വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ അന്വേഷണം നടത്തി ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നു കണെ്ടത്തി പുറത്താക്കിയ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജ് അധ്യാപകനെ തിരിച്ചെടുക്കണമെന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റിന്റെ ആവശ്യം പ്രതിഷേ ധാര്‍ഹമാണെന്നു ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പ്രസ്താവിച്ചു.ഗുരുതരമായ തെറ്റിനെപ്പോലും ന്യായീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗവും ഉന്നത വിദ്യാഭ്യാസരംഗത്തെ പൂര്‍ണമായും രാഷ്ട്രീയവത്കരിക്കാനുള്ള നീക്കവുമായിട്ടാണ് ഇതിനെ കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു അധ്യാപകരുടെ വളരെ ഗുരുതരമായ കൃത്യവിലോപത്തിനെപ്പോലും ന്യായീകരിക്കുകയും കോളജിന്റെ നടത്തിപ്പില്‍ കൈകടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന യൂണിവേഴ്സിറ്റി സെനറ്റിന്റെ നീക്കത്തിനെതിരേ നാടിന്റെ നന്മയും വിദ്യാഭ്യാസരംഗത്തെ പുരോഗതിയും ലാക്കാക്കി പ്രവര്‍ത്തിക്കുന്നവര്‍ മുന്നോട്ടുവരണം.കടുത്ത തിന്മയേയും അച്ചടക്ക ലംഘനത്തെയും രാഷ്ട്രീയ പ്രേരിതമായി ന്യായീകരിക്കുന്ന നയം തെറ്റു ചെയ്യുന്നതുപോലെതന്നെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.