Wednesday, March 30, 2011

നിരീശ്വരവാദികളും ഈശ്വര വിശ്വാസികള്‍ക്കും ദൈവത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പാരീസില്‍ "വിജാതിയരുടെ അങ്കണം"

നിരീശ്വരവാദികളും ഈശ്വര വിശ്വാസികളും തമ്മില്‍ ആദ്യമായി നടക്കുന്ന സംവാദങ്ങള്‍ കൂടുതല്‍ സാഹോദര്യം വളര്‍ത്തുമെന്ന്‌ പരിശുദ്ധ പിതാവ്‌ ബനഡിക്റ്റ്‌ 16-ാമന്‍ മാര്‍പ്പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ആധുനിക കാലത്തെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ചര്‍ച്ചക്കായി "വിജാതിയരുടെ അങ്കണം "(Courtyard of Gentiles ) ത്തിന്‌ ആരംഭം കുറിച്ചു കൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു ബനഡിക്റ്റ്‌ 16-ാ മാന്‍ മാര്‍പ്പാപ്പ. വത്തിക്കാണ്റ്റെ ഈ രീതിയിലുള്ള ആദ്യസംരംഭം മാര്‍ച്ച്‌ 24-25 തീയതികളില്‍ പാരീസില്‍ നടന്നു. സംസ്കാരത്തിനായുള്ള വത്തിക്കാന്‍ കാര്യാലയമാണ്‌ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്‌.