അഭയാ കേസില്‍ കുറ്റാരോപിതര്‍ക്ക് നല്‍കിയ നാര്‍കോ അനാലിസിസ് സിഡികള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഫാ.ജോസ് പൂതൃക്കയില്‍, ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെ നാര്‍കോ അനാലിസിസ് പരിശോധന നടത്തുന്ന സിഡികളാണ് ഇ ന്നലെ ചാനലുകള്‍ സംപ്രേഷണം ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നിര്‍ത്തിവയ്ക്കാന്‍ കോടതി വാക്കാല്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോടതി ഉത്തരവ് അനുസരിക്കാതെ ചാനലുകള്‍ സംപ്രേഷണം തുട ര്‍ന്ന സാഹചര്യത്തില്‍ പിന്നീട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എ ബേബി വീണ്ടും ഉ ത്തരവ് നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഏജന്‍സികള്‍ ഉപയോഗിക്കുന്ന രേഖകളും മറ്റു വസ്തുക്കളും പ്രാഥമിക തെളിവുകളായി കണക്കാക്കാത്ത സാഹചര്യത്തില്‍ ഇതു തെളിവെന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറ്റം തെളിഞ്ഞു എന്ന മട്ടിലാണ് പല ചാനലുകളും ഈ ദൃശ്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിച്ചത്. കുറ്റാരോപിതരായവര്‍ക്കു തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അറിയാന്‍ മാത്രമാണ് രേഖകള്‍ ആവശ്യപ്പെട്ടത്. ഇത് ഇവരെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ സംപ്രേഷണം ചെയ്തതു ശരിയല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിന്റെ പ്രാഥമികഘട്ടം മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കുറ്റാരോപിതരുടെ ഭരണഘടനാപരമായ അവകാശങ്ങളെയാണ് ഇത്തരം നടപടികള്‍ ഹനിക്കുന്നത്. മാത്രമല്ല, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ് ചാനലുകള്‍ അവതരിപ്പിച്ചു സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിച്ചത്. ചാനലുകളുടെ ഈ മനുഷ്യാവകാ ശലംഘനത്തിനെതിരേ ഇരകളാക്കപ്പെട്ടവര്‍ക്ക് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസ് വീണ്ടും 22ന് പ ഋഗണി ക്കും.കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് നാര്‍ കോ അനാലിസിസ് സിഡികളും മറ്റു രേഖകളും ആ വശ്യപ്പെട്ടു കുറ്റാരോപിതര്‍ കോടതിയെ സമീപിച്ചത്. നാര്‍കോ അനാലിസിസ് സിഡികള്‍, സിഡിറ്റി ലെ ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ രേഖകള്‍, മറ്റ് അനുബന്ധ തെളിവുകള്‍ എന്നിവ ആവശ്യപ്പെട്ടാണ് കുറ്റാരോപിതര്‍ കോടതിയെ സമീപിച്ചിരുന്നത്. പോലീസ് ഡയറി, ക്രൈംബ്രാഞ്ചിന്റെ ചില രേഖകള്‍ എന്നിവ കോണ്‍ഫിഡെന്‍ഷ്യല്‍ എവിഡന്‍സ് എന്ന കാരണത്താല്‍ നല്‍കാനാവില്ലെന്ന് സിബിഐ ഡിവൈഎസ്പി നന്ദകുമാര്‍ നായര്‍ കോടതിയെ അറിയിച്ചു. കുറ്റാരോപിതര്‍ക്കെതിരെയുള്ള മേറ്റ്ല്ലാ തെളിവുകളും കൈമാറുന്നതായും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.സിഡിറ്റ് ഡയറക്ടര്‍ മോഹന്‍കുമാര്‍, രമേഷ് വിക്രമന്‍, പിങ്കി വാസന്‍ എന്നിവരെ ചോദ്യം ചെയ്ത റി പ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. നാര്‍കോ സിഡി പരിശോധിക്കാനുള്ള കഴിവ് ഇവര്‍ക്കില്ലെന്നു മൊഴി നല്‍കിയെന്നാണ് സിബിഐ പറയുന്നത്. നാര്‍കോ അനാലിസിസ് നടത്തുന്നതു സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും നല്‍കിയിരുന്നില്ലെന്നും ഇതിനു മുന്‍പ് നാര്‍കോ ടേപ്പ് പരിശോധന നടത്തിയിട്ടില്ലെന്നും വീഡിയോ ഫോറന്‍സിക് ടേപ്പിനെപ്പറ്റി അറിയില്ലെന്നും ഇവര്‍ പറഞ്ഞതായി സിബിഐ നല്‍കിയ രേഖകളില്‍ പറയുന്നു. സിഎംസി സുപ്പീരിയര്‍ സിസ്റ്റര്‍ ബെനിക്കാസിയ, സൈന എന്നിവരുടെ മൊഴികളും ഇന്നലെ സിബിഐ കോടതിയില്‍ കൈമാറിയിരുന്നു.