ റിലീജിയസ്‌ വിമന്‍ ഇന്ത്യയുടെ 46- ാമത്‌ പ്ളീനറി സമ്മേളനത്തിണ്റ്റെ രണ്ടാംദിന പരിപാടികള്‍ക്കു തുടക്കംകുറിച്ചുകൊണ്ടുള്ള ദിവ്യബലി മധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സന്യാസജീവിതം എന്നു പറയുന്നതു വിളിക്കുള്ളിലെ വിളിയാണ്‌. മാമ്മോദീസ സ്വീകരിച്ച എല്ലാവര്‍ക്കും ഒരു ദൈവവിളിയുണ്ട്‌. ഇവരില്‍നിന്നു പ്രത്യേകമായി നിയോഗിക്കപ്പെട്ടവരാണു സന്യസ്തര്‍. ദരിദ്രര്‍ക്കു സുവിശേഷമായി സന്യസ്തര്‍ മാറണം. തനിക്ക്‌ ഇങ്ങനെ മാറാന്‍ കഴിയുന്നുണ്ടോയെന്ന്‌ ഒരോരുത്തരും പരിശോധിക്കണമെന്നും ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍ പറഞ്ഞു. സന്യസ്തജീവിതം തന്നെ നമ്മുടെ ദൌത്യം എന്ന വിഷയത്തില്‍ ഡോ. സിസ്റ്റര്‍ രേഖ ചെന്നത്ത്‌ (ജെഡിസി, പൂന), കാലഘട്ടത്തിലെ വെല്ലുവിളികള്‍ക്കുള്ള പ്രത്യുത്തരം സമര്‍പ്പിതജീവിതം എന്ന വിഷയത്തില്‍ ഡോ.സിസ്റ്റര്‍ എവലിന്‍ മൊണ്റ്റോറിയോ (ജെഡിസി, പൂന)എന്നിവര്‍ ക്ളാസെടുത്തു. പിന്നീട്‌ ഈ വിഷയങ്ങള്‍ സംബന്ധിച്ച്‌ വിശദമായ ചര്‍ച്ചകള്‍ നടന്നു. സിആര്‍ഐ മുന്‍ പ്രസിഡണ്റ്റ്‌ ഫാ. തോമസ്‌ ഐക്കര സിഎംഐ ചര്‍ച്ചകള്‍ക്കു മറുപടി നല്‍കി.

