Wednesday, October 28, 2009

ഇടയന്‌ പ്രണാമം അര്‍പ്പിച്ച്‌ ആയിരങ്ങള്‍

അജഗണപരിപാലനം ദൈവഹിതം പോലെ നിറവേറ്റി ജനഹൃദയങ്ങളില്‍ സൂര്യ തേജസായി ഒരു പതിറ്റാണ്ടിലേറെക്കാലം ജ്വലിച്ചുനിന്ന ഇടയന്‍ വിശ്വാസ സമൂഹത്തോട്‌ ഇന്ന്‌ വിടചൊല്ലും. കേരളത്തിലെ ലത്തീന്‍ ഹയരാര്‍ക്കിയുടെ തലവന്‍ കാലംചെയ്ത വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ കബറടക്കം ഇന്ന്‌ ഔദ്യോഗി ക ബഹുമതികളോടെ നടക്കും. ഇന്ന്‌ രാവിലെ ഏഴിന്‌ സെന്റ്‌ ഫ്രാന്‍സീസ്‌ അസീസി കത്തീ ഡ്രലില്‍ നടക്കുന്ന സമൂഹബലിക്കു ശേഷം ഒന്‍പതിന്‌ ഭൗതിക ശരീരം എറണാകുളം സെ ന്റ്‌ ആല്‍ബര്‍ട്സ്‌ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ത യാറാക്കിയിട്ടുള്ള പ്രത്യേക പന്തലില്‍ പൊതുദര്‍ശനത്തിന്‌ വയ്ക്കും.

ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കബറടക്ക ശുശ്രൂഷകള്‍ക്ക്‌ തുടക്കംകുറിച്ച്‌ സമൂഹ ദിവ്യബലി ആ രംഭിക്കും. സിസിബിഐ പ്രസിഡന്റ്‌ മും ബൈ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ മുഖ്യകാര്‍മികത്വം വഹിക്കും. തിരുവനന്തപുരം ആര്‍ച്ച്ബിഷപ്‌ ഡോ.സൂസപാക്യം അനുശോചന പ്രസംഗം നടത്തും. ദിവ്യ ബലിയില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്‌ ഡോ.പെദ്രോ ലോപ്പസ്‌ ക്വിന്താന, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ തുടങ്ങിയവരും ഒട്ടേറെ ബിഷപ്പുമാരും വൈദികരും കാര്‍മികരായി സംബന്ധിക്കും.

ദിവ്യബലിക്ക്‌ ശേഷം ഭൗതിക ശരീരം സംവഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം തുടങ്ങും. സെന്റ്‌ ആല്‍ബര്‍ട്സ്‌ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന്‌ ഹൈക്കോടതി ജംഗ്ഷനിലെ മദര്‍ തെരേസ സ്ക്വയര്‍ വഴി വരാപ്പുഴ അതിമെ ത്രാസന മന്ദിരം ചുറ്റി നഗരപ്രദക്ഷിണം അസീസി കത്തീഡ്രലില്‍ പ്രവേശിക്കും. തുടര്‍ന്ന്‌ ഭ ദ്രാസന ദേവാലയത്തോടനുബന്ധിച്ച്‌ തയാറാക്കിയിട്ടുള്ള പ്രത്യേക കല്ലറയില്‍ ഭൗതിക ശരീരം കബറടക്കും.

തിങ്കളാഴ്ച കാലംചെയ്ത ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ ഭൗതികശരീരം അവസാനമായി ഒരു നോക്കു കാണാന്‍ വിശ്വാസിസമൂഹം ഇന്നലെ എറണാകുളം സെന്റ്‌ ഫ്രാന്‍സീസ്‌ കത്തീഡ്രലിലേക്ക്‌ ഒഴുകിയെത്തി. പ്രാര്‍ഥനാഗീതികള്‍ സാന്ദ്രമായി മുഴങ്ങുന്ന അന്തരീക്ഷത്തില്‍ വൈദികരും കന്യാസ്ത്രീകളും വിശ്വാ സസമൂഹവും ഒരേ മനസോടെ തങ്ങളുടെ ആ ത്മീയാചാര്യന്‌ ആദരാഞ്ജലി അര്‍പ്പിച്ചു.

ആര്‍ച്ച്ബിഷപ്പിന്റെ ഭൗതിക ശരീരം ഇന്നലെ രാവിലെയാണ്‌ എറണാകുളം സെന്റ്‌ ഫ്രാന്‍സീസ്‌ കത്തീഡ്രലില്‍ കൊണ്ടുവന്നത്‌. രാവി ലെ 9.15ന്‌ അതിമെത്രാസനമന്ദിരത്തില്‍നിന്ന്‌ ഭൗതിക ശരീരം കത്തീഡ്രലിലേക്ക്‌ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരിയുടെ നേതൃത്വത്തില്‍ വൈദികര്‍ സംവഹിച്ചു. തുടര്‍ന്ന്‌ നടന്ന പ്രാര്‍ഥനാശുശ്രൂഷ യ്ക്ക്‌ കോഴിക്കോട്‌ ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പിലും സമൂഹ ദിവ്യബലിക്ക്‌ ബിഷപ്‌ ഡോ.ജോസഫ്‌ കാരിക്കശേരിയും മുഖ്യകാര്‍മികത്വം വഹിച്ചു. വരാപ്പുഴ, കൊച്ചി രൂ പതകളിലെയും, മഞ്ഞുമ്മല്‍ കര്‍മലീത്ത സഭ, കപ്പൂച്ചിന്‍ സന്യാസ സഭാ അംഗങ്ങളുമായ 350-ലേറെ വൈദികര്‍ സഹകാര്‍മികരായിരുന്നു.

ദിവ്യബലിക്ക്‌ ശേഷം ഭൗതിക ശരീരം പൊതുദര്‍ശനത്തിന്‌ വച്ചു. ഇന്നലെ പകല്‍ മുഴുവനും രാത്രിയിലും സെന്റ്‌ ഫ്രാന്‍സീസ്‌ കത്തീഡ്രലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന്‌ വ ച്ചിരിക്കുകയായിരുന്നു. ഇന്നു രാവിലെ ഒമ്പതിന്‌ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്സ്‌ ഹൈസ്കൂളില്‍ പ്രത്യേകം തയാറാക്കിയ വേദിയിലേക്ക്‌ കൊണ്ടുവരും. ഇന്നലെ രാവിലെ ലൂര്‍ദ്‌ ആശുപത്രിയില്‍നിന്ന്‌ കൊണ്ടുവന്ന ഭൗതിക ശരീരം അതിമെത്രാസന മന്ദിരത്തിലെ ചാപ്പലിലാണ്‌ ആദ്യം വച്ചത്‌. മുന്‍ഗാമിയായ ആര്‍ച്ച്ബിഷപ്‌ ഡോ. കൊര്‍ണിലിയൂസ്‌ ഇലഞ്ഞിക്കല്‍ ഇവിടെയെത്തി ഒപ്പീസ്‌ നടത്തി.

മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍, നിയുക്ത കാതോലിക്കാ പൗ ലോസ്‌ മാര്‍ മിലിത്തിയോസ്‌, ബിഷപ്പുമാരായ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍, ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍, മാര്‍ തോമസ്‌ ചക്യത്ത്‌, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ എന്നിവര്‍ ക ത്തീഡ്രലിലെത്തി ഒപ്പീസ്‌ ചൊല്ലി.

കേന്ദ്രമന്ത്രി കെ.വി തോമസ്‌, മന്ത്രിമാരായ എസ്‌. ശര്‍മ, ജോസ്‌ തെറ്റയില്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ. തോമസ്‌ ഐസക്‌, എം.എ ബേബി, ജസ്റ്റീസുമാരായ ജോസഫ്‌ ഫ്രാന്‍സീസ്‌, ആന്റണി ഡോമിനിക്‌ , തോമസ്‌ പി.ജോസഫ്‌, പി.രാജീവ്‌ എംപി, എംഎല്‍എ മാരായ കെ.എം മാണി, എ.എം യൂസഫ്‌, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങിയവര്‍ റീത്ത്‌ സമര്‍പ്പിച്ചു, കെ. ബാബു എഎല്‍എ, ഡൊമിനിക്‌ പ്രസന്റേഷന്‍, സീനുലാല്‍, ശോഭ സുരേന്ദ്രന്‍, മുന്‍ കേരള ചേംബര്‍ പ്രസിഡന്റ്‌ ഇ.എസ്‌ ജോസ്‌ , അഡ്വ.വി. വിജോഷി, എം.എം ഫ്രാന്‍സീസ്‌, സിമി റോസ്ബെല്‍ ജോണ്‍ എന്നിവര്‍ ഉള്‍ പ്പെടെ നിരവധി പ്രമുഖരും ആദരാ ജ്ഞലി അര്‍പ്പിക്കാന്‍ എത്തിയിരു ന്നു.

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനു വേണ്ടി ഡിസിസി സെക്രട്ടറി ലിനോ ജേക്കബ്‌ റീത്ത്‌ സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. എം ബീന, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ലിഡാ ജേക്കബ്‌, അഡ്വക്കറ്റ്‌ ജനറല്‍ സുധാകര പ്രസാദ്‌, കാ ര്‍ഷിക സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ.ആര്‍. വിശ്വംഭരന്‍, പി.സിതോമസ്‌, വി.എം. സുധീരന്‍, ഡോ.സെബാസ്റ്റ്യന്‍ പോള്‍, ടി.എസ്‌ ജോണ്‍, എ.എന്‍രാധാകൃഷ്ണന്‍ തുടങ്ങിയവരും ആദരാ ഞ്ജലി അര്‍പ്പിച്ചു. സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ ഏബ്ര ഹാമിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ്‌ സംഘം അന്തിമോപ ചാരമര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക്‌ സൗകര്യം ഒരുക്കി സേവനനിരതരായി നിലകൊണ്ടു.