Tuesday, August 4, 2009

വിദ്യാഭ്യാസമേഖലയില്‍ നിന്ന്‌ സഭയ്ക്ക്‌ പിന്തിരിയാനാവില്ല: മാര്‍ ജോസഫ്‌ പെരുന്തോട്ടം

പുതിയ തലമുറയ്ക്ക്‌ വിദ്യാഭ്യാസം നല്‍കുക എന്നത്‌ സഭയുടെ അവകാശവും കടമയുമാണെന്നും മാറിമാറിവരുന്ന സര്‍ക്കാരുകളുടെ നയവ്യതിയാനങ്ങള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ ഈരംഗത്തുനിന്നും മടുത്തു പിന്‍മാറാന്‍ സഭയ്ക്കാവില്ലെന്നും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം.മുട്ടാര്‍ സെന്റ്‌ ജോര്‍ജ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുതുതായി നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍മാനേജര്‍ ഫാ. ജോര്‍ജ്‌ സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ്‌ എംപി മുഖ്യപ്രഭാഷണം നടത്തി. അതിരൂപതാ വികാരി ജനറല്‍ മോണ്‍. ജോസഫ്‌ നടുവിലേഴം, ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം പി.വി രാമഭദ്രന്‍, മുട്ടാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ കൃഷ്ണന്‍കുട്ടി, വെളിയനാട്‌ ബ്ലോക്ക്‌ പഞ്ചായത്തംഗം ജോസഫ്‌ മാമ്മന്‍, കുട്ടനാട്‌ ഡി.ഇ.ഒ പി.എം റോസമ്മ, ഡി. ജോസഫ്‌ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി ജോസഫ്‌ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ജോയ്‌ ജോസഫ്‌ നന്ദിയും പറഞ്ഞു.