Friday, January 7, 2011

കാരുണ്യം വാക്കുകളിലല്ല പ്രവൃത്തികളിലൂടെ പ്രകടമാക്കണം: മാര്‍ വര്‍ക്കി വിതയത്തില്‍

വാക്കുകളിലല്ല, പ്രവൃത്തികളിലൂടെ പ്രകടമാകേണ്ടതാണ്‌ കാരുണ്യമെന്ന്‌ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയില്‍ കാരുണ്യവര്‍ഷം 2011 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തണ്റ്റെ പുത്രനെ ലോകത്തിനു നല്‍കുവാന്‍ തക്കവിധം കാരുണ്യമേകിയവനാണ്‌ ദൈവം. സമൂഹത്തില്‍ നമ്മുടെ സഹോദരങ്ങള്‍ക്കു സ്നേഹവും കാരുണ്യവും പകര്‍ന്നുകൊണ്ടാണ്‌ ഇതിനു നാം പ്രതിനന്ദി പ്രകടിപ്പിക്കേണ്ടത്‌. നാം മറ്റുള്ളവരോടു കരുണ കാട്ടുമ്പോള്‍ ദൈവവും നമ്മെ കരുണയോടെ കാക്കും. നിത്യരക്ഷയുടെ അടിസ്ഥാനം കരുണയാണ്‌. ദൈനംദിന ജീവിതത്തില്‍ കാരുണ്യം പ്രകടിപ്പിക്കാന്‍ ഏറെ അവസരങ്ങളുണ്ട്‌. കുടുംബത്തിലും പുറത്തും കാരുണ്യമുള്ളവരായി വിശ്വാസികള്‍ മാറണം. വിദ്യാര്‍ഥിക്കു വേണ്ടി വൃക്ക ദാനം ചെയ്ത ഫാ.ജോസഫ്‌ കൊടിയന്‍ കാരുണ്യവര്‍ഷത്തില്‍ നമുക്കു മാതൃകയാണ്‌. കാരുണ്യവര്‍ഷാചരണത്തില്‍ മാത്രമല്ല, എല്ലായ്പ്പോഴും കരുണ നമ്മുടെ ജീവിതത്തിണ്റ്റെ ഭാഗമാവണം. അന്യമതസ്ഥര്‍ക്കും നമ്മുടെ കാരുണ്യത്തിണ്റ്റെ മനോഭാവം അനുഭവിക്കാനാവണം. കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. യുവാക്കള്‍ക്ക്‌ കാരുണ്യവര്‍ഷത്തില്‍ സമൂഹത്തിനു വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. ആദിമക്രൈസ്തവരുടെ അരൂപിയിലേക്കു വളരാനുള്ള അവസരമാണ്‌ കാരുണ്യവര്‍ഷാചരണം. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതജീവിതം നയിക്കാന്‍ വൈദികരും വിശ്വാസികളും ശ്രമിക്കണം. വിവാഹം പോലുള്ള ചടങ്ങുകളില്‍ ആര്‍ഭാടം ഒഴിവാക്കി ആ തുകയുപയോഗിച്ച്‌ പാവപ്പെട്ടവരെ സഹായിക്കണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ കാരുണ്യവര്‍ഷാചരണം ഒരു സാമൂഹികവിപ്ളവമാണെന്നും കര്‍ദിനാള്‍ വിതയത്തില്‍ പറഞ്ഞു. കാരുണ്യവര്‍ഷാചരണത്തോടനുബന്ധിച്ച്‌ അതിരൂപത നടപ്പാക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ്്‌ പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ ആമുഖപ്രഭാഷണം നടത്തി. കാരുണ്യവര്‍ഷത്തോടനുബന്ധിച്ച്‌ അതിരൂപത നടപ്പാക്കുന്ന വിവിധ പരിപാടികളെക്കുറിച്ചു സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ വിശദീകരിച്ചു. വൃക്കദാനം നടത്തിയ, അതിരൂപതയിലെ നോര്‍ത്ത്‌ കുത്തിയതോട്‌ ഇടവക വികാരി ഫാ.ജോസഫ്‌ കൊടിയനെ ചടങ്ങില്‍ ആദരിച്ചു. ഫാ.തോമസ്‌ വൈക്കത്തുപറമ്പില്‍ ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ്‌ പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു. തുടര്‍ന്ന്‌ റോഡ്സ്‌ ആന്‍ഡ്‌ ബ്രിഡ്ജസ്‌ എംഡി ടി.കെ ജോസ്‌ കാരുണ്യവര്‍ഷം ഒരു സമഗ്രവീക്ഷണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പ്രാര്‍ഥനാ ശുശ്രൂഷയ്ക്കു ഫാ.ജോമോന്‍ കൊച്ചുകണിയാംപറമ്പില്‍ നേതൃത്വം നല്‍കി. അതിരൂപതയിലെ നവവൈദികരെ ചടങ്ങില്‍ ആദരിച്ചു. ന്യൂ ഇന്ത്യ അഷ്വറന്‍സ്‌ റീജനല്‍ മാനേജര്‍ ഗിരീഷ്‌ രാജ്‌, അതിരൂപതാ കാരുണ്യവര്‍ഷ കമ്മിറ്റി കണ്‍വീനര്‍ ഫാ.ജോണ്‍ പൈനുങ്കല്‍, ഫാ.ജോസ്‌ മണ്ടാനത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച്‌ സഹയാത്രികണ്റ്റെ സ്പന്ദനങ്ങള്‍ എന്ന ടെലിഫിലിമിണ്റ്റെ പ്രദര്‍ശനവും കാരുണ്യവര്‍ഷം യുവതയുടെ കണ്ണിലൂടെ എന്ന പേരില്‍ രംഗാവതരണവും ഉണ്ടായിരുന്നു. കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ നടന്ന പരിപാടിയില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നു വൈദികരും സന്യസ്തരും അല്‍മായപ്രതിനിധികളും പങ്കെടുത്തു

പാവപ്പെട്ടവരുടെ സാന്നിധ്യം ദൈവത്തെ സ്നേഹിക്കാന്‍ സഹായിക്കുന്നു: തോമസ്‌ മാര്‍ കൂറിലോസ്‌

