രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ചട്ടുകങ്ങളായി തൊഴിലാളിപ്രസ്ഥാനങ്ങള്‍ മാറരുതെന്നു കെ.സി.ബി.സി ജനറല്‍ സെക്രട്ടറിയും തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മൂല്യബോധത്തോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തൊഴിലാളികള്‍ക്കാകണമെന്നും അദ്ദേഹം പറഞ്ഞു. സെന്ത്തോമസ് കോളജ് മെഡ്ലിക്കോട്ട് ഹാളില്‍ കേരള ലേബര്‍മൂവ്മെന്റ് സംസ്ഥാന കണ്‍വന്‍ഷനും കാത്തലിക് ലേബര്‍ അസോസിയേഷന്റെ സുവര്‍ണജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഒരു പ്രസ്ഥാനത്തില്‍ തളച്ചിട്ടാല്‍ അവന്‍ തൊഴിലാളിയാകില്ല. അങ്ങിനെ വന്നാല്‍ സമൂഹത്തില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് ആകാതെ വരും. സ്വതന്ത്രമായും നിഷ്പക്ഷമായും തൊഴിലാളികള്‍ക്കായി വര്‍ത്തിക്കുന്ന ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക സഭയടക്കമുള്ള സ്ഥാപനങ്ങള്‍ ചെയ്യുന്ന നന്മകളെ ഉള്‍ക്കൊള്ളുന്ന പോസിറ്റീവ് സമീപനം, കേരളം സ്വീകരിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞതായി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. പ്രശ്നപരിഹാരത്തിന് ആത്മാര്‍ഥമായ സമീപനമാണുണ്ടാകേണ്ടത്. ചടങ്ങില്‍ കെ.സി.ബി.സി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷനായിരുന്നു