ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന തൃതീയ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളിയുടെ വിഷയത്തെ ആസ്പദമാക്കി കാക്കനാട് സെണ്റ്റ് തോമസ് മൌണ്ടില്‍ ഇന്നു രാവിലെ 10മുതല്‍ വൈകുന്നേരം നാലു മണി വരെ ഏകദിന പഠന ശിബിരം നടത്തുന്നു. വിശ്വാസം ജീവണ്റ്റെ സംരക്ഷണത്തിനും സമ്പൂര്‍ണതയ്ക്കും എന്ന വിഷയത്തിണ്റ്റെ വിവിധ തലങ്ങളെ ആസ്പദമാക്കിയാണ് പഠന ശിബിരമെന്ന് സീറോ മലബാര്‍ സിനഡ് ഔദ്യോഗിക വക്താവ് റവ.ഡോ.പോള്‍ തേലക്കാട്ട്, അസംബ്ളി സെക്രട്ടറി ഫാ.ജെസ്റ്റിന്‍ വെട്ടുകല്ലേല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സഭാതിര്‍ത്തിയിലുള്ള എല്ലാ രൂപതകളിലേയും യൂത്ത് ഡയറക്ടര്‍മാരും രൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാരും ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍മാരും പഠന ശിബിരത്തില്‍ പങ്കെടുക്കും. അസംബ്ളിയുടെ കണ്‍വീനറായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ആമുഖ പ്രഭാഷണം നടത്തും. റവ.ഡോ ജോസ് കൂടപ്പുഴ, പ്രഫ. ലീനാ ജോസ്, റവ.ഡോ.പോള്‍ തേലക്കാട്ട് എന്നിവര്‍ വിഷയത്തെ വിശകലനം ചെയ്ത് സംസാരിക്കും. അഡ്വ.വി.സി സെബാസ്റ്റ്യന്‍, അഡ്വ.ജോസ് വിതയത്തില്‍, റവ. ഡോ ജയിംസ് കല്ലുങ്കല്‍ എന്നിവര്‍ പഠനശിബിരത്തില്‍ മോഡറേറ്റര്‍മാരായിരിക്കും.