പാവപ്പെട്ടവരുടെ സാന്നിധ്യം ദൈവത്തെ കൂടുതല്‍ സ്നേഹിക്കാന്‍ നമ്മെ സാഹായിക്കുമെന്ന്‌ തിരുവല്ല ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌. അതിരൂപതയുടെ ആഭിമുഖ്യത്തില്‍ മെത്രാപ്പോലീത്തയുടെ പൌരോഹിത്യ രജതജൂബിലി സ്മാരകമായി ആരംഭിക്കുന്ന മാര്‍ തിയോഫിലോസ്‌ സ്നേഹഭവണ്റ്റെ ആശിര്‍വാദവും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു ബിഷപ്‌. പീലിപ്പോസ്‌ മാര്‍ സ്തെഫാനോസ്‌, ഫാ.മാത്യു കെ.ജോണ്‍, പി.യു. തോമസ്‌, സിസ്റ്റര്‍ റോസ്‌, നഗരസഭ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ വി.കെ.അനില്‍ കുമാര്‍, കൌണ്‍സിലര്‍ ജാന്‍സി ജേക്കബ്‌, ഫാ.ആണ്റ്റണി ചെത്തിപ്പുഴ, ഫാ. ഫിലിപ്പ്‌ വലിയകാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആലംൂബഹീനരായ സ്ത്രീകള്‍ക്കുള്ള ഭവനത്തിണ്റ്റെ ഡയറക്്ടാറ്‍ ഫാ. ഫിലിപ്പ്‌ വലിയ കാവുങ്കലാണ്‌. ഹോളിസ്പിരിറ്റ്‌ സിസ്റ്റേഴ്സാണ്‌ ഇവിടെ ശുശ്രൂഷ ചെയ്യുന്നത്‌.

ദൈവത്തിണ്റ്റെ സ്നേഹം ജീവിതത്തില്‍ പകര്‍ത്തണം:മാര്‍ ജോസഫ്‌ പെരുന്തോട്ടം

മനുഷ്യനെ സ്നേഹിക്കുന്ന ദൈവത്തിണ്റ്റെ പ്രത്യക്ഷീകരണം അനുഭവിച്ച്‌ ആ സ്നേഹം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയണമെന്ന്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ചേപ്പുംപാറ മര്‍ത്ത്മറിയം പള്ളിയില്‍ പുതുതായി സ്ഥാപിച്ച കല്‍ക്കുരിശിണ്റ്റെ കൂദാശ നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. ദനഹാത്തിരുനാളിന്‌ മുന്നോടിയായി നടത്തിയ റംശാ പ്രാര്‍ഥനയ്ക്കും മെഴുകുതിരി പ്രദക്ഷിണത്തിനും മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. ഇടവകയിലെ പത്തു കുടുംബക്കൂട്ടായ്മകള്‍ ഒരുക്കിയ പിണ്ടിസ്തംഭങ്ങളിലേക്ക്‌ ദീപം പകര്‍ന്നുകൊടുത്തുകൊണ്ട്‌ ലോകരക്ഷകനായ ഈശോയുടെ പ്രകാശം സമൂഹത്തില്‍ പരത്തുന്ന പിണ്ടികുത്തി തിരുനാളിനും ആര്‍ച്ച്ബിഷപ്‌ തുടക്കംകുറിച്ചു. തിരുക്കര്‍മങ്ങള്‍ക്ക്‌ വികാരി ഫാ.മാത്യു തെക്കേടത്ത്‌ സഹകാര്‍മികനായിരുന്നു.

Thursday, January 6, 2011

ക്രിസ്തുവിണ്റ്റെ സുവിശേഷം ലോകം മുഴുവനും വേണ്ടി: ബിഷപ്‌ ഡോ. വിന്‍സണ്റ്റ്‌ സാമുവല്‍

നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ അഞ്ചാമത്‌ ബൈബിള്‍ കണ്‍വന്‍ഷന്‌ വര്‍ണാഭമായ തുടക്കം. മതസൌഹാര്‍ദത്തിണ്റ്റെയും സമാധാനത്തിണ്റ്റെയും ദൂതുമായി പതിനായിരങ്ങള്‍ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി സ്റ്റേഡിയത്തില്‍ പരിശുദ്ധ ജപമാല ഇരുവിട്ടുകൊണ്ട്‌ ബൈബിള്‍ കണ്‍വന്‍ഷനായി ഒരുങ്ങി. തുടര്‍ന്ന്‌ ബിഷപ്‌ ഡോ. വിന്‍സണ്റ്റ്‌ സാമുവലിണ്റ്റെ മുഖ്യ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു. നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍ ജി.ക്രിസ്തുദാസ്‌, ചാന്‍സലര്‍ റവ. ഡോ. ഡി. സെല്‍വരാജന്‍, റവ. ഡോ. വിന്‍സണ്റ്റ്കെ. പീറ്റര്‍, ഫാ. ഇഗ്നേഷ്യസ്‌, ഫാ. ജോസ്‌ കുഴിഞ്ഞാലില്‍, ഫാ. ഷാജ്കുമാര്‍, ഫാ. ഫ്രാന്‍സിസ്‌ സേവ്യര്‍, ഫാ. ആണ്റ്റണി സോണി, ജെറാര്‍ഡ്‌ മത്യാസ്‌, ഫാ. ജസ്റ്റിന്‍ ഡി.ഇ., ഡീക്കന്‍ സാജന്‍ ദാസ്‌ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിക്ക്‌ ശേഷം ബിഷപ്‌ വിന്‍സണ്റ്റ്‌ സാമുവല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മാര്‍പാപ്പയും അപ്പസ്തോലിക പ്രബോധനമായ കര്‍ത്താവിണ്റ്റെ വചനത്തെ ഉദ്ധരിച്ചുകൊണ്ട്‌ സുവിശേഷം ലോകത്തിനുവണ്ടിയുള്ള സദ്്‌ വാര്‍ത്തയാണെന്നും സുവിശേഷത്തിന്‌ സ്നേഹവും സമാധാനവും ലോകത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ബിഷപ്‌ പറഞ്ഞു. തുടര്‍ന്ന്‌ പോട്ട ഡിവൈന്‍ ധ്യാന ടീമംഗങ്ങളായ ഫാ.ആണ്റ്റോ, ഫാ. ആണ്റ്റണി പയ്യമ്പള്ളി എന്നിവര്‍ പ്രഭാഷണം നടത്തി. രോഗശാന്തി ശുശ്രൂഷയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഒന്‍പതിന്‌ വൈകുന്നേരം 4.3൦മുതല്‍ 9-വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ ഫാ. ജോര്‍ജ്‌ പനയ്ക്കല്‍ ഫാ. മാത്യു നായ്്കംപറമ്പില്‍ തുടങ്ങിയവര്‍ മുഖ്യപ്രഭാഷണങ്ങളും രോഗശാന്തി ശുശ്രൂഷയും നടത്തും.

രോഗീപരിചരണം ഭാരമായി തോന്നരുത്‌; മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

രോഗീപരിചരണം സ്നേഹം, ദയ, കരുണ എന്നീ ദൈവീക ഗുണങ്ങളില്‍ അധിഷ്ഠിതമായിരിക്കണമെന്നും ഇതൊരു ഭാരമായി തോന്നരുതെന്നും എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ അഭിപ്രായപ്പെട്ടു. പൂര്‍ണമായ അര്‍പ്പണബോധത്തോടെ രോഗീപരിചരണം നടത്തുമ്പോള്‍ ഇതൊരു ശല്യമായി തോന്നില്ലെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. കാഞ്ഞൂറ്‍ വിമല ആശുപത്രിയില്‍ നഴ്സിംഗ്‌ സ്കൂളിലെ ബിരുദദാന ചടങ്ങും ലാംബ്‌ ലൈറ്റിംഗ്‌ പ്രോഗ്രാമും ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ബിഷപ്‌. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക്‌ ബിഷപ്‌ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആല്‍സി മാടശ്ശേരി ആമുഖപ്രസംഗം നടത്തി. ആശുപത്രിയുടെ 51 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെകുറിച്ച്‌ അഡ്മിനിസ്ട്രേറ്റര്‍ എം.വി കുരിയച്ചന്‍ വിവരണം നല്‍കി. അശ്വനി നഴ്സിംഗ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ തോംസീന സിഎംസി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മിനി വര്‍ഗീസ്‌, ഓര്‍ത്തോ സര്‍ജന്‍ ഡോ. പ്രസന്നന്‍, ബോര്‍ഡ്‌ മെമ്പര്‍ പൈലി കുടിയിരിപ്പില്‍, നഴ്സിംഗ്‌ സൂപ്രണ്ട്‌ സിസ്റ്റര്‍ പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.

വൈകല്യമുള്ളവര്‍ക്കായുള്ള ശുശ്രൂഷ നിസ്തുലം: മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍

