Friday, November 27, 2009

പുരോഹിതരുടെ സേവനം അഭിനന്ദനാര്‍ഹം: മാര്‍ ചക്യത്ത്‌

ആത്മീയരംഗങ്ങളില്‍ നിസ്വാര്‍ഥമായി ശുശ്രൂഷചെയ്യുന്ന ക്രിസ്തീയ പുരോഹിതര്‍ സാമൂഹിക സാസ്കാരികരംഗങ്ങളില്‍ നല്‍കുന്ന സേവനം വളരെ അഭിനന്ദനാര്‍ഹമാണെന്ന്‌ ബിഷപ്‌ മാര്‍തോമസ്‌ ചക്യത്ത്‌ . സീറോമലബാര്‍ സഭയിലെ പൗരോഹിത്യ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയിലെ 27 രൂപതകളില്‍നിന്നും വിവിധ സന്ന്യാസസമൂഹങ്ങളില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചവരില്‍ ഈ വര്‍ഷം രജത, കനക ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമമാണ്‌ സംഘടിപ്പിച്ചത്‌. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ റവ. ഡോ. മാത്യു വെള്ളാനിക്കല്‍ പൗരോഹിത്യ ജീവിതം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു പ്രഭാഷണം നടത്തി. റവ.ഡോ. ആല്‍ബര്‍ട്ട്‌ നമ്പ്യാപറമ്പില്‍ വൈദിക സമര്‍പ്പിത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. പോളി കണ്ണൂക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ ബലിയര്‍പ്പണവും സനേഹവിരുന്നും ചര്‍ച്ചകളും നടന്നു. ഫാ. മാത്യു പുളിമൂട്ടില്‍, ഫാ ആന്റണി കൊള്ളന്നൂര്‍, ഫാ. പോളി കണ്ണൂക്കാടന്‍, സിസ്റ്റര്‍ തെരേസിറ്റ എസ്‌.എച്ച്‌, സിസ്റ്റര്‍ നിര്‍മ്മല എസ്‌.എച്ച്‌ എന്നിവര്‍ സമ്മേളനത്തിന്‌ നേത്യത്വം നല്‍കി.