Tuesday, November 17, 2009

യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്റെയും ശക്തിയാകണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

സഭയ്ക്കും സമൂഹത്തിനും ശക്തിസ്രോതസായി യുവജനങ്ങള്‍ വര്‍ത്തിക്കണമെന്നും മറ്റുള്ളവര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്ന ചൂണ്ടുപലകയായി മാറണമെന്നും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. അതിരൂപത യുവദീപ്തി-കെ.സി.വൈ.എം ന്റെ സെനറ്റ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. ദൈവഹിതമനുസരിച്ച്‌ ലോകത്തിനു പ്രകാശമായി മാറേണ്ടവരാണ്‌ യുവജനങ്ങള്‍. ലോകത്തെ ശരിയായ പാതയിലൂടെ നയിക്കുക എന്നതാണ്‌ ക്രൈസ്തവ ദൗത്യം. ഈ ദൗത്യത്തില്‍ യുവജനങ്ങള്‍ സജീവ പങ്കാളികളാവണമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. പ്രസിഡന്റ്‌ ജോജി ഫ്രാന്‍സിസ്‌ അധ്യക്ഷതവഹിച്ചു. ഫാ. വര്‍ഗീസ്‌ പുത്തന്‍പുരയ്ക്കല്‍, സിസ്റ്റര്‍ മേഴ്സിന്‍ എസ്‌.ഡി, സോണി സെബാസ്റ്റ്യന്‍, എലിസബത്ത്‌ അലക്സാണ്ടര്‍, റ്റിന്റോ കെ. എടയാടി എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയുടെ 15 ഫൊറോനയില്‍നിന്നുള്ള സെനറ്റ്‌ അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.