സമൂഹത്തിന്‌ ഭാരമെന്ന്‌ തോന്നുന്നവരെ നീക്കം ചെയ്യുന്ന മനോഭാവങ്ങളുള്ള ഇന്നത്തെ ലോകത്തില്‍ വൈകല്യമുള്ളവര്‍ക്കായുള്ള ശുശ്രൂഷ ഏറെ നിസ്തുലമാണെന്ന്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍. മൂവാറ്റുപുഴ നിര്‍മല സദന്‍ രജത ജൂബിലി ആഘോഷ സമാപന യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പി.ടി തോമസ്‌ എംപി യോഗം ഉദ്ഘാടനം ചെയ്തു. ഡോ. റസീന പത്മം മുഖ്യപ്രഭാഷണം നടത്തി. നിര്‍മല സദനില്‍ 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അധ്യാപകരായ സിസ്റ്റര്‍ ജോസ്ളിന്‍, സിസ്റ്റര്‍ ലൂസി മരിയ, സിസ്റ്റര്‍ ജ്യോതിസ്‌ മരിയ, സിസ്റ്റര്‍ ടെസി മരിയ എന്നിവരെ കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. തോമസ്‌ മലേക്കുടി പൊന്നാട അണിയിച്ച്‌ ആദരിച്ചു. ജൂബിലി സ്മരണിക ബാബു പോള്‍ എംഎല്‍എ പ്രകാശനം ചെയ്തു. ഡൊമിനിക്‌ പ്രസണ്റ്റേഷന്‍ എംഎല്‍എ, എഫ്സിസി അസിസ്റ്റണ്റ്റ്‌ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ജിയോ മരിയ എന്നിവര്‍ എന്‍ഡോവ്മെണ്റ്റ്‌ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി വെബ്സൈറ്റ്‌ ഉദ്ഘാടനവും ഫാ. ജോര്‍ജ്‌ പൊട്ടയ്ക്കല്‍ ജൂബിലി കൂപ്പണ്‍ സമ്മാനദാനവും നിര്‍വഹിച്ചു. സ്റ്റാഫ്‌ പി. ബേബിയെ മുന്‍ എംഎല്‍എ ജോണി നെല്ലൂറ്‍ ആദരിച്ചു. പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മേരി ബേബി, അംഗം വി.എസ്‌ അര്‍ജുനന്‍, സിസ്റ്റര്‍ ജോവിയറ്റ്‌, ജോണ്‍ കൊമ്പനാംതോട്ടം, ജ്യോതിബാസു, എബിമോന്‍ ജോണ്‍, ടി.വി സുനീഷ്‌, പി. സതീശന്‍, മാനേജര്‍ സിസ്റ്റര്‍ റിന്‍സി, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്ളോറി എന്നിവര്‍ പ്രസംഗിച്ചു.

Tuesday, January 4, 2011

മുന്നണികള്‍ മദ്യാധിപത്യ നിലപാട്‌ തിരുത്തണം: അല്‍മായ കമ്മീഷന്‍

മാറിമാറി കേരളം ഭരിച്ച ഇരു സര്‍ക്കാരുകളുടെയും മദ്യനയം ഒട്ടനവധി കുടുംബാംഗങ്ങളെയും സമൂഹത്തെ മുഴുവനായും വാന്‍ നാശത്തിലേക്കും ദുരിതത്തിലേക്കും വലിച്ചെറിഞ്ഞിരിക്കുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്‌, തെരഞ്ഞെടുപ്പു വേളകളില്‍ വോട്ടുകള്‍ നേടുവാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ക്കപ്പുറം ഭരണ, പ്രതിപക്ഷ കക്ഷികള്‍ക്ക്‌ ഈ ജനദ്രോഹ പ്രശ്നത്തില്‍ ശക്തമായ നിലപാടോ വ്യക്തമായ തിരുത്തല്‍ നടപടികളോ ഇല്ലാത്തത്‌ ദുഃഖകരമാണെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.എസ്‌.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. മദ്യദുരന്തങ്ങളുണ്ടാകുമ്പോള്‍ പ്രഖ്യാപിക്കുന്ന അന്വേഷണനാടകങ്ങളും, നഷ്ടപരിഹാരങ്ങളും പ്രകടനപത്രികയിലൂടെ മദ്യസംസ്കാരത്തെ നിയന്ത്രിക്കുമെന്നും, മദ്യനിരോധന പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തുമെന്നുമുള്ള വാഗ്ദാനങ്ങളുമായി കേരളത്തിലെ ഇരുമുന്നണികളും ഘടകകക്ഷികളും ജനങ്ങളെ കബളിപ്പിക്കുകയാണ്‌. ഒരു വശത്ത്‌ മദ്യം സുലഭമാക്കുകയും മറുവശത്ത്‌ ഡീ അഡിക്്ഷന്‍ സെണ്റ്ററുകള്‍ ആരംഭിക്കുകയും ചെയ്യുന്നത്‌ വിരോധാഭാസമാണ്‌. വിഷം നല്‍കി രോഗികളും അടിമകളുമാക്കുകയും പിന്നീട്‌ ചികിത്സിക്കുകയും ചെയ്യുന്നതു ക്രൂരവിനോദമാണ്‌. മദ്യത്തിനെതിരേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന ബോധവത്കരണ പ്രക്രിയ ഇരട്ടത്താപ്പാണ്‌. നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കുവാനുള്ള ഇഛാശക്തിയെങ്കിലും ഭരണ നേതൃത്വത്തിലുള്ളവര്‍ കാണിക്കണം. വികലമായ മദ്യനയത്തിനെതിരേ ജനകീയ മുന്നേറ്റത്തിലൂടെ പൊതുസമൂഹം പ്രതികരിക്കണമെന്നും അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആഹ്വാനം ചെയ്തു. ഓരോ പഞ്ചായത്തിനും നഗരസഭയ്ക്കും മദ്യഷാപ്പുകള്‍ വേണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന പഞ്ചായത്ത്‌ രാജ്‌ നഗര പാലികാബില്ലിലെ 232, 447 വകുപ്പുകള്‍ പുനഃസ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ തയാറാവണം. വാചകക്കസര്‍ത്തുകള്‍ക്കും പ്രകടനപത്രികകള്‍ക്കുമപ്പുറം യാതൊരു ആത്മാര്‍ത്ഥതയും ഇക്കാര്യത്തില്‍ ഇരുമുന്നണികള്‍ക്കുമില്ലെന്ന്‌ കഴിഞ്ഞകാലങ്ങളിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. വികലമായ മദ്യനയം മൂലം ഒട്ടനവധി ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ആയിരക്കണക്കിന്‌ കുടുംബാംഗങ്ങള്‍ അനാഥമായിട്ടും വീണ്ടും ഒരു സമൂഹത്തെ മുഴുവന്‍ കൊലയ്ക്കു കൊടുക്കുവാന്‍ ഇറങ്ങിയിരിക്കുന്നവര്‍ മനുഷ്യ മനസാക്ഷിക്കെതിരെ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണെന്നും ശക്തമായ ജനകീയ മുന്നേറ്റത്തിലൂടെ പൊതുസമൂഹം പ്രതികരിക്കണമെന്നും അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആഹ്വാനം ചെയ്തു.

