മനുഷ്യാവകാശ സംരക്ഷ്ണത്തിനായുള്ള യൂറോപ്യന്‍ കോടതിയുടെ കുരിശുരൂപം ഇറ്റലിയിലെ ക്ളസ്സുമുറികളില്‍ സ്ഥാപിക്കുന്നത് അംഗീകരിക്കുന്ന തീരുമാനം വത്തിക്കാന്‍ സ്വാഗതം ചെയ്തു. പൊതുസ്ഥലത്ത് കുരിശുരൂപം ആദരപൂര്‍വ്വം സ്ഥാപിച്ചിരിക്കുന്നത് യൂറോപ്യന്‍ സംസ്കാരത്തിന് ക്രൈസ്തവ വിശ്വാസം നല്‍കിയിട്ടുള്ള അടിസ്ഥാനപരമായ സംഭാവനകളുടെ സൂചനകളാണെന്ന് സംസ്കാരത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിണ്റ്റെ അധിപന്‍ കര്‍ദ്ദിനാള്‍ ജാന്‍ഫ്രാങ്കോ റവാസി പ്രതികരിച്ചു. തണ്റ്റെ കുട്ടിയുടെ മനസാക്ഷി സ്വാതന്ത്യ്രത്തിനു വിരുദ്ധമാണ് ക്ളാസ്സുമുറികളിലെ കുരിശുരൂപം എന്നാരോപിച്ച് കോടതിയെ സമീപിച്ച ഇറ്റലിക്കാരിയായ അമ്മയുടെ പരാതി പരിഗണിച്ചാണ് കോടതി ഈ വിധി തീര്‍പ്പു കല്‍പിച്ചത്. 2009 ല്‍ ഈ കേസില്‍ ക്ളാസ്സുമുറിയിലെ ക്രൂശിതരൂപം മനസാക്ഷി സ്വാതന്ത്യ്രത്തിനു വിരുദ്ധമാണെന്ന് കീഴ്കോടതി വിധിച്ചിരുന്നു. ക്രൂശിതരൂപം സാംസ്കാരിക ചരിത്രത്തിലെ മതപരമായ ചിഹ്നത്തോടൊപ്പം ദേശീയ വ്യക്തിത്വത്തിണ്റ്റെ അടയാളം കൂടിയാണെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെഡറികോ ലൊംബാര്‍ഡി വിലയിരുത്തി.