Saturday, May 30, 2009

ക്രൈസ്തവരുടെ ആശങ്ക ഇല്ലാതാക്കാന്‍ നടപടിയെടുക്കുമോ? -റവ. ഡോ. മാണി പുതിയിടം

മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കുണ്ടായ ആശങ്ക ഇല്ലാതാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ നിശ്ചയിച്ചതായി പത്രവാര്‍ത്ത കണ്ടു. പാര്‍ട്ടിപത്രമായതിനാല്‍ വാര്‍ത്ത അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ പൊതുവില്‍ എല്‍.ഡി.എഫിനെതിരായ നിലപാടാണ്‌ സ്വീകരിച്ചതെന്ന്‌ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റോമന്‍ കത്തോലിക്കാസഭ വിമോചന സമരകാലത്തെ തീക്ഷ്ണതയോടെയാണു തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ക്രിസ്ത്യന്‍ മതവിഭാഗത്തിന്‌ ചില ആശങ്കകളുണ്ട്‌; അതില്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. ഈ തിരിച്ചറിവ്‌ സ്വാഗതാര്‍ഹമാണ്‌. എന്നാല്‍, ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ ആശങ്കകള്‍ നീക്കാന്‍ എന്തൊക്കെയാണാവോ ചെയ്യാന്‍ പോവുന്നത്‌ എന്നതിനെക്കുറിച്ച്‌ സൂചനയൊന്നുമില്ല.വിമോചന സമരകാലത്തെ തീക്ഷ്ണതയോടെയാണ്‌ റോമന്‍ കത്തോലിക്കാസഭ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നു കാണുന്നതില്‍ തെറ്റില്ല. അതിനു കാരണക്കാര്‍ പാര്‍ട്ടിനേതാക്കള്‍ തന്നെയായിരുന്നില്ലേ. ഞങ്ങള്‍ 57-ന്റെ തുടര്‍ച്ചയാണെന്ന്‌ എത്രയോ പ്രാവശ്യം വിദ്യാഭ്യാസമന്ത്രി പ്രസ്താവിച്ചു! അപ്പോള്‍ 57-ന്റെ മനോഭാവം റോമന്‍ കത്തോലിക്കാസഭയും വീണെ്ടടുക്കാന്‍ ശ്രമിച്ചതു തെറ്റാവുകയില്ലല്ലോ. 57-നുശേഷം എത്രയോ കമ്യൂണിസ്റ്റു സര്‍ക്കാരുകള്‍ കേരളം ഭരിച്ചു! അന്നൊന്നും റോമന്‍ കത്തോലിക്കാസഭ ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. നേരെ മറിച്ച്‌ ഒരു മുഖ്യമന്ത്രി പലപ്പോഴും ബിഷഫൗസുകള്‍ സന്ദര്‍ശിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും എടോ ഈ ബിഷപ്പുമാരൊക്കെ നല്ല മനുഷ്യരാണെടോയെന്ന്‌ സഹപ്രവര്‍ത്തകരോടു സസന്തോഷം പറയുകയും ചെയ്തതോര്‍ക്കുന്നു. ഒരു ബിഷപ്പിനു പ്രമേഹത്തിനുള്ള മരുന്നുവരെ ഉപദേശിച്ചുകൊടുത്തത്‌ അദ്ദേഹമായിരുന്നു. അദ്ദേഹം റോമില്‍ ചെന്ന്‌, മാര്‍പാപ്പയെ കണ്ട്‌, അദ്ദേഹത്തിനു ലഭിച്ച ജപമാല ആദരവോടെ സ്വീകരിച്ചതിനൊന്നും ഒരു പ്രത്യയശാസ്ത്രവും എതിരുനിന്നില്ല. അദ്ദേഹത്തില്‍ തിളങ്ങിയതു മനുഷ്യത്വമായിരുന്നു.ജനം നിയതമായി തെരഞ്ഞെടുക്കുന്ന സര്‍ക്കാരിനെ ആദരിക്കാനും അനുസരിക്കാനുമാണു സഭ പഠിപ്പിക്കുന്നതും പഠിപ്പിച്ചിട്ടുള്ളതും. എല്ലാ അധികാരവും ദൈവത്തില്‍നിന്നാണെന്നുള്ള വിശ്വാസമാണ്‌ അതിനു പിന്നിലുള്ളത്‌. എന്നാല്‍, തൊണ്ണൂറ്റൊന്‍പതു ശതമാനവും ദൈവവിശ്വാസികളായ നാട്ടില്‍ ദൈവമില്ലായെന്നു പരസ്യമായി പറയുന്ന മന്ത്രിയേയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരെ ശകാരിക്കുന്ന ചിന്താഗതികളെയുമൊക്കെ സമൂഹം അംഗീകരിക്കുമെന്ന്‌ കരുതാനാവില്ല.ഭരണഘടനയെയും കോടതി വിധികളെയും കാറ്റില്‍ പറത്തുകയും ചീഫ്‌ ജസ്റ്റീസുമാരെയൊക്കെ ജനകീയ വിചാരണ നടത്തി പ്രതീകാത്മകമായി നാടുകടത്തുകയും ജീവിക്കാന്‍ പറ്റാത്ത സാമൂഹ്യാവസ്ഥ സൃഷ്ടിച്ച്‌ സ്ഥാപനങ്ങളെ തല്ലിത്തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നിടത്ത്‌ സമാധാനപ്രിയര്‍ മറിച്ചു ചിന്തിച്ചെന്നു വരും.സഭ സാമൂഹ്യരംഗത്തും രാഷ്ട്ര നിര്‍മാണ രംഗത്തും സ്വതന്ത്ര സംഘടനയെന്ന നിലയില്‍ ചെയ്യുന്ന എണ്ണമറ്റ പ്രവര്‍ത്തനങ്ങളെ തമസ്കരിച്ച്‌ വിദ്യാഭ്യാസക്കച്ചവടക്കാരും കരിഞ്ചന്തക്കാരുമായി സഭാ നേതാക്കളെ ചിത്രീകരിച്ചു കരിതേച്ചു കാണിക്കുന്നതിനോട്‌ എല്ലാക്കാലത്തും സഹിഷ്ണുത കാണിച്ചുവെന്നു വരുകയില്ല. കത്തോലിക്കാസഭയും സമര്‍പ്പിതരും എന്തു ചെയ്യുന്നുവെന്ന്‌ അറിയാത്തവരല്ല കേരള ജനത. അധികാരിയില്‍നിന്ന്‌ ഒരു സ്ഥലംമാറ്റ ഉത്തരവു കിട്ടിയാല്‍ കാലിലെ പൊടിപോലും തട്ടിയിട്ടു അടുത്ത ശുശ്രൂഷാരംഗത്ത്‌ ആത്മാര്‍ഥതയോടെ പ്രവേശിക്കുന്നവരാണ്‌ കത്തോലിക്കാ വൈദികരും സന്യസ്ഥരും. അവരെയൊക്കെ അഴിമതിക്കാരാക്കി സമൂഹമധ്യത്തില്‍ അവതരിപ്പിച്ചാല്‍ കേരളജനം വിശ്വസിക്കുമെന്നു കരുതേണ്ട.നാല്‍പതിനായിരത്തോളം കത്തോലിക്കാ സന്യാസിനികള്‍ കേരളത്തില്‍ ജനസേവനം നടത്തുന്നുണ്ട്‌. അവരെല്ലാം പൊതുസമൂഹത്തിനു സേവനം ചെയ്യുന്നവരാണ്‌. അനാഥാലയങ്ങള്‍ തൊട്ട്‌ കുഷ്ഠരോഗികളെയും എയ്ഡ്സ്‌ രോഗികളെയും ശുശ്രൂഷിക്കുന്ന സ്ഥാപനങ്ങള്‍വരെ അവര്‍ നടത്തുന്നു. അവര്‍ ഒരു പബ്ലിസിറ്റിയും പ്രതിഫലവും പ്രതീക്ഷിച്ചല്ല ഇതൊക്കെ ചെയ്യുന്നത്‌. അവര്‍ക്കതിനുള്ള പ്രേരകശക്തി അവരുടെ വിശ്വാസമാണ്‌. കേരളം ആത്മഹത്യാ മുനമ്പാണെന്നു പറയേണ്ടതില്ലല്ലോ. സന്യാസാര്‍ഥിനികളായി വരുന്നവരിലും ചിലപ്പോള്‍ ആത്മഹത്യാ പ്രവണതയുണ്ടാവും. അങ്ങനെയുണ്ടാവുന്ന സാഹചര്യങ്ങളെ മുതലെടുക്കാന്‍ കോഴിക്കൂട്ടിലേക്ക്‌ ഉന്നം വയ്ക്കുന്ന കുറുക്കനെപ്പോലെ മന്ത്രിമാര്‍ വ്യാപരിച്ചാലെന്തു ചെയ്യും. ഒരു സന്യാസിനിയുടെ ആത്മഹത്യ ആഘോഷമാക്കാന്‍ ഒരു മന്ത്രി പെട്ടപാട്‌, അവളുടെ അപ്പനെയുംകൊണ്ട്‌ മുഖ്യമന്ത്രിയുടെ പക്കലെത്തി നഷ്ടപരിഹാരവും കൊടുപ്പിച്ചു, എഴുപതു വയസിലധികം പ്രായമുള്ള വൃദ്ധ സന്യാസിനികളെയൊക്കെ ലൈംഗികാപവാദത്തിനിരയാക്കാന്‍ കാണിച്ച ഉത്സാഹം-ഇതൊക്കെ കേരളജനത കണ്ടു. കൈയടികിട്ടുമെന്നാണു മന്ത്രി കരുതിയത്‌. അക്കൂട്ടത്തില്‍ സന്യാസസഭകളിലേക്ക്‌ അര്‍ഥിനികളെ വിട്ടാല്‍ അവരുടെ മാതാപിതാക്കളുടെ പേരില്‍ നടപടിയെടുക്കുമെന്നു പറയാന്‍ മാത്രം പാര്‍ട്ടിക്കാരെ കുത്തിനിറച്ച വനിതാ കമ്മീഷനും കൂടിയായപ്പോള്‍ ഭേഷായി.2006 മേയ്‌ 18-ന്‌ അധികാരമേറ്റ സര്‍ക്കാര്‍ ഒറ്റമാസം തികയുന്നതിനു മുമ്പേ ഭരണഘടനയെ ചോദ്യം ചെയ്യുന്ന സ്വാശ്രയ നിയമമുണ്ടാക്കി, സിംഗിള്‍ ബഞ്ചിലും ഡിവിഷന്‍ ബഞ്ചിലും സുപ്രീംകോടതിയിലും തോറ്റു തൊപ്പിയിട്ടു. അതിനു ചെലവായ തുക സര്‍ക്കാരിന്റെ നികുതിപ്പണമാണ്‌. ആവശ്യത്തിനു ഹോംവര്‍ക്കു ചെയ്യാതെയാണ്‌ നിയമം ഉണ്ടാക്കിയതെന്നു പിന്നീടു പരിഭവിച്ചിട്ടെന്തു കാര്യം. തോറ്റു കഴിഞ്ഞപ്പോള്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ പവ്വത്തില്‍ കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നാണ്‌ ആവലാതി. മാനേജ്മെന്റുകള്‍ വിവേകശൂന്യരെന്നു വിവേകമതിയായ മന്ത്രി! നിയമയുദ്ധം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ കേരളത്തിലാണു പ്രവര്‍ത്തിക്കേണ്ടതെന്ന ഭീഷണി ഏറ്റെടുത്തു നശീകരണം നടത്തിയ കുട്ടിനേതാക്കള്‍!ഈശോയിലാണു വിശ്വാസം കീശയിലാണു ആശ്വാസം, രൂപതയെന്നാല്‍ രൂപാ താ എന്നൊക്കെ തട്ടിവിട്ടുകൊണ്ട്‌ പരിഹാസവര്‍ഷം. മേലധ്യക്ഷന്മാരെയൊക്കെ അതിവന്ദ്യമാരെന്നും നികൃഷ്ടരെന്നുമൊക്കെ വിളിച്ചപ്പോള്‍ തെരഞ്ഞെടുപ്പു വരുമെന്നോര്‍ത്തില്ലായിരുന്നോ? തിരുവാമ്പാടിയിലെ ചരമവാര്‍ഷികവും അതോടുചേര്‍ന്ന കോലാഹലങ്ങളും ആരുമറക്കും? അപ്പനെ ചീത്ത വിളിച്ചാല്‍ മക്കള്‍ അടങ്ങിയിരിക്കുമോ? അപ്പന്റെ ചെകിട്ടത്തടിച്ചാല്‍ നോക്കി നില്‍ക്കുമോ? ബിഷപ്പുമാര്‍ പറയുന്നതു വിശുദ്ധകള്ളം. വിശുദ്ധ കള്ളത്തിന്റെ വിചാരണയ്ക്കും കുട്ടി നേതാക്കള്‍ നാടുനീളെ. ബിഷപ്പുമാര്‍ വിളിച്ചിട്ടല്ല വിശ്വാസികള്‍ പാര്‍ട്ടിയില്‍ വന്നത്‌. അവര്‍ തിരിച്ചു വിളിച്ചാല്‍ വിശ്വാസികളെ കിട്ടില്ല. ഇടയലേഖനമൊന്നും വിലപ്പോവില്ല!- ആരോപണങ്ങളും അവകാശവാദങ്ങളും എന്തൊക്കെയായിരുന്നു! ഇപ്പഴോ?കത്തോലിക്കാ വൈദികരെ സാമൂഹ്യദ്രോഹികളും വെള്ളയടിച്ച കുഴിമാടങ്ങളും കരിഞ്ചന്തക്കാരും മുക്കാലിയില്‍ കെട്ടിയടിക്കപ്പെടേണ്ടവരും വഴിയില്‍ തടയപ്പെടേണ്ടവരുമൊക്കെയായി ചിത്രീകരിച്ചപ്പോള്‍ കേരളത്തിലെ പൊതുസമൂഹം അതു സമ്മതിച്ചു തരുമെന്നായിരിക്കും കരുതിയത്‌. കത്തോലിക്കാ വൈദികരും സന്യസ്ഥരും നടത്തുന്ന സ്ഥാപനങ്ങളില്‍ വെറും മുപ്പതു ശതമാനമേ സഭാമക്കളുള്ളൂ. ബാക്കി 70 ശതമാനം പൊതുസമൂഹത്തില്‍നിന്നുമാണ്‌. അവരൊക്കെ ളോഹയിട്ടവരെ ആദരിക്കുന്ന വിവിധ മതസ്ഥരാണെന്ന കാര്യം മറന്നുപോയി. കയ്യഫാസായിട്ടും സാന്‍ഹെദ്രീന്‍ സംഘമായിട്ടുമൊക്കെ മുദ്രകുത്തിയപ്പോള്‍ പൊതുജനവികാരമാണു വ്രണപ്പെട്ടത്‌.ഏതു വിദ്യാഭ്യാസ പ്രവര്‍ത്തകരോടു ചര്‍ച്ച ചെയ്തിട്ടാണ്‌ കെ.ഇ.ആര്‍ പരിഷ്കരണമുണ്ടാക്കിയത്‌? വിദ്യാഭ്യാസമന്ത്രി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അജന്‍ഡ നടപ്പാക്കുന്ന റബര്‍ സ്റ്റാമ്പാണോ എന്നു ചോദിച്ചാല്‍ തെറ്റുവരുമോ? പാഠപുസ്തകവിവാദം ഇളകി മറിഞ്ഞു. എന്നിട്ടോ, അതു പഠിക്കാനുള്ള സമിതിയും തഥൈവ! പുതിയ കമ്മിറ്റിയും അങ്ങനെതന്നെ. ഏകജാലകം ആദ്യമായി നടപ്പാക്കാന്‍ ശ്രമിച്ച വര്‍ഷം കാട്ടിയ കൃത്രിമത്വം എന്തായിരുന്നു! ഉള്ളിലൊന്നു വച്ചിട്ടു പുറമേ മറ്റൊന്നു പറയുന്നരീതി കുറെക്കാലം കഴിഞ്ഞെങ്കിലും മനുഷ്യന്‍ മനസിലാക്കും. എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാനാവില്ലല്ലോ. പരീക്ഷാ ചോദ്യങ്ങളില്‍ പോലും ക്രൈസ്തവവിരുദ്ധത! ഒടുവിലിതാ ക്രൈസ്തവ വിവാഹത്തിന്റെ പരിശുദ്ധി തകര്‍ക്കുന്ന ക്രിസ്ത്യന്‍ വിവാഹനിയമനിര്‍ദേശം! ദയാവധവും ആത്മഹത്യയും ഔദാര്യപൂര്‍വം! ആത്മീയ സമൂഹങ്ങള്‍ ആര്‍ജിച്ചെടുത്ത സ്വത്തു കൈകാര്യം ചെയ്യാന്‍ ആരോടും ചോദിക്കാത്ത ട്രസ്റ്റു നിയമവും! ക്രൈസ്തവരുടെ ആശങ്ക നീക്കുമെന്നു പറയുന്നവര്‍ ചെയ്ത തെറ്റുകള്‍ തിരുത്തുമോ? വിദ്യാഭ്യാസരംഗത്തെ അനിയന്ത്രിത കടന്നുകയറ്റം അവസാനിപ്പിക്കുമോ? ഭൂരിപക്ഷത്തെ കൂട്ടുപിടിച്ച്‌ ന്യൂനപക്ഷത്തെ ഒതുക്കാമെന്ന വ്യാമോഹം ഉപേക്ഷിക്കുമോ? മന്ത്രിക്കസേരകളില്‍ നിന്നും ജനത്തിനു നേരേ ഉയരുന്ന ഭീഷണികള്‍ അവസാനിപ്പിക്കുമോ?

India merits a Prime minister of this calibre


Well India's Prime Minister Dr. Manmohan Singh needs no introduction. He is one of the most talented politician around the world. The knowledge and experience he has in all the fields is just more than enough. So to give a real measure of his talent, here is her so called excellent resume. There is no doubt that he is holing the post of India's Prime Minister in UPA coalition Government.
RESUME of Dr. Manmohan Singh:
EDUCATION /Qualification:1950: Stood first in BA (Hons), Economics, Punjab University , Chandigarh ,1952; Stood first in MA (Economics), Punjab University , Chandigarh ,1954; Wright's Prize for distinguished performance at St John's College , Cambridge ,1955 and 1957; Wren bury scholar, University of Cambridge ,1957; DPhil ( Oxford ), DLitt (Honoris Causa); PhD thesis on India 's export competitivenessOCCUPATION /Teaching Experience :Professor (Senior lecturer, Economics, 1957-59;Reader, Economics, 1959-63;Professor, Economics, Punjab University , Chandigarh , 1963-65;Professor,International Trade, Delhi School of Economics ,University of Delhi,1969-71 ;Honorary professor, Jawaharlal Nehru University ,New Delhi,1976 and Delhi School of Economics, University of Delhi ,1996 and Civil സെര്വന്റ്റ്‌
Working Experience/ POSITIONS :1971-72: Economic advisor, ministry of foreign trade1972-76: Chief economic advisor, ministry of finance1976-80: Director, Reserve Bank of India;Director, Industrial Development Bank of India ; Alternate governor for India, Board of governors, Asian Development Bank; Alternate governor for India, Board of governors, IBRDNovember 1976 - April 1980: Secretary, ministry of finance (Department of economic affairs); Member, finance, Atomic Energy Commission; Member,finance, Space CommissionApril 1980 - September 15, 1982 : Member-secretary, Planning Commission1980-83: Chairman , India Committee of the Indo-Japan joint study committeeSeptember 16, 1982 - January 14, 1985 : Governor, Reserve Bank of India ...1982-85: Alternate Governor for India, Board of governors, International Monetary Fund1983-84: Member, economic advisory council to the Prime Minister1985: President, Indian Economic AssociationJanuary 15, 1985 - July 31, 1987 : Deputy Chairman, Planning CommissionAugust 1, 1987 - November 10, 1990: Secretary-general and commissioner, south commission, GenevaDecember 10, 1990 - March 14, 1991 : Advisor to the Prime Minister on economic affairsMarch 15, 1991 - June 20, 1991 : Chairman, UGCJune 21, 1991 - May 15, 1996 : Union finance ministerOctober 1991: Elected to Rajya Sabha from Assam on Congress ticketJune 1995: Re-elected to Rajya Sabha1996 onwards: Member, Consultative Committee for the ministry of financeAugust 1, 1996 - December 4, 1997: Chairman, Parliamentary standing committee on commerceMarch 21, 1998 onwards: Leader of the Opposition, Rajya SabhaJune 5, 1998 onwards: Member, committee on financeAugust 13, 1998 onwards: Member, committee on rulesAug 1998-2001: Member, committee of privileges 2000 onwards: Member, executive committee, Indian parliamentary groupJune 2001: Re-elected to Rajya SabhaAug 2001 onwards: Member, general purposes committeeBOOKS:India 's Export Trends and Prospects for Self-Sustained Growth - Clarendon Press, Oxford University , 1964; also published a large number of articles in various economic journals.OTHER ACCOMPLISHMENTS:Adam Smith Prize, University of Cambridge , 1956Padma Vibhushan, 1987Euro money Award, Finance Minister of the Year, 1993;Asia money Award, Finance Minister of the Year for Asia , 1993 and 1994INTERNATIONAL ASSIGNMENTS:1966: Economic Affairs Officer1966-69: Chief, financing for trade section, UNCTAD1972-74: Deputy for India in IMF Committee of Twenty onInternational Monetary Reform1977-79: Indian delegation to Aid-India Consortium Meetings1980-82: Indo-Soviet joint planning group meeting1982: Indo-Soviet monitoring group meeting1993: Commonwealth Heads of Government Meeting Cyprus 1993: Human Rights World Conference , ViennaRECREATION Gymkhana Club, New Delhi ;Life Member, India International Centre, New DelhiPERSONAL DETAIL:Name: Dr Manmohan SinghDOB: September 26, 1932Place of Birth: Gah ( West Punjab )Father: S. Gurmukh Singh; Mother: Mrs Amrit KaurMarried on: September 14, 1958Wife: Mrs Gursharan KaurChildren: Three ദൌഘ്റെര്സ്
INDIAN Prime Minister seems to one of the most qualified PM in the world.

