മതേതരത്വം എന്നത് മതനിഷേധമല്ലെന്നും എല്ലാ മതങ്ങളുടെയും അന്തഃസത്ത പരസ്പര സ്നേഹമാണെന്നും ഒരു മതവും വര്‍ഗീയത പഠിപ്പിക്കുന്നില്ലെന്നും രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കത്തീഡ്രല്‍ സിവൈഎമ്മിണ്റ്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കത്തീഡ്രല്‍ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് യുവജനങ്ങള്‍ ഒരുങ്ങിയിരിക്കാനും സമൂഹത്തിനും സഭയ്ക്കും സാക്ഷ്യം വഹിക്കുന്ന യുവജനങ്ങളുടെ സംഘടനാ മുന്നേറ്റം ഈ കാലഘട്ടത്തിണ്റ്റെ അനിവാര്യതയാണെന്നും ഭീകരവാദത്തിണ്റ്റെയും തീവ്രവാദത്തിണ്റ്റെയും അടിസ്ഥാനം മതങ്ങളെകുറിച്ചുള്ള അറിവില്ലായ്മയാണെന്നും ബിഷപ് ഓര്‍മിപ്പിച്ചു. സിവൈഎം പ്രസിഡണ്റ്റ് ലിജോ വലിയപറമ്പില്‍ അധ്യക്ഷത വഹിച്ചു. സേവന്‍മിതൃ അവാര്‍ഡ് ഫാ. ഡേവീസ് ചിറമ്മലിനും വിദ്യാശ്രേഷ്ഠ അവാര്‍ഡ് എ.ആര്‍. പത്മകുമാറിനും ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ നല്‍കി. കഴിഞ്ഞ കാലഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ഫാ. ജെയ്സണ്‍ കുടിയിരിക്കല്‍, സിസ്റ്റര്‍ ക്രിസ്റ്റി, സിസ്റ്റര്‍ ശാലിനി, ടെല്‍സണ്‍ കോട്ടോളി തുടങ്ങിയവരെ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ ആദരിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. പാവപ്പെട്ട കിഡ്നി രോഗികളെ സഹായിക്കുന്നതിന് വേണ്ടി രൂപീകരിച്ച ഡയാലിസിസ്-1000 പദ്ധതി ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.പി. ജാക്സണ്‍ നിര്‍വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ അനുഗ്രഹപ്രഭാഷണവും സിവൈഎം വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. അനില്‍ പുതുശേരി ആമുഖപ്രഭാഷണവും നടത്തി. രൂപത സിവൈഎം ചെയര്‍മാന്‍ അഡ്വ. ജോണ്‍ നിധിന്‍ തോമസ്, ട്രസ്റ്റി അഡ്വ. ഹോബി ജോളി, സിവൈഎം മുന്‍ രൂപത സെക്രട്ടറി ഷാജന്‍ ചക്കാലക്കല്‍, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ തോംസണ്‍ ചിരിയങ്കണ്ടത്ത്, ബോസ്റ്റന്‍ അറക്കപ്പാടന്‍, റെന്നി എപ്പറമ്പന്‍, ചാക്കോ പള്ളന്‍, അനീഷ് അയ്യമ്പിള്ളി, ജിത്തു ഐനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.