കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ദ്വിദിന സമ്മേളനം 29, 30 തിയതികളില്‍ ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. 29ന് രാവിലെ 10 -ന്‍് ആര്‍ച്ച്ബിഷപ്പ് ഡോ.എം.സൂസ പാക്യം അധ്യക്ഷത വഹിക്കും. ചാള്‍സ് ഡയസ് എംപി ഉദ്ഘാടനം ചെയ്യും. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ ആശംസകള്‍ നേരും. കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കേരള ലാറ്റിന്‍ കാത്തലിക് വിമന്‍ അസോസിയേഷന്‍, കോസ്റ്റല്‍ ഏരിയ ഡിവലപ്മെന്റ് ഫോര്‍ ലിബറേഷന്‍ (കടല്‍) എന്നിവയുടെ പ്രഖ്യാപനം ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം നിര്‍വഹിക്കും. കില അസിസ്റ്റന്റ് പ്രഫസര്‍ ജെ.ബി രാജന്‍ മുഖ്യപ്രഭാഷണം നടത്തും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍, ഷാജി ജോര്‍ജ്, മുന്‍ ജനറല്‍ സെക്രട്ടറി ഫാ. പയസ് ആറാട്ടുകുളം, പ്രഫ. എസ്. റെയ്മണ്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ജോയി ഗോതുരുത്ത് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. വൈകുന്നേരം ആറിന് ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റ് റവ.ഡോ.ജേക്കബ് പ്രസാദ് ബൈബിള്‍, സഭാ പഠന പശ്ചാത്തലത്തില്‍ രാഷ്ട്രീയ നീതി എന്ന വിഷയത്തെക്കുറിച്ചു പ്രബന്ധം അവതരിപ്പിക്കും. കാലം ചെയ്ത വരാപ്പുഴ ആര്‍ച്ചബിഷപ്പ് ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലല്‍ അനുസ്മരണം 30ന് നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന 11 രൂപതകളിലെയും മെത്രാന്മാരുടെ നേതൃത്വത്തില്‍ രാവിലെ ഏഴിന് ഇടക്കൊച്ചി സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഒന്‍പതിന് അനുസ്മരണ സമ്മേളനം കേന്ദ്രമന്ത്രി പ്രഫ.കെ.വി തോമസ് ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രസിഡന്റ് ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ആര്‍ച്ചബിഷപ്പ് ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ അനുസ്മരണ പ്രസംഗം നടത്തും. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ഡോ. സൂസപാക്യം യോഗത്തിന് അദ്ധ്യക്ഷം വഹിക്കും. രാഷ്ട്രീയ നീതിയെക്കുറിച്ചുള്ള കെ.ആര്‍.എല്‍.സി.സി.യുടെ പഠന ഗ്രന്ഥത്തിന്റെ ആദ്യപ്രതി ആര്‍ച്ച്ബിഷപ്പ് ഡോ. സൂസപാക്യം ഡോമിനിക് പ്രസന്റേഷന്‍ എംഎല്‍എക്ക് നല്‍കി പ്രകാശനം ചെയ്യും. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. വിന്‍സന്റ് അറക്കല്‍ പ്രസംഗിക്കും. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യും. കെഎല്‍സിഎ പ്രസിഡന്റ് റാഫേല്‍ ആന്റണി, സിഎസ്‌എസ് ചെയര്‍മാന്‍ ജോസഫ് സ്റ്റാന്‍ലി, ഡിസിഎംഎസ് ജനറല്‍ സെക്രട്ടറി ഷിബു ജോസഫ്, കെസിവൈഎം വൈസ് പ്രസിഡന്റ് എ.ബി ജസ്റ്റിന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും. വൈകുന്നേരം മൂന്നരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍ പ്രഖ്യാപനം നടത്തും.