Thursday, October 9, 2008

വനിതാ കമ്മീഷനില്‍ ക്രൈസ്തവ സമൂഹത്തിന്‌ പ്രാതിനിധ്യം നല്‍കണം :

വനിതാ കമ്മീഷനില്‍ ക്രൈസ്തവ സമൂഹത്തിന്‌ പ്രാതിനിധ്യം നല്‍കണമെന്ന്‌ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. വനിതാ കമ്മീഷനില്‍ ക്രൈസ്തവ പ്രാതിനിധ്യത്തിന്റെ അഭാവമാണ്‌ സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകളിറക്കുവാന്‍ കാരണമായത്‌. വേണ്ടത്ര പഠനമോ ഉപദേശമോ ലഭിക്കാതെ നടത്തുന്ന പ്രസ്താവനകള്‍ ദൂരവ്യാപകമായ വിപത്ത്‌ ക്ഷണിച്ചുവരുത്തുകയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യും. ക്രൈസ്തവ സമൂഹത്തിന്റെ വീക്ഷണങ്ങള്‍ പറയുവാന്‍ വനിതാ കമ്മീഷനില്‍ ആളില്ല. കേരളത്തിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും വനിതാ കമ്മീഷനില്‍ പ്രാതിനിധ്യം ഉള്ളപ്പോള്‍ കേരളത്തിലെ പ്രബല സമൂഹമായ ക്രൈസ്തവ സമൂഹത്തിനു മാത്രം വനിതാ കമ്മീഷനില്‍ പ്രാതിനിധ്യം നല്‍കാത്തത്‌ ശരിയായ നടപടിയല്ല. അതുകൊണ്ട്‌ ക്രൈസ്തവ സമൂഹത്തിന്റെ വികാരങ്ങളെ ഉള്‍ക്കൊള്ളുവാനും വനിതാ കമ്മീഷനില്‍ ക്രൈസ്തവ പ്രതിനിധ്യം ഉറപ്പു വരുത്തുവാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭ്യര്‍ത്ഥിച്ചു.