Thursday, November 26, 2009

അല്‍മായ ശുശ്രൂഷയെക്കുറിച്ച്‌ പഠനശിബിരം

സാര്‍വത്രികസഭയിലെ അല്‍മായശുശ്രൂഷയെക്കുറിച്ചും മര്‍പാപ്പയുടെ അപ്പസ്തോലിക ആഹ്വാനമായ ‘അല്‍മായവിശ്വാസി’കളെക്കുറിച്ചും പിഒസിയില്‍ 27, 28 തീയതികളില്‍ പഠനശിബിരം നടക്കും. രൂപതാ സംസ്ഥാനതല അല്‍മായ സംഘടനാ നേതാക്കള്‍ക്കായി നാളെ നടത്തുന്ന ഏകദിന പഠനശിബിരം കെസിബിസി അല്‍മായ കമ്മീഷന്‍ ചെയര്‍മാനും ഇടുക്കി രൂപത മെത്രാനുമായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും. ഡോ. എഡ്വേര്‍ഡ്‌ എടേഴത്ത്‌, ഡോ. ലിഡ ജേക്കബ്‌ ,ഡോ. സാബു ഡി. മാത്യു, മോണ്‍.റാഫേല്‍ തട്ടില്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഷെവ. ഡോ. പ്രീമൂസ്‌ പെരിഞ്ചേരിയെ സമ്മേളനത്തില്‍ ആദരിക്കും. ‘അല്‍മായവിശ്വാസികളുടെ’ മലയാളതര്‍ജമയുടെ രണ്ടാം പതിപ്പിന്റെ പ്രകാശനം മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ നിര്‍വഹിക്കും. 130 രൂപ വിലയുള്ള പുസ്തകം 80 രൂപയ്ക്ക്‌ പ്രീ-പബ്ലിക്കേഷന്‍ നിരക്കില്‍ പിഒസിയില്‍ നിന്ന്‌ ലഭിക്കും. സമര്‍പ്പിതര്‍ക്കും പുരോഹിതര്‍ക്കുമായി 28ന്‌ നടത്തപ്പെടുന്ന ഏകദിന പഠനശിബിരം മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കബാവ ഉദ്ഘാടനം ചെയ്യും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷത വഹിക്കും. എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, മോണ്‍. ജോണ്‍ പടിപുരക്കല്‍, ജോയി ഗോതുരത്ത്‌, ഡോ. ടി.കെ ജോസ്‌ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. വിവരങ്ങള്‍ക്ക്‌: 0484-2805722, 2805815.