സര്‍ക്കാരുകള്‍ മദ്യം കൊടുത്ത് മനുഷ്യനെ മൃഗമാക്കുമ്പോള്‍ ആ മനുഷ്യനെ വീണെ്ടടുക്കലാണ് മദ്യവിരുദ്ധപ്രവര്‍ത്തനമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പറഞ്ഞു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാനതല നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളുടെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കാരണങ്ങളിലൊന്ന് മദ്യമാണ്. മദ്യലഭ്യത കുറച്ചു മദ്യനിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ബിഷപ് തുടര്‍ന്നു പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.പോള്‍ കാരാച്ചിറ അധ്യക്ഷനായിരുന്നു. കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, ജെയിംസ് കോറ മ്പേ ല്‍, ജോബ് തോട്ടുകടവില്‍, സിസ്റ്റര്‍ ജോവിറ്റ, സാറാമ്മ ജോസഫ്, കെ.എല്‍ പൗലോസ്, ഡോ.സെബാസ്റ്റ്യന്‍ ഐക്കര എന്നിവര്‍ പ്രസംഗിച്ചു. വിവിധ രൂ പതകളെ പ്രതിനിധീകരിച്ച് അഡ്വ. ചാര്‍ളി പോള്‍, കെ.വി ക്ലീറ്റസ്, പി.എല്‍ ആന്റണി, സണ്ണി പായിപ്പാട്ട് എന്നിവര്‍ മാതൃകാ പദ്ധതികള്‍ അവതരിപ്പിച്ചു.