Wednesday, October 15, 2008

മദ്യം കേരള സംസ്കാരത്തെ തകര്‍ത്തു: മാര്‍ ആനിക്കുഴിക്കാട്ടില്‍

കേരള സംസ്കാരത്തേയും വികസനത്തേയും തകര്‍ക്കുന്ന തിന്മയായി മദ്യം മാറിയെന്ന്‌ ഇടുക്കി രൂപതാ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ഇടുക്കി രൂപതാ കമ്മിറ്റി പണിക്കന്‍കുടിയില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി അനുസ്മരണവും മദ്യവിരുദ്ധ ഉപവാസവും ഉദ്ഘാടനംചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. സമൂഹത്തില്‍ അക്രമവും അസാന്‍മാര്‍ഗികതയും അപകടങ്ങളും വര്‍ധിക്കുന്നതിന്‌ മദ്യം വഴിതെളിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയാല്‍ നിലവിലുള്ള പ്രതിസന്ധികളെ തരണംചെയ്യാനാകും - മാര്‍ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.യോഗത്തില്‍ ഫാ. ജോസഫ്‌ പാപ്പാടി അധ്യക്ഷത വഹിച്ചു. ഫാ. ജോസ്‌ കിഴക്കയില്‍, സില്‍ബി ചുനയംമാക്കല്‍, ജോസ്‌ ഇഞ്ചയില്‍, സിസ്റ്റര്‍ ട്രീസ, ജോയി കല്ലത്ത്‌, റോയി പുത്തന്‍പുര, മേരിക്കുട്ടി ജോസ്‌, ടോമി മുത്തനാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. ഉപവാസത്തിനും മദ്യവിരുദ്ധ റാലിക്കുംശേഷം നടന്ന പൊതുസമ്മേളനം റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. പ്രഫ. എം.ജെ മാത്യു, ആന്റണി മുനിയറ, ഫാ. ജോസഫ്‌ കോയിക്കക്കുടി എന്നിവര്‍ പ്രസംഗിച്ചു.