Monday, May 2, 2011

ക്രിസ്തീയത ചരിത്രയാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാന മാക്കിയത്‌; ബനഡിക്റ്റ്‌ 16-ാ മാന്‍ മാര്‍പ്പാപ്പ

ക്രിസ്തീയത ഈശോയുടെ ഉയര്‍പ്പെന്ന ചരിത്രയാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന്‌ ബനഡിക്റ്റ്‌ 16-ാ മാന്‍ മാര്‍പ്പാപ്പ വ്യക്തമാക്കി.പരമ്പരാഗതമായ" നഗരത്തിനും ലോകത്തിനും" (ഉര്‍ബി എത്‌ ഓര്‍ബി--Urbi et Orbi) ആശീര്‍വാദം നല്‍കുന്നതിനുമുമ്പുള്ള സന്ദേശത്തിലാണ്‌ പരിശുദ്ധ പിതാവ്‌ ഈശോയുടെ ഉയര്‍പ്പ്‌ ഒരു കാഴ്ചപ്പാടോ മിസ്റ്റിക്കല്‍ ദര്‍ശനങ്ങളുടെ ഫലമോ അല്ല.അമൂല്യമായ ഒരു ചരിത്ര മുഹുര്‍ത്തത്തില്‍ നടന്നസംഭവമാണ്‌. എന്ന പ്രബോധനം ഉയര്‍ത്തിപ്പിടിച്ചത്‌. അന്നു മുതല്‍ തുടര്‍ന്നിങ്ങോട്ടുള്ള കാലങ്ങളിലെല്ലാം ഇപ്പോഴത്തെ സാങ്കേതികമായി പുരോഗതി പ്രാപിച്ച സാമൂഹ്യ സമ്പര്‍ക്ക സംവിധാനങ്ങളുടെ കാലത്തും ക്രിസ്ത്യാനികളുടെ വിശ്വാസം അടിസ്ഥാനമാക്കിയിരിക്കുന്നത്‌ ഈ വാര്‍ത്തയിലാണ്‌കര്‍ത്താവിണ്റ്റെ കല്ലറയില്‍ ആദ്യം എത്തിയവര്‍ കണ്ട ശൂന്യമായ കല്ലറയും ദൂതണ്റ്റെ "ക്രൂശില്‍ തറക്കപ്പെട്ടവന്‍ ഉയിര്‍ത്തെഴുന്നേറ്റു" എന്ന സന്ദേശവും ഇന്നും ക്രിസ്തു ദൈവമാണെന്ന യാഥാര്‍ത്ധ്യത്തെ പ്രഖ്യാപിക്കുന്നു---- മാര്‍പ്പാപ്പ വിശദമാക്കി. തുടര്‍ന്നു 65 ലോകഭാഷകളില്‍ മാര്‍പാപ്പ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.