Friday, May 29, 2009

ബൈബിള്‍ ഞായര്‍ 2009

ക്രിസ്തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ(കൊളോ 3:16)ബൈബിള്‍ ഞായര്‍ 2009കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍കര്‍ത്താവായ യേശുവില്‍ പ്രിയപ്പെട്ടവരേ, ഈ വര്‍ഷത്തെ ബൈബിള്‍ ഞായര്‍ ജൂണ്‍ 21 -ാ‍ം തീയതി നാം ആഘോഷിക്കുകയാണ്‌. അതിന്‌ ഒരുക്കമായി ജൂണ്‍ 15 മുതല്‍ 20 വരെ തിയതികളില്‍ ബൈബിള്‍ വാരമായും ആചരിക്കുന്നു. ഈ വര്‍ഷത്തെ ബൈബിള്‍ ഞായറിന്റെയും ബൈബിള്‍ വാരത്തി ന്റെയും മുഖ്യവിഷയമായി സ്വീകരിച്ചിരിക്കുന്നത്‌ പുരോഹിതര്‍ ദൈവവ ചന വ്യാഖ്യാനശുശ്രൂഷയ്ക്ക്‌ എന്നതാണ്‌. ജ്ഞാനസ്നാനംവഴി ക്രൈ സ്തവനും തിരുപ്പട്ടംവഴി പുരോഹിതനും തങ്ങള്‍ക്ക്‌ ലഭിച്ച സവിശേഷാധികാരത്താല്‍ ദൈവവചനത്തിന്റെ വ്യാഖ്യാതാക്കള്‍ ആകേണ്ടവരാണ്‌.ഈ വിഷയം സ്വീകരിക്കുന്നതിനു പ്രേരിപ്പിച്ച പശ്ചാത്തലത്തിലേക്ക്‌ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. 2009 ജൂണ്‍ 19 മുതല്‍ 2010 ജൂണ്‍ 19 വരെ സാര്‍വ്വത്രികസഭ പൗരോഹിത്യ വര്‍ഷമായി ആചരിക്കുകയാണ്‌. പുരോഹി തരുടെ മധ്യസ്ഥനായ ആര്‍സിലെ വി. ജോണ്‍ മരിയ വിയാനിയുടെ 150 -ാ‍ം ചരമവാര്‍ഷികം പ്രമാണിച്ചാണ്‌ ബെനഡിക്ട്‌ 16 -ാ‍മന്‍ മാര്‍പാപ്പാ സാര്‍വ്വത്രികസഭ പൗരോഹിത്യവര്‍ഷമായി ആചരിക്കണമെന്ന്‌ പ്രഖ്യാപിച്ചത്‌. ഈ പശ്ചാത്തലത്തില്‍ പൗരോഹിത്യശുശ്രൂഷയ്ക്ക്‌ നിയുക്തരായവരുടെ പ്രഥമപ്രധാനദൗത്യമായ ദൈവവചനവ്യാഖ്യാന - പ്രഘോഷണ ചുമതലയെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ ഉചിതമായിരിക്കുമല്ലോ. ആഗോളസഭ പൗരോഹിത്യവര്‍ഷത്തിന്റെ ചിന്താവിഷയമായി എടുത്തിരിക്കുന്നത്‌ ക്രിസ്തുവിന്റെ വിശ്വസ്തതയും പുരോഹിതരുടെ വിശ്വസ്തതയും എന്നതാണ്‌. പുരോഹിതര്‍ വളരെ വിശ്വസ്തതയോടെ നിര്‍വഹിക്കേണ്ട ഒരു ദൗത്യമാണ്‌ നാമിവിടെ വിചിന്തനം ചെയ്യുന്നത്‌.കൂടാതെ, ഏറ്റവും വലിയ വചനപ്രഘോഷകനായ വി. പൗലോസിന്റെ 2000-ാ‍ം ജന്മദിനം സമുചിതമായി അനുസ്മരിക്കുവാന്‍ ബനഡിക്ട്‌ 16 -ാ‍മന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച പൗലോസിന്റെ വര്‍ഷം ജൂണ്‍ മാസം 27-ാ‍ം തിയതിഅവസാനിക്കുകയുമാണല്ലോ. വചനത്തിന്റെ ശക്തിയും മാധുര്യവും മനസ്സിലാക്കി സുവിശേഷപ്രഘോഷണത്തിനായി ജീവിതം സമര്‍പ്പിച്ച പൗലോസിന്റെ മാതൃകയോടു ചേര്‍ത്ത്‌ വിചിന്തനം നടത്തുന്നത്‌ സന്ദര്‍ഭോ ചിതംതന്നെ.പ്രേഷിതതീക്ഷ്ണതയാല്‍ ജ്വലിച്ച പൗലോസിന്റെ സുവിശേഷ പ്രസംഗങ്ങളുടെയെല്ലാം കേന്ദ്രാശയം ക്രിസ്തുവും ക്രിസ്തുവിലൂടെയുള്ള മനുഷ്യരക്ഷയുമാണ്‌. ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ സഭാപീഢകനാ യിരുന്ന പൗലോസ്‌, ക്രമാനുഗതമായി യേശുക്രിസ്തുവിനെക്കുറിച്ചുള്ള പൂര്‍ണ്ണജ്ഞാനം ആര്‍ജ്ജിച്ച്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സഭാസമൂഹങ്ങളെ കെട്ടിപ്പടുത്തു. നസ്രത്തിലെ യേശു ഉത്ഥിതനായ ക്രിസ്തുവാണെന്ന്‌ പൗലോസ്‌ മനസ്സിലാക്കിയത്‌ ഡമാസ്ക്കസിലേക്കുള്ള യാത്രയിലുണ്ടായ മാനസാന്തരാനുഭവത്തില്‍ നിന്നാണ്‌. അനന്തരം അറേബ്യയിലും ജറൂസലേമിലും താര്‍സൂസിലും യേശുവിനെക്കുറിച്ചുള്ള പഠനത്തില്‍ അദ്ദേഹം ചെലവഴിച്ചു. ഈ സന്ദര്‍ഭത്തിലാണ്‌ അദ്ദേഹം പത്രോസിനെയും മറ്റ്‌ അപ്പസ്തോലന്‍മാരെയും കണ്ടുമുട്ടുന്നത്‌. പഴയ നിയമത്തില്‍ പ്രവചിക്കപ്പെട്ട മിശിഹായെ യേശുവില്‍ കണ്ടുമുട്ടിയ പൗലോസ്‌, റോമില്‍ അ.ഉ. 68 -ല്‍ രക്തസാക്ഷിത്വം വരിക്കുന്നതുവരെ ക്രിസ്തുവിന്റെ അപ്പസ്തോലനെന്ന നിലയില്‍ തീക്ഷണതയോടെ പ്രവര്‍ത്തിച്ചു. അന്ത്യഘട്ടമെത്തിയപ്പോള്‍ യേശു ഇന്നലെയും ഇന്നും എന്നും ജീവിക്കുന്ന ആദിയും അന്തവുമായ ക്രിസ്തുവാണെന്ന്‌ പൗലോസ്‌ പൂര്‍ണ്ണമായും അനുഭവിച്ചറിഞ്ഞു. ക്രൂശിതനായ യേശുവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നും പ്രസംഗിക്കേണ്ടതില്ലെന്നും പൗലോസ്‌ തീരുമാനിച്ചു (1 കൊറി 1:23, 2:2). പൗലോസിന്റെ ദൈവശാസ്ത്രമനുസരിച്ച്‌ സഭയെക്കുറിച്ചുള്ള ജ്ഞാനമില്ലാതെ ദൈവപുത്രനായ ക്രിസ്തുവിനെ അറിയുക സാധ്യമല്ല. സഭ അദ്ദേഹത്തിന്‌ ആത്മീയ വ്യക്തിത്വമുള്ള വിശ്വാസികളുടെ സമൂഹമാണ്‌. മറ്റു സംഘങ്ങളില്‍നിന്നും സമ്മേളനങ്ങളില്‍നിന്നും സഭയെ വ്യതിരിക്തമാക്കുന്ന ഘടകം അതിന്റെ ക്രിസ്ത്വനുകരണമാണ്‌. അനുകരണത്തിലൂടെ ആത്മീയ നന്മകളിലുള്ള ഭാഗഭാഗിത്വം തുടരുന്നു. സഭയില്‍ രൂപപ്പെട്ട ബൈബിളിന്റെ സംരക്ഷകയും വ്യാഖ്യാതാവും സഭ തന്നെയാണ്‌. വി. ഗ്രന്ഥം ആധികാരികമായി വ്യാഖ്യാനിക്കാനുള്ള അധികാരം സഭയുടെ പ്രബോധനാധികാരത്തി (ങമഴശെ‍ല്‍ശൗാ‍) നാണ്‌. ക്രിസ്തുവിന്റെ തുടര്‍ച്ചയായ സഭയില്‍ ക്രിസ്തുവിന്റെ ദൗത്യം നിര്‍വഹിക്കുവാന്‍ അപ്പസ്തോലന്‍മാരും അജപാലകരും മൂപ്പന്മാരും ഡീക്കന്മാരുമെല്ലാം ആദിമസഭാകാലഘട്ടത്തില്‍ തന്നെ നിയോഗിക്കപ്പെടുന്നുണ്ട്‌. ഞങ്ങള്‍ ദൈവവചനശുശ്രൂഷയില്‍ ഉപേക്ഷകാണിച്ച്‌ ഭക്ഷ ണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല (അപ്പ 6:2) എന്നു വിധിയെഴു തിയ അപ്പസ്തോലന്മാരെയാണ്‌ ആദിമസഭയില്‍ നാം കാണുക. ദൈവവചനശുശ്രൂഷ ആദിമസഭയിലെന്നപോലെ ഇന്നും പുരോഹിതരുടെ ദൗത്യനിര്‍വഹണത്തിന്റെ അവിഭാജ്യഘടകമാണ്‌. ക്രൈ സ്തവസന്ദേശം സ്വീകരിക്കാന്‍ ക്ഷണിക്കപ്പെടുന്നവര്‍ക്ക്‌ ശരിയായ രീതി യില്‍ വി. ഗ്രന്ഥം വ്യാഖ്യാനിച്ചുകൊടുക്കുക പൗരോഹിത്യ ധര്‍മ്മാനുഷ്ഠാ നത്തിന്റെ ഭാഗമാണ്‌. ജറൂസലേമില്‍ ആരാധിക്കാന്‍ പോയിട്ടു തിരിച്ചു വരികയായിരുന്ന എത്യോപ്യക്കാരന്‍ ഏശയ്യായുടെ പ്രവചനം വായിക്കു ന്നതുകേട്ട,്‌ അവന്റെ രഥത്തെ സമീപിച്ച പീലിപ്പോസ്‌ ചോദിച്ചു: വായിക്കുന്നത്‌ നിനക്ക്‌ മനസ്സിലാകുന്നുണ്ടോ? ആരെങ്കിലും വ്യാഖ്യാനി ച്ചുതരാതെ എങ്ങനെയാണു ഞാന്‍ മനസ്സിലാക്കുക എന്ന എത്യോപ്യക്കാര ന്റെ മറുപടി വി. ഗ്രന്ഥം വായിക്കുന്ന ഓരോ സാധാരണക്കാരന്റെയും മനോ വികാരമാണ്‌. പൗരോഹിത്യശുശ്രൂഷയുടെ ദൗത്യശ്രേണിയിലെ പ്രഥമസ്ഥാനം ദൈവവചന പ്രഘോഷണത്തിനായിരിക്കണം. വി. പൗലോസ്‌ എഴുതുന്നു: ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം (1 കൊറി 9:16). ദൈവവചനം ഒഴിവാക്കിയുള്ള സഭാജീവിതമില്ല. ഇന്ന്‌ എല്ലാ ക്രൈസ്തവഭവനങ്ങളിലും സ്വന്തമായൊരു ബൈബിള്‍ ഉണ്ടെന്നുതന്നെ പറയാം. മാത്രവുമല്ല, ദൈവവചനത്തിനായി ദാഹിക്കുന്ന ദൈവജനമാണ്‌ നമുക്കു ചുറ്റുമുള്ളത്‌. വിശ്വാസത്തിനു വിരുദ്ധമായി നല്‍കുന്ന ദുര്‍വ്യാഖ്യാനം കേള്‍ക്കാന്‍വരെ തയ്യാറാവുന്നതാണ്‌ ദൈവവചനത്തിനായുള്ള ഈ ദാഹം. വി. ലിഖിതങ്ങളെ സമീപിക്കുന്നതിന്‌ നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട ഇച്ഛാ ശക്തിയും സങ്കേതങ്ങളും നഷ്ടപ്പെട്ട ഒരവസ്ഥയും ഇന്നുണ്ട്‌. സ്വന്തമായ ഭാഷയില്‍ ദൈവവചനം വായിച്ചുകേട്ടാലും അതിന്റെ ശരിയായ അര്‍ത്ഥവും സന്ദേശവും ഉള്‍ക്കൊള്ളുന്നതിന്‌ അത്‌ വ്യാഖ്യാനിച്ചു നല്‍കേണ്ടതാണ്‌. അപ്പോള്‍ പരിശുദ്ധാരൂപി ഉദ്ദേശിക്കുന്ന സന്ദേശം വചനം കേള്‍ക്കുന്നവര്‍ക്ക്‌ ഹൃദിസ്ഥമാകും. വി. ഗ്രന്ഥവ്യാഖ്യാനത്തിന്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥവും നമുക്ക്‌ മാര്‍ഗ്ഗരേഖകള്‍ നല്‍കുന്നുണ്ട്‌. ചരിത്രപരമായ വസ്തുത ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനപരമായ മാനമാണ്‌. രക്ഷാകരചരിത്രം ഒരു കെട്ടുകഥയല്ല, യഥാര്‍ത്ഥ ചരിത്രമാണ്‌. യോഹ 1:14 -ലെ വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു എന്ന വചനത്തിലൂടെ രൂപീകൃതമായ ക്രൈസ്തവതത്വത്തിന്റെ ഫലമാണ്‌ ഈ ആവശ്യം. ദൈവം നസ്രത്തിലെ യേശുവില്‍ മനുഷ്യനായി എന്നത്‌ ചരിത്രപരമായ ഒരു യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ ഈ ചരിത്രത്തിന്‌ മറ്റൊരു മാനമുണ്ട്‌. അത്‌ ദൈവിക ഇടപെടലാണ്‌. അതുകൊണ്ട്‌ ഒരേ സമയം മാനുഷികവും ദൈവികവുമായ വചനത്തിന്റെ ശരിയായ വ്യാഖ്യാനത്തിന്‌ രണ്ടാമതൊരു വ്യാഖ്യാനതലം കൂടിയുണ്ടെന്ന്‌ ദൈവാവിഷ്കരണം എന്ന വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രി പറയുന്നു. എഴുതപ്പെട്ട വചനം പുരോഹിതര്‍, എഴുതപ്പെട്ട അരൂപിയാലാവണം വ്യാഖ്യാനിക്കേണ്ടത്‌. ഇത്‌ വ്യാഖ്യാനത്തിനുള്ള അടിസ്ഥാനപരമായ പ്രമാണമാണ്‌. സഭയില്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും വിശുദ്ധരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും വി. ഗ്രന്ഥരചയിതാക്കളെ പ്രചോദിപ്പിച്ചതുമായ അതേ ആത്മാവു തന്നെയാണ്‌ വി.ഗ്രന്ഥം വ്യാഖ്യാനിക്കുന്ന പുരോഹിതരുടെ ഹൃദയത്തോടും സംസാരിക്കുന്നത്‌. അതുകൊണ്ട്‌ ബൈബിളിന്റെ ദൈവികവും പരിശുദ്ധാത്മപരവുമായ മാനങ്ങള്‍ ശരിക്കും കണക്കിലെടുത്തുള്ള വ്യാഖ്യാനത്തിന്‌ മൂന്ന്‌ അടിസ്ഥാന ഘടകങ്ങള്‍ ഉണ്ടാവണം. 1. വി.ഗ്രന്ഥത്തിന്റെ ആകമാനമുള്ള സമ്പൂര്‍ണ്ണതയും യോജിപ്പും കണ ക്കിലെടുത്താണ്‌ ഓരോ ഭാഗവും വ്യാഖ്യാനിക്കേണ്ടത്‌. ഈ രീതിയെയാണ്‌ ഇക്കാലത്ത്‌ കാനോനിക്കല്‍ വ്യാഖ്യാനം എന്നു വിളിക്കുന്നത്‌. 2. സഭയുടെ ജീവിക്കുന്ന പാരമ്പര്യം കണക്കിലെടുക്കണം.3. വിശ്വാസവുമായുള്ള പൊരുത്തം പരിഗണിക്കണം. വ്യാഖ്യാനങ്ങളുടെ ഈ മൂന്നു ഘടകങ്ങള്‍ പ്രകടമാക്കുന്ന വ്യാഖ്യാനത്തെ മാത്രമാണ്‌ പുസ്തകത്തിനുചേര്‍ന്ന വ്യാഖ്യാനമെന്നു വിളിക്കാനാവുന്നത്‌.ബൈബിള്‍ വ്യാഖ്യാനത്തില്‍ ഈ മൂന്നു തലങ്ങളുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന ന്യൂനതകള്‍ വളരെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. പലപ്പോഴും പ്രാരംഭതലത്തില്‍ നിന്നുകൊണ്ടു മാത്രം വ്യാഖ്യാനിക്കുമ്പോള്‍ ബൈബിള്‍ വെറും ചരിത്രപുസ്തകമായി വായിക്കപ്പെടുന്നു. ഇവിടെ ബൈ ബിള്‍ ഭൂതകാലചരിത്രമായിമാത്രം നിലനില്‍ക്കുന്നു. എന്നാല്‍ ബൈബി ലൈന്‍ കേവലം ചരിത്രം വിവരിക്കുന്ന ഒന്നായിമാത്രം കരുതാതെ, അതി ല്‍നിന്ന്‌ രക്ഷാകരവും ധാര്‍മ്മികവുമായ സന്ദേശങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന ജീവല്‍ഗ്രന്ഥമായി കാണാന്‍ സാധിക്കണം. മറ്റൊരു പ്രശ്നം ചരിത്രസംഭവങ്ങളെല്ലാം വെറും മാനുഷികം മാത്രമായി കണക്കാക്കപ്പെടുന്നു എന്നതാണ്‌. വിശ്വാസപരമായ വ്യാഖ്യാനം അപ്രത്യക്ഷമാകുന്നു. മാനവചരിത്രത്തില്‍ ദൈവികത പ്രത്യക്ഷപ്പെടുന്നില്ല. അല്ലെങ്കില്‍ ദൈവിക ഘടകങ്ങളുടെ ചരിത്രപരത നിഷേധിക്കുന്ന വ്യാ ഖ്യാനമായി ഇതു പരിണമിക്കുന്നു. ഉദാഹരണമായി ചിലര്‍ ക്രിസ്തു വി. കുര്‍ബാന സ്ഥാപിച്ചതിനെ നിഷേധിക്കുന്നു. വിശ്വാസത്തിന്റെ വ്യാഖ്യാനം ഇല്ലാതാകുന്നതിന്റെ ഫലമാണിത്‌. ഇത്‌ ചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലും സാന്നിധ്യവും നിഷേധിക്കുന്ന ദൈവദൂഷണപരമായ ദാര്‍ശനിക വ്യാഖ്യാനങ്ങള്‍ക്ക്‌ ഇടനല്‍കുന്നു. അതുകൊണ്ട്‌ സഭയുടെ ജീവിതത്തിനും ദൗത്യത്തിനും വിശ്വാസത്തിന്റെ ഭാവിക്കും വ്യാഖ്യാനം വി.ഗ്രന്ഥപരമായ വ്യാഖ്യാനമാകണം. അത്‌ സുവിശേഷപ്രസംഗങ്ങളുടെ അടിത്തറയാകണം. പുരോഹിതരുടെ സുവിശേഷപ്രസംഗങ്ങളും വ്യാഖ്യാനങ്ങളും ഈ മൂന്നു ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം. മിക്ക വിശ്വാസികള്‍ക്കും ദൈവ വചനവുമായുള്ള ഏക സമ്പര്‍ക്കബിന്ദു ഞായറാഴ്ച ദിവ്യബലിമധ്യേയുള്ള സുവിശേഷപ്രസംഗമാണ്‌. ദൈവവചനത്തിന്റെ വ്യാഖ്യാനം പുരോഹിതര്‍ എത്രമാത്രം വിശ്വസ്തതയോടെയും ഗൗരവബോധത്തോടെയും നിര്‍വഹി ക്കണമെന്ന്‌ ഇത്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. വി. ലിഖിതങ്ങളെക്കുറിച്ചുള്ള ജ്ഞാനം വിശ്വാസത്താല്‍ നയിക്കപ്പെടണം. വിശ്വാസം കേള്‍വിയി ല്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പററിയുളള പ്രസംഗത്തില്‍നിന്നുമാണ്‌ (റോമ10:17). ഏതൊരു ബൈബിള്‍ ഭാഗവും വായിക്കപ്പെടുന്നത്‌ വി.ലിഖിതത്തിന്റെ ആന്തരിക ഐക്യത്തിന്റെ പശ്ചാത്തലത്തില്‍ ആയി രിക്കണം. കേവല വിജ്ഞാനത്തില്‍ ബൈബിള്‍ വായന അവസാനിക്കരുത്‌. അത്‌ മാനസാന്തരത്തിനും മനഃസാക്ഷി രൂപവത്ക്കരണത്തിനുമുള്ള ഒരു വിളിയാണ്‌. വ്യാഖ്യാനത്തിന്റെ ഈ മൂന്നു ഘടകങ്ങളോടൊപ്പം നാലാമതൊരു ഘടകംകൂടി ചേര്‍ക്കാനാഗ്രഹിക്കുന്നു. വി.ഗ്രന്ഥവ്യാഖ്യാനം നമ്മെ പ്രാര്‍ ത്ഥനയിലേക്കും പ്രവൃത്തിയിലേക്കും നയിക്കണം. വി. അഗസ്തീനോ സിന്റെ വാക്കുകളനുസരിച്ച്‌ ഏതൊരുവന്‍ വി. ഗ്രന്ഥങ്ങളോ അവയുടെ ഏതെങ്കിലും ഭാഗമോ മനസ്സിലാക്കുന്നുവെന്ന്‌ ചിന്തിക്കുകയും എന്നാല്‍ ദൈവത്തോടും സഹോദരനോടുമുള്ള ബഹുമുഖ സ്നേഹത്തെ പടുത്തുയ ര്‍ത്തുന്നതിലേക്ക്‌ നയിക്കാതെ അതിനെ വ്യാഖ്യാനിക്കുകയും ചെയ്താല്‍ അവയെ അവന്‍ മനസ്സിലാക്കേണ്ടവിധം ഗ്രഹിക്കുന്നില്ല. ദൈവവചനം വെറുതെ വായിക്കാനോ സംസാരിക്കാനോ മാത്രമുള്ളതല്ല. മറിച്ച്‌ മറ്റൊരു പ്രശ്നം ചരിത്രസംഭവങ്ങളെല്ലാം വെറും മാനുഷികം മാത്രമായി കണക്കാക്കപ്പെടുന്നു എന്നതാണ്‌. വിശ്വാസപരമായ വ്യാഖ്യാനം അപ്രത്യക്ഷമാകുന്നു. മാനവചരിത്രത്തില്‍ ദൈവികത പ്രത്യക്ഷപ്പെടുന്നില്ല. അല്ലെങ്കില്‍ ദൈവിക ഘടകങ്ങളുടെ ചരിത്രപരത നിഷേധിക്കുന്ന വ്യാ ഖ്യാനമായി ഇതു പരിണമിക്കുന്നു. ഉദാഹരണമായി ചിലര്‍ ക്രിസ്തു വി. കുര്‍ബാന സ്ഥാപിച്ചതിനെ നിഷേധിക്കുന്നു. വിശ്വാസത്തിന്റെ വ്യാഖ്യാനം ഇല്ലാതാകുന്നതിന്റെ ഫലമാണിത്‌. ഇത്‌ ചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലും സാന്നിധ്യവും നിഷേധിക്കുന്ന ദൈവദൂഷണപരമായ ദാര്‍ശനിക വ്യാഖ്യാനങ്ങള്‍ക്ക്‌ ഇടനല്‍കുന്നു. അതുകൊണ്ട്‌ സഭയുടെ ജീവിതത്തിനും ദൗത്യത്തിനും വിശ്വാസത്തിന്റെ ഭാവിക്കും വ്യാഖ്യാനം വി.ഗ്രന്ഥപരമായ വ്യാഖ്യാനമാകണം. അത്‌ സുവിശേഷപ്രസംഗങ്ങളുടെ അടിത്തറയാകണം. പുരോഹിതരുടെ സുവിശേഷപ്രസംഗങ്ങളും വ്യാഖ്യാനങ്ങളും ഈ മൂന്നു ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം. മിക്ക വിശ്വാസികള്‍ക്കും ദൈവ വചനവുമായുള്ള ഏക സമ്പര്‍ക്കബിന്ദു ഞായറാഴ്ച ദിവ്യബലിമധ്യേയുള്ള സുവിശേഷപ്രസംഗമാണ്‌. ദൈവവചനത്തിന്റെ വ്യാഖ്യാനം പുരോഹിതര്‍ എത്രമാത്രം വിശ്വസ്തതയോടെയും ഗൗരവബോധത്തോടെയും നിര്‍വഹി ക്കണമെന്ന്‌ ഇത്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. വി. ലിഖിതങ്ങളെക്കുറിച്ചുള്ള ജ്ഞാനം വിശ്വാസത്താല്‍ നയിക്കപ്പെടണം. വിശ്വാസം കേള്‍വിയി ല്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പററിയുളള പ്രസംഗത്തില്‍നിന്നുമാണ്‌ (റോമ10:17). ഏതൊരു ബൈബിള്‍ ഭാഗവും വായിക്കപ്പെടുന്നത്‌ വി.ലിഖിതത്തിന്റെ ആന്തരിക ഐക്യത്തിന്റെ പശ്ചാത്തലത്തില്‍ ആയി രിക്കണം. കേവല വിജ്ഞാനത്തില്‍ ബൈബിള്‍ വായന അവസാനിക്കരുത്‌. അത്‌ മാനസാന്തരത്തിനും മനഃസാക്ഷി രൂപവത്ക്കരണത്തിനുമുള്ള ഒരു വിളിയാണ്‌. വ്യാഖ്യാനത്തിന്റെ ഈ മൂന്നു ഘടകങ്ങളോടൊപ്പം നാലാമതൊരു ഘടകംകൂടി ചേര്‍ക്കാനാഗ്രഹിക്കുന്നു. വി.ഗ്രന്ഥവ്യാഖ്യാനം നമ്മെ പ്രാര്‍ ത്ഥനയിലേക്കും പ്രവൃത്തിയിലേക്കും നയിക്കണം. വി. അഗസ്തീനോ സിന്റെ വാക്കുകളനുസരിച്ച്‌ ഏതൊരുവന്‍ വി. ഗ്രന്ഥങ്ങളോ അവയുടെ ഏതെങ്കിലും ഭാഗമോ മനസ്സിലാക്കുന്നുവെന്ന്‌ ചിന്തിക്കുകയും എന്നാല്‍ ദൈവത്തോടും സഹോദരനോടുമുള്ള ബഹുമുഖ സ്നേഹത്തെ പടുത്തുയ ര്‍ത്തുന്നതിലേക്ക്‌ നയിക്കാതെ അതിനെ വ്യാഖ്യാനിക്കുകയും ചെയ്താല്‍ അവയെ അവന്‍ മനസ്സിലാക്കേണ്ടവിധം ഗ്രഹിക്കുന്നില്ല. ദൈവവചനം വെറുതെ വായിക്കാനോ സംസാരിക്കാനോ മാത്രമുള്ളതല്ല. മറിച്ച്‌ പ്രവര്‍ത്തിക്കാനുള്ള ക്ഷണവും (ലൂക്ക 8:21) അടങ്ങിയതാണ്‌. വചനവായന നവജീവിതം സ്വീകരിക്കാന്‍ വിശ്വാസികളെ പ്രാപ്തമാക്കണം. പ്രായോഗിക തീരുമാനമെടുക്കാന്‍ കരുത്തുള്ളവരാക്കണം. ശ്രവിക്കപ്പെട്ട വചനം ഹൃദ യത്തിലെത്തുകയും മാനസാന്തരം ഉളവാക്കുകയും ജീവിതത്തിന്റെ നിയമ മായിത്തീരുകയും ചെയ്തില്ലെങ്കില്‍ അത്‌ സ്വീകരിക്കപ്പെട്ടിട്ടില്ല. എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരി ക്കും. എന്നാണ്‌ യേശു അരുളിചെയ്യുന്നത്‌. കൂടാതെ വി. ഗ്രന്ഥത്തിലൂടെ നമ്മോടു സംസാരിക്കുന്ന ക്രിസ്തുവിനുള്ള പ്രത്യുത്തരമായി അത്‌ നമ്മെ പ്രാര്‍ത്ഥനയിലേക്കും നയിക്കണം. ബൈബിള്‍ വായിക്കുന്നതിനും അത്‌ ജീവിതത്തില്‍ പ്രായോഗിക മാക്കുന്നതിനും വിവിധ രീതികള്‍ കേരള സഭ സംവിധാനം ചെയ്തിട്ടു ണ്ട്‌. പി.ഒ.സി. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ഓഫീസുമായോ രൂപതാ ബൈബിള്‍ അപ്പസ്തോലേറ്റുമായോ ബന്ധപ്പെട്ട്‌ ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന്‌ അഭ്യ ര്‍ത്ഥിക്കുന്നു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നമ്മുടെ കാലഘട്ടത്തില്‍ ആശയ വിനിമയ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. ദൈവം ഉദ്ദേശിക്കുന്ന രീതിയില്‍ ദൈവവചനം മറ്റുള്ളവര്‍ക്ക്‌ എത്തിച്ചുകൊടുക്ക ണമെങ്കില്‍ ഈ പുതിയ വാര്‍ത്താവിനിമയ സാങ്കേതികവിദ്യയില്‍ ഇന്ന്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അവഗണിക്കാന്‍ നമുക്ക്‌ കഴിയു കയില്ല. ദൈവവചനത്തിന്‌ ഇത്‌ തുറക്കുന്ന സാധ്യതകള്‍ അനന്തമാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക്‌ ദൈവവചനം മലയാളത്തില്‍ വായിക്കുന്നത്‌ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ംംം.ു‍ീ‍രയശയഹല.രീാ‍ എന്ന പേരില്‍ ഒരു വെബ്സൈറ്റ്‌ ഉണ്ടെന്ന കാര്യം അറിയിക്കട്ടെ. ദൈവവചനം വീട്ടിലിരുന്ന്‌ പഠിക്കുന്നതിന്‌ ബൈബിള്‍ കറ സ്പോണ്ടന്‍സ്‌ കോഴ്സ്‌ ബൈബിള്‍ കമ്മീഷന്റെ നേതൃത്വത്തില്‍ വര്‍ഷ ങ്ങളായി നടക്കുന്നുണ്ട്‌. പരിശുദ്ധ പിതാവ്‌ ബനഡിക്ട്‌ 16 - ാ‍മന്‍ മാര്‍പാപ്പാ വി. ഗ്രന്ഥപഠനത്തിന്‌ ഊന്നല്‍ നല്‍കി അവതരിപ്പിക്കുന്ന ഫലപ്രദമായ ഒരു രീതിയാണ്‌ ദിവ്യവായനയെന്ന്‌ തര്‍ജ്ജമ ചെയ്യാവുന്ന ഘലരശ്‌ ഉശ്ശിമ. വി. ഗ്രന്ഥത്തിന്റെ വായനയിലേക്കും, വ്യാഖ്യാനത്തിലേക്കും സന്ദേശങ്ങള്‍ പ്രവര്‍ത്തിപഥത്തിലേക്കും പ്രാര്‍ത്ഥനയിലേക്കും നയിക്കുന്ന ദിവ്യവായനയെ പരിചയപ്പെടുത്തുന്ന, ബൈബിള്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച ദൈവവചനവും ദിവ്യവായനയും എന്ന പുസ്തകത്തിലേക്കും നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്‌. ബൈബിള്‍ വാരത്തില്‍ നമ്മുടെ ദേവാലയങ്ങളിലും കുടുംബങ്ങ ളിലും ഉപയോഗിക്കേണ്ട വായനകളും വിചിന്തനങ്ങളും പ്രാര്‍ത്ഥനക ളുമടങ്ങിയ ലഘുലേഖ കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ തയ്യാറാ ക്കിയിട്ടുണ്ട്‌. രൂപതാ ബൈബിള്‍ അപ്പസ്തോലേറ്റ്‌ കേന്ദ്രങ്ങളില്‍നിന്ന്‌ അവ ലഭ്യമാണ്‌. ബൈബിള്‍ വാരത്തിലെ എല്ലാ ദിവസവും ദേവാലയങ്ങളില്‍ ദിവ്യബലിയര്‍പ്പണത്തിനുശേഷം വിശ്വാസികള്‍ചേര്‍ന്നും കുടുംബങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥനയില്‍ കുടുംബാംഗങ്ങളൊന്നിച്ചും ബൈബിള്‍ വായിക്കാനും പ്രാര്‍ത്ഥിക്കാനും അവ ഉപയോഗിക്കണം. ബൈബിള്‍ ഞായറിനോടനുബന്ധിച്ച്‌ ബൈബിള്‍ ശുശ്രൂഷ, പ്രഭാഷണങ്ങള്‍, റാലി, ക്ലാസ്സുകള്‍, കലാസാഹിത്യമത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, വീടുകളില്‍ ബൈബിള്‍ പ്രതിഷ്ഠകള്‍ തുടങ്ങിയവ സംഘടിപ്പിക്കാവുന്നതാണ്‌. കെ.സി.ബി.സി. ബൈബിള്‍ കമ്മീഷനും രൂപതാ ബൈബിള്‍ അപ്പസ്തോലേറ്റിനുംവേണ്ടി ബൈബിള്‍ ഞായറാഴ്ച ഓരോ ഇടവകയിലും നടത്തുന്ന പിരിവ്‌ രൂപതാ കേന്ദ്രത്തില്‍ എത്തിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. കേരളസഭയിലെ അല്‍മായ പങ്കാളിത്തത്തോടെയുള്ള ബൈബിള്‍ പ്രഘോഷണ പ്രചരണ വേദിയായ കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയില്‍ കഴിയുന്നിടത്തോളം പേര്‍ അംഗത്വമെടുക്കണം. ഓരോ ഭവനത്തിനും ഒരു ബൈബിള്‍ എന്ന പദ്ധതിപ്രകാരം കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റി 22 ലക്ഷം രൂപ കഴിഞ്ഞ ദൈവവചനവര്‍ഷത്തില്‍ ബൈബിള്‍ സബ്സിഡി നല്‍കുവാനായി ചെലവഴിച്ചു. 3, 85000 പേര്‍ പങ്കെടുത്ത ലോഗോസ്‌ ക്വിസ്‌, ബൈബിള്‍ വിതരണം, ബൈബിള്‍ പഠനപുസ്തകങ്ങളുടെ പ്രസിദ്ധീകരണം തുടങ്ങിയവയ്ക്കും നേതൃത്വം നല്‍കുന്ന കെ.സി.ബി.സി. ബൈബിള്‍ കമ്മീഷനും കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയ്ക്കും തുടര്‍ന്നും കൂടുതല്‍ സജീവത്വത്തോടുകൂടി പ്രവര്‍ത്തിക്കുന്നതിന്‌ നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും സംഭാവന കളും നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സംഭാവനകളും കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റി അംഗത്വഫീസും സെക്രട്ടറി, കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റി, പി.ഒ.സി, പാലാരിവട്ടം - 682025 എന്ന വിലാസത്തിലാണ്‌ അയയ്ക്കേണ്ടത്‌. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ തുക ബൈബിള്‍ സൊസൈറ്റിക്കായി സംഘടിപ്പിച്ചു നല്‍കി ബിഷപ്പ്‌ മാര്‍ ജോസഫ്‌ പള്ളിയ്ക്കാപറമ്പില്‍ അവാര്‍ഡിന്‌ അര്‍ഹമായത്‌ മാവേലിക്കര രൂപതയാണെന്ന കാര്യവും അറിയിക്കട്ടെ.ഈ വര്‍ഷത്തെ ബൈബിള്‍ ഞായര്‍ ആചരണം കേരളസഭയ്ക്ക്‌ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതരിലൂടെ ദൈവവച നത്തിന്റെ വിവിധ മാനങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള അവസരമാകട്ടെ യെന്ന്‌ പ്രാര്‍ത്ഥിക്കുന്നു. ക്രിസ്തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ (കൊളോ 3:16) യെന്ന്‌ ആശംസിച്ചുകൊണ്ട്‌, സ്നേഹത്തോടെ ബിഷപ്പ്‌ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ ചെയര്‍മാന്‍, കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ അംഗങ്ങള്‍: ബിഷപ്പ്‌ ഗീവര്‍ഗീസ്‌ മാര്‍ ദിവന്ന്യാസിയോസ്‌ബിഷപ്പ്‌ മാര്‍ ജോസഫ്‌ പൊരുന്നേടം

