Monday, October 27, 2008

ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കണം: ബിഷപ്‌ ഡോ.ജോസഫ്‌ കാരിക്കശേരി

ധാര്‍മിക മൂല്യങ്ങളുടെ സംരക്ഷകരാകാനുള്ള കടമ വിശ്വാസികള്‍ വിസ്മരിക്കരുതെന്ന്‌ ബിഷപ്‌ ഡോ.ജോസഫ്‌ കാരിക്കശേരി ഓര്‍മ്മപ്പെടുത്തി. ഡിസംബര്‍ ഏഴിന്‌ കെ.എല്‍.സി.എ സംഘടിപ്പിക്കുന്ന സംസ്ഥാന കണ്‍വെന്‍ഷന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതി നേടുവാനുള്ള സമരങ്ങളില്‍ ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ സജീവമായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.റാഫേല്‍ ആന്റണി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ്‌, സംസ്ഥാന-രൂപതാ ഭാരവാഹികളായ വിക്ടര്‍ മരക്കാശേരി, പി.ജെ തോമസ്‌, അഡ്വ.ജസ്റ്റിന്‍ കരിപ്പാട്ട്‌, വിറ്റി വില്യം, അഡ്വ.വി.എ ജെറോം എന്നിവര്‍ പ്രസംഗിച്ചു.ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുക, ലത്തീന്‍ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സുനാമി പുനരധിവാസ ഫണ്ട്‌ പൂര്‍ണമായും തീരദേശത്ത്‌ വിനിയോഗിക്കുക, വികസന പദ്ധതികള്‍ക്ക്‌ വേണ്ടി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ്‌ കെ.എല്‍.സി.എ ഡിസംബര്‍ ഏഴിന്‌ സംസ്ഥാന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്‌. 11 ലത്തീന്‍ രൂപതകളില്‍ നിന്നായി 5000 പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും