Tuesday, March 29, 2011

ഇസ്ളാമികരാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക്‌ തുല്യാവകാശമുണ്ടെങ്കിലേ ജനാധിപത്യം ഉണ്ടെന്നു പറയാനാകു

ക്രൈസ്തവര്‍ക്ക്‌ ഇസ്ളാമിക രാജ്യങ്ങളില്‍ മറ്റുള്ളവരേപ്പോലെ തുല്യാവകാശമുണ്ടെങ്കിലേ അവിടെ ജനാധിപത്യമുണ്ടെന്നു പറയാന്‍ കഴിയൂ എന്ന്‌ ഇറാഖിലെ കിര്‍ക്കുക്ക്‌ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്‌ ലൂയിസ്‌ സാക്കോ പ്രസ്താവിച്ചു. ദൌര്‍ഭാഗ്യമെന്നുപറയട്ടെ, ഇസ്ളാമിക രാജ്യങ്ങളില്‍ ജനാധിപത്യം ഉണ്ടെന്ന്‌ അവകാശപ്പെടുമെങ്കിലും അവിടെയെല്ലാം ക്രൈസ്തവരെ രണ്ടാം തരം പൌരന്‍മാരായാണ്‌ കണക്കാക്കുന്നത്‌. ശക്തമായ വിവേചനവും അവിടെ പുലരുന്നു. സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലെല്ലാം ഈ വിവേചനം കാണാം. "ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്ത്‌ മതവിശ്വാസത്തിലും സംസ്കാരത്തിലും അഭിപ്രായങ്ങളിലുമുള്ള വൈവിധ്യം അംഗീകരിക്കാനും ആദരിക്കാനും കഴിയുന്ന രീതി ഇസ്ളാമിക രാജ്യങ്ങളില്‍ വളര്‍ന്നു വന്നാലെ ഇന്നത്തെ പ്രശ്നത്തിനു പരിഹാരമാകു" അദ്ദേഹം വ്യക്തമാക്കി.