Wednesday, May 27, 2009

സഭ ജീവിക്കുന്നത്‌ യുവജനങ്ങളിലൂടെ: മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവ

രാഷ്ട്ര പുനര്‍നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങള്‍ നടത്തുമ്പോള്‍ അതിലൂടെ പ്രതിഫലിക്കുന്നത്‌ സഭയുടെ മുഖമാണെന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. മലങ്കര കാത്തലിക്‌ യൂത്ത്മൂവ്മെന്റ്‌ ഗ്ലോബല്‍ മീറ്റ്‌ 2009 തിരുവല്ല ബോധനയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളുടെ പേരില്‍ അടിസ്ഥാന സമീപനങ്ങളില്‍ മായം ചേര്‍ക്കുന്നത്‌ ‘ഭീരുത്വമാണെന്നു കാതോലിക്കാ ബാവ പറഞ്ഞു. സഭ‘യുടെ മുഖം ലോകത്തിനു വെളിപ്പെടേണ്ടത്‌ യുവജനങ്ങളിലൂടെയാകണം. വിശ്വാസത്തില്‍ അധിഷ്ഠിതമായ യുവജനസമൂഹം ലോകത്തിനു നന്മ ചെയ്യുന്നതിലൂടെ ക്രിസ്തുവിന്റെ മറന്നതോ മറച്ചതോ ആയ മുഖമാണ്‌ തിരിച്ചറിയുന്നതെന്ന്‌ അദ്ദേഹം അ‘ി‍പ്രായപ്പെട്ടു. ദേശീയ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മലയില്‍ അധ്യക്ഷത വഹിച്ചു. .യുവജനം നേരിടുന്ന കാലിക പ്രതിസന്ധിയും പരിഹാര മാര്‍ഗവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ്‌ എജി പാറപ്പാട്ട്‌ പങ്കെടുത്തു

Tuesday, May 26, 2009

മാതാക്കള്‍ ബൈബിളിലെ വിശുദ്ധ: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

ബൈബിളിലെ വിശുദ്ധ സ്ത്രീകളുടെ പാരമ്പര്യമാണ്‌ ക്രൈസ്തവ മാതാക്കള്‍ സംവഹിക്കുന്നതെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. പഴയനിയമം കുടുംബങ്ങളുടെ ചരിത്രമാണ്‌. അവിടെയെല്ലാം സ്ത്രീകള്‍ വഹിച്ച പങ്ക്‌ നിര്‍ണായകമായിരുന്നു. ഈശോമിശിഹായുടെ വചനം കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത വിശുദ്ധ സ്ത്രീകള്‍ അവിടത്തെ മരണത്തിലും പരിശുദ്ധ മാതാവിനോടൊപ്പം കുരിശിന്‍ചുവട്ടില്‍ നിന്നവരാണ്‌. കുടുംബത്തിലും സഭാജീവിതത്തിലും ഈ വിശ്വസ്തത പുലര്‍ത്താന്‍ മാതാക്കള്‍ക്കു കഴിയട്ടെയെന്ന്‌ പിതാവ്‌ ഉദ്ബോധിപ്പിച്ചു.

