Saturday, March 5, 2011

ഡോ. ജോസഫ്‌ കളത്തിപറമ്പിലിന്‌ വരവേല്‍പ്‌ നല്‍കി

വത്തിക്കാന്‍ വിദേശ മന്ത്രാലയ സെക്രട്ടറി ബിഷപ്‌ ഡോ.ജോസഫ്‌ കളത്തിപറമ്പിലിന്‌ മക്കിയാട്‌ ബെനഡിക്റ്റ്‌ ആശ്രമ ദേവാലയത്തില്‍ വരവേല്‍പ്‌ നല്‍കി. ബെനഡിക്റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പ വത്തിക്കാന്‍ സെക്രട്ടറിയായി നിയമിച്ചതിനുശേഷം ആദ്യമായാണ്‌ അദ്ദേഹം ജില്ലയിലെത്തുന്നത്‌. വത്തിക്കാനില്‍ നിന്നെത്തിയ സില്‍വര്‍സ്ട്രോ ബെനഡിക്റ്റന്‍ സഭയുടെ മേധാവി ആബട്ട്‌ ജനറാള്‍ ഡോ.മൈക്കിള്‍ കെല്ലിയും ബിഷപ്‌ കളത്തിപറമ്പിലിനോടൊപ്പം മക്കിയാട്‌ അശ്രമ ദേവാലയത്തില്‍ എത്തിയിട്ടുണ്ട്‌. ബെനഡിറ്റ്‌ സഭയുടെ ഇന്ത്യന്‍ പ്രോവിന്‍സ്‌ സുപീരിയര്‍ റവ.വിന്‍സണ്റ്റ്‌ കൊരണ്ടിയാര്‍കുന്നേല്‍, മക്കിയാട്‌ ആശ്രമം കൌണ്‍സിലര്‍മാരായ ഫാ.ബെനഡിക്റ്റ്‌ കൊടിയന്‍പുരയിടം, ഫാ.ആണ്റ്റണി പുത്തന്‍പുരക്കല്‍, ഫാ.പയസ്‌ കാനാക്കുന്നേല്‍, സെക്രട്ടറി ഫാ.സ്റ്റീഫന്‍ കുളത്തിനാല്‍, ഫാ.ജോളി പാലാറ്റില്‍, ശാന്തി നികേതന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ജോയി ചെമ്പകശ്ശേരി, മറ്റു ആശ്രമങ്ങളില്‍ നിന്നുവന്ന വൈദികരും വൈദിക വിദ്യാര്‍ഥികളും ചേര്‍ന്ന്‌ ബിഷപ്‌ കളത്തിപറമ്പിലിനെയും റവ. മൈക്കിള്‍ കെല്ലിയെയും സ്വീകരിച്ചു. ബെനഡിക്റ്റ്‌ സഭാംഗങ്ങളായ ബ്രദര്‍ ബിനീഷ്‌, ബ്രദര്‍ ജോസഫ്‌ എന്നിവര്‍ക്ക്‌ ബിഷപ്‌ ജോസഫ്‌ കളത്തിപറമ്പില്‍ വൈദികപട്ടം നല്‍കും. തുടര്‍ന്ന്‌ നടക്കുന്ന പ്രഥമ ദിവ്യബലിയിലും നവ വൈദികര്‍ക്ക്‌ നല്‍കുന്ന സ്വീകരണചടങ്ങിലും ബിഷപും റവ.ഡോ.മൈക്കിള്‍ കെല്ലിയും പങ്കെടുക്കും.