Tuesday, November 10, 2009

ലോഗോസ്‌ ക്വിസ്‌ 2009 സംസ്ഥാനതല മത്സരപ്പരീക്ഷ 22 -ന്‌

കെസിബിസി ബൈബിള്‍ കമ്മീഷന്റെയും കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിശുദ്ധ ഗ്രന്ഥവായനയ്ക്കും പഠനത്തിനുമായി സംഘടിപ്പിക്കുന്ന ലോഗോസ്‌ ക്വിസ്‌ 2009ന്റെ സംസ്ഥാനതല മത്സരപ്പരീക്ഷ 22ന്‌ പിഒസിയില്‍ നടക്കും. കേരളത്തിലെ വിവിധ രൂപതകളില്‍പ്പെട്ട പള്ളികളിലും സ്ഥാപനങ്ങളിലും എബിസിഡി പ്രായ വിഭാഗങ്ങളിലായി നടന്ന പ്രാഥമികതല മത്സരത്തില്‍ പങ്കെടുത്ത 4,40,000 പേരില്‍ നിന്ന്‌ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കായാണ്‌ സംസ്ഥാനതലപരീക്ഷ നടത്തുന്നത്‌. 28 രുപതകളില്‍ നിന്നും വിജയികളായി തെരഞ്ഞെടുക്കപ്പെട്ട 15 പേര്‍ വീതം 420 പേര്‍ക്ക്‌ രാവിലെ എഴുത്തുപരീക്ഷ. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുളള 10 പേരെ വീതം 50 പേരെ തെരഞ്ഞെടുത്ത്‌ അവര്‍ക്കായി ഉച്ചകഴിഞ്ഞ്‌ എഴുത്ത്‌, ഓഡിയോ, വീഡിയോ, ഓറല്‍ പരീക്ഷ. ഇവരില്‍ നി ന്നാണ്‌ സംസ്ഥാനതല വിജയികളെ തെരഞ്ഞെടുക്കുന്നത്‌. മത്സരവിജയികള്‍ക്ക്‌ കാഷ്‌ അവാര്‍ഡുകള്‍, ഷീല്‍ഡുകള്‍, ട്രോഫികള്‍, സ്വര്‍ണമെഡലുകള്‍, പുസ്തകങ്ങള്‍, ബൈബിള്‍, ബൈബിള്‍ കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ സമ്മാനിക്കും. ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടുന്ന ലോഗോസ്‌ പ്രതിഭയ്ക്ക്‌ പാലയ്ക്കല്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയിരിക്കുന്ന തേമ്മാ മല്‍പാന്‍ മെമ്മോറിയല്‍ കാഷ്‌ അവാര്‍ഡായ 10000 രൂപയും രൂപതക്ക്‌ എവര്‍റോളിംഗ്‌ ട്രോഫിയും ലഭിക്കും.സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടുന്ന വിജയികള്‍ക്കും രൂപത അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത്‌ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ എറണാകുളം, തൃശൂര്‍, പാലാ രൂപതകള്‍ക്കും ഇടവക തലത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത്‌ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ സെന്റ്‌. ജോര്‍ജ്‌ ബസലിക്കാ അങ്കമാലി (എറണാകുളം അതിരൂപത), സെന്റ്‌ ജോസഫ്സ്്‌ പാരിഷ്‌ റൈന്‍ പാവറട്ടി (തൃശൂര്‍ അതിരൂപത), സെന്റ്‌ തോമസ്‌ ഫൊറോനപ്പളളി ഇരട്ടയാര്‍ (ഇടുക്കി രൂപത) എന്നീ ദേവാലയങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ ഉച്ചകഴിഞ്ഞ്‌ അഞ്ചിന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ വിതരണം ചെയ്യും. സൊസൈറ്റി തയാറാക്കുന്ന ബൈബിള്‍ കലണ്ടറിന്റെ പ്രകാശനവും ബിഷപ്‌ നിര്‍വഹിക്കുമെന്ന്‌ ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സൈറസ്‌ വേലംപറമ്പില്‍ അറിയിച്ചു.