Saturday, May 23, 2009

സ്വാര്‍ഥത വെടിഞ്ഞാലേ യഥാര്‍ഥ മനുഷ്യരാകൂ: ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസ പാക്യം

മനുഷ്യര്‍ സ്വാര്‍ഥത വെടിഞ്ഞാലേ യഥാര്‍ഥ മനുഷ്യരാകുകയുള്ളുവെന്ന്‌ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം ഉദ്ബോധിപ്പിച്ചു. തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്‌ ബിഷപ്സ്‌ ഹൗസ്‌ ക്യാംപസിലെ ലിറ്റില്‍ ഫ്ലവര്‍ പാരിഷ്‌ ഹാളില്‍ നടന്ന വിന്‍സെന്റ്‌ ഡി-പോള്‍ സൊസൈറ്റി തിരുവനന്തപുരം സെന്‍ട്രല്‍ കൗണ്‍സിലിന്റെ 36-ാ‍ം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാം കിട്ടുക എന്ന മനോഭാവത്തോടെ പ്രവര്‍ത്തിക്കാതെ കൊടുക്കുക എന്ന സ്നേഹസംസ്ക്കാരത്തിലേക്ക്‌ മനുഷ്യന്‍ വളരണം. എങ്കില്‍ മാത്രമേ മനുഷ്യത്വം വളരുകയുള്ളു. അതിരൂപതയിലുള്‍പ്പെടുന്ന പാവപ്പെട്ട ജനം മനുഷ്യത്വം പ്രവര്‍ത്തിയിലൂടെ തെളിയിച്ചവരാണ്‌-ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.സുഖവും ദു:ഖവും ഇടകലര്‍ന്നതാണ്‌ മനുഷ്യജീവിതം. എല്ലാം താല്‍ക്കാലികമാണെന്നും കടന്നു പോകുന്നതാണെന്നുമുള്ള ചിന്ത മനുഷ്യനിലുണ്ടാകണമെന്ന്‌ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ മരണത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.ദു:ഖാങ്ങളില്‍ തളരാതെ ദൈവത്തിലേക്ക്‌ തിരിയണമെന്നും നല്‍കുക എന്ന പ്രക്രിയയിലൂടെ സ്നേഹസംസ്ക്കാരത്തിലേക്ക്‌ കടന്നുവരണമെന്നും ആര്‍ച്ച്‌ ബിഷപ്‌ ഉദ്ബോധിപ്പിച്ചു. വിന്‍സെന്റ്‌ ഡി-പോള്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ആര്‍ച്ച്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി. കാന്‍സര്‍ ബാധിച്ച 55 പേര്‍ക്കുള്ള ‘ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമടങ്ങിയ കിറ്റ്‌ വിതരണം ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം നിര്‍വഹിച്ചു. ബ്രദര്‍ ഡോണ്‍ബോസ്കോ അധ്യക്ഷനായിരുന്നു. ടി.ടി.സി, ബി.എഡ്‌ കോഴ്സുകളില്‍ പഠിക്കുന്ന പാവപ്പെട്ട 126 കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ വിതരണം ദേശീയ പ്രസിഡന്റ്‌ ബ്രദര്‍ വി.എം.ജെ.ബാലസ്വാമി നിര്‍വഹിച്ചു.സൂനാമി ബാധിതരായ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ വിതരണം വിന്‍സെന്റ്്‌ ഡി-പോള്‍ ആത്മീയ ഉപദേഷ്ടാവ്‌ മോണ്‍.എം.ജോസഫ്‌ നിര്‍വഹിച്ചു.

Friday, May 22, 2009

ജീവനെക്കുറിച്ച്‌ കൂടുതല്‍ ചിന്തിക്കാന്‍ അവസരമുണ്ടാകണം: ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍

ജീവനെക്കുറിച്ച്‌ കൂടുതല്‍ ശക്തമായി പൊതുജനങ്ങള്‍ക്ക്‌ ചിന്തിക്കാനും മനസിലാക്കാനും അവസരമുണ്ടാകണമെന്ന്‌ ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍.അഖില കേരള ജീവന്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം പ്രസ്‌ ക്ലബ്‌ മൈതാനിയില്‍ ആരംഭിച്ച അഖില കേരള എക്സിബിഷന്‍- ലേബന്‍ 09 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.കൊച്ചുകേരളത്തില്‍ എത്രയോ വിലപ്പെട്ട ജീവനുകളാണ്‌ ദിനംപ്രതി പൊലിയുന്നതെന്ന്‌ നാം ചിന്തിക്കണം. ഗര്‍ഭസ്ഥശിശുക്കളും റോഡപകടങ്ങളിലൂടെയുമൊക്കെ നിരവധി ജീവനുകളാണ്‌ നഷ്ടപ്പെടുന്നത്‌. എല്ലാ ജീവനുകളും പരിരക്ഷിക്കപ്പെടുന്നത്‌ ഉറപ്പ്‌ വരുത്താന്‍ നമുക്ക്‌ കഴിയണം. ഇതിനായി ക്രൈസ്തവമൂല്യങ്ങളില്‍ മുറുകെ പിടിച്ച്‌ ആത്മാര്‍ഥതയോടെയും സത്യസന്ധതയോടെയും എല്ലാവരും യത്നിക്കണമെന്ന്‌ ബിഷപ്‌ ഉദ്ബോധിപ്പിച്ചു.ഭ്രൂണഹത്യ, കൃത്രിമ കുടുംബാംസൂത്രണ മാര്‍ഗങ്ങള്‍, ശിശുപീഡനങ്ങള്‍, മദ്യപാനം, മയക്കുമരുന്ന്‌, പുകവലി, പാന്‍പരാഗ്‌, തീവ്രവാദം, എയ്ഡ്സ്‌, ആത്മഹത്യ, ദയാവധം തുടങ്ങി മനുഷ്യജീവനെതിരായ അനേകം തിന്മകള്‍ക്കെതിരായ സന്ദേശങ്ങളും ശാസ്ത്രീയമായ അറിവുകളും പകര്‍ന്നുതരുന്ന രീതിയിലാണ്‌ എക്സിബിഷന്‍ ക്രമീകരിച്ചിരിക്കുന്നത്‌.

Thursday, May 21, 2009

വായനക്കാരന്റെ പ്രതികരണം - പൊതുതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുണ്ടായ കനത്ത പരാജയത്തെ സംബന്ധിച്ച്‌ ഒരു വയനക്കാരന്റെ പ്രതികരണം

1. അഴിമതിക്കെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്ത്‌.. കക്കാനും നില്‍ക്കാനും ശരിയാം വിധം അറിയാത്ത യുഡിഎഫിന്റെ സ്ഥാനത്ത്‌ കക്കാനും നില്‍ക്കാനും നില്‍പ്പില്‍ പിഴവ്‌ വന്നാല്‍ അന്വേഷണം തടയാനും അറിയാവുന്ന പിണറായിക്കും, മെര്‍ക്കിസ്റ്റണ്‍, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും എന്തിന്‌ എഴുപത്തിയഞ്ചു ശതമാനം പഞ്ചായത്തുകളും ഭരിക്കുന്ന എല്‍ഡിഎഫ്‌ പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും അഴിമതിയില്‍ മുങ്ങിക്കുളിച്ച്‌ നില്‍ക്കുകയാണെന്ന്‌ വെളിപ്പെടുത്തിയതും പാലൊളി തന്നെയാണ്‌. ഇങ്ങനെയുള്ള അഴിമതിക്കെതിരെയുള്ള വിധിയെഴുത്താണിത്‌.
2. അഹങ്കാരത്തിനെതിരെയുള്ള ജനങ്ങളുടെ മധുരപ്രതികാരം. എന്തുകാണിച്ചാലും എന്ത്‌ ആരെ പറഞ്ഞാലും ഒരാളും ചോദിക്കാനില്ലെന്ന അഹങ്കാരമാണ്‌ സി.പി.എമ്മിനെ ഈ വന്‍ പരാജയത്തിലേക്കെത്തിച്ചത്‌. മതമേലദ്ധ്യക്ഷന്മാരെയും പ്രതിപക്ഷ നേതാക്കളെയും അധിക്ഷേപിക്കുകയും സ്വന്തം മുന്നണിയില്‍ തന്നെ വല്യേട്ടന്‍ മനോഭാവം കാട്ടി മറ്റു പാര്‍ട്ടിക്കാരെ ചവിട്ടി പുറത്താക്കുകയും ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്തവര്‍ക്കുള്ള മറുപടി.
3. അക്രമത്തിനെതിരെയുള്ള ജനങ്ങളുടെ താക്കീത്‌. സി.പി.എമ്മില്‍ ഭൂരിപക്ഷമുള്ളയിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയും തങ്ങളുടെ പാര്‍ട്ടിയിലുള്ളവര്‍ക്കു തന്നെ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി വിട്ട്‌ പോകുവാനുള്ള അവകാശം നിഷേധിക്കുകയും അവരെ ആക്രമിക്കുകയും വധിക്കുകയും അവരുടെ കുടുംബങ്ങളെ സമൂഹത്തില്‍ നിന്ന്‌ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഫാസിസത്തിനെതിരെ ... ജനങ്ങളുടെ താക്കീത്‌.
4. വര്‍ഗ്ഗീയ- അവസരവാദ നിലപാടുകള്‍ക്കെതിരെ... പിഡിപി ജമാഅത്ത്്‌ ഇസ്ലാമി തുടങ്ങിയ കക്ഷികളുമായും ഉമാ ഉണ്ണിയുടെ ജനപക്ഷവുമായുള്ള ധാരണയും ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണനവും സ്വന്തം മുന്നണിയിലുള്ളവരെ പോലും പത്ത്‌ വോട്ടിനു വേണ്ടി കറിവേപ്പിലയാക്കുന്ന വര്‍ഗ്ഗീയ - അവസരവാദ ഭിന്നിപ്പിച്ച്‌ ഭരിക്കല്‍ നയത്തിനെതിരെയുള്ള ജനങ്ങളുടെ ജനവിധി.
5. ഭരണത്തിലേറി മൂന്നു വര്‍ഷമായിട്ടും പരസ്പരം പാരവെപ്പും വികസനത്തോട്‌ പിന്തിരിഞ്ഞ്‌ നില്‍പ്പും ജനക്ഷേമപരമായ കേന്ദ്ര പദ്ധതികള്‍ പോലും നടപ്പാക്കുന്നതിനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ കഴിവില്ലായ്മയും ഇടതുപക്ഷത്തിന്റെ പരാജയത്തിന്‌ ആക്കമേറ്റി.
6. പാവപ്പെട്ടവനോടും ദളിതരോടും അടക്കമുള്ള പാര്‍ട്ടിയുടെയും സംസ്ഥാനഭരണകര്‍ത്താക്കളുടെയും നിഷേധാത്മകമായ നിലപാടുകള്‍ ഏതാണ്ട്‌ പാര്‍ട്ടിയെ ദളിത്‌ ന്യൂനപക്ഷങ്ങളെ ഏറെ അകറ്റി. പാര്‍ട്ടിപരമായ ഒരു മെക്കാനിസം യു.ഡി.എഫില്‍ ഇല്ലാതിരുന്നിട്ടും ഇടതുപക്ഷത്തോടുള്ള വിരോധവും കേന്ദ്രഭരണത്തിന്റെ മേന്മയും ഇപ്പോഴത്തെ കേരളഭരണം മുന്‍ യു.ഡി.എഫിന്റെ ഭരണത്തിന്റെ ഏഴ്‌ അയല്‍പക്കത്ത്‌ എത്താതിരുന്നതും പരാജയത്തിന്റെ ആമുഖ കാരണങ്ങളാണ്‌.

Wednesday, May 20, 2009

സഭയെ അവഹേളിച്ചവര്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടി: കെ.സി.വൈ.എം

ക്രൈസ്തവ സഭയെ അവഹേളിക്കുകയും ആതുരശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ രംഗത്തും സഭ നല്‍കുന്ന സേവനങ്ങളെ വിലയിടിക്കുകയും സഭയെ പൊതുജന മധ്യത്തില്‍ താറടിച്ചു കാണിക്കാന്‍ നികൃഷ്ടജീവി പ്രയോഗം നടത്തുകയും ചെയ്തവര്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കിയെന്ന്‌ കെ.സി.വൈ.എം വടക്കഞ്ചേരി ഫൊറോനാസമിതി യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ്‌ മുന്നില്‍കണ്ട്‌ അനുരഞ്ജനവുമായി ബിഷപ്‌ ഹൗസുകളും ദേവാലയങ്ങളും കയറിയിറങ്ങിയവര്‍ സഭാവിശ്വാസികളെയും പിതാക്കന്മാരെയും നിരന്തരം അവഹേളിക്കുകയും ‘ഭിന്നിപ്പിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താമെന്ന്‌ സ്വപ്നം കാണുകയും ചെയ്തത്‌ വൃഥാവിലായി. സല്‍ഭരണം നടത്താന്‍ നൂറുസീറ്റ്‌ നല്‍കി അധികാരത്തിലേറ്റിയ ജനങ്ങളെ എല്ലാ മേഖലയിലും തഴഞ്ഞ്‌ ഗ്രൂപ്പ്‌ രാഷ്ട്രീയം കളിച്ചവര്‍ക്ക്‌ നേരിട്ട തിരിച്ചടിയില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി വീണ്ടുവിചാരത്തിന്‌ തയാറാകണം. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ പുതിയ സര്‍ക്കാരിന്‌ കഴിയട്ടെയെന്നു യോഗം പറഞ്ഞു.

Tuesday, May 19, 2009

തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ പാഠമുള്‍ക്കൊള്ളുക: കാത്തലിക്‌ ഫെഡറേഷന്‍

വിദ്യാഭ്യാസ മന്ത്രിയുടെ തലതിരിഞ്ഞ നയങ്ങള്‍ക്കും ക്രൈസ്തവ സഭയെ വിദ്യാഭ്യാസ മേഖലയില്‍നിന്നും തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്കും കിട്ടിയ തിരിച്ചടിയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലമെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം വിലയിരുത്തി. ക്രൈസ്തവ മതമേലധ്യക്ഷന്മാരോട്‌ ഇനിയും കേരളത്തിലാണ്‌ ജീവിക്കേണ്ടതെന്ന്‌ ഓര്‍മിപ്പിച്ചവര്‍ക്ക്‌ ഇത്‌ കേരളം തന്നെയാണെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലത്തിലൂടെ വ്യക്തമായെന്നും യോഗം ചൂണ്ടിക്കാണിച്ചു.

തെരഞ്ഞെടുപ്പ്‌ ഫലം ധിക്കാരത്തിനുള്ള തിരിച്ചടി: കത്തോലിക്കാ കോണ്‍ഗ്രസ്‌

ഈശ്വരവിശ്വാസികളെ ധിക്കാരത്തോടെ അപമാനിച്ച ഇടതു നേതൃത്വത്തിന്‌ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കിയിരിക്കുകയാണെന്ന്‌ കത്തോലിക്കാ കോണ്‍ഗ്രസ്‌ സംസ്ഥാന ദ്വിദിന നേതൃസമ്മേളനം വിലയിരുത്തി. ഈശ്വരവിശ്വാസത്തിനും സനാതന ധാര്‍മിക മൂല്യങ്ങള്‍ക്കും എതിരായി ഉണ്ടാവുന്ന ഏതു രാഷ്ട്രീയ നീക്കത്തെയും ശക്തമായി നേരിടുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ്‌ നേതൃസമ്മേളനം രാഷ്ട്രീയ പ്രമേയത്തിലൂടെ മുന്നറിയിപ്പു നല്‍കി.

Monday, May 18, 2009

സഭയ്ക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാത്തവര്‍: ബിഷപ്‌ മാത്യു മൂലക്കാട്ടില്‍

സര്‍വമനുഷ്യര്‍ക്കും നന്മ ഉണ്ടാകണം എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന സഭയുടെ സാമൂഹ്യനീതി സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണു സഭയ്ക്കും സമുദായത്തിനും എതിരേ പ്രവര്‍ത്തിക്കുന്നതെന്നു കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലേക്കാട്ടില്‍. കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ (അലന്‍ മാത്യു നഗര്‍) നടക്കുന്ന അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ ദ്വിദിന നേതൃത്വ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹത്തിന്റെ പുരോഗതിക്കു ക്രൈസ്തവ സഭ നല്‍കുന്ന സംഭാവനകള്‍ അനവധിയാണ്‌. ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങള്‍ക്കോ, പ്രസ്ഥാനങ്ങള്‍ക്കോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തടസം നില്‍ക്കാനാവില്ല. സഭാ നേതൃത്വത്തിന്റെ എല്ലാ സഹകരണവും പിന്തുണയും കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉണ്ടാകുമെന്ന്‌ അഭിവന്ദ്യ പിതാവ്‌ അറിയിച്ചു.

Sunday, May 17, 2009

ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകള്‍ നിര്‍ണായകമായി

തെരഞ്ഞെടുപ്പില്‍ ഇടതു കോട്ടകള്‍ തകര്‍ന്നടിഞ്ഞ പ്പോള്‍ നിര്‍ണായകമായ ഘടകങ്ങളിലൊന്ന്‌ ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകള്‍. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ക്രൈസ്തവ സമൂഹത്തിനെതിരേ പ്രത്യക്ഷമായും പരോക്ഷമായും നടത്തി വന്നിരുന്ന കടന്നാക്രമണങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ്‌ ഈ തെരഞ്ഞെടുപ്പു ഫലമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രൈസ്തവ സമൂഹത്തെയും മതമേലധ്യക്ഷന്‍മാരെയും പരസ്യമായി അവഹേളിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തവര്‍ക്ക്‌ ജനങ്ങള്‍ കൃത്യമായ മറുപടി നല്‍കിയെന്നു പറയാം. നികൃഷ്ടജീവി പ്രയോഗം മുതല്‍ മുറിവ്‌ സിഡി വരെ ക്രൈസ്തവ സമൂഹത്തെ മുറിവേല്‍പ്പിക്കുന്ന നടപടികളുടെയും നീക്കങ്ങളുടെയും പരമ്പര തന്നെയാണ്‌ ഇടതു സര്‍ക്കാരും സിപിഎമ്മും അഴിച്ചുവിട്ടത്‌. ഇതോടെ ഇത്തരം കടന്നാക്രമണങ്ങള്‍ക്കെതിരേ ശക്തമായ നിലപാട്‌ സ്വീകരിക്കാന്‍ ക്രൈസ്തവ സമൂഹം നിര്‍ബന്ധിതരായി തീരുകയായിരുന്നു. വിദ്യാഭ്യാസ രംഗത്ത്‌ ക്രൈസ്തവ സമൂഹം നല്‍കുന്ന സേവനങ്ങളെ താറടിച്ചു കാണിക്കാനും ക്രൈസ്തവ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുമുള്ള നീക്കങ്ങളും ഈ കാലയളവില്‍ ഉണ്ടായി. കിട്ടുന്ന അവസരങ്ങളിലെല്ലാം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കായികമായ കടന്നാക്രമണം നടത്താനും ഇക്കൂട്ടര്‍ മടിച്ചില്ല. തിരുവല്ലയിലെ മാക്ഫാസ്റ്റ്‌ കോളജും അതുപോലെയുള്ള സ്ഥാപ നങ്ങളും അടിച്ചു തകര്‍ത്തത്‌ ജനങ്ങളുടെ മനസില്‍ ഇന്നും മായാത്ത മുറിവുകളാണ്‌. പാഠപുസ്തകങ്ങളില്‍ നിരീശ്വരവാദം കുത്തി നിറയ്ക്കാനും വിദ്യാഭ്യാസ നിലവാരം തകര്‍ക്കാനും നടത്തിയ നീക്കങ്ങള്‍ക്കെതിരേ ക്രൈസ്തവ സഭ ശബ്ദമുയര്‍ത്തിയും ഇടതു സര്‍ക്കാരിന്റെ ശത്രുത വര്‍ധിക്കാന്‍ കാരണമായി. ക്രൈസ്തവമത നേതാക്കളെയും അംഗങ്ങളെയും തമ്മില്‍ അകറ്റാനുള്ള പല തന്ത്രങ്ങളും ഇതിനിടയില്‍ അവര്‍ പയറ്റുകയും ചെയ്തു. എന്നാല്‍, എല്ലാത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ ക്രൈസ്തവസമൂഹം മടിച്ചില്ലെന്നു ഇലക്ഷന്‍ ഫലം തെളിയിക്കുന്നു. വോട്ടെടുപ്പ്‌ ദിനം തന്നെ ഇതിന്റെ സൂചനകള്‍ പുറത്തു വന്നിരുന്നു. ക്രൈസ്തവ ശക്തി കേന്ദ്രങ്ങളിലെല്ലാം കനത്ത പോളിംഗ്‌ ആണ്‌ രേഖപ്പെടുത്തിയത്‌.ക്രൈസ്തവ സമൂഹത്തിന്റെ ശക്തികേന്ദ്രമായ കോട്ടയത്ത്‌ നടന്ന മത്സരം സിപിഎം പ്രസ്റ്റീജ്‌ പോരാട്ടമായിട്ടാണ്‌ കണക്കിലെടുത്തിരുന്നത്‌. വ്യക്തിപ്രഭാവം കൊണ്ട്‌ ശ്രദ്ധേയനായ സുരേഷ്‌ കുറുപ്പിനെ വീണ്ടും രംഗത്തിറക്കിയതിനു പിന്നിലും ക്രൈസ്തവ സമൂഹത്തിന്റെ നിലപാടിനെ തരണം ചെയ്യുക എന്ന ലക്ഷ്യമുണ്ടായിരുന്നു.എന്നാല്‍, സുരേഷ്‌ കുറുപ്പ്‌ കഴിഞ്ഞ പ്രാവശ്യം നേടിയ ഭൂരിപക്ഷത്തെയും മറികടക്കുന്ന വമ്പന്‍ ജയം നേടിക്കൊണ്ട്‌ ജോസ്‌ കെ. മാണി കരുത്തു തെളിയിച്ചു. ഇവിടെ നിര്‍ണായകമായത്‌ ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകളാണെന്നു വ്യക്തം. സുരേഷ്‌ കുറിപ്പിനെ പലവട്ടം പാര്‍ലമെന്റിലേക്കു പറഞ്ഞു വിട്ടതില്‍ ക്രൈസ്തവരുടെ പങ്കും നിര്‍ണായകമായിരുന്നെന്ന്‌ ഇതോടെ എല്‍ഡിഎഫ്‌ മനസിലാക്കും. ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തിയതിലൂടെ ഇങ്ങനെ കിട്ടിയിരുന്ന വോട്ടുകള്‍ മുഴുവന്‍ എതിര്‍പക്ഷത്തേക്കു മറിയാന്‍ ഇടവരുത്തി. പത്തനംതിട്ട മണ്ഡലത്തില്‍ കണ്ടതും മറ്റൊന്നല്ല. ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിലാണ്‌ ഇവിടെ ആന്റോ ആന്റണി ഇടതുപക്ഷ ത്തെ തറപറ്റിച്ചത്‌. ആലപ്പുഴയില്‍ ഇടതുപക്ഷത്തിനെ തിരേ തുറന്ന നിലപാടു തന്നെ പ്രഖ്യാപിച്ച ലത്തീന്‍കത്തോലിക്ക സമുദായത്തിന്റെ ശക്തി എത്രത്തോളമെന്നു സിപിഎം ഇപ്പോള്‍ തിരിച്ചറിയുന്നു. സിറ്റിംഗ്‌ എംപിയും ലത്തീന്‍ സമുദായാംഗവുമായ കെ.എസ്‌ മനോജിനെ രംഗത്തിറക്കിയിട്ടും ഇതിനെ മറികടക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല. അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ്‌ കെ.സി വേണുഗോപാല്‍ ഇവിടെ വിജയം നേടിയത്‌. എറണാകുളത്ത്‌ നിരവധി പ്രതികൂലഘടകങ്ങള്‍ ഉണ്ടായിട്ടും കെ.വി തോമസിന്‌ വിജയം നേടിക്കൊടുത്തത്‌ ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകളാണെന്ന തു വ്യക്തമാണ്‌. അതുപോലെ തന്നെ തൃശൂരില്‍ പി.സി ചാക്കോയുടെ വിജയത്തിലും ഈ ഘടകം വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഇടുക്കിയാണ്‌ ക്രൈസ്തവ സമൂഹത്തിന്റെ വികാരം സര്‍ക്കാരിനെതിരേ പ്രതിഫലിച്ച മറ്റൊരു പ്രധാന മണ്ഡലം. പി.ടി തോമസിനെതിരേ ഫ്രാന്‍സിസ്‌ ജോര്‍ജിന്‌ ഇവിടെ കനത്ത പരാജയം നേരിടേണ്ടി വന്നെങ്കില്‍ അതിന്‌ ഒറ്റക്കാരണം അദ്ദേഹം ഇടതു ചേരിയിലായിപ്പോയി എന്നതുമാത്രമാണ്‌. വയനാട്‌ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥി ഒന്നരലക്ഷത്തിലേറെ വോട്ടുകള്‍ക്കു പിന്നില്‍ പോയപ്പോഴും ഒരു പ്രധാന ഘടകമായി ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകള്‍ വര്‍ത്തിച്ചുവെന്നു കാണാം. കൊല്ലം, കോഴിക്കോട്‌, ചാലക്കുടി, തിരുവനന്തപുരം മണ്ഡലങ്ങളിലും ഇടതു സ്ഥാനാര്‍ഥികള്‍ പിന്തള്ളപ്പെട്ടതിനു പിന്നില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകള്‍ ശക്തമായ സ്വാധീനം ചെലുത്തി.

