Monday, October 20, 2008

വര്‍ഗീയ സംഘര്‍ഷത്തില്‍ ഒറീസ ഒന്നാമത്‌


ഈവര്‍ഷം ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായ സംസ്ഥാനം ക്രൈസ്തവര്‍ക്കെതിരേ സംഘടിത ആക്രമണം നടന്ന ഒറീസയെന്നു കേന്ദ്രസര്‍ക്കാര്‍. വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ 158 കേസുകളാണ്‌ ഒറീസയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌. എല്ലാ സംസ്ഥാനങ്ങളിലേയും കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. വര്‍ഗീയ സംഘര്‍ഷത്തിനിരയായി ഈവര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍(41 പേര്‍) മരിച്ചതും ഒറീസയിലാണ്‌. 2000-07 കാലഘട്ടത്തിലിത്‌ 22 മരണമായിരുന്നു. വര്‍ഗീയസംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ 151 കേസുകള്‍ അക്കാലത്തു രജിസ്റ്റര്‍ ചെയ്തു.ഈവര്‍ഷം രാജ്യത്ത്‌ 693 വര്‍ഗീയ സംഘര്‍ഷങ്ങളാണുണ്ടായത്‌. ഇതില്‍ 116 പേര്‍ കൊല്ലപ്പെടുകയും 1680 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വര്‍ഗീയ സംഘര്‍ഷത്തില്‍ ഒറീസയ്ക്കു തൊട്ടുപിന്നില്‍ നില്‍ക്കുന്നത്‌ മധ്യപ്രദേശാണ്‌. അവിടെ 99 സംഭവങ്ങളിലായി 19 പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശില്‍ 78 വര്‍ഗീയ സംഘര്‍ഷങ്ങളാണ്‌ ഈവര്‍ഷമുണ്ടായത്‌. 11 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ 74 വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. കഴിഞ്ഞ ഒന്‍പതുമാസത്തിനിടെ ഗുജറാത്തില്‍ 61 വര്‍ഗീയ സംഘര്‍ഷങ്ങളാണ്‌ ഉണ്ടായത്‌. അതില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 194 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, അരുണാചല്‍ പ്രദേശ്‌, സിക്കിം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്‌ തുടങ്ങിയ ആറു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഒരു വര്‍ഗീയ സംഘര്‍ഷം പോലും ഉണ്ടായിട്ടില്ല