1. സഭയ്ക്ക് എന്തിനാണ് വികസന രേഖ? സഭ രാഷ്ട്രീയ ലക്ഷ്യമാണോ ഉദ്ദേശിക്കുന്നത്? സഭയുടെ വികസന രേഖ വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്കുവേണ്ടിയുള്ളതാണ്. സഭയുടെ വികസന രേഖ വിശ്വാസികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല, അത് സമൂഹത്തിന്റെ മൊത്തം വികസനം ലക്ഷ്യം വച്ചിട്ടുള്ളതാണ്. സഭയ്ക്ക് യാതൊരു രാഷ്ട്രീയ ലക്ഷ്യവുമില്ല. വിശ്വാസികളുടെ ഉന്നമനവും സമൂഹത്തിന്റെ നന്മയുമാണ് സഭയുടെ ലക്ഷ്യം. അല്ലാതെ സഭയുടെ വികസന രേഖകൊണ്ട് യാതൊരു രാഷ്ട്രീയ ലക്ഷ്യവുമില്ല.2. മുപ്പത് വയസ്സുവരെ എന്ന പ്രയോഗത്തില്‍ നിന്നും മുപ്പതു വയസ്സുവരെ ഈശോമിശിഹ (യേശു) ബൈബിളില്‍ വരുന്നുണ്ട് എന്നല്ലേ ഇതിനര്‍ത്ഥം. ഇത് തെറ്റല്ലെ? ടീനേജില്‍ അപത്യക്ഷനാകുന്ന യേശുവിനെ പിന്നെ പറയുന്നത് മുപ്പതാം വയസ്സിലല്ലേ?
കെ.സി.ബി.സി തൊഴില്‍ കാര്യകമ്മീഷനാണ് കെ.സി.ബി.സിക്കുവേണ്ടി ഈ ഇടയലേഖനം എഴുതിയിരിക്കുന്നത്. തൊഴില്‍ക്കാര്യകമ്മീഷനിലെ അംഗങ്ങള്‍ മെത്രാന്മാരാണ്. ക്രിസ്തു മുപ്പതു വയസ്സുവരെ അജ്ഞാത ജീവിതം നയിച്ചുവെന്ന് ബൈബിളിലും പാരമ്പര്യത്തിലും നാം മനസ്സിലാക്കുന്നു. അതിന്റെ അര്‍ത്ഥം യേശു മുപ്പതു വയസ്സുവരെ അദ്ധ്വാനിച്ചു ജീവിച്ചു എന്നുവേണം മനസ്സിലാക്കുവാന്‍. അതുകൊണ്ട് യേശു ജോലി ചെയ്തുതന്നെയാണ് മുപ്പതു വര്‍ഷക്കാലം ജീവിച്ചത്.