അഡ്വ. റൈജു വര്‍ഗീസ്‌ ജീസസ്‌ യൂത്ത്‌ രാജ്യാന്തര കോ-ഓര്‍ഡിനേറ്റര്‍

ജീസസ്‌ യൂത്ത്‌ രാജ്യാന്തര ടീം കോ-ഓര്‍ഡിനേറ്ററായി അഡ്വ. റൈജു വര്‍ഗീസിനെ തെരഞ്ഞെടുത്തു. രജത ജൂബിലി രാജ്യാന്തര സമ്മേളനത്തെത്തുടര്‍ന്ന്‌ കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ നടന്ന നേതൃസംഗമത്തിലാണു തെരഞ്ഞെടുപ്പു നടന്നത്‌. ഡോണി പീറ്ററാണ്‌ അസിസ്റ്റണ്റ്റ്‌ കോ-ഓര്‍ഡിനേറ്റര്‍. ഫാ. ബിറ്റാജു അന്താരാഷ്ട്ര ടീമിണ്റ്റെ പാസ്റ്ററാകും. എബി തോമസ്‌, ഡോണ പിന്‍ഹിറോ, എമ്മ ദൌസാവരി, ജുട്ടൂസ്‌ പോള്‍, ജോമി ഏബ്രഹാം, റെജി കൊട്ടകപ്പിള്ളില്‍, ഷെല്‍ട്ടന്‍ പിന്‍ഹിറോ, സില്‍ജോ തോമസ്‌, രവിന്ദ ഡിസില്‍വ, തോമസ്‌ പുളിക്കല്‍, ജോര്‍ജ്‌ ദേവസി, എ.ജെ. ആണ്റ്റണി, സീമ തോമസ്‌, ബിനോയ്‌ സേവ്യര്‍, സിബി ജോസഫ്‌, ഫാ. മാത്യു ഏബ്രഹാം, മനോജ്‌ സണ്ണി, ഡോ. ജൂലിയോ, ബേബി ചാക്കോ എന്നിവരാണ്‌ രാജ്യാന്തര ടീം അംഗങ്ങള്‍. എ.ജെ. ആണ്റ്റണിയെ ദേശീയ ടീം കോ-ഓര്‍ഡിനേറ്ററായും തെരഞ്ഞെടുത്തിട്ടുണ്ട്‌. കോതമംഗലം രൂപതയിലെ നെടുങ്ങപ്ര ഇടവകാംഗമായ റൈജു വര്‍ഗീസ്‌ പെരുമ്പാവൂറ്‍ ബാറിലെ അഭിഭാഷകനാണ്‌. രജതജൂബിലി സമ്മേളനത്തിണ്റ്റെ നിറവില്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും മിഷന്‍ മേഖലകളിലേക്കും ജീസസ്‌ യൂത്ത്‌ കടന്നുചെല്ലുമെന്ന്‌ റൈജു വര്‍ഗീസ്‌ പറഞ്ഞു. ദൈവപരിപാലനയിലുള്ള ആശ്രയത്വവും കത്തോലിക്ക സഭയുടെ പൂര്‍ണ പിന്തുണയും അംഗങ്ങളുടെ കൂട്ടായ്മയുമാണു ജീസസ്‌ യൂത്തിണ്റ്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസമായി നടന്ന നേതൃസംഗമത്തിണ്റ്റെ സമാപനത്തില്‍ നാഗ്പൂറ്‍ ആര്‍ച്ച്ബിഷപ്‌ ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. വിവിധ സെഷനുകള്‍ക്ക്‌ ഫാ. മാത്യു ഏബ്രഹാം, സുനില്‍ നടരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജീസസ്‌ യൂത്തിണ്റ്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു നേതൃസംഗമം രൂപം നല്‍കി.