തെരഞ്ഞെടുപ്പ്‌ ഫലം : സത്യത്തിന്റെയും ധാര്‍മ്മികതയുടെയും വിജയം ബിഷപ്‌ സ്റ്റാന്‍ലി റോമന്‍

കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പ്‌ ഫലം സത്യത്തിന്റെയും ധാര്‍മ്മികതയുടെയും വിജയമാണെന്ന്‌ കെ.സി.ബി.സി വിദ്യാഭ്യാസ, ഐക്യ-ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ പ്രസ്താവിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമൂഹം ഉത്തരവാദിത്വബോധത്തോടെ തങ്ങളുടെ അവകാശം നിര്‍വ്വഹിച്ചതില്‍ ബിഷപ്‌ സന്തോഷവും വിശ്വാസ സമൂഹത്തോട്‌ നന്ദിയും രേഖപ്പെടുത്തി. ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാര്‍ സഭാവിശ്വാസികള്‍ക്ക്‌ നല്‍കിയ ബോധവത്ക്കരണം തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായി. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ക്രൈസ്തവസമൂഹത്തെ ഇല്ലാതാക്കുവാന്‍ ശ്രമിച്ചവര്‍ക്ക്‌ ജനങ്ങള്‍ തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെ നല്‍കിയ തിരിച്ചടിയാണ്‌ പൊതുതെരഞ്ഞെടുപ്പ്‌ ഫലം. സഭാ പിതാക്കന്മാരുടെ പ്രബോധനങ്ങള്‍ക്ക്‌ അതിന്റേതായ പ്രാധാന്യവും ബഹുമാനവും സഭാമക്കള്‍ നല്‍കുന്നുവെന്നതിന്‌ വ്യക്തമായ തെളിവാണ്‌ ക്രൈസ്തവ സമൂഹം താമസിക്കുന്ന സ്ഥലങ്ങളില്‍ പോളിംഗ്‌ ശതമാനം താരതമ്യേന കൂടിയതും തെരഞ്ഞെടുപ്പ്‌ ഫലം പ്രതിഫലിപ്പിക്കുന്നതും. കേരളം പ്രതീക്ഷിച്ച ഒരു തെരഞ്ഞെടുപ്പ്‌ ഫലം എന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കൂ. മൂന്നു വര്‍ഷത്തെ ഭരണത്തിലൂടെ ഇടതുപക്ഷം ചോദിച്ചു വാങ്ങിയ തെരഞ്ഞെടുപ്പ്‌ ഫലം എന്നും ഇതിനെ വിശേഷിപ്പിക്കാം. ഭരണത്തിലേറിയതുമുതല്‍ ക്രൈസ്തവസമൂഹത്തോട്‌ വൈരാഗ്യ ബുദ്ധിയോടെ പ്രതികാരം ചെയ്യുന്നു എന്നു തോന്നിപ്പിക്കുന്ന നിരവധി സംഭവങ്ങളുണ്ടായി. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെയും സഭാപ്രവര്‍ത്തനങ്ങളെയും അവഹേളിക്കുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമുണ്ടായി. വിദ്യാലയങ്ങളെ രാഷ്ട്രീയവത്കരിച്ച്‌ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങളുടെ എതിര്‍പ്പിനു കാരണമായി. മതമില്ലാത്ത ജീവന്‍, എന്ന പാഠഭാഗം ഉള്‍പ്പെടുത്തി മാസങ്ങളോളം വിദ്യാഭ്യാസമേഖലയെ കപാലഭൂമിയാക്കി. ഏകജാലകത്തിലൂടെ ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളുടെ ഉന്നതപഠനം ഇല്ലാതാക്കി. മുറിവ്‌ എന്ന സിഡി പുറത്തിറക്കി മതവികാരം വ്രണപ്പെടുത്തി. നിയമപരിഷ്ക്കരണകമ്മീഷന്റെ ശിപാര്‍ശകള്‍ ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു.പുഷ്പഗിരി മെഡിക്കല്‍ കോളജ്‌ അടിച്ചു തകര്‍ത്തത്‌ ഉള്‍പ്പെടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നിരവധി പ്രതികാര നടപടികളാണ്‌ ഇടതുപക്ഷ വിദ്യാര്‍ത്ഥിപ്രസ്ഥാനം നടത്തിയത്‌. അവരെ തടയുന്നതിനോ, അത്തരം പ്രവര്‍നങ്ങളെ അപലപിക്കുന്നതിനോ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരു ശ്രമവും നടത്തിയില്ല. ഇതെല്ലാം സഭാവിശ്വാസികളെ വേദനിപ്പിച്ചു. കേരളത്തിലെ ജനസംഖ്യയില്‍ 19 ശതമാനം വരുന്ന ക്രൈസ്തവരുടെ വികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. ഇതെല്ലാം സൂക്ഷ്മമായി വിചിന്തനം ചെയ്യുന്ന ജനങ്ങള്‍ തങ്ങളുടെ വികാരം സ്വാഭാവികമായും പ്രകടിപ്പിച്ചതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം ഇത്രയും ഏകപക്ഷീയമാകാന്‍ കാരണം. സ്വാഭാവികമായും ക്രൈസ്തവ സഭാ നേതൃത്വവും വിശ്വാസികളും ഇടതുഭരണത്തില്‍ ആശങ്കാകുലരായിരുന്നു. സഭാനേതൃത്വം തങ്ങളുടെ ആശങ്ക സഭാമക്കളുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതിന്റെ സൂചകങ്ങള്‍ കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്‌ ഫലം. കേരളത്തിലെ ക്രൈസ്തവരെ പൂര്‍ണമായും അവഗണിച്ചുകൊണ്ടും ചവിട്ടിമെതിച്ചുകൊണ്ടും അധികാരാന്ധതയിലും ധാര്‍ഷ്ട്യത്തിലും ആര്‍ക്കും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന്‌ ബോധ്യപ്പെടുത്താനുള്ള ബാധ്യത ക്രൈസ്തവ സമൂഹത്തിനുണ്ട്‌. അതിനുള്ള പ്രബോധനങ്ങള്‍ നല്‍കാന്‍ സഭാനേതൃത്വത്തിന്‌ കടമയുണ്ട്‌. അതും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. ഈ തെരഞ്ഞെടുപ്പ്‌ ഫലം ഒരു സൂചകമാണ്‌. സഭാനേതൃത്വത്തിന്റെ വാക്കുകള്‍ക്ക്‌ സഭാമക്കള്‍ നല്‍കുന്ന പ്രാധാന്യത്തിന്റെയും ബഹുമാനത്തിന്റെയും സൂചകമാണിത്‌. സഭയുടെ കൂട്ടായ്മയാണിത്‌ കാണിക്കുന്നത്‌. സഭയ്ക്കെതിരെയുള്ള എത്ര വലിയ എതിര്‍പ്പുകളെയും കൂട്ടായ്മയിലൂടെ മറികടക്കാന്‍ ക്രൈസ്തവ സഭയ്ക്കു സാധിക്കും എന്നതിന്റെ സൂചകം കൂടിയാണ്‌ ഈ തെരഞ്ഞെടുപ്പ്‌ ഫലം. ഈ സൂചകം അതിന്റേതായ അര്‍ത്ഥഗൗരവത്തില്‍ ഉള്‍ക്കൊള്ളാന്‍ ഭരണനേതൃത്വത്തിന്‌ സാധിക്കണം. സഭാസ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ നിന്നും സഭാപിതാക്കന്മാരെയും പുരോഹിതരെയും സന്യസ്തരെയും അവഹേളിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിന്നും മാറിനിന്നുകൊണ്ട്‌ സാമുദായിക സൗഹാര്‍ദ്ദം നിലനിറുത്തിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ മതന്യൂനപക്ഷങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. എല്ലാ തോല്‍വികളും ചില തെറ്റുകള്‍ തിരുന്നതിനും സ്വയം ആത്മപരിശോധന നടത്തുന്നതിനുമുള്ള അവസരമായി കാണണമെന്നും ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ അഭിപ്രായപ്പെട്ടു.

Thursday, May 14, 2009

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കത്തോലിക്കാ സഭ ഒരുപടി മുന്നില്‍ തന്നെ.

'നീ നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട്‌ അപ്പം ഭക്ഷിക്കണം' എന്ന വചനത്തില്‍ തൊഴിലിന്റെ മഹത്വം പൂര്‍ണമായും ഉള്‍ക്കൊണ്ടിരിക്കുന്നു. തൊഴിലില്ലാതെ ജീവക്കുന്നവരും തൊഴിലെടുക്കാന്‍ മടിച്ചു ജീവിക്കുന്നവരും ഉറകെട്ട ഉപ്പിനെപ്പോലെ അവരവര്‍ക്കു തന്നെയും ലോകത്തിനും പ്രയോജനരഹിതരാണ്‌. അദ്ധ്വാനിച്ചു ജീവിക്കുന്നതിന്റെ മഹത്വം പ്രഘോഷിക്കുന്ന നിരവധി ഉപമകള്‍ ക്രിസ്തു തന്റെ ജനത്തോട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. 'ഫലമില്ലാത്ത വൃക്ഷം വെട്ടി തീയില്‍ എറിയപ്പെടും' എന്ന ക്രിസ്തുവചനവും ജീവിതമെന്നത്‌ ഫലപൂര്‍ണമാകണം എന്ന്‌ നമ്മെ ഓര്‍മപ്പെടുത്തുകയാണ്‌.
തൊഴിലാളികളുടെ കണക്കുകള്‍ പരിശോധിക്കാം.
ഇന്ത്യയില്‍ 45.8 കോടി തൊഴിലാളികള്‍ ഉണ്ടെന്നാണ്‌ സര്‍ക്കാരിന്റെ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇവരില്‍ 93 ശതമാനം പേരും അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്‌. അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരെയും സാമൂഹിക സുരക്ഷയില്ലാത്ത തൊഴിലിടങ്ങളില്‍ പണിയെക്കുന്ന തൊഴിലാളികളെയുമാണ്‌ അസംഘടിത തൊഴിലാളികള്‍ എന്നു വിളിക്കുന്നത്‌. നമ്മുടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 65 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും അസംഘടിത തൊഴിലാളികളുടെ സംഭാവനയാണ്‌. പക്ഷേ എല്ലാക്കാലത്തും അസംഘടിത തൊഴിലാളികള്‍ അസംഘടിതരായിത്തന്നെയിരിക്കുന്നു. കേരളത്തിലെ തൊഴിലാളികളില്‍ എണ്‍പതു ശതമാനത്തോളം അസംഘടിതമേഖലയിലാണ്‌.
തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്‌ പാപംനീ നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട്‌ അപ്പം ഭക്ഷിക്കണം എന്ന വചനം അല്‍പംകൂടി മനനം ചെയ്യുക. അപ്പോള്‍ തെളിഞ്ഞുവരുന്നത്‌ ഇപ്രകാരമാണ്‌ അന്യന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട്‌ നിന്റെ കൃഷിയിടം നനയ്ക്കാമെന്ന്‌ നീ നിനയ്ക്കരുത്‌. അതാണ്‌ കൊടും പാപം. അത്തരം പാപത്തിലേക്ക്‌ നീ വീണുപോകാതിരിക്കുക. സ്വന്തം കളപ്പുരകള്‍ കതിരുകള്‍ കൊണ്ട്‌ നിറച്ച്‌ ഇനി തിന്നുക കുടിക്കുക ആനന്ദിക്കുക എന്ന്‌ തന്നോടുതന്നെ പറഞ്ഞവനോട്‌ ഇന്നു രാത്രിയില്‍ ഞാന്‍ നിന്റെ ആത്മാവിനെ വിളിച്ചാല്‍ നീയെന്തു ചെയ്യും എന്ന ഒരു ഉപമയിലൂടെ സ്വത്തിന്റെയും അധ്വാനത്തിന്റെയും വിതരണത്തെക്കുറിച്ചുള്ള സുചിന്തിതാഭിപ്രായമാണ്‌ യേശു പ്രകടമാക്കുന്നത്‌. എല്ലവരുടെയും ആവശ്യത്തിനുള്ളവ ലോകത്തിലുണ്ട്‌. ആരുടെയും അത്യാര്‍ത്തി തീര്‍ക്കുവാനുള്ളതല്ല എന്ന ഗാന്ധിജിയുടെ വാക്യവും ഇതിനോടു ചേര്‍ത്തുവായിക്കണം.
തൊഴിലാളി തൊഴിലിന്റെ മഹത്വം തിരിച്ചറിയണംതൊഴിലിന്റെ ഉടമയാണ്‌ തൊഴിലാളി. തൊഴില്‍ ചെയ്തു ജീവിക്കുന്നതിന്റ മഹത്വം തിരിച്ചറിയുകയും ചെയ്യുന്ന തൊഴിലില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ആള്‍ കൂടിയാണ്‌ തൊഴിലാളി. എല്ലാ മനുഷ്യരും വ്യത്യസ്തമായ തൊഴില്‍ ചെയ്തു ജീവിക്കുന്നവരാണ്‌. ചിലര്‍ ശാരീരികമായി അധ്വാനിക്കുമ്പോള്‍ ചിലര്‍ ബുദ്ധി ഉപയോഗിച്ച്‌ ജോലി ചെയ്യുന്നു. ചിലരുടെ അദ്ധ്വാനം എന്നു പറയുന്നത്‌ മറ്റുള്ളവരെ ഉപയോഗിച്ച്‌ ജോലി ചെയ്യിക്കുകയാണ്‌. അതിനുള്ള കണക്കുകൂട്ടലും ആസൂത്രണവും ബുദ്ധിയുടെ വിനിയോഗവും അവര്‍ തങ്ങളുടെ തൊഴിലില്‍ നടത്തുന്നു. എല്ലാവരും തൊഴില്‍ ചെയ്തു ജീവിക്കണമെന്നും എല്ലാ തരത്തിലുള്ള അധ്വാനവും മനുഷ്യനന്മയ്ക്കും മനുഷ്യരുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടിയാണെന്നുമുള്ള മഹത്തായ സന്ദേശമാണ്‌ മേയ്ദിനം നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നത്‌.
തൊഴിലാളി ദിനത്തിന്റെ ചരിത്രം1889 മേയ്‌ ഒന്നിനാണ്‌ ലോകത്ത്‌ ആദ്യമായി തൊഴിലാളി ദിനം ആചരിച്ചത്‌. ആചരണം നടന്നത്‌ ചിക്കാഗോയിലും. കുപ്രസിദ്ധമായി ഹേ മാര്‍ക്കറ്റ്‌ കൂട്ടക്കൊലയ്ക്കു ശേഷമായിരുന്നു തൊഴിലാളികളുടെ അവകാശങ്ങള്‍ നേടാനും സംരക്ഷിക്കാനും തൊഴിലിടങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായി അന്താരാഷ്ട്ര തൊഴിലാളി സംഘടനകള്‍ സംഘടിച്ച്‌ മേയ്ദിനം ലോക തൊഴിലാളി ദിനമായി ആചരിച്ചു തുടങ്ങിയത്‌. ചിക്കാഗോയിലെ ഒരു തൊഴില്‍ശാലയില്‍ ജോലിസയമം എട്ടുമണിക്കൂര്‍ ആയി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ സമരം ചെയ്ത തൊഴിലാളികള്‍ക്കുനേരെ വെടിവെച്ച പോലീസുകാരുടെ നിഷ്ഠൂരതയ്ക്കെതിരെ അണിചേര്‍ന്ന തൊഴിലാളി വര്‍ഗം ഒറ്റക്കെട്ടായി അണിചേര്‍ന്നു. തൊഴിലിനും ജീവിതത്തിനും സുരക്ഷിതത്വം വേണമെന്നായിരുന്നു തൊഴിലാളികള്‍ പ്രധാനമായും ആവശ്യപ്പെട്ടത്‌. ഫ്രഞ്ചുവിപ്ലവത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി 1890ല്‍ പാരീസില്‍ ചേര്‍ന്ന അന്താരാഷ്ട്ര തൊഴിലാളി പ്രസ്ഥാനങ്ങള്‍ എല്ലാ മാസവും മേയ്‌ ഒന്നാം തീയിതി അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ 1923ല്‍ മദ്രാസില്‍ വച്ചാണ്‌ കിസാന്‍ പാര്‍ട്ടി ഓഫ്‌ ഹിന്ദുസ്ഥാന്‍ മേയ്‌ ഒന്ന്‌ അവധിദിനമായി പ്രഖ്യാപിക്കണമെന്ന പ്രമേയം പാസാക്കിയത്‌. പാര്‍ട്ടിനേതാവായ ശിങ്കാരവേലു ചെട്ടിയാരാണ്‌ ആഘോഷങ്ങളൊരുക്കിയത്‌. ഇങ്ങനെ നിരവധി തൊഴിലാളി പ്രസ്ഥാനങ്ങളുടെ നിരന്തമായ പ്രതിഷേധ സമരത്തിനും പോലീസിന്റെ നിഷ്ഠൂരമായ മര്‍ദനത്തിനും അനേകം പേരുടെ രക്തസാക്ഷിത്വത്തിനും ശേഷമാണ്‌ തൊഴിലാളികള്‍ക്ക്‌ തൊഴിലിടങ്ങളില്‍ സുരക്ഷിതത്വതവും ജീവിക്കുന്നതിനാവശ്യമായ വേതനവും ലഭിച്ചത്‌. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ദുസ്ഥിതിയെക്കുറിച്ചുകൂടി മേയ്‌ ദിന ചിന്തയില്‍ ഉള്‍പ്പെടുത്താതെ വയ്യ.
അവകാശങ്ങള്‍ക്കൊപ്പം കടമകളെക്കുറിച്ചും അറിയണംഅവകാശങ്ങള്‍ക്കൊപ്പം കടമകളെക്കുറിച്ചുകൂടി ബോധവാനാകുന്ന വ്യക്തിയാണ്‌ യഥാര്‍ത്ഥ തൊഴിലാളി. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ ഇപ്പോള്‍ തൊഴിലാളി വര്‍ഗത്തില്‍ വലിയൊരു ശതമാനത്തിനും തങ്ങളുടെ കര്‍ത്തവ്യങ്ങളെക്കുറിച്ചുമാത്രമാണ്‌ ബോധ്യമുള്ളത്‌. തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച്‌ യാതൊരു ചിന്തയുമില്ല. അല്ലെങ്കില്‍ അതിനെക്കുറിച്ച്‌ അജ്ഞത നടിക്കുന്നു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഏതു തരത്തിലുള്ള സമരത്തിന്റെയോ, ഫാക്ടറികള്‍ അടച്ചുപൂട്ടിച്ച്‌ എല്ലാവരെയും പട്ടിണിയിടുന്ന അവസ്ഥയിലേക്കോ കാര്യങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ന്‌ തൊഴില്‍ സംഘടനകള്‍ക്ക്‌ യാതൊരു മടിയുമില്ല. തൊഴില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നത്‌ തൊഴിലിടങ്ങളില്‍ യന്ത്രസംവിധാനം കൂടുതല്‍ വരുന്നതും തൊഴില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനു സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. അല്ലാതെ അത്‌ തൊഴിലാളികളെ പട്ടിണിക്കിടുന്നതിനുള്ള ഗുഢശ്രമങ്ങളെന്ന്‌ വ്യാഖ്യാനിക്കരുത്‌. ഇത്തരം വ്യാഖ്യാനങ്ങള്‍ മാര്‍ക്സിറ്റ്‌ പാര്‍ട്ടിയുടെ പ്രധാന അജണ്ടയാണ്‌. കമ്പ്യൂട്ടര്‍വത്കരണത്തെ എതിര്‍ത്തിരുന്ന പാര്‍ട്ടിയുടെ, സംസ്ഥാന സെക്രട്ടറി വരെ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌ ലാപ്ടോപ്പാണ്‌. പാര്‍ട്ടി ഓഫീസുകള്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ വത്കൃതമാണ്‌. കമ്പ്യൂട്ടര്‍ സാക്ഷരതയിലൂടെയാണ്‌ ഇപ്പോള്‍ ഏറ്റവുമധികം യുവജനങ്ങള്‍ തൊഴില്‍ നേടുന്നത്‌. ഇന്ത്യയുടെ പ്രധാന കയറ്റുമതി വിഭവമായിക്കഴിഞ്ഞു നമ്മുടെ സോഫ്റ്റുവെയറുകളും അഭ്യസ്തവിദ്യരായ യുവജനങ്ങളും. അതുകൊണ്ടുതന്നെ യന്ത്രസംവിധാനം ഒരിക്കലും തൊഴിലാളിയെ ഇല്ലാതാക്കുന്നില്ല. തൊഴിലിടങ്ങള്‍ കൂടുതല്‍ സുരക്ഷിത്വം കൂട്ടുകയും അദ്ധ്വാനഭാരം കുറയ്ക്കുകയും ചെയ്യുന്നതിന്‌ യന്ത്രസംവിധാനം സഹായിക്കും. കുട്ടനാട്ടിലെ പാടങ്ങളില്‍ കൊയ്യുന്നതിന്‌ ആളില്ലാതെ ആയിരക്കണക്കിന്‌ ഏക്കര്‍ കൃഷി നശിക്കുമ്പോള്‍ കൊയ്ത്തുമെതി യന്ത്രങ്ങള്‍ വയലില്‍ ഇറക്കാതെ തൊഴിലാളികള്‍ പ്രതിഷേധിച്ചു. എന്നാല്‍ അതുകൊണ്ട്‌ ആര്‍ക്കും പ്രയോജനം ലഭിച്ചില്ല. ബാങ്കില്‍ നിന്നു കടം മേടിച്ചും കൃഷിയിറക്കിയ പാവപ്പെട്ട കൃഷിക്കാര്‍ നിത്യ കടക്കാരായി എന്നതുമാത്രമാണ്‌ തൊഴിലാളികളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൊണ്ട്്‌ ഉണ്ടായ നേട്ടം. ഇതുപോലെ തൊഴിലാളി വിരുദ്ധവും സാമൂഹിക വിരുദ്ധവുമാണ്‌ നോക്കുകൂലി പോലെ ചെയ്യാത്ത ജോലിക്ക്‌ കൂലി ആവശ്യപ്പെടുന്ന അവസ്ഥയും. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളും അതിനായി അവരെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും ഒരേപോലെ രാഷ്ട്രത്തെ നശിപ്പിക്കുകയാണ്‌. പലപ്പോഴും തൊഴിലാളിയും ബലിയാടാക്കപ്പെടുന്നു എന്നതാണ്‌ സത്യം. രാഷ്ട്രീയക്കാരുടെ ഇച്ഛയ്ക്കനുസരിച്ച,്‌ തുള്ളുന്ന പാവകളായി തൊഴിലാളികള്‍ മാറ്റപ്പെടുന്നു എന്നതാണ്‌ സത്യം. തൊഴിലാളികളോട്‌ അനുഭാവപൂര്‍വം കത്തോലിക്കാ സഭതൊഴില്‍കാര്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ കേരള കത്തോലിക്കാ മെത്രാന്‍സമിതിയില്‍ ലേബര്‍ കമ്മീഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്‌. നമ്മുടെ രൂപതകള്‍ക്കുള്ളില്‍ വരുന്ന പ്രദേശങ്ങളിലെ തൊഴിലാളികളുടെ പ്രത്യേകിച്ചും അസംഘടിത തൊഴിലാളികളുടെ ആത്മീയവും ഭൗതികവുമായ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഡിപ്പാര്‍ട്ട്മെന്റാണത്‌. ഈ കമ്മീഷന്റെ കീഴില്‍ കെ.എല്‍.എം. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരളാ ലേബര്‍ മൂവ്മെന്റിലൂടെയാണ്‌ കമ്മീഷന്‍ അതിന്റെ ദൗത്യം പ്രധാനമായും നിര്‍വഹിക്കുന്നത്‌. കെ.എല്‍.എം. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു സൊസൈറ്റിയാണ്‌. ലേബര്‍ കമ്മീഷനും കെ.എല്‍.എമ്മും പ്രധാനമായും സര്‍ക്കാരിനും തൊഴിലാളികള്‍ക്കും ഇടയില്‍ ഒരു കണ്ണിയായി പ്രവര്‍ത്തിയ്ക്കുകയാണിപ്പോള്‍ ചെയ്യുന്നത്‌. അതോടൊപ്പം സ്വന്തം നിലയിലും കെ.എല്‍.എം. തൊഴിലാളി ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിച്ച്‌ നടപ്പാക്കി വരുന്നുണ്ട്‌. സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ആവിഷ്ക്കരിച്ചിട്ടുള്ള തൊഴിലാളി ക്ഷേമപദ്ധതികള്‍ അവര്‍ക്ക്‌ കിട്ടാനുള്ള സാഹചര്യം ഒരുക്കുകയും അവ കിട്ടുന്നുണ്ട്‌ എന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതുപോലെതന്നെ പുതിയൊരു തൊഴില്‍ സംസ്ക്കാരത്തിന്‌ രൂപം കൊടുക്കാനും കെ.എല്‍.എം. ശ്രമിക്കുന്നു. കത്തോലിയ്ക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളില്‍ തൊഴിലാളികളുടെ ഉന്നതിക്കും പുരോഗതിക്കും സവിശേഷ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌ എന്നതാണ്‌ ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം.മേയ്ദിനത്തിലെ പ്രത്യേക ചിന്തഈ മേയ്‌ ദിനത്തില്‍ പ്രത്യേകമായി ചിന്തിക്കേണ്ട ഒരു വിഷയം വരുമാനത്തെയും സമ്പാദ്യത്തെയും കുറിച്ചാണ്‌. തൊഴിലെടുത്തു ലഭിക്കുന്ന പണത്തില്‍ എത്ര ശതമാനം നാം നമ്മുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി വിനിയോഗിക്കുന്നു, എത്ര ശതമാനം സ്വന്തം സുഖത്തിനും സൗകര്യത്തിനുമായി ചെലവഴിക്കുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ജോലി ചെയ്യാതെ ലഭിക്കുന്ന പണം പരിധിയില്ലാതെ ചെലവഴിക്കുന്നതിനുള്ള പ്രവണതയും വര്‍ദ്ധിക്കും. ഇപ്പോള്‍ മാന്ദ്യകാലമാണ്‌. അതിനാല്‍ അദ്ധ്വാനിച്ചു ലഭിക്കുന്ന പണം അദ്ധ്വാനിച്ചു തന്നെ ചെലവഴിക്കുകയും വേണം. സ്വന്തം ശരീരത്തെയും കുടുംബത്തിലെ സമാധാനത്തെയും നശിപ്പിക്കുന്ന തിന്മകള്‍ക്കുവേണ്ടി പണം ചെലവഴിക്കരുത്‌. ശ്രമിച്ചാല്‍ സാമ്പത്തിക മാന്ദ്യത്തെ വീട്ടില്‍ നിന്ന്‌ ഓടിക്കാംചെറുകിട കര്‍ഷകരേയും കര്‍ഷകതൊഴിലാളികളെയുമാണ്‌ സാമ്പത്തിക മാന്ദ്യം കേരളത്തില്‍ ഏറ്റവും ശക്തമായി ബാധിക്കുന്നത്‌. മത്സ്യത്തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, കയര്‍-കശുവണ്ടി തൊഴിലാളികള്‍ എന്നിവരെയും സാമ്പത്തിക മാന്ദ്യം ബുദ്ധിമുട്ടിലാക്കും. കാരണം അവരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ വരും. അപ്പോള്‍ കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടും. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്‌ തന്നെ രണ്ടു മുതല്‍ രണ്ടര ശതമാനം വരെ പുറകോട്ടായി കഴിഞ്ഞുവെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്‌. ഏഴു ശതമാനമാണ്‌ ഈ വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക്‌. എന്നാല്‍ ഏറ്റവും ഗൗരവമേറിയ കാര്യം നമ്മുടെ ജനതയിലെ അറുപത്തിയഞ്ച്‌ ശതമാനം പേരും കൃഷി, മത്സ്യബന്ധനം, കന്നുകാലി വളര്‍ത്തല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രാഥമിക മേഖലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതാണ്‌. ഈ രംഗത്തുള്ള വളര്‍ച്ചാ നിരക്ക്‌ മൂന്നു ശതമാനത്തില്‍ താഴെ മാത്രമായിരിക്കുമെന്നാണ്‌ സൂചന. ഇതുമൂലം അടിസ്ഥാന തൊഴിലാളികളുടെയും ചെറുകിട കര്‍ഷകരുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും. ക്ഷാമകാലത്തെ നേരിടാനായി പൂര്‍വ്വപിതാവായ യൗസേപ്പിതാവിന്റെ വിവേകത്തോടെ പെരുമാറാന്‍ തൊഴിലാളി വിഭാഗം തയ്യാറാകേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഒരു ദശകക്കാലമായി നമ്മുടെ രാജ്യം വികസന കുതിപ്പിലാണെന്നത്‌ അഭിമാനാര്‍ഹമായ കാര്യമാണ്‌. ലോകത്തിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്‌. പക്ഷേ ഈ നേട്ടങ്ങള്‍ നമ്മുടെ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളിലേയ്ക്ക്‌ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാ എന്നതാണ്‌ വസ്തുത. കര്‍ഷകരുടെ ഇടയിലുള്ള ആത്മഹത്യകള്‍ പോലെയുള്ള ദുരന്തങ്ങള്‍ സൂചിപ്പിക്കുന്നത്‌ അതാണ്‌. ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മനുഷ്യവികസന സൂചികയില്‍ (Human Development Index) ഇന്ത്യയുടെ സ്ഥാനം നൂറ്റിയിരുപത്തിയെട്ടാണ്‌. ഒരുവര്‍ഷം മുമ്പ്‌ അത്‌ നൂറ്റിയിരുപത്തിയാറായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന വികസകുതിപ്പിനിടയിലും അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളുടെ ജീവിതനിലവാരം താഴോട്ട്‌ പോകുകയാണെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.ദാരിദ്ര്യത്തെ വിശകലനം ചെയ്യുന്നതിനെ സംബന്ധിച്ച മാനദണ്ഡം ലോകബാങ്ക്‌ ഈയിടെ പുതുക്കി നിശ്ചയിക്കുകയുണ്ടായി. പ്രതിദിനം രണ്ടു ഡോളറില്‍ (ഏകദേശം നൂറ്‌ രൂപ) കുറവ്‌ വരുമാനം ലഭിക്കുന്നവരെയാണ്‌ ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രതിദിനം ഒന്നേകാല്‍ ഡോളര്‍ പോലും ലഭിക്കാത്തവരെ പരമദരിദ്രര്‍ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ഇന്ത്യയിലെ ജനങ്ങളില്‍ എഴുപത്തിയഞ്ച്‌ ശതമാനം പേരെയും ദരിദ്രരുടെ പട്ടികയിലാണ്‌ പെടുത്തിയിരിക്കുന്നത്‌. പരമദരിദ്രരാവട്ടെ മൊത്തം ഇന്ത്യക്കാരുടെ നാല്‍പത്തിയൊന്ന്‌ ശതമാനമാണ്‌. തൊഴിലാളികളെ ബോധവത്കരിക്കാന്‍ നമുക്കും കടമനമ്മുടെ രാജ്യത്ത്‌ ഏറെയും അസംഘടിത മേഖലയിലെ തൊഴിലാളികളാണ്‌ എന്ന്‌ നാം പറഞ്ഞു. സംഘടിത മേഖലയില്‍പോലും സാമൂഹിക തൊഴില്‍ സുരക്ഷ ലഭിക്കാത്തവര്‍ ധാരാളം ഉണ്ട്‌. കര്‍ഷകത്തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ (അഞ്ചേക്കര്‍ കൃഷി ഭൂമിയില്‍ താഴെയുള്ളവര്‍), മത്സ്യത്തൊഴിലാളികള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, കയര്‍-കശുവണ്ടി തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, പീടിക തൊഴിലാളികള്‍ തുടങ്ങിയ നൂറില്‍പരം വിഭാഗങ്ങളെ അസംഘടിത തൊഴിലാളികളുടെ ലിസ്റ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നമ്മുടെ ദേശീയ വരുമാനത്തിന്റെ അറുപത്‌ ശതമാനത്തില്‍ അധികം ഈ വിഭാഗത്തിന്റെ സംഭാവനയാണെങ്കിലും ഈ വിഭാഗത്തിന്റെ സാമൂഹിക ക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള സമഗ്രനിയമങ്ങള്‍ ഒന്നുംതന്നെ കഴിഞ്ഞ ആറ്‌ പതിറ്റാണ്ടുകള്‍ക്കിടയില്‍ രൂപീകരിക്കപ്പെട്ടിരുന്നില്ലാ എന്നത്‌ ഖേദകരമാണ്‌. അതുകൊണ്ട്‌ തന്നെ ഈ അടുത്തകാലത്ത്‌ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ആക്ട്‌ - 2008 ഈ രംഗത്തുള്ള വലിയ കാല്‍വയ്പ്പായിട്ടാണ്‌ കാണുന്നത്‌. ഈ നിയമം കൊണ്ടുവരുന്നതില്‍ കെ.എല്‍.എം. വളരെ അധികം നീക്കങ്ങള്‍ നടത്തിയിരുന്നു. നിയമം അതിന്റെ പൂര്‍ണ്ണ ഉദ്ദേശശുദ്ധിയോടെ നടപ്പിലാക്കാന്‍ വേണ്ട പിന്തുണയും സഹകരണവും തൊഴിലാളി സമൂഹവും തൊഴിലാളി സംഘടനകളും നല്‍കണം. തൊഴിലാളി ക്ഷേമപദ്ധതികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. എല്ലാ തൊഴിലാളികളെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കുവാന്‍ നാം ശ്രദ്ധിക്കണം. ആദ്യമായി ഈ രംഗത്ത്‌ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികളെപ്പറ്റി അറിവുണ്ടാവുക അത്യാവശ്യമാണ്‌. ക്ഷേമനിധികളെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച്‌ ഒരു കൈപ്പുസ്തകം കെ.എല്‍.എം. അടുത്തയിടെ പുറത്തിറക്കിയിട്ടുണ്ട്‌. ജെ.ബി.വൈ. എന്ന കേന്ദ്രസര്‍ക്കാര്‍ സ്പേണ്‍സേര്‍ഡ്‌ ഇന്‍ഷ്വൂറന്‍സ്‌ പദ്ധതിയില്‍ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും അംഗങ്ങളാവാന്‍ കഴിയും. ജീവന്‍ മധൂര്‍ പോലെയുള്ള ഇന്‍ഷ്വൂറന്‍സ്‌ വഴിയുള്ള പണം ശേഖരിക്കാനും, കാലക്രമേണ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്താനും വേണ്ട ഒത്താശകള്‍ ചെയ്യുന്നതിനും തൊഴിലുടമകള്‍ക്കും ബാധ്യതയുണ്ട്‌.

Wednesday, May 13, 2009

വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടി (3)

1. സഭയ്ക്ക്‌ എന്തിനാണ്‌ വികസന രേഖ? സഭ രാഷ്ട്രീയ ലക്ഷ്യമാണോ ഉദ്ദേശിക്കുന്നത്‌? സഭയുടെ വികസന രേഖ വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്കുവേണ്ടിയുള്ളതാണ്‌. സഭയുടെ വികസന രേഖ വിശ്വാസികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല, അത്‌ സമൂഹത്തിന്റെ മൊത്തം വികസനം ലക്ഷ്യം വച്ചിട്ടുള്ളതാണ്‌. സഭയ്ക്ക്‌ യാതൊരു രാഷ്ട്രീയ ലക്ഷ്യവുമില്ല. വിശ്വാസികളുടെ ഉന്നമനവും സമൂഹത്തിന്റെ നന്മയുമാണ്‌ സഭയുടെ ലക്ഷ്യം. അല്ലാതെ സഭയുടെ വികസന രേഖകൊണ്ട്‌ യാതൊരു രാഷ്ട്രീയ ലക്ഷ്യവുമില്ല.2. മുപ്പത്‌ വയസ്സുവരെ എന്ന പ്രയോഗത്തില്‍ നിന്നും മുപ്പതു വയസ്സുവരെ ഈശോമിശിഹ (യേശു) ബൈബിളില്‍ വരുന്നുണ്ട്‌ എന്നല്ലേ ഇതിനര്‍ത്ഥം. ഇത്‌ തെറ്റല്ലെ? ടീനേജില്‍ അപത്യക്ഷനാകുന്ന യേശുവിനെ പിന്നെ പറയുന്നത്‌ മുപ്പതാം വയസ്സിലല്ലേ?
കെ.സി.ബി.സി തൊഴില്‍ കാര്യകമ്മീഷനാണ്‌ കെ.സി.ബി.സിക്കുവേണ്ടി ഈ ഇടയലേഖനം എഴുതിയിരിക്കുന്നത്‌. തൊഴില്‍ക്കാര്യകമ്മീഷനിലെ അംഗങ്ങള്‍ മെത്രാന്മാരാണ്‌. ക്രിസ്തു മുപ്പതു വയസ്സുവരെ അജ്ഞാത ജീവിതം നയിച്ചുവെന്ന്‌ ബൈബിളിലും പാരമ്പര്യത്തിലും നാം മനസ്സിലാക്കുന്നു. അതിന്റെ അര്‍ത്ഥം യേശു മുപ്പതു വയസ്സുവരെ അദ്ധ്വാനിച്ചു ജീവിച്ചു എന്നുവേണം മനസ്സിലാക്കുവാന്‍. അതുകൊണ്ട്‌ യേശു ജോലി ചെയ്തുതന്നെയാണ്‌ മുപ്പതു വര്‍ഷക്കാലം ജീവിച്ചത്‌.

വൈദികനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവം : കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തി.

തിരുവല്ലയില്‍ ഫാദര്‍ ജോസഫ്‌ കരിപ്പായിലിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. പുരോഹിതരെ അവഹേളിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. പുരോഹിതരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭാരതസംസ്ക്കാരത്തിന്‌ കളങ്കമാണ്‌ ഇത്തരത്തിലുള്ള അവഹേളനമെന്ന്‌ കമ്മീഷന്‍ വിലയിരുത്തി. തലയ്ക്കും നെഞ്ചിനും ക്ഷതമേറ്റ ഫാ. ജോസഫ്‌ കരിപ്പായിലിന്റെ ആരോഗ്യസ്ഥിതിയില്‍ കമ്മീഷന്‍ ഉത്കണ്ഠ അറിയിച്ചു. വൈദികനെയും സഹോദരിയെയും മര്‍ദ്ദിക്കുകയും വൈദികന്റെ മാതാപിതാക്കളെ അസഭ്യം പയുകയും ചെയ്ത വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന്‌ കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

നന്മചെയ്തു കടന്നു പോകുക: ഡോ. അച്ചാരുപറമ്പില്‍

നന്മ ചെയ്യാനുള്ള മാര്‍ഗമായി മാറണം ഓരോരുത്തരുടെയും ജീവിതമെന്നും അതിനാണ്‌ ദൈവം ജീവന്‍ തന്നിരിക്കുന്നതെന്നും കെ.ബി.സി പ്രസിഡന്റ്‌ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. കഴിയുന്നത്ര നന്മ ചെയ്തു കടന്നു പോകുക എന്നതായിരിക്കണം ജീവിത ദൗത്യമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. സപ്തതി ദിനത്തില്‍ തന്റെ മുഖ്യകാര്‍മികത്വത്തില്‍ എറണാകുളം സെന്റ്‌ ഫ്രാന്‍സീസ്‌ അസീസി കത്തീഡ്രലില്‍ നടന്ന സമൂഹ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. സമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കും സമാധാനത്തിനും സ്നേഹ സേവനം ചെയ്യാനും ഏവരെയും ആര്‍ച്ച്‌ ബിഷപ്‌ ആഹ്വാനം ചെയ്തു

Monday, May 11, 2009

വികസനവും വിശ്വാസത്തിന്റെ വളര്‍ച്ചയും മുദ്രാവാക്യം: ഡോ.പൊന്നുമുത്തന്‍

വികസനവും വിശ്വാസത്തിന്റെ വളര്‍ച്ചയുമാണ്‌ തന്റെ മുദ്രാവാക്യമെന്നഉ പുനലൂര്‍ ബിഷപ്പായി നിയമിതനായ കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍ ഡോ. സെല്‍വസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു. ദൈവത്തിന്റെ അനുഗ്രഹമാണ്‌ പുതുതായി ലഭിച്ചിരിക്കുന്ന പ്രേഷിതവേല.പ്രേഷിതപ്രവര്‍ത്തനമെന്ന ഉത്തരവാദിത്തം ദൈവത്തോടു ചേര്‍ന്നു നിന്നുകൊണ്ട്‌ നിറവേറ്റും. മാതൃരൂപതയായിരുന്ന കൊല്ലത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ്‌ പുനലൂര്‍ രൂപതയെങ്കിലും ഇതര മതസ്ഥരും ഇവിടെ തിങ്ങിപ്പാര്‍ക്കുന്നുണ്ട്‌. രൂപതയുടെ അതിര്‍ത്തിയ്ക്കുള്ളില്‍ താമസിക്കുന്ന എല്ലാ മനുഷ്യരും എന്റെ ജനങ്ങളാണ്‌. എല്ലാവരുടെയും വികസനത്തിനും നന്മയ്ക്കുമായി ഞാന്‍ പ്രവര്‍ത്തിക്കും- നിയുക്ത ബിഷപ്‌ വ്യക്തമാക്കി.

ഏകജാലകം പിന്‍വലിക്കണം: ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍

പ്രവേശനത്തില്‍ ഏകജാലകം വീണ്ടും ഏര്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകര്‍ക്കാനും കുട്ടികളുടെമേല്‍ സാമ്പത്തികബാധ്യത അടിച്ചേല്‍പ്പിക്കാനും ന്യൂനപക്ഷങ്ങളുടെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അവകാശം കവര്‍ന്നെടുക്കാനുമുള്ള ശ്രമത്തില്‍നിന്നും വിദ്യാഭ്യാസവകുപ്പ്‌ പിന്തിരിയണമെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ വക്താവ്‌ ആവശ്യപ്പെട്ടു. കേവലം പത്തുദിവസംകൊണ്ട്‌ പൂര്‍ത്തിയായിരുന്ന വിദ്യാര്‍ഥി പ്രവേശനത്തിന്‌ ഏകജാലകത്തില്‍ കഴിഞ്ഞവര്‍ഷം നാലുമാസംവരെ എടുത്തു. അതുവഴി പകുതി അധ്യയനവര്‍ഷമാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ നഷ്ടമായത്‌. ഇഷ്ടപ്പെട്ട വിഷയത്തില്‍ പ്രവേശനം കിട്ടുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലാത്തതുകൊണ്ട്‌ സ്വാശ്രയ ഇംഗ്ലീഷ്മീഡിയം വിദ്യാലയങ്ങളിലേക്ക്‌ സാധിക്കുന്നവരെല്ലാം പ്രവേശനം തേടുകയും ചെയ്തു.നാലും അഞ്ചും വിദ്യാലയങ്ങള്‍ പ്രവേശനഘട്ടത്തില്‍ മാറിമാറി പഠിക്കേണ്ടിവന്ന വിദ്യാര്‍ഥികളുടെ വ്യാകുലങ്ങളും വിദൂരസ്ഥലങ്ങളില്‍ പഠിക്കേണ്ടിവന്ന വിദ്യാര്‍ഥികളുടെ സാമ്പത്തിക നഷ്ടവും സമയനഷ്ടവും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത്‌ ഖേദകരമാണ്‌.സംസ്ഥാന ഖജനാവിന്‌ അധികസാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും സര്‍വോപരി സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ ഗുണനിലവാരം തകര്‍ക്കുകയും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശം കവര്‍ന്നെടുക്കുന്നതുമാണ്‌ ഏകജാലക സമ്പ്രദായം. ഇതിനെ ശക്തമായി നേരിടുകതന്നെ ചെയ്യും. കൂടുതല്‍ വിദ്യാര്‍ഥികള്‍ മറ്റു സ്ഥലങ്ങളിലേക്കും പാരലല്‍ കോളജിലേക്കും പോകാന്‍ ഇടയായ ഏകജാലകത്തിന്റെ തിന്മകള്‍ മനസിലാക്കി അതുപിന്‍വലിക്കാന്‍ തയാറാകണമെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ വക്താവ്‌ റവ.ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു

Friday, May 1, 2009

കെ.സി.ബി.സിയുടെ തൊഴില്‍ കാര്യകമ്മീഷന്‍ പുറപ്പെടുവിക്കുന്ന മേയ്‌ ദിന സന്ദേശം - 2009

