ഒറീസയിലേയും കര്‍ണാടകയിലേയും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്കൂളുകള്‍ക്കും അനാഥാലയങ്ങള്‍ക്കും നേരേ ആക്രമണം നടത്തിയവരെ ശക്തമായി നേരിടുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. മിസോറാമിലെ ഐസ്വാളില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു നേരേ നടന്ന ആക്രമണത്തിലും മരണങ്ങളിലും ഖേദിക്കുന്നെന്നു മന്‍മോഹന്‍ പറഞ്ഞു. കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ദേവാലയങ്ങളും സ്കൂളുകളും പുനര്‍നിര്‍മിക്കുന്നതിനു സഹായം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രൈസ്തവര്‍ക്കെ തിരായ ആക്രമണത്തെ ദേശീയ നാണക്കേടെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കോണ്‍ഗ്രസും യു.പി.എ സര്‍ക്കാരും മതേതരത്വവും സാംസ്കാരിക വൈവിധ്യവും ഉയര്‍ത്തി പ്പിടിക്കുമെന്നും മന്‍മോഹന്‍ വ്യക്തമാക്കി.