Wednesday, February 9, 2011

എല്ലാവരും വിശുദ്ധിയിലേക്ക്‌ വിളിക്കപ്പെട്ടവര്‍: ഡോ. സൂസാപാക്യം

എല്ലാവരും വിശുദ്ധിയിലേക്ക്്‌ വിളിക്കപ്പെട്ടവരാണെന്നും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും ലോകമെങ്ങും പോയി പ്രസംഗിച്ചതും വിശുദ്ധിക്കുവേണ്ടിയായിരുന്നെന്നും തിരുവനന്തപുരം ലത്തീന്‍ അതി രൂപതാ ആര്‍ച്ച്ബിഷപ്‌ ഡോ. എം. സൂസാപാക്യം. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തിരുവനന്തപുരം സെണ്റ്റ്‌ ജോസഫ്സ്‌ കത്തീഡ്രല്‍ സന്ദര്‍ശിച്ചതിണ്റ്റെ 25-ാം വാര്‍ഷികദിനത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പയുടെ സന്ദര്‍ശനം അനുഭൂതി നല്‍കുന്നതായിരുന്നു. മാര്‍പാപ്പയുമായി അടുത്ത ബന്ധമാണ്‌ ഉണ്ടായിരുന്നത്‌. എല്ലാവര്‍ക്കും പ്രാപ്യമായ വ്യക്തിയായിരുന്നു അദ്ദേഹം. ആരേയും പേടിക്കാതെ ശക്തമായ സന്ദേശങ്ങളിലൂടെ തിന്‍മയെ എതിര്‍ക്കുകയും സുഹൃദ ജീവിതത്തെ പരിപോഷിപ്പിക്കുകയും ചെയ്തിരുന്നു. ജീവിതം അസ്വസ്ഥമാകാതിരിക്കണമെങ്കില്‍ ഒന്നുമാത്രം മതി എന്ന്‌ അദ്ദേഹം വിശ്വസിച്ചു. സ്വര്‍ഗസ്ഥനായ പിതാവ്‌ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുക എന്നാണ്‌ യേശു പഠിപ്പിച്ചത്‌. അതുതന്നെയാണ്‌ ജോണ്‍പോള്‍ മാര്‍പാപ്പയ്ക്കും പറയാനുണ്ടായിരുന്നത്‌.നമ്മെ വിശുദ്ധരാക്കാനാണ്‌ യേശു ലോകത്തിലേക്ക്‌ വന്നത്‌. മാര്‍പാപ്പ കേരളത്തില്‍ വന്നതും ഈ സന്ദേശവുമായിട്ടായിരുന്നു. 27 കൊല്ലം സഭയുടെ തലവനായിരുന്ന അദ്ദേഹം 1386 പേരെ വാഴ്ത്തപ്പെട്ടവരാക്കി. 482 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു. വിശുദ്ധിക്കുവേണ്ടി പ്രവര്‍ത്തിച്ച മാര്‍പാപ്പ സ്വയം വിശുദ്ധനായിത്തീരുകയുമായിരുന്നു. വിശുദ്ധരെ കുറിച്ച്‌ ഏറെ തെറ്റിധാരണകള്‍ ഉണ്ട്‌. സാധാരണക്കാര്‍ക്ക്‌ വിശുദ്ധരാകാന്‍ കഴിയില്ല എന്നതാണ്‌ ഒന്നാമത്തേത്‌. മനസുവച്ചാല്‍ എല്ലാവര്‍ക്കും വിശുദ്ധരാകാന്‍ കഴിയും. പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൌസേപ്പും സാധാരണക്കാരായിരുന്നു. അത്ഭുതങ്ങള്‍ ഒന്നും അവര്‍ പ്രവര്‍ത്തിച്ചില്ല. എന്നിട്ടും വിശുദ്ധരായി. വിശുദ്ധര്‍ ലോകത്തില്‍ സന്തോഷമില്ലാതെ ജീവിക്കുന്നവരാണ്‌ എന്നതാണ്‌ മറ്റൊരു തെറ്റുധാരണ. എന്നാല്‍ വിശുദ്ധരേപ്പോലെ ലോകത്തില്‍ ഇത്രയധികം സന്തോഷം അനുഭവിക്കുന്നവര്‍ വേറെയില്ല. ലോകത്തിണ്റ്റേതായ പലതും തേടി നടന്ന്‌ ഉത്കണ്ഠപ്പെടുന്നവര്‍ക്ക്‌ സന്തോഷവും സമാധാനവും ഇല്ല. ഏറ്റവും വലിയ സന്തോഷം യേശുവില്‍ നിന്നുള്ളതാണ്‌. ദൈവം നമ്മെ വിളിച്ചിരിക്കുന്നത്‌ വിശുദ്ധരാകാനാണ്‌ എന്നും അദ്ദേഹം