റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയുമായുള്ള ബന്ധത്തില്‍ ഭാവാത്മകമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ എക്കുമിനിക്കല്‍ കാര്യാലയത്തിണ്റ്റെ തലവന്‍ ഹിലാരിയോണ്‍ വോലോകാലാസ്ക് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. പരിശുദ്ധ പിതാവ് ബനഡിക്റ്റ് 16-ാം മാന്‍ മാര്‍പ്പാപ്പയായി സ്ഥാനമേറ്റത് ഈ രംഗത്ത് വ്യക്തമായ മാറ്റമുണ്ടാക്കാന്‍ കാരണമായി. ഓര്‍ത്തഡോക്സ് സഭകളെയും അവയുടെ ദൈവശാസ്ത്ര വീക്ഷണളേയും ആഴത്തില്‍ അറിയാവുന്ന വ്യക്തിയാണ് ഇപ്പോഴത്തെ മാര്‍പ്പാപ്പ. ഹിലാരിയോണ്‍ മെത്രാപ്പോലീത്ത സാക്ഷ്യപ്പെടുത്തുന്നു. സെക്കുലര്‍ സമൂഹത്തില്‍ നിന്നും ഓര്‍ത്തഡോക്സ് സഭയ്ക്കും കത്തോലിക്കാ സഭയ്ക്കും നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ സമാനമാണെന്നു മെത്രാപ്പോലീത്ത അഭിപ്രായപ്പെടുന്നു. കുടുംബത്തിനും വിവാഹത്തിനും ജീവനും എതിരായ വെല്ലുവിളികളെ സഭകള്‍ ഒന്നിച്ചുനിന്നു നേരിടണം. അദ്ദേഹം വ്യക്തമാക്കി.