Wednesday, November 25, 2009

ഡി.സി.എം.എസ്‌ സംസ്ഥാന സെമിനാര്‍ 27 മുതല്‍ 29 വരെ കോട്ടയത്ത്‌

കേരളത്തിലെ ദളിത്‌ ക്രൈസ്തവ സംവരണത്തില്‍ മുന്നണി ശക്തിയായി നിലകൊളളുന്ന ദളിത്‌ കാത്തലിക്‌ മഹാജനസഭയുടെ സംസ്ഥാന നേതൃത്വ പരിശീലന സെമിനാര്‍ ഈ മാസം 27 മുതല്‍ 29 വരെ കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ നടക്കും കേരളത്തിലെ 29 കത്തോലിക്ക രൂപതകളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഗമം കൂടിയാണ്‌ ഈ സെമിനാര്‍. 27 ന്‌ 5 മണിക്ക്‌ തിരുവല്ല ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കൂറിലോസ്‌ ഉതഘാടനം ചെയ്യുന്ന ഉത്ഘാടനസമ്മേളനത്തില്‍ കെ.സി.ബി.സി ദളിത്‌ പിന്നോക്ക കമ്മീഷന്‍ ചെയര്‍മാനും ആലപ്പുഴ മെത്രാനുമായ ബിഷപ്‌ സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അദ്ധ്യക്ഷനായിരിക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍ വൈസ്‌ പ്രസിഡന്റ്‌ സ്കറിയ ആന്റണി, ജോയിന്റ്്‌ സെക്രട്ടറി മേരി തോമസ്‌ എന്നിവര്‍ പ്രസംഗിക്കും. തൂടര്‍ന്ന്‌ ദളിത്‌ കത്തോലിക്കരും സംവരണാനുകൂല്യങ്ങളും എന്ന വിഷയത്തില്‍ മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസഫ്‌ വടക്കേക്കൂറ്റ്‌ ക്ലാസെടുക്കും.28-ാ‍ം തീയതി രാവിലെ വിജയപുരം രൂപത വികാരി ജനറല്‍ മോണ്‍. ജോസ്‌ നവാസ്‌ വി. കുര്‍ബാന അര്‍പ്പിക്കും. തൂടര്‍ന്ന്‌ ദളിതരും ആഗോളവല്‍ക്കരണം എന്ന വിഷയത്തില്‍ എലിക്കുളം ജയകുമാറും സംവരണത്തിന്റെ രാഷ്ട്രീയത്തെപറ്റി അഡ്വ. പി. ഒ. ജോണും ക്ലാസെടുക്കും സിബിസിഐ നാഷണല്‍ എക്സിക്യൂട്ടീവ്‌ സെക്രട്ടറി റവ. ഡോ. കോസ്മോന്‍ ആരോഗ്യരാജ്‌ മൗലീക അവകാശവും മതവിശ്വാസവും എന്ന വിഷയവും ഡിസിഎംഎസ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ പി. ഒ. പീറ്റര്‍ ദളിതരൂം രാഷ്ട്രീയധാകാരത്തെക്കുറിച്ചും ക്ലാസെടുക്കും കേരളകത്തോലിക്കമെത്രാന്‍ സംഘം അദ്ധ്യക്ഷനും മാവേലിക്കര രൂപത മെത്രാനുമായ ഡോ. ജോഷ്വാ ഇഗ്നാത്തിയോസ്‌ ദളിതരും വിദ്യാഭ്യാസ പുരോഗതിയും എന്ന വിഷയവും പുനലൂര്‍ രൂപതാദ്ധ്യക്ഷന്‍ ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ ദളിത്‌ മക്കളുടെ ഇടയില്‍ എന്ന വിഷയവും അവതരിപ്പിച്ച്‌ സംസാരിക്കും. 29-ാ‍ം തീയതി വി. കുര്‍ബാനയ്ക്കുശേഷം ദളിത്‌ ക്രൈസ്തവരും ദൈവവിളിയും, കുടുംബനവീകരണം, സംഘടനയും ആദ്ധ്യാത്മീകതയും എന്നീ വിഷയങ്ങളില്‍ യഥാക്രമം ഫാ. ജോണ്‍ അരീക്കല്‍ ജോര്‍ജ്ജ്കുട്ടി അഗസ്തി, ഫാ. സേവ്യര്‍ ചെറുനെല്ലാടി എന്നിവര്‍ ക്ലാസെടുക്കും. പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെപ്പറ്റി കോര്‍പ്പറേഷന്‍ മാനേജിങ്ങ്‌ ഡയറക്ടര്‍ ബിമല്‍ ഘോഷ്‌ വിശദീകരിക്കും. ഉച്ചക്കുശേഷം ഡി.സി.എം.എസ്‌ ന്റെ മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും അവരവരുടെ അനുഭവങ്ങള്‍ പങ്കു വച്ച്‌ സംസാരിക്കും. ഡി.സി.എം.എസ്‌ സംസ്ഥാന പ്രസിഡന്റ്‌ റ്റി. ജെ എബ്രാമിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമാപന സമ്മേളനം ചങ്ങനാശ്ശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ഉത്ഘാടനം ചെയ്യും. കോട്ടയം എം എല്‍ എവി. എന്‍ വാസവന്‍ ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ പ്രസംഗിക്കും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സ്കറിയാ ആന്റണി സ്വാഗതവും സംസ്ഥാന ട്രഷറര്‍ ബിജു അരുവിക്കുഴി നന്ദിയും രേഖപ്പെടുത്തും. കേരളത്തിലെ എല്ലാ രൂപതകളില്‍ നനിന്നുമുളള പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാരില്‍ ആതിഥേയ രൂപതയായ വിജയപുരം രൂപതാ പ്രസിഡന്റ്‌ യു.വി മാത്യൂ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ജോസഫ്‌, കുട്ടപ്പന്‍, ലോറന്‍സ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.