Wednesday, October 29, 2008

മതവിശ്വാസം പാര്‍ട്ടി അംഗത്വം പോലെയാണെന്ന്‌ കരുതരുത്‌: മാര്‍ ജോസ്‌ പൊരുന്നേടം

മതവിശ്വാസം പാര്‍ട്ടിഅംഗത്വം പോലെയാണെന്നാണ്‌ ചിലരുടെ ധാരണയെന്ന്‌ മാനന്തവാടി രൂപ ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം രണ്ടു ദിവസമായി ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്നുവന്ന മാനന്തവാടി രൂപത മതാധ്യാപക കണ്‍വന്‍ഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. മതം എന്നത്‌ ഒരു ധാര്‍മിക വിശ്വാസതത്വ സംഹിതയാണ്‌. അത്‌ വളച്ചൊടിച്ചും വ്യാകരണങ്ങള്‍ നല്‍കിയും ആക്ഷേപിക്കാനാണ്‌ ഒരു കൂട്ടര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്‌. അക്കൂട്ടരുടെ ധാരണ ഇത്‌ പാര്‍ട്ടി അംഗത്വം പോലെയാണെന്നാണ്‌ . മതവിശ്വാസം മാതാപിതാക്കള്‍ പകര്‍ന്നു നല്‍കേണ്ട ഒന്നുതന്നെയാണ്‌. അതു മാതാപിതാക്കളുടെ കടമയും അവകാശവുമാണ്‌. കടമയും അവകാശവും ഹനിക്കപ്പെട്ടാല്‍ അത്‌ ഭരണഘടനയുടെ തന്നെ അവകാശധ്വംസനമാകും. ഇതു സംരക്ഷിക്കേണ്ട ബാധ്യത മതനേതാക്കള്‍ക്കുണ്ട്‌. അതുകൊണ്ടാണ്‌ വിശ്വാസത്തിന്റെ പേരില്‍ മാനന്തവാടി രൂപത എന്തെങ്കിലും പറയുന്നതും പ്രവര്‍ത്തിക്കുന്നതും. അത്‌ ആരേയെങ്കിലും തോല്‍പ്പിക്കാനാണെന്ന്‌ കരുതരുതെന്നും ബിഷപ്‌ പറഞ്ഞു.