രാഷ്ട്ര പുനര്‍നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങള്‍ നടത്തുമ്പോള്‍ അതിലൂടെ പ്രതിഫലിക്കുന്നത് സഭയുടെ മുഖമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റ് ഗ്ലോബല്‍ മീറ്റ് 2009 തിരുവല്ല ബോധനയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളുടെ പേരില്‍ അടിസ്ഥാന സമീപനങ്ങളില്‍ മായം ചേര്‍ക്കുന്നത് ‘ഭീരുത്വമാണെന്നു കാതോലിക്കാ ബാവ പറഞ്ഞു. സഭ‘യുടെ മുഖം ലോകത്തിനു വെളിപ്പെടേണ്ടത് യുവജനങ്ങളിലൂടെയാകണം. വിശ്വാസത്തില്‍ അധിഷ്ഠിതമായ യുവജനസമൂഹം ലോകത്തിനു നന്മ ചെയ്യുന്നതിലൂടെ ക്രിസ്തുവിന്റെ മറന്നതോ മറച്ചതോ ആയ മുഖമാണ് തിരിച്ചറിയുന്നതെന്ന് അദ്ദേഹം അ‘ിപ്രായപ്പെട്ടു. ദേശീയ വൈസ് പ്രസിഡന്റ് ജോര്‍ജ് മലയില്‍ അധ്യക്ഷത വഹിച്ചു. .യുവജനം നേരിടുന്ന കാലിക പ്രതിസന്ധിയും പരിഹാര മാര്‍ഗവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് എജി പാറപ്പാട്ട് പങ്കെടുത്തു