Saturday, December 13, 2008

വികലാഗരെ സംരക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ കടമ: ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌

അംഗവൈകല്യമുള്ളവരെ സംരക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ കടമയാണെന്ന്‌ ബത്തേരി രൂപത ബിഷപ്‌ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌. ശ്രേയസിന്റെ സാമൂഹ്യാധിഷ്ഠിത വികലാംഗ പുനരധിവാസ പരിപാടിയുടെ ഭാഗമായി ബത്തേരി, നെന്മേനി ഗ്രാമ പഞ്ചായത്തുകളിലെ അംഗവൈകല്യമുള്ളവരെ സംഘടിപ്പിച്ച്‌ നടത്തിയ ലോക വികലാഗ ദിനാഘോഷ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.വൈകല്യങ്ങള്‍ വ്യക്തിയുടെയോ, സമൂഹത്തിന്റെയോ വികസനത്തിന്‌ യാതൊരു തരത്തിലും വിഘാതം സൃഷ്ടിക്കപ്പെടുന്നില്ല. പാര്‍ശ്വവത്ക്കരിക്കപ്പെട്ട വികലാംഗ സമൂഹത്തെക്കൂടി വികസനത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുമ്പോള്‍ മാത്രമേ സമഗ്ര വികസനം സാധ്യമാവുകയുള്ളുവെന്ന്‌ സമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എം സരസമ്മ പറഞ്ഞു.വികലാഗരുടേയും, വയോജനങ്ങളുടേയും ക്ഷേമത്തിനായി മറ്റീവ്ക്കുന്ന അഞ്ച്‌ ശതമാനം തുക പരിമിതമാണെന്നും അവര്‍ പറഞ്ഞു. ഫെഡറേഷന്റെ ലോഗോ ആഡ്‌ ഇന്ത്യ പ്രോഗ്രാം ഓഫീസര്‍ നീല്‍കുമാര്‍ പ്രകാശനം ചെയ്തു.ശ്രേയസ്‌ എക്സിക്യുട്ടീവ്‌ ഡയര്‍ക്ടര്‍ ഫാ. ജേക്കബ്‌ ചുണ്ടക്കാട്ടില്‍, അസി. എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ഫാ. തോമസ്‌ മടുക്കംമൂട്ടില്‍, നെന്മേനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ്‌ താളൂര്‍, ബത്തേരി ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി. അയൂബ്‌, സതീഷ്‌ പാളാക്കര, ശ്രേയസ്‌ പ്രോഗ്രാം ഓഫീസര്‍ സെഡ്‌. ഫ്രാന്‍സീസ്‌, കോ-ഓഡിനേറ്റര്‍ കെ.പി അനൂപ്‌, കെ.പി ജോര്‍ജ്‌, ജോര്‍ജ്‌ പാത്തിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച്‌ റാലിയും, കലാപരിപാടികളും നടന്നു.