Monday, January 3, 2011

വിദ്യാഭ്യാസ അവകാശത്തിനെതിരേ നിയമനിര്‍മാണം നടത്തിയവര്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന്‌ രൂപം നല്‍കുന്നത്‌ വിചിത്രം: മാര്‍ ജോസഫ്‌ പവ്വത്തില്‍

ഭാഷാ-മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനായി നല്‍കിയിട്ടുള്ളതും ഭരണഘടനാപരമായ അവരുടെ ഏക അവകാശവുമായ വിദ്യാഭ്യാസ അവകാശം ഇല്ലാതാക്കാന്‍ നിയമനിര്‍മാണം നടത്തിയവര്‍ത്തന്നെ ന്യൂനപക്ഷക്ഷേമവകുപ്പിനും ന്യൂനപക്ഷകമ്മീഷനും രൂപം നല്‍കുന്നത്‌ വിചിത്രമാണെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ഈ നിയമം ഭരണഘടനാവിരുദ്ധമായിക്കണ്ട്‌ ഹൈക്കോടതി റദ്ദു ചെയ്തെങ്കിലും അതു സംരക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കേസു നടത്തുകയാണ്‌. ന്യൂനപക്ഷങ്ങളുടെ നിലനില്‍പിനെത്തന്നെ തകര്‍ക്കുന്ന നിയമം പിന്‍വലിച്ച്‌ ന്യൂനപക്ഷവിരുദ്ധ നയങ്ങളില്‍നിന്നും പിന്‍മാറി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ ആത്മാര്‍ഥത തെളിയിക്കണമെന്നും മാര്‍ പവ്വത്തില്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമവകുപ്പിലും കമ്മീഷനിലുമെല്ലാം തങ്ങളുടെ പിണിയാളുകളെ നിറച്ച്‌ തുടര്‍ന്നും തങ്ങളുടെ ന്യൂനപക്ഷ പീഡനത്തിന്‌ ഈ സംവിധാനങ്ങളെ ഉപാധിയാക്കാനുള്ള തന്ത്രപരമായ ശ്രമങ്ങളുടെ ഭാഗമായി ഈ നീക്കത്തെ കാണുന്നവര്‍ നിരവധിയാണ്‌. സര്‍ക്കാരിണ്റ്റെ നയങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ ഭയം അസ്ഥാനത്തല്ല എന്നുതന്നെയാണ്‌ വ്യക്തമാകുന്നത്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ ക്ഷേമാന്വേഷണങ്ങളല്ല ആവശ്യം, ഭരണഘടനാപരമായ നിലനില്‍പ്പിനുള്ള വിദ്യാഭ്യാസ അവകാശം സംരക്ഷിക്കലാണ്‌. അതില്‍ ആത്മാര്‍ഥത കാണിക്കാതിരിക്കുകയും നിരന്തരമായി അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നവര്‍ നടത്തുന്ന ചെപ്പടിവിദ്യകളായി ഈ നീക്കം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്‌. ന്യൂനപക്ഷങ്ങളുടെ എയ്ഡഡ്‌ വിദ്യാലയങ്ങളിലെ അധ്യാപകനിയമനത്തില്‍ കൈകടത്തി അധ്യാപകരെ നിയമിക്കുന്ന നീക്കവും സ്കൂള്‍-കോളജ്‌ നടത്തിപ്പില്‍ പ്രാദേശിക സമിതികള്‍ക്ക്‌ അധികാരം നല്‍കാനുള്ള നിലപാടും നിയമാധിഷ്ഠിതം നടത്തുന്ന അധ്യാപക, പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ അംഗീകരിക്കാതെ നിരന്തരം കോടതികളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കുന്ന നയങ്ങളും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അംഗീകരിച്ച്‌ ന്യൂനപക്ഷ പദവി ഇവിടെ നല്‍കാത്തതുകാരണം ഡല്‍ഹിയില്‍ അതിനുവേണ്ടി പോകേണ്ടിവരുന്നതും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം തടസപ്പെടുത്തുന്നതും ന്യൂനപക്ഷാവകാശം അടിയറവുവച്ചു കരാര്‍ ഒപ്പിട്ടാല്‍ മാത്രം കോഴ്സും കോളജും നല്‍കുന്നതും സര്‍ക്കാരിണ്റ്റെ ന്യൂനപക്ഷപീഡനനയങ്ങളില്‍ ചിലതുമാത്രമാണ്‌. ന്യൂനപക്ഷാവകാശം ഭാഷാ മത ന്യൂനപക്ഷങ്ങള്‍ക്ക്‌ തങ്ങളുടെ സാംസ്കാരിക-വിശ്വാസ പൈതൃകങ്ങള്‍ സംരക്ഷിച്ചു നിലനില്‍ക്കാനായി സ്വന്തമായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു നടത്താനുള്ള അവകാശമാണ്‌. അതിനു പിന്നോക്കാവസ്ഥയുമായോ മുന്നോക്കാവസ്ഥയുമായോ അതുവഴി സംവരണവുമായോ യാതൊരു ബന്ധവുമില്ല. ഇക്കാര്യം മനസിലാക്കാതെയും അറിയാതെയും വിദ്യാഭ്യാസമന്ത്രിയും ഉന്നതവിദ്യാഭ്യാസ സമിതിയുടെ തലവനായ കെ.എന്‍. പണിക്കരും മറ്റും നടത്തുന്ന അബദ്ധ പ്രചരണങ്ങളില്‍ ആശ്രയിച്ചു വിപരീതവിവേചനം പറഞ്ഞ്‌ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്‌ ഖേദകരമാണെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.

