ആര്‍ഷഭാരതത്തിണ്റ്റെ ആത്മീയചൈതന്യത്തെ വികലമാക്കുന്നതും സാംസ്കാരികപൈതൃകത്തെ മുറിവേല്‍പ്പിക്കുന്നതുമായ എആര്‍ടി ബില്ലിണ്റ്റെ നിയമനിര്‍മാണപ്രക്രിയയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. ഇതു ക്രൈസ്തവരുടെ മാത്രം വികാരമല്ല. ധാര്‍മികതയ്ക്കും വിശ്വാസസത്യങ്ങള്‍ക്കും നേരേ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. ഇതിനെതിരേ പൊതുസമൂഹം ശക്തമായി പ്രതികരിക്കണം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവസമൂഹം നേരിടുന്ന സാമൂഹികപ്രശ്നങ്ങളില്‍ കോട്ടയം സീരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കത്തോലിക്കാ അത്മായ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ജീവന്‍ ദൈവത്തിണ്റ്റെ ദാനമാണെന്നും ജീവന്‍ തിരിച്ചെടുക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും ന്യൂനപക്ഷ വിദ്യാഭ്യാസധ്വംസനം വച്ചുപൊറുപ്പിക്കില്ലെന്നും മനുഷ്യവംശത്തെ നരകതുല്യമാക്കുന്ന മദ്യത്തിണ്റ്റെ ഉദാരവത്കരണം ശക്തിമായി എതിര്‍ക്കുമെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി.