Wednesday, June 8, 2011

പ്രവാസി ജീവിതത്തിലും പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന അല്‍മായ സമൂഹം സഭയ്ക്കഭിമാനം: മാര്‍ മാത്യു അറയ്ക്കല്‍

പ്രവാസിജീവിതകാലത്ത്‌ പ്രതിസന്ധികള്‍ ഏറെ നേരിടുമ്പോഴും സീറോ മലബാര്‍ സഭയുടെ ചൈതന്യവും വിശ്വാസവും കാത്തുസൂക്ഷിച്ചുകൊണ്ട്‌ പാരമ്പര്യത്തിലും പൈതൃകത്തിലും അടിയുറച്ചു മുന്നേറുന്ന അല്‍മായ സമൂഹം അഭിമാനമാണെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സിംഗപ്പൂറ്‍ അല്‍മായ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ അല്‍ജുനൈഡ്‌ സെണ്റ്റ്‌ സ്റ്റീഫന്‍സില്‍ അല്‍മായ സമൂഹത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. ലോകം മുഴുവന്‍ നിറഞ്ഞ സാന്നിധ്യമായി സീറോ മലബാര്‍ സഭ വളര്‍ന്നിരിക്കുന്നു. വിശ്വാസ തീഷ്ണതയിലും, പ്രാര്‍ഥന ചൈതന്യത്തിലും സഭാ മക്കളുടെ അടിയുറച്ച ജീവിതം അഭിമാനം പകരുന്നു. വിവിധ രാജ്യങ്ങളിലായി ചിതറി ജീവിക്കുന്ന സഭാമക്കളെ മുഖ്യധാരയില്‍ കോര്‍ത്തിണക്കി കൂടുതല്‍ നന്‍മകള്‍ വര്‍ഷിക്കുവാന്‍ ശക്തിപ്പെടുത്തുകയാണ്‌ അല്‍മായ കമ്മീഷണ്റ്റെ ആഗോള അല്‍മായ സന്ദര്‍ശനത്തിണ്റ്റെ ലക്ഷ്യമെന്ന്‌ മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.