Tuesday, August 17, 2010

ദേവാലയനിര്‍മ്മാണം വരും തലമുറയ്ക്കുളള സമ്മാനം: ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യൂ മൂലക്കാട്ട്‌

ദേവാലയനിര്‍മ്മാണം വരും തലമുറയ്ക്കുളള സമ്മാനമാണെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ മാത്യൂ മൂലക്കാട്ട്‌. കോട്ടയം അതിരൂപതാശതാബ്ദി വര്‍ഷത്തിലൂടെ കടന്നുപോകുമ്പോള്‍ ദൈവം നമുക്കു തന്നിരിക്കുന്ന സമ്മാനമാണ്‌ എറണാകുളത്ത്‌ പുതിയ ഒരു ദേവാലയമെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. കോട്ടയം അതിരൂപതയുടെ എറണാകുളത്തുളള സെണ്റ്റ്‌ കുര്യാക്കോസ്‌ ദേവാലയത്തിണ്റ്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കള്‍ക്കായി നാം പലതും കരുതിവയ്ക്കുന്നതുപോലെ തന്നെ വരുംതലമുറയ്ക്കായി ഒരു സമൂഹം കരുതി വയ്ക്കുന്ന അതിശ്രേഷ്ഠമായ സമ്മാനമായിരിക്കും ദേവാലയനിര്‍മ്മാണമെന്നും അഭിവന്ദ്യപിതാവ്‌ പറഞ്ഞു. വികാരി ഫാ. റെന്നി കട്ടേല്‍, ട്രസ്റ്റിമാരായ ശ്രീ കുര്യന്‍ മണിമല, ശ്രീ ആണ്റ്റണി കുന്നുംപുറത്ത്‌, ശ്രീ ജേക്കബ്‌ മറ്റത്തില്‍, കടത്തുരുത്തി ഫൊറോന വികാരി റവ. ഫാ. ജോണ്‍ ചേത്തലില്‍, ഫാ. മാത്യൂ, ഫാ. ജോണി കൊച്ചുപറമ്പില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ഫാ. ജിനു കാവില്‍, ഫാ. സിജു മുടക്കോടില്‍, ഫാ. എഫ്രേം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.