മാര്‍ തോമ്മാശ്ലീഹ ഈശോയുടെ തിരുമുറിവില്‍ തൊട്ടു ചൈതന്യം ഉള്‍ക്കൊണ്ടതു പോലെ മനുഷ്യരുടെ വേദന തൊട്ടറിഞ്ഞ് അതില്‍ നിന്നു പ്രേഷിത ചൈതന്യം ഉള്‍ക്കൊണ്ട് സമൂഹമാണ് എം.എസ്.ടി സഭയെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. എം.എസ്.ടി സഭയുടെ 41-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വയലില്‍ പിതാവ് പ്രാര്‍ഥിച്ചു കണെ്ടത്തിയ അമൂല്യ നിധിയാണ് സെന്റ് തോമസ് മിഷനറി സൊസൈറ്റിയെന്നും അദ്ദേഹം പറഞ്ഞു.40 വര്‍ഷം കൊണ്ട് ഇത്രയധികം വളര്‍ച്ച പ്രാപിച്ച മറ്റൊരു പ്രേഷിത സമൂഹം ഇല്ല. കേരളത്തിന്റെ വെളിയില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ എം.എസ്.ടി സമൂഹം ചെയ്ത സേവനങ്ങള്‍ കേരള സഭയിലെ എല്ലാ മെത്രാന്‍മാരും അംഗീകരിക്കും. ഭാരതസഭയ്ക്ക് എം.എസ്.ടി സമൂഹം നല്‍കിവരുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. ദിവ്യബലിക്ക് ശേഷം തോമ്മാശ്ലീഹായുടെ ഐക്കണും കലണ്ടറും പിതാവ് പ്രകാശനം ചെയ്തു.