ക്രൈസ്തവര്‍ സ്നേഹത്തിണ്റ്റെ സംസ്കാരം സൃഷ്ടിക്കുന്നവരാകണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

ഓരോ ക്രൈസ്തവരും സ്നേഹത്തിണ്റ്റെ സംസ്കാരം സൃഷ്ടിക്കുന്നവരാകണമെന്ന്‌ മാര്‍. ജോസഫ്‌ പവ്വത്തില്‍. എടത്വ- മരിയാപുരത്ത്‌ ദേവാലയ കൂദാശയ്ക്ക്‌ ശേഷം സന്ദേശം നല്‍കുയായിരുന്നു അദ്ദേഹം. ദൈവത്തെ അവഗണിക്കുന്ന സാഹചര്യമാണ്‌ ഇന്ന്‌ നിലനില്‍ക്കുന്നത്‌. വിശ്വാസം വഴി മാത്രമേ ജീവിതത്തിണ്റ്റെ അര്‍ഥം മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മരിയാപുരത്തുകാര്‍ക്ക്‌ മികച്ച ഒരു ഭവനം ഉണ്ടാകണമെന്നുള്ള ആഗ്രഹം സഫലീകരിച്ചിരിക്കുകയാണെന്നും ഈ ദേവാലയം വിശ്വാസജീവിതത്തിന്‌ പ്രചോദനമായിരി ക്കണമെന്നും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പറഞ്ഞു. ദേവാലയ കൂദാശ നിര്‍വഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സേവനസന്നദ്ധരായി യുവജനങ്ങള്‍ സിവില്‍ സര്‍വീസിലേക്കു കടന്നുവരണം: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിദേശജോലി കാംക്ഷിക്കുന്നതിനേക്കാള്‍ യുവജനങ്ങള്‍ക്ക്‌ അഭികാമ്യം രാജ്യസേവനരംഗത്ത്‌ ശോഭിക്കാവുന്ന സിവില്‍ സര്‍വീസ്‌ മേഖലയാണെന്നു മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. വിദ്യാര്‍ഥികളില്‍ സിവില്‍ സര്‍വീസ്‌ ആഭിമുഖ്യം സംജാതമാക്കാന്‍ പാലാ സിവില്‍ സര്‍വീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ത്രിദിന ഓറിയണ്റ്റേഷന്‍ ക്യാമ്പ്‌ ഉ്ദഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. മോണ്‍. ഫിലിപ്പ്‌ ഞരളക്കാട്ട്‌ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ്‌ വെട്ടിക്കന്‍, കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. കെ.എം. മാത്യു, ഡോ. കെ.വി. തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.