സഭകള്‍ തമ്മിലുള്ള സഹകരണവും സഹവര്‍ത്തിത്വവും ശക്തമാക്കുന്നതിണ്റ്റെ ഭാഗമായി മാങ്ങാനം സ്പിരിച്വാലിറ്റി സെണ്റ്ററില്‍ കത്തോലിക്കാ - യാക്കോബായ - ഓര്‍ത്തഡോക്സ് സഭാ ഡയലോഗ് ആരംഭിച്ചു. ഇരുസഭകളുടെയും ദേവാലയങ്ങളും സെമിത്തേരികളും അവശ്യസാഹചര്യത്തില്‍ വിട്ടുകൊടുക്കുക, ഇരു സഭാംഗങ്ങളും തമ്മിലുള്ള വിവാഹം, പെന്തക്കോസ്ത് സഭകളുടെ അധിനിവേശത്തിനെതിരേ പൊതുനിലപാട് സ്വീകരിക്കുക, സാമുദായിക, സാമൂഹിക പ്രശ്നങ്ങളില്‍ സംയുക്തനിലപാടു സ്വീകരിക്കുക തുടങ്ങി വിവിധ വിഷയങ്ങളാണ് കത്തോലിക്കാ - യാക്കോബായ സഭാ നേതൃത്വം ചര്‍ച്ച ചെയ്തത്. കേരളത്തിനു പുറത്തേക്ക് സഭാംഗങ്ങളുടെ കുടിയേറ്റം വ്യാപകമായിരിക്കെ ആഗോളതലത്തില്‍ മൂന്നു സഭകളും തമ്മിലുള്ള സഹകരണം അനിവാര്യമായിരിക്കുന്ന സാഹചര്യത്തിലാണ് കാലോചിക വിഷയങ്ങളില്‍ നേതൃത്വം തുറന്ന ചര്‍ച്ച നടത്തുന്നത്.ഇന്നലെ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ക്കു പുറമെ ആശ്രമജീവിതം, അവശ്യസാഹചര്യങ്ങളിലെ രോഗീലേപനം തുടങ്ങിയവയും ചര്‍ച്ച ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, റവ. ബ്രിയാന്‍ ഫാരല്‍, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ആര്‍ച്ച്ബിഷ്പ മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ് ഡോ. സെല്‍വസ്റ്റര്‍ പൊന്നുമുത്തന്‍, റവ. ഗബ്രിയേല്‍ ക്വുക്, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍, റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ യൌസേഫിയോസ്, റവ. ആദായി ജേക്കബ് കോര്‍ എപ്പിസ്കോപ്പ, റവ. ഡോ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ മൂലയില്‍, ഫാ. ഗ്രിഗര്‍ ആര്‍. കൊള്ളന്നൂറ്‍ തുടങ്ങിയവരാണ് ഡയലോഗില്‍ പങ്കെടുക്കുന്നത്.'കത്തോലിക്കാ - യാക്കോബായ - ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ സഭാന്തര വിവാഹഉടമ്പടിയും അനുബന്ധ രേഖകളും' എന്ന നയരേഖ പ്രകാശനം ചെയ്തു.