Thursday, November 26, 2009

വ്യക്തിയുടെയും സമൂഹത്തിന്റെയും വളര്‍ച്ച വിദ്യാഭ്യാസ ലക്ഷ്യം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

വ്യക്തിയുടെ ഉന്നമനത്തിനൊപ്പം സമൂഹ ത്തിന്റെ വളര്‍ച്ചയാണ്‌ വിദ്യാ ഭ്യാസ ത്തിന്റെ അത്യന്തിക ലക്ഷ്യമെന്ന്‌ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ആര്‍ച്ച്‌ ബിഷപ്‌ പവ്വത്തില്‍ അസമ്പ്ഷന്‍ കമ്യൂണിറ്റി കോളജില്‍ വിദ്യാര്‍ഥി കള്‍ക്കായി സംഘടി പ്പിച്ച ‘ദിശ’ വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുക യായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. സാമൂഹ്യ പ്രശ്നങ്ങള്‍ അപഗ്രഥി ക്കാനും തിരിച്ചറിവിന്റെ പാതയില്‍ സഞ്ചരിക്കാനും മൂലധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണ്‌. ഈ ദിശയില്‍ കമ്യൂണിറ്റി കോളജിന്റെ സേവനവും പ്രാധാന്യവും അളവുകളി ല്ലാത്തതാണെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. മാനേജര്‍ മാണ്‍.ജോസഫ്‌ നടുവിലേഴം അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ജിയോ മരിയ, മോന്‍സി തൂമ്പുങ്കല്‍, പ്രഫ.ത്രേസ്യാമ്മ സിറിയക്‌, ഷാനി ജോര്‍ജ്‌, ഷാന്‍സി യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു. ദ്വിദിന വിദ്യാഭ്യാസ ശില്‍പ ശാലയില്‍ സിജു തോമസ്‌, സിസ്റ്റര്‍ ജീന, ഗ്രേസ്ലാല്‍, ഫാ.ജയിംസ്‌ മുല്ലശേരി സിഎം ഐ, ഡോ.എന്‍. സുമതി ക്കുട്ടിയമ്മ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ സമാപന സന്ദേശം നല്‍കി. ധാര്‍മികതയുടെ പാഠശാലകളായി വേണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന്‌ മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. നേരിന്റെ വഴികളില്‍ നടത്തുന്ന പ്രയാണം പക്ഷപാതപരമെന്നോ കാലത്തിന്റെ പ്രവണകള്‍ക്കെതിരെന്നോ അഭിപ്രായം പ്രകടിപ്പിച്ചിട്ട്‌ കാര്യമില്ല. ധര്‍മ്മാധിഷ്ഠിതമല്ലാത്തതെല്ലാം സമൂഹത്തെ ക്ഷയിപ്പിക്കു ന്നവയാണെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. സര്‍ഗവേദിയോടെയാണ്‌ ദ്വിദിന ശില്‍പശാല സമാപിച്ചത്‌.