പ്രശ്ന കലുഷിതമായ ആധുനിക ലോകത്തില്‍ സംതൃപ്തമായ ദാമ്പത്യമാണ് കുടുംബജീവിതത്തിന്റെ അടിത്തറയെന്ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജൂബിലി ദമ്പതി സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്. സംതൃപ്തമായ ദാമ്പത്യം ആഴമേറിയ ദൈവവിശ്വാസത്തില്‍ നിന്നും ഉത്ഭവിക്കുന്നതാണ്. മുടങ്ങാത്ത കുടുംബ പ്രാര്‍ഥനയും തളരാത്ത ദൈവാശ്രയബോധവും കുടുംബങ്ങളില്‍ നിലനില്‍ക്കണമെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ദാമ്പത്യ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ബിഷപ് മംഗളപത്രം നല്‍കി ആദരിച്ചു. ഫാ. പ്രിന്‍സ് ചെറുവള്ളില്‍ ക്ലാസ് നയിച്ചു. മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. മാതൃദീപ്തി രൂപത പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഫാമിലി അപ്പോസ്തലേറ്റ് ഏര്‍പ്പെടുത്തിയ കുടുംബ പ്രേക്ഷിത അവാര്‍ഡ് ആനി ജോസഫ് ഇളയിടം ബിഷപ്പില്‍ നിന്ന് ഏറ്റുവാങ്ങി. രൂപത ഡയറക്ടര്‍ റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍, കുര്യാച്ചന്‍ കണ്ടത്തില്‍, സിസ്റ്റര്‍ റെജി മരിയ, സിസ്റ്റര്‍ ആനിബറ്റ്, മേരിക്കുട്ടി സെബാസ്റ്റ്യന്‍, മേഴ്സി ഷാജി, ലിസി ജോളി, ശാന്ത ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.