Monday, December 7, 2009

മദ്യപാനം അരാജകത്വത്തിലേക്കു നയിക്കുന്നു: ഡോ.ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

മദ്യപാനം സമൂഹത്തെ അരാജകത്വത്തിലേക്കു നയിക്കുകയാണെന്നും ഇതിനെതിരേ സമൂഹം ശക്തമായി രംഗത്തു വ രണമെന്നും കെസിബിസി പ്രസിഡന്റ്‌ ബിഷപ്‌ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ അഭിപ്രായപ്പെട്ടു.എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന കെസിബിസി മദ്യവിരുദ്ധ സമിതി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റോഡ്‌ അപകടങ്ങളില്‍ അറുപത്‌ ശതമാനവും മദ്യവിപത്ത്‌ മൂലം സൃഷ്ടിക്കപ്പെടുന്നതാണെന്നും വ്യക്തമായിട്ടുണ്ട.്‌ ഈ സാഹചര്യത്തില്‍ മദ്യനിരോധനത്തിന്‌ സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും ബിഷപ്‌ പറഞ്ഞു. അധികാരവികേന്ദ്രീകരണം നടക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത്‌ രാജ്‌ സംവിധാനം പുനസ്ഥാപിക്കാന്‍ അദ്ദേഹം ആഹ്വാനം നല്‍കി. സംസ്ഥാന മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ പ്രവര്‍ത്തനം ശക്തമായി സംഘടിപ്പിച്ച എറണാകുളം- അങ്കമാലി അതിരൂപത, കൊ ല്ലം രൂപത, ആലപ്പുഴ രൂപത അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ചട ങ്ങില്‍ മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള വ്യക്തിഗത അവാര്‍ഡ്‌ ജോണ്‍സണ്‍ തൊഴുത്തുങ്കലിനും മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്കാരം സ്റ്റെഫി തങ്കച്ചനും ഏറ്റുവാങ്ങി. എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ അനുഗ്രഹ പ്രഭാഷണം നടത്തി. മദ്യ വിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.പോള്‍ കാരാച്ചിറ, മദ്യനിരോധന സമിതി പ്രസിഡന്റ്‌ ഫാ.തോമസ്‌ തൈത്തോട്ടം, അതിരൂപത പ്രസിഡന്റ്‌ അഡ്വ.ചാര്‍ലി പോള്‍, അതിരൂപത ഡയറക്ടര്‍ ഫാ.ജോര്‍ജ്‌ നേരേവീട്ടില്‍, റീജിയണല്‍ ഡയറക്ടര്‍മാരായ ഫ.അലക്സാണ്ടര്‍ കുരീക്കാട്ടില്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.ജോജു പനയ്ക്കല്‍, സംസ്ഥാന സെക്രട്ടറി യോഹ ന്നാന്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി പ്രസാദ്‌ കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.