ദൈവത്തെ കണ്ടെത്താന്‍ അയല്‍ക്കാരനെ കാണണമെന്നും ഭാരതത്തില്‍ സഹോദരരോടുള്ള സ്നേഹം നഷ്ടപ്പെടുന്നതാണ് വര്‍ഗീയതയും ഭീകരവാദവും നിരീശ്വരത്വവും വര്‍ധിക്കാന്‍ കാരണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ഒറീസയിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും വര്‍ഗീയ ഫാസിസ്റ്റുകളുടെ അക്രമത്തിന് വിധേയരായ ക്രൈസ്തവ സഹോദരരോട് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് എ.കെ.സി.സി പാലാ രൂപത നടത്തിയ പ്രാര്‍ഥനാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രക്തസാക്ഷികളുടെ ചുടുനിണത്തിലാണ് സഭ പണിയപ്പെട്ടിരിക്കുന്നത്. വിശ്വാസത്തിനുവേണ്ടി രക്തം ചിന്തപ്പെടുന്ന മണ്ണില്‍ സഭ കൂടുതല്‍ കരുത്താര്‍ജിക്കും. വേദനയുടെ ഈ നിമിഷങ്ങളില്‍ നമ്മുടെ മുറിവുകളില്‍ നിന്നല്ല ക്രിസ്തുവിന്റെ മുറിവുകളില്‍ നിന്ന് നമുക്ക് ശക്തി സംഭരിക്കാന്‍ സാധിക്കണം. വേദനയുടെ ഈ നിമിഷങ്ങളില്‍ ക്രിസ്തു ദര്‍ശനത്തിനനുസൃതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമുക്ക് സാധിക്കണമെന്ന് ബിഷപ് പറഞ്ഞു.