Tuesday, October 20, 2009

കത്തോലിക്കാ വിദ്യാഭ്യാസ ലക്ഷ്യം പ്രതിബദ്ധതയുള്ള സമൂഹസൃഷ്ടി: കത്തോലിക്കാ സ്കൂള്‍ അസോസിയേഷന്‍

ദൈവത്തോടും മനുഷ്യനോടും പ്രതിബദ്ധതയുള്ള ഒരു സമൂഹത്തിന്റെ നിര്‍മാണമാണ്‌ കത്തോലിക്കാ വിദ്യാഭ്യസ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്ന്‌ ഇവിടെ ചേര്‍ന്ന അഖിലേന്ത്യാ കത്തോലിക്കാ സ്കൂള്‍ അസോസിയേഷന്റെ ത്രിദിന സമ്മേളനം വിലയിരുത്തി. ക്രൈസ്തവ ചൈതന്യത്തില്‍ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുക എന്നതിന്റെ അര്‍ഥം ഇതാണ്‌. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 345 കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിപന്മാര്‍ മൂന്നു ദിവസമായി ഇവിടെ മരിയറാണി സെന്ററില്‍ നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചു.ഇന്നലെ ഉച്ചയക്ക്‌ നടന്ന സമാപന സമ്മേളനം മാവേലിക്കര ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത്‌ സഭയുടെ സംഭാവന വളരെ വലുതാണെന്ന്‌ അനുസ്മരിച്ച ബിഷപ്‌ യേശുവിലേക്കു നോക്കിയായിരിക്കണം നമ്മുടെ ഓരോ ചുവടുമെന്ന്‌ ഓര്‍മിപ്പിച്ചു. സമാപനച്ചടങ്ങില്‍ ഇപ്പോഴത്തെ പ്രസിഡന്റ്‌ സിസ്റ്റര്‍ ആന്‍ തെരേസ പുതിയ പ്രസിഡന്റ്‌ ഫാ. ജോര്‍ജ്‌ പോളിനു സ്ഥാനം കൈമാറി. സിസ്റ്റര്‍ മൈക്കിള്‍ സ്വാഗതവും, സിസ്റ്റര്‍ ഐറിന്‍ നന്ദിയും പറഞ്ഞു.സെന്റ്‌ മേരിസ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ്‌ മാത്യു, ക്രൈസ്റ്റ്‌ നഗര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.മാത്യു ചക്കാലയ്ക്കല്‍, കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റെനിറ്റ എന്നിവര്‍ പരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചു.