സമൂഹത്തില്‍ ക്രൈസ്തവദര്‍ശനം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശേരി അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ എടത്വാ സെന്റ് അലോഷ്യസ് എച്ച്‌എസ്‌എസില്‍ സംഘടിപ്പിച്ച അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ തിന്മകള്‍ വളരുന്ന സാഹചര്യത്തില്‍ ശരിയായ ജീവിതദര്‍ശനം അധ്യാപകര്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കണമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. എടത്വാ ഫൊറോനാ വികാരി ഫാ. കുര്യന്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ചു. റവ. ഡോ. മാണി പുതിയിടം ക്ലാസ് നയിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജയിന്‍ റോസ്, ഹെഡ്മാസ്റ്റര്‍ പി.കെ ആന്റണി, സിബി മുക്കാടന്‍, തോമസ് ഫ്രാന്‍സിസ്, ജസ്റ്റിന്‍ പി, എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞു നടന്ന പാനല്‍ ചര്‍ച്ചയില്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത് മോഡറേറ്ററായിരുന്നു. ടോം ജെ. കൂട്ടക്കര, ജോസുകുട്ടി സെബാസ്റ്റ്യന്‍, ജിഷ അലക്സ്, ഗീതമ്മ ജോസഫ്, വിനയ എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.