വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ചിത്രം അലേഖനം ചെയ്ത പോസ്റ്റല്‍ സ്റ്റാമ്പ് ത പാല്‍ വകുപ്പ് പുറത്തിറക്കി. അല്‍ ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ഓര്‍മയ്ക്കായിട്ടാണ് അഞ്ച് രൂപയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത്. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പുമായി ഡല്‍ഹിയില്‍ നടത്തിയ ആത്മീയ യാത്രയുടെ സമാപന സമ്മേളനത്തിലാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. ഡല്‍ഹിയിലെ ഗോല്‍ഡാഖാന സെന്റ് കൊളംബാസ് സ്കൂളില്‍ നടന്ന ചടങ്ങില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ പി.കെ ഗോപിനാഥ് സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫിന് നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്.അല്‍ഫോന്‍സാമ്മയുടെ അന്‍ പതാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് 1996-ല്‍ തപാല്‍ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. ഒന്‍പത് ലക്ഷം സ്റ്റാമ്പുകള്‍ വിറ്റുപോയതാണു കണക്ക്. ഇതു തപാല്‍ വകുപ്പിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ആയി വിലയിരുത്തുന്നു.