കര്‍ത്താവില്‍ സ്നേഹിക്കപ്പെടുന്ന സഹോദരി സഹോദരന്മാരേ,
മേയ്‌ ഒന്നാം തീയതി തൊഴിലാളി മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ ഓര്‍മ്മ ദിനവും അന്താരാഷ്ട്ര തൊഴിലാളി ദിനവുമാണല്ലോ. എല്ലാ തൊഴിലാളി സഹോദരങ്ങള്‍ക്കും ഈ ദിനത്തിന്റെ മംഗളാശംസകള്‍ നേരുന്നു. വി. യൗസേപ്പിതാവിന്റെ പ്രത്യേക മാദ്ധ്യസ്ഥം വഴി ആത്മീയവും ഭൗതികവുമായ നന്മകളാല്‍ തൊഴിലാളി സമൂഹം അനുഗ്രഹിക്കപ്പെടട്ടെയെന്ന്‌ പ്രാര്‍ത്ഥിക്കുന്നു. മുപ്പത്‌ വയസ്സു വരെ തന്റെ വളര്‍ത്തുപിതാവിന്റെ പണിശാലയില്‍ കഠിനാദ്ധ്വാനം ചെയ്ത നമ്മുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പ്രത്യേക കാരുണ്യവര്‍ഷം അദ്ധ്വാനിക്കുന്നവരുടെ മേല്‍ ഉണ്ടാകുമെന്ന്‌ ഉറപ്പാണ്‌. തൊഴില്‍ കാര്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ കത്തോലിക്കാ മെത്രാന്‍ സമിതിയില്‍ ലേബര്‍ കമ്മീഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. നമ്മുടെ രൂപതകള്‍ക്കുള്ളില്‍ വരുന്ന പ്രദേശങ്ങളിലെ തൊഴിലാളികളുടെ ആത്മീയവും ഭൗതികവുമായ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഡിപ്പാട്ടുമെന്റാണത്‌. ഈ കമ്മീഷന്റെ കീഴില്‍ കെ.എല്‍.എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ലേബര്‍ മൂവ്മെന്റിലൂടെയാണ്‌ കമ്മീഷന്‍ അതിന്റെ ദൗത്യം പ്രധാനമായും നിര്‍വ്വഹിക്കുന്നത്‌. കെ.എല്‍.എം. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു സൊസൈറ്റിയാണ്‌. ലേബര്‍ കമ്മീഷനും കെ.എല്‍.എമ്മും പ്രധാനമായും സര്‍ക്കാരിനും തൊഴിലാളികള്‍ക്കും ഇടയില്‍ ഒരു കണ്ണിയായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍ ചെയ്യുന്നത്‌. അതോടൊപ്പെ സ്വന്തം നിലയിലും കെ.എല്‍.എം തൊഴിലാളി ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിച്ച്‌ നടപ്പാക്കി വരുന്നുണ്ട്‌. സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ആവിഷ്ക്കരിച്ചിട്ടുള്ള തൊഴിലാളി ക്ഷേമപദ്ധതികള്‍ അവര്‍ക്ക്‌ കിട്ടാനുള്ള സാഹചര്യം ഒരുക്കുകയും അവ കിട്ടുന്നുണ്ട്‌ എന്ന്‌ ഉറപ്പു വരുത്തുകയും ചെയ്യുന്നു. അതുപോലെതന്നെ പുതിയൊരു തൊഴില്‍ സംസ്ക്കാരത്തിന്‌ രൂപം കൊടുക്കുവാനും കെ.എല്‍.എം ശ്രമിക്കുന്നു. കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളില്‍ തൊഴിലാളികളുടെ ഉന്നതിയ്ക്കും പുരോഗതിയ്ക്കും സവിശേഷ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌ എന്നതാണ്‌ ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും അന്തസ്സിനെയും എക്കാലവും കത്തോലിക്കാ തിരുസഭ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്‌. ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ പിതാവ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പറയുന്നു : തൊഴില്‍ ചെയ്തുകൊണ്ടു വേണം മനുഷ്യന്‍ അനുദിനം ആഹാരം സമ്പാദിക്കുവാന്‍. അതിലൂടെ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും നിരന്തരമായ പുരോഗതിയെ ത്വരിതപ്പെടുത്തണം. സര്‍വ്വോപരി താന്‍ ഉള്‍പ്പെടുന്ന കുടുംബമാകുന്ന സമൂഹത്തിന്റെ സാംസ്ക്കാരികവും ധാര്‍മികവുമായ നിലവാരം ഉയര്‍ത്താന്‍ അതുവഴി നിരന്തരം സഹായിക്കുകയും വേണം. മനുഷ്യന്റെ ശാരീരികമോ ബുദ്ധിപരമോ ആയ ഏതെങ്കിലുമൊരു പ്രവര്‍ത്തനമാണ്‌ - അതിന്റെ സ്വഭാവവും സാഹചര്യവും എന്തൊക്കെ ആയാലും - തൊഴില്‍ എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌... മറ്റു ജീവജാലങ്ങളില്‍ നിന്നും മനുഷ്യനെ വേര്‍തിരിച്ചു കാണിക്കുന്ന സ്വഭാവ വിശേഷങ്ങളില്‍ ഒന്നാണ്‌ തൊഴില്‍... മനുഷ്യനു മാത്രമേ തൊഴില്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്‍ മാത്രമാണ്‌ തൊഴില്‍ ചെയ്യുന്നത്‌. മനുഷ്യന്‍ മാത്രമാണ്‌ തൊഴില്‍ ചെയ്യുകയും അതുവഴി തന്റെ അസ്തിത്വത്തെ ഭൂമിയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നത്‌ (ജോണ്‍ പോള്‍ 2 തൊഴില്‍ 0). അതുകൊണ്ടാണ്‌ ജോലി ചെയ്യാത്തവന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്ന്‌ വി. പൗലോസ്‌ ശ്ലീഹാ പ്രബോധിപ്പിക്കുന്നത്‌ (2 തെസ. 3: 10). തൊഴിലിനെയും തൊഴിലാളികളെയും വളരെ ഗൗരവത്തോടെയാണ്‌ തിരുസഭ ഉള്‍ക്കൊള്ളുന്നതെന്ന്‌ പരിശുദ്ധ പിതാവിന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ലോകജനതയെ മുഴുവന്‍ സാമ്പത്തിക മാന്ദ്യം വലയം ചെയ്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ ഈ വര്‍ഷത്തെ തൊഴിലാളി ദിനം ആചരിക്കപ്പടുന്നത്‌. സാമ്പത്തികമായി വളരെ മുന്നാക്കം നില്‍ക്കുന്ന പശ്ചാത്യനാടുകളില്‍ നിന്നാണ്‌ സാമ്പത്തിക മാന്ദ്യത്തിന്റെ വിഷപ്പുക വമിയ്ക്കാന്‍ തുടങ്ങിയതെന്നാണ്‌ ഇതിന്റെ പ്രത്യേകത. ധനാസക്തി, ഉപഭോഗാസക്തി എന്നിവയുടെ പിന്നാലെ പാഞ്ഞ ചിലര്‍ ഒരുക്കിയ ചതിക്കുഴികളില്‍ നിന്നാണ്‌ സാമ്പത്തിക മാന്ദ്യത്തിന്‌ തുടക്കം കുറിച്ചിട്ടുള്ളത്‌. ധനാസക്തിയാണ്‌ എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം (തിമോത്തി 6: 10) എന്ന വിശുദ്ധ ഗ്രന്ഥവചനം ശ്രദ്ധിക്കുക. ഈ സാമ്പത്തിക മാന്ദ്യം എല്ലാവരെയും ബാധിക്കും. എന്നാല്‍ ആവശ്യത്തിലേറെ സമ്പാദിച്ച്‌ വച്ചിട്ടുള്ള ധനാഢ്യരെ സംബന്ധിച്ച്‌ അതത്ര പ്രശ്നമല്ല. കാരണം അവരുടെ സുഖസൗകര്യങ്ങളില്‍ വലിയ കുറവു വരുത്താതെ തന്നെ അവര്‍ക്കതിനെ നേരിടാന്‍ കഴിയും. സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും വലിയ ബലിയാടുകള്‍ തൊഴിലാളികളാണ്‌. ഇപ്പോഴത്തെ ആഗോളമാന്ദ്യം മൂലം ലോകത്ത്‌ അമ്പത്‌ കോടിയില്‍പരം പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമെന്നാണ്‌ അന്താരാഷ്ട്ര സംഘടന കണക്കുകൂട്ടിയിരിക്കുന്നത്‌. നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ മുപ്പത്തിയെട്ടു ലക്ഷത്തില്‍പ്പരം പേരുടെ തൊഴിലിനെ സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്നാണ്‌ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ്‌ സ്റ്റഡീസ്‌ കേരളസര്‍ക്കാരിനു വേണ്ടി നടത്തിയ പഠനത്തില്‍ നിന്നും വെളിവാകുന്നത്‌. ചെറുകിട കര്‍ഷകരേയും കര്‍ഷക തൊഴിലാളികളെയുമാണ്‌ സാമ്പത്തിക മാന്ദ്യം കേരളത്തില്‍ ഏറ്റവും ശക്തമായി ബാധിക്കുന്നത്‌. മത്സ്യത്തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, കയര്‍-കശുവണ്ടി തൊഴിലാളികള്‍ എന്നിവരെയും സാമ്പത്തിക മാന്ദ്യം ബുദ്ധിമുട്ടിലാക്കും. കാരണം അവരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ വരും. അപ്പോള്‍ കമ്പനികള്‍ ജോലിക്കാരെ പിരിച്ചിവിടും. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്‌ തന്നെ രണ്ടുമുതല്‍ രണ്ടര ശതമാനം വരെ പുറകോട്ടായി കഴിഞ്ഞുവെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്‌. ഏഴുശതമാനമാണ്‌ ഈ വര്‍ഷത്തെ പ്രതീക്ഷിതാ വളര്‍ച്ചാ നിരക്ക്‌. എന്നാല്‍ ഏറ്റവും ഗൗരവമേറിയ കാര്യം നമ്മുടെ ജനതയിലെ അറുപത്തിയഞ്ച്‌ ശതമാനം പേരും കൃഷി, മത്സ്യബന്ധനം, കന്നുകാലി വളര്‍ത്തല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രാഥമിക മേഖലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതാണ്‌. ഈ രംഗത്തുള്ള വളര്‍ച്ചാ നിരക്ക്‌ മൂന്നു ശതമാനത്തില്‍ താഴെ മാത്രമായിരിക്കുമെന്നാണ്‌ സൂചന.ഇതുമൂലം അടിസ്ഥാന തൊഴിലാളികളുടെയും ചെറുകിട തൊഴിലാളികളുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും. ക്ഷാമകാലത്തെ നേരിടാനായി പൂര്‍വ്വ പിതാവായ യൗസേപ്പിതാവിന്റെ വിവേകത്തോടെ പെരുമാറാന്‍ തൊഴിലാളി വിഭാഗം തയ്യാറാകേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഒരു ദശകക്കാലമായി നമ്മുടെ രാജ്യം വികസന കുതിപ്പിലാണെന്നത്‌ അഭിമാനാര്‍ഹമായ കാര്യമാണ്‌. ലോകത്തിലെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്‌. പക്ഷേ ഈ നേട്ടങ്ങള്‍ നമ്മുടെ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക്‌ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാ എന്നതാണ്‌ വസ്തുത. കര്‍ഷകരുടെ ഇടയിലുള്ള ആത്മഹത്യകള്‍ പോലെയുള്ള ദുരന്തങ്ങള്‍ സൂചിപ്പിക്കുന്നത്‌ അതാണ്‌. ഐക്യരാഷ്ട്ര സംഘടന, കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മനുഷ്യവികസന സൂചികയില്‍ ( Human Development Index) ഇന്ത്യയുടെ സ്ഥാനം നൂറ്റിയിരുപത്തിയെട്ടാണ്‌. ഒരു വര്‍ഷം മുമ്പ്‌ അത്‌ നൂറ്റിയിരുപത്തിയാറായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന വികസനകുതിപ്പിനിടയിലും അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളുടെ ജീവിത നിലവാരം താഴോട്ട്‌ പോകുകയാണെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു. ദാരിദ്ര്യത്തെ വിശകലനം ചെയ്യുന്നതിനെ സംബന്ധിച്ച മാനദണ്ഡം ലോകബാങ്ക്‌ ഈയിടെ പുതുക്കി നിശ്ചയിക്കയുണ്ടായി. പ്രതിദിനം രണ്ടു ഡോളറില്‍ (ഏകദേശം നൂറു രൂപ) കുറവ്‌ വരുമാനം ലഭിക്കുന്നവരെയാണ്‌ ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രതിദിനം ഒന്നേകാല്‍ ഡോളര്‍ പോലും ലഭിക്കാത്തവരെ പരമദരിദ്രര്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. ഇന്ത്യയിലെ ജനങ്ങളില്‍ എഴുപത്തിയഞ്ച്‌ ശതമാനം പേരെയും ദരിദ്രരുടെ പട്ടികയിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പരമദരിദ്രരാവട്ടെ മൊത്തം ഇന്ത്യാക്കാരുടെ നാല്‍പ്പത്തിയൊന്ന്‌ ശതമാനമാണ്‌. 2006 ജനുവരിയില്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്റെ സമ്മേളനത്തില്‍ വത്തിക്കാന്റെ പ്രതിനിധി ഇപ്രകാരം പറയുകയുണ്ടായി. ആഗോളീകരണത്തിന്റെ ഭാഗമായുള്ള സമ്പത്ത്‌ വ്യവസ്ഥയുടെ ഉദാരവത്ക്കരണം വഴി കൂടുതല്‍ കൂടുതല്‍ സമ്പത്ത്‌ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ വളരെ വര്‍ദ്ധിച്ചിട്ടും ഈ സമ്പത്തിന്റെ സദ്ഫലങ്ങള്‍ കൊയ്തെടുക്കുന്നതില്‍ രാഷ്ട്രങ്ങള്‍ തമ്മിലും രാഷ്ട്രങ്ങളുടെ ഉള്ളിലും വ്യത്യാസം ഉണ്ടായിട്ടുണ്ടെന്ന്‌ ധാരാളം തെളിവുകളുണ്ട്‌. അന്തസ്സുള്ള തൊഴിലിന്റെ മാനദണ്ഡങ്ങള്‍ വച്ച്‌ അളന്നാല്‍ വളരെപേര്‍ സാമൂഹിക നേട്ടങ്ങള്‍ ആസ്വദിക്കുന്നതില്‍ നിന്നും തഴയപ്പെട്ടിരിക്കുകയാണെന്ന്‌ കാണാം. കാരണം അപമാനകരമായ വിധത്തില്‍ അവര്‍ ചൂഷണം ചെയ്യപ്പെടുന്നു. ഇതേകാര്യത്തെപ്പറ്റി പരിശുദ്ധ പിതാവ്‌ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ 2009 ജനുവരി 1-ന്‌ നല്‍കിയ ലോകസമാധാന സന്ദേശത്തില്‍ ഇപ്രകാരം പറയുന്നു, ഇന്നത്തെ ആഗോളീകൃത ലോകത്തില്‍ എല്ലാവര്‍ക്കും ന്യായമായി വളരാനുള്ള അവസരം നല്‍കിയെങ്കില്‍ മാത്രമെ സമാധാനം സ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന്‌ വ്യക്തമാണ്‌. അനീതി നിറഞ്ഞ സാമൂഹിക ക്രമം സൃഷ്ടിച്ചുള്ള വ്യതിയാനങ്ങള്‍ക്ക്‌ ഉടനെ അല്ലെങ്കില്‍ അധികം വൈകാതെ എല്ലാവരും വില നല്‍കേണ്ടി വരും. മരുഭൂമിയുടെ നടുവില്‍ ആഢംബരം നിറഞ്ഞ ഭവനം നിര്‍മിക്കുകയെന്നത്‌ ശുദ്ധ വിഢിത്തമാണ്‌. നമ്മുടെ രാജ്യത്ത്‌ ഏറെയും അസംഘടിത മേഖലയിലെ തൊഴിലാളികളാണ്‌ എന്ന്‌ നാം പറഞ്ഞു. സംഘടിത മേഖലയില്‍ പോലും സാമൂഹിക തൊഴില്‍ സുരക്ഷ ലഭിക്കാത്തവര്‍ ധാരാളമുണ്ട്‌. കര്‍ഷകതൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ (അഞ്ചേക്കര്‍ കൃഷി ഭൂമിയില്‍ താഴെയുള്ളവര്‍), മത്സ്യതൊഴിലാളികള്‍, കയര്‍-കശുവണ്ടി തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, പീടിക തൊഴിലാളികള്‍ തുടങ്ങിയ നൂറില്‍പരം വിഭാഗങ്ങളെ അസംഘടിത തൊഴിലാളികളുടെ ലിസ്റ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.നമ്മുടെ ദേശീയവരുമാനത്തിന്റെ അറുപത്‌ ശതമാനത്തില്‍ അധികം ഈ വിഭാഗത്തിന്റെ സാമൂഹിക ക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള സമഗ്രനിയമങ്ങള്‍ ഒന്നും തന്നെ കഴിഞ്ഞ ആറ്‌ പതിറ്റാണ്ടുകള്‍ക്കിടയില്‍ രൂപീകരിക്കപ്പെട്ടിരുന്നില്ലാ എന്നത്‌ ഖേദകരമാണ്‌. അതുകൊണ്ട്‌ തന്നെ ഈ അടുത്ത കാലത്ത്‌ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ആക്ട്‌ - 2008 ഈ രംഗത്തുള്ള വലിയ കാല്‍ വെയ്പ്പായിട്ടാണ്‌ കാണുന്നത്‌. ഈ നിയമം കൊണ്ടുവരുന്നതില്‍ കെ.എല്‍.എം വളരെയധികം നീക്കങ്ങള്‍ നടത്തിയിരുന്നു. നിയമം അതിന്റെ പൂര്‍ണ്ണ ഉദ്ദേശശുദ്ധിയോടെ നടപ്പിലാക്കാന്‍ വേണ്ട പിന്തുണയും സഹകരണവും തൊഴിലാളി സമൂഹവും തൊഴിലാളി സംഘടനകളും നല്‍കണം. തൊഴിലാളി സമൂഹത്തിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തിരുസ്സഭ എന്നും തയ്യാറായിട്ടുണ്ട്‌. ആധുനിക കാലഘട്ടത്തിലെ തിരുസ്സഭയുടെ പ്രഥമ സാമൂഹിക പ്രബോധനമായ റേരും നൊവാരും 1891-ല്‍ ഭാഗ്യസ്മരണാര്‍ഹനായ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ പുറത്തിറക്കിയത്‌ തൊഴിലാളി സമൂഹത്തിനു വേണ്ടിയായിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ധാരാളം സാമൂഹിക ലേഖനങ്ങള്‍ പരിശുദ്ധ പിതാക്കന്മാര്‍ പുറത്തിറക്കിയിട്ടുണ്ട്‌. തിരുസ്സഭയുടെ നേതൃത്വത്തില്‍ തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ പലതലത്തിലും നടത്തിവരുന്നുണ്ട്‌. തല്‍സംബന്ധമായി രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌ പറയുന്നു ഈ കാലഘട്ടത്തിലെ മനുഷ്യരുടെ വിശിഷ്യ പാവങ്ങളുടെയും പീഡിതരുടെയും സന്തോഷവും പ്രതീക്ഷകളും സങ്കടങ്ങളും ഉത്കഠകളുമെല്ലാം ക്രിസ്തുവിന്റെ അനുയായികളുടെയും കൂടിയാണ്‌. ഈ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ കാലത്തിന്റെ അടയാളങ്ങള്‍ സൂക്ഷ്മ നിരീക്ഷണം ചെയ്ത്‌ സുവിശേഷ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാന്‍ സഭ എല്ലായ്പോഴും ബാധ്യസ്ഥയത്രെ (സഭ ആധുനിക ലോകത്തില്‍ 1 & 4). ഇക്കാരണത്താല്‍ തന്നെ തൊഴിലിന്റെ കര്‍ത്താവിനെപ്പറ്റിയും അവന്റെ ജീവിത സാഹചര്യങ്ങളെപ്പറ്റിയും നിരന്തരമായ പഠനം നടത്തേണ്ടിയിരിക്കുന്നു (ജോണ്‍പോള്‍ 2, തൊഴില്‍ 8 5). ഈ അടിസ്ഥാന കാഴ്ചപ്പാടിലൂടെയാണ്‌ തിരുസ്സഭ തന്റെ സാമൂഹിക പ്രബോധന ദൗത്യം നിര്‍വ്വഹിക്കുന്നത്‌. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ലേബര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള ലേബര്‍ മൂവ്മെന്റാണ്‌ കേരള കത്തോലിക്കാ സഭയുടെ തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നത്‌ എന്ന്‌ തുടക്കത്തില്‍ നാം കണ്ടു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കൊണ്ടു തന്നെ കേരളത്തിലെ എല്ലാ രൂപതകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കെ.എല്‍.എമ്മിന്‌ സാധിച്ചിട്ടുണ്ട്‌. സഭയുടെ തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ ശക്തമായ അല്‍മായ നേതൃത്വത്തെ ഇതിലൂടെ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്‌. സമകാലിക സാമൂഹിക സാഹചര്യങ്ങളില്‍ തൊഴില്‍ മേഖലകളില്‍ ധാരാളം പുതിയ പുതിയ പ്രശ്നങ്ങള്‍ രൂപപ്പെട്ടു വരുന്നുണ്ട്‌. സാമ്പത്തിക മാന്ദ്യം, വികസനത്തിന്റെ സദ്ഫലങ്ങള്‍ താഴെത്തട്ടിലേക്ക്‌ വിതരണെ ചെയ്യപ്പെടാതിരിക്കല്‍, ക്ഷേമരാഷ്ട്ര ആശയത്തില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം, കമ്പോള സംസ്ക്കാരത്തിന്റെ വളര്‍ച്ച, ഭൗതീക മൂല്യങ്ങളുടെ സ്വാധീനം, ട്രേഡ്‌ യൂണിയനുകള്‍ക്കുണ്ടായിട്ടുള്ള മൂല്യച്യുതി, തൊഴിലാളി ചൂഷണം തുടങ്ങിയ ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്‌. ഇത്തരം കാര്യങ്ങളില്‍ സമഗ്രമായ കാഴ്ചപ്പാടോടുകൂടിയുള്ള പ്രവര്‍ത്തനപരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ കെ.എല്‍.എമ്മിന്‌ കഴിയുന്നുണ്ട്‌ എന്നത്‌ അഭിമാനാര്‍ഹമാണ്‌. അദ്ധ്വാനത്തിന്റെ ശ്രേഷ്ഠതയും മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്ന തൊഴില്‍ സംസ്ക്കാരം വ്യാപിപ്പിക്കുക, സമകാലിക സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ തൊഴിലാളികള്‍ക്കുമുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ അവരെ ശക്തീകരിക്കുക, പുത്തന്‍ സാങ്കേതിക പരിജ്ഞാനവും ആധുനിക യന്ത്രോപകരണങ്ങളും പുത്തന്‍ പ്രവണതകളും തൊഴിലാളികള്‍ക്ക്‌ ലഭ്യമാകാന്‍ അവസരം ഒരുക്കുക, സര്‍ക്കാരിന്റെയും ഇതര ഏജന്‍സികളുടെയും വിവിധ ക്ഷേമപദ്ധതികളുടെയും ഗുണഭോക്താക്കളായി മുഴുവന്‍ തൊഴിലാളികളെയും മാറ്റുക, തൊഴിലാളികളുടെ നേതൃത്വത്തെ പരിപോഷിപ്പിക്കുകയും സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക്‌ നയിക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള അഞ്ച്‌ പ്രവര്‍ത്തന പദ്ധതികളുമായിട്ടാണ്‌ കെ.എല്‍.എം. മുന്നോട്ട്‌ പോകുന്നത്‌. തൊഴിലാളികളുടെ ശക്തീകരണത്തിന്‌ ഫലപ്രദമായ ഒരു പ്രവര്‍ത്തനമാണ്‌ തൊഴിലാളി സ്വയം സഹായ സംഘടനകളുടെ രൂപീകരണം. ഇതിന്റെ തുടര്‍ച്ചയായി തൊഴിലാളി ഫോറങ്ങള്‍ രൂപപ്പെടുത്തണം. വിവിധ തലങ്ങളില്‍ ഇടവക പ്രവര്‍ത്തനങ്ങളുടെ കോ-ഓഡിനേഷന്‌ വേണ്ടിയുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. എല്ലാ രൂപതകളിലും തൊഴിലാളി നേതൃത്വം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. രൂപതാ സാമൂഹികപ്രവര്‍ത്തന സംവിധാനങ്ങള്‍ വഴിയായിട്ടാണ്‌ സാധാരണയായി കെ.എല്‍.എം പ്രവര്‍ത്തിച്ചു വരുന്നത്‌. ഇന്ന്‌ എല്ലാ ഇടവകകളിലും തന്നെ സ്വയം സഹായസംഘങ്ങള്‍, ക്രെഡിറ്റ്‌ യൂണിറ്റുകള്‍ മുതലായവ പ്രവര്‍ത്തിച്ചു വരുന്നുണ്ട്‌. ഈ സംഘങ്ങളിലുള്ള തൊഴിലാളികളുടെ ഏകോപനം വിവിധ തൊഴിലാളി ഫോറങ്ങള്‍ വഴി നടത്തപ്പെടണം. എല്ലാ തൊഴിലാളുകളെയും സംഘടിതരാക്കണം. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചില്‍പ്പരം തൊഴിലാളി ക്ഷേമപദ്ധതികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്‌. എല്ലാ തൊഴിലാളികളെയും ക്ഷേമപദ്ധതിയില്‍ അംഗങ്ങളാക്കുവാന്‍ നാം ശ്രദ്ധിക്കണം. ആദ്യമായി ഈ രംഗത്ത്‌ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികളെപ്പറ്റി അറിവുണ്ടാവുക അത്യാവശ്യമാണ്‌. ക്ഷേമനിധികളെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച്‌ ഒരു കൊച്ചുപുസ്തകം കെ.എല്‍.എം അടുത്തയിടെ പുറത്തിറക്കിയിട്ടുണ്ട്‌. ജെ.ബി.വൈ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ്‌ ഇന്‍ഷ്വൂറന്‍സ്്‌ പദ്ധതിയില്‍ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും അംഗങ്ങളാകുവാന്‍ കഴിയും. ജീവന്‍, മധൂര്‍ പോലെയുള്ള ഇന്‍ഷ്വൂറന്‍സ്‌ വഴിയുള്ള പണം ശേഖരിക്കാനും, കാലക്രമോണ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്താനും വേണ്ട ഒത്താശകള്‍ ചെയ്യാന്‍ കെ.എല്‍.എം പരിശ്രമിച്ചുവരുന്നു. മറ്റൊരു പ്രധാനപ്പെട്ട മേഖലയാണ്‌ രോഗീ ചികിത്സയ്ക്ക്‌ സഹായം ലഭിക്കുന്ന മെഡിക്ലെയിം ഇന്‍ഷ്വുറന്‍സ്‌ പദ്ദതികള്‍. എല്ലാ തൊഴിലാളികളും മെഡിക്ലെയിം ഇന്‍ഷ്വുറന്‍സില്‍ അംഗങ്ങളാവണം. ഇതിനായി ഒട്ടുമിക്ക രൂപതകളിലെയും സാമൂഹിക സേവന വിഭാഗത്തിന്റെ കീഴില്‍ ഇന്‍ഷ്വുറന്‍സ്‌ സംബന്ധിയായ കാര്യങ്ങള്‍ ചെയ്തവരുന്നുണ്ട്‌. അത്‌ എല്ലാ തൊഴിലാളികളിലേയ്ക്കും വ്യാപിപ്പിക്കാന്‍ രൂപതാ കെ.എല്‍.എം ഘടകങ്ങള്‍ നേതൃത്വം നല്‍കണം. തൊഴിലാളികളുടെ ക്ഷേമനിധി പ്രവേശനം, ഇന്‍ഷ്വുറന്‍സ്‌ സംബന്ധിയായ കാര്യങ്ങള്‍ എന്നിവയ്ക്ക്‌ വേണ്ട ഉവദേശവും നേതൃത്വവും കെ.എല്‍.എം നല്‍കുന്നതാണ്‌. തൊഴില്‍ അന്വേഷകരെയും തൊഴില്‍ സ്ഥാപനങ്ങളെയും രജിസ്റ്റര്‍ ചെയ്യുന്ന കേരള ലേബര്‍ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങളും കെ.എല്‍.എം നടത്തുന്നുണ്ട്‌. അതും എല്ലാ രൂപതകളിലേക്കും ഇപ്പോള്‍തന്നെ ഇതിലേയ്ക്കായി മൂന്ന്‌ വെബ്സൈറ്റുകള്‍ (www.keralalabour.org, www.medicarrier.in, www.jobtech.in) കെ.എല്‍.എം. തയ്യാറാക്കി നടത്തിവരുന്നുണ്ട്‌. ജോലി തേടുന്നവരെയും ജോലി തരാന്‍ സാധ്യതയുള്ളവരെയും ഒരേ വേദിയില്‍ കൊണ്ടുവരുന്ന ഒരു പ്രസ്ഥാനമാണ്‌ ഈ സൈറ്റുകള്‍. ജോലി അന്വേഷിച്ച്‌ വിവിധ സ്ഥലങ്ങളില്‍ പോകുമ്പോഴുണ്ടാവുന്ന സമയനഷ്ടവും പണനഷ്ടവും എല്ലാം ഇതിലൂടെ ഇല്ലാതാക്കാന്‍ കഴിയും. രൂപതാ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റികളും കെ.എല്‍.എമ്മും ഇക്കാര്യത്തില്‍ പ്രത്യേകം താത്പര്യമെടുക്കണം. തൊഴില്‍ സാമ്പത്തിക രംഗങ്ങളില്‍ വന്‍ പ്രതിസന്ധികളുടെ കാര്‍മേഘം ഉരുണ്ടുകൂടി വരുന്ന ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ ശക്തീകരണത്തിന്‌ ഉപയുക്തമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ എല്ലാ ഇടവകകളിലും സ്ഥാപിക്കപ്പെടണം. ഒരു പക്ഷേ പുതിയൊരു പ്രസ്ഥാനം തുടങ്ങുന്നതിനു പകരം നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇതു ചെയ്യുകയാവും കരണീയവും എളുപ്പവും. അതുപോലെ തന്നെ പെട്ടെന്നുള്ള ഫലങ്ങള്‍ ഇതില്‍നിന്നും പ്രതീക്ഷിക്കുകയും ചെയ്യരുത്‌. തൊഴില്‍ ദൈവത്തിന്റെ സൃഷ്ടി കര്‍മ്മത്തിലുള്ള പങ്കു ചേരലാണ്‌. ഏതു തരത്തിലും തലത്തിലുമുള്ള തൊഴിലും മാന്യതയുള്ളതാണ്‌ എന്ന്‌ നാം മനസ്സിലാക്കണം. അതുപോലെ ഏതുതരം തൊഴില്‍ ചെയ്യുന്നവരും മാന്യതയും അംഗീകാരവും അര്‍ഹിക്കുന്നവരാണ്‌ എന്ന കാര്യവും നാം അനുസ്മരിക്കണം. മലയാളിയുടെ ദുരഭിനമാനബോധമാണ്‌ നമുക്ക്‌ പലതിനും തടസ്സമായി നില്‍ക്കുന്നത്‌ എന്നതൊരു വസ്തുതയാണ്‌. വെള്ളക്കോളര്‍ ജോലിമാത്രം ജോലിയായി കണക്കാക്കുന്ന ഒരു ജനതയ്ക്ക്‌ പുരോഗതി ഉണ്ടാവുക എളുപ്പമല്ല. അതുപോലെ തന്നെ എന്തിനും ഏതിനും സമരം, ബന്ദ്‌ മുതലായവ ചെയ്യുന്നതും അതുവഴി ഉല്‍പാദനം തടസ്സപ്പെടുത്തുന്നതും ശരിയായ ഒരു പ്രവണതയല്ല. ഒരു പരിധി വരെ ജോലിയെടുക്കാതെ പണം സമ്പാദിക്കുന്നതിനുള്ള തൃഷ്ണതയാണ്‌ ഇത്തരം പ്രവണതകള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ പറയേണ്ടിയിരിക്കുന്നു. അതൊരിക്കലും നമ്മെ പുരോഗതിയിലേക്ക്‌ നയിക്കുകയില്ല. തീക്ഷ്ണമതിയായ വി. പൗലോസ്‌ അപ്പസ്തോലന്റെ വര്‍ഷാചരണത്തിന്റെ ഇടയിലാണ്‌ 2009 ലെ മെയ്‌ ദിനം കടന്നു വരുന്നത്‌. അലസത കൂടാതെ അദ്ധ്വാനിക്കാനുള്ള ആഹ്വാനമാണ്‌ വി. പൗലോസ്‌ നമുക്ക്‌ നല്‍കുന്നത്‌. തന്നെ അനുകരിക്കേണ്ടത്‌ എങ്ങിനെയെന്ന്‌ വി. പൗലോസ്‌ ശ്ലീഹ പഠിപ്പിക്കുന്നുണ്ട്‌. ആരില്‍ നിന്നും ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചിട്ടില്ല. മറിച്ച്‌ ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപ്പകല്‍ കഷ്ടപ്പെട്ട്‌ കഠിനാധ്വാനം ചെയ്തു. ഞങ്ങള്‍ക്ക്‌ അവകാശം ഇല്ലാഞ്ഞിട്ടല്ല, പ്രത്യുത അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്ക്‌ നല്‍കുവാനാണ്‌ ഇങ്ങനെ ചെയ്തത്‌ (2 തെസ. 3: 7-9). നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള അസംഘടിത തൊഴില്‍ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ അതിജീവിക്കാന്‍ പുതിയ കാഴ്ചപ്പാടും പുതിയ മനോഭാവവും പുതിയ പ്രവര്‍ത്തന ശൈലിയും സ്വാംശീകരിക്കാന്‍ നാം തയ്യാറാവുമെന്ന്‌ ഈ മെയ്‌ ദിനത്തില്‍ നമുക്ക്‌ പ്രതിജ്ഞയെടുക്കാം. ഒന്നിച്ചു നിന്ന്‌ വികസനത്തിനും നന്മയ്ക്കുമായി നമുക്ക്‌ മുന്നേറാം. പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട്‌ ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍ (ഗല. 6:2) എന്ന അപ്പസ്തോല വചനങ്ങള്‍ നമുക്ക്‌ ഓര്‍ക്കാം. കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഒരിക്കല്‍കൂടി എല്ലാവര്‍ക്കും മേയ്‌ ദിനാശംസകള്‍